Thursday, January 8, 2009

39.ചികിത്സ

മുടി ചീകികൊണ്ടിരുന്നപ്പോളാണ് വാതിലില്‍ മുട്ട് കേട്ടത്.. ആരാടാ..ഒന്നാമത്തെ ഇന്നല്പം ലേറ്റാ.. ആ സോമനാഥ് ഡോക്ടര്‍ വരാന്‍ പറഞ്ഞതു തന്നെ വലിയ കാര്യം..അല്ലെങ്കിലും ചിലപ്പോള്‍ തോന്നാറുണ്ട് ഈ മെഡിക്കല്‍ റെപ്പിന്‍റെ ജോലിയും കളഞ്ഞു നേരെ നാട്ടില്‍ പോയി അന്തസ്സായി കൃഷിചെയ്തു ജീവിക്കാന്‍.

മാനം മര്യാദയ്ക്ക് ജീവിക്കാന്‍ നാട്ടിലുള്ള മൂന്നേക്കര്‍ റബ്ബറും അറുപതുപറ പാടവും ധാരാളം..അച്ഛന്‍ മരിക്കുന്നതിനു മുമ്പെ ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടിട്ടാ പോയത്..അമ്മയ്ക്കും പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടു വേവലാതി പെടേണ്ട കാര്യം ഇല്ല.. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചത് കൊണ്ടാകാം ടൈ കെട്ടിയില്ലെങ്കില്‍ ജട്ടി ഇടാത്ത ഫീലിംഗ് ഉണ്ടാവുന്നത്..

വാതില്‍ തുറന്നു നോക്കി..ഓ മേനോന്‍ സാര്‍.ഒരു എക്സ് സര്‍വീസ്കാരനാ.മിലിട്ടറിയില്‍ മേജറോ മൈനറോ ഏതാണ്ടായിരുന്നു.
എന്താടാ ശവി രാവിലെ കെട്ടിയെടുത്തത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഈ കല്‍ക്കട്ടയില്‍ ഞാന്‍ സിതാരയെ കൊണ്ടുവരുമ്പോള്‍ ആകെ പരിചയം ഉള്ളതും സഹായം ചെയ്തതും മേനോന്‍ സാര്‍ ആയിരുന്നല്ലോ..പിന്നെങ്ങനെ മുഖം കറുപ്പിച്ചു വല്ലതും ചോദിക്കാന്‍ കഴിയും..

"എന്താ സാറേ ഇത്ര രാവിലെ. ഞാന്‍ പോകാനൊരുങ്ങുകയായിയിരുന്നു."

കാര്യങ്ങള്‍ വേഗം അവതരിപ്പിച്ചു വേഗം കട്ടയും പടവും മടക്കാന്‍ ഏറ്റവും മാന്യമായ രീതിയില്‍ ഈ ചോദ്യം തന്നെ ധാരാളം..

"അരവിന്ദേ..നിനക്കറിയാമല്ലോ എന്‍റെ മകള്‍ ജലജയെ..?"

"എങ്ങനെ അറിയാതിരിക്കും എന്‍റെ മേനോന്‍ സാറേ.. എന്‍റെ കല്യാണത്തിന് മുമ്പെ അവളായിരുന്നലോ എന്‍റെ സ്വപ്നത്തിലെ സ്ഥിരം നായിക..അവള്‍ക്കെന്തു പറ്റി സാറേ"

എന്ന് ചോദിക്കണം എന്ന് തോന്നി.. പക്ഷെ തന്തയല്ലേ.. പെണ്ണ് കെട്ടിയിട്ടും നിന്‍റെ ചോദ്യ രീതി ഒരു അഴകൊഴമ്പന്‍ അല്ലേയെന്ന് ചോദിച്ചാല്‍ കുടുങ്ങിയത് തന്നെ..

"അവള്‍ ഇന്നലെ എത്തി.. തിങ്കളാഴ്ച രാത്രി തിരിച്ചു പോകും. "

ഞാന്‍ കലണ്ടറില്‍ നോക്കി..ഇന്നു വെള്ളി..ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ പിന്നെന്താ...അല്ല അതിന് ഞാന്‍ എന്ത് ചെയ്യണം..അവളെ ഒരു സിങ്കപ്പൂരുകാരന്‍ മേനോന്‍ ചെറുക്കന്‍ കെട്ടികൊണ്ട് പോയതല്ലേ. പിന്നെ ഞാന്‍ എന്തിന് ഇതെല്ലാം അറിയണം..

പണ്ടു അവളെ കെട്ടിച്ചു തരാന്‍ ഒരു ഇടനിലക്കാരന്‍ വഴി ആലോചിച്ചപ്പോള്‍ മേനോന്‍ സാറിന് മേനോനില്‍ നിന്നും ഒരു സ്റ്റെപ് താഴെ ഇറങ്ങി നായരായ തനിക്ക് മോളെ കെട്ടിച്ചു തരാന്‍ അല്പം വിഷമമായിരുന്നു..പിന്നെ ഞാന്‍ പെണ്ണ് കെട്ടി വന്നപ്പോള്‍ വേറെ ആരും സഹായത്തിനില്ല എന്ന് കരുതി ആ അനിഷ്ടങ്ങള്‍ കാണിച്ചില്ല എന്നുമാത്രം..

"എന്താ മേനോന്‍ സാറേ കാര്യം ..ഞാന്‍ അല്പം തിരക്കിലാ..വേഗം പറഞ്ഞാല്‍ കൊള്ളാമായിരുന്നു..ഇന്നു ആ സോമനാഥ് ഡോക്ടറുമായി സമയം പറഞ്ഞു വച്ചിരിക്കുവാ..സാറിനറിയാലോ അങ്ങാര്‍ക്ക് മെഡിക്കല്‍ റെപ്പ് എന്ന് കേട്ടാലെ കലിയാ. ഇനി താമസിച്ചാല്‍ അത് മതി.."

തിരക്ക് അല്പം വളരെ മാന്യമായി കാണിച്ചു കൊടുത്തു..

"അരവിന്ദേ കാര്യം പറയാം..ജലജയ്ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ ചില പ്രശ്നങ്ങള്‍..സിംഗപൂരില്‍ കുറെ ചികില്‍സിച്ചു..പക്ഷെ ഇപ്പോള്‍ വല്ല സ്വാമിമാരെയോ കാണാമെന്ന തീരുമാനം. അന്ന് താനെതോ സ്വാമിയെ കണ്ടെന്നു പറഞ്ഞില്ലേ..അതാ കാര്യം.."

"എടാ മേനോനെ..അപ്പോള്‍ മലയുടെ കീഴെ എലി വന്നു..."

മനസ്സില്‍ അല്പം സന്തോഷം തോന്നി..എനിക്കും സിതാരയ്ക്കും കുട്ടികളുണ്ടാവാതെ ഇരുന്നപ്പോള്‍ കുറെ ചികിത്സ നോക്കിയിരുന്നു..

ഇന്ത്യന്‍ ഓട്ടക്കാരെപോലെ ചലനശേഷി കുറഞ്ഞ എന്‍റെ ബീജങ്ങളെ മരുന്ന് കൊടുത്തു ബെന്‍ ജോണ്‍സണെ പ്പോലെ ഓടിച്ചു കുട്ടികള്‍ ഉണ്ടാക്കിയ കാര്യം പറയാതെ ഒരു സ്വാമിയെ കണ്ടു എല്ലാം ശരിയാക്കി എന്ന് മാത്രമെ മേനോന്‍ സാറിനോട് പറഞ്ഞിരുന്നുള്ളൂ.. അല്ലെങ്കില്‍ ആരുടെ പ്രശ്നം എന്ത് പ്രശ്നം എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുക്കാനുള്ള മടിയായിരുന്നു.

ഇനി മേനോന്‍ സാറിനെ എന്ത് പറഞ്ഞു ഒഴിവാക്കണം എന്ന ചിന്തയായിരുന്നു.

"സാര്‍ ഒരു കാര്യം ചെയ്യ്.നമുക്കു വൈകിട്ട് പോകാനുള്ള കാര്യം നോക്കാം..ഇപ്പോള്‍ ഞാന്‍ തിരക്കിലാ. പിന്നെ സ്വാമി അയ്യായിരമാ വാങ്ങിക്കുന്നത്.."

ഏതായാലും സാറിന്‍റെ ശല്യം ഒഴിഞ്ഞല്ലോ എന്ന് കരുതി വേഗം പുറപ്പെടനോരുങ്ങി.. പെട്ടെന്ന് മുറിയില്‍ സോഫയോടെ ചേര്‍ന്നു കിടന്ന സീസര്‍ ഒന്നു മുരണ്ടു... സീസര്‍ ലാബ്രഡോര്‍ നായയാണ്‌..സിതാര പ്രസവത്തിനു നാട്ടില്‍ പോയശേഷം ഇവനാണ് കൂട്ട്.
സീസറിന് ഡോഗ് ബിസ്ക്കറ്റും കൊടുത്തു വേഗം സോമനാഥ് ഡോക്ടറുടെ വീട്ടിലേക്ക് ബൈക്കോടിച്ചു..

പക്ഷെ വൈകിട്ട് പ്രതീക്ഷ തെറ്റിച്ചു കൊണ്ടു മേനോന്‍സാര്‍ എത്തി..കുറച്ചുനേരം എന്ത് പറയണം എന്ന് മനസ്സിലായില്ല. കുറേനേരം ഓരോന്ന് ചിന്തിച്ചിരുന്നു..
ഫ്രിഡ്ജ് തുറന്നു തണുത്ത സോഡയും പകുതി കാലിയാക്കിവച്ചിരുന്ന ബോണി സ്കോട്ട് വിസ്കിയുടെ കുപ്പിയും എടുത്തു..രണ്ടു വീശികഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം..
ഒടുവില്‍ പതിയെ സാറിനോട് പറഞ്ഞു..

"സാറേ മന്ത്രവാദം നോക്കുന്നതിനു മുമ്പെ നമുക്കു ഇവിടെഒരു ഡോക്ടര്‍ ഉണ്ട്.. എന്‍റെ ഒരു കൂട്ടുകാരന്‍റെ ഭാര്യയാണ്.. അവരെ ഒന്നു കാണിച്ചിട്ടാകാം."

എന്തോ വല്യ തൃപ്തിയില്ലാതെ സാര്‍ സമ്മതം മൂളി..പതിയെ സാര്‍ യാത്രപറഞ്ഞിറങ്ങി..

"എടാ സീസറെ.."

സീസര്‍ അടുത്തു വന്നു.
കുറെ നേരം സീസറിനെ നോക്കിയിരുന്നു..
വീണ്ടും ഒരു പെഗും കൂടി വിട്ടിട്ടു കട്ടിലിലേക്ക് മറിഞ്ഞു..
ശനിയാഴ്ച വൈകിട്ട് നേരെ മേനോന്‍ സാറിന്‍റെ വീട്ടിലേക്ക് ചെന്നു.. തന്നെ കണ്ടപ്പോള്‍ തന്നെ മേനോന്‍ സാറും ഭാര്യയും ജലജയും സന്തോഷത്തോടെ പുറത്തേക്ക് വന്നു..ഞാന്‍ ജലജയെ ഒന്നു നോക്കി..
ദൈവമേ ഇവളാകെ ഒന്നു തെളിഞ്ഞല്ലോ..മച്ചി പെണ്ണുങ്ങള്‍ക്ക്‌ സൌന്ദര്യം കൂടുമെന്ന് പറയുന്നതു ശരിയാണല്ലോ.

അറിയാതെ പാവം സിതാരയെ ഓര്‍ത്തു. ഇടഞ്ചില്‍ ഒരു ചെറിയ വിങ്ങല്‍...
എന്തിന് വിങ്ങണം സൌന്ദര്യം ആസ്വദിക്കുക അത്ര പാപമൊന്നുമല്ലല്ലോ.. ജലജ ആകെ തുടുത്തിട്ടുണ്ട്..പണ്ടു വളരെ മെലിഞ്ഞിരുന്ന പെണ്ണാ.. ഇപ്പോള്‍ വിദേശവാസം ഇവളെ ഒരു മാദകതിടമ്പാക്കിയല്ലോ എന്ന് ചിന്തിപ്പിക്കും..
നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ ജലജ ഒന്നു ഊറി ചിരിച്ചു..

"സാറേ ഇന്നു തന്നെ ഡോക്ടറെ കാണണം..ഞാന്‍ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്..എന്നാല്‍ വേഗം ഒരുങ്ങ്‌.."

ജലജയും സാറും ഞാനും കൂടി ഡോക്ടറെ കാണാന്‍ പോയി.. ഒരു ബംഗാളി ഡോക്ടറാണ്.. പതിവ് പരിശോധനകള്‍ കഴിഞ്ഞു ഒരു പിടി ഗുളികള്‍ കൊടുത്തു..കൂടെ കുറെ ഉപദേശവും..
ഡോക്ടറെ കണ്ടു തിരികെയെത്തിയപ്പോള്‍ നേരം ഉച്ചയായി. സാറും ഭാര്യയും ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒഴിയാന്‍ കഴിഞ്ഞില്ല..

ഭക്ഷണം കഴിഞ്ഞു നേരെ വീട്ടില്‍ എത്തി.. മേനോന്‍ സാറിന്‍റെ വീട്ടിലെ ആഹാരം കൂടുതല്‍ കഴിച്ചത് കൊണ്ടു ഉറങ്ങിപ്പോയി..
സന്ധ്യായപ്പോള്‍ വാതിലില്‍ ആരോ മുട്ടി.. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ജലജ..

ഞാന്‍ ഒന്നുകൂടി കണ്ണുകള്‍ അടച്ചു തുറന്നു.. ഈ നേരത്ത് ഇവളെ ഒട്ടും പ്രതീക്ഷിച്ചില്ല..

"എന്താ ജലജെ. മേനോന്‍ സാറെവിടെ പോയി.."

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..

"അച്ഛനും അമ്മയും കൂടി മാരോബസാറിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ പോയി.ഇനി വരുമ്പോള്‍ രാത്രിയാവും.. എനിക്ക് തലവേദന ആണെന്ന് പറഞ്ഞു ഞാന്‍ പോയില്ല.."

ജലജ അകത്തേക്ക് കയറി.. സീസര്‍ ഒന്നു മുരണ്ടു കൊണ്ടു സോഫയുടെ അടിയിലേക്ക് നീങ്ങിക്കിടന്നു..

"ചോദിക്കുന്നത് കൊണ്ടു മറ്റൊന്നും തോന്നരുത്‌.. നിങ്ങളില്‍ ആര്‍ക്കാ പ്രശ്നം...നിങ്ങളുടെ വീട്ടില്‍ വെച്ചു ചോദിക്കാനാവില്ല. അത് കൊണ്ടാ ഞാന്‍ ചോദിക്കാഞ്ഞത്.."

എന്‍റെ ചോദ്യത്തില്‍ അല്പം വിറയല്‍ കലര്‍ന്നിരുന്നു..

"എന്താ അരവിന്ദേ ഞാന്‍ പറയുക... കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവില്ല..ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കരുത്.."

ജലജയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ അവളുടെ കണ്ണ് തുടച്ചു...
എന്നെ അമ്പരപ്പിച്ചു കൊണ്ടു അവള്‍ എന്നിലേക്ക്‌ ചാഞ്ഞു..
എന്‍റെ കണ്ണുകളില്‍ തെരുതെരു ചുംബിച്ചുകൊണ്ടവള്‍ മെല്ലെ മന്ത്രിച്ചു..

"ഒരിക്കല്‍ എന്നെ ഇഷ്ടമാല്ലായിരുന്നോ നിനക്കു..എന്നാല്‍ ഇപ്പോള്‍ ചോദിക്കുവാ..ഒരു കുഞ്ഞിനെ തന്നുകൂടെ നിനക്കു.."

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി..എന്തോ ഞാന്‍ ഒരു മായാലോകത്തായിരുന്നു..
എന്താണ് സംഭവിക്കുന്നതെന്നോ സംഭവിച്ചതെന്നോ എനിക്കറിയില്ല..ഞാന്‍ എഴുന്നേറ്റപ്പോഴേക്കും ജലജ പോയിക്കഴിഞ്ഞിരുന്നു.

രണ്ടു ദിവസം എങ്ങനെ കഴിഞ്ഞു എന്നറിയില്ല.. തിങ്കളാഴ്ച വൈകിട്ട് ജലജയെ സിംഗപ്പൂരിലേക്ക് യാത്ര അയച്ചിട്ട് മേനോന്‍സാര്‍ വന്നു.
എനിക്ക് മേനോന്‍ സാറിനെ നോക്കാന്‍ അല്പം മടിയുണ്ടായിരുന്നു..
പക്ഷെ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു പുഞ്ചിരിക്കാന്‍ ശ്രമിച്ചു..
മേനോന്‍ സാര്‍ തന്നെ കെട്ടിപിടിച്ചു..

"അരവിന്ദേ.. പണ്ടത്തെ പിണക്കം മനസ്സില്‍ വക്കാതെ ഇന്നു ഞങ്ങളുടെ കൂടെ ഡോക്ടറെ കാണാന്‍ വന്നതില്‍ വളരെ നന്ദിയുണ്ട്.. എല്ലാം ശുഭമായി നടക്കും എന്ന് തോന്നുന്നു."

എന്ത് പറയണം എന്നറിയാതെ നില്‍ക്കുമ്പോള്‍ മേനോന്‍ സാര്‍ തിരികെ നടന്നു.

വീണ്ടും തിരക്കുള്ള കുറെ ദിവസങ്ങള്‍..
മൂന്നുമാസം കഴിഞ്ഞു സിതാരയുടെ പ്രസവത്തിനായി നാട്ടിലേക്ക് പോയി.. ഒരു ദിവസം സന്ധ്യ സമയത്താണ് ഫോണ്‍ വന്നത്..
അങ്ങേ തലയ്ക്കല്‍ മേനോന്‍ സാര്‍...

"അരവിന്ദേ.. അന്ന് നമ്മള്‍ ഡോക്ടറെ കണ്ടത് ഗുണം ചെയ്തു എന്ന് തോന്നുന്നു....ജലജ ഫോണ്‍ ചെയ്തിരുന്നു.... അവര്‍ അമ്മയാകാന്‍ പോകുന്നുവെന്ന് പറഞ്ഞു .."

എന്ത് പറയണം എന്നറിയാതെ നിന്ന തന്‍റെ കൈയില്‍ നിന്നു ഫോണ്‍ നിലത്തു വീണു..
ഒരു നിമിഷം ജലജ വന്ന ആ സന്ധ്യയും എല്ലാം മനസിലൂടെ ഓടിയെത്തി..
ഒപ്പം മുത്തച്ഛന്‍ ആകാന്‍ പോകുന്നതില്‍ സന്തോഷിക്കുന്ന മേനോന്‍ സാറിന്‍റെയും അമ്മയാവാന്‍ കാത്തിരിക്കുന്ന സിതാരയുടെയും ജലജയുടെയും മുഖങ്ങള്‍....

കണ്ണിലൂടെ രണ്ടു തുള്ളി കണ്ണുനീര്‍ ഒലിച്ചിറങ്ങി...

21 comments:

ദീപക് രാജ്|Deepak Raj said...

ഒരു കഥ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു.. തലോടിയോ കല്ലെറിഞ്ഞോ വിടുക..
സസ്നേഹം
ദീപക് രാജ്

മാണിക്യം said...

ഛേയ്! ഇങ്ങനെ പറയാമൊ?
എന്ന് ഒന്നും ചോദിക്കുന്നില്ല.

വന്ധ്യത എന്ന തീരാദുഃഖത്തിനടിപ്പെടുന്ന ദമ്പതികളുടെ എണ്ണം കൂടിവരികയാണെന്നു പറയാം. ജീവിതത്തിന്റെ അര്‍ഥവും ആഹ്ലാദവുമാണ് കുഞ്ഞുങ്ങള്‍. വിവാഹം കഴിഞ്ഞ് യഥാസമയം കുഞ്ഞുങ്ങളുണ്ടാകാതെ പോകുന്നത് പല ദമ്പതികളേയും വിഷമിപ്പിക്കാറുണ്ട്. കല്യാണം കഴിഞ്ഞ് ഏതാനും മാസം കഴിയുമ്പോള്‍ തന്നെ 'വിശേഷം' എന്തെങ്കിലുമായോന്ന് ചോദ്യം തുടങ്ങുകയായി . അതോടെ മധുവിധുവിന്റെ മധുരത്തില്‍ നിന്ന് വന്ധ്യതാദുഃഖത്തിന്റെ നിഴലിലേക്കു വീഴുകയായി. പലപ്പൊഴും ഈ വേദന കുടുംബത്തിന്റെ നിലനില്‍പ്പിനു തന്നെ പ്രശ്നമാവുന്നു.

ഗര്‍ഭനിരോധനോപാധികള്‍ ഒന്നും സ്വീകരിക്കാതെ സ്ത്രീപുരുഷന്മാര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയാണ് വന്ധ്യത. ഇത് ദമ്പതികളില്‍ ഒരാളുടെ മാത്രം പ്രശ്‌നമായി കാണരുത്. ഒട്ടുമിക്ക വന്ധ്യതാപ്രശ്‌നങ്ങളും ചികിത്സിച്ചു ഭേദമാക്കാന്‍ ഇന്നു കഴിയും. ജീവിതരീതിയും മനോഭാവത്തിലുണ്ടാകുന്ന മാറ്റവും ഇന്ന് വന്ധ്യതാ ചികിത്സയ്ക്കു പ്രധാന്യം കൂടി വരികയുമാണ്

പുരുഷനു ബീജസംഖ്യയിലോ ചലനശേഷിയിലോ മറ്റോ നേരിയ കുറവുണ്ടെങ്കിലും സ്ത്രീയുടെ പ്രത്യുത്പാദനശേഷി മികച്ചതാണെങ്കില്‍ ഗര്‍ഭധാരണം സാധിക്കും. അതിനാല്‍, ദമ്പതികള്‍‌ ഒരുമിച്ചു തന്നെ വന്ധ്യതാ ചികിത്സ നടത്തണം ....

വന്ധ്യതയ്ക്ക് പരിഹാരം തേടിയെത്തിയ ഒരാള്‍ക്ക് ശുക്ലപരിശോധനയില്‍ കൗണ്ട് കുറവാണെന്നു കണ്ടു.ചികിത്സയൊന്നും തുടങ്ങിയില്ല.അതിനു മുമ്പു മറ്റൊരു സ്ത്രീ അദ്ദേഹത്തില്‍ നിന്നും ഗര്‍ഭം ധരിച്ച വാര്‍ത്ത പറയാന്‍ അദ്ദേഹം വീണ്ടും വന്നു.വന്ധ്യത ദമ്പതികളില്‍ ഒരാളുടെ മാത്രം പ്രശ്‌നമല്ല എന്നര്‍ഥം


പ്രത്യുല്‍പാദനത്തില്‍ സ്ത്രീപുരുഷന്മാരുടെ പങ്കു തുല്യമാണല്ലോ. വന്ധ്യതാചികിത്സയുടെ കാര്യത്തിലും ഈ തുല്യത അംഗീകരിക്കുകയാണ് ഉത്തമം. പുരുഷന് കൗണ്ട് ഒരല്‍പം കുറവാണെങ്കില്‍ സ്ത്രീയുടെ ഗര്‍ഭധാരണശേഷി പരമാവധി മെച്ചപ്പെടുത്തുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാവും. സ്ത്രീയു ടെ പ്രശ്‌നങ്ങളില്‍ പലപ്പോഴും ലളിതമായ പരിശോധനകളിലൂടെയും ക്രമപ്പെടുത്തലുകളിലൂടെയും ഇതു സാധിക്കും.

കഥയാണ്.ഞാനതില്‍ ഇത്തിരി കാര്യം കലര്‍ത്തി.
ദീപക് നന്നായി പറഞ്ഞു കഥ. പക്ഷെ വേദനിക്കുന്ന ഒത്തിരി ദമ്പതിമരെ എനിക്ക് അറിയാം ..

ദീപക് രാജ്|Deepak Raj said...

പ്രിയ മാണിക്യം ചേച്ചി..

സാധാരണ ഗതിയില്‍ അടുത്ത പോസ്റ്റ് ഇടുന്ന സമയത്താണ്‌ ഞാന്‍ കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത്.. പക്ഷെ ഞാന്‍ ഇട്ട കഥ അതെ അര്‍ത്ഥത്തില്‍ വായിച്ചു അതെ ഗൌരവത്തില്‍ കമന്റ് കൊടുത്തപ്പോള്‍ ഉടനെ തന്നെ മറുപടി ഇടാതിരിക്കാന്‍ വയ്യാ..
സത്യത്തില്‍ എന്‍റെ കുറെ അടുത്ത സുഹൃത്തുക്കളും പരിചയക്കാരും ഈ പ്രശ്നം മൂലം വിഷമിക്കുന്നുണ്ട് ..(അപ്പോള്‍ ദീപക്കിന്‍റെ പരിചയക്കാര്‍ക്കെല്ലാം ഈ പ്രശ്നമാണോ എന്ന് ചോദിക്കല്ലേ..) അതില്‍ പലതും ഇതുപോലെ ചികിത്സ കൊണ്ട് ഭേദമാക്കാം.. പക്ഷെ ഞാന്‍ സാധാരണഗതിയില്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ഭൂരിഭാഗം കഥയും ചില അനുഭവങ്ങളും സത്യം നിറഞ്ഞതും ആയിരിക്കും..

പക്ഷെ ഇതിന്‍റെ കഥാബീജം എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവം ആണ്.. പക്ഷെ ഇന്നലെക്കൂടി ഞാന്‍ അവനോടു സംസാരിച്ചിരുന്നു.. ഇന്നും ഗള്‍ഫില്‍ ഉള്ള ഒരു അവിവാഹിതന്‍.പക്ഷെ അവന്‍റെ അനുഭവം അതേപോലെ പകര്‍ത്താനാവില്ല.. കാരണം അതിലെ സ്ത്രീയും ഭര്‍ത്താവും ഇന്നും ഗള്‍ഫില്‍ ഉണ്ട്.. ഈ കഥ അവര്‍ക്ക് മൂവര്‍ക്കും മാത്രമെ അറിയൂ എന്ന് വിശ്വസിക്കുന്നവരാണ് അവര്‍..

ആ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ എന്‍റെ ബ്ലോഗ് വായിക്കുമോ എന്നറിയില്ല.. പക്ഷെ അവര്‍ ഇതിലെ കഥാപാത്രങ്ങള്‍ ആകുന്നതു എപ്പോഴെങ്കിലും അറിഞ്ഞാല്‍ ഒരു പക്ഷെ എന്ത് സംഭവിക്കും എന്നറിയില്ല...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കുയില്‍ കുഞ്ഞിനെ വളര്‍ത്തുന്ന കാക്കയച്ചന്‍.. അതിനെ അടിസ്ഥാനപ്പെടുത്തി എടുത്ത കഥയാണെങ്കിലും അതിനോട് ഒട്ടും സാമ്യം വരാത്ത രീതിയില്‍ ആണെഴുതിയത്..

പിന്നെ എഴുതിയപ്പോള്‍ അല്പം നീണ്ടുപോയി.. അവനെ ചുരുക്കി ചുരുക്കി ഈ പരുവത്തില്‍ ആക്കി...അതുകൊണ്ട് ചിലതൊക്കെ ചോര്‍ന്നു പോയി എന്ന് തോന്നുന്നു.

മാണിക്യം ചേച്ചിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.. ഇത്ര ഗൌരവമായി ഞാന്‍ എഴുതിയതിനെ അതെ ഗൌരവത്തോടെ വായിച്ചു നല്ല ഒരു മറുപടി കമന്റ് ആയി തന്നതിന് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.. ഇനിയും വരണം ..

പിന്നെ ഞാന്‍ ഇടയ്ക്കിടയ്ക്കെ ഇങ്ങനെ സീരിയസ് ആയ കഥകള്‍ എഴുതൂ..കൂടുതല്‍ ചിരിക്കാന്‍ വക നല്കുന്നത് എഴുതാന ആഗ്രഹം..

സ്നേഹപൂര്‍വ്വം
ദീപക് രാജ്

Mohamedkutty മുഹമ്മദുകുട്ടി said...

കഥയായാലും ഇതില്‍ അല്പം കാര്യം ഇല്ലാതില്ല.പിന്നെ സ്വാമിമാരുടെയും ബീവിമാരുടെയും കാര്യത്തിലും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്!.ഏതായാലും ദീപകിന്റെ ഭാവന കൊള്ളാം.ഇനിയും എഴുതുക.പിന്നെ കമന്റിന്റെ എണ്ണത്തില്‍ എപ്പോഴും ഒന്നു കൂടും[കാരണം,ഒന്നു ദീപകിന്റെയാവും!].കഥ വായിച്ചു തുടങ്ങിയപ്പോഴെ,ആശയം മനസ്സില്‍ വന്നിരുന്നു.ഉണ്ണിക്കറിയാലോ ഊരിലെ പഞ്ഞം.

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ് ഇക്ക

സത്യം.ഇതു ഭാവനയാണെങ്കിലും കഥാബീജത്തെപറ്റി മുകളില്‍ കമന്റില്‍ പറഞ്ഞിരുന്നു.. അങ്ങനെ തന്നെ എഴുതാനാവില്ല.. അതാ പ്രശ്നം.. അല്പം സീരിയസ് ആയില്ലേ എന്നൊരു സംശയമേ ഉള്ളൂ..

നന്ദി...

അനില്‍@ബ്ലോഗ് // anil said...

ദീപകെ,
സധാരണമായ ഒരു പൈങ്കിളി തീമാണെങ്കിലും ഒന്നുരണ്ടു സൂചനകള്‍ ഇതിലടങ്ങിയിട്ടുണ്ട്.
ഐ.ടി.മേഖലയില പ്രവര്‍ത്തിക്കുന്ന ദമ്പതികളില്‍ വന്ധ്യത കൂടുതലാവുന്നും എന്നു കേള്‍ക്കുന്നു. പുറമേ നിന്നു നോക്കുന്നവര്‍ക്കാണ് അത് വന്ധ്യത എന്ന് തോന്നുന്നത്, കാരണം നമ്മുടെ പരമ്പരാഗത സങ്കല്‍പ്പത്തില്‍, കല്യാണം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ ,പരമാവധി രണ്ടു വര്‍ഷത്തില്‍ കുട്ടികളെ കണ്ടില്ലെങ്കില്‍ വന്ധ്യതയായി (നിരീക്ഷിക്കപ്പെടുന്നു).
ജീവിതരീതിയും സ്ടെസ്സും അവരുടെ ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്നു എന്നുള്ളത് ഒരു വാസ്തവുമാണ്.
പൊതുവേ വന്ധ്യത എന്ന സംഗതി ഇന്നത്തെ തലമുറയില്‍ കൂടുതലാണ്, പലകാരണങ്ങളാല്‍.

ഇനിയൊന്നു ചില സ്വാമിമാരുടെ വന്ധ്യതാ ചികിത്സ. പലതും ഈ കഥയില്‍ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണ് വിജയം കാണുന്നത്.

ഇവിടെ അടുത്തുള്ള പ്രശസ്തമായ ഒരു ആശുപത്രിയിലെ ഒരു വന്ധ്യതാ ചികിത്സ , പത്രങ്ങള്‍, ടീവി മുതലായവയില്‍ കുറേ ആടിത്തിമര്‍ത്തതായിരുന്നു. “ഇക്സി” ചികിത്സയിലൂടെ ഗര്‍ഭം ധരിച്ച ഒരു ടീച്ചറുടെ കഥയായിരുന്നു അത്. ഇഞ്ജെക്റ്റ് ചെയ്തത ഭര്‍ത്താവിന്റെ ബീജം ആയിരുന്നില്ലെന്നു മാത്രം.

മാണിക്യം ചേച്ചിയുടെ കമന്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നിയതാണ്.

ഇന്നൂസ് said...

ഞാന്‍ ഒരു അവിവാഹിതനായ ചെറുപ്പക്കാരന്‍ ആയത് കൊണ്ട് ഈ പോസ്റ്റിനു പ്രത്യേകിച്ച് കമന്റ്സ് ഒന്നും തന്നെയില്ല, എന്തൊക്കെയാണെലും എഴുത്തിന്റെ രീതി സമ്മതിച്ച് തന്നേ പറ്റൂ...! സീരിയസ് പോസ്റ്റിനേക്കാളും എപ്പോഴും നല്ലത് നര്‍മ്മം തന്നെയാണ്‌ ദീപകേ...! രസകരമായ കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ച് കൊണ്ട്.... ഇന്നൂസ്

നിരക്ഷരൻ said...

“ ഇന്ത്യന്‍ ഓട്ടക്കാരെപോലെ ചലനശേഷി കുറഞ്ഞ എന്‍റെ ബീജങ്ങളെ മരുന്ന് കൊടുത്തു ബെന്‍ ജോണ്‍സണെ പ്പോലെ ഓടിച്ചു കുട്ടികള്‍ ഉണ്ടാക്കിയ കാര്യം “.... അതിനിടയില്‍ ഇന്ത്യന്‍ ഓട്ടക്കാര്‍ക്കിട്ട് താങ്ങി അല്ലേ ? :) :)

കഥയുടെ ബീജം എങ്ങനെ കിട്ടിയതായാലും,
കഥ പെരുത്തിഷ്ടായി.
കഥയിലെ കാര്യം കണ്ടറിഞ്ഞ് ഡോ:മാണീക്യം പറഞ്ഞ അഭിപ്രായവും ഇഷ്ടായി :) :)

ഇനി ഇത്തിരി കാര്യം എന്റെ വക.
കഥാനായകന് ഉണ്ടാകാന്‍ പോകുന്ന മാനസ്സിക പ്രശ്നങ്ങളെപ്പറ്റിയുള്ള ആശങ്ക മാത്രം ബാക്കിനില്‍ക്കുന്നു. ഇമ്മാതിരി കേസുകളിലെല്ലാം കഥാനായകന്മാര്‍ പിന്നീട് തന്റെ സ്വന്തം ചോരയാണെന്ന് തിരിച്ചറിഞ്ഞ് ആ കുട്ടികളോട് വല്ലാത്ത അടുപ്പം കാണിച്ച് കുഴപ്പത്തിലാകാറുമുണ്ട്. അതൊക്കെ കഥകളിലും സിനിമകളിലും. ജീവിതത്തില്‍ ഇങ്ങനെയൊന്നും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ.

Senu Eapen Thomas, Poovathoor said...

കഥയും വായിച്ചു...കമന്റുകളും വായിച്ചു. മാണിക്യ ചേച്ചിയുടെ കമന്റാണു എനിക്ക്‌ ഈ പോസ്റ്റിന്‍ക്കാള്‍ ആകര്‍ഷിച്ചത്‌.

ഈ പോസ്റ്റും, കമന്റ്സും, പലര്‍ക്കും വെളിച്ചമാവുന്നെങ്കില്‍ ദീപക്കെ...കലക്കി.

സസ്നേഹം,
പഴമ്പുരാണംസ്‌.

smitha said...

njan ithinu comment cheyyanonu kure aalochichu, oru pakshe vere aru parayunnathilum aadhikarikamayi eniku parayan sadikum ithe patty, karanam kazhinja kure varshangalayi njan anubhavichu kondirikunna kure sathyangal aanu ezhuthiyathu.
ingane ulla sambavangal bharyayum bharthavum arinjum, bharthavu ariyatheyum oru paadu nadkunundu ee lokathu.ente oru colegue thanne paranjitundu avnte kutty, vere oru rajyathu undayathu. njan jeevikunna ee gulf rajyathu thanne tribal treatment ennum paranju nadakunna treatment enthanu neritu kandu, enne kondu pattilla enum paranju thirichu porendi vanna anubhavavum undayitundu, ayalude aduthu treatment nu poyi kuttikal undaya kure pere ariyukayum cheyyam.athil thanne bharthavu arinjukondu undaya aalkarum undu.ithil ulpetta areyum kuttam parayan pattilla, karanam aa dhukham athra theevramanu.athu anubhavikunnavarku mathrame mansilavu.

എം.എസ്. രാജ്‌ | M S Raj said...

Dear Deepak,

Apart from a story(doesn't matter whether it's conceived from a real incident or whtever), it turned to a very serious discussion. Never expected such kind of a draft from you, I mean, off your usual track.

I am not mature enough to comment on the incidents dictated. But, I must say one thing, there won't be escape from the lifelong thoughts of the solution they had. Sometimes, in this new age, people may not bother about those things. Especilly when the problem is such a big one them. But, yeah, there is a 'but' always.

Regrds,
MS Raj

jyothi said...

ദീപക്, കല്ലെറിയാന്‍ തോന്നിയില്ല, തീര്‍ച്ച. കഥാബീജം ഗൌരവതരം, വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മനോവിഷമം എനിയ്ക്കും...അതിന്റെയര്‍ഥം നന്നായിട്ടുണ്ടു ആവിഷ്ക്കാരം, എന്നു തന്നെ...ഇനിയും എഴുതൂ...

saju john said...

പ്രിയ ദീപക്ക്,

ദീപക്ക് സ്വീകരിക്കുന്ന വിഷയങ്ങളും, അതില്‍ പുലര്‍ത്തുന്ന സത്യസന്ധതയും ദിനം തോറും മികച്ചതായി വരുന്നത് കാണുമ്പോള്‍ സന്തോഷവും, ഒപ്പം കൌതുകവും ഏറി വരുന്നുണ്ട്....

അത്തരത്തില്‍ നോക്കുമ്പോള്‍ തീര്‍ത്തും റിയലിസ്റ്റിക്ക് ആയ ഈ പോസ്റ്റ്, ദീപക്കിന്റെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, മാത്രമല്ല വായിക്കുന്ന ഓരോരുത്തര്‍ക്കും അത് വാക്കിലൂടെ, സ്വന്തം ജീവിതത്തിലൂടെ അനുഭവഭേത്യമാക്കിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍............

സ്നേഹത്തോടെ, നട്ടപിരാന്തന്‍

ഓ.ടോ
“നിങ്ങള്‍ ഇങ്ങനെയുള്ള ചൂടും, ചൂരുമുള്ള വിഷയങ്ങള്‍ എടുത്ത് കൈകാര്യം ചെയ്താല്‍, ഈ നട്ടപിരാന്തന്‍ ചേട്ടന്‍ ഒക്കെ എന്തു ചെയ്യും...മാത്രമല്ല ഈ ചേട്ടന്‍ പിന്നെ ഖമറുന്നീസയുടെ കൂടെ വീണ്ടും പൊറുതി തുടങ്ങേണ്ടിവരും”

Nachiketh said...

ദീപക് പറ്റുമെങ്കില്‍ ശ്രീ സുഭാഷ് ചന്ദ്രന്റെ പുത്രകാമേഷ്ടിയെന്ന കഥവായിയ്കുക.....അതു വായിച്ചാണ് ഈ കഥയെഴുതിയെങ്കില്‍...ഏറെയൊന്നും പറയാനില്ല.

Unknown said...

hipocratic bullshit,...

naalaamkita theruvu kathayenne enikku paRayanullu...

Ottakkirunnu manassu cheethayakkathe.. valla paNiyum cheyyan nokku maashe...

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍@ബ്ലോഗ്

നന്ദി. സത്യത്തില്‍ അല്പം പേര്‍സണല്‍ ആയ ഒരു കാര്യം ആയിരുന്നു.. സ്വന്തം അടുത്ത സുഹൃത്തുമായി ബന്ധപെട്ട വിഷയം അതുകൊണ്ട് ഇങ്ങനെ എഴുതി.. പക്ഷെ ആദ്യമായി ഞാന്‍ ബ്ലോഗ് എഴുതുന്നതിനു മുമ്പെ അവനുമായി സംസാരിച്ചിട്ടാണ് എഴുതിയത്.. പക്ഷെ ഇന്നത്തെ ലോകത്ത് വളരെയധികം സാധാരണമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്..

പ്രിയ ഇന്നൂസ്..

അതെ.. പക്ഷെ വളരെ സാധാരണമായ ഒരു കാര്യം ആണിത്..

പ്രിയ നിരക്ഷരാ...

ഇടയ്ക്ക് കായികതാരങ്ങള്‍ക്കും കൊട്ട് കൊടുത്തു എന്നത് സത്യം തന്നെ.. ഇതെന്‍റെ ഒരു രീതിയായി പോയി.. പിന്നെ ചില അവസരത്തില്‍ ഇത്തരത്തില്‍ ഉള്ള കുഞ്ഞുങ്ങളോട് തോന്നുന്ന അടുപ്പം രണ്ടു കുടുംബങ്ങള്‍ക്കും പ്രശ്നമുണ്ടാക്കും..

പ്രിയ സെനുഅച്ചായ.

അത് തന്നെയാണ് എന്‍റെ ആഗ്രഹവും. ആര്‍ക്കെങ്കിലും ഉപകാരമായാല്‍ വളരെ നല്ലത്..

പ്രിയ സ്മിത..

വളരെ ഗൗരവമായ വിഷയമാണ്.. അതെ രീതിയില്‍ എടുത്തു എന്നറിഞ്ഞതില്‍ സന്തോഷം...

പ്രിയ എം.എസ്.രാജ്..

എന്‍റെ ട്രാക്ക് ഞാന്‍ വിട്ടിട്ടില്ല.. വീണ്ടും നര്‍മ്മം ഉള്ള കഥകളുമായി ഞാന്‍ വരും.

പ്രിയ ജോതിര്‍മയി..

തീര്‍ച്ചയായും ഇനിയും വരിക.. ഗൗരവമുള്ള വിഷയങ്ങളും നര്‍മ്മവും ആയി ഞാന്‍ വരും..

പ്രിയ നട്ടപിരാന്തന്‍ ചേട്ടാ..

എന്ന് വൈവിധ്യം ഉള്ള കഥകളുമായി വരണം എന്നാണു ആഗ്രഹം... പക്ഷെ എന്‍റെ ട്രാക്ക് നര്‍മം ആയതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു എന്ന് മാത്രം.. പിന്നെ ഖമരുന്നിസയുടെ മുമ്പില്‍ ഞാനാര്.. അത്രയും കട്ടിയ്ക്ക് എഴുതാന്‍ ദീപക് മൂന്നു ജന്മം ജനിക്കണം... ആ ധൈര്യത്തിന് മുമ്പില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു..

പ്രിയ നചികേത്

ഞാന്‍ വായിച്ചിട്ടില്ല.. സത്യത്തില്‍ ഇപ്പോള്‍ വായന ശീലം വളരെ കുറവാണ്.. അയര്‍ലണ്ടില്‍ ആയതില്‍ പിന്നെ അതിനുള്ള അവസരവും കുറവാണ്.. പിന്നെ ലിങ്ക് കിട്ടിയാല്‍ അയച്ചു തരണം.. വായിക്കാം..

ദീപക് രാജ്|Deepak Raj said...

പ്രിയ അഹമ്മദെ,

താങ്കള്‍ ദുബായില്‍ നിന്നാണ് വന്നു കമന്റിയത് എന്ന് മനസ്സിലായി.. താങ്കള്‍ പറഞ്ഞല്ലോ "ഹിപോക്രറ്റിക് ബുള്‍ഷിറ്റ്.."
ഞാന്‍ ഉദ്ദേശിക്കുന്ന അഹമ്മദ് (ദുബായ്) ആണെങ്കില്‍ പറയട്ടെ..
എന്‍റെ ബ്ലോഗ് എനിക്കിഷ്ടമുള്ളത് എഴുതും എന്ന രീതിയില്‍ എഴുതുന്ന ആളല്ല ഞാന്‍.. കാരണം അതിന് എനിക്ക് വേറെ ഇഷ്ടം പോലെ ബ്ലോഗ് ഉണ്ട്.. പിന്നെ അഹമ്മദിന്‍റെ കഥ അങ്ങനെ തന്നെ എഴുതാന്‍ എനിക്ക് ഒട്ടും പേടിയില്ല.. വായനക്കാര്‍ക്ക് ഈ കഥയേക്കാള്‍ കൂടുതല്‍ അത് സുഖിക്കും എന്നും എനിക്കറിയാം.. കാരണം കൂടുതല്‍ മസാല അതിലാണല്ലോ.

പക്ഷെ കുയില്‍ കുഞ്ഞിനോട് നാളെ കാക്കയച്ചന്‍ മറുപടി പറയാന്‍ പ്രയാസം ഉണ്ടാവും.. അതിന് ഞാന്‍ കാരണക്കാരന്‍ ആവാന്‍ ആഗ്രഹിക്കുന്നില്ല..

പിന്നെ ഇത്രയും മാത്രം ഓര്‍ക്കുക.. റെജി എന്‍റെ സുഹൃത്ത് ആണ് . അവനോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് കഥയെ ഈ വിധത്തില്‍ അവതരിപ്പിച്ചത്.. അല്ലെങ്കില്‍ താങ്കളുടെ കഥ അങ്ങനെ തന്നെ എഴുതിയിരുന്നെങ്കില്‍ ഇവിടെ ഇതിലും കൂടുതല്‍ കമന്‍റും വീണേനെ. പക്ഷെ കമന്റ് ഇടാന്‍ ഇവിടെ വരാനുള്ള ധൈര്യം അഹമദിന് ഉണ്ടാവില്ലായിരുന്നു..

പ്രിയ സുഹൃത്തെ.. എനിക്ക് ചുമ്മാ കുത്തിയിരുന്നു താങ്കളുടെ കുടുംബം തകര്‍ക്കണ്ട കാര്യം ഇല്ല.. അതുകൊണ്ട് ഈ കഥ ഇങ്ങനെ എഴുതി എന്ന് മാത്രം.. എന്തിനാ വെറുതെ പല്ലിന്‍റെ ഇട കുത്തി മണപ്പിച്ചു നാറുന്നത്..

എന്തായാലും കിട്ടിയത് പടച്ചവന്‍റെ കാരുണ്യം എന്ന് കരുതി ജീവിക്ക്... വെറുതെ ദേഷ്യം എന്നോട് കാണിക്കാതെ.
സസ്നേഹം

ദീപക് രാജ്

എല്ലാവരും വീണ്ടും വരിക.. ഏതായാലും ഉടനെ ഒരു സീരിയസ് കഥ ഇടില്ല. എന്‍റെ സ്ഥിരം ട്രാക്കില്‍ നര്‍മ്മം തന്നെയാകട്ടെ.. നന്ദി..

Unknown said...
This comment has been removed by the author.
ദീപക് രാജ്|Deepak Raj said...

പ്രിയ അഹമദ്

എല്ലാ കാര്യങ്ങളും കാണിച്ചു ഞാന്‍ മെയില് ചെയ്തിട്ടുണ്ട്. കാരണം ചില കാര്യങ്ങള്‍ പബ്ലിക് ആയി പറയാന്‍ കഴിയില്ല..
അത് തന്നെ കാരണം..

നന്ദി.. തെറ്റിധാരണയ്ക്ക് ഇടയായത്തില്‍ ഖേദിക്കുന്നു.

സസ്നേഹം
ദീപക്

Sureshkumar Punjhayil said...

Valare Nannayirikkunnu... Ashamsakal.

ദീപക് രാജ്|Deepak Raj said...

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍

നന്ദി..വീണ്ടും വരുമല്ലോ..