Thursday, January 22, 2009

47.രണ്ടു മറുപടികള്‍

ഇതു രണ്ടാമത്തെ തവണയാണ് കമന്റുകള്‍ക്ക് മറുപടിയായി പോസ്റ്റ് ഇടേണ്ടി വരുന്നത്. രണ്ടു ഭാഗങ്ങളായി പറയട്ടെ.. ആദ്യം ഋഷിയുടെ ചോദ്യത്തിന് മറുപടിയായി പറയാം.

ഒന്നാം ഭാഗം

പ്രിയ ഋഷി.ഞാന്‍ വെക്തിപരമായ വൈരാഗ്യം തീര്‍ക്കാനോ അവഹേളിക്കാനോ അല്ല ബ്ലോഗ് ഉപയോഗിക്കുന്നത്. അതേപോലെ വ്യക്തിപരമായി വിദ്വേഷം ഉള്ളവര്‍ ആരും എന്‍റെ ബ്ലോഗ് വായിക്കാറും ഇല്ല. ബ്ലോഗിലൂടെയുള്ള ആശയപരമായ സംശയങ്ങളോ തര്‍ക്കങ്ങളോ മാത്രമെ ഞാന്‍ ഇവിടെ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുള്ളൂ. എന്‍റെ ബ്ലോഗ് ആദ്യമായി വായിക്കുന്ന ഒരാള്‍ എന്നനിലയില്‍ ആയതുകൊണ്ട് ആണ് ഇത്തരം ഒരു സംശയം താങ്കളില്‍ ഉണ്ടായത്.

മറുപടി വായിക്കുമല്ലോ.

1) ഋഷി.ആദ്യം തന്നെ പറയട്ടെ. മേല്‍പ്പറഞ്ഞ സൈറ്റ് പെന്തകൊസ്റ്റ് കാരുടെയോ ക്രിസ്ത്യാനികളുടെയോ ആവട്ടെ. എനിക്കതില്‍ ഒരു താല്‍പര്യവും ഇല്ല.. എന്‍റെ പോസ്റ്റും അതിനെ കുറ്റപെടുത്തിയല്ല.

2) എന്‍റെ പോസ്റ്റിന്‍റെ തലേക്കെട്ടില്‍ നിന്നും മനസ്സിലായി കാണുമെന്നു നിനച്ചു. എന്‍റെ ഒരു സഹബ്ലോഗര്‍ സ്വന്തം യൂ.ആര്‍.എല്‍.ടൈപ്പ് ചെയ്തപ്പോള്‍ ഇവനെയാണ് കിട്ടിയത്.അതിന്‍റെ കാരണം മനസ്സിലായെങ്കിലും അല്പം നര്‍മ്മം മനസ്സില്‍ ഉള്ളതുകൊണ്ട് അതിനെ പറ്റി പുള്ളിയുടെ ഭാവനയില്‍ ഒരു ബ്ലോഗ് ഇട്ടു.. ഞാന്‍ അതെ രീതിയില്‍ ഒരു മറുപോസ്റ്റും ഇട്ടു എന്ന് മാത്രം. എന്നാല്‍ അത് വായിച്ച ആളുകള്‍ക്ക് അതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയില്ല എന്നതിനാല്‍ ഇങ്ങനെ ഒരു വിശദീകരണം കൊടുത്തു എന്ന് മാത്രം.

3) ക്രിസ്തീയ സ്കൂളുകളില്‍ പഠിച്ച സണ്‍ഡേ സ്കൂളില്‍ മുടങ്ങാതെ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ ബൈബിളില്‍ അവഗാഹം ഇല്ലെങ്കിലും സാമാന്യ ജ്ഞാനം ഉണ്ട്. ഇപ്പോഴും സമയം കിട്ടുമ്പോള്‍ ചാപ്പലില്‍ പോകുന്നത് കൊണ്ടു ബൈബിള്‍ സമയം കിട്ടുമ്പോള്‍ വായിക്കാറും ഉണ്ട്.

4) പിന്നെ മറ്റൊന്ന്.ജിമെയില്‍ താങ്കള്‍ പറഞ്ഞ ഐഡി അടിച്ചപ്പോള്‍ വേറെ ഒന്നാണ് കിട്ടിയത്. പക്ഷെ താങ്കള്‍ പറഞ്ഞ കാര്യം എനിക്കറിയാം. ഉദാഹരണം. യാഹൂ. ട്രൈ ചെയ്തുനോക്കിയാല്‍ മനസ്സിലാവും.

5) കേരളത്തിലെ പെന്തക്കോസ്ത്കാരെ കരിവാരി തേച്ചത് കൊണ്ടു എനിക്കെന്തു പ്രയോജനം എന്നാണു താങ്കള്‍ ഉദ്ദേശിച്ചത് എന്നറിയില്ല. പിന്നെ അങ്ങനെ എന്‍റെ പോസ്റ്റുകളിലൂടെ ശ്രമം നടത്തിയിട്ടുണ്ടെന്ന് എന്‍റെ വേറെ ഏതെങ്കിലും പോസ്റ്റുകള്‍ വായിച്ചിട്ട് തോന്നിയോ.

6) പിന്നെ കമന്‍റ് മോഡറേഷന്‍.അങ്ങനെ ഒരു അര്‍ഥം ഉണ്ടായിരുന്നെങ്കില്‍ ഇതിനെ ഞാന്‍ പബ്ലിഷ് ചെയ്യുമായിരുന്നോ. അതിന്‍റെ കാരണം ഞാന്‍ ഒരു പോസ്റ്റായി ഇട്ടിരുന്നു. സമയം കിട്ടുമെങ്കില്‍ വായിക്കുക.

7) ആരോഗ്യകരമായ സംവാദത്തിനു താത്പര്യം. സുഹൃത്തേ. ഞാന്‍ ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെ ആദ്യം മുതല്‍ ഈ പോസ്റ്റ് മനസ്സിരുത്തി വായിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ആരെയും അവഹേളിക്കാന്‍ അല്ല എഴുതിയത് എന്ന് മനസ്സിലാവും.

8) കുളത്തുമണ്‍ ഒരു ഫാസിസ്റ്റ്,വര്‍ഗീയ ബ്ലോഗ് അല്ല.. അതുകൊണ്ട് തന്നെ അത്തരം ആശയങ്ങള്‍ക്ക്/സംശയത്തിന് വകയില്ല.

9) ഇനിയും സംശയം തീര്‍ന്നില്ലയെങ്കില്‍ നമ്പര്‍ തന്നാല്‍ മതി.വിളിക്കാം. കുളത്തുമണ്ണില്‍ ആളുകളുടെ മതമൈത്രി തകര്‍ക്കുന്നതൊന്നും ഉണ്ടാവില്ല.. കേവലം താങ്കളുടെ തോന്നല്‍ മാത്രമാണ് മാഷേ.. അത്തരം ഒരു സംശയം വരുവാന്‍ ഇടയായതില്‍ ഖേദിക്കുന്നു.

രണ്ടാം ഭാഗം

"സ്വന്തം കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീരചരിതമെന്ന മട്ടില്‍ എഴുതി മഹാ സാഹിത്യകാരന്മാരായി പലരും വിലസുന്ന ഈ ബൂലോകത്ത് ഇത്തരം പ്രതിഭകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ.."

സത്യത്തില്‍ ഒരു മഹാനുഭാവന്‍റെ ഒരു കമന്‍റ് ആണിത്. ആര്‍ക്കിട്ടാണ് താങ്ങിയതെന്നു മനസ്സിലായതുകൊണ്ട് അതിന്‍റെ മറുപടി ഇവിടെ കൊടുക്കുന്നു.

ബ്ലോഗില്‍ എന്തെഴുതണം എന്ന ചോദ്യത്തിനുത്തരം നേരാംവണ്ണം കൊടുത്തത് വളരെ അപൂര്‍വ്വം ബ്ലോഗേഴ്സ് മാത്രമാണ്. അതില്‍ പ്രമുഖന്‍ ആണ് ബെര്‍ളി തോമസ് . അദ്ദേഹത്തിന്‍റെ വാക്കുകളില്‍

" എനിക്ക് സൌകര്യമുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതും."

എന്നാണ്..പക്ഷെ ഞാന്‍ അത്രയൊന്നും പറയുന്നില്ല.

ഞാന്‍ എഴുതുന്നത് ആക്ഷേപഹാസ്യമോ അല്ലെങ്കില്‍ മികച്ച നര്‍മ്മമോ എന്നൊന്നും ഞാന്‍ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലാ എന്ന് എന്‍റെ പ്രീയപ്പെട്ട വായനാകാര്‍ക്കറിയാം. പിന്നെ എന്തെഴുതണം എന്നതും എന്‍റെ സ്വകാര്യം തന്നെ.

ഈ കമന്‍റ് എഴുതിയ മഹാപ്രതിഭയുടെ ബ്ലോഗില്‍ ഞാന്‍ ഒന്നു പോയിരുന്നു. അപ്പോള്‍ തന്നെ മുഴുവന്‍ പോസ്റ്റും സേവ് ചെയ്തു.കാരണം നാളെ സാഹിത്യത്തിനു നോബല്‍ സമ്മാനം കിട്ടേണ്ട അവ പിന്നീട് പുസ്തകം ആക്കുമ്പോള്‍ വാങ്ങിവായിക്കാന്‍ തക്ക സാമ്പത്തികം ഇല്ല..

ഞാന്‍ എനിക്ക് പറ്റിയ അമളികള്‍ അല്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പോസ്റ്റായി വിളമ്പാറുണ്ട്. അതിനെ വീര ചരിതമെന്നോ എന്ത് പേരു ചേര്‍ത്ത് വിളിക്കുന്നതിനും വിഷമവും ഇല്ല. പക്ഷെ സ്വയം സംഭവം ആണെന്നും അമളികള്‍ പറ്റാത്തവന്‍ ആണെന്നും പറഞ്ഞു പടച്ചുവിടാന്‍ ഏത് പോലീസുകാരനും പറ്റും. അമളികള്‍ അംഗീകരിക്കാന്‍ അല്പം ധൈര്യം വേണം.

പിന്നെ ഇതുവരെ എഴുതിയ നാല്‍പ്പത്തിഏഴ് പോസ്റ്റുകളില്‍ അമളികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന കമന്റിനു ദേഷ്യം അല്ല സഹതാപം ആണ് തോന്നിയത്.പിന്നെ ഒളിയമ്പെയ്യുന്ന മായന്‍ കുട്ടിയുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഉണ്ടെന്ന അറിവ് അതിശയം തരുന്നു.

മുമ്പ് ഋഷി കമന്‍റ് തന്നപ്പോള്‍ അദ്ദേഹത്തോടെ ബഹുമാനം തോന്നി.കാരണം നേരെ അത് മുഖത്ത് നോക്കി പറയാന്‍/ബ്ലോഗ് ആവുമ്പോള്‍ നേരെ കമന്‍റ് ആയി ഇടാന്‍ ധൈര്യം വേണം.

അല്ലാതെ എങ്ങും തൊടാതെ പറയുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ.
പിന്നെ ഞാന്‍ ഒരിക്കലും ആരും കേറാത്ത ഹോട്ടലില്‍ പാല്‍പായസം വില്‍ക്കുന്ന ഒരു കച്ചവടക്കാരന്‍ ആവുന്നതിനും എന്നും ചിലവുള്ള ചായക്കട നടത്തുന്നവന്‍ ആകുന്നതാണ് ഇഷ്ടം.

അതേപോലെ ഞാന്‍ ക്ലാസിനു വേണ്ടി എഴുതികൊള്ളാം എന്ന് അഗ്രീമേന്റ്റ് എഴുതിയിട്ടില്ലല്ലോ.. ഞാന്‍ മാസിനു വേണ്ടി തന്നെയാണ് എഴുതുന്നത്..
ഇനി ക്ലാസിനും മാസിനും വേണ്ടി എഴുതാന്‍ കഴിയാത്തവരോട് ഞാന്‍ എന്ത് പറയും. കൊഞ്ഞനം കുത്തി കാണിക്കുന്നതിന് മുമ്പെ സ്വയം എന്തെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

അസാധാരണ സാഹിത്യ ശേഷിയുള്ളവര്‍ മാത്രമെ ബ്ലോഗ് എഴുതാവൂ എന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ എത്രപേര്‍ മലയാളം ബ്ലോഗിംഗ് രംഗത്തുണ്ടാവുമായിരുന്നു.ആശയവിനിമയത്തിനുള്ള വേദിയാവണം ബ്ലോഗ് അല്ലാതെ സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാവാത്ത അവാര്‍ഡ് സിനിമാ പോലെയുള്ള സംഭവങ്ങള്‍ വിളമ്പാന്‍ മാത്രമുള്ള വേദി ആവരുത് ബ്ലോഗ്.

ദ്വാപരാ യുഗത്തിലെ സ്വഭാവം കലിയുഗത്തിലും മാറ്റില്ലേ.??

(സത്യത്തില്‍ ഋഷിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തപ്പോള്‍ ഒരു സുഖം തോന്നി. പക്ഷെ രണ്ടാമന്‍റെ കമന്റിനു മറുപടി എഴുതേണ്ടി വന്നപ്പോള്‍ ചിരിയാണ് വന്നത്.. .)

16 comments:

ദീപക് രാജ്|Deepak Raj said...

ദ്വാപരാ യുഗത്തിലെ സ്വഭാവം കലിയുഗത്തിലും മാറ്റില്ലേ.??

(സത്യത്തില്‍ ഋഷിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തപ്പോള്‍ ഒരു സുഖം തോന്നി. പക്ഷെ രണ്ടാമന്‍റെ കമന്റിനു മറുപടി എഴുതേണ്ടി വന്നപ്പോള്‍ ചിരിയാണ് വന്നത്.. കഴുത കാമം കരഞ്ഞും തീര്‍ക്കുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ടു.)

ജോ l JOE said...

" ആദ്യം മുതല്‍ ഈ പോസ്റ്റ് മനസ്സിരുത്തി വായിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ആരെയും അവഹേളിക്കാന്‍ അല്ല എഴുതിയത് എന്ന് മനസ്സിലാവും." - ദീപക് രാജ്

തീര്‍ച്ചയായും.... എനിക്ക് അത് മനസ്സിലായി . ...വിമര്‍ശനങ്ങള്‍ക്ക് നല്ല മറുപടി കൊടുത്തിട്ടുണ്ട്,രാജ് ...നന്നായി.

ശ്രമം തുടരുക .......ജോഹര്‍

mads said...

ഋഷിയുടെ കമന്റിനു ഒരു മറുപോസ്റ്റ് ചമയ്ക്കാന്‍ സമയം കണ്ടത്തിയ ദീപക്കിനെ സ്തുതിക്കുന്നു. അതിനു ഒരു മറുപടി അല്ല മരുന്നാണ് കൊടുക്കേണ്ടിയിരുന്നത്.

ശ്രീക്കുട്ടന്‍ | Sreekuttan said...

ഇവിടെ എഴുതുന്ന കഥകള്‍ വായിക്കാന്‍ ആളുണ്ട്. താങ്കള്‍ പുതിയ പോസ്റ്റിടൂ..

കാപ്പിലാന്‍ said...

ആദ്യത്തെ കമെന്റിനുള്ള മറു മറുപടിക്ക് എനിക്ക് അഭിപ്രയാം ഇല്ല .രണ്ടാമത്തെ സംഭവം അറിയാം അതുകൊണ്ട് തന്നെ ഞാന്‍ പറയട്ടെ .മറ്റുള്ളവരുടെ മുന്നില്‍ ആള് കളിക്കുന്നതിലും നല്ലതാണ് സ്വയം ഒന്ന് താഴ്ന്നു നില്‍ക്കുകുന്നത് .ഞാന്‍ അങ്ങനെയാണ് .

അതുകൊണ്ടല്ലേ എന്‍റെ സ്വാമി രൂപം ആല്‍ത്തറയില്‍ കാണാന്‍ കഴിയുന്നത്‌ .

:):)

ദീപൂ ,നിങ്ങള്‍ എഴുത് .പറയേണ്ടവര്‍ പറയട്ടെ .

അഭയാര്‍ത്ഥി said...

പ്രിയ ദീപക്,
താങ്കളുടെ ബ്ലോഗ് വായിക്കുന്ന ഒരു പ്രവാസിയാണു ഞാനും. താങ്കൾ എഴുതുന്നതിലെ നർമ്മം ആസ്വാദ്യകരമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതിൽ ബേജാറാവേണ്ട, തുടർന്നെഴുതുക. ഒരു ഫുൾടൈം ജോലി കിട്ടുന്നതുവരെയെങ്കിലും ബ്ലോഗണേ.ഭാര്യ ന്ഴ്സ് ആണല്ലേ? ആശംസകൾ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയപ്പെട്ട ദീപക്,മറ്റൊരു ബ്ലോഗിൽ ഞാൻ കൊടുത്ത കമന്റിനെക്കുറിച്ചു താങ്കൾ എഴുതിയതു വായിച്ചു.താങ്കൾ പറഞ്ഞതു പോലെ ഞാനും അതു ചിരിച്ചു കൊണ്ടാണ് വായിച്ചത്.കാരണം അതു എഴുതുമ്പോൾ ഞാൻ താങ്കളെ മനസ്സിൽ കരുതിയതുപോലുമില്ലായിരുന്നു.”എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു തോന്നുമോ?” എന്ന രീതിയിൽ ഇത്ര രൂക്ഷമായ ഒരു പോസ്റ്റ് ഇടേണ്ടിയിരുന്നില്ല.ഞാൻ ഇതു പറയുന്നതിനു ഒന്നു രണ്ടു കാരണങ്ങൾ ഉണ്ട്.

എന്റെ അജ്ഞതകൊണ്ടാവാം ഞാൻ താങ്കളുടെ ബ്ലോഗ് അധികം കണ്ടിട്ടില്ല.ഒരു കാരണം ഞാൻ വളരെ ആഴത്തിൽ ബ്ലോഗ് വായിക്കുന്നത് ഈ അടുത്ത കാലത്താണു എന്നതാണു.താങ്കളുടേതായ രണ്ടു പോസ്റ്റുകളെ ഞാൻ വായിച്ചിട്ടുള്ളൂ.ഒന്നു “ഓർക്കുട്ടിലെ പരസ്യങ്ങളും അനോണിക്കളിയും”പിന്നെ ആൽത്തറ്യിൽ ഇട്ട ആദ്യ പോസ്റ്റും.ആൽത്തറയിലെ താങ്കളുടെ പോ‍സ്റ്റിനു ഞാൻ വളരെ പോസിറ്റീവായ ഒരു കമന്റും ഇട്ടിരുന്നു.ഓർക്കുട്ടിലെ പരസ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റിനു കമന്റ് ഇടാൻ എന്തോ അപ്പോൾ പറ്റിയില്ല.അങ്ങനെ താങ്കളുടെ രണ്ട് പോസ്റ്റ് മാത്രമുള്ള അറിവിൽ നിന്നു ഞാൻ താങ്കളെക്കുറിച്ച് ഇത്തരമൊരു അഭിപ്രായം എങ്ങനെ രൂപീകരിയ്ക്കാനാണ്..?

പിന്നെ ഞാൻ മറ്റൊരു ബ്ലോഗിൽ പറഞ്ഞ കമന്റിനെക്കുറിച്ചാണെങ്കിൽ ഞാൻ അവിടെ അതിനു മറുപടി നൽകിയിട്ടുമുണ്ട്.

ഈ പ്രശ്നം കൂടുതൽ ചർച്ച ചെയ്യാൻ ഈ പൊതു വേദി ഇനി ഞാൻ ഉപയോഗിയ്ക്കുന്നില്ല.എന്തായാലും താങ്കളുടെ ബ്ലോഗ് വായിച്ചതിൽ നിന്നല്ല ഞാൻ ആ അഭിപ്രായം പറഞ്ഞത് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ..താങ്കൾക്കുണ്ടായ മനോ വേദനയിൽ ഞാൻ ദു:ഖിയ്ക്കുന്നു.( അഭിപ്രായം മെയിൽ ചെയ്യാം എന്നാണു കരുതിയത്.അതു നോക്കിയിട്ട് കിട്ടാത്തതു കൊണ്ട് ഈ കമന്റ് എഴുതി)

ഋഷി|rISHI said...

ദീപക് രാജ്,
ഒരു കമന്റിന് മറുപടി എഴുതുമ്പോള്‍ വായനക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാവാതിരിക്കാന്‍ ഒന്നുകില്‍ ആ കമന്റ് കോപി ചെയ്യുകയോ എവിടെ ആണ് ഋഷി കമന്റെഴുതിയതെന്ന് ഒരു ലിങ്ക് കൊടുക്കുകയോ ചെയ്യുന്നത് അഭികാമ്യമാണെന്ന് തോന്നുന്നു.
ഇനി താങ്കള്‍ പോസ്റ്റില്‍ ക്രമാനുഗതമായി എഴുതിയതിനു മറുപടി:
1, താങ്കള്‍ക്ക് താല്പര്യമില്ലെങ്കില്‍ പിന്നെ എം പി ഡി ആവും ഇത്തരത്തില്‍ ഒരു പോസ്റ്റെഴുതാന്‍ ദീപക്കിനു പ്രചോദനം:), കാരണം താങ്കളുടെ തൊട്ടുമുമ്പിലുള്ള പോസ്റ്റും അതിന്റെ ആദ്യത്തെ കമന്റും വായിച്ചാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സാമൂഹിക പശ്ചാത്തലത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു വ്യക്തിക്കും നിഷേധിക്കാനാവില്ല ഞാന്‍ എഴുതിയത് തെറ്റാണെന്ന്. ഇത് താങ്കളുടെ ആ പോസ്റ്റിലെ ആദ്യത്തെ കമന്റ്:

"മഗുടെ ശകുടെ സന്തല സല ല ല ..."

(പാപികളുടെ പാപം ഏറ്റുവാങ്ങി കുരിശേറിയ കര്‍ത്താവിനെ ഇങ്ങനെ വില്‍ക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറയുന്നു.

"വീണ്ടും മഗുടെ ഷഗുടെ............."


അങ്ങനെ താങ്കള്‍ക്ക് തോന്നിയില്ലെങ്കില്‍ അങ്ങനെ തന്നെ അതവസാനിക്കട്ടെ!
നോ മോര്‍ കമന്റ്സ്:)

2, താങ്കളുടെ സുഹൃത്തിന്റെ പോസ്റ്റും വായിച്ചു,
സെനു എന്ന ബ്ലോഗര്‍ക്ക് അറിവില്ലാത്തതിനാല്‍ അല്ല അദ്ദേഹം അങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്ന് വളരെ നന്നായി അറിയാം , സെനുവിന്റെ തൊട്ടു മുകളിലുള്ള പോസ്റ്റിനു കിട്ടിയ പ്രതികരണത്തിന്റെ ഹാങ്ങ് ഓവര്‍ ആണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്ന് അനുമാനം. ഇന്‍ഡ്യക്ക് സ്വാതന്ത്യം കിട്ടിയത്,തോന്നിയത് പോലെ എന്തും എന്റെ ബ്ലോഗില്‍ എഴുതാനാണെന്ന് വിശ്വസിക്കുന്ന ആ മഹാനുഭാവനോട് (ഇപ്പോള്‍) എന്ത് പറയാനാണ്, അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ!

എന്നാല്‍ ദീപകും ആ വഴി തുടര്‍ന്നപ്പോള്‍ ഒരു വായനക്കാരന്‍ ( അതെ ദീപക്കിന്റെ എല്ലാ പോസ്റ്റും വായിച്ചിട്ടുള്ള ഒരാള്‍)എന്ന നിലയില്‍ എനിക്ക് മനസിലായത് ഒന്നോര്‍മിപ്പിച്ചുവെന്ന്‍ മാത്രം അത് വളരെ പോസിറ്റീവായി എടുത്തതിനു നന്ദിയുണ്ട്.

3, ക്രിസ്ത്യന്‍ സണ്ഡേ സ്കൂളുകളില്‍ പോയത് കൊണ്ടോ ബൈബിള്‍ വായിച്ചത് കൊണ്ടോ ക്രിസ്ത്യന്‍ സഭയിലെ വിവിധ ഡിനോമിനേഷനുകളെ മനസിലായിക്കൊള്ളണമെന്നില്ല:)

4, അദ്ദ് തന്നെ, എന്നാലും താങ്കളുടെ പോസ്റ്റില്‍ എഴുതിയത് പോലെ അവിടെ കര്‍ത്താവിനെ അവര്‍ എങ്ങനെ വില്‍ക്കുന്നു എന്ന് മാത്രം മനസിലായില്ല:(

5, ഇത് തന്നെ ഒന്നാമത്തെ കമന്റിന്റെ മറുപടി!

6, കാര്യമെന്ത് തന്നെയായാലും കമന്റ് മോഡറേഷന്‍ ഉള്ള പോസ്റ്റില്‍ കമന്റാന്‍ ഒരു അസ്കിത ഉണ്ട്:):)

7, ബാക് ടു ഫസ്റ്റ് പോയിന്റ്

8, അതൊക്കെ താങ്കളുടെ ഇഷ്ടം വര്‍ഗീയ ബ്ലോഗാണെങ്കിലും എന്നെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല, എനിക്കറിയാവുന്ന കാര്യങ്ങള്‍ക്ക് അറിയാവുന്നത് പോലെ മറുപടി എഴുതും ദാറ്റ്സ് ഓള്‍! (വര്‍ഗീയമായി എഴുതുന്ന എത്രയോ ബ്ലോഗുകള്‍ ഉണ്ട് മറ്റുള്ളവരെക്കാളും ഹിറ്റ്സും കമന്റും ഏറെ കിട്ടുക അവര്‍ക്കാണ്.
സപ്പോര്‍ട്ട് ചെയ്യാന്‍, ഏറ്റവും കൂടുതല്‍ അനുയായികള്‍ അവര്‍ക്കാണ് താനും,
സര്‍ഗകലയുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയും പേര് പറഞ്ഞ് ബ്ലോഗില്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് രസിക്കുന്നവര്‍ ഏറെയുണ്ട്. അത് വായിക്കാനും, അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഒരു വലിയ കൂട്ടം മലയാളം ബ്ലോഗിലുണ്ട്,
സമൂഹത്തില്‍ ന്യൂനപക്ഷങ്ങളായവരെ തെറി വിളിക്കുമ്പോള്‍ പ്രത്യേകിച്ചും, അതുകൊണ്ട് പറഞ്ഞ് വന്നത് താങ്കളുടെ പോസ്റ്റ് താങ്കള്‍ക്കിഷ്ടമുള്ളത് എഴുതാനാണ്, കമന്റ് കോളമെന്നുള്ളത് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് അഭിപ്രായം പറയാനും ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍!

9, ദീപക്ക്, ബ്ലോഗില്‍ എനിക്ക് ബന്ധങ്ങളില്ല വായിക്കുന്ന പ്രൊഫൈലിനപ്പുറം വ്യക്തിപരമായ ബന്ധങ്ങള്‍ വേണ്ട എന്നാണ് ഞാന്‍ കരുതുന്നത്, കാരണം മറ്റൊന്നുമല്ല ആ ബന്ധങ്ങള്‍ തുറന്നെഴുതാന്‍ നമ്മെ വിലക്കും, വ്യക്തിപരമായ അടുപ്പം കൊണ്ട് നമ്മുടെ എഴുത്തുകള്‍ സ്വാധീനിക്കപ്പെടും,
നിക്ഷ്പക്ഷമായി അഭിപ്രായങ്ങളെഴുതാന്‍ അത് എനിക്ക് തടസം ചെയ്യും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ സോ.....:)
ദീപകിനൊരിക്കല്‍ കൂടെ ആശംസകള്‍,
ഹാപ്പി ബ്ലോഗിങ്ങ്:)

ഋഷി|rISHI said...

ഇനി മാഡ്‌സിനൊരു മറുപടി,
എന്റെ വൈദ്യരേ,
ഞാന്‍ നോക്കിയിരിക്കുവാരുന്നു, ഗൊച്ചു ഗള്ളന്‍ ഒളിച്ചിരിക്കുവാരുന്നു അല്ലേ?
മരുന്ന് തീര്‍ന്നു പോകുന്നതിനു മുമ്പ് എന്നേയും ഒന്ന് പരിഗണിച്ചേക്കണെ ,
എനിക്കാണെങ്കില്‍ ബ്ലോഗിലിരുന്നത് കാരണം കൊച്ചിനെ കൊണ്ടുപോയി ഡോക്ടറെ കാണിക്കാന്‍ സമയം കിട്ടിയല്ല, ഭാര്യ അതിനാല്‍ തന്നെ അല്പം ദേഷ്യത്തിലാ അതെങ്ങ്നെ ഇതൊരു കാട്ടു മുക്കാ ചുറ്റും വ്യാജന്‍‌മാരോണോന്ന് സംശയം ഉണ്ട്, (കാരണം വേറൊന്നുമല്ല മൂന്നാമത്തെ കൊച്ചിനൊരു കരപ്പന്‍, മറ്റാരും അറിയണ്ട)
അല്ലേലും കരപ്പനല്ലിയോ അതിന് അലോപ്പതി പറ്റുകേലാ, മാഡ്സിന്റെ കൈയില്‍ ലാടമാണോ അതോ സിദ്ദമോ എന്തായാലും ഓണ്‍ലൈന്‍ പ്രിസ്ക്രിപ്ഷനൊക്കെ ഒണ്ടോ ആവോ?
കാണുമായിരിക്കും അല്ലേ? അല്ലെങ്കില്‍ ഞാന്‍ ചുറ്റി പോവുകയേ ഉള്ളൂ, ഫീസ് സിംഗപൂറ് ഡോളര്‍ മണിയോഡറായി അയച്ചുകൊള്ളാം
അപ്പൊ ഇനി നേരിട്ട് കുറിപ്പെഴുതകയല്ലേ, വൈദ്യരത്നം ശ്രീമാന്‍ മാഡ്‌സ്.

അനില്‍@ബ്ലോഗ് // anil said...

ദീപകെ,

ഈ രണ്ടും മറുപടികളും ആവശ്യമില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പ്രസ്തുത പോസ്റ്റില്‍ എന്തെങ്കിലും തരത്തില്‍ തെറ്റിദ്ധാരണാ ജനകമായി തോന്നിയില്ല, ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് അവരുടെ കുറ്റമാണ്. മറ്റൊരാളുടെ കുറ്റത്തിന് താങ്കള്‍ വിഷമിക്കേണ്ട കാര്യമുണ്ടോ?

രണ്ടാമത്തെ വിഷയത്തിന് ഇത്തരം മറുപടി ആവശ്യമില്ല. നിരക്ഷരന്‍ പോലും അവിടെ വികാരാധീനനായി കാണപ്പെട്ടു. ബൂലോകത്തുനിന്നും ഒരു പ്രതിഭകൂടി വെളിച്ചം കാണുന്നു എന്നുള്ളത് ശരിയായ പ്രയോഗമല്ലല്ലോ. ബൂലോകമല്ല അജിത്തിനെ വെളിച്ചത്തിലേക്കെത്തിച്ചത്. മറ്റു ചിലരെങ്കിലും ബൂലോകത്തിലൂടെ തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവന്നു, ബൂലോകത്തിനു പുറത്തേക്ക് പടര്‍ന്നു. ഇതു രണ്ടും തമ്മില്‍ വ്യത്യാസമില്ലെ? (ചികഞ്ഞ് ആലോചിക്കുന്നവരുടെ കാര്യമാണ്).

ഏതായാലും മനസ്സിലുള്ളത് തുറന്നു പറയുന്നത് നല്ല കാര്യം തന്നെ.
ആശംസകള്‍.

mads said...

I alone cant cure your disease. The whole society's support and care is required.
I request all the bloggers who read this to send a "GET WELL SOON" card to our dear friend.

Deepak, thanks for giving me the space. Rishi, please dont use this space for a pointless conversation this is a request.

സാര്‍ എന്ഴുതിയ പോലെ തമാശമട്ടില്‍ ഒരു മറുപടി എഴുതിയാല്‍ തങ്ങളുടെ രോഗത്തിന്റെ ആഴം
മനസ്സിലാകില്ല അതുകൊണ്ടാ കര്യം അങ്ങിനെ തന്നെ എഴുതിയത്.

ഋഷി|rISHI said...

Here we go!

You made a valuable point now that you can't cure any one!

Yes man, this is the basic problem of cowards, they cant speak for themselves:(
c mon mads , tell me who started this unwothy, pointless arguement?


the Issue starts from your first comment, If you wanna support deepak, of course you have full right to do that! SEE OTHERS!

but you made a verdict that, I have some problem and deepak should treat me! Huh?
as a human I responded to your comment. So next time please donot rise naive points!

( കുടിയന്‍ ബൈജുവിന്റെ ബസിലുള്ള 64 പല്ലിന്റെ തമാശ ഓര്‍ത്ത് പോകുന്നു:))

So മാഡ്‌സ് തമാശയില്ലാതെയും കാര്യം പറയാന്‍ അറിയാം സഗാവെ, താന്‍ ഗ്രൂപ്പും കൊണ്ട് വന്നോളൂ , നമുക്ക് അപ്പോ നോക്കാം.

പിന്നെ ഇവിടുള്ള വിഷയം ദീപകിന്റെ ബ്ലോഗില്‍ ഞാന്‍ കണ്ട കാര്യം ചൂണ്ടി കാണിച്ചു വളരെ പോസിറ്റീവ് ആറ്റിറ്റ്യൂഡോടെ അദ്ദേഹം പ്രതികരിച്ചു ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം അവിടെ അവസാനിച്ചു.
ഇനി താങ്കള്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും പറയണമെങ്കില്‍ വേദി എന്റേയോ തന്റേയോ ഏതെങ്കിലും ഒരു ബ്ലോഗിലേക്ക് മാറ്റാന്‍ എനിക്ക് സന്തോഷമേയുള്ളൂ അതിനു വേണ്ടി വേദി (പോസ്റ്റ് )ഒരുക്കാനും ഞാന്‍ തയ്യാറാണ്!

ദീപകേ സോറി ഇത്തരം ഒരു കമന്റെഴുതേണ്ടി വന്നതില്‍!

ദീപക് രാജ്|Deepak Raj said...

പ്രിയ ജോ

സത്യത്തില്‍ എവിടെയെങ്കിലും ഞാന്‍ ആക്ഷേപ ഹാസ്യം ഉപയോഗിചിട്ടുണ്ടെങ്കില്‍ അതെന്നോട്‌ തന്നെയാണ്. പൊതുവെ ഒന്നു രസിച്ചു രസിപ്പിച്ചു വായിച്ചു അര്‍മാദിക്കാം എന്നാണ് എന്‍റെ പോളിസി.. പിന്നെ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു... അഭിനന്ദനം..
നന്ദി..

പ്രീയ ശ്രീകുട്ട

വായനാരുള്ളിടത്തോളം എഴുതാന്‍ സന്തോഷം ഉണ്ട്.. അതില്ലാതാവുമ്പോള്‍ കട്ടയും പടവും മടക്കണം എന്നാണു ആഗ്രഹം.. ഈ പിന്തുണ എന്നും ഉണ്ടാവണം..

നന്ദി..

പ്രിയ കാപ്പിലാന്‍

അത് തന്നെ.. പിന്നെ ഞാന്‍ അദ്ദേഹത്തിന്‌ മറുപടി അയച്ചിട്ടുണ്ട്.. പലപ്പോഴും നമ്മുടെയൊക്കെ വിരാടരൂപം പ്രത്യക്ഷമാക്കാന്‍ കഴിയില്ലല്ലോ.. സ്വാമി ആല്‍ത്തറയില്‍ ഒരു പോസ്റ്റ് കൊടുത്തിട്ടുണ്ട്.. നോക്കണേ.
നന്ദി..

പ്രിയ പാഴ്ജന്മം

നന്ദി. ഭാര്യ നേഴ്സ് ആണ്,. അതുകൊണ്ട് റിസഷന്‍ ആയിട്ടും വലിയ പേടി ഇല്ലാതെ ബ്ലോഗുന്നു,.. വീണ്ടും വായിക്കണം.. നന്ദി..

പ്രിയ സുനില്‍കൃഷ്ണന്‍

ഒരു മറുപടി മെയില് ആയിട്ട് അയച്ചിട്ടുണ്ട്.. പിന്നെ ഞാനും അത്ര വലിയ ക്രൂരന്‍ ഒന്നും അല്ല കേട്ടോ.. മെയില് കിട്ടിയില്ലെങ്കില്‍ പറയുക.വീണ്ടും അയക്കാം..
നന്ദി..

പ്രിയ അനില്‍@ബ്ലോഗ്

സത്യത്തില്‍ ഞാന്‍ മനസ്സില്‍ വച്ചു വിദ്വേഷം വളര്‍ത്തില്ല.. അന്നേരം തോന്നിയ ദേഷ്യം പോസ്റ്റായി പരിണമിച്ചു എന്ന് മാത്രം.. പക്ഷെ ഇനി പോസ്റ്റുകള്‍ മറുപടികള്‍ക്ക് വേണ്ടി വേസ്റ്റ് ആക്കില്ല.. തീര്‍ച്ചയായും..
സത്യം ആണ് മാഷേ ആദ്യം കുറച്ചു ദേഷ്യം വന്നു..ഇപ്പോള്‍ ദേഷ്യമില്ല.. അതുകൊണ്ട് തന്നെ പഴയ ട്രാക്കിലേക്ക് തന്നെ വന്നു..

നന്ദി.

Unknown said...

നമുക്കൊന്നുമറിയില്ലേയ്...

ദീപക് രാജ്|Deepak Raj said...

പ്രിയ ഋഷി ആന്‍ഡ് മാഡ്സ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും വരേണ്ടതും വായിക്കെണ്ടാതുമായ ബ്ലോഗ് ആണ് കുളത്തുമണ്‍..

ഇതിനെ ഒരു തമാശയായി എടുത്ത്‌ മറന്നുകള.. ഞാനും അതെല്ലാം വിട്ടു അടുത്ത പോസ്റ്റ് ഇട്ടിരിക്കുന്നു..

പിന്നെ ഋഷി.. ഈ സന്തല സല ല ... ഇതല്ലേ പ്രശ്നം... മറുഭാഷ ഞാന്‍ എങ്ങനെ ഉപയോഗിച്ചു.. ആരും പറയുന്നതു കേട്ടിട്ടല്ല.. എന്‍റെ പൂര്‍വാശ്രമ ചരിതങ്ങള്‍ അറിയാത്തതുകൊണ്ടാ..

ഇവിടെ എല്ലാവരും സ്നേഹത്തോടെ വായിക്കുക.. സമാധാനത്തോടെ കമന്റുക.. മരിച്ചു മുകളില്‍ പോകുമ്പൊള്‍ ആളുകളുടെ വിദ്വെഷത്തെക്കാള്‍ പ്രാത്ഥന കൊണ്ടുപോകുന്നതല്ലേ നല്ലത്.. സ്നേഹിക്കു ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും... ഞാന്‍ എഴുതിയതല്ല.. ഏതോ വിവരമുള്ളവര്‍ എഴുതിയതാ..

നന്ദി.. അടുത്ത പോസ്റ്റ് ഇട്ടിട്ടുണ്ട്... അതൊക്കെ വായിച്ചു ഒന്നു രസിക്കന്നെ... അല്ലാതെ...

ദീപക് രാജ്|Deepak Raj said...

പ്രിയ പാലക്കുഴി...

എനിക്കും ഒന്നും അറിയില്ല.. പക്ഷെ അറിയാന്‍ ശ്രമിക്കുന്നു എന്നുമാത്രം..
നന്ദി വീണ്ടും വരിക.

സ്നേഹത്തോടെ
ദീപക് രാജ്