Thursday, December 18, 2008

32.കൂടോത്രം സോഫ്റ്റ് വേയര്‍ v1.0 (Beta)

"അപ്പോള്‍ അടുത്തത് എന്താ രാജേ...? മൊത്തത്തില്‍ പ്രശ്നം ആണെന്നാ കേട്ടത്."

ഗോപിയുടെ ചോദ്യം കേട്ടെങ്കിലും പെട്ടെന്നൊരു മറുപടി കൊടുക്കാനായില്ല. എക്കണോമിക് ക്രൈസിസ് ആണെത്രേ.. ഈയാഴ്ചയില്‍ തന്നെ മുന്നൂറിലധികം ജോലിക്കാരെയാ പിരിച്ചുവിട്ടത്.. രണ്ടു വര്‍ഷം മുമ്പ് ബാഗ്ലൂര്‍ എന്ന സോഫ്റ്റ് വെയര്‍ തൊഴിലാളികളുടെ സ്വര്‍ഗം എന്ന ഈ നാട്ടില്‍ വരുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഇരുപതിനായിരത്തിലധികം രൂപ ശമ്പളം. കമ്പനിയുടെ ഹോസ്റ്റല്‍ ..പക്ഷെ കിട്ടിയതില്‍ അധികം പബ്ബിലും ക്രെഡിറ്റ് കാര്‍ഡിലും ചെലവാക്കി.. ഒന്നു പച്ചപിടിച്ചു വരുമ്പോള്‍ ആണ് ഈ കഷ്ടകാലം..

"അപ്പോള്‍ അടുത്ത പ്ലാന്‍ എന്താ."

ഗോപി വിടാന്‍ ഉദ്ദേശമില്ല.. ഗോപി തട്ടുകട നടത്തുകയാണ്. ലോകത്തില്‍ സാമ്പത്തിക മാന്ദ്യം ആയാലും ഇറാക്കില്‍ അണുബോംബ് വീണാലും ഇവനെന്താ.. ജീവിതം സുഖം..

"ഗോപി ..സത്യത്തില്‍ എനിക്കൊരു പേടിയും ഇല്ല..ആകെയുള്ള വിഷമം നാട്ടില്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന ബിസിനസ് കളഞ്ഞാ ഇവിടെ വന്നതെന്നാ.. ഇനിയും അവിടെ ചെന്നാല്‍ പഴയ ആളുകളെ ഒക്കെ ഒന്നു പിടിക്കാനാ പ്രശ്നം.."

"അതെയോ ..അപ്പോള്‍ അവിടെ നല്ല ബിസിനസ് കളഞ്ഞിട്ടാണോ വന്നത്..."

ഗോപിയ്ക്ക് ആശ്ചര്യം.

"ഞാന്‍ കാട്ടില്‍ നിന്നു തേന്‍ എടുത്തു കട്ടപ്പന ചന്തയില്‍ വില്‍ക്കുമായിരുന്നല്ലോ.. ഇനി..പുതിയ തെനീച്ചകൂട്ടങ്ങളെ തപ്പി കണ്ടു പിടിക്കണം..."

ഗോപിയുടെ മുഖത്തെ പുശ്ചം കണ്ടില്ലാന്നു നടിച്ചു...

"അപ്പോള്‍ നാട്ടില്‍ പോയാല്‍ വീണ്ടും തേന്‍ എടുപ്പ് തന്നെ.അല്ലെ..?"

ഗോപി വിടാന്‍ ഉദ്ദേശമില്ല..

"അല്ല ഗോപി.. അച്ഛന്‍ എനിക്ക് ജീവിക്കാന്‍ ഉള്ള വക ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ ഞാന്‍ അച്ഛനെ കേള്‍ക്കാതെയാ പോന്നത്.."

"അതെന്താ.."

"ഗോപി... ആറു കിലോയുടെ ഒരു തൂമ്പ(മണ്‍വെട്ടി) അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്...ജീവിക്കാന്‍ അതുമാത്രം ധാരാളം.."

ഗോപിയോടെ കൂടുതല്‍ഒന്നും പറയാതെ ഇരുപതുരൂപ എടുത്തു കൊടുത്തിട്ട് തിരികെ നടന്നു.. ഗോപി കാര്‍ക്കിച്ചു നീട്ടിതുപ്പുന്നത് കേട്ടു...

പിറ്റേന്ന് രാവിലെ ഓഫീസില്‍ ചെന്നു അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്ക്‌ പ്യൂണ്‍ വന്നു വിളിച്ചു..

"പന്തന്‍ ചാലെക്കനിയാണ്.." കമ്പനിയുടെ എം.ഡി.

ഡോര്‍ മുട്ടാനോന്നും പോയില്ല..സ്വതവേ വളിപ്പന്‍ മുഖമുള്ള പന്തന്‍ അല്പം വികൃതമായി ചുണ്ടുകള്‍ കൊട്ടികൊണ്ടു പറഞ്ഞു..

"ലുക്ക് മിസ്റ്റര്‍ രാജ്. .. വീ ആര്‍ ഗോയിംഗ് ത്രൂ എ ടഫ്‌ ടൈം.. എന്താ പറയുക എന്നറിയുക എന്നറിയില്ല.. വീ ഹാവ് ടൂ റെഡ്യൂസ് അവര്‍ വര്‍ക്ക്ഫോഴ്സ്.. സോ...യു നോ വാട്ട് ഐ മീന്‍."

അപ്പോള്‍ എന്‍റെ കുറി വീണു കഴിഞ്ഞു ..

"അപ്പോള്‍ രാജ് എന്തെങ്കിലും പറയാനുണ്ടോ.."

"ഉണ്ട്..സര്‍.."

ഒരു നിമിഷം ആലോചിച്ചു...എന്താ പറയുക... മുണ്ടല്ല ഉടുത്തിരുന്നത്.. അല്ലെങ്കില്‍ പൊക്കികാണിക്കാമായിരുന്നു..

"സാര്‍ ഇത്രയേ ഉള്ളൂ.."

കൈയുടെ നടുവിരല്‍ പൊക്കിക്കാണിച്ചു കസേരയ്ക്കു ഒരു ചവിട്ടുകൊടുത്തു ഇറങ്ങി നടന്നു..കാബിനില്‍ പന്തന്‍ ബുള്‍ഡോഗിനെപോലെ കുരയ്ക്കുന്നത് കേട്ടു.അങ്ങനെ ജോലി പോയി അടുത്തത് എന്തെന്ന് അറിയില്ല..ഒരു നിമിഷം ബാല്യകാലം ഓര്‍മവന്നു.. എന്തെങ്കിലും ദേഷ്യം വന്നാല്‍ ആളുകളെ പ്രാകുന്ന തന്നെ കൂടോത്രക്കാരന്‍ എന്നുആളുകള്‍ വിളിച്ചിരുന്നു..തലയിലൂടെ പലവിധചിന്തകള്‍ പാഞ്ഞുപോയി..താമസിക്കുന്ന റൂമില്‍ വന്നപ്പോള്‍ അടുത്തത് എന്തെന്ന് എന്നതിന് പകരം പന്തനു കൂടോത്രം ചെയ്താലോ എന്നായിരുന്നു..

പക്ഷെ രാത്രി ഒത്തിരി താമസിച്ചു ഉറങ്ങിയപ്പോളെക്കും മനസ്സില്‍ അടുത്തത് എന്ത് ചെയ്യും എന്നവ്യക്തമായ തീരുമാനം ഉണ്ടായിരുന്നു..തീരുമാനം ഒരു പത്രപരസ്യമായി അടുത്ത ദിവസത്തെ പത്രത്തില്‍ വന്നു..

"നിങ്ങള്‍ക്കും കാണില്ലേ ഒരു ശത്രു.. നിങ്ങളുടെ ജീവിതത്തെ താറുമാറാക്കാന്‍ നടക്കുന്ന ഒരുവന്‍.. പക്ഷെ അവനെ നേരിടാന്‍ നിങ്ങള്‍ക്കാവുമോ.. എന്തിന് ഒരു മന്ത്രവാദിയെകാണണം.. നിങ്ങളുടെ ആവശ്യം എന്തുമാവട്ടെ.. ശത്രുസംഹാരമോ പ്രേമമോ എന്തും .... ഞങ്ങളുടെ കമ്പനി മാര്‍ക്കെറ്റില്‍ എത്തിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങുക.. കൂടോത്രം ചെയ്യാനുള്ള ഏറ്റവും പുതിയാ മാര്‍ഗം.. കള്ളന്മാരായ മന്ത്രവാദികളുടെ കെണിയില്‍ പെടാതിരിക്കുക.. നിങ്ങളുടെ വീട്ടില്‍ സ്വന്തം സ്വകാര്യതയുടെ മറവില്‍ കൂടോത്രം ചെയ്യാനുള്ള മാര്‍ഗം.സോഫ്റ്റ് വെയര്‍ വിലയായി രണ്ടായിരം രൂപയുടെ ഡി.ഡി.അയക്കുക.."

വലിയ പ്രതീക്ഷ ഇല്ലായിരുന്നു.. പക്ഷെ അയല്‍വാസികള്‍ നന്നാകുന്നതിലുള്ള മലയാളികളുടെ അസ്കിത...അതുമാത്രമായിരുന്നു ആകെ പ്രതീക്ഷ..ഒരാഴ്ച അങ്ങനെ കടന്നുപോയി.. അതിനിടയില്‍ കൂടോത്രത്തിനു ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു..ഇതിനിടയില്‍ വാങ്ങിയിരുന്ന സി.ഡി. ഡൂപ്ലിക്കെറ്ററില്‍ സി.ഡി.കള്‍ നൂറു കണക്കിന് കോപ്പി ചെയ്തുകൊണ്ടിരുന്നു..

പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആകെ പേടിയായി.. ദൈവമേ കേരളത്തില്‍ എല്ലാവര്‍ക്കും മാനസാന്തരമായോ..ആര്‍ക്കും അയലവക്കകാരനെ ദ്രോഹിക്കാന്‍ ആഗ്രഹം ഇല്ലേ.. ഇതെന്നാ മാവേലിനാടായോ..മുറ്റത്ത്‌ ഒരു ട്രക്ക് വന്നു നില്ക്കുന്നത് കണ്ടു..വാതില്‍ തുറന്നു..

"എന്‍ ബെകു.."

വാതില്‍ തുറന്നു.. മുമ്പില്‍ നില്ക്കുന്ന കറുത്ത്കുറിയആളോടു അല്പം ദേഷ്യത്തിലാണ് ചോദിച്ചത്..

"സാറേ ഞാന്‍ മലയാളിയാ..ഞാന്‍ ടി.വി.എസ്.പാഴ്സല്‍ സര്‍വീസില്‍ നിന്നു വരികയാ...ആ ട്രാക്കില്‍ കിടക്കുന്നത് മുഴുവന്‍ സാറിനുള്ള പാര്‍സലുകള്‍ ആണ്.."

ട്രക്ക് കാലിചെയ്യാന്‍ ഞാനും ഡ്രൈവറെയും കൊറിയര്‍മാനെയും സഹായിച്ചു..കൊറിയര്‍മാന് നൂറു രൂപ കൊടുത്തു..വാതില്‍ അടച്ചു കുറ്റി ഇട്ടു.പാര്‍സല്‍ ഓരോന്നായി തുറന്നു നോക്കി..എല്ലാം സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ടുള്ള ഡി.ഡി.പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു..സൈക്കിളില്‍ നിന്നു ബി.എം.ഡബ്ല്യു.കാറില്‍ പെട്ടെന്ന് മാറി..

ഇടയ്ക്കെപ്പോഴോ പണ്ടു പഠിച്ച ഓലപ്പീപ്പി ഊതി ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ നിന്നു രക്ഷനേടാന്‍ ഓരോ വൃഥാശ്രമം നടത്തി.. പക്ഷെ അപ്പന്‍ വാങ്ങി വച്ചിരിക്കുന്ന മണ്‍വെട്ടിയുമായി ഇനി മണ്ണിനോട് മല്ലിടാന്‍ വയ്യ.. എന്താ ചെയ്യുക...

ആവശ്യം ലക്ഷ്യത്തെ സാധൂകരിക്കുമല്ലോ.പക്ഷെ ഏത് ദുര്‍കര്‍മ്മങ്ങള്‍ക്കും ഒരവസാനം ഉണ്ടാവുമല്ലോ..അഥര്‍വവേദം തന്നെച്ചതിച്ചു തുടങ്ങിയെന്നു മനസ്സിലായത് പിന്നീടാണ്.. ദുര്‍മന്ത്രവാദികള്‍ എന്നും അതിന്‍റെ ഭവിഷ്യത്ത് അനുഭവിച്ചിട്ടും ഉണ്ട്..

പക്ഷെ വിവാഹിതനാകാത്തത്‌ കൊണ്ടു ദോഷങ്ങള്‍ ആദ്യം ബാധിച്ചത് വീട്ടിലെ പട്ടിയെ ആണ്.. എന്‍റെ ഡിറ്റി.. ഇപ്പോള്‍ വീട്ടുകാരെ കാണുമ്പോള്‍ കലിയാണ്.. നാട്ടുകാരോട് പ്രശ്നമില്ല..പക്ഷെ വീട്ടുകാരോട് ദേഷ്യം..എന്താ ചെയ്യുക.. എന്‍റെതായ രീതിയില്‍ സാമ്പത്തികമാന്ദ്യത്തിനു എന്‍റെ ജീവിതത്തില്‍ പരിഹാരം കണ്ടാല്‍ അതിനും ദൈവകൊപമോ.. വേണ്ടാ..എല്ലാം നിര്‍ത്തണം...

ഇനി എന്‍റെ ജീവിതത്തില്‍ ഓലപ്പീപ്പി മാത്രം മതി.. ഈ പണം മുഴുവന്‍ പാവങ്ങള്‍ക്ക് ദാനമായി നല്‍കണം.. ആ തേന്‍ശേഖരണവും മണ്‍വെട്ടിയും എന്‍റെ പീപ്പിയും മതി...

അപ്പോഴും ഡിറ്റി വെളിയില്‍ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.. അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു..

23 comments:

ദീപക് രാജ്|Deepak Raj said...

കൂടോത്രം സോഫ്റ്റ് വേയര്‍ v1.0 (Beta)
"അപ്പോള്‍ അടുത്തത് എന്താ രാജേ...? മൊത്തത്തില്‍ പ്രശ്നം ആണെന്നാ കേട്ടത്."

ഗോപിയുടെ ചോദ്യം കേട്ടെങ്കിലും പെട്ടെന്നൊരു മറുപടി കൊടുക്കാനായില്ല. എക്കണോമിക് ക്രൈസിസ് ആണെത്രേ.. ഈയാഴ്ചയില്‍ തന്നെ മുന്നൂറിലധികം ജോലിക്കാരെയാ പിരിച്ചുവിട്ടത്.. രണ്ടു വര്‍ഷം മുമ്പ് ബാഗ്ലൂര്‍ എന്ന സോഫ്റ്റ് വെയര്‍ തൊഴിലാളികളുടെ സ്വര്‍ഗം എന്ന ഈ നാട്ടില്‍ വരുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഇരുപതിനായിരത്തിലധികം രൂപ ശമ്പളം. കമ്പനിയുടെ ഹോസ്റ്റല്‍ ..പക്ഷെ കിട്ടിയതില്‍ അധികം പബ്ബിലും ക്രെഡിറ്റ് കാര്‍ഡിലും ചെലവാക്കി.. ഒന്നു പച്ചപിടിച്ചു വരുമ്പോള്‍ ആണ് ഈ കഷ്ടകാലം..

ശ്രീ said...

ഇനിയുള്ള കാലം സ്വന്തമായി ഇങ്ങനെ എന്തെങ്കിലും ഐഡിയകള്‍ നോക്കണം എന്നല്ലേ പറഞ്ഞു വരുന്നത്?
;)

എം.എസ്. രാജ്‌ | M S Raj said...

സഞ്ജയന്റെ കഥ..!!

പിന്നെ ഇതും ഒന്നു നോക്കിയേരെ കേട്ടോ പ്രിയവായനക്കാരേ...

ഓലപ്പീപ്പി olapeeppi: കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

അങ്കിള്‍ said...

നന്നാകുന്നുണ്ട് ദീപക്കേ. തുടരുക. ഇത്രത്തോളം കൈയ്യിലുണ്ടെന്ന് കരുതിയില്ല.

smitha adharsh said...

ദൈവമേ..! ഈ തലയില്‍ ഉദിക്കുന്ന ഓരോ ആശയങ്ങളേ..കിടു..മാഷേ..കിടു..ഒന്നൊന്നര പോസ്റ്റ് !
മലയാളികള്ക്ക് അങ്ങനെ തന്നെ..അയല്‍വക്കക്കാര്‍ നന്നാവുന്നത് കണ്ടുകൂടാ..കൂടോത്രം നീണാള്‍ വാഴട്ടെ!

ബാബുരാജ് said...

:)

mads said...

ജോലിപോയ്ങ്ങില്‍ എന്തേലും വേണേല്‍ പറഞ്ഞാമതി

സുഗേഷ് said...

രാജേട്ടാ‍
ഈ മലയാളികള്‍ ഒരിക്കലും നന്നവില്ലാ ഇപ്പൊതന്നെ കണ്ടില്ലെ ഈ ദീപക്ക് രാജും എം.എസ് രാജും പരസ്പര പാര വയ്ക്കാന്‍ മത്സരിക്കുന്നത് എന്തായാലും നന്നായിട്ടുണ്ട്

പിരികയറ്റി വിടാന്‍ ഞാനുണ്ട് ധൈര്യമായി മുന്നോട്ടു പോകുക

ജിജ സുബ്രഹ്മണ്യൻ said...

പക്ഷെ അയല്‍വാസികള്‍ നന്നാകുന്നതിലുള്ള മലയാളികളുടെ അസ്കിത...അതുമാത്രമായിരുന്നു ആകെ പ്രതീക്ഷ..ഒരാഴ്ച അങ്ങനെ കടന്നുപോയി.. അതിനിടയില്‍ കൂടോത്രത്തിനു ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു..ഇതിനിടയില്‍ വാങ്ങിയിരുന്ന സി.ഡി. ഡൂപ്ലിക്കെറ്ററില്‍ സി.ഡി.കള്‍ നൂറു കണക്കിന് കോപ്പി ചെയ്തുകൊണ്ടിരുന്നു..



കൂടോത്രത്തിനും സോഫ്റ്റ് വെയറോ ! ഈ ബുദ്ധി ഉദിച്ച തല കൊള്ളാല്ലോ !

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഇതു ബീറ്റാ വേര്‍ഷനാണല്ലെ.നോക്കട്ടെ എങ്ങിനെ ഉണ്ടെന്ന്.

ദീപക് രാജ്|Deepak Raj said...

പ്രിയ ശ്രീ.

സത്യത്തില്‍ നമുക്കു ചുറ്റും ഉപയോഗപ്പെടുത്താവുന്ന സാധ്യതകള്‍ തിരിച്ചറിയും ഏറ്റവും ആദ്യം മുതലാക്കുകയും ചെയ്യുക.. കാരണം ആദ്യം ആരു തുടങ്ങുന്നോ അവന്‍ മാത്രമെ പണം കൊയ്യൂ..
നന്ദി.

പ്രിയ എം.എസ്.രാജെ..

പിണങ്ങല്ലെടോ..ചുമ്മാതല്ലെ.. ഒന്നു രണ്ടു കാര്യങ്ങള്‍ പറയാന്‍ തന്നെ ഒരു ഉപകരണം ആക്കി എന്ന് മാത്രം.. ഈ പോസ്റ്റിന്‍റെ വിജയം എന്‍റെ മാത്രമല്ല.. വായനക്കാരുടെയും സര്‍വോപരി താങ്കളുടെതും ആണ്.. പ്രത്യേക നന്ദി... പിന്നെ മറുപടി അവിടെ താങ്ങിയിട്ടുണ്ട്.. അതിനൊരു മറുപടി അവിടെ കൊടുക്കണം.

പ്രിയ അങ്കിള്‍

ഇനിയും വരണം. ഇതൊരു ലോകയാത്രയുടെ തുടക്കമല്ലേ.. തിരുനന്തപുരമല്ലേ ആയിട്ടുള്ളൂ. ഇനിയും എത്രയോ സിറ്റികള്‍ കിടക്കുന്നു.. ചുമ്മാ ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാ.... വീണ്ടും വരണേ... നന്ദി..

പ്രിയ സ്മിത ആദര്‍ശ്..

എനിക്ക് എന്നും പ്രോല്സാഹനം തരുന്ന ആളെന്ന നിലയില്‍ പറയട്ടെ.. മലയാളികള്‍ വിടാന്‍ മടിക്കുന്ന ഒരു സ്വഭാവം ആണത്.. അന്തര്‍ലീനമായ അത് മാറില്ല. അതിനെ അടിസ്ഥാനപ്പെടുത്തി എഴുതി എന്നുമാത്രം. നന്ദി.. ഈ പിന്തുണ എന്നും ഉണ്ടാവണം..

പ്രിയ ബാബുരാജ്

ഒന്നും മിണ്ടാതെ പോവുന്ന ഒരാളെക്കാള്‍ എന്ത് കൊണ്ടും നല്ലത് ഒന്നു ചിരിച്ചിട്ട് പോകുന്നത്. താങ്കളുടെ പുഞ്ചിരിയില്‍ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കട്ടെ.. നന്ദി..വീണ്ടും വരിക.

പ്രിയ മാഡ്‌സെ

ജോലിപോയാല്‍ പറയാം.. പക്ഷെ അത് താങ്കള്‍ക്കു ജോലി ആകുമോ എന്നാ പേടി... നന്ദി..വീണ്ടും വരണേ..

ദീപക് രാജ്|Deepak Raj said...

പ്രിയ സുഗേഷേ..

നന്ദി..ഇനിയും വീണ്ടും ഒരെണ്ണം എഴുതി വച്ചിട്ടുണ്ട്.. രണ്ടു ദിവസത്തില്‍ കൂടുതല്‍ എടുക്കില്ല..അതും കാച്ചിയേക്കാം.. ഈ പ്രോല്സാഹനം എപ്പോഴും വേണം.. നിങ്ങള്‍ ഇല്ലാതെ എനിക്കെന്ത് ബ്ലോഗ്... വീണ്ടും വരിക..നന്ദി..

പ്രിയ കാന്താരികുട്ടി.

പണ്ടേ എന്‍റെ മരത്തലയില്‍ (എന്നാ ഭാര്യ വിളിക്കുന്നത് ) വന്ന കഥയാ.. ഈയിടെ എം,എസ്.രാജുമായി ഒന്നു ചാറ്റ് ചെയ്തപ്പോള്‍ വീണ്ടും ജീവന്‍ വെച്ചു.. ആ ഭൂതത്തിനെ തുറന്നു വിട്ടവന്‍ എന്ന നിലയില്‍ ആ പാവത്തിനെ ബാധിച്ചു എന്ന് മാത്രം. നന്ദി..വീണ്ടും വരണേ,

പ്രിയ അനില്‍ @ബ്ലോഗ്..

അതെ അനില്‍ ഇതു ബീറ്റാ ആണെന്ന രാജ് പറഞ്ഞതു.. ബ്ലോഗ് എഴുതുന്നവരുടെ ബ്ലോഗ് തകര്‍ക്കാനും എഴുതുന്നവന് ഭ്രാന്ത് പിടിക്കാനും ഉള്ള അപ്ഡെട്ടട് വേര്‍ഷന്‍ ഇറക്കുന്നു എന്ന് രാജ് പറഞ്ഞിരുന്നു... അറിയില്ല.. കാരണം ബ്ലോഗ് എഴുതുന്നവനെ തെറി വിളിക്കുകയും കമന്റില്‍ അനോണി വിളികള്‍ നടത്തുന്ന കാലം കഴിഞ്ഞില്ലാ എന്നാ അറിവ്...
ചോദിക്കണം..

നന്ദി..വീണ്ടും വരണേ

krish | കൃഷ് said...

:)

InnalekaLute OrmmakaL said...

കൂടോത്രം സോഫ്റ്റ് വേയര്‍ എനിക്കും ഒരെണ്ണം ആവശ്യമുണ്ടു കേട്ടോ ! എനിക്കും ഉണ്ടു രണ്ടു മൂന്നു ശത്രുക്കള്‍...........

InnalekaLute OrmmakaL said...

കൂടോത്രം സോഫ്റ്റ് വേയര്‍ എനിക്കും ഒരെണ്ണം ആവശ്യമുണ്ടു കേട്ടോ ! എനിക്കും ഉണ്ടു രണ്ടു മൂന്നു ശത്രുക്കള്‍...........

എം.എസ്. രാജ്‌ | M S Raj said...

[തെറിവിളി]
ഡാ,
ഈ ബീറ്റ വെര്ഷന്‍ എറക്കുന്നേനു മുന്നെ ഒള്ള അനുഭവം വെച്ചു നിന്നോടൊരുകാര്യം ചോദിക്കുവാ. ഏതു കുറവിലങ്ങാട്ടെ കമ്പനീലാടാ നെന്റ്റെ തല ഇന്‍ഷൂറു ചെയ്തേക്കുന്നെ? ഏഏഹ്?

പട്ടികളെപറ്റി ബ്ലോഗുന്ന നീയാണോടാ ഡിറ്റിയെ എന്റെ ശത്രുവാക്കുന്നത്?

ആരെടാ നിന്റെയീ ഗോപി? ഇപ്പൊപ്പറഞ്ഞ്ഞോ.. ഇല്ലേല്‍ നിന്റ്റെ കാര്യം ഗോ...പി!

മന്ത്രം കൊണ്ടു യന്ത്രമുണ്ടാക്കുന്ന തന്ത്രം കൊണ്ടു നീ നിന്റെ ബ്ലോഗിനാളേം കൂട്ടി, അവസാനം കൈവണങ്ങി നിന്ന മൂര്‍ത്തീടെ കൂമ്പിനു തന്നെ ശൂലം കുത്തി അല്ലേ...
[/തെറിവിളി]

സ്വാഹ..ഹാ!! ദേവീ...
ജാവാ കാവിലമ്മേ.. പൈഥണ്‍ മുത്തപ്പാ... ഉം...നാം കാണുന്നു..
നിന്റെ യൂസര്‍ ഇന്റര്‍ഫേസില്‍ ആപത്തുകളുടെ ലക്ഷണം....
ബായ്കെന്‍ഡില്‍ തീരാദുരിതങ്ങള്‍..
നിന്റെ സെന്ട്രല്‍ പ്രോസസിങ് യൂണിറ്റില്‍ ദുര്‍ന്നിമിത്തങ്ങള്‍...

ബ്ലോഗും‌‌കരക്കാവില്‍ ഭഗവതീ...
ദീപക് രാജിന്റെ പേരില്‍ ഓലപ്പീപ്പിയില്‍ എന്നും അനോണി ഗുരുതി, കമന്റ്റു പുഷ്പാഞ്ജലി, ഹിറ്റുവിളക്ക്, വിസിറ്റാര്‍ച്ചന തുടങ്ങിയവ ചെയ്താല്‍ ഫലമുണ്ടാവും..!!
അവന്റെ ബ്ലോഗിനെ കാത്തോണേ...

Rare Rose said...

കൂടോത്രം സോഫ്റ്റ്വേര്‍ കലക്കീ ട്ടാ...അങ്ങനെ കൂടോത്രവും മോഡേണ്‍ ആയി..:)..മലയാളിയുടെ പൊതു സ്വഭാവത്തിനു കൊടുത്തയേറ് അസ്സലായി...വായിച്ചു കഴിഞ്ഞപ്പോള്‍ രുദ്രാക്ഷ മാഹാത്മ്യം എന്ന സഞ്ജയന്റെ കഥയും മനസ്സിലോടിയെത്തി...അതില്‍ രുദ്രാക്ഷമായിരുന്നു താരം..

ദീപക് രാജ്|Deepak Raj said...

പ്രിയ കൃഷ്

നന്ദി..വീണ്ടും വരണം.

പ്രിയ ടിജോ
ഞാന്‍ വാങ്ങി ഉപയോഗിച്ചു എന്നെയുള്ളൂ.. ഉണ്ടാക്കിയാ ആള്‍ വേറെയാ.

ദീപക് രാജ്|Deepak Raj said...

പ്രിയ എം.എസ്.രാജെ..
എനിക്ക് ഇന്‍ഷുര്‍ ഇല്ല.. കമ്പനികള്‍ തയ്യാറല്ല അതാകാരണം.
ഡിറ്റിയ്ക്ക് ഒരു പാച്ച് ചെയ്‌താല്‍ മതി..
കള്ളാ ഗോപിയെ മറന്നു പോയി അല്ലെ.

പിന്നെ അടുത്ത വേര്‍ഷന്‍ എപ്പോള്‍ കിട്ടും..

പ്രിയ റെയര്‍ റോസ്.

നന്ദി..വീണ്ടും വരിക.. ദയവായി സഞ്ജയന്‍റെ ലിങ്ക് ഒന്നു തരുമോ.. സാധനം ഒന്നു വായിക്കാനാ/

anamika said...

kollaam Deepak...

koodothram software kalakki... :)

ദീപക് രാജ്|Deepak Raj said...

Dear Anamika

Thanks... Hopes to see u again..

veendum varanam..

deepak

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെ തന്റെ കൂടോത്രവും വായിച്ചു.ഞാനറിയാതെ തന്റെ ഫാനാകുന്നോ എന്നൊരു സംശയം?

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ്കുട്ടി ഇക്ക..

ഇഷ്ടപ്പെട്ടതില്‍ സന്തോഷം.. വീണ്ടും വരണം..
പ്രോല്‍സാഹനവും വിമര്‍ശനവും തരണം..
നന്ദി..