വളരെ അടുത്തുതന്നെയായിരുന്നു സഹോദരിയുടെയും ഭവനം. ചെന്നപ്പോള്‍ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു അവര്‍.
റോസമ്മ എന്ന അവരുടെ പേര്.
കറുത്ത റോസയുണ്ടോ എന്നാ എന്നെ എക്കാലത്തേയും അലട്ടിയിരിക്കുന്ന ചോദ്യത്തിനു ഉത്തരം കിട്ടിയിരിക്കുന്നു.ഉണ്ട്.തീര്‍ച്ചയായും ഉണ്ട്.. സംശയം ഉള്ളവര്‍ ഹോളണ്ടില്‍ വാ ഞാന്‍ കാട്ടിത്തരാം..റോസയും ഭര്‍ത്താവ് സണ്ണിയും ഞങ്ങളുടെ കൂടെ കൂടി..ആദ്യം കടല്തീരത്തെയ്ക്ക് പോയി..പ്രത്യേകിച്ച് ഒരു രസവുമില്ലാത്ത കാഴ്ചകള്‍ മാത്രം.അര്‍ദ്ധ നഗ്നരായി കുറെ മദാമ്മമാര് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..
നമ്മുടെ നാട്ടിലായിരുന്നേല്‍ അവരുടെ പുറകെ നാക്കും നീട്ടി വെള്ളവും ഒലിപ്പിച്ച് ചാവാലിപ്പട്ടികളെ കോളേജ് കുമാരന്മാര് നടക്കുന്നത് കാണാമായിരുന്നു.,..ഇവിടെ വാ കാശ് തരാം വന്നു കണ്ടോ എന്ന് പറഞ്ഞാലും ഒരാളും വരില്ല..പെട്ടെന്ന് കപ്പലണ്ടി വില്‍ക്കുന്ന ഒരാള്‍ ഓടിവന്നു..ഞാന്‍ പോക്കറ്റില്‍ യുറോ തിരയുന്നത് കണ്ടപ്പോള്‍ കറിയ ചേട്ടന് അയാളോട് കുശലം ചോദിക്കുന്നത് കണ്ടു..ഇതെന്താ ഇവര്‍ക്കും യുണിയന്‍ ഉണ്ടോ..
അയാളേം കൂട്ടില്‍ ചേട്ടന് എന്റെ അടുത്തേയ്ക്ക് വന്നു..
"ദീപു. ഇതു എന്റെ കൂട്ടുകാരന് ആണ്.വര്‍ഗീസ് ..കോട്ടയം കാരനാ..നേരത്തെ ദീമാനില്‍ ആയിരുന്നു.ഇപ്പോള്‍ ഭാര്യയ്ക്ക് ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ കൂടെ ഇയാളും ഇവിടെ ബിസിനെസ്സ് തുടങ്ങി..."
"പിന്നെ എന്ന് പറഞ്ഞാല്‍.ഇതൊരു വല്യ ബിസിനെസ്സ് അല്ലെ..എന്‍ ആര് ഐ ബിസിനെസ്സ് ടൈകൂണ് വര്‍ഗീസ് " ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒന്നും അല്ലെങ്കില്‍ ഗള്‍ഫില്‍ കുറഞ്ഞ സാലറി ആണെങ്കിലും അന്തസ്സുള്ള പണികള്‍ ആണ് മിക്ക മലയാളികളും ചെയ്യുക.ഇത്തരം കുണ്ടാമണ്ടി പണികള്‍ മിക്കതും ബെങ്ക്ലാദേശികള് ആണ് ചെയ്യുന്നത്.. ഇവിടെ ബെറി പറിക്കല്‍ ,മീന്‍ പിടുത്തം,പത്രവിതരണം തുടങ്ങി എല്ലാ അലുകുലുതു പണികളും ചെയ്തു നല്ലൊരു ശതമാനം ജീവിക്കുന്നുണ്ട്...
പിന്നെ ഭാര്യമാര്‍ വന്‍ ശമ്പളം വാങ്ങുന്ന നേഴ്സ് ആയതിനാല്‍ എല്ലാവരും അന്തസ്സായി ജീവിക്കുന്നു..നോര്‍മല്‍ ഡ്യുട്ടിയും ഓവര്‍ടൈമും പിന്നെ ഏജന്‍സി ഡ്യുട്ടിയും ചെയ്തു ലക്ഷങ്ങള്‍ നാട്ടില്‍ എന്‍ ആര് ഐ അക്കൌണ്ടില്‍ അയക്കുന്നതിനാല്‍ ജോലി ഉണ്ടായലെന്ത് ഇല്ലെങ്കില്‍ എന്ത്..നാട്ടില്‍ സ്കോഡ കാറും കുണ്ടിയ്ക്കൊട്ടിച്ചു ചീറി പായുമ്പോള്‍ ഓരോ യുറോയ്ക്കും കപ്പലണ്ടി വിറ്റ ഒരു കാലം ഓര്ക്കുകയെ ഇല്ല ..ഇവിടെ പൊതുവെ ഭര്ത്താക്കന്മാരെ നമുക്ക് ഒന്നു തരം തിരിച്ചു നോക്കാം.
1) നല്ല വിദ്യാഭ്യാസവും വിവരവും അല്പം ഭാഗ്യവും ഉള്ള ആദ്യ കൂട്ടര് ..നല്ല കമ്പനിയില്‍ ജോലി കിട്ടി മാന്യമായി ജീവിക്കുന്നു.
2) പിന്നെ കുറെപ്പേര് എന്തെങ്കിലും അഭ്യാസം കാട്ടി അല്പം സ്വല്പം സമ്പാദിച്ചു തങ്ങളാല്‍ ആവും വിധം ജീവിക്കാന്‍ ശ്രമിക്കുന്നു..
3) പിന്നെ ചിലര്‍ ഇതുപോലെ കപ്പലണ്ടി കച്ചവടവും ബെറി പറിക്കലും പിന്നെ ഉടായിപ്പ് വേലകലുമായി കഴിഞ്ഞു കൂടുന്നു ..
4) പിന്നെ എന്നെ പോലെയും ചിലര്‍.. ബ്ലോഗെഴുത്തും പാര്‍ട്ട് ടൈം ജോലിയുമായി കാലം തള്ളി നീക്കുന്നു..
5 ) പിന്നെയുള്ളവര്‍ ആണ് ഈ സണ്ണിയെ പോലെ (ചേച്ചിയുടെ സഹോദരീ ഭര്‍ത്താവ്) ..സുന്ദരന്‍ ആണ്.. വെറുതെ മറുതാ പോലെയുള്ള ഒരു പെണ്ണിന് കാവലുപോലെ കൂടെ കൊണ്ടു നടക്കാന്‍ ഒരു ചുള്ളന് ഭര്‍ത്താവ്..
സാമ്പത്തിക മാന്ദ്യം ഇനിയും ഭീകരമായാല്‍ ഒന്നാം ഗ്രേഡില്‍ ഉള്ളവര്‍ രണ്ടാമതായും പിന്നീട് ഓരോത്തരും തന്റെ ഒരു ഗ്രേഡ് കീഴെ വരും..പിന്നെ മാക്സിമം സാമ്പത്തിക മാന്ദ്യം ആയാലും നഴ്സിന്റെ ജോലി പോകില്ല എന്ന് സമാധാനിക്കാം..അപ്പോള്‍ പൊതുവെ വെള്ളരിപ്രവുകളുടെ ഭര്ത്താക്കന്മാര് എല്ലാം (കൂടുതലും) ചുള്ളന്മാര് ആയതിനാല്‍ എല്ലാവരും അഞ്ചാം ഗ്രേഡില്‍ തന്നെ കാണും..
വര്‍ഗീസ് ചേട്ടന് എല്ലാവര്ക്കും വറുത്ത കപ്പലണ്ടി തന്നു..അതും കൊറിച്ചു ഞങ്ങള്‍ മെല്ലെ നടന്നു..മണലിലൂടെ ഓടി നടക്കുന്ന ഞണ്ട്കളെയുംനോക്കി നടക്കാന്‍ നല്ല രസം.കൂട്ടത്തില്‍ വലിയ ഞണ്ടുകള്‍ ഉണ്ട്..ഇവിടുത്തെ ഞണ്ടുകള്‍ പൊതുവെ ഉയരം കൂടിയവ ആണ്..
കടല്‍തീരത്തില്‍ വെറുതെ കുറെ സായിപ്പന്മാര് ഓടുന്നുണ്ടായിരുന്നു..അല്ലെങ്കിലും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സായിപ്പിനെ കഴിഞ്ഞേ ഉള്ളു നമ്മുടെ ആളുകള്‍.. അവര്‍ക്ക് ചൂടോ തണുപ്പോ ഒന്നും ബാധകമല്ല..
ഞങ്ങള്‍ കടല്‍ തീരത്തുനിന്ന് തിരിച്ചു നടന്നു..
അടുത്തത് കറിയ ചേട്ടന്റെ ഒരു ഫ്രണ്ടിന്റെ കൃഷിയിടം ആണ്.കൃഷി എന്നാല്‍ ഉരുളന്‍ കിഴങ്ങും ഉള്ളിയും ..പക്ഷെ അതിനോട് ചേര്‍ന്ന വിശാലമായ സൂര്യകാന്തി കൃഷിയാണ് എന്നെ ആകര്‍ഷിച്ചത്..രണ്ടു നിറത്തിലുള്ള ചെടികള്‍ ഒരു പ്രത്യേക രീതിയില്ആണവ നട്ടിരിക്കുന്നത്...
ചുവപ്പും മഞ്ഞയും കലര്‍ന്ന പൂവുകള്‍ നിറഞ്ഞു നില്ക്കുന്നു..ഒറ്റ നോട്ടത്തില്‍ ഒരു വലിയ കാര്‍പെറ്റ് ഇട്ടിരിക്കുകയാണെന്ന് തോന്നും..നാലഞ്ച് കര്‍ഷകര്‍ ചേര്‍ന്നു കൃഷി ചെയ്തിരിക്കുകയാണ്..എല്ലാവരും ഒരേ മാതൃകയില്‍ ചെയ്തിരിക്കുകയായതിനാല് ഒറ്റ കൃഷിയിടം പോലെ തോന്നിച്ചു..പൂക്കള്‍ പൊതുവെ വലിയ വലുപ്പത്തില്‍ ഉള്ളവയാണ്..പൂക്കളില്‍ നിന്നു സൂര്യകാന്തി എണ്ണ ഉണ്ടാക്കാന്‍ ആണത്രെ.
പിന്നെ അതിനോട് ചേര്‍ന്നു ഓര്‍ക്കിഡിന്റെ തോട്ടമാണ്..പല നിറത്തിലുള്ള പൂക്കള്‍ ..ഹോല്ലണ്ടാണ് ലോകത്തില്‍ ഏറ്റവും അധികം ഓര്‍കിഡ് കയറ്റി അയക്കുന്നത് നടന്നു നടന്നു ഉച്ചയായി..വീണ്ടും ചേച്ചിയുടെ വണ്ടിയില്‍ അവരുടെ തോട്ടത്തിലേക്ക് യാത്രയായി..നന്നേ വിശക്കുന്നു...
തോട്ടത്തിലെ ഫാം ഹൌസില്‍ ഞങ്ങളെ കാത്തു ലഞ്ച് ഇരിക്കുന്നു എന്നറിയാമായിരുന്നു...
7 comments:
ദീപക് താങ്കളുടെ ഉള്ളില്‍ ഇത്ര നല്ല ഒരു കലാകാരന് ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞപ്പോല്‍ എന്നിക്ക് അമ്പരപ്പ് അന്ണ് ഉണ്ടായതു കാരണം നമ്മള് തമ്മില്‍ നേരുത്തേ അടിയുംയിരുന്നെന്കിലും എനിക്ക് അത് മനസിലാകാന്‍ വൈകിയതില്‍ ഹോളണ്ട് യാത്ര നന്നായിരിക്കുന്നു ഇതിന്റ്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു............
ദീപക് താങ്കളുടെ ഉള്ളില്‍ ഇത്ര നല്ല ഒരു കലാകാരന് ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞപ്പോല്‍ എന്നിക്ക് അമ്പരപ്പ് അന്ണ് ഉണ്ടായതു കാരണം നമ്മള് തമ്മില്‍ നേരുത്തേ അടിയുംയിരുന്നെന്കിലും എനിക്ക് അത് മനസിലാകാന്‍ വൈകിയതില്‍ ഹോളണ്ട് യാത്ര നന്നായിരിക്കുന്നു ഇതിന്റ്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു............
ദീപക് താങ്കളുടെ ഉള്ളില്‍ ഇത്ര നല്ല ഒരു കലാകാരന് ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞപ്പോല്‍ എന്നിക്ക് അമ്പരപ്പ് അന്ണ് ഉണ്ടായതു കാരണം നമ്മള് തമ്മില്‍ നേരുത്തേ അറിയുംയിരുന്നെങ്കിലും എനിക്ക് അത് മനസിലാകാന്‍ വൈകിയതില്‍ ഹോളണ്ട് യാത്ര നന്നായിരിക്കുന്നു ഇതിന്റ്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു............
ഇതുവരെ ഈ ബ്ലോഗ് കാണാതെ പോയതില്‍ ഖേദിക്കുന്നു. എല്ലാ പോസ്റ്റുകളും വായിച്ച് അഭിപ്രായം പറയാന്‍ കുറച്ചൂടെ സമയം തരണം. ലീവിന് പോകുമ്പോളാണ് സാധാരണബ്ലോഗുകള് അധികവും വായിക്കാറ്. യാത്രകള്‍ വളരെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് ഈ ബ്ലോഗില്‍ ഞാനിനി നിത്യസന്ദര്‍ശകനായി ഉണ്ടാകും.
പ്രിയ അജി..താങ്കളുടെ കമന്റിനു നന്ദി..താങ്കളും ബ്ലോഗിന്റെ ബൂലോഗത്തില്‍ ചുവടുറപ്പിക്കാന്‍ പോകുന്നു എന്നറിഞ്ഞതില്‍ സന്തോഷം..
ഡിയര്‍ നിരക്ഷരന് ഇന്നുവരെ എനിക്കുകിട്ടിയ ഏറ്റവും നല്ല കമന്റുകളില്‍ ഒന്നാണിത്..
വളരെ നന്ദി..
താങ്കളെപോലെയുള്ള വളരെ സീനിയറായ ബ്ലോഗ്ഗരുകള്ക്കിടയിന്നുള്ള പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമെ ഞങ്ങളെപോലെയുള്ള തുടക്കക്കാര്‍ക്ക് പിടിച്ചുനില്ക്കനാകൂ ..
ദീപക് രാജ്,
മുടങ്ങാതെ വായിക്കുന്നുണ്ട്...
ആശംസകള്‍....
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..
ഒരു നിര്‍ദ്ദേശമുണ്ട്- പോയ സ്ഥലങ്ങളിലെ ഫോട്ടോകള്‍ കൂടി ചേര്‍ക്കാമായിരുന്നു.
നന്ദി ചാണക്യ,...ഞാന്‍ ഒരു ഫോട്ടോ ബ്ലോഗും ചെയ്യുന്നുണ്ട്...അതില്‍ തീര്‍ച്ചയായും ഇടും.ദയവു ചെയ്തു അതും നോക്കുമല്ലോ
Post a Comment