Thursday, September 25, 2008

7. ഹോളണ്ട് യാത്ര - 1

രാവിലെ തന്നെ എഴുന്നേറ്റു. പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം തന്നെ തീര്‍ത്തു.നമ്മുടെ ഫാമിലി ഫ്രണ്ട് ഒരു ഔദ്യോഗിക ആവശ്യത്തിനു ഷിക്കാഗോയില്‍ പോയിരിക്കുകയാണ്.. എയര്‍പോര്‍ട്ട് വരെ എന്‍റെ
ഭാര്യയും വരുന്നുണ്ട്..ആംസ്റ്റാര്‍ഡാമില്‍ എന്‍റെ ഭാര്യയുടെ ആന്‍റി താമസമുണ്ട്..കുറെ ദിവസം അവിടെ കൂടാം..പിന്നെ നമ്മുടെ ഫാമിലി ഫ്രണ്ടിന്റെ ബന്ധുക്കള്‍ അവിടെ എന്നെ ചുറ്റാന്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്..

പൊതുവെ മറ്റു യുറോപ്യന്‍ രാജ്യങ്ങളെ പോലെ മലയാളികള്‍ അധികം ഉള്ള സ്ഥലം അല്ല ഹോളണ്ട്. അതുകൊണ്ട് തന്നെ മലയാളി കടകളോ മറ്റോ കണ്ടെത്താനും ഒരു ഭഗീരഥ പ്രയത്നം നടത്തേണ്ടി വരും.രാവിലെ കൊണ്ടുപോകാനുള്ള ബാഗ് തയ്യാറാക്കി ..


എയര്‍ ലിങ്കസില്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ..ബട്ജറ്റ് എയര്‍വേസ്‌ ആയതിനാല്‍ കൂടുതല്‍ ലഗേജ് കൊണ്ടു പോകാനാവില്ല ..തന്നുയുംമല്ല അതിനുള്ളില്‍ കഴിക്കുന്നതിനു കാശും കൊടുക്കണം ..സാധാരണ ഞാന്‍ യാത്രയ്ക്ക് പോകുന്നതിനു മുമ്പായി അരിയുണ്ട ,എള്ളുണ്ട .അവലേസുണ്ട തുടങ്ങിയ ഉണ്ടകളും ചക്ക ,കപ്പ,വാഴക്ക ഉപ്പേരികളും എടുക്കാറുണ്ട് ..ഇപ്പോള്‍ ഒന്നും ഇല്ല..
ആ വരുന്ന വഴിക്ക് വരട്ടെ ..ഗതി കെട്ടാല്‍ പുലി പുല്ലല്ല കുപ്പിച്ചില്ലും തിന്നും ..പിന്നെ മലയാളി എന്തും തിന്നാന്‍ ഉള്ള ധൈര്യവും ഉണ്ട് ..

അങ്ങനെ എയര്‍പോര്‍ട്ടില്‍ ചെക്കിന്‍ ചെയ്തു ഉള്ളില്‍ എത്തി ..ചെറിയ ഒരു വിമാനം ..എയര്‍ ബസ് കമ്പനിയുടെ അധികം വലിപ്പം ഇല്ലാത്ത ഒരെണ്ണം ..ചുറ്റും ഒന്നു കണ്ണോടിച്ചു ...മുപ്പതു പേരോളം മാത്രമെ അതിലുള്ളൂ..ഒരു മലയാളി മുഖം കണ്ടെന്നു തോന്നി ...വിണ്ടും ഒന്നും ഉറപ്പു വരുത്തി ഒരു ചെറിയ ചിരി ചുണ്ടില്‍ ഫിറ്റ് ചെയ്തു .പുള്ളിയും ഒന്നു ചിരിച്ചു .."എങ്ങോട്ടാ " ഞാന്‍ പതിയെ ഒരു കുശലം ചോദിച്ചു.....അയാള്‍ പതിയെ ഒന്നു ചുറ്റും നോക്കി എന്‍റെ അടുത്ത് വന്നു..അടുത്തിരുന്നു .."ഞാന്‍ കുഞ്ഞാപ്പി..ഹോളണ്ടില്‍ ആണ്..ഇവിടെ എന്‍റെ മോനും മരുമോളും ഉണ്ട് അവരെ കാണാന്‍ വന്നതാ. മരുമോള്‍ ഇവിടെ നേഴ്സ് ആണ്.." അവരുടെ ഫോട്ടോ കാണിച്ചു ..എന്‍റെ ദൈവമേ ഇതു ഷാജി അല്ലെ.. അന്ന് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ പരിചയപെട്ട പുള്ളി.." ചേട്ടാ മരുമോനെ പെരെന്നതാന്ന പറഞ്ഞതു ..ഷാജി ആണോ.."അങ്ങനെ ഒരു ചെറിയ പരിചയം ആയി..പുള്ളി സന്തോഷം ആയി.. ങ്ങ അതെ അവന് നല്ല ജോലിയൊന്നും ആയില്ല .ഹോളണ്ടില്‍ വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..മോന് വല്ല സഹായവും ചെയ്യാന്‍ പറ്റിയാല്‍ അവനെ എവിടെയെങ്കിലും ഒന്നു ആക്കാന്‍ നോക്ക്.."

അങ്ങനെ പുള്ളിക്കാരന്‍ തന്‍റെ കാര്‍ഡും തന്നു ...ഒപ്പം ഹോളണ്ടില്‍ എന്താവശ്യം ഉണ്ടായാലും സഹായിക്കാമെന്ന വാഗ്ദാനവും...( ദൈവമേ മീന്‍ പിടിക്കാന്‍ പോയാലുള്ള ഗുണമേ ..) ലാണ്ടിംഗ് ചെയ്യാന്‍ അറിയിപ്പുണ്ടായി..വിമാനം ഉയര്‍ന്നു.. വിമാനം ആംസ്റ്റാര്‍ഡാം ലക്ഷ്യമാക്കി പറന്നു...നേരിയ ഒരു മയക്കം കണ്ണുകളെ തഴുകിയപ്പോഴേക്കും വിമാനം ഇറങ്ങാന്‍ പോകുന്നതിന്‍റെ അറിയിപ്പ് കേട്ടു...


നെഞ്ചില്‍ ചെറിയ വെപ്രാളം ..അറിയാത്ത നാട്...മനുഷ്യര്‍ ..ഭാഷ.. പിന്നെ ലോകത്തില്‍ എവിടെ ചെന്നാലും ആംഗ്യ ഭാഷ ഒന്നല്ലേ....ആട്ടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്തതില്‍.............

Tuesday, September 23, 2008

6. ചൂണ്ട ഇടല്‍

എന്‍റെ ഏറ്റവും വലിയ വിനോദം ചൂണ്ട ഇടീലും ഫോട്ടോഗ്രാഫിയും ആണ് ..ഭാഗ്യവശാല്‍ എന്‍റെ ഫാമിലി ഫ്രണ്ടും ഒരു ചൂണ്ട ഇടല്‍ പ്രേമി ആണ് .

പുള്ളിക്കാരന് അല്പം ടെന്‍ഷന്‍ കുറയ്ക്കാന്‍ ആണ് ഇതിന് വരുന്നതു ..മുന്പേ ഞാന് അദ്ദേഹത്തെ കുറിച്ചു പറഞ്ഞിരുന്നുവല്ലോ ..അതെ അമേരിക്കന്‍ കമ്പനിയില് ജോലിയുള്ള ചേട്ടന്‍ ..

ഒരു ദിവസം പുള്ളി രണ്ടു ഫിഷിംഗ് റോഡും തൂക്കി എന്‍റെ അടുത്ത് വന്നു. എന്നിട്ട് എന്നെയും കൂട്ടി അടുത്ത ഒരു ചൂണ്ട ഇടീല് സപോട്ടില്‍ ചെന്നു ..അവിടെ അഞ്ചാറ് ആളുകള്‍ ഇരിന്നു തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട് .. അവിടെ അഞ്ചാറ് കാറുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട് ..ഞാന് ചൂണ്ടയില് ഇര കോര്‍ത്ത്‌ ആഞ്ഞു എറിഞ്ഞു ...." എന്താ നിങ്ങള് ഒരു പോലിസ് ആണല്ലോ ...ഗള്‍ഫില്‍ എന്താ ചൂണ്ട ഇടല് ആയിരുന്നോ ..." ചേട്ടന് അതിശയം .

ഇവിടെ ചൂണ്ട ഇടാനും ചില നിയമങ്ങള്‍ അറിഞ്ഞിരിക്കണം ...ചുമ്മാ കുറെ ചൂണ്ടയും പൊക്കി മീന് പിടിക്കാന്‍ വന്നാല്‍ ചിലപ്പോള് പോലീസ് തൂക്കി എടുത്തു കൊണ്ടു പോകും ...ഞങ്ങള് മീന് പിടിക്കുന്ന സ്പോട്ടില് ഏറ്റവും കൂടുതല് കിട്ടുന്നത് പിക് എന്ന ഇനത്തിലുള്ള മീനാണ് .. പക്ഷെ 3 കിലോയില് കൂടുതല് പിടിച്ചാലോ കൈയില് വച്ചാലോ കുറ്റമാണ് .തന്നെയുമല്ല ഭാരം കുറവാണെങ്കില്‍ 2 മിന്‍ വരെ പിടിക്കാം ..അഥവാ കൂടുതല് ഭാരം ഉള്ള മീന് ആണ് കിട്ടിയതെങ്കില് വീണ്ടും തിരിച്ചു വിടണം .

കുറെ നേരം നോക്കിയിട്ടും ഒന്നും കിട്ടിയില്ല ..അറിയുവുന്ന മലയാളം പാട്ടുകള് മുഴുവന് പാടി തിര്‍ന്നു..ബോറടിച്ചപ്പോള് തിരിച്ചു പോകാന് പ്ലാന് ഇട്ടു ..പക്ഷെ പെട്ടന്നാണ് ചൂണ്ടയില് ഒരു അനക്കം ...വലിച്ചെടുത്തപ്പോള് ഒരു വലിയ പിക്. ആറു കിലോയോളം ഉള്ള വലിയ ഒരെണ്ണം .. പെട്ടെന്ന് അളിയാ കൊള്ളാമല്ലോ എന്ന് പറഞ്ഞു മീന് പിടിച്ചു കൊണ്ടിരുന്നവര് എല്ലാം എണീറ്റ് വന്നു .. എല്ലാവരും മലയാളികള് ആണെന്ന് അപ്പോഴാ മനസ്സില് ആയതു .. കാരണം ഒരു കിലോ മീന് കുറഞ്ഞത് 15 യുറോ എങ്കിലും ആവും. എങ്കില് മീന് ചൂണ്ടയില് കൊളുത്തിയാല് ടൈം പാസും ആവും ഒരു കറിയും ആവും .. സമയം കളയാന് നല്ല മാര്‍ഗം ..അതുകൊണ്ട് പ്രത്യേക പണി ഇല്ലാത്തവര്‍ എല്ലാവരും ഇതൊക്കെതന്നെയാ ചെയ്യുന്നത് ..


അങ്ങനെ ആ പുതിയ കൂട്ടുകാരെ എല്ലാവരേം ഒന്നു പരിചയപ്പെട്ടു.


വര്‍ക്കച്ചന്‍ ...പുള്ളിയുടെ ഭാര്യ അടുത്തുള്ള ഹോസ്പിറ്റലില് നേഴ്സ് ആണ് ..കുട്ടികള് നാട്ടില് പഠിക്കുന്നു ....പറയത്തക്ക പ്രത്യേക ജോലി ഒന്നും തന്നെ അയര്‍ലണ്ടില്‍ ഇല്ല ... വല്ലപ്പോഴും ചൂണ്ട ഇടീലും മറ്റും ആയി ഇങ്ങനെ ജീവിക്കുന്നു..


ഉമ്മച്ചന്‍ ...പുള്ളി ഒരു പിസ ഡെലിവറി ചെയ്യുന്നു. പിന്നെ വല്ലപ്പോഴും ഇങ്ങനെ മീന് പിടിക്കാന്‍ വരും..


ജോഷി..പുള്ളി ഒരു സംഭവം ആണ് ..കാലത്തെ പത്രം ഇടാന്‍ പോക്കുന്നു..സമയം ഉള്ളപ്പോള് പിസ ഡെലിവറി ..ചിലപ്പോള് ബെറി പറിച്ചു പൈസ ഉണ്ടാക്കുന്നു ...ബാറിലും ജോലി ഉണ്ട് ..

മറ്റു രണ്ടു പേരും പ്രത്യേക തൊഴില് ഒന്നും തന്നെ ഇല്ലാത്തവരാണ് ..
അവസാനം കിട്ടിയ മീന് അഞ്ചാറ് കഷണം ആക്കി എല്ലാവരും പങ്കിട്ടെടുത്തു..നേരെ വീണ്ടും വീട്ടില് എത്തി.. ഫ്രിഡ്ജില് നിന്നും ചോറെടുത്ത് ചൂടാക്കി കഴിച്ചു വീണ്ടു, ഉറങ്ങാന് കിടന്നു..

നാളെയാണ് വിസ വാങ്ങാന്‍ പോകേണ്ടത് ..ഹോളണ്ട് സ്വപ്നം കണ്ടു കിടന്നുറങ്ങി .........

Friday, September 19, 2008

5. ഷെങ്കന്‍ വിസ

കൈയില്‍ അല്പം കാശ് വന്നപ്പോഴാണ് യുറോപ്പ് ഒന്നു കാണണം എന്ന് തോന്നിയത് ..ഒടുവില്‍ എക്കാലത്തേയും മോഹമായിരുന്ന ഹോളണ്ടില്‍ പോകാം എന്ന് തീരുമാനിച്ചു ...ഹോളണ്ട്‌ ഷെങ്കന്‍ വിസയില്‍ വരുന്ന രാജ്യമായതിനാല്‍ ഇതേ വിസയും കൊണ്ടു 24 യുറോപ്യന്‍ രാജ്യങ്ങളില്‍ കയറാം .. അതുകൊണ്ട് തന്നെ ഇതു കിട്ടാനും അല്പം പ്രയാസം ആണ് ..യുറോപ്പ് കാണാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഭാര്യ 1500 യുറോയും ക്രെഡിറ്റ് കാര്‍ഡും തന്നു .. അവിടെയും ഇവിടെയും നടന്നു കാര്‍ഡ് കളയരുതെന്ന ഉപദേശവും ഒരു ഇംഗ്ലീഷ് നിഘണ്ടുവും..

ഇംഗ്ലീഷ് അറിയാത്തതിനാല്‍ എപ്പോഴും ഒരു നിഘണ്ടു ഞാന്‍ കരുതും.അടുത്ത കടമ്പ എംബസ്സിയില്‍ പോകുന്നതാണ് ..കാരണം ഡച്ച് എംബസ്സിയില്‍ (റോയല്‍ നെതര്‍ലാന്‍ഡ്‌) പറയുന്ന ഇംഗ്ലീഷ് മനസ്സില്‍ ആക്കാന്‍ ഒടേ തമ്പുരാന്‍ തന്നെ വേണം.അപ്പോള്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ( എന്നെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടി കൊണ്ടു വന്ന അതെ കക്ഷി ) കൂടെ വരാമെന്നേറ്റു ..പുള്ളി ഒരു അമേരിക്കന്‍ കമ്പനിയിലെ വലിയ ഉദ്യോഗം ഉള്ള ആളാണ് .. എപ്പോഴും ജോലിയുമായി ബന്ധപെട്ട തിരക്കിട്ട യാത്രയിലും ആയിരിക്കും..തന്നെയുമല്ല അദ്ദേഹം യുറോപ്പ് മുഴുവനും പത്തു തവണയെങ്കിലും കറങ്ങിയിട്ടുള്ള ആളുമാണ്..

അദ്ദേഹത്തിന്റെ ബി.എം.ഡബ്യു .കാറില്‍ നേരെ എംബസ്സിയില്‍ ചെന്നു..പുള്ളി കൂടെ ഉള്ളതിനാല്‍ അല്പം നേരത്തെ തന്നെ കാര്യങ്ങള്‍ നടന്നു ..60 യുറോ ഫീസ് അടച്ചപ്പോള്‍ സായിപ്പ് എന്‍റെ ഫ്രണ്ടിനെ വിളിച്ചു എന്തോ ചോദിക്കുന്നത് കണ്ടു..അവര്‍ പരസ്പരം കാര്യം പറയുന്നതു കുറെ നേരം കൌതുകത്തോടെ നോക്കി നിന്നു .."സ്കൂളില്‍ പോയപ്പോള്‍ മാവേല്‍ എറിയാന്‍ പോയതുകൊണ്ടാ നിങ്ങള്‍ നേരെ ചൊവ്വേ ഇംഗ്ലീഷ് പറയാത്തത്" എന്ന് ഭാര്യ എപ്പോഴും പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തു..

അവസാനം ഫ്രണ്ട് വന്നു പറഞ്ഞപ്പോള്‍ ആണ് കാര്യം പിടികിട്ടിയത് ..എന്‍റെ മുഖം കണ്ടപ്പോള്‍ ഒരു അഭയാര്‍ഥി ലക്ഷണം .. റഫ്യുജി വിസയാണെങ്കില്‍ അതിന്‍റെ കൌണ്ടര്‍ വേറെ ആണത്രേ...എന്‍റെ ദൈവമേ ..രാജ കുടുംബത്തില്‍ പിറന്ന എന്നെ കണ്ടപ്പോള്‍ അഭയാര്‍ഥി ആണെന്നോ...ക്ഷത്രിയ രക്തത്തിന്‍റെ വില അറിയാത്ത തെണ്ടി സായ്പ്പ് .. ജനാധിപത്യം വന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നാട് ഭരിക്കെണ്ടാവനായിരുന്നു ...അത്യാവശ്യം ഒരു യുവ രാജാവെങ്കിലും ആയേനെ..പിന്നീട് പുറത്തിറങ്ങി വീണ്ടും കാറില്‍ കയറി..

ഇനി പത്ത് ദിവസം കഴിഞ്ഞാലേ വിസ കിട്ടു. ഇനി ഏറെ തിരക്കുണ്ട്‌ ...യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ,ടിക്കറ്റ് ബുകിംഗ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ പിന്നീട് ഭാര്യയുടെ ഇംഗ്ലീഷ് ക്ലാസ്...

ഓകെ ഇനിയ്യുള്ളത് അടുത്ത ബ്ലോഗില്‍ ....