മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് പഠിച്ചതുകൊണ്ടാകാം പട്ടിതീട്ടത്തെയും പഞ്ചാമൃതമായി വില്ക്കാന് ഞാന്‍ കൂടെ നിന്നെന്നെരിക്കും. അര്‍ത്ഥവ്യാപ്തിയെകുറിച്ചോ വരുംവരാഴികയെകുറിച്ചോ ആലോചിക്കാതെ വായില്‍നിന്നും വീഴുന്ന പല വാക്കുകളുടെയും പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നും നാം ചിന്തിക്കാറില്ല. പക്ഷെ നമ്മുടെ പ്രീയപ്പെട്ടവര്‍ക്ക് വല്ലതും പറ്റുമ്പോള്‍ നോവുമെങ്കിലും അല്ലാത്തവരുടെ കാര്യം നമ്മളെ ബോധവാന്മാര് അക്കുന്നില്ലയെന്നതാണ് സത്യം. ജീവിതത്തില്‍ സംഭവിച്ച ചെറിയ ഒരു സംഭവത്തിലൂടെ വിശദമാക്കാം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവം. ജീവിതത്തില്‍ വളരെ അടുത്തതെന്ന് പറയാന്‍ വളരെ കുറച്ചു സുഹൃത്തുക്കളേ എനിക്കുണ്ടായിരുന്നുള്ളൂ. ബ്ലോഗെഴുതി തുടങ്ങിയതില്‍ പിന്നെ നല്ല കുറെ കൂട്ടുകാരെ കിട്ടി.. അവരുടെ പേരുകള്‍ പറയുന്നില്ല.
എന്റെ അടുത്ത ഒരു സുഹൃത്ത് വിവാഹിതനാവാന്‍ ആഗ്രഹിക്കുന്ന വിവരം എന്നോട് പറഞ്ഞു. ഇനി എന്നോട് പറയാന്‍ കാര്യം എന്തെന്ന് ചോദിച്ചാല്‍ സ്ഥിരം പത്രത്തില്‍ ഉള്ള എല്ലാ അക്ഷരങ്ങളെയും നക്കി തിന്നുന്നവന് എന്നതില്‍ കവിഞ്ഞു ഇന്റെര്‍നെറ്റിലും സ്ഥിരം താവളം ഉറപ്പിച്ചവന് എന്ന് അവന് നന്നായി അറിയാം.
കൂടുതല്‍ ഒന്നും നോട്ടമില്ല.. മിക്ക മലയാളികളെയും പോലെ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇഷ്ടന് "വരനെ കൊണ്ടുപോകും " എന്നുള്ള പരസ്യത്തില്‍ പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു പരസ്യവും വിടരുതെന്ന കര്‍ക്കശമായ നിര്‍ദ്ദേശവും നമ്മുടെ കൂട്ടുകാരന് എനിക്ക് നല്‍കിയിരുന്നു.
ആ സമയത്ത് പ്രത്യേകപണിയൊന്നു മില്ലാഞ്ഞതിനാല്‍ ഈ കടമ വളരെ സന്തോഷത്തോടെ ഞാന്‍ ഏറ്റു. എന്നാല്‍ അതേസമയത്ത് ചക്കപ്പഴം ഉണ്ടായാല്‍ മണികണ്ഠന് ഈച്ച വരുമെന്ന് പറയുമെന്ന് പറയുന്നതുപോലെ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന ബ്രോക്കര്‍ വര്‍ഗീസ് അച്ചായനും എന്റെ സുഹൃത്തിനെ പറ്റി കൂടാന്‍ നോക്കി.
മേല്പ്പടിയാന് നാട്ടില്‍ നല്ലൊരു കല്യാണം നടത്തിയതായിട്ടോ എനിക്കറിവില്ല. എന്നാല്‍ നാട്ടിലുള്ള സകലമാന ആണ് /പെണ് കുട്ടികളുടെയും ഫോട്ടോയും ഭൂമിശാസ്ത്രവും പുള്ളിക്കാരന് തന്റെ ഡയറിയില്‍ കൊണ്ടുനടക്കാറുണ്ട്. മുപ്പതുവര്‍ഷം പഴക്കമുള്ള ഡയറിയില്‍ വച്ചിട്ടുള്ള പല പെണ്‍കുട്ടികള്‍ക്കും കൊച്ചുമക്കള്‍ വരെയുണ്ടെന്നു എനിക്ക് പിന്നീട് മനസ്സിലായി.
എന്തായാലും ഞാന്‍ ഊര്‍ജ്ജിതമായി നെറ്റിലും പത്രത്തിലുമായി എന്റെ സുഹൃത്തിനു വിവാഹം ആലോചിച്ചു.
ഏതായാലും തൊട്ടടുത്ത ഞായറാഴ്ച നമ്മുടെ റബ്ബര്‍പാല്‍ പത്രത്തില്‍ ഒരു പരസ്യം വന്നു." ഇരുപതു വയസ്സുള്ള ഗോതമ്പിന്റെ നിറമുള്ള ദീനിയായ ഷാര്‍ജയിലെ ബിസിനസ് കുടുംബത്തിലെ മുസ്ലിം സുന്ദരിയ്ക്ക് വരനെ ആവശ്യമുണ്ട്. ദീനിയബോധമുള്ള ചെറുപ്പക്കാരുടെ ആലോചനകള്‍ ക്ഷണിക്കുന്നു. വരനെ കൊണ്ടുപോകും."
ഞാന്‍ എന്തായാലും ദീനിയായ പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തിനോട് പറഞ്ഞു..സംഭവം ഞങ്ങളുടെ അടുത്ത് പത്തനാപുരം എന്ന സ്ഥലത്താണ്. വെറും പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം. പക്ഷെ പെണ്‍കുട്ടിയ്ക്ക് എന്താണ് ദീനം എന്നുമാത്രം മനസ്സിലായില്ല. എന്ത് ദീനമായാലും എന്റെ സുഹൃത്തിനെ ഷാര്‍ജയില്‍ കൊണ്ടുപോകുമല്ലോ. അപ്പന്റെ പണം കൊണ്ടു ദീനവും ചികില്‍സിച്ചു ഭേദമാക്കമല്ലോ.
പക്ഷെ പിന്നീട് സുഹൃത്ത് പറഞ്ഞാണ് ദീനിയെന്നാല്‍ മതബോധമുള്ളത് എന്നതാണെന്നും അല്ലാതെ ആരോഗ്യപ്രശ്നങ്ങള്‍ അല്ലെന്നും മനസ്സിലായി.
എന്തായാലും അടുത്ത വ്യാഴാഴ്ച ഞാനും സുഹൃത്തും നമ്മുടെ ബ്രോക്കറും (ഒരു പ്രായമുള്ള കാരണവര്‍ കൂടെയിരിക്കട്ടെ എന്ന് കരുതി.. ഒപ്പം വല്ല കൊടുക്കല്‍ വാങ്ങല്‍ ഉണ്ടെങ്കില്‍ ഇഷ്ടന് കൈകാര്യം ചെയ്തോളും. ഇരുനൂറു രൂപയും ചിലവും കൊടുത്താല്‍ എല്ലാം സസന്തോഷം ചെയ്തോളും.) എന്റെ സുഹൃത്തിന്റെ ടവേര വണ്ടിയില്‍ രാജകീയമായി തന്നെ പെണ്ണുകാണാന്‍ ചെന്നു.
രാവിലെ പതിനൊന്നുമണിയോടെ പെണ്ണിന്റെ വീട്ടിലെത്തി.. ഒരു ഗള്‍ഫ്കാരന്റെ എല്ലാ പ്രൌഡിയുള്ള മനോഹരമായ വീട്. അതുകണ്ടപ്പോള്‍ തന്നെ എന്റെ സുഹൃത്തിന് ഈ കല്യാണം മതിയെന്നായി.പെണ്ണ് കണ്ടില്ലെങ്കിലും വീട് കണ്ടല്ലോ.
പുറത്ത് ബെല്ലടിക്കാതെ തന്നെ ഗൃഹനാഥന് വാതില്‍ തുറന്നു.കാണാന്‍ മാന്യത തുളുമ്പുന്ന അദ്ദേഹം ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഞങ്ങള്‍ക്ക് കുടിക്കാന്‍ ശര്ബത്തും നല്കി. അവസാന ചടങ്ങായി കുട്ടിയുമെത്തി. കുട്ടിയുടെ അമ്മയെകണ്ടാല്‍ വളരെ ചെറുപ്പം . പക്ഷെ സുന്ദരിയായ ഗോതമ്പ് നിറമുള്ള പെണ്‍കുട്ടി പക്ഷെ ഗോതമ്പ് എന്റെ എനിക്കത്ര പിടിച്ചില്ല.. എന്നാല്‍ സ്വീകരണ മുറിയ്ക്കുള്ളില്‍ കണ്ണും പായിച്ചുകൊണ്ടിരിക്കുന്ന എന്റെ സുഹൃത്ത് പെണ്‍കുട്ടിയെ കാണാന്‍ കൂടുതല്‍ ശ്രദ്ധിചില്ലായെന്നു വേണം പറയാന്‍. കൂടുതല്‍ ഒന്നും സംസാരിച്ചില്ല പക്ഷെ പയ്യന്റെ മുഖത്തെ ഭാവം തന്നെ സമ്മതം വ്യക്തമാക്കുന്നതായിരുന്നു.
ഞങ്ങള്‍ തിരികെപോരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കൂടെ വന്ന ബ്രോക്കറെ വീട്ടുകാരന് വിളിച്ചു എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
എല്ലാം തലകുലുക്കി കേള്‍ക്കുന്ന ബ്രോക്കറെ എന്തോ എനിക്കത്ര പിടിച്ചില്ല.
തിരിച്ചിങ്ങോട്ടുള്ള യാത്രയില്‍ ബ്രോക്കര്‍ പെണ്‍കുട്ടിയുടെ സ്വഭാവത്തെപറ്റിയും സൌന്ദര്യത്തെയും പറ്റി വര്‍ണിക്കുകയായിരുന്നു.
പരസ്യത്തിലെ ഗോതമ്പ് നിറം ഇടയ്ക്ക് ബ്രോക്കര്‍ പറഞ്ഞപ്പോള്‍ "കറുത്ത നിറത്തിലും ഗോതമ്പ് മണികള്‍ ഉള്ളതുകൊണ്ടാണോ അങ്ങനെ പരസ്യത്തില്‍ കൊടുത്തതെന്നും ഞങ്ങള്‍ മൂന്നുപേരും കാണാത്ത എന്ത് സൌന്ദര്യമാണ് വര്‍ഗീസ് അച്ചായന് അവിടെ കണ്ടത് " എന്ന് ഞാന്‍ അറിയാതെ ചോദിച്ചു..
പക്ഷെ ആ ചോദ്യം കേട്ട ബ്രോക്കര്‍ മുഖം തിരിച്ചു.
പക്ഷെ എന്റെയാ വാചകം കേട്ട സുഹൃത്ത് പെട്ടെന്ന് എന്നെയൊന്നു നോക്കി. പിന്നീട് ആരും അധികം സംസാരിച്ചില്ല.. പിന്നീട് ഫോണില്‍പെണ്‍കുട്ടിയുടെ അപ്പനോട് ഇങ്ങനെയുള്ളതിനെയും ഗോതമ്പ് നിറമെന്നു പറയാമോ എന്നോ ചോദിച്ചെന്നു ഞാന്‍ അറിഞ്ഞു.. എന്തായാലും അങ്ങനെ ആ കല്യാണആലോചന പോളിഞ്ഞുവേന്നതാണ് ഖേദകരമായ കാര്യം
പക്ഷെ കാക്കയ്ക്കും തന്കുഞ്ഞു പൊന്‍ കുഞ്ഞു എന്നത് സത്യമെന്നു കരുതി അങ്ങനെ പരസ്യം കൊടുക്കാമോയെന്നു വേണമെങ്കില്‍ നമുക്കു ചോദിക്കാം. അതല്ല കൂട്ടുകാരന്റെ ഒരു ഡയലോഗില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അവന് ശുംഭനോ എന്ന് വേണമെങ്കിലും ചോദിക്കാം. പരസ്യം കൊടുക്കുന്നവര്‍ അതിശയോക്തി കലരാതെ പരസ്യം കൊടുക്കണം പക്ഷെ അങ്ങനെ കൊടുത്താല്‍ തിരിച്ചു കൊടുത്ത വ്യക്തി ആ കുട്ടിയുടെ അച്ഛനാണ് എന്നുപോലും ചിന്തിക്കാതെ അതിനെ ചോദിക്കണോ എന്നൊക്കെ പറയാം.
എന്തായാലും സുഹൃത്ത് അതീവ സുന്ദരിയെ തന്നെ കെട്ടി ഇന്നു സൌദിയിലെ ജിദ്ദയില്‍ സുഖമായി കഴിയുന്നു.. ആ പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞോയെന്നറിയില്ല. അത് തിരക്കേണ്ട ബാധ്യതയും എനിക്കില്ല.. പക്ഷെ അതോടെ എന്തിന്റെ പേരിലായാലും അനാവശ്യ കമന്റ് അല്ലെങ്കില്‍ അഭിപ്രായം ഞാന്‍ നിര്‍ത്തി.
ഓഫ് ടോക്. : സ്ത്രീകളുടെ സൌന്ദര്യം ചര്‍മ്മ സൗന്ദര്യം അല്ല. മറിച്ചു അവരുടെ മനസ്സിന്റെ നൈര്മ്മല്ല്യവും സ്വഭാവവും പെരുമാറ്റവും ആണ്. സുന്ദരിയും ഒപ്പം സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ പെണ്ണ് കെട്ടിയ എന്റെ സുഹൃത്തിന് ഇന്നുവരെ അന്ന് പറഞ്ഞതില്‍ വിഷമമില്ല.. പക്ഷെ ഇന്നും പത്രത്തില്‍ ഗോതമ്പ് നിറമുള്ള പെണ്കുട്ടിയെന്നു കാണുമ്പോള്‍ അല്പം വിഷമം തോന്നും.
Monday, February 2, 2009
Subscribe to:
Post Comments (Atom)
24 comments:
മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് പഠിച്ചതുകൊണ്ടാകാം പട്ടിതീട്ടത്തെയും പഞ്ചാമൃതമായി വില്ക്കാന് ഞാന്‍ കൂടെ നിന്നെന്നെരിക്കും. അര്‍ത്ഥവ്യാപ്തിയെകുറിച്ചോ വരുംവരാഴികയെകുറിച്ചോ ആലോചിക്കാതെ വായില്‍നിന്നും വീഴുന്ന പല വാക്കുകളുടെയും പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നും നാം ചിന്തിക്കാറില്ല. പക്ഷെ നമ്മുടെ പ്രീയപ്പെട്ടവര്‍ക്ക് വല്ലതും പറ്റുമ്പോള്‍ നോവുമെങ്കിലും അല്ലാത്തവരുടെ കാര്യം നമ്മളെ ബോധവാന്മാര് അക്കുന്നില്ലയെന്നതാണ് സത്യം. ജീവിതത്തില്‍ സംഭവിച്ച ചെറിയ ഒരു സംഭവത്തിലൂടെ വിശദമാക്കാം.
മാഷെ ഇതു നമ്മള് ഇന്നു സംസാരിച്ചതിന്റെ ബാകി പത്രം ആണൊ????
“സ്ത്രീകളുടെ സൌന്ദര്യം ചര്‍മ്മ സൗന്ദര്യം അല്ല. മറിച്ചു അവരുടെ മനസ്സിന്റെ നൈര്മ്മല്ല്യവും സ്വഭാവവും പെരുമാറ്റവും ആണ്. “
ഇതു പെണ്ണിനു മാത്രം അല്ല ട്ടൊ ആണിനും ബാധകമാണെ.........
ഒന്നും പറയാനില്ല. :)
നിറം ! തനിനിറം !
ചര്‍മ്മത്തിനു നല്ല കട്ടിവേണം
കാതു പകുതി കേട്ടാല്‍ മതി
കേള്‍ക്കുന്നതില്‍ പാതിക്ക് മറുപടി മതി
കാണുന്നതും പകുതി വിശ്വസിച്ചാല്‍ മതി
ആന്‍ഡ് ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍!
ഞാനും ചിന്തിച്ചിട്ടുണ്ട്,ഈ ഗോതമ്പിനെപ്പറ്റി.ഈയിടെയായി അതു കുറെ കൂടുതലാ.മുമ്പൊക്കെ കറുത്ത നിറം എന്നെഴുതുന്നതിന്നു പകരം ഇപ്പോള്‍ അങ്ങിനെയാ!.മോനു വേണ്ടി പരസ്യങ്ങള്‍ നോക്കിയപ്പോഴാണു അങ്ങിനെ തോന്നിയത്.നമ്മള് കരുതും ഗോതമ്പിനെപ്പോലെ സ്വര്‍ണ്ണ നിറം എന്നു.പിന്നെ താങ്കളുടെ ബ്ലോഗില്‍ പറഞ്ഞ”മിസ്റ്റര്‍ മണികണ്ഠന് ഈച്ച” ഇവിടങ്ങളില്‍ സാക്ഷാല്‍”തീട്ടത്തില്‍” ആണു വരാറ്.ചക്കയില്‍ വരാറില്ല.ദാറ്റീസ് മലപ്പുറം മണികണ്ഠന് !ഇനിയും വരട്ടെ,ഇമ്മാതിരി ഐറ്റംസ്.
ഇന്ന് മിക്കവര്‍ക്കും മാര്യേജ് എന്നാല്‍ വിദേശത്തേക്ക് ഒരു വിസ എന്നായ് മാറിയിരിക്കുന്നു. കൊണ്ടുപോകും എന്നുണ്ടങ്കില്‍ പിന്നെ കെട്ടിയതോ കുട്ടികള്‍ ഉള്ളതോ എന്നൊന്നും ഒരു വിഷയം അല്ല. ഇല്ലങ്കില്‍ പാരമ്പര്യം മുതല്‍ കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.
ഇത്രയും ഒക്കെ കഷ്ടപ്പെടുമ്പോള്‍ അക്ഷരതെറ്റും പദഘടനയും കൂടി ഒന്നു ശ്രദ്ധിക്കൂ ദീപക്. അതുപോലെ ഈ ഈച്ചക്ക് മണികണ്ഠന് എന്നാണോ അതോ മണിയന് ഈച്ച എന്നാണോ പറയാറ്? മണികണ്ഠന് എന്ന് വിളിക്കുക കലിയുഗ വരദനായ സാക്ഷാല്‍ അയ്യപ്പനെ ആണ്.
"വരനെ കൊണ്ടുപോകും " എന്നല്ല “വരനേം കൊണ്ടേ പോകു” എന്നായിരിക്കും ;)
ഒരു ഗോതമ്പു മണി മുടക്കിയ കല്യാണമേ!!
:) :) :)
ഗോതമ്പ് നിറമുള്ള "ബ്രോകര്‍" മാരെ കൊണ്ടു കേരളത്തിലെ കവലകള്‍ നിറഞ്ഞിരിക്കുന്നു ... !!
Deepak...Nalla avathranam. Samana anubhavangal enikkum ullahukondu, kurachukoodi ishttamayi. Best wishes.
കൊള്ളാം...
സ്ത്രീകളുടെ സൌന്ദര്യം ചര്‍മ്മ സൗന്ദര്യം അല്ല. മറിച്ചു അവരുടെ മനസ്സിന്റെ നൈര്മ്മല്ല്യവും സ്വഭാവവും പെരുമാറ്റവും ആണ്. സുന്ദരിയും ഒപ്പം സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ പെണ്ണ് കെട്ടിയ എന്റെ സുഹൃത്തിന് ഇന്നുവരെ അന്ന് പറഞ്ഞതില്‍ വിഷമമില്ല.. പക്ഷെ ഇന്നും പത്രത്തില്‍ ഗോതമ്പ് നിറമുള്ള പെണ്കുട്ടിയെന്നു കാണുമ്പോള്‍ അല്പം വിഷമം തോന്നും.
ഈ വാക്ക് ഞാന്‍ കോപ്പി ചെയുവാ .......
യഥാർത്ഥ സൌന്ദര്യം ആത്മീയമല്ലേ? ശാരീരിക സൌന്ദര്യം കണ്ടു കല്യാണം കഴിക്കുന്നതു പെയിന്റു നോക്കി വീട് വാങ്ങുന്നതുപോലെയാണെന്നു വായിച്ചതോർക്കുന്നു.
സൌന്ദര്യം കാഴ്ചയിലല്ലാ...കാഴ്ചപ്പാടിലാണെന്ന് പറഞ്ഞാല്‍ വിരോധാഭാസമാവുമോ?
കറുത്ത നിറത്തിലും ഗോതമ്പ് മണികള്‍ !! ഹ ഹ ഹാ..
സൌന്ദര്യം എന്തായാലും, സംഗതി നന്നായി.
പോസ്റ്റുകളെല്ലാം വായിക്കുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ഒരു തെളിവ് വച്ചിട്ട് പോകണ്ടേ. അതുകോണ്ടാണിത്.
അതു തന്നെ :)
പണ്ട് ഫറോക്ക് കോളേജില്‍ ഒരു മുസ്ലിം സുന്ദരിയുണ്ടായിരുന്നു.അവളിഷ്ടപ്പെട്ടത് ഒരു കറുകറുത്ത ഹിന്ദു യുവാവിനെ..
മനസ്സാണുമാഷെ മുഖ്യം.
ഈ മാതിരി മനസും വെച്ചോണ്ട് നടക്കുന്ന ഒരുത്തനും പെണ്ണ് കിട്ടല്ലേ എന്നാണ് എന്റെ പ്രാര്‍ത്ഥന
nalla post...aashamsakal!!
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
ഞങ്ങള്കരിമുകില് സുന്ദരികള്‍........
കൊള്ളാം. ഗോതമ്പ് നിറം..താമര പോലത്തെ പയ്യന് [ഫുള്‍ റ്റൈം വെള്ളത്തില്‍] ഈയടുത്തയിട ഒരുത്തന് പറഞ്ഞു..പെണ്ണിനെ കണ്ടു. മാരുതി സ്വിഫ്റ്റ് പോലെയൊരു പെണ്ണെന്ന്. ഒന്നും മനസ്സിലാകാഞ്ഞപ്പോള്‍ അവന് പറഞ്ഞു..സ്വിഫ്റ്റിന്റെ ബാക്ക് കണ്ടിട്ടുണ്ടോ...ഇല്ലെങ്കില്‍ ഒന്ന് കാണു..അപ്പോള്‍ മനസ്സിലാകുമെന്ന്.
കൊള്ളാം. എഴുതി എഴുതി തള്ള്.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
കറുത്ത ഗോതമ്പുമണികള്‍....
എന്റെ അളിയനുവേണ്ടി പെണ്ണുകാണാന്‍ പോയപ്പോഴും ഇങ്ങനെ ഒരനുഭവം ഉണ്ടായി!
അളിയന് ചുവന്നു തുടുത്ത ചുള്ളന്. അവനെക്കണ്ടിട്ടും രണ്ടു ബ്രോക്കര്‍മാര്‍ ഈ പണി ചെയ്തു!
പ്രിയ സ്മിത
അതെ. അത് ഓര്‍മ്മിപ്പിച്ചതിനു നന്ദി,
പ്രിയ എം.എസ്.രാജ്.
നന്ദി.
പ്രിയ മാണിക്യം ചേച്ചി.
കാലം പോയപോക്കെ.
പ്രിയ മുഹമ്മദ് കുട്ടി ഇക്ക,
പരസ്യവാചകം ഇങ്ങനെയക്കുന്നതില് തെറ്റില്ല.പക്ഷെ അതിശയോക്തി ഒത്തിരി ചേര്‍ക്കുന്നതും തെറ്റല്ലേ.
പ്രിയ പ്രശാന്ത്
ജീവിതത്തില്‍ ഒരു തുണ എന്നതില്‍ കവിഞ്ഞു വിദേശഗമനത്തിനുള്ള മാര്‍ഗമായി കരുത്തുന്നവരും ഇന്നു കുറവല്ല.
പ്രിയ നന്ദകുമാര്‍
നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് അന്ന് മനസ്സിലായി.
പ്രിയ ജോ
നന്ദി.
പ്രിയ പകല്കിനാവാന്
സത്യത്തില്‍ പെണ്ണിനെ കച്ചവട ചരക്കാക്കുന്നതില്‍ അവര്‍ക്കും ഒരു പങ്കുണ്ട്
പ്രിയ വിനോദം
നന്ദി
പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍
നന്ദി.സത്യത്തില്‍ എന്നിക്കും അല്പം വിഷമം തന്ന ഒരു കാര്യമായിരുന്നു ഇതു.
പ്രിയ ബിര്ബിന്
ഇനി പെണ്ണ് കെട്ടാന്‍ പോവുമ്പോള്‍ നിറം ഒരു പ്രശ്നമാക്കാതെ ഇരുന്നാല്‍ എന്റെ i വിജയിച്ചു എന്ന് ഞാന്‍ കരുതാം.
പ്രിയ പാഴ്ജനം
അതെ.നിറമല്ല.സ്വഭാവം തന്നെ പ്രധാനം.
ഹിന്ദിയില്‍ "സൂരത് പേ ന ജാവോ.സീരത് ദേഖോ " എന്ന് പറയാറുണ്ട്
പ്രിയ സബിത
അതെ.. അത് തന്നെ.കാഴ്ചയില്‍ ആവുമ്പോള്‍ നിറം വരുമല്ലോ.സ്വഭാവം പ്രധാനം എന്ന കാഴ്ചപ്പാട് ആണ് വേണ്ടത്.
പ്രിയ ശ്രീക്കുട്ടാ
ഹഹ.അതല്ലേ.പരസ്യം വരുത്തുന്ന വിന.
പ്രിയ ശങ്കര
നന്ദി.വീണ്ടും വായിക്കുക.
പ്രിയ അങ്കിള്‍
നന്ദി.ഒപ്പം തെറ്റുകള്‍ ചൂണ്ടികാണിക്കണം.വീണ്ടും വായിക്കണേ..
പ്രിയ മനു ചേട്ടാ.
നന്ദി.വീണ്ടും വായിക്കണം.അഭിപ്രായം പറയണം.
പ്രിയ വെളിച്ചപ്പാടെ.
ഞാന്‍ വിശ്വസിക്കുന്നതും അത് തന്നെ. നിറമല്ല. മനസാണ് വേണ്ടത്,
പ്രിയ നവരുചിയന്‍
സത്യം.ഞാനും അതാണ് ആഗ്രഹിക്കുന്നത്
പ്രിയ വിജയ ലക്ഷ്മി
നന്ദി.വീണ്ടും വായിക്കണം.
പ്രിയ നീന ശബരീഷ്
ഞാനും ഒപ്പം ഉണ്ട്.കാരണം ഞാനും നിറം നോക്കി കല്യാണം കഴിക്കുന്നവന് അല്ല.
പ്രിയ സെനു ഈപ്പന് അച്ചായ
താമര പോലത്തെ പയ്യനും സ്വിഫ്റ്റ് പോലത്തെ പെണ്ണും.ഉപമ കിടിലന്‍.നമിച്ചു.അടിപൊളി അച്ചായ.വീണ്ടും എഴുതുന്നുണ്ട്..
പ്രിയ ജയന് ഡോക്ടര്‍
കേരളത്തില്‍ വളര്‍ന്നു വരുന്ന തെറ്റായ പ്രവണതയാണ്.പക്ഷെ കറുപ്പിന് ഏഴഴക് എന്നാണു ഞാന്‍ കരുതുന്നത്,കാജോള്‍,രജനീകാന്ത്,തുടങ്ങിയവര്‍ ഉദാഹരണം .
എല്ലാവര്ക്കും നന്ദി.വീണ്ടും വരണം.
Post a Comment