അവസാനം ഞാന്‍ എന്റെ മില്ല്യണയര്‍ ചങ്ങാതിയെ കണ്ടതു മുട്ടി..ഒരു നാലു ചക്രം ഉള്ള ഉന്തുവണ്ടിയില്‍ കപ്പലണ്ടി വില്‍ക്കുന്ന കറിയ ചേട്ടന്.
"ഗസൂട്ടെന്‍ പിണ്ടാസ്...ഗസൂട്ടെന്‍ പിണ്ടാസ്..."
ഉറക്കെ കൂവി നടന്നു വരുന്ന കറിയ ചേട്ടന്..എന്റെ ദൈവമേ ഇതാണോ എനിക്ക് എല്ലാ സഹായവും ചെയ്തു തരാമെന്നു പറഞ്ഞ കറിയ ചേട്ടന്.കപ്പലണ്ടി വില്പന ആണെങ്കിലും ടൈയും കൊട്ടും തന്നെ ആണ് വേഷം..കൊള്ളാം..മനുഷ്യന്റെ ഗതികേട്..ചേട്ടന് ഓടി വന്നു കെട്ടിപിടിച്ചു.
"യാത്ര സുഖമായിരുന്നോ??." ചേട്ടന് കുശലാന്വേഷണം ചോദിച്ചു.
"അതെ ചേട്ടാ..""എന്നാല്‍ നമുക്കു ഇന്നു കച്ചവടം ഒക്കെ മതി,..നമുക്കു വീട്ടില്‍ പോയി ആദ്യം വല്ലതും കഴിക്കാം,..ഇന്നു ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി ആണ്" ചേട്ടന് മൊഴിഞ്ഞു.
ഞാന്‍ ആകെ അപ്സെറ്റ് ആയിരുന്നു..ചേട്ടന് പാര്‍ക്കിങ്ങില്‍ പോയി കാറെടുത്ത് കൊണ്ടുവന്നു .1975 മോഡല്‍ ബ്യുക് കാര്‍ . ഇതിന് കാറെന്ന് പറയണോ അതോ പത്തേമാരി എന്ന് പറഞ്ഞാല്‍ മതിയോ എന്ന് സംശയം..എന്തായാലും പുള്ളി മുപ്പതു വര്‍ഷം മുമ്പെ വന്നപ്പോള്‍ വാങ്ങിയ കാര്‍ ആണെന്ന് തോന്നുന്നു..ഭാര്യയേം മാറിയില്ല കാറും മാറിയില്ല..
പോരുന്നതിനു മുമ്പെ ഭാര്യ ടി ടി എടുത്തിതുണ്ട്..അപ്പോള്‍ പേടിക്കേണ്ട, അടുത്ത് തന്നെയായിരുന്നു വീട്...ദോഷം പറയരുതല്ലോ നല്ല വീട്..ബെല്ലടിച്ചപ്പോള്‍ ചേട്ടന്റെ ഭാര്യ വന്നു വാതില്‍ തുറന്നു..അടുത്ത ഷോക്ക്പണ്ടൊരു മഹാകവി പാടിയ പാട്ടോര്‍മ്മ വന്നു...ആ കാവ്യം മുഴുവനായി എഴുതാം.. പുള്ളിയുടെ പെമ്പ്രനോത്തിയെ വര്‍ണിക്കാന്‍ ഏറ്റവും പറ്റിയതു അതുതന്നെ...
"പൂമുഖ വാതിക്കല് പുച്ഛിച്ചു നില്ക്കുന്ന
പൂതന ആണ് എന്റെ ഭാര്യ
നല്ല മനുഷ്യരെ നാണം കെടുത്തുന്ന
താടക ആണെന്റെ ഭാര്യ ..
എത്ര ഒഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണ് ഭാര്യ..
കാഴ്ചയില്‍ കള്ളിയും നോട്ടത്തില്‍ മാക്രിയും
രൂപത്തില്‍ യെക്ഷിയും ഭാര്യ
എണ്ണിയാല്‍ തീരാത്ത കുറ്റങ്ങള്‍ ഉള്ളൊരു
കോങ്കണ്ണി ആണെന്ന്റെ ഭാര്യ..
അവരൊരു ചിരി ചിരിച്ചു ...മനുഷ്യര്‍ക്ക് 32 പല്ലേ ഉള്ളു എന്നാരാ പറഞ്ഞതു..ഇതു 132 പല്ലുള്ള ഒരു സ്ത്രീ അല്ല ഒരു സത്വം..ചേട്ടന് എങ്ങനാണോ ഇവരുടെ കൂടെ ജീവിക്കുന്നത്.
ഞാന്‍ മെല്ലെ അകത്തേക്ക് കയറി..വിശയാലമായ സ്വീകരണമുറി .ഞാന്‍ അവിടെ കിടന്ന സോഫയില്‍ ഇരുന്നപ്പോഴേക്കും അവര്‍ കുടിക്കാന്‍ ചായ എടുക്കാന്‍ അകത്തേക്ക് പോയി
3 comments:
ഭാര്യയെ പുകഴ്ത്തിയുള്ള ഗവിത :)
തല്ലു കിട്ടുമെന്നുറപ്പുള്ളതിനാലാവു മോഡറേഷന്. ;)
best wishes
thanks bhai.. pakshe sathyam ezhuzhuthi poyi athra thanne
Post a Comment