(ഇത്തവണ അല്പം തറ ആയതില്‍ ക്ഷമിക്കുക..നാലഞ്ച് കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്)
ചായയുമായി ചേട്ടന്റെ ഭാര്യ വന്നു..ട്രെയില്‍ നിന്നും ഒരു കപ്പെടുത്തു ഞാന്‍ മോന്തി..ദോഷം പറയരുതല്ലോ.നല്ല ചായ.കാഴ്ചയില്‍ കള്ളിയങ്കാട്ടു നീലി ആണെങ്കിലും നല്ല കൈപുണ്യം.
"എന്റെ ഭാര്യയുടെ ചായ ഫെയ്മസ് ആണ്..കേട്ടോ..കുടിച്ചവര്‍ ഒരിക്കലും മറക്കില്ല "
ചേട്ടന് ചേച്ചിയെ ഒന്നു സുഖിപ്പിക്കാന്‍ നോക്കി.പക്ഷെ അവരുടെ ഒരു നോട്ടം തന്നെ ചേട്ടന്റെ ജീവന് കളയാന്‍ പര്യാപ്തമായിരുന്നു..ചേച്ചി വന്നെന്റെ അടുത്തിരുന്നു..
"കൊച്ചനോടെ വല്ലതും ചോദിക്കട്ടെ.ഇങ്ങേര് വെറുതെ വള വളാന്ന് പറഞ്ഞു കൊണ്ടേയിരിക്കും "
"പിന്നെ ചേച്ചി നാട്ടില്‍ എവിടെയാ.."
ഞാനും പതിയെ ചോദ്യം ആരംഭിച്ചു..ഒരാളെ ബോറടിപ്പിച്ചു കൊള്ളാന്‍ പോസ്റ്റ് ഡിപ്ലോമ എടുത്ത ആളാണല്ലോ ഞാനും.എന്നെ നാട്ടില്‍ നിന്നും ഓടിക്കാന്‍ ഒരു പൌരസമതി വരെ ഉണ്ടാക്കിയിരുന്നു..എന്റെ വാചകം അടി കെട്ട് തലവേദന,ഡിപ്രഷന്,ആത്മഹത്യ ശ്രമം,ഭ്രാന്ത് വരെ ആളുകളില്‍ ഉണ്ടായിരുന്നു..അവസാനം ഞാന്‍ നാട്ടില്‍നിന്നു പോന്നലെ ഇതിന് ഒരു അറുതി വരൂ എന്ന് മനസ്സില്‍ ആക്കി എന്നെ നാടുകടത്തും മുമ്പെ ഞാന്‍ ഇങ്ങു കടന്നു,.ഇന്നും ചിലര്‍ എന്റെ ഭാര്യയെ സഹതാപത്തോടെ നോക്കുക്കന്നത് കാണുമ്പൊള്‍ അവള്കൊന്നും മനസ്സില്‍ ആകാറില്ല എങ്കിലും ഈയുള്ളവന് ഉള്ളാലെ ചിരിക്കാറുണ്ട്..
"ഞാന്‍ നാട്ടില്‍ പത്തനംതിട്ടയില്‍ ആണ്..കുമ്പഴ .അറിയാമോ.."
"പിന്നെ കുമ്പഴ സരസ് ഫേമസ് അല്ലെ..(ഷകീല പടങ്ങളും സില്‍ക്ക് പടങ്ങളും മാത്രം ഓടിയിരുന്ന തീയേറ്റര്‍) ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത് "കുമ്പഴ എന്നാല്‍ സരസും തങ്കയുമല്ലേ.ഒന്നു തീയറി മറ്റേതു പ്രാക്ടിക്കല്‍ ..അറിയപ്പെടുന്ന ഒരു ഡ്രൈവിങ്ങ് സ്കൂള്‍ ആയിരുന്നു തങ്ക..അവരെ പറ്റി ഈ ബ്ലോഗില്‍ ഒന്നും പറയാനാവില്ല.കാരണം സഭ്യമായതോന്നും അവരെപറ്റി ഞാന്‍ കേട്ടിടത്തോളം ഒന്നും തന്നെ ഇല്ല ..
"ഞാന്‍ ഇവിടെവന്നിട്ടു ഒത്തിരി നാളായി.ഇവിടെ മൊത്തം പൂന്തോട്ടങ്ങള്‍ ആണല്ലോ ..അതിയാനും നാട്ടില്‍ പൂക്കൃഷി ആയിരുന്നല്ലോ ..ഇവിടെയും ആ ഫീല്‍ഡില്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ നടുവ് വയ്യ അതുകൊണ്ട കപ്പലണ്ടി കച്ചവടം..പിന്നെ ഇവിടെ അടുത്ത് എന്റെ അനുജത്തിയും ഭര്‍ത്താവും ഉണ്ട്..നാളെ നമ്മുക്ക് അവരേം കൂട്ടി കറങ്ങാന്‍ പോകാം."
ചേട്ടന്റെ പഴഞ്ജന്‍ വണ്ടിയില്‍ എങ്ങനെ പോകും എന്ന പേടിയുണ്ടായിരുന്നു.പക്ഷെ തലയാട്ടി..
"പിന്നെ മോന്റെ വീടെവിടാ "
"ചേച്ചി ഞാനും കൊന്നീക്കാരന് ആണ് "
ചേച്ചിയുടെ മുഖം അല്പം വികസിച്ചു..
"ദേ മനുഷ്യ നിങ്ങള്‍ ഈ കൊച്ചന് മുറി കാട്ടി കൊടുക്ക് .നാളെ രാവിലെ നമ്മുക്കു കറങ്ങാന്‍ പോകാം.. ങ്ങ പിന്നെ ഞാന്‍ ഇന്നത്തെ നൈറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്തു..അപ്പോള്‍ നാളെ ഞാനും നിങ്ങളുടെ കൂടെ വരാം."
മുറിയില്‍ സാധനങ്ങള്‍ വച്ചു താഴെ വന്നു വീണ്ടും ലോകകാര്യങ്ങള്‍ ഒക്കെയായി ഇരുന്നു..സംസാരത്തില്‍ നിന്നും ചേച്ചിയുടെ ലോകം എന്നാല്‍ കുമ്പഴയും ഹോള്ളണ്ടും മാത്രമാണെന്നു..ഡിന്നര്‍ വരെ ലാത്തിയടി മാത്രമെ ഉള്ളായിരുന്നു അപ്പോള്‍ അതുപറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല..ഡിന്നര്‍ കഴിക്കാന്‍ ടേബിളില്‍ ചെന്നപ്പോള്‍ എല്ലായിടത്തും പൂക്കള്‍ .
"ഇവിടെ ഞങ്ങള്‍ എല്ലാം പൂക്കള്‍ ഒത്തിരി ഇഷ്ടപെടുന്നവരാ "
ഓ ചേച്ചി ചോദിക്കുന്നതിനു മുമ്പെ പറഞ്ഞു.അല്ലെങ്കിലും ഇതു പൂക്കളുടെ നാടാണല്ലോ..ഹോള്ളണ്ട് ലോകത്തില്‍ ഏറ്റവും അധികം പൂക്കള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം..
ഡിന്നര്‍ എന്നാല്‍ ഗ്രാന്‍ഡ് ആയിരുന്നു.തുടക്കം ഒരു കട്ലെറ്റ്.പിന്നെ പന്നി സൂപ്പ്..പിന്നെ ബ്രെഡ് മൊരിച്ചത്..അല്പം ഫ്രൈഡ് റൈസ് .പിന്നെ ഫ്രൂട്ട് സലാഡ്.അല്പം ചോക്കലേറ്റും ഐസ് ക്രീമും.പിന്നെ നല്ല ഓസ്ടിയന്‍ വൈറ്റ് വൈനും..ഇതേ പോലെ ഒരു ഡിന്നര്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഞാന്‍ കഴിച്ചിട്ടില്ല ..
വീട്ടില്‍ ചേട്ടന്റെ വായില്‍ നാക്കുണ്ടോ എന്ന് തപ്പി നോക്കണം .ചേച്ചിയകട്ടെ കാണുന്നത് പോലെയല്ലേ നല്ല സംസാരപ്രിയയും..കാഴ്ചയില്‍ ഒരു യക്ഷി ആണെങ്കിലും പെരുമാറ്റത്തില്‍ മിടുക്കി ആണ്.
എനിക്ക് അല്പം ഗ്യാസ്ട്രബിള്‍ ഉള്ള ആളാണ്.ഒരു ശബ്ദം കേട്ടോ എന്നൊരു സംശയം..പിന്നെ പരിസരമലിനികരണം നടത്തതനിനാല് കുഴപ്പം ഒന്നും ഉണ്ടായില്ല ..ഗ്യാസ്ട്രബിള്‍ ആളെ ചതിക്കാറുണ്ട്..അനാവശ്യ അവസരങ്ങളില്‍ നാദസ്വര കച്ചേരി നടത്തിയാല്‍ ആളുകള്‍ വെറുതെ വിടുമോ.പിന്നെയുമല്ല ഇതിന്റെ ടുണിനും സ്പീടിനും അനുസരിച്ച് പല ക്ലാസ്സിഫികേഷനും ഉണ്ട്..
ഭം ഭം പരിമള നാസ്തി
പീ പീ എന്നത് മാധ്യമം
കാശി പീശി മഹാ കഷ്ടം
നിശബ്ദം പ്രാണസങ്കടം!!!!
("അതായതു വലിയ ശബ്ദതോടെയുള്ളത് - പാള കീറുന്നതുപോലെയോ കൂര്‍ക്കം വലിക്കുന്നതുപോലെയോ ഉള്ളത് നാറാത്തതും നാദസ്വരം പോലെ പീ പീ എന്നടിക്കുന്നതു മീഡിയും ശല്യക്കാരനും-സഹിക്കാം - പറങ്കിയണ്ടി തീയില്‍ ഇടുമ്പോള്‍ ചീറ്റുന്നതുപോലെ ശാ ശൂ ശബ്ദക്കാരന്‍ താരതമ്യേനെ അസഹ്യവും എന്നാല്‍ ഒരു ശബ്ദവുമുണ്ടാക്കാത്തവര് ജീവനെടുക്കാന്‍ ശേഷിയും ഉള്ളവരാണ്.")ഞാന്‍ ഇതില്‍ പീ പീ എന്ന ഗ്രൂപ്പില്‍ പെട്ട ആളാ..അപ്പോള്‍ ജന ദ്രോഹി അല്ല എന്ന് സാരം..
അപ്പോള്‍ ഹോള്ളണ്ട് നാളെ മുതല്‍ ശരിക്കും കണ്ടു തുടങ്ങാം ..
Tuesday, November 4, 2008
Subscribe to:
Post Comments (Atom)
2 comments:
ഇത് അല്പം തറയാണെന്ന് മുങ്കൂര്‍ ജാമ്യം കണ്ടു.. അപ്പോ ഏതാ തറയല്ലാത്തത് ? അല്ല ഒരു സംശയം : )
thanks bhai for your comment..
ithalppam over ayo ennanu samsayam
Post a Comment