Friday, December 19, 2008

33.കൈക്കാരനും ശ്മശാനത്തിലെ പ്രേതവും.

ചെറുപ്പത്തിലെ മകനെ അച്ചനാക്കാന്‍ വീട്ടുകാര്‍ നേര്‍ന്നിരുന്നു. പക്ഷെ വളര്‍ന്നുവന്നപ്പോള്‍ മകന്‍റെ മുഖത്തെ രൂപവും ഭാവവും കണ്ടു മാതാപിതാക്കള്‍ നേര്‍ച്ച മാറ്റി. അതിന് പകരം പള്ളിയ്ക്ക് ഒരു മണിവാങ്ങികൊടുത്തു നേര്‍ച്ച കൊടുക്കാത്തതിന്‍റെ പാപത്തില്‍ നിന്നു രക്ഷനേടാന്‍ ആ പാവങ്ങള്‍ ശ്രമിച്ചു..

പക്ഷെ അവര്‍ക്കുണ്ടോ അറിയൂ ... ഇവനെ അച്ചനാക്കാതിരിക്കാന്‍ കര്‍ത്താവിനും നേര്‍ച്ചയുണ്ടായിരുന്നു. കാരണം ഈ മാന്യദേഹം അച്ചനായാല്‍ കര്‍ത്താവിന്‍ പ്രതിരൂപമാണല്ലോ അച്ചന്‍ എന്ന വകയില്‍ അച്ചനിലൂടെ കര്‍ത്താവിനും വേണ്ടുവോളം തെറി കിട്ടും. ഭൂമിയിലെ പാപികള്‍ ചെയ്ത പാപത്തിനു കുരിശു വരിച്ച കര്‍ത്താവിനു ഇനിയും ശമുവേലിന്‍റെ രൂപത്തില്‍ മറ്റൊരു കുരിശ് ചുമക്കാന്‍ പദ്ധതിയില്ലായിരുന്നു എന്നതാണ് വാസ്തവം.

പക്ഷെ കര്‍ത്താവിനെയും നമ്മുടെ കഥാനായകന്‍റെ മാതാപിതാക്കളുടെയും നേര്‍ച്ചയെ പറ്റി അറിയുമായിരുന്ന ദൈവം പക്ഷെ വിധിയുടെ രൂപത്തില്‍ വന്നു കഥാനായകനെ പള്ളിയിലെ കൈക്കാരന്‍ ആക്കി മാറ്റി..അങ്ങനെ ദൈവം കര്‍ത്താവിനോടും ടിയാന്‍റെ മാതാപിതാക്കളോടും ഒരു സമദൂരം പാലിച്ചു എന്ന് പറഞ്ഞാല്‍ മതി.

ഇനി കഥാനായകനെ പരിചയപ്പെടാം.പേരു ശമുവേല്‍.. പേരിന്‍റെ വാലില്‍ ഒരു വേല്‍ ഉണ്ടെങ്കിലും മാന്യദേഹത്തിനു പളനി ശ്രീമുരുകനുമായോ അദ്ദേഹത്തിന്‍റെ വേലുമായോ യാതൊരു ബന്ധവും ഇല്ല.. അഥവാ ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാല്‍ ശമുവേല്‍ മിണ്ടില്ലെങ്കിലും ശ്രീമുരുകന്‍ തന്‍റെ വേലിനെ അപകീര്‍ത്തിപെടുത്തി എന്ന് പറഞ്ഞു കേസുകൊടുക്കും..ആന മണ്ടത്തരങ്ങളുടെ ആകെ തുകയെന്നോ മണ്ടത്തരങ്ങളുടെ പര്യായം എന്നോ ചില ദോഷൈകദൃക്കുകള്‍ വിളിക്കുമെങ്കിലും ചില വിവരദോഷത്തിന് മണ്ടത്തരങ്ങള്‍ എന്ന പേരു കൊടുത്താല്‍ ശമുവേല്‍ എന്ത് ചെയ്യും..

ഇനി കഥയുടെ റൂട്ട് മാറുന്നു... നേരെ കാര്യത്തിലേക്ക് കടക്കട്ടെ.. കഥതുടങ്ങുന്നത് ഇങ്ങനെ.. ആകെപ്പാടെ ഇരുപതു വീടുകള്‍ മാത്രമുള്ള ഇടവകയിലേക്ക് പുതിയതായി എത്തിയാതാണ് ഫാദര്‍ തെക്കുംമൂടന്‍ എന്നറിയപ്പെടുന്ന ജോണ്‍ അച്ചന്‍.ചെറുപ്പക്കാരനും ടൌണിലെ കോളേജില്‍ മലയാളം വായിക്കുന്നവനും (റീഡര്‍ എന്ന് ആംഗലേയം) ആയ ജോണ്‍ അച്ചന്‍ പ്രേത കഥകളുടെ സ്ഥിരംവായനക്കാരന്‍ ആയിര‌ുന്നു. പരേതന്‍,കുറുമാന്‍ തുടങ്ങിയവരുടെ ബ്ലോഗും വായിക്കുമത്രേ.ഒപ്പം തന്‍റെ വിശാലമായ വായനകൊണ്ട്‌ കിട്ടുന്ന പ്രേതാനുഭവങ്ങള്‍ ശമുവേലിന്‍റെ തുടങ്ങി പലരുടെയും പേരില്‍ പ്രേതനോവലുകള്‍ ആക്കി മംഗളം,മനോരമ വാരിക തുടങ്ങിയ "മ" പ്രസിദ്ധീകരങ്ങളിലും അച്ചടി മഷി പുരട്ടുമായിരുന്നത്രേ..

ശമുവേലിന്‍റെ പേരില്‍ തങ്ങളുടെ കഥകള്‍ പ്രസിദ്ധീകരിച്ചതിനാല്‍ പ്രേതങ്ങള്‍ക്കും ശമുവേലിനോട് ഒരു നീരസം ഉണ്ടെന്നത് ഇതിനിടെ ശമുവേല്‍ തിരിച്ചറിഞ്ഞു..നമ്മുടെ അച്ചന്‍ കൊണ്ടു വച്ചിരുന്ന മുഴുവന്‍ പ്രേതകഥകളും വാരികകളില്‍ എഴുതുന്ന പ്രേതനോവലുകളും വായിക്കുകയായിരുന്നു നമ്മുടെ ശമുവേലിന്‍റെ പകല്‍സമയങ്ങളിലെ വിനോദം.അല്ലാതെ പ്രത്യേകിച്ച് പള്ളിയില്‍ പണിയും ഇല്ല. പിന്നെ വായിച്ചു മടുക്കുമ്പോള്‍ വിശാലമായി ഉറങ്ങി ബോറടി മാറ്റുന്നതും ചെറിയ വിനോദങ്ങളില്‍പ്പെടുന്നു.

കുഗ്രാമം ആയിരുന്നതും പ്രത്യേകിച്ച് പള്ളിയ്ക്ക് തെമ്മാടിക്കുഴി ഇല്ലായിരുന്നതിന്നത് കൊണ്ടും എല്ലാവരെയും ഒരേ സെമിത്തേരിയില്‍ ആയിരുന്നു അടക്കിയിരുന്നത്‌.. അതുകൊണ്ട് തന്നെ തൂങ്ങി മരിച്ചവരും വിഷമടിച്ചു നരകലോകം പ്രാപിച്ചവരും മാന്യമായി കര്‍തൃസന്നിധിയില്‍ പോയവരും തമ്മില്‍ പ്രശ്നമുണ്ടാകാതെ ഒരേ സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

അന്നൊരു വെള്ളിയാഴ്ച.. കഥകളില്‍ പറയുന്ന പോലെ പ്രേതങ്ങള്‍ ഇറങ്ങി വിഹരിക്കുന്ന ദിവസം.. ശമുവേല്‍ മുറ്റത്തു മുള്ളാന്‍ ഇറങ്ങിയപ്പോള്‍ ശവക്കോട്ടയില്‍ ഒരനക്കം.. കണ്ണ് തിരുമ്മി നോക്കി... ഇനി കുറുമാന്‍റെയോ പരേതന്‍റെയോ പ്രതങ്ങള്‍ കഥകളില്‍ നിന്നു വന്നതാണോ.. അതോ ഇനി ജോണ്‍ അച്ചന്‍ സൃഷ്‌ടിച്ച പ്രേതങ്ങളാണോ..? അതോ ഇനി വെറും തോന്നലാണോ..??അല്ല സത്യമായും കല്ലറയില്‍ അനക്കം ഉണ്ട്..കണ്ടിട്ട് ഒന്നിലധികം പ്രേതങ്ങള്‍ ഉണ്ടെന്നു തോന്നുന്നു... നല്ലവണ്ണം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പ്രേതങ്ങളെ ഓടിയ്ക്കാന്‍ തന്നെ തീരുമാനിച്ചു..

"കര്‍ത്താവിന്‍റെ നാമത്തില്‍ ശക്തിയായി നിന്നോട് കല്‍പ്പിക്കുന്നു..പോ..പോ സാത്താനെ.."

പക്ഷെ അച്ചന്‍ പറയാതെ കൈക്കാരന്‍ പറഞ്ഞാല്‍ പ്രേതമുണ്ടോ പോകുന്നു...അല്ലെങ്കില്‍ തന്നെ കൈക്കാരന്‍ കടമറ്റത്ത്‌ കത്തനാരകാന്‍ ശ്രമിച്ചാല്‍ പ്രേതങ്ങള്‍ കേള്‍ക്കുമോ ..?? പ്രേതങ്ങള്‍ക്കും അതിന്‍റെതായ നിലവാരം ഇല്ലേ.. ആപ്പയും ഊപ്പയും പറഞ്ഞാല്‍ കേള്‍ക്കാന്‍ പ്രേതങ്ങള്‍ എന്താ രാഷ്ട്രീയക്കാരനോ..

ശമുവേല്‍ അച്ചനെ നീട്ടി വിളിച്ചു..

"അച്ചാ,..............."

പക്ഷെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി..അവസാനം അടുത്ത സുഹൃത്തും പണ്ടു കാലത്തു ഷാപ്പിലെ സ്ഥിരം കൂട്ടു കുടിയനുമായിരുന്ന സദാശിവന്‍ പഠിപ്പിച്ച വേലയിലേക്ക് തിരിഞ്ഞു.. സാത്താനെ മുണ്ടുപൊക്കി കാണിച്ചു...കൈ വെള്ളയില്‍ മൂത്രം ഒഴിച്ച് സാത്താന് നേരെ എറിഞ്ഞു..ഒപ്പം

"അര്‍ജുനന്‍,ഫല്‍ഗുനന്‍ തുടങ്ങിയ നാമങ്ങളും.."

ഏതായാലും വിദ്യ ഫലിച്ചു..ഒരു പക്ഷെ ഹിന്ദു പ്രേതങ്ങള്‍ ആണെന്ന് തോന്നുന്നു .. വഴിമാറി കേറിയതാവം. പ്രേതങ്ങളെ കണ്ടില്ല. പോയെന്ന് തോന്നി.പ്രേതങ്ങളെ ഓടിച്ചു കഴിഞ്ഞപ്പോള്‍ വന്ന ധൈര്യവും കൊണ്ടു ശമുവേല്‍ നേരെ കുഴിമാടത്തില്‍ ചെന്നു.. പുതിയതായി ഒരാളെ മറവു ചെയ്ത കുഴിമാടത്തിലെ മണ്ണ് അല്പം ഇളകി കിടന്നിടത്ത് എന്നതോ കിടന്നു തിളങ്ങുന്നു..ശമുവേല്‍ കുനിഞ്ഞു ആ സാധനം കൈയിലെടുത്തു നേരെ അച്ചന്‍റെ അടുത്തേക്ക് നടന്നു..

പക്ഷെ ശമുവേല്‍ അച്ചന്‍റെ അടുത്ത് വരുന്നതിനു മുമ്പെ അച്ചന്‍ മുറി തുറന്നു ശമുവേലിന്‍റെ അടുത്തേക്ക്‌ വന്നു..വന്ന പാടെ അച്ചന്‍ ചോദിച്ചു...

"എന്താടോ രാത്രിയില്‍ ശവക്കോട്ടയില്‍ നിന്നു വരുന്നതു.. എന്തിനാ വെറുതെ തൊള്ള തുറന്നു കൂവിയത് .."

"അച്ചോ ഞാന്‍ ശവക്കല്ലറയില്‍..."

അച്ചന്‍ ദേഷ്യത്തോടെ ആക്രോശിച്ചു..

" എന്താടോ ഇത്..ഒന്നാമതെ അച്ചന്മാരും സഭയും പേരുദോഷം കേട്ടിരിക്കുകയ.. ഇനി ഇപ്പോള്‍ കൈക്കാരനും തുടങ്ങിക്കോ..നാണം ഇല്ലാതെ..."

"അച്ചാ പ്രേതം....ഞാന്‍ കല്ലറയില്‍..."

ഒരു വിധത്തില്‍ ശമുവേല്‍ പറഞ്ഞൊപ്പിച്ചു..

"പ്രേതം ആയിരുന്നെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യം എന്തായിരുന്നു...."

കൈയിലിരുന്ന സാധനത്തെ ചൂണ്ടി അച്ചന്‍ ചോദിച്ചപ്പോള്‍ ശമുവേല്‍ അച്ചന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ തന്‍റെ കൈയില്‍ ഇരുന്ന സാധനം നോക്കി... ഒരു കോണ്ടം......

"പറഞ്ഞപോലെ പ്രേതങ്ങള്‍ക്കു ഇതെന്തിനാ അച്ചോ..??"

പതിയെ ശമുവേല്‍ ചോദിച്ചു

പിറുപിറുത്തുകൊണ്ട് നടക്കുന്ന അച്ചന്‍റെ പിന്നാലെ നടക്കുന്ന ശമുവേലിന്‍റെയും സംശയം പിന്നെയും അതുതന്നെയായിരുന്നു..

"പ്രേതങ്ങള്‍ക്കെന്തിനാ ........."

പാവം ശമുവേലിനോട് കര്‍ത്താവേ പൊറുക്കണം.. അറിയാത്ത കാര്യത്തിനു ശമുവേലിനെ തെറിപറഞ്ഞ അച്ചനോടും..

13 comments:

ദീപക് രാജ്|Deepak Raj said...

കൈക്കാരനും ശ്മശാനത്തിലെ പ്രേതവും.

ചെറുപ്പത്തിലെ മകനെ അച്ചനാക്കാന്‍ വീട്ടുകാര്‍ നേര്‍ന്നിരുന്നു. പക്ഷെ വളര്‍ന്നുവന്നപ്പോള്‍ മകന്‍റെ മുഖത്തെ രൂപവും ഭാവവും കണ്ടു മാതാപിതാക്കള്‍ നേര്‍ച്ച മാറ്റി. അതിന് പകരം പള്ളിയ്ക്ക് ഒരു മണിവാങ്ങികൊടുത്തു നേര്‍ച്ച കൊടുക്കാത്തതിന്‍റെ പാപത്തില്‍ നിന്നു രക്ഷനേടാന്‍ ആ പാവങ്ങള്‍ ശ്രമിച്ചു..

പക്ഷെ അവര്‍ക്കുണ്ടോ അറിയൂ ... ഇവനെ അച്ചനാക്കാതിരിക്കാന്‍ കര്‍ത്താവിനും നേര്‍ച്ചയുണ്ടായിരുന്നു. കാരണം ഈ മാന്യദേഹം അച്ചനായാല്‍ കര്‍ത്താവിന്‍ പ്രതിരൂപമാണല്ലോ അച്ചന്‍ എന്ന വകയില്‍ അച്ചനിലൂടെ കര്‍ത്താവിനും വേണ്ടുവോളം തെറി കിട്ടും. ഭൂമിയിലെ പാപികള്‍ ചെയ്ത പാപത്തിനു കുരിശു വരിച്ച കര്‍ത്താവിനു ഇനിയും ശമുവേലിന്‍റെ രൂപത്തില്‍ മറ്റൊരു കുരിശ് ചുമക്കാന്‍ പദ്ധതിയില്ലായിരുന്നു എന്നതാണ് വാസ്തവം.

Randeep said...

haha very funny :) keep it up

Cheers
Randeep

ദീപക് രാജ്|Deepak Raj said...

Dear Randeep

thanks... see you again.

Kiranz..!! said...

ദീപക്കേ..രണ്ടും കല്‍പ്പിച്ചാണല്ലേ :)

ഇഗ്ഗോയ് /iggooy said...

കൊള്ളാം പക്ഷെ വ്യത്യസ്തത ഇല്ലല്ലോ
പൊന്‍കുന്നം വര്‍ക്കിയുടെ അന്തോണി നീയും അച്ച്ചനായോടാ വായിച്ചിട്ടില്ലേ
അതുപോലെ ആകണം എന്നല്ല അങ്ങനെ രൂക്ഷ്മായാല്‍ സംഗതി കലക്കും
ഈ സംഗതി പേരുകേട്ട പാട്ടുകാര്‍ പറയാനാ ആ സംഗതി ആല്ല. തിരിഞ്ഞോ

smitha adharsh said...

പതിനെട്ടു വയസ്സ് തികയാത്തത് കൊണ്ടു,എനിക്കാ "സംഗതി" എന്താണെന്ന് പിടികിട്ടിയില്ല.ഗൂഗിളില്‍ സെര്‍ച്ചിയാല്‍ കിട്ടുമോ ആവോ?

ഹരീഷ് തൊടുപുഴ said...

ദീപക്കേ;
ഹ ഹ ഹാഹ്!!!!

ദീപക് രാജ്|Deepak Raj said...

പ്രിയ കിരണ്‍സേ..

ചുമ്മാ ഒന്നു പറഞ്ഞതാ..വെറുതെ..
നന്ദി..വീണ്ടും വരണം.

പ്രിയ ഷിനു.

സത്യത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു യാത്ര.അതാ ഒരു വൈഷമ്യം..കാരണം വെറുതെ എന്തിനാ പണ്ടു പറഞ്ഞതുപോലെ വേലിയെ ഇരിക്കുന്നതിനെ ഡിക്കിയില്‍ ഇടുന്നത്...
നന്ദി...വീണ്ടും വരണം..

പ്രിയ സ്മിത ആദര്‍ശ്

കുട്ടികള്‍ക്ക് കുട്ടി കഥയായും ഉപയോഗിക്കാം എന്നരീതിയിലാ എഴുത്ത്..അപ്പോള്‍ മേല് നോവാതെ കഴിയാമല്ലോ..
ഗൂഗിളില്‍ കിട്ടിയിരുന്നെങ്കില്‍ കേരളം നന്നായേനെ
പ്രിയ ഹരീഷ് തൊടുപുഴ.
ചുമ്മാതെ അങ്ങനെ എഴുതുന്നു..അത്ര തന്നെ.
വീണ്ടും വരണേ.. നന്ദി.

മാണിക്യം said...

കൊള്ളാം ദീപക്..
അപ്പോള്‍ ഇതാണല്ലേക്വാണ്ഡം തീയറി ?

ദീപക് രാജ്|Deepak Raj said...

പ്രിയ മാണിക്യം..

ഹ ഹ ഹ ..ഇങ്ങനെയും തിയറി ഉണ്ടാക്കാം എന്ന് നമ്മെ അവര്‍ പഠിപ്പിക്കുകയാണല്ലോ..

നന്ദി.. വീണ്ടും വരണം

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദീപക് ഹിമാലയ യാത്രയിലാണ്. ഓരോ കഥയും ഒരു പുതിയ ചവിട്ടുപടി.
അഭിനന്ദനങ്ങള്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദീപക് ഹിമാലയ യാത്രയിലാണ്. ഓരോ കഥയും ഒരു പുതിയ ചവിട്ടുപടി.
അഭിനന്ദനങ്ങള്‍.

ദീപക് രാജ്|Deepak Raj said...

പ്രിയ ശിവേട്ടാ..

നന്ദി.. അങ്ങനെ ഓരോന്ന് പടച്ചു വിടുന്നു എന്ന് മാത്രം... ഇപ്പോള്‍ കൂട്ടത്തില്‍ ഞാന്‍ സജീവമല്ല.. എന്തിനും ഏതിനും ഉള്ള സെന്‍സര്‍ അല്പം കൂടുതല്‍ ആണെന്ന് തോന്നുന്നു..

വീണ്ടും വരണം വായിക്കണം..
സ്നേഹത്തോടെ
ദീപക് രാജ്