Wednesday, January 21, 2009

46.ഒരു മഹാത്ഭുതവും അനാവരണവും

ഇന്നലെ രാവിലെ ഉറക്കമെഴുന്നേറ്റു എന്‍റെ പ്രിയ സുഹൃത്തിന്‍റെ ബ്ലോഗ് വായിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ ബ്ലോഗ് അമേരിക്കയിലെ വിശ്വാസിക്കൂട്ടായ്മ കൈയേറിയ കാര്യം മനസ്സിലാക്കിയത്. എന്നാല്‍ എനിക്കറിയാവുന്ന എല്ലാ മലയാളി സുഹൃത്തുകളേയും പ്രത്യേകിച്ചും അമേരിക്കയിലെ മലയാളി ബ്ലോഗര്‍ സുഹൃത്തുകളെ സംഘടിപ്പിച്ചു ഒന്നു പ്രതികരിച്ചാലോ എന്ന് തീരുമാനിച്ചു.അപ്പോള്‍ എന്തുകൊണ്ട് ഞാന്‍ പ്രതികരിക്കണം എന്ന ചോദ്യമുയരും.

എന്‍റെ കുളത്തുമണ്‍ എന്തായാലും ആരും കൈയ്യേറില്ല എന്ന ഉത്തമബോധ്യം ഉണ്ട്.. എടുത്താലും പ്രത്യേകിച്ച് ഗുണമില്ലന്നത് തന്നെ കാര്യം.എന്നാല്‍ എന്‍റെ പട്ടികളുടെ ബ്ലോഗ് അങ്ങനെയാണോ. ഇനി എന്‍റെ പട്ടികളുടെ ബ്ലോഗ് കൈയേറി ഡോബര്‍മാന് ദാമോദരന്‍ എന്നോ അകിത്ത നായയ്ക്ക്‌ അനിതയെന്നോ ഇനി അഥവാ റോട്ട് വീലറിനു രാജപ്പന്‍ എന്നോ പേരിട്ടാല്‍ കുഴഞ്ഞില്ലേ.. ഇസ്ലാമിന് നായ ഹറാം ആയതിനാല്‍ അങ്ങനെ നായയെ സുന്നത്ത് കഴിപ്പിച്ചു കൂടെ കൂട്ടില്ലാ എന്നറിയാം.

എന്നാല്‍ ഇനി ആടിനെ പട്ടിയാക്കുന്നതുപോലെ എന്‍റെ പട്ടികളെ കുഞ്ഞാടുകള്‍ ആക്കി കൂട്ടത്തില്‍ കൂട്ടിയാലോ.. കഴിഞ്ഞില്ലേ കഥ..എന്നാല്‍ പട്ടികള്‍ എന്ന ബ്ലോഗ് വിദേശ ജനുസ്സില്‍പെട്ടവ ആയതുകൊണ്ട് അത്ര വിഷമം ഇല്ല.. എന്‍റെ ഇന്ത്യന്‍പട്ടികള്‍ എന്ന ബ്ലോഗ് കൈയേറി അവര്‍ക്കൊക്കെ ജോണെന്നും ത്രേസ്സ്യ എന്നും ഒക്കെ പേരിട്ടാല്‍ കഴിഞ്ഞില്ലേ..

ഒന്നാമതെ ഇന്ത്യന്‍ ജനുസ്സില്‍പെട്ട നായകളൊക്കെതന്നെ വംശനാശ ഭീഷണിയില്‍ ആണ്. അവയെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചതും ആണ്. വിക്കിയിലോ നെറ്റിലോ ഇല്ല.. പിന്നെ ഇന്ത്യന്‍നായകളുടെ കഥകളെപറ്റി പഠിച്ചവരുടെ ബുക്കുകളിലും വിദേശഭാഷയിലുള്ള വിക്കികളും തപ്പിയാണ് ആ ബ്ലോഗ് ഉണ്ടാകിയത്.. അതുകൊണ്ട് തന്നെ മിക്ക ബ്രീഡ്കളെയും പറ്റി നെറ്റില്‍ സേര്‍ച്ചിയാല്‍ എന്‍റെ ബ്ലോഗ് മാത്രമെ അവിടെക്കാണൂ.അപ്പോള്‍ ഇനി അവരെ ഈ അപ്പോസ്തോലന്മാര്‍ മുക്കിയെടുത്ത് കുഞ്ഞാടുകള്‍ ആകിയാല്‍ തീര്‍ന്നില്ലേ.

ഞാന്‍ പെട്ടെന്ന് തന്നെ നെറ്റില്‍ നോക്കി.അയ്യോടാ ദാ.. കിടക്കുന്നു. നമ്മുടെ സൈറ്റും ആ പഹയന്മാര്‍ കൈയേറിയിരിക്കുന്നു..മഹാത്ഭുതം.. ഇനി എന്ത് ചെയ്യും.. നമ്മുടെ ബഞ്ചാരഹൗണ്ട് ഒക്കെ നാളെ ബുഷ് ഹൌണ്ടും കോണ്ടലിസ ഹൌണ്ടും ഒക്കെ ആയാല്‍ എന്തുചെയ്യും. ഇനി അഥവാ ഞാന്‍ അങ്ങനെ അങ്ങ് ചിന്തിച്ചാല്‍ പിന്നെ ഏറെ പണിപ്പെട്ടുണ്ടാക്കിയ ഇന്ത്യന്‍ പട്ടികളും വിശുദ്ധന്മാര്‍ ആയാലോ..

പിന്നെ ഞാന്‍ അവിടെ മെഴുകുതിരി കത്തിക്കെണ്ടെ.. ഇനി അഥവാ അതുണ്ടാക്കിയ ക്രെഡിറ്റില്‍ എന്നെ അങ്ങ് വിശുദ്ധന്‍ ആക്കിയാലോ.? ഒന്നാമതെ യൂറോയില്‍ ശമ്പളം വാങ്ങുന്നത് കൊണ്ടു ഇനി ചെലപ്പോള്‍ ദിനാറിലോ റിയാലിലോ ആവും ദശാംശം വരിക.ദശാംശത്തിനു വേണ്ടി എന്‍റെ ഇന്ത്യന്‍ പട്ടികളെ കുഞ്ഞാടുകള്‍ ആക്കാന്‍ മനസ്സില്ലാതുകൊണ്ട് ഞാന്‍ എന്താണ് ഈ അത്ഭുതം എന്ന് കണ്ടെത്താന്‍ ശ്രമിച്ചു..

വെറുതെ മെഴുകുതിരി കത്തിച്ചു ബെര്‍ളി കണ്ടെത്തിയ ചോച്ചിസത്തില്‍ അംഗംആകാന്‍ എന്‍റെ തലച്ചോര്‍ അനുവദിച്ചില്ല എന്നതാണ് സത്യം..

അനാവരണം

രണ്ടു യൂ.ആര്‍.എല്ലും ഒരു നോട്ട്പാഡില്‍ എഴുതി പാരലക്സ് എറര്‍ ചെക്ക് ചെയ്യാമെങ്കിലും എന്താണ് സത്യത്തില്‍ നടന്നത് എന്ന് കണ്ടെത്തണം എന്ന് കരുതി.

സത്യത്തില്‍ ബ്ലോഗ് സ്പോട്ട് എന്നത് ബ്ലോഗര്‍ ഒരുക്കിയിരിക്കുന്ന മെയിന്‍ ഡൊമൈന്‍ ആണ്. അവിടെ സബ് ഡൊമൈന്‍ രെജിസ്റ്റര്‍ചെയ്തു ബ്ലോഗ് സ്പോട്ടിന്‍റെ ബാക്ക്എന്‍ഡ് സൌകര്യങ്ങള്‍ ഉപയോഗിക്കുകയാണ് നാം ചെയ്യുന്നത്. വേറെ തീമുകള്‍ എല്ലാം ഉപയോഗിക്കാമെങ്കിലും നമ്മുടെ ബ്ലോഗ് ബ്ലോഗ്സ്പോട്ടിന്‍റെ സബ് ഡൊമൈന്‍ മാത്രമാണ്.അതുകൊണ്ട് ഓരോ ബ്ലോഗിലേക്കും പ്രത്യേകം പോകേണ്ടതുകൊണ്ട് സബ്ഡൊമൈന്‍ മാറുന്നതിന് അനുസരിച്ച് ഓരോ ബ്ലോഗില്‍ പോകുന്നു എന്ന് മാത്രം. അങ്ങനെ നമ്മുടെ സബ്ഡൊമൈനും ബ്ലോഗ്സ്പോട്ടിന്‍റെ മെയിന്‍ ഡൊമൈനും ചേരുമ്പോള്‍ നമ്മുടെ ബ്ലോഗിന്‍റെ യൂ.ആര്‍.അല്‍.ആകുന്നുവെന്നു സത്യം.

ഇനി നമ്മുടെ ഉപദേശികളുടെ സൈറ്റില്‍യെന്തു സംഭവിക്കുന്നു എന്ന് നോക്കാം. ഇവിടെ മെയിന്‍ ഡൊമൈന്‍ നമ്മുടെ കുഞ്ഞാടുകളുടെ തന്നെ. എന്നാല്‍ സബ്ബില്‍ അവര്‍ ഒരു പ്രത്യേക സെറ്റിംഗ് ചെയ്തിരിക്കുന്നു. *.* ( ഏത് സബ് ഡൊമൈന്‍ അടിച്ചാലും ഇവരുടെ മെയിന്‍ ഡൊമൈന്‍ മാത്രമെ തുറക്കൂ) എന്നൊരു കളി. എന്ന് വെച്ചാല്‍ കൂട്ടം തെറ്റുന്ന കുഞ്ഞാടുകള്‍ തിരികെ ആട്ടിടയന്മാരുടെ അടുത്ത്‌ തന്നെ വരണം എന്നതാണ് ട്രിക്ക്.

ഇനി എന്തിന് ഇങ്ങനെ ഒരു തെണ്ടിത്തരം കാണിച്ചെന്നു തോന്നാം. ഉദാഹരണത്തിന്‌ ഏതുഭാഷയില്‍ ബ്ലോഗര്‍ ബ്ലോഗുന്നുവെന്നു ഇരിക്കട്ടെ. അയാള്‍ അറിയാതെ പി.എസ്. ഒന്നു മാറിപ്പോയാല്‍ ഇവിടെത്തന്നെ വരും. അപ്പോള്‍ തെറ്റുമോ എന്ന് ചോദിക്കുന്നവരോട്. യൂ.ആര്‍.എല്‍.ടൈപ്പ് ചെയ്യുമ്പോള്‍ വരുന്ന ഈ തെറ്റും ആട്ടിന്‍കൂട്ടില്‍ കൊണ്ടെത്തിക്കും..എന്തോ ട്രിക്ക് ആണ് എന്‍റെ അമ്മേ..

വിശ്വാസികളെ കുടുക്കാന്‍ ഇങ്ങനെ ഒരു തന്ത്രമോ.. എന്തായാലും അവരുടെ ആ തന്ത്രത്തെ ഞാന്‍ മികച്ച മാര്‍ക്കറ്റിംഗ് എന്ന രീതിയില്‍ സമ്മതിച്ചിരിക്കുന്നു.. അതൊരു സംഭവമായി വാഴ്ത്താണോ..ഒരു പ്രാര്‍ഥനയെ ഉള്ളൂ.

എന്‍റെ ഇന്ത്യന്‍ പട്ടികളുടെ പേരു മാറ്റി സായിപ്പിന്‍റെ പേരു വപ്പിക്കല്ലേ.. നായകളെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ വിഷമുണ്ട്‌. പിന്നെ ഡോബര്‍മാനെ ദാമോദരന്‍ ആക്കുന്നതില്‍ വിഷമമില്ല. പഷേ ആ ദാമോദരനെ ആടാക്കി കൂട്ടത്തില്‍ കൂട്ടല്ലേ..

ആദ്യം ഈ മഹാത്ഭുതം കണ്ടപ്പോള്‍ വായില്‍ വന്നത് കര്‍ത്താവേ എന്നാണ്.. എന്തായാലും ഈ ഒരു അത്ഭുതം കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു.. എനിക്കും കിട്ടി മറുഭാഷയില്‍ പ്രാര്‍ത്ഥന നടത്താനുള്ള കഴിവ്.

"മഗുടെ ശകുടെ സന്തല സല ല ല ..."

(പാപികളുടെ പാപം ഏറ്റുവാങ്ങി കുരിശേറിയ കര്‍ത്താവിനെ ഇങ്ങനെ വില്‍ക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറയുന്നു.

"വീണ്ടും മഗുടെ ഷഗുടെ............."

15 comments:

ദീപക് രാജ്|Deepak Raj said...

"മഗുടെ ശകുടെ സന്തല സല ല ല ..."

(പാപികളുടെ പാപം ഏറ്റുവാങ്ങി കുരിശേറിയ കര്‍ത്താവിനെ ഇങ്ങനെ വില്‍ക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറയുന്നു.

"വീണ്ടും മഗുടെ ഷഗുടെ............."

അനില്‍@ബ്ലോഗ് // anil said...

ഹമ്പടാ !!
കൊള്ളാലൊ പരിപാടി.
കഷ്ടപ്പെട്ട് പിടിച്ചോണ്ടു വന്ന പട്ടികളെ ആരേലും അഴിച്ചോണ്ടു പോകുമോ?

ഓഫ്ഫ്:
ഇന്ത്യന്‍ പട്ടികള്‍ നല്ലൊരു പോസ്റ്റാണ് കേട്ടോ.

jayanEvoor said...

ഇതെന്തൂട്ടാണ് സംഭവം ഗഡീ .....?

കൊള്ളാലോ ചെങ്ങായികള്‍!

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞപൊലെ മിനക്കെട്ടിരുന്ന് മുഴുവന്‍ വായിച്ചു.ഒരു ചുക്കും മനസ്സിലായില്ല എന്നു പറയാന്‍ വരട്ടെ.ഏതാണ്ട് ഗുലുമാലു പിടിച്ച കാര്യമാണെന്നറിയാം.ബ്ലോഗിലല്ലെങ്കിലും ഇത്തരം തട്ടിപ്പില്‍ പെട്ടിട്ടുണ്ട്.പലപ്പോഴും ഏതെങ്കിലും സൈറ്റിലേക്കു പോയാല്‍ വേറെ എവിടെയെങ്കിലും എത്തും.മുമ്പൊരിക്കല്‍ മമ്മുട്ടിയുടെ[അന്നൊക്കെ ആകെ അറിയുന്ന ഒരു വെബ് അഡ്രസ്സ് അതായിരുന്നു]സൈറ്റിലേക്കു റ്റൈപു ചെയ്തു എത്തിയത് വേറൊരു വിരുതന്റെ സൈറ്റില്‍!.ഈ പറഞ്ഞ പോലെ യു.ആര്‍.എല്ലിലെ എന്തൊ കളി.ഏതായാലും മനുഷ്യനെ മര്യാദക്കൊന്നു സര്‍ഫാനും സമ്മതിക്കില്ല എന്നു വെച്ചാല്‍.....ഇനിയും ഇത്തരം കാര്യങ്ങള്‍ എഴുതുമല്ലോ?

മാണിക്യം said...

ദീപാങ്കുരാ ..
ഡോഡൂ ഡോഡൂ..
പട്ടിയെ പിടിച്ചു കുഞ്ഞാടാക്കിയാലുണ്ടല്ലൊ
ആ കുഞ്ഞാടിനെ മുട്ടനാടാക്കി
ദമ്മുബിര്യാണി വച്ചു വിളമ്പും ങ്ഹാ !
നെട്ടൂരാനോടാണോടോണോ ടാ‍ാടാ‍ാകളീ‍ീ‍ീ‍!

ഋഷി|rISHI said...

ദീപക് രാജേ,
ബ്ലോഗ് ആരോഗ്യ പരമായി കാണുക, തന്റെ ഉള്ളില്‍ മറ്റുള്ള ഏതെങ്കിലും സമൂഹത്തോടോ വ്യക്തികളോടോ ഉള്ള വിരോധം ബ്ലോഗില്‍ തീര്‍ക്കാതിരിക്കുക,
പ്രശസ്തമായ വെബ് സൈറ്റുകളുടേയോ പോര്‍ട്ടലുകളുളെടേയോ സ്പെല്ലിങുകളോ തെറ്റി അഡ്രെസ് ബാറില്‍ ടൈപ് ചെയ്താല്‍ മറ്റു സൈറ്റുകളില്‍ പോകുന്നത് ഒരു മഹാതെറ്റല്ല, മിക്ക സൈറ്റുകള്‍ക്കും അങ്ങനെ സംഭവിക്കാറുണ്ട് eg:www.gmial.com ഒന്നെടുത്ത് അഡ്രെസ് ബാറില്‍ കോപി ചെയ്ത് നോക്കൂ
അത് ആ സൈറ്റുകളുടെ മാര്‍കറ്റിങ്ങ് തന്ത്രം ആവും
ഇവിടെ പ്രതിപാദിച്ച സൈറ്റ് കൊണ്ട് താങ്കള്‍ കേരളത്തിലെ പെന്തക്കോസ്ത് സമൂഹത്തെ കരിവാരിത്തേക്കാന്‍ ഉപയോഗിക്കുന്നതാണ് അപലപനീയം.

ഈ സൈറ്റും പെന്തക്കോസ്ത് കാരും തമ്മില്‍ കടലും കടലാടിയും പോലെ ബന്ധമുള്ളൂ എന്നെങ്കിലും മിനിമം താങ്കള്‍ മനസിലാക്കിയിരുന്നുവെങ്കില്‍ എഴുതുകില്ലായിരുന്നു ഇത്തരം പോസ്റ്റുകള്‍,
എഴുതാന്‍ കഴിവുണ്ടല്ലൊ അത് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ?

കൂടാതെ, ആദ്യം താങ്കള്‍ എഴുതിയ കമന്റ് എന്തിനാണെന്ന് മനസിലാവുന്നതേയില്ല???

ഒന്നു കൂടെ വിശദമാക്കി എഴുതിയാല്‍ താങ്കളുടെ അറിവില്ലായ്മ(ക്രിസ്ത്യന്‍ വിഭാഗങ്ങളെ കുറിച്ച്)ആണ് ഈ പോസ്റ്റില്‍ മുഴച്ച് നില്‍ക്കുന്നത്,
ആരോഗ്യകരമായ ഒരു സംവാദമോ ചര്‍ച്ചയോ ആണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിശദമായി എഴുതാം, കമന്റ് മോഡറേഷന്‍ വെച്ചിരിക്കുന്നത് കൊണ്ട് അതിന്‍ പ്രത്യേകിച്ച് താല്പര്യം ഇല്ലെന്ന് തോന്നുന്നു, എങ്കിലും കാര്യങ്ങള്‍ താങ്കളെ അറിയിക്കുന്നു.
ബാക്കിയൊക്കെ താങ്കളുടെ ഇഷ്ടം,
ഹാപ്പി ബ്ലോഗിങ്ങ്:)

കാപ്പിലാന്‍ said...

:)

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍ @ബ്ലോഗ്..

എന്‍റെ പേടിയും അതായിരുന്നു.. ആരെങ്കിലും എടുത്താല്‍ കഴിഞ്ഞില്ലേ. കുറെ കഷ്ടപ്പെട്ടതായിരുന്നു..
നന്ദി.. വീണ്ടും വരണം.

പ്രിയ ജയന്‍ ഏവൂര്‍..

ഡോക്ടറെ ചില സംഭവങ്ങളുടെ കഥ ഒന്നെഴുതി എന്ന് മാത്രം.. അടിപൊളി കാര്യങ്ങള്‍ ആണ്.

പ്രിയ മുഹമ്മദ് കുട്ടി ഇക്കാ.

സത്യത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ ഇങ്ങനെ ചില ഇടകൂടങ്ങള്‍ ഒപ്പിക്കാറുണ്ട്.. അതങ്ങനെ എഴുതി എന്നുമാത്രം. ഇടയ്ക്കിപ്പോള്‍ ജി.ടോക്കില്‍ കാണാറില്ലല്ലോ. ചാറ്റ് നിര്‍ത്തിയോ..

പ്രിയ മാണിക്യം ചേച്ചി..

കൊളസ്ട്രോള്‍ നോക്കണേ.. ബിര്യാണി വായ്ക്ക് കൊള്ളാമെങ്കിലും ശരീരത്തിന് അത്ര നന്നല്ല.. ചിരിപ്പിച്ചു കൊല്ലും അല്ലെ.

പ്രിയ കാപ്പിലാനെ..

എന്തിനാ കൂടുതല്‍ ആ ചിരി പോരെ.
നന്ദി..

പ്രിയ ഋഷി
താങ്കളുടെ കമന്റിനു മറുപടി പോസ്റ്റ് ആയി ഇടുന്നു..കാരണം ചില കാര്യങ്ങള്‍ കമന്റിലൂടെ മാത്രം തന്നാല്‍ പോര.
നന്ദി.. പിന്നെ മോഡരേഷനെ പറ്റി മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു കേട്ടോ. നോക്കുമല്ലോ.

നന്ദി.

ദീപക് രാജ്

ബഷീർ said...

:)
അതാണു സംഗതി..കൊള്ളാം

Senu Eapen Thomas, Poovathoor said...

നമ്മുടെ ബ്ലോഗ്‌ നമ്മുടെ സ്വന്തം. നമ്മള്‍ക്ക്‌ തോന്നുന്നത്‌ എഴുതാനുള്ള തുറന്ന വേദി. പത്ര സ്ഥാപനത്തേക്കാള്‍ എന്തു കൊണ്ടും ബ്ലോഗ്‌ നല്ലത്‌ എന്ന് തന്നെയാണു എന്റെ അഭിപ്രായം. ഇങ്ങനെയൊരു മീഡിയ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ എഴുത്തുകള്‍ ആരെങ്കിലും വായിയ്ക്കുമായിരുന്നോ, ഏതെങ്കിലും പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമായിരുന്നോ?

ഇനി ദീപക്കിന്റെ പോസ്റ്റിന്‍ എന്തിനു ഋഷി ഇത്ര കണ്ട്‌ വിമര്‍ശിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് സംശയം.. 1947 നമ്മള്‍ക്ക്‌ കിട്ടിയ സ്വാതന്ത്ര്യം ദീപക്കും, ഋഷിയും കാട്ടി. അത്‌ നല്ല രീതിയില്‍ കണ്ടാല്‍ മതി. ഇത്‌ ഒന്നും ദീപക്ക്‌ കാര്യമായി എടുക്കേണ്ട കാര്യമില്ല. പണ്ടുള്ളവര്‍ പറയും പോലെ കായ്ക്കുന്ന മരത്തിനെ ഏറു കിട്ടുകയുള്ളു? അല്ലാതെ മച്ചി മാവേല്‍ ആരും കല്ലെറിയില്ല..

പോസിറ്റീവായി എല്ലാം കാണുക.. അത്ര തന്നെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ദീപക് രാജ്|Deepak Raj said...

പ്രിയ ബഷീര്‍ വെള്ളരാട്

അതാണ്‌ ഇക്ക.. ഞാന്‍ തമാശയ്ക്ക് വേണ്ടി പോസ്റ്റ് ആക്കി. അത്ര തന്നെ. നന്ദി.

പ്രിയ സെനൂ ഈപ്പന്‍ അച്ചായ..

സത്യത്തില്‍ വേറെ ഒരാള്‍ അതെ തീമില്‍ പോസ്റ്റ് ഇട്ടാല്‍ ഞാന്‍ മിണ്ടാതെ കമന്‍റാതെ പോയേനെ. അതുപോലെ ഇങ്ങനെ മറുപോസ്റ്റും ഇടില്ലായിരുന്നു.

അച്ചായന്‍റെ സെന്‍സ് ഓഫ് ഹ്യൂമറും തമ്മിലുള്ള സ്വാതന്ത്ര്യവും അറിയാവുന്നതിനാല്‍ അവിടെ മൂന്നു കമന്റുകളും ഇവിടെ പോസ്റ്റും ഇട്ടു. പക്ഷെ ഋഷി എന്നെ ഒരു വര്‍ഗീയവാദിയായി കണ്ടെന്നു തോന്നുന്നു.

പിന്നെ ഞാന്‍ മിടുക്കനല്ല അമളികള്‍ ധാരാളം പറ്റുന്നവന്‍ ആണെന്ന് സമതിക്കുന്നുണ്ടെങ്കിലും വര്‍ഗീയവാദി അല്ലാത്തതിനാല്‍ ഇങ്ങനെ പോസ്റ്റുകള്‍ ഇട്ടു.

ഇതിനെ വളരെ സൌഹാര്‍ദ്ധ പരമായി കണ്ട അച്ചായനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.

ഒന്നും കൂടി പറയട്ടെ..

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ എതുമതത്തിനെയും ബഹുമാനിക്കാനെ എനിക്കാവൂ.. പിന്നെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും വരേണ്ടതും വായിക്കെണ്ടാതുമായ ബ്ലോഗ് ആണ് കുളത്തുമണ്‍.. നന്ദി.."

എന്‍റെ സ്ഥിരം രീതി വിട്ടിട്ടില്ല.. രണ്ടുദിവസത്തിനുള്ളില്‍ അടുത്ത പോസ്റ്റുമായി ഞാന്‍ ഹാജര്‍ ഉണ്ടാവും...

ജയ് ഹിന്ദ്‌ ജയ് കുളത്തുമണ്‍

സസ്നേഹം
ദീപക് രാജ്

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ കാത്തിരിക്കുന്നു,കുട്ടാ.നമുക്കു സംസാരിക്കണം കുറച്ചു സമയം.ഇന്ത്യന്‍ സമയം രാവിലെ 6 മുതല്‍ 8 വരെയാണ് ഞാന്‍ അധികവും ഉണ്ടാവുക.സൌകര്യപ്പെടുമോ എന്നു നോക്കുക.സ്നേഹപൂര്‍വ്വം ഇക്ക.

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ്കുട്ടി ഇക്ക..

സത്യത്തില്‍ ആ സമയം ഇവിടെ പാതിരാത്രി ഒരു മണിയോടടുത്ത സമയം ആവും.. എങ്കിലും ഉറപ്പുപറയാന്‍ കഴിയില്ല. ഞാന്‍ ശ്രമിക്കാം..

നന്ദി
സസ്നേഹം
ദീപക് രാജ്

അനീഷ് രവീന്ദ്രൻ said...

മൊത്തത്തിൽ പ്രശ്നമാണെന്ന് മനസ്സിലായി. സൂക്ഷിച്ചും കണ്ടും പോസ്റ്റിയില്ലേൽ തേങ്ങ അടിക്കുന്നത് നെഞ്ചത്താരിക്കുമെന്നും മനസ്സിലായി.

എന്റെ പാറേൽ മാതാവേ...ശിവ ശിവ!

ദീപക് രാജ്|Deepak Raj said...

പ്രിയ മുണ്ടിത ശിരസ്കാ

സത്യമാണ് ...

നന്ദി..