Tuesday, November 18, 2008

19.ഫൈലക്ക ദ്വീപില്‍ (കുവൈറ്റ്)

മിനി ബസ് പതിനഞ്ച് മിനുട്ടുകൊണ്ട് ഞങ്ങളെ ദ്വീപിന്‍റെ ഉള്ളിലെത്തിച്ചു..വഴിയരികില്‍ ഉള്ള ഓരോ കെട്ടിടങ്ങളും തകര്‍ച്ചയുടെ സാക്ഷിപത്രങ്ങള്‍ തന്നെ..

വെടിയുണ്ടകള്‍ തറച്ചിട്ടില്ലാത്ത ഒന്നുപോലും (ചിലത് കാണുന്നുവെങ്കില്‍ അത് ദ്വീപില്‍ വന്നുപോകുന്ന സഞ്ചാരികളെ മനസ്സില്‍ കണ്ടുകൊണ്ടു പുനരുദ്ധരിച്ചവ ആണ്..) കാണാം സാധിക്കില്ല..ദ്വീപില്‍ കുവൈറ്റിന്‍റെ ആര്‍മിയാണ് നിയന്ത്രണം നടത്തുന്നത്..കരയില്‍നിന്നു സൈനികരെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറുകള്‍ ഇടയ്ക്കിടെ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു..ചിലയിടങ്ങളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും കിടപ്പുണ്ട്..ഒരു യുദ്ധം ശവപറമ്പാക്കിയ ഒരു ഗ്രാമം.

ഇപ്പോള്‍ ഇതൊരു ഹെരിട്ടെജ് വില്ലേജ് ആക്കാനുള്ള കുവൈറ്റ് സര്‍ക്കാരിന്‍റെ ശ്രമം നടന്നുവരുന്നു..ഇടയില്‍ എങ്ങും ഒരു മനുഷ്യാവാസത്തിന്‍റെയോ ഒന്നും ലക്ഷണം പോലും ഇല്ല..പക്ഷെ ഇന്നും ദ്വീപില്‍ കുറെ കുടുംബങ്ങള്‍ താമസിക്കുന്നു...(വിരലില്‍ എണ്ണാന്‍ മാത്രം ചില കുടുംബങ്ങള്‍ ..അവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുത്തിട്ടും കുവൈറ്റിലെ നഗരഅന്തരീക്ഷത്തില്‍ നിന്നു ഒഴിഞ്ഞു താമസ്സിക്കുന്ന ഫൈലക്കാന്‍മാര്‍ ആണവര്‍.മറ്റുചില മുന്‍ ദ്വീപുവാസികള്‍ വാരാന്ത്യം ചിലവിടാന്‍ ദ്വീപില്‍ എത്തുന്നു.

ഞങ്ങള്‍ ഉള്ളിലെത്തി...ഇവിടെ കുറെ നല്ല മോട്ടലുകളും ഭക്ഷണശാലകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാന്‍ നാല്ചക്രമോട്ടോര്‍ സൈക്കിളും വാടകയ്ക്ക് കാര്‍,ബൈക്ക്,തുടങ്ങി എന്തും കിട്ടും..പക്ഷെ താരതമ്യേന ചിലവ് കൂടുതല്‍ ആണ്.കുവൈറ്റ് കറന്‍സിയുടെ മൂല്യം തന്നെ കാരണം..ഒത്തനടുവില്‍ ഒരു തടാകം ഉണ്ട്..അവിടെ ചിലടത്ത് ഇരിക്കാന്‍ ബഞ്ചുകളും ഇട്ടിട്ടുണ്ട്.ഫൈലക്കവാസികള്‍ ഉപയോഗിച്ചിരുന്ന വള്ളത്തിന്‍റെ ഒരു പുതുക്കിപണിഞ്ഞ മോഡലും വച്ചിട്ടുണ്ട്.തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ ഉണ്ട്.അതില്‍ കയറാന്‍ പണം കൊടുക്കണം..

ഞങ്ങള്‍ നാല്പേരും കൂടി ഒരു ക്വാട്ര സൈക്കിള്‍ വാടകയ്ക്ക് എടുത്തു..ദ്വീപിന്‍റെ ഉള്ളിലേക്ക് പോകാന്‍ ഇതാവശ്യമാണ്..കാരണം നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ ഫെറി തയ്യാറാകും.മടക്കയാത്രയുടെ ടിക്കറ്റ് എടുത്തിട്ടുള്ളതിനാല്‍ ഏത് ഫെറിയിലും കയറാം.(ആകെ രണ്ടെണ്ണം..)അഥവാ ദ്വീപില്‍ തങ്ങണം എന്നുള്ളവര്‍ക്ക് ഏതെങ്കിലും മോട്ടലില്‍ കഴിയാം.പക്ഷെ നൂറു ദിനറോളം വരും..ദ്വീപില്‍ കാട്ടുഒട്ടകങ്ങള്‍ ധാരാളം ഉണ്ട്.(ഉള്ളിലേക്ക് പോകണം )
റോഡിലാകെ വെടിയുണ്ടകള്‍ ചിതറികിടക്കുന്നു..വെടിയുണ്ടകളില്‍ ചവുട്ടാതെ നടക്കാന്‍ പറ്റില്ല..

ദ്വീപില്‍ അന്നുണ്ടായിരുന്ന ബാങ്കിന്‍റെ ഉള്ളില്‍ കയറി.ലോക്കര്‍ റൂമിലും കയറി..കുറെ ഇറാക്കികള്‍ കൊള്ളയടിച്ചു ബാക്കിയെല്ലാം യുദ്ധത്തില്‍ തകര്‍ന്നു..ദ്വീപില്‍ നിന്നു കുവൈറ്റികളെ ഓടിച്ചു അവിടം സ്വന്തമാക്കിയ ഇറാക്കികളെ തുരത്താന്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ബോംബിങ്ങുകളും വെടിവയ്പ്പുമാണ് സത്യത്തില്‍ ദ്വീപിനെ തകര്‍ത്തത്‌..കാരണം അവിടെ കിടക്കുന്നതും കാണുന്നതുമായ വെടിയുണ്ടകള്‍ എല്ലാം തന്നെ അമേരിക്കന്‍ നിര്‍മ്മിതം തന്നെ.ഭിത്തികള്‍ മുഴുവന്‍ വെടിയുണ്ട പാടുകള്‍ തന്നെ..ഇപ്പോഴും ചില അവിടെ തറചിരിപ്പുണ്ട്‌.

ദ്വീപിലെ വെടിയുണ്ട കൊള്ളാത്ത ഏകകെട്ടിടം ഒരു മുസ്ലിം പള്ളിയുടെതാണ്..ഇനി ഇറാക്കികള്‍ പള്ളികള്‍ ആക്രമില്ല എന്ന്കാണിക്കാനും ബാക്കിയെല്ലാം ഇറാക്കികള്‍ വരുത്തിവെച്ചതാണെന്ന് കാട്ടാന്‍ അമേരിക്ക നടത്തിയ കുരുട്ടുബുദ്ധി ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.പിന്നീട് ഞങ്ങള്‍ ദ്വീപ് മുഴുവന്‍ നടന്നു കണ്ടു.

കുവൈറ്റില്‍ നിന്നും വിഭിന്നമായ ഒരു അന്തരീക്ഷവും ഭൂപ്രകൃതിയും.കൃഷിയ്ക്ക് യോജിക്കാത്ത കുവൈറ്റ് പോലെയല്ല ഫൈലക്ക..ചിലവീടുകള്‍ അമേരിക്കന്‍ ബോംബിങ്ങില്‍ തീപിടിച്ചിരുന്നു..വീടുകളുടെ ഉള്ളില്‍ ചെല്ലുമ്പോള്‍ (എവിടെ വേണമെങ്കിലും കയറിനടന്നു കാണാം.) നാശനഷ്ടങ്ങളുടെ അവശേഷിപ്പ് കാണാമായിരുന്നു. പെട്ടെന്ന് തന്നെ നേരം ഇരുട്ടി..

ഞങ്ങള്‍ക്ക് പോകാനുള്ള ഫെറിയില്‍ കയറാന്‍ വീണ്ടും മിനി ബസില്‍ പോകണം.ഞങ്ങള്‍ വേഗം യാത്രയായി..

ഒരായിരം മുറിപ്പാടുകള്‍ ചങ്കില്‍ പതിഞ്ഞ യാത്ര..


ഒരു ചെറിയ പഴങ്കഥ

ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ ഇറക്കിനോടോപ്പമായിരുന്ന കുവൈറ്റ് ഇറാക്കിന് നാല്‍പ്പതു ബില്യന്‍ ഡോളര്‍ കടമായി നല്കി.എന്നാല്‍ യുദ്ധം കൊണ്ടു സാമ്പത്തികമായി തകര്‍ന്ന ഇറക്കിന്‍റെ ഈ പണം എഴുതിത്തള്ളണം എന്നവാദം (ഈയുദ്ധം ഇറാന്‍റെ അറബ്നാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രഭാവത്തെ കുറച്ചു അതിനാല്‍ സാമ്പത്തിക എഴുതിതള്ളണം എന്ന വാദം കുവൈറ്റ് ചെവിക്കൊണ്ടില്ല.)

ഇതുമൂലം രണ്ടു രാജ്യങ്ങളുടെയും ബന്ധം വഷളാകുകയും ക്രൂഡ്ഓയിലിന്‍റെ വിലകൂട്ടി സമാഹരിക്കുന്ന അധികം പണം കുവൈറ്റിനു കൊടുക്കാനുള്ള ഇറാക്കിന്‍റെ ശ്രമങ്ങള്‍ക്ക് വിള്ളല്‍ വച്ചു കുവൈറ്റ് എണ്ണവില കുറയ്ക്കുകയും ചെയ്തു..തന്മൂലം വര്‍ഷം പതിനാലു ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഇറാക്കിനുണ്ടായി .കുവൈറ്റിന്‍റെ ഈ നയം ഇറാക്കിനെ ചൊടിപ്പിച്ചു..

തന്നെയുംമല്ല രുമയല ഓയില്‍ ഫീല്‍ഡില്‍ (രണ്ടു രാജ്യത്തിന്‍റെയും കൂടിയാണിത്..കുറെ ഭാഗം കുവൈറ്റിലും കുറെ ഇറാക്കിലും) കുവൈറ്റ് ചരിഞ്ഞ എണ്ണക്കിണര്‍ കുത്തി ഇറക്കിന്‍റെ എണ്ണ ചോര്‍ത്തുന്നു എന്നും ഇറാക്ക് ആരോപിച്ചു..ഇതുമൂലം ഇറാക്കിന് രണ്ടര ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഉണ്ടായി എന്നും ഇറാക്ക് അവകാശപ്പെട്ടു. (ചരിഞ്ഞ കിണര്‍ അഥവാ സ്ലാന്റ്റ് ഡ്രില്ലിംഗ് സാധാരണ എണ്ണകിണര്‍ കുഴിക്കുന്നതില്‍ നിന്നു - വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് അഥവാ തൂക്കായ കുഴിക്കല്‍.- വെത്യസ്തമാണ്.)

വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരം ഇറാക്കിനെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു..പണ്ടു കുവൈറ്റ് ഇറാക്കിന്‍റെ (ബസ്ര പ്രവിശ്യയുടെ )ഭാഗം ആയിരുന്നുവെന്നും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി 1913 ലെ ആന്ഗ്ലോ ഓട്ടോമന്‍ കരാറിന്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ ആക്കുകായിരുന്നു.അതുകൊണ്ട് തന്നെ കുവൈറ്റിനെ മറ്റൊരു രാജ്യമായി കാണാന്‍ അനുവദിക്കാന്‍ ആവില്ല എന്നും പറഞ്ഞായിരുന്നു യുദ്ധം.

പക്ഷെ എന്തുതന്നെ അനന്തര ഫലങ്ങള്‍ ഉണ്ടായിട്ടും യുദ്ധത്തില്‍ ചിലവായ മുഴുവന്‍ പണം അമേരിക്കയ്ക്ക് തിരികെകൊടുത്തിട്ടും അമേരിക്കയുടെ ആടിനെ കൂട്ടിയിടിപ്പിച്ചു രക്തം കുടിയ്ക്കുന്ന കുറുനരിയുടെ ശീലം മാറിയില്ല..പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഉണ്ടാക്കിയ യുദ്ധം അവരെ സാമ്പത്തികമായി തളര്‍ത്തുകയും ഇന്നുള്ള കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെ കാരണങ്ങളില്‍ പ്രധാനമാകുകയും ചെയ്തു..-

ആദ്യ ഇറാക്ക് യുദ്ധത്തില്‍ ചെലവായ അമേരിക്കന്‍ പണം കുവൈറ്റ് തിരികെ നല്‍കിയെങ്കില്‍ രണ്ടാമത് തീവ്രവാദത്തിനു എതിരെ എന്ന് പറഞ്ഞ യുദ്ധം എണ്ണപ്പണം കുവൈറ്റില്‍ നിന്നും കിട്ടാതെ കളസം കീറുകയാണ് ചെയ്തത്..വിയത്നാമിനെതിരെ തോല്‍വി സമ്മതിച്ച അമേരിക്ക ഇന്നു ഈയുദ്ധതോടെ സാമ്പത്തികമായി തകര്‍ച്ചയില്‍ ആയി..ഒരു യുദ്ധകൊതിയന്മാരായ അപ്പനും മകനും ചേര്‍ന്ന് വരുത്തിവച്ചത് ലോകം മുഴുവന്‍ അനുഭവിക്കുന്നു..

ഗുണപാഠം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.

(ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്ന ഇറാക്കിനെ സഹായിക്കാന്‍ നമുക്കും കഴിഞ്ഞില്ല..ഭാരതീയരോട് പൊതുവെ അത്ര നല്ല സഹകരണം അല്ല കുവൈറ്റികള്‍ക്കുള്ളത്.)

3 comments:

ദീപക് രാജ്|Deepak Raj said...

ഫൈലക്ക ദ്വീപില്‍ (കുവൈറ്റ്)
മിനി ബസ് പതിനഞ്ച് മിനുട്ടുകൊണ്ട് ഞങ്ങളെ ദ്വീപിന്‍റെ ഉള്ളിലെത്തിച്ചു..വഴിയരികില്‍ ഉള്ള ഓരോ കെട്ടിടങ്ങളും തകര്‍ച്ചയുടെ സാക്ഷിപത്രങ്ങള്‍ തന്നെ..

വെടിയുണ്ടകള്‍ തറച്ചിട്ടില്ലാത്ത ഒന്നുപോലും (ചിലത് കാണുന്നുവെങ്കില്‍ അത് ദ്വീപില്‍ വന്നുപോകുന്ന സഞ്ചാരികളെ മനസ്സില്‍ കണ്ടുകൊണ്ടു പുനരുദ്ധരിച്ചവ ആണ്..) കാണാം സാധിക്കില്ല..ദ്വീപില്‍ കുവൈറ്റിന്‍റെ ആര്‍മിയാണ് നിയന്ത്രണം നടത്തുന്നത്

യുദ്ധകൊതിയന്മാരായ അപ്പനും മകനും ചേര്‍ന്ന് വരുത്തിവച്ചത് ലോകം മുഴുവന്‍ അനുഭവിക്കുന്നു..

ഗുണപാഠം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.

plz comment

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു ദീപക്, ആകർഷകമായ വിവരണം.

പിന്നെ അപ്പനും മോനും വരുത്തി വച്ചത് അനുഭവിക്കാതെ എന്തു ചെയ്യാൻ. കലികാലം!!!

(ഫോണ്ടിനു ചുവന്ന നിറം കൊടുത്താൽ ആ ബായ്ൿഗ്രൌണ്ടിൽ വായിക്കാൻ വളരെ ബുദ്ധിമുട്ടാകുന്നു. മറ്റേതെങ്കിലും നിറം കൊടുക്കൂ)

ആശംസകളോടെ

ദീപക് രാജ്|Deepak Raj said...

പ്രിയ ചെരിയനാടാ ..

നന്ദി..പിന്നെ ഫോണ്ട്സിന്‍റെ കളര്‍.. അത് മാറ്റി കേട്ടോ,..ചൂണ്ടിക്കാണിച്ചതിനു നന്ദി,...മഞ്ഞയില്‍ വായിക്കാം എന്ന് തോന്നുന്നു.