Tuesday, October 28, 2008

9.ഹോളണ്ട് യാത്ര - 3

രാവിലെ തന്നെ എഴുന്നേറ്റു..കൂടുതല്‍ സമയം പാഴാക്കാതെ ദീമാനില്‍ പോകണം.ചങ്ങാതിയെ കണ്ടു അങ്ങോട്ടേക്ക് താമസം മാറ്റണം..ആകെ ത്രില്ലില്‍ ആയിരുന്നു.കാരണം സമ്പന്നനായ ഒരു ചങ്ങാതി ഉള്ളതിനാല്‍ ഇനിയുള്ള യാത്രകള്‍ ബുദ്ധിമുട്ടില്ലാതെ കഴിക്കാം .

ടോയിലെറ്റില്‍ കയറിയപ്പോള്‍ ഗീസര്‍ പ്രവര്‍ത്തിക്കുന്നില്ല. അപ്പിയിട്ടിട്ടു അല്പം വെള്ളം ഒഴിച്ചപ്പോള്‍ കണ്ണില്ലൂടെ പൊന്നീച്ച പറന്നു.അല്‍പ സമയത്തേക്ക് അവിടെ അങ്ങിനെ ഒരു അയവം ഉണ്ടെന്നു പോലും മറന്നു പോയി..അമ്മേ..ചുമ്മാതല്ല സായിപ്പന്മാര്‍ അപ്പിയിട്ടിട്ടു പേപ്പര്‍ തൂത്ത് ഡിക്കി വൃത്തി അക്കുക്കന്നത് ..അയ്യോ ..അല്ലെങ്കില്‍ തണുപ്പത്ത് ഇതൊരു വല്ലാത്ത മാരണം തന്നെ ..അപ്പോള്‍ അരസസ് ഉണ്ടെകില്‍ ദൈവമേ ഈ ലോകം തന്നെ പരലോകം ആവും ..

ഒരു കാക്കക്കുളി തന്നെ നടത്തി വേഗം ഡ്രസ്സ് ചെയ്തു പുറത്തേക്ക് ചെന്നു ..റിസപ്ഷനില്‍ ചെന്നു റൂം ക്യാന്‍സല്‍ ചെയ്തു വേഗം ബസ്സ് സ്റ്റേഷനില്‍ എത്തി..ഒരു വണ്ടി വന്നു..ഓ ഏതായാലും നല്ല ബസു തന്നെ ..നമ്മുടെ നാട്ടിലെ ആന വണ്ടിയില്‍ ആയിരുന്നല്ലോ ഒരു കാലത്തേ യാത്ര . അത് കൊണ്ടു തന്നെ ഏത് വണ്ടിയില്‍ കയറാനും പേടിക്കേണ്ട..കാരണം അതിലും ഭീകരമായ യാത്ര വേറെയില്ല..ദൈവത്തിന്റെ നാടായാലും നരകത്തിലെ യാത്ര തന്നെ..ഒപ്പം ദൈവരാജ്യത്തിലെ വഴിയോ..ഓര്‍ക്കുമ്പോള്‍ ചങ്കിടിക്കും..

ഒരു ടിക്കറ്റ് എടുത്തു .."ഈന്‍ കര്‍ജെ" എന്നാ ഒരു ടിക്കെട്ടിനു പറയുന്നതു .ഒരു സീറ്റില്‍ ഇരുന്നു പതിയെ ഉറങ്ങാന്‍ ശ്രമിച്ചു ..കാരണം ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല ..അടുത്ത സീറ്റില്‍ ഒരു കിഴവി വന്നിരുന്നു ..ഓ മുടിഞ്ഞ നാറ്റം..കഴിഞ്ഞ ക്രിസ്മസ്സിനാണ് കുളിച്ചതെന്നു തോന്നുന്നു..പൂക്കളുടെ നാടല്ലെ ..പക്ഷെ ഇതേതോ നാറിയ പൂവിന്റെ വാടയാണ്.. ഒന്നു ചിരിച്ചു ..ഗോടെ ഒഷന്റ്റ്..ദൈവമേ എന്റെ മുഖം കണ്ടിട്ട് ചീത്ത വിളിച്ചതാണോ ..വീണ്ടും കിളവി ഒന്നുകൂടെ ആവര്‍ത്തിച്ചു..ഓ ഇതു ഗുഡ് മോര്‍ണിംഗ് എന്നാണെന്ന് തോന്നുന്നു..ഞാനും തിരിച്ചു പറഞ്ഞു ഗോടെ ഒഷന്റെ..മലയാളം നേരെ ചൊവ്വേ പറയണോ എഴുതണോ അറിയാത്ത ഞാന്‍ ഇപ്പോള്‍ എന്തൊക്കെയാണോ പറയുന്നതു ..

ദൈവത്തിന്റെ ഓരോ കളിയെ..അവര്‍ പതിയെ ഓരോന്ന് പറഞ്ഞു തുടങ്ങി...ഏതാണ്ടൊക്കെ പിടികിട്ടി ..ഒടുവില്‍ ഒരു കവര്‍ തുറന്നു എന്തോ എടുക്കുന്നത് കണ്ടു..ഓ കപ്പലണ്ടി...ഉപ്പ് പുരട്ടിയ കപ്പലണ്ടി.. നല്ലത് ..സമയം കളയാന്‍ നല്ലത് തന്നെ..തള്ളെ എനിക്കും നാലഞ്ച്‌ കപ്പലണ്ടി തന്നു..അതും ചവച്ചു ഞാന്‍ എന്റെ ഫ്രണ്ടിന്റെ കാര്യം ആലോചിക്കുകയായിരുന്നു ..എന്താ ഇനി അയാളെ കാണുമ്പൊള്‍ കൊടുക്കുക.വലിയ ആളല്ലേ .ഒടുവില്‍ ഒരു വാച്ച് വാങ്ങി കൊടുക്കാം എന്ന് കരുതി ..കാരണം വെറും കൈയോടെ അങ്ങാരുടെ വീട്ടില്‍ കഴിയാനും കൂടെ കറങ്ങാനും അല്പം വിഷമം,.

ഒന്നും അല്ലെങ്കില്‍ ഞാനും ഒരു രാജാ കുടുംബത്തിലെ അവസാന കണ്ണിയല്ലേ.ദാനം കൊടുത്തു ശീലം മാത്രമെ ഉള്ളൂ.അവസാനം ദാനം കൊടുത്തു കൊടുത്തു രാജ്യവും പോയി ..പേരു വഴിയില്‍ ആയി..എന്നാലും നമ്മുടെ രജപുത്ര സ്വഭാവം മാറ്റാന്‍ കഴിയുമോ..അവസാനം വണ്ടി ദീമാനില്‍ എത്തി..അത്ര വലുതെന്നു പറയാന്‍ ഒക്കില്ല..ഒരു ഇടത്തരം ബസ്സ് സ്റേഷന്‍ ...തള്ളയോട് ടാറ്റാ പറഞ്ഞു ..തള്ള കെട്ടിപിടിച്ചു എന്തോ പറഞ്ഞു..കര്‍ത്താവെ കെട്ടിപിടിക്കാന്‍ പറ്റിയ സാധനം ..എന്തോ പറയുന്നതു കെട്ട്..ഒന്നും മനസ്സില്‍ ആയില്ല..കിഴവിയെ വിട്ടു അടുത്ത് കണ്ട ഷോപ്പിങ്ങ് മാളില്‍ കയറി..

ഒരു വാച്ചും വാങ്ങി ..150 യുറോ കൊടുത്തു..ഒരു പെപ്സിയും വാങ്ങി നേരെ അടുത്ത് കണ്ട ഒരാളോടു ചങ്ങാതിയുടെ മേല്‍വിലാസം കാട്ടി..അങ്ങാര്‍ എന്തൊക്കെയോ പറയുന്നതു കേട്ടു..അവസാനം അയാള്‍ കൈ ചൂണ്ടിയ ലക്ഷ്യം നോക്കി നടന്നു

4 comments:

Prakash : പ്രകാശ്‌ said...

jan ennu kurey vayichu thagulde blog...kolllam..sarikum chirichu poyi...

ദീപക് രാജ്|Deepak Raj said...

thank bhai..iniyum varunnundu ingane kure ..

Visala Manaskan said...

“തള്ളെ എനിക്കും നാലഞ്ച്‌ കപ്പലണ്ടി തന്നു..“

പ്രിയ ദീപക്കേ,

സമയം ഉണ്ടെങ്കില്‍, കാണുന്നതും കേള്‍ക്കുന്നതും അങ്ങ് എഴുതിവക്കുക. പ്ലീസ്.

ബേസിക്കലി, ദീപക്കിന് എഴുതാന്‍ എയിം ഉണ്ട്. പിന്നെ, കമ്പാരിറ്റീവിലി കുറവ് മലയാളികള്‍ക്കേ അവിടത്തെ വിശേഷങ്ങള്‍, രീതികള്‍ ഒക്കെ അറിയൂ. സോ, വായിക്കാന്‍ നല്ല കൌതുകമായിരിക്കും.

വെരി ഗുഡ് വര്‍ക്ക്. ആര്‍മാദിച്ച് എഴുതുക ട്ടാ. ‘പണിക്കുറവ്‘ കൊണ്ട് ബ്ലോഗ് വായന ഇപ്പോള്‍ കഷ്ടിയാണ്. എങ്കിലും ഇവിടെ വന്ന് വായിക്കാന്‍ ശ്രമിക്കും.

ആശംസകളോടെ..

വിശാലം & കോ.

ദീപക് രാജ്|Deepak Raj said...

ഇനിയങ്ങു ചത്താലും വേണ്ടില്ല..ബ്ലോഗിന്‍റെ ബൂലോഗ രാജാവ് എനിക്ക് കമന്‍റ് പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുന്നില്ല ..ദേ.വായിച്ചപ്പോള്‍ എഴുന്നേറ്റ രോമങ്ങള്‍ ജെല്‍ പുരട്ടിയിട്ടും ഇരിക്കുന്നില്ല.താങ്ക്സ് മച്ചു..
മഷ്കൂര്‍ ഹബിബി