രാവിലെ തന്നെ എഴുന്നേറ്റു. പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം തന്നെ തീര്‍ത്തു.നമ്മുടെ ഫാമിലി ഫ്രണ്ട് ഒരു ഔദ്യോഗിക ആവശ്യത്തിനു ഷിക്കാഗോയില്‍ പോയിരിക്കുകയാണ്.. എയര്‍പോര്‍ട്ട് വരെ എന്റെ
ഭാര്യയും വരുന്നുണ്ട്..ആംസ്റ്റാര്‍ഡാമില്‍ എന്റെ ഭാര്യയുടെ ആന്റി താമസമുണ്ട്..കുറെ ദിവസം അവിടെ കൂടാം..പിന്നെ നമ്മുടെ ഫാമിലി ഫ്രണ്ടിന്റെ ബന്ധുക്കള്‍ അവിടെ എന്നെ ചുറ്റാന്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്..
പൊതുവെ മറ്റു യുറോപ്യന്‍ രാജ്യങ്ങളെ പോലെ മലയാളികള്‍ അധികം ഉള്ള സ്ഥലം അല്ല ഹോളണ്ട്. അതുകൊണ്ട് തന്നെ മലയാളി കടകളോ മറ്റോ കണ്ടെത്താനും ഒരു ഭഗീരഥ പ്രയത്നം നടത്തേണ്ടി വരും.രാവിലെ കൊണ്ടുപോകാനുള്ള ബാഗ് തയ്യാറാക്കി ..
എയര്‍ ലിങ്കസില്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ..ബട്ജറ്റ് എയര്‍വേസ് ആയതിനാല്‍ കൂടുതല്‍ ലഗേജ് കൊണ്ടു പോകാനാവില്ല ..തന്നുയുംമല്ല അതിനുള്ളില്‍ കഴിക്കുന്നതിനു കാശും കൊടുക്കണം ..സാധാരണ ഞാന്‍ യാത്രയ്ക്ക് പോകുന്നതിനു മുമ്പായി അരിയുണ്ട ,എള്ളുണ്ട .അവലേസുണ്ട തുടങ്ങിയ ഉണ്ടകളും ചക്ക ,കപ്പ,വാഴക്ക ഉപ്പേരികളും എടുക്കാറുണ്ട് ..ഇപ്പോള്‍ ഒന്നും ഇല്ല..
ആ വരുന്ന വഴിക്ക് വരട്ടെ ..ഗതി കെട്ടാല്‍ പുലി പുല്ലല്ല കുപ്പിച്ചില്ലും തിന്നും ..പിന്നെ മലയാളി എന്തും തിന്നാന്‍ ഉള്ള ധൈര്യവും ഉണ്ട് ..
അങ്ങനെ എയര്‍പോര്‍ട്ടില്‍ ചെക്കിന് ചെയ്തു ഉള്ളില്‍ എത്തി ..ചെറിയ ഒരു വിമാനം ..എയര്‍ ബസ് കമ്പനിയുടെ അധികം വലിപ്പം ഇല്ലാത്ത ഒരെണ്ണം ..ചുറ്റും ഒന്നു കണ്ണോടിച്ചു ...മുപ്പതു പേരോളം മാത്രമെ അതിലുള്ളൂ..ഒരു മലയാളി മുഖം കണ്ടെന്നു തോന്നി ...വിണ്ടും ഒന്നും ഉറപ്പു വരുത്തി ഒരു ചെറിയ ചിരി ചുണ്ടില്‍ ഫിറ്റ് ചെയ്തു .പുള്ളിയും ഒന്നു ചിരിച്ചു .."എങ്ങോട്ടാ " ഞാന്‍ പതിയെ ഒരു കുശലം ചോദിച്ചു.....അയാള്‍ പതിയെ ഒന്നു ചുറ്റും നോക്കി എന്റെ അടുത്ത് വന്നു..അടുത്തിരുന്നു .."ഞാന്‍ കുഞ്ഞാപ്പി..ഹോളണ്ടില്‍ ആണ്..ഇവിടെ എന്റെ മോനും മരുമോളും ഉണ്ട് അവരെ കാണാന്‍ വന്നതാ. മരുമോള് ഇവിടെ നേഴ്സ് ആണ്.." അവരുടെ ഫോട്ടോ കാണിച്ചു ..എന്റെ ദൈവമേ ഇതു ഷാജി അല്ലെ.. അന്ന് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ പരിചയപെട്ട പുള്ളി.." ചേട്ടാ മരുമോനെ പെരെന്നതാന്ന പറഞ്ഞതു ..ഷാജി ആണോ.."അങ്ങനെ ഒരു ചെറിയ പരിചയം ആയി..പുള്ളി സന്തോഷം ആയി.. ങ്ങ അതെ അവന് നല്ല ജോലിയൊന്നും ആയില്ല .ഹോളണ്ടില്‍ വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..മോന് വല്ല സഹായവും ചെയ്യാന്‍ പറ്റിയാല്‍ അവനെ എവിടെയെങ്കിലും ഒന്നു ആക്കാന്‍ നോക്ക്.."
അങ്ങനെ പുള്ളിക്കാരന് തന്റെ കാര്‍ഡും തന്നു ...ഒപ്പം ഹോളണ്ടില്‍ എന്താവശ്യം ഉണ്ടായാലും സഹായിക്കാമെന്ന വാഗ്ദാനവും...( ദൈവമേ മീന്‍ പിടിക്കാന്‍ പോയാലുള്ള ഗുണമേ ..) ലാണ്ടിംഗ് ചെയ്യാന്‍ അറിയിപ്പുണ്ടായി..വിമാനം ഉയര്‍ന്നു.. വിമാനം ആംസ്റ്റാര്‍ഡാം ലക്ഷ്യമാക്കി പറന്നു...നേരിയ ഒരു മയക്കം കണ്ണുകളെ തഴുകിയപ്പോഴേക്കും വിമാനം ഇറങ്ങാന്‍ പോകുന്നതിന്റെ അറിയിപ്പ് കേട്ടു...
നെഞ്ചില്‍ ചെറിയ വെപ്രാളം ..അറിയാത്ത നാട്...മനുഷ്യര്‍ ..ഭാഷ.. പിന്നെ ലോകത്തില്‍ എവിടെ ചെന്നാലും ആംഗ്യ ഭാഷ ഒന്നല്ലേ....ആട്ടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്തതില്‍.............
Thursday, September 25, 2008
Subscribe to:
Post Comments (Atom)
6 comments:
ഇത് പഠിച്ചോ ... അസലാം അലെക്കും വാ അലെക്കും അസലാം.........
va alaikkum asalam
ഒരു ഡയറിപോലെയാണല്ലോ എഴുത്ത് . ഓരോന്നോരോന്നായി വായിക്കാം. ഹോളഡില് എന്നെങ്കിലും പോകാന്‍ സാധിച്ചാല്‍ ഉപകാരപ്പെടുമല്ലോ ?
നന്ദി ഭായി,..വീണ്ടും വരിക വായിക്കുക ..കമന്റുക
നിരക്ഷരാ ...വളരെ ലളിതമായി അതിശയോക്തി ഇല്ലാതെ എഴുതാന്‍ ആഗ്രഹം ഉണ്ട്..അതിനാല്‍ നിലവാരം ഇല്ല എന്നും ചിലര്‍ പറയാറുണ്ട്..
പിന്നെ എല്ലാ വിവരങ്ങളും (കഴിയുന്നിടത്തോളം ) കൊടുക്കുവാന്‍ ശ്രമിക്കാം
നിരക്ഷരാ ...വളരെ ലളിതമായി അതിശയോക്തി ഇല്ലാതെ എഴുതാന്‍ ആഗ്രഹം ഉണ്ട്..അതിനാല്‍ നിലവാരം ഇല്ല എന്നും ചിലര്‍ പറയാറുണ്ട്..
പിന്നെ എല്ലാ വിവരങ്ങളും (കഴിയുന്നിടത്തോളം ) കൊടുക്കുവാന്‍ ശ്രമിക്കാം
Post a Comment