ഷാപ്പിലിരുന്നു രണ്ടെണ്ണം വീശുമ്പോഴാണ് അടുത്തിരുന്നു കുടിച്ചുകൊണ്ടിരുന്ന ലിന്സന് കുമ്പസാരകഥ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കാണിച്ച പാപങ്ങള്‍ ഒക്കെതന്നെ ഒറ്റ കുമ്പസാരത്താല്‍ കഴുകി കളഞ്ഞത്രേ.. കേട്ടപ്പോള്‍ അവുസേപ്പിനും സംഭവം കൊള്ളാമെന്ന് തോന്നി..
ജനിച്ചു മാമോദീസയ്ക്ക് വേണ്ടിയാണ് ജീവിതത്തില്‍ ആകെയൊരിക്കല് പള്ളിയില്‍ പോയത്. സാധാരണ ഇടത്തരം വിശ്വാസം മാത്രമുള്ള ക്രിസ്ത്യാനിയെപ്പോലെ കല്യാണത്തിന് പള്ളിയില്‍ പോകാമെന്ന് വെച്ചാല്‍ ചെല്ലുന്നിടം തറവാടും കിട്ടുന്നവള്‍ മണവാട്ടിയും ആക്കുന്ന തനിക്ക് അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല.. ഇനി മരിക്കുമ്പോള്‍ പോകാമെന്ന് വെച്ചാല്‍ കൈയിലിരുപ്പുമൂലം എപ്പോള്‍ എവിടെ കാറ്റുപോകും എന്നൊരു ഉറപ്പും ഇല്ല..
ഇനി ലിന്സന് പറഞ്ഞപോലെ ഒന്നു പോയി കുമ്പസരിച്ചാലോ..പതിവ് പോലെ ഷാപ്പില് കടം പറഞ്ഞു അവുസേപ്പ് ഇറങ്ങി നടന്നു.. പെട്ടെന്ന് എന്തോ ഓര്‍ത്തു തിരിഞ്ഞു നിന്നു.. ഷാപ്പില് കുടിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും കണ്ണുകള്‍ അവുസേപ്പിലായിരുന്നു..
" എടാ ലിന്‍സാ... എന്റെയാ കൈലി ഷാപ്പിനുള്ളിലാ .. എടുത്തു കൊണ്ടു വാ..."
ഉറക്കെ വിളിച്ചു പറയണ്ട താമസം കൈലി കൊണ്ട് ലിന്സന് ഹാജര്‍. അല്ലെങ്കിലും ഷാപ്പിലെ സീനിയര്‍ കുടിയനായ തന്നെ വെറുപ്പിക്കാന്‍ ലിന്സനാവുമോ..?കൈലി വാരിയുടുത്തു..
" ഡാ ലിന്‍സാ .. ഞാന്‍ നേരെ പള്ളിയില്‍ പോവുകയാ.. ഒന്നു കുമ്പസരിക്കണം.. എല്ലാ പാപങ്ങളും അങ്ങ് തീര്‍ത്തേക്കാം.. ഇനി അടുത്ത കൊല്ലം മുതല്‍ അല്പം ഡീസന്റായി ജീവിക്കണം."
ലിന്സന് ഒന്നും മിണ്ടാതെ കൂടെ കൂടി.തൊട്ടടുത്താണ് പള്ളി.. ഷാപ്പിന്റെ നിയമാനുസൃതമായ പരിധിയുടെ തൊട്ടു വെളിയില്‍ ആണ് പള്ളി.. (പള്ളിയുടെ നിയമാനുസൃതമായ പരിധി എന്ന് വിശ്വാസികള്‍ പറയും..)ചെന്നപാടെ അച്ചനെ വിളിച്ചു..
"കൂയി.....ഓയി... അച്ചോ....."
ഫാദര്‍ വില്യം ഡിക്രൂസ് ഇറങ്ങി വന്നു..
"എന്താ മോനേ....അല്ല നീ അവുസേപ്പല്ലേ.. എന്റെ മരണത്തിനു മുമ്പെ നിന്നെ നേര്‍വഴി കാട്ടണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഏതായാലും നീ വന്നല്ലോ.."
അവുസേപ്പോന്നു ഞെട്ടി..എടാ ഞാന്‍ വരുന്നെന്നു അച്ചനെങ്ങനെ അറിയാം..
" അച്ചോ അതൊക്കെ പോട്ടെ.. എനിക്കൊന്നു കുമ്പസരിക്കണം.."
"ഇപ്പോഴോ .."
" അതെന്താ അച്ചോ... സമയം നോക്കി കുമ്പസരിപ്പിക്കാന്‍ ഇതെന്താ സിനിമാ തീയേറ്റര്‍ ആണോ.."
കൂടുതല്‍ പറഞ്ഞാല്‍ കാര്യം വഷളാവും എന്നറിയാവുന്ന അച്ചന് അവുസേപ്പിനെയും കൂട്ടി അകത്തേക്ക് പോയി..അവുസേപ്പ് കുമ്പസാരം തുടങ്ങി.
" അച്ചോ.. ഞാന്‍ പാപിയാണ്.. ഇതു വരെ മനം നൊന്തു പ്രാര്‍ത്ഥനയോ കുമ്പസാരമോ നടത്തിയിട്ടില്ല.. എന്നെ നേരെയാക്കണേ.. കര്‍ത്താവ് കേട്ടില്ലാ എന്ന് വരും.. അച്ചന് പറയണേ. പിന്നെ പണ്ടൊരിക്കല്‍ പള്ളിയില്‍ കയറി വഞ്ചി പൊളിച്ചതും പള്ളിവക പശുവിനെ മോഷ്ടിച്ചതും ഞാന്‍ തന്നെ.. "
കേട്ടുകൊണ്ടിരുന്ന അച്ചന് ഞെളിപിരി കൊണ്ടു.
"അച്ചന് പിണങ്ങരുത്.. അച്ചന്റെ മോളെ കമന്റടിച്ചു എന്നോ അവളുടെ കഴുത്തില്‍ കിടന്ന മാലയാരോ പറിച്ചു എന്നൊരു കേസില്ലേ.. അതും ഞാന്‍ തന്നെയായിരുന്നു..പിന്നെ അച്ചന്റെ ഭാര്യയുടെ രഹസ്യ കാമുകന് ആരാണെന്നു പറഞ്ഞു എന്നും ഭാര്യയെ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തില്ലേ.....ആയ കാമുകനും ഞാന്‍ തന്നെ.."

അച്ചന് ചാടി എഴുന്നേറ്റു.. നേരെ അവുസേപ്പിന്റെ കരണം നോക്കി ഒന്നു കൊടുത്തു..
"ഡാ കള്ളാ.. നിന്നെ .. പോലീസില്‍ ഏല്‍പ്പിക്കും.."
"ഓ പിന്നെ ഞോട്ടും. കുമ്പസാര രഹസ്യം വെളിയില്‍ പറയരുതെന്നല്ലേ.."
"ഒന്നാമത്തെ നീയൊക്കെ പറയുന്ന ആഭാസത്തരങ്ങള്‍ കേട്ടു കേട്ട് ഞങ്ങള്‍ പെഴച്ചു പോയി.. ഇനി വയ്യ.. പിന്നെ നീ ചെയ്ത പാപങ്ങള്‍ കേട്ടിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ .."
" അച്ചോ ... ഞാന്‍ കുമ്പസാരിച്ചു.. ഞാന്‍ വിശുദ്ധന് ആയി.. ഇനി അച്ചന് എന്നെ തല്ലിയാല്‍ അച്ചന് പാപിയാവും..എന്ത് പറയുന്നു.."
അച്ചന് ദേഷ്യത്തോടെ നോക്കി.. നേരെ പള്ളിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു... അവിടെ ചെന്നിട്ടു വേണം ഭാര്യക്ക് രണ്ടു കൊടുക്കാന്‍.
" അച്ചോ... ഞാന്‍ വിശുദ്ധന് ആണ് കേട്ടോ... തിരിച്ചു വരുമ്പോള്‍ കുമ്പസരിക്കണമെങ്കില് എന്റെ വീട്ടിലോട്ടു വന്നാല്‍ മതി..പള്ളി പോലെ പരിശുദ്ധമല്ലേ എന്റെ വീടും. ങ്ങ പിന്നെ എന്റെ ചെരുപ്പ് അച്ചന്റെ വീട്ടില്‍ ഉണ്ടോന്നൊരു സംശയം. ഒന്നു നോക്കണേ. "
അവുസേപ്പ് വീടിലേക്ക് നടന്നു.....അഴിഞ്ഞു വീണ കൈലി എടുത്തുകൊണ്ടു ലിന്സന് പിന്നാലെ നടന്നു..ആഭാസനില് നിന്നു വിശുദ്ധനായ അവുസേപ്പ് വീട്ടിലേക്ക് നടക്കുമ്പോള്‍ ഭാര്യക്ക് തല്ലു കൊടുത്തു ആഭാസന് ആവാന്‍ അച്ചന് തന്റെ വീട്ടിലേക്കും നടന്നു.
കള്ളനായാലും കള്ളുകുടിയനായാലും സത്യത്തില്‍ ഹൃദയം നൊന്തു പശ്ചാത്തപിക്കുന്നവനോട് കര്‍ത്താവ് പൊറുക്കും.. കുപ്പയമിട്ടാലും കൂതറപണി കാണിച്ചാല്‍ അവരോട് കര്‍ത്താവ് പൊറുക്കില്ല..
(കുമ്പസാരിച്ചാല്‍ പാപ വിമുക്തനാവും എന്ന വിശ്വാസത്തില്‍ കുമ്പസരിച്ച അവുസേപ്പിനോട് കര്‍ത്താവ് പൊറുത്തു മാപ്പു നല്കി... എന്നാല്‍ കല്ലുകുടിയന്റെ വാക്കു കേട്ടു ഭാര്യയെ തല്ലിയ അച്ചനോട് കര്‍ത്താവ് ക്ഷമിച്ചില്ല..)
എന്റെ ബ്ലോഗിന്റെ ആദ്യ ക്രിസ്മസ്. നാലുമാസം മുമ്പ് ഇതെഴുതി തുടങ്ങിയപ്പോള്‍ എങ്ങനെ മുമ്പോട്ട് പോകണം എന്നുപോലും അറിയില്ലായിരുന്നു.. എന്തെഴുതണം.എങ്ങനെ എഴുതണം. എങ്ങനെ അഗ്ഗ്രികള്ക്ക് നേര്‍ച്ച ഇടണം. തുടങ്ങി നൂറു നൂറു സംശയങ്ങള്‍.. ഈ വര്‍ഷം ആയിരം ആളുകള്‍ എങ്കിലും ബ്ലോഗില്‍ വന്നുപോകണം എന്നൊരു മോഹം ഉണ്ടായിരുന്നു.. പക്ഷെ അതില്‍ കൂടുതല്‍ ആളുകള്‍ വരുകയും എനിക്ക് പ്രോത്സാഹനം തരുകയും ചെയ്തു.. എല്ലാവര്ക്കും നന്ദി.
ക്രിസ്മസ് ആശംസകള്‍ ഒപ്പം പുതുവത്സരാശംസകള്‍
സസ്നേഹം
(ദീപക് രാജ്)

ക്രിസ്മസ് കേക്ക്
(സൂപ്പറാണ് കേട്ടോ..)
12 comments:
എന്റെ ബ്ലോഗിന്റെ ആദ്യ ക്രിസ്മസ്. നാലുമാസം മുമ്പ് ഇതെഴുതി തുടങ്ങിയപ്പോള്‍ എങ്ങനെ മുമ്പോട്ട് പോകണം എന്നുപോലും അറിയില്ലായിരുന്നു.. എന്തെഴുതണം.എങ്ങനെ എഴുതണം. എങ്ങനെ അഗ്ഗ്രികള്ക്ക് നേര്‍ച്ച ഇടണം. തുടങ്ങി നൂറു നൂറു സംശയങ്ങള്‍.. ഈ വര്‍ഷം ആയിരം ആളുകള്‍ എങ്കിലും ബ്ലോഗില്‍ വന്നുപോകണം എന്നൊരു മോഹം ഉണ്ടായിരുന്നു.. പക്ഷെ അതില്‍ കൂടുതല്‍ ആളുകള്‍ വരുകയും എനിക്ക് പ്രോത്സാഹനം തരുകയും ചെയ്തു.. എല്ലാവര്ക്കും നന്ദി.
ക്രിസ്മസ് ആശംസകള്‍ ഒപ്പം പുതുവത്സരാശംസകള്‍
സസ്നേഹം
(ദീപക് രാജ്)
*** ☆ ***
** ☆ ☆**
*☆ ☆ ☆*
* * * * * * * * * *
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍
എല്ലാവര്ക്കും സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ
എന്ന പ്രാര്‍ത്ഥനയോടെ .
സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
☆☆☆മാണിക്യം☆☆☆
നാലു മാസം മുന്‍പു തുടങ്ങിയ ബ്ലോഗിന്റെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിക്കുമ്പൊള്‍ ഈ നല്ലവന്റെയും ആശംസകള്‍.
പിന്നെ ഔസേപ്പിനെ പോലെ ഞാനും ഒരിക്കല്‍ കുമ്പസാരിക്കാന്‍ പോയി...കല്യാണ തലേന്ന്. അപ്പോള്‍ അച്ചന് [ഡികൃൂസ് അല്ല] ചോദിക്കുകയാ...നീ ഏതാണെന്ന്? ഏതായാലും ഔസേപ്പിനെ ഡികൃൂസ്സച്ചന് തിരിച്ചറിഞ്ഞല്ലോ. രൗദ്രം സിനിമയയില്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്താല്‍ അതായിരിക്കണമെടാ അച്ചന്.
എഴുതുക..എഴുതി എഴുതി വളരുക....
സസ്നേഹം,
പഴമ്പുരാണംസ്.
അച്ഛനാണത്രേ അച്ഛന് :)
അച്ചനെ അങ്ങ് വിട്ടേര് ദീപകെ.. എന്തിനാ അങ്ങരെ ആഭാസന് ആക്കുന്നെ.
ആദ്യ ക്രിസ്മസ് ആഘോഷിക്കുന്ന ബ്ലോഗിനു് ആശംസകള്‍ (കുറച്ചു് ബ്ലോഗ് ഓണര്‍ക്കും എടുക്കാം).
എന്തായാലും കേക്ക് സൂപ്പര്‍ തന്നെ. കൊതിയാവുന്നുണ്ട്ട്ടോ.
ഹായ് ദീപക്,
എന്നും വിചാരിക്കും ദീപക്കിന്റെ അടുത്ത പോസ്റ്റിനു ആദ്യം കമന്ട്ടടിക്കുനത് ഞാന്‍ ആകണമെന്ന് പക്ഷെ ഇവരെല്ലാം എന്നും തോല്പിക്കുന്നു. ഒരു കാര്യം, തന്റെ ബ്ലോഗിലാ മിക്കവാറും എന്റെ ജോലി തുടങ്ങുന്നത്. ഇപ്പൊ ഒരു ശീലമായി, ബ്ലോഗ് കണ്ടില്ലേല്‍ ജോലിചെയ്യാന്‍ ഒരു ഊര്‍ജ്ജം ഇല്ല. ദീപക് രാജിന്റെ സൃഷ്ടികള്‍ ഒരുപാട് കാലം വായിക്കപ്പെടട്ടെ.
ഒരുപാടു ക്രിസ്മസ്കള് ആഘോഷിച്ചു,ആഘോഷിച്ചു ഇയാള്‍ ഒരു പ്രസ്ഥാനമായി വളരട്ടെ..ആശംസകള്‍..ഹൃദയത്തില്‍ നിന്നും...
എല്ലാ വിധ ആശംസകളും.....
ദീപക്!
ഇവിടെ വന്നു കണ്ടപ്പോള്‍ വളരെ സന്തോഷം!!
ഒരു സൂപ്പര്‍ ബ്ലോഗറിലേക്ക് വളര്‍ത്തട്ടെ 2009 !!
ആശംസകള്‍!!
പ്രിയ മാണിക്യം..
നന്ദി.,... ഒപ്പം പുതുവല്സരാശംസകള്
വീണ്ടും വരണേ..
പ്രിയ സേനു ഈപ്പന് അച്ചായ
സത്യത്തില്‍ ആ അച്ചന് തന്നെ ഭാഗ്യവാന്,.. മരിക്കുന്നതിനു മുമ്പെ പഴമ്പുരാണക്കാരനെ കാണാന്‍ കഴിഞ്ഞില്ലേ..
വീണ്ടും ഓരോ താങ്ങ് താങ്ങണം കേട്ടോ.
വീണ്ടും കാണാം.
പ്രിയ ഉപബുദ്ധന്
അതാണ് സങ്കടം.. അച്ചന് തന്നേ..
വീണ്ടും കാണണേ..
പ്രിയ ശിഹാബെ...
അച്ചനെ വിട്ടു...പോരായോ..
കാണണം...വീണ്ടും വരിക..
പ്രിയ ടൈപ്പിസ്റ്റ് (എഴുത്തുകാരി)
ഈ വര്‍ഷം കുഴപ്പമില്ലാതെ പോയി.. എല്ലാവരുടെയും സഹകരണം തന്നെ കാരണം.. അടുത്ത വര്‍ഷവും അതെ സ്നേഹം ഉണ്ടായാല്‍ മാത്രമെ എനിക്ക് വീണ്ടും എഴുതാനാവൂ.
പ്രിയ മാഡ്സ്
നിങ്ങളുടെ എല്ലാം പ്രോല്‍സാഹനം.. അതാണ് വീണ്ടും എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.... വീണ്ടും വായിക്കണം വീണ്ടും വരണം അപ്പോള്‍ കൂടുതല്‍ എഴുതാം..
പ്രിയ സ്മിത ആദര്‍ശ്
എനിക്ക് എന്നും പ്രോല്‍സാഹനം തന്ന ആളാണ്.. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷവും വീണ്ടും അതുണ്ടാവണം.. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുക.. അപ്പോള്‍ ഞാന്‍ വീണ്ടും നന്നായി എഴുതാം..
പ്രിയ ശിവ
നന്ദി... എന്നും വരണേ..
പ്രിയ ജയന് ഡോക്റ്റര്‍
വളരെ നന്ദി.. സത്യത്തില്‍ കൂട്ടത്തില്‍ ഒരാഴ്ച ഇത്ര പോസ്റ്റ് മാത്രമെ ഇടാവൂ എന്ന നിയമം വന്നപ്പോഴാണ് അവിടെ എഴുത്ത് നിര്‍ത്തിയത്. കുറഞ്ഞത് പത്തു പോസ്റ്റ് എങ്കിലും ഒരു മാസം ഇടുന്ന എനിക്ക് ആ ചട്ടക്കൂടില്‍ ഒതുങ്ങാന്‍ അല്പം പ്രയാസം..
എല്ലാവര്ക്കും നന്ദി.. ഈ വര്‍ഷം ഞാന്‍ എഴുത്ത് തുടങ്ങിയിട്ട് നാലുമാസം... ഇത്രയും പ്രോല്‍സാഹനം തന്നതിന് നന്ദി... അടുത്ത വര്‍ഷം കുറഞ്ഞത് നൂറു പോസ്റ്റ് എങ്കിലും ചെയ്യണം എന്നാഗ്രഹം ഉണ്ട്.. എന്നും പിന്തുണ തരുമെങ്കില്‍ എഴുതാം എന്ന വിശ്വാസം ഉണ്ട്..
ഈ വഴി മറക്കാതെ ഇവിടേയ്ക്ക് വരണം.. അതേപോലെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്..
ഹൃദയം നിറഞ്ഞ നന്ദി..
Post a Comment