Saturday, November 29, 2008

24.കണ്ടകശനി ..

(കുറെ നുണയും കുറെ നേരും..)


കൂട്ടുകാരന്‍റെ ഇമെയില്‍ വളരെ ആകാംക്ഷയോടെയാണ് തുറന്നത്..സബ്ജക്റ്റില്‍ "ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി." എന്ന മോഹനവാചകം എന്നില്‍ അല്പം കൌതുകം ഉണര്‍ത്തി എന്ന് പറയുന്നതാവും ശരി.തുറന്നു ഉള്ളടക്കത്തില്‍ കണ്ണോടിച്ചു..

രണ്ടുമാര്‍ഗ്ഗങ്ങള്‍ ആണത്രേ..

ഒന്നാമത്തേത്..

ഡോക്ടര്‍.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തരുന്ന ധനാഗമനയന്ത്രം ധരിക്കൂ..."രാധാകൃഷ്ണായ നമഃ" എന്ന് ജപിക്കുക...പണം തന്നത്താനെ പണപ്പെട്ടിയില്‍ നിറയുമത്രേ.കൂടെ ഒരു വളിപ്പന്‍ ചിരിയുമായി ഡോക്ടര്‍.ശ്രീ..ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ ഒരു ഫോട്ടോയും.

രണ്ടാമത്തേത്..

കാനാടിയിലെ കുട്ടിച്ചാത്തന്‍ സേവാമഠത്തില്‍ നിന്നു അനുഗ്രഹം വാങ്ങുക..കുട്ടിച്ചാത്തന്‍ ബാങ്ക് ലോക്കറുകള്‍ നിറയ്ക്കുമത്രേ..

(തൃശ്ശൂരെ ചാത്തന്‍ ഭക്തര്‍ ക്ഷമിക്കുക..) വായില്‍ വന്ന പരത്തെറി ഇവിടെ കുറിച്ചാല്‍ വായനക്കാര്‍ അയര്‍ലണ്ട് വിസിറ്റ് വിസ എടുത്തു ഇവിടെവന്നു എന്നെ എറിഞ്ഞുകൊല്ലും എന്നറിയാമെന്നതിനാല്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുന്നില്ല..

വാച്ചില്‍ സമയം നോക്കി..ആറായെങ്കിലും നേരം വെളുത്തിട്ടില്ല..ജനാലയിലൂടെ വെളിയിലോട്ട്‌ നോക്കി..വെളിയില്‍ മഞ്ഞു പൊഴിയുന്നു..സിനിമയില്‍ കാണാന്‍ സുഖമാണെങ്കിലും മഞ്ഞിലൂടെ ഈ തണുപ്പത്ത് ബസ്സ്റ്റോപ്പ് വരെയുള്ള നടപ്പ് അത്ര രസമുള്ള ഏര്‍പ്പാടല്ല.കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് തലയിലെത്തി തലച്ചോറിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കാറുണ്ടോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നറിയാമെന്നതിനാല്‍ അവയെല്ലാം അങ്ങനെത്തന്നെ വിഴുങ്ങുകയാണ് പതിവ്.

കൈയിലിരുന്ന സെല്‍ഫോണ്‍ ചിലച്ചു..രാവിലെ ആരെന്നറിയാനുള്ള കൌതുകത്തെക്കാള്‍ രാവിലെ സമയമില്ലാത്തപ്പോള്‍ വിളിച്ചുബുദ്ധിമുട്ടിച്ച ആളെ അരിശത്തോടെ നോക്കി..ഓ ..നാട്ടില്‍ നിന്നാണ്..പക്ഷെ ഇവിടുത്തെ സമയവെത്യാസത്തെപ്പറ്റി അറിയാമെന്നതിനാല്‍ രാവിലെ വീട്ടില്‍നിന്നു വിളിക്കുന്ന പതിവില്ല..അല്പം പേടിയോടെയാണ് ചോദിച്ചത്..

"എന്താ അമ്മേ.."

"ഇന്നലെ നമ്മുടെ അമ്പലത്തിലെ പോറ്റിയുടെ അടുത്തു പോയിരുന്നു.അടുത്ത ജാനുവരിവരെ നിനക്കു സമയം ശരിയല്ലത്രേ..കണ്ടക ശനിയുടെ മൂര്‍ദ്ധന്യം ആണ്.കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ.. .. ഒന്നു ശ്രദ്ധിച്ചെക്കാന്‍ പറയാന്‍ വിളിച്ചതാ.."

ആ വാക്കുകളിലെ പരിഭ്രമം മനസ്സിലായി..തനിക്കൊരു നല്ലജോലി ലഭിക്കാന്‍ എന്നും പൂജയും പ്രാര്‍ഥനയും ആണ്..ലോകസാമ്പത്തിക തകര്‍ച്ചയാണ് തന്‍റെ ജോലിയ്ക്ക്‌ വിഘാതം എന്ന് എങ്ങനെ പറയാനാണ്..പാവം രാഹുവിന്‍റെയും കേതുവിന്‍റെയും ശനിയുടെയും കുഴപ്പം കൊണ്ടാണെന്ന് വിശ്വസിച്ചു അവരെ പ്രീതിപ്പെടുത്താന്‍ നേര്‍ച്ചയും നിറപറയും...

"ങ്ങ..നാട്ടിലെ കര്‍മ്മികള്‍ക്കും ജീവിക്കേണ്ടേ."

പക്ഷെ പതിവില്‍ കൂടുതല്‍ ശ്രദ്ധിച്ചാണ് ഓരോ കാര്യവും ചെയ്തത്..എന്തിന് വെറുതെ ഒരു പരീക്ഷണം..ആര്‍ക്കറിയാം ഇനി കാലദോഷത്തിന് ശനി വന്നാലോ.??തന്നെയുമല്ല ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ശനിയ്ക്കോ രാഹുവിനോ ശക്തിയുണ്ടാകുമോ..വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട..വൈകിട്ട് വന്നപാടെ വീട്ടില്‍ വിളിച്ചു...നാട്ടില്‍ പാതിരാത്രി ആയെന്നറിയാം എന്നാലും എന്തോ ഒരു ഭീതി..

"അമ്മ എവിടെ..ചുറ്റും വല്ലാത്ത ഒച്ച കേള്‍ക്കുന്നുണ്ടല്ലോ.."

"അതോ അച്ഛന്‍ ബൈക്കില്‍ നിന്നൊന്നു വീണു..എനിക്കും നല്ല പനിയും വയറുവേദനയും..ഞങ്ങള്‍ രണ്ടാളും ആശുപത്രിയിലാ.."

അമ്മ അല്പം ക്ഷീണിതയാണെന്ന് ശബ്ദത്തില്‍ നിന്നു മനസ്സിലായി..

"ങാ..മോനേ പറയാന്‍ വിട്ടുപോയി...നമ്മുടെ അമ്പലത്തിലെ പോറ്റി ഇന്നലെ ഇന്നു രാവിലെ മരിച്ചുപോയി..ഹാര്‍ട്ട്അറ്റാക്ക്‌ ആയിരുന്നു.."

കൂടുതല്‍ ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..

"ഒറ്റദിവസം കൊണ്ടു ഇത്രയും ശനിയുടെ ആക്രമണമോ..??"

അതിന് കണ്ടകശനി എനിക്കല്ലേ.കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി നേരെ അടുക്കളയിലേക്കു നടന്നു..കണ്ടകശനി കൂടെയുണ്ടെങ്കിലും ഭക്ഷണം കഴിക്കാതെ ഉറക്കം വരില്ലല്ലോ..

12 comments:

ദീപക് രാജ്|Deepak Raj said...

കൂട്ടുകാരന്‍റെ ഇമെയില്‍ വളരെ ആകാംക്ഷയോടെയാണ് തുറന്നത്..സബ്ജക്റ്റില്‍ "ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി." എന്ന മോഹനവാചകം തന്നെ അല്പം കൌതുകം ഉണര്‍ത്തി എന്ന് പറയുന്നതാവും ശരി.തുറന്നു ഉള്ളടക്കത്തില്‍ കണ്ണോടിച്ചു..

രണ്ടുമാര്‍ഗ്ഗങ്ങള്‍ ആണത്രേ..

ഒന്നാമത്തേത്..

ഡോക്ടര്‍.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തരുന്ന ധനാഗമനയന്ത്രം ധരിക്കൂ..."രാധാകൃഷ്ണായ നമഃ" എന്ന് ജപിക്കുക...പണം തന്നത്താനെ പണപ്പെട്ടിയില്‍ നിറയുമത്രേ.കൂടെ ഒരു വളിപ്പന്‍ ചിരിയുമായി ഡോക്ടര്‍.ശ്രീ..ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ ഒരു ഫോട്ടോയും.

രണ്ടാമത്തേത്..

കാനാടിയിലെ കുട്ടിച്ചാത്തന്‍ സേവാമഠത്തില്‍ നിന്നു അനുഗ്രഹം വാങ്ങുക..കുട്ടിച്ചാത്തന്‍ ബാങ്ക് ലോക്കറുകള്‍ നിറയ്ക്കുമത്രേ..

(തൃശ്ശൂരെ ചാത്തന്‍ ഭക്തര്‍ ക്ഷമിക്കുക..) വായില്‍ വന്ന പരത്തെറി ഇവിടെ കുറിച്ചാല്‍ വായനക്കാര്‍ അയര്‍ലണ്ട് വിസിറ്റ് വിസ എടുത്തു ഇവിടെവന്നു എന്നെ അറിഞ്ഞുകൊല്ലും എന്നറിയാമെന്നതിനാല്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുന്നില്ല..

ഇന്നൂസ് said...

സംഭവം എന്തായാലും കലക്കി കേട്ടോ... എനിയും എഴുതണം...

smitha adharsh said...

എന്ത് ചെയ്യാം,ശരാശരി മലയാളിയ്ക്ക് ഈ കണ്ടക ശനിയേയും,രാഹുവിനെയുമ് കേതുവിനെയും പേടിച്ചേ പറ്റൂ..ഫുഡ് അടിയ്ക്ക് കുറവൊന്നും വരുത്തണ്ട കേട്ടോ.

പാര്‍ത്ഥന്‍ said...

ആറ്റുകാൽ രാധാകൃഷ്ണനും ‘വയറ്റീപിഴപ്പാണ്’ ഏറ്റവും വലിയ പ്രശ്നം. അതു മനസ്സിലാക്കാതെ എന്നെ മട്ടും കാപ്പാത്തുങ്കോ എന്നു പ്രാർത്ഥിക്കുന്ന (സിനിമാ ഡയലോഗ്) ആർത്തന്മാരെക്കുറിച്ച്‌ വിലപിക്കുകയേ നിവൃത്തിയുള്ളൂ.

ആറ്റുകാൽ - ഒരിക്കൽ ഒരു വാരഫലം പറയുന്നതു കേട്ടിരുന്നു. ഒരു ജാതകക്കാരന് കല്യാണ സമയത്ത് ചില തടസങ്ങളൊക്കെ ഉണ്ടാകാം അതിനു ചില മുൻ‌കരുതലുകളെടുക്കണം എന്ന് ഉപദേശിക്കുകയായിരുന്നു. ഇനി പ്രശ്നങ്ങൾ എന്തെന്നല്ലേ. വിചാരിച്ചപോലെ കയ്യിൽ ധനം വരാതിരിക്കുക, കല്യാണത്തിന് ഉദ്ദേശിച്ച പോലെ മണ്ഡപം കിട്ടാതിരിക്കുക, തുടങ്ങിയവ. (ആറ്റുകാൽ രാധാകൃഷ്ണന് തിരുവനന്തപുരത്ത് ഒരു വലിയ കല്യാണമണ്ഡപം ഉണ്ടെന്നു കേൾക്കുന്നു ???)

അനില്‍@ബ്ലോഗ് // anil said...

ഒന്നു സൂക്ഷിക്കുന്നത് നല്ലതാ.

ഒരു യന്ത്രം വാങ്ങി കഴിത്തില്‍ കെട്ടിക്കോ.

Unknown said...

ഭക്ഷണം ത്തിനു കണ്ടകശനി ഇല്ലാതെ നോകന്നെ .ഇല്ലെങ്ങില്‍ കാര്യം ഞാന്‍ പറയാനോ

Senu Eapen Thomas, Poovathoor said...

ചക്രമാണു നമ്മുടെ ചിഹ്നം. ചക്രമാണു നമ്മുടെ പ്രശ്നം. അത്‌ ആറ്റുകാല്‍ ഓഫര്‍ ചെയ്താലും, റ്റോട്ടല്‍ ഫോര്‍ യു ഓഫര്‍ ചെയ്താലും മല്ലൂസ്‌ അവിടെയൊക്കെ കാണും.

പിന്നെ ആണ്ഡ ബാധ കൊണ്ടേ പോകു...അത്‌ മറക്കരുത്‌..

സസ്നേഹം,
പഴമ്പുരാണംസ്‌.

ദീപക് രാജ്|Deepak Raj said...

ഇന്നൂസ് താങ്ക്സ്..

താങ്കള്‍ അയച്ചു തന്ന ലോഗോയും ബ്ലോഗില്‍ ഇട്ടു...ഇപ്പോള്‍ കാണാന്‍ അല്പം ചന്തമൊക്കെയായി എന്നാ ഭാര്യ പറഞ്ഞതു..നൂറോണ്ടെങ്കില്‍ അമ്പതെ അവള്‍ പറയൂ..അപ്പോള്‍ കൊള്ളാമെന്ന് പറയണമെങ്കില്‍ സൂപ്പര്‍ ആവാതെ തരമില്ലല്ലോ..

സ്മിതാ ആദര്‍ഷ്
ഇവിടുത്തെ തണുപ്പില്‍ എന്‍റെ ഏറ്റവും വലിയ ഹോബി ഫുഡ് കഴിക്കുക എന്നതാ..അപ്പോള്‍ രാതുവായാലും കേതുവായാലും ഭക്ഷണം കഴിഞ്ഞേ ഉള്ളൂ എല്ലാം..പിന്നെ അവര്‍ വന്നാല്‍ അവര്‍ക്കും ഉള്ളതില്‍ പാതി കൊടുക്കും..ഇനിയും വായിക്കണേ..

പ്രിയ പാര്‍ഥാ
എന്നുവരെ നമ്മളില്‍ അന്ധവിശ്വാസികള്‍ ഉണ്ടായിരിക്കുമോ അന്നുവരെ ഇവരെപോലെയുള്ളവര്‍ നമ്മെ മുതലെടുക്കും എന്നതാ സത്യം..പക്ഷെ പ്രായമുള്ളവരെ തിരുത്താനാവില്ലല്ലോ..അപ്പോള്‍ നമ്മളും അഭിനയിക്കും അത്ര തന്നെ..ഇനിയം വായിക്കണേ..

അനില്‍ @ബ്ലോഗ്..
ആറ്റുകാല്‍ യന്ത്രങ്ങള്‍ ധരിക്കാറില്ല എന്നാ കേട്ടത്..സ്വന്തം യന്തങ്ങളില്‍ വിശ്വാസമില്ലേ ആവോ..?? എന്തായാലും ഞാന്‍ ഒരു യന്ത്രം വാങ്ങി...മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ...ആറ്റുകാല്‍ അവിടെ യന്ത്രങ്ങള്‍ പണിശാലയില്‍ വീണ്ടും വീണ്ടും നിര്‍മ്മിക്കട്ടെ...ഇനിയും വായിക്കണേ...

മൈഡ്രീംസ്
ഭക്ഷണത്തിന് കണ്ടകശനി ബാധിക്കും എന്ന് തോന്നിയപ്പോള്‍ അയര്‍ലണ്ടില്‍ എത്തി...ഭക്ഷണം ഇല്ലെങ്കില്‍ എന്ത് ജീവിതം...ചിലപ്പോള്‍ തോന്നാറുണ്ട് ഭക്ഷിക്കാനല്ലേ നമ്മള്‍ ജീവിക്കുന്നതെന്ന്...ഇനിയും വായിക്കണേ.

സൈനുഈപ്പന്‍അച്ചായ..
സത്യം കയ്ക്കും എന്നാലും..പൊതുവെ മലയാളികള്‍ പണമുണ്ടാക്കാന്‍ സൂത്രപ്പണി തേടുന്നവരാണ്.ഗള്‍ഫില്‍ പതിറ്റാണ്ടുകള്‍ കഷ്ട്ടപ്പെട്ടു പണം ഉണ്ടാക്കുന്നവരെക്കാണുമ്പോള്‍ എന്തെങ്കിലും ഞോടുക്ക് വിദ്യ കാട്ടി പണക്കരാവാന്‍ ചിലര്‍ ആറ്റുകാലിനെയും മറ്റും സമീപിക്കുന്നു...സ്വന്തം ഭാവി എന്താണെന്ന് അങ്ങാര്‍ക്കറിയാം...കാരണം കുറുക്കുവഴി തേടുന്ന മലയാളികള്‍ ഒരിക്കലും തീരില്ലല്ലോ...

ദീപക് രാജ്

എം.എസ്. രാജ്‌ | M S Raj said...

കണ്ടകശനിയാണേലും ഭക്ഷണം കഴിക്കാതെ ഉറക്കം വരില്ലല്ലോ.. അതു നേര്..!

“ഫുഡ് ഫസ്റ്റ്, വര്‍ക് നെക്സ്റ്റ്” എന്നതാണ് ആപ്പീസിലെ എന്റെ പോളിസി. ഏഹേ.. പന്ത്രണ്ടരയാവുമ്പൊ ചോറുണ്ടില്ലേ വെല്യ പാടാ. അതുപോലെ തന്നെ നാലു നാലരയാകുമ്പോഴത്തെ ചായയും..! അവിടെ ചൊവ്വയ്ക്കും വ്യാഴത്തിനും എന്തു റോള്‍?

nandakumar said...

കണ്ടക ബ്ലോഗ് കമന്റ് കൊണ്ടേ പോകു എന്നല്ലേ.. ദാ ഇവിടേം ശരിയായി. എന്റെ സമയം ശരിയല്ല..
പോസ്റ്റ് പെടാ.. :)

Mustafa kamal said...

kollaam thangalude kadhakal enthukondu ivakal chila naadan pathrikakalil prasiddheekarichooda ennu chinthichu.

ദീപക് രാജ്|Deepak Raj said...

എം.എസ്.രാജെ.

എന്താണെന്നറിയില്ല..പണ്ടത്തെ പോലെയല്ല.ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഭയങ്കര വിശപ്പാ ഇപ്പോള്‍.കൊക്കപ്പുഴു ഉണ്ടോന്നും സംശയം ഉണ്ട്..കണ്ടകശനി അല്ല ആര് വേണമെങ്കിലും വരട്ടെ..ഭക്ഷണം കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാം..
പിന്നെ ശനി,കേതു ആരുവന്നാലും ഒരു ദിവസം ഭക്ഷണം കൊടുക്കാം..യുറോ ചിലവാകും അതുകൊണ്ട് കൂടുതല്‍ നാള്‍ കൊടുക്കാനാവില്ല..

നന്ദകുമാറെ..(ക്രൈമിന്‍റെ യാണോ??)

എന്ത് കണ്ടകശനി എന്ന് പറഞ്ഞാലും അല്പം പേടി ഉള്ളിലുണ്ടാവും..ഇതെല്ലാം കെട്ടല്ലെ വളര്‍ന്നത്‌..

നാട്ടുകൂട്ടം..

വാരികള്‍ക്ക് അയച്ചു കൊടുക്കണോ..പണ്ടൊക്കെ ചില ചെറുകഥകളും ഫലിത ബിന്ദുക്കളും വാരികകളില്‍ പ്രസീദ്ധിച്ചു വന്നിരുന്നു...ഇപ്പോള്‍ പക്ഷെ ധൈര്യം ഇല്ല.എഴുത്തിനു പഴയ പഞ്ച് ഉണ്ടോ എന്ന് സംശയം..

സുഹൃത്തുകളെ വന്നതിനു നന്ദി..ഇനിയും എഴുതാം ..വരണം വായിക്കണം,..കമന്റണം..