Saturday, November 8, 2008

14.ഹോളണ്ട് യാത്ര - ഫൈനല്‍

ലഞ്ചിന് വേഗം തന്നെ തോട്ടത്തില്‍ എത്തി..പൊതുവെ നടക്കാന്‍ മടിയനായ ഞാന്‍ ആകെ വിശന്നു വളഞ്ഞിരുന്നു..നേപ്പാളി ഉണ്ടാക്കിയ ഭക്ഷണത്തിന് പ്രത്യേക രുചി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ വാരി വലിച്ചു കഴിച്ചു..

"പോട്ടക്കണ്ണി കൂത്തിയ്ക്ക്
ഒണക്കക്കണ്ടി പഞ്ചാമൃതം"

എന്നാണല്ലോ ആപ്ത വാക്യം..

ലഞ്ചിന് ശേഷം ഞങ്ങള്‍ തോട്ടം ചുറ്റി കാണുവാന്‍ ഇറങ്ങി.ചേച്ചിയുടെ തോട്ടക്കാരന്‍ നേപ്പാളി ആയതിനാല്‍ ഉരുള കിഴങ്ങിന്‍റെ എല്ലാ കൃഷി രീതികളും അങ്ങേര്‍ക്കു നല്ലവണം അറിയാം..ഹോല്ലണ്ടിലെ എല്ലാ കൃഷിയുടെയും ഒരു മിനിയേച്ചര്‍ ഇവിടെയുണ്ട്..

ഒഴിവു ദിനങ്ങള്‍ ജിമ്മില്‍ വേസ്റ്റ് ആക്കാതെ കൃഷിയിലൂടെ വ്യായാമവും ഒപ്പം വരുമാനവും ലഭിക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം ആയിരുന്നു ചേച്ചിയ്ക്ക് ഈ കൃഷിയിടം.ദീമന്‍ മലയാളി അസോസിയേഷന്‍ ചേച്ചിയ്ക്ക് ഒരു അവാര്‍ഡും കൊടുക്കുകയുണ്ടായി..ഇത്തരത്തിലുള്ള മലയാളികളാണ് സത്യത്തില്‍ നമ്മളെ പോലെയുള്ള വിദേശ മലയാളികളുടെ പ്രേരണയും അഭിമാനവും,...അഭിനന്ദനങ്ങള്‍ ചേച്ചി..കറിയ ചേട്ടാ നിങ്ങളും പുലി തന്നെ..

ആദ്യ കാഴ്ചയില്‍ തന്നെ ആളുകളെ അളക്കുന്ന എന്‍റെ സ്വഭാവം തെറ്റാണെന്ന് ഈയത്രയെന്നെ പഠിപ്പിച്ചു.കാഴ്ചയില്‍ യെക്ഷിയെന്നും മറ്റും തോന്നിപ്പിച്ച ചേച്ചി ഒരു പ്രസ്ഥാനം തന്നെ ആണെന്ന തിരിച്ചറിവ് എന്നെ അമ്പരപ്പിച്ചു..തന്നെയുംമല്ല ദീമന്‍ പൊതുവേദിയിലും കലാ വേദിയിലും ചേച്ചി അറിയപ്പെടുന്ന ഒരു മുഖവും ആണ്.

അന്നത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ക്ഷീണിച്ചു രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തി..രാത്രി ഭക്ഷണത്തെ പറ്റി പറഞ്ഞു നിങ്ങളെ കൊതിയൂറിക്കുന്നില്ല.

പിന്നീടുള്ള ദിവസത്തെ യാത്രകള്‍ ചേട്ടന്‍റെ കൂടെയാണ്..ഞങ്ങള്‍ക്കുപയോഗിക്കാന്‍ ചേച്ചി തന്‍റെ ജീപ്പ് ചെറോക്കി വിട്ടു തന്നു.. ഒന്നു പറഞ്ഞു കൊള്ളട്ടെ..നെതര്‍ലണ്ട്സ് എന്നും ഡച്ച് നാട് എന്നറിയപ്പെടുന്ന ഹോളണ്ട് യുറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്..

യുറോപ്പ് എന്ന് പറഞ്ഞാല്‍ ലണ്ടന്‍,സ്വിറ്റ്സര്‍ലന്‍ഡ് ,പാരീസ് (ഫ്രാന്‍സ്) എന്ന് വിചാരിക്കുന്നവരോട് ഒന്നു പറയാം..ഹോളണ്ട് യുറോപ്പിന്‍റെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്..
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയില്‍ ഒന്നായ റോയല്‍ ഷെല്ലും,ബാങ്കുകളില്‍ മുന്‍ നിരക്കാരനായ എ.ബി. എന്‍. ആമ്രോ ബാങ്കും ഈ നാട്ടിലേതാണ്‌..മലയാളികള്‍ക്ക് സുപരിചിതമായ "ഫിലിപ്സ്" കമ്പനിയും മറ്റാരെടെതും അല്ല..

പിന്നെ ഈയുള്ളവന്‍ അബുദാബിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന "ടെബോഡിനും " (റോയല്‍ ബാം..ഗ്രുപ്പ് ) അവിടുത്തേത് തന്നെ..ഇവിടെ യുറോപ്പിലെ ഏറ്റവും തിരക്കേറിയ തുറമുഖവും ഉണ്ട്..

മൊത്തം ജന സംഖ്യയില്‍ നാലു ശതമാനം മാത്രമെ കൃഷിക്കാര്‍ ഉള്ളുവെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൂക്കളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നവരുടെ മുന്‍പന്തിയില്‍ ഇവരുണ്ട്.. ലോകത്തില്‍ ഏറ്റവും ക്ഷീര കര്‍ഷകരുടെ പ്രിയങ്കരമായ എച്ച് എഫ് പശുവിന്‍റെ ജന്മനാടും (ജര്‍മിനി അല്ല സംശയം ഉള്ളവര്‍ക്ക് വിക്കിമാപിയ നോക്കാം) ഇവിടെ തന്നെ.ഇവിടെ മധുര കിഴങ്ങും,ഉരുള കിഴങ്ങും,കാപ്സിക്കവും സലാഡ് വെള്ളരിക്കയും വന്‍ തോതില്‍ കൃഷി ചെയുന്നുണ്ട്..പൂക്കളുടെയും ചെടികളുടെയും കയറ്റുമതിയില്‍ ഹോളണ്ട് മുടിചൂടാ മന്നന്‍മാര്‍ ആണല്ലോ..

പിന്നെയും നാലഞ്ച് നാളുകള്‍ ചുറ്റി നടന്നു..ഇനി തിരിച്ചു ആയര്‍ലണ്ടിലേക്ക് പോകണം ..കീശയും ദാരിദ്ര്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു..പോരാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഞാന്‍ ഉപയോക്കുന്നില്ല..അത്യാവശ്യ ഘട്ടങ്ങള്‍ക്ക്‌ വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്..

ചേട്ടന് അത്യാവശ്യം വൈന്‍ അടിക്കുന്ന സ്വഭാവം ഉണ്ട്.ഭാര്യയെ പേടി ഉള്ളത് കൊണ്ടു ഞാന്‍ വൈന്‍ അടി നിര്‍ത്തിയത് കൊണ്ടു അതില്‍ തൊടുന്നില്ല...

ഇല്ലെടി എന്‍റെ പ്രിയ ഭാര്യയെ ഞാന്‍ ഹോളണ്ടില്‍ വൈന്‍ അടിച്ചില്ല..സത്യം..

നാളെ എനിക്ക് തിരികെ പോരണം.....അങ്ങനെ ജീവിതത്തിലെ കുറെ നല്ല ദിനങ്ങള്‍ക്ക്‌ ചേട്ടനും ചേച്ചിയ്ക്കും നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ പോയി.

5 comments:

അജി അശോക് said...

ദീപക് ഞാന്‍ വായിച്ചിട്ടുല്ലവയില്‍ ഏറ്റവും നല്ല ഒരു യാത്രവിവരനങളില്‍ ഒന്നു ആണ് ഇതു ,കൊള്ളാം ലെള്ളിതവും സരസവും അയ വാകുകളാല്‍ ഹോളണ്ടിനെ പറ്റി ഒത്തിരി നല്ല വിവരണവും വായനകാര്ക് ലഭിക്കുന്ന രീതിയില്‍ ഉള്ള ഒന്നു .
ഇതുപോലെ ഉള്ള നല്ല വിവരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷികാം എല്ലോ???????

ദീപക് രാജ്|Deepak Raj said...

thanks dear..sure

ചാണക്യന്‍ said...

എല്ലാ ഭാഗങ്ങളും വായിച്ചു...
നന്നായി...ആശംസകള്‍..
ഓടോ: അടുത്ത യാത്ര എങ്ങോട്ടാണ്?

ഇസാദ്‌ said...

എല്ലാ പോസ്റ്റും വായിച്ചു. വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്. രസിച്ചു വായിച്ചു. അഭിനന്ദനങ്ങള്‍. ടാന്ക്യു ടാന്ക്യു :)

ദീപക് രാജ്|Deepak Raj said...

ചാണക്യാ നന്ദി,,,വരിക വായിക്കുക...എഴുത്തിനു ശക്തി പകരുക..
ഇസാദെ...ബെല്ക്കം ബെല്ക്കം ..ഇജ്ജ്‌ ബായിക്കണം ബരണം..
ഒത്താല്‍ കോയി ബിര്യാണിം സര്‍ബത്തും തരാം.. താങ്ക്സ് ഭായി ..