Tuesday, February 10, 2009

53.പൂച്ചയിറച്ചി

സഖാവ്.സഖാവെന്നായിരുന്നു അവന്റെ പേര്.തൊട്ടടുത്തെ വീട്ടിലെ ഗോപാലന്‍ വളര്‍ത്തുന്ന കുന്നന്‍ പൂച്ച.ഒരു പക്ഷെ ഗോപാലന്‍ കോണ്‍ഗ്രസ്കാരന്‍ ആയിരുന്നതിനാലാവാം ഇടതന്മാരെ കളിയാക്കാന്‍ പൂച്ചയ്ക്കിങ്ങനെയൊരു പേരിട്ടത്.പക്ഷെ ആ പേരിനോടൊരു പരിഭവുമില്ലെങ്കിലും അവന്റെ ചെയ്തികള്‍ എനിക്ക് കുറെ തലവേദനകള്‍ തന്നിട്ടുണ്ട്.

സഖാവ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ എന്റെ വീട്ടില്‍ ജിമ്മിയെന്നുപെരുള്ള ഒരു നായയുണ്ടായിരുന്നു.ഒരു ജര്‍മ്മന്‍ ഷേപ്പേട് ക്രോസ്. അളുങ്കുജാതിയെന്നും അല്‍സേഷ്യന്‍ എന്നൊക്കെ വിളിക്കുന്നതുമായ ഒരു കുരവീരന്‍.(അളുങ്കു മാസ്റ്റിഫ് വേറെയിനം നായയാണ്‌) കുരതുടങ്ങിയാല്‍ സുകുമാര്‍ അഴീകോടിന്റെ പ്രസംഗം പോലെ നിര്‍ത്താന്‍ മടിയുള്ളയിനം.നമ്മുടെ സഖാവ് ഇടയ്ക്കിടെ എന്റെ വീട്ടിലെത്തി ജിമ്മിയെ കണ്ണുരുട്ടി കാണിക്കുമായിരുന്നു.ഒരുപക്ഷെ സഖാവ് എന്ന് പേരുള്ളതുകൊണ്ട് സ്വതന്ത്ര ചിന്താഗതിയുള്ള പൂച്ചയായതിനാലവും ബന്ധനത്തില്‍ കിടക്കുന്ന ജിമ്മിയെ പ്രകോപിക്കാന്‍ കണ്ണുരുട്ടികാണിക്കുന്നത്.(ഒരു പക്ഷെ ബന്ധുരകാഞ്ചന കൂട്ടിലാണേങ്കിലും ബന്ധനം ബന്ധനം തന്നെയെന്നുള്ള പാട്ടു സഖാവിനറിയാമോ എന്ന് ഈ അവസരത്തില്‍ ഞാന്‍ ശങ്കിക്കുന്നു.) പക്ഷെ എന്റെ വീട്ടില്‍ ജിമ്മിയെ കണ്ണുരുട്ടി പോകുന്ന സഖാവിന്റെ കളിയാക്കല്‍ കൊണ്ടാവാം ജിമ്മി നിര്‍ത്താതെ കുരയ്ക്കുകയും അതോടെ ഞങ്ങളുടെ വീട്ടിലെ എല്ലാവരും ഉറക്കം നായനക്കിയതു പോലെയാവും.

പക്ഷെ സഖാവിന്റെ ഉടമ പരിചയക്കാരനായത് കൊണ്ട് ഞങ്ങള്‍ ഇതു ഒരു പരിധിവരെ സഹിച്ചിരുന്നു.എന്നാല്‍ സഖാവ് ഇവിടുത്തെ കലാപരിപാടി കഴിഞ്ഞാല്‍ നേരെ എന്റെ അച്ഛന്റെ കുടുംബത്തെക്കും പോകും.അവിടെ നായ ഇല്ലാത്തത് കൊണ്ട് അല്ലറ ചില്ലറ മോഷണവും പതിവായിരുന്നു.അങ്ങനെ അവരും ഇവനെകൊണ്ട് പോരുതിമുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ഇവന് തിന്നാന്‍ വച്ചിരുന്ന വിഷം തിന്നു ഞങ്ങളുടെ നാലഞ്ചു കോഴി ചത്തപ്പോള്‍ അങ്ങനെയുള്ള ആക്രമണരീതികളില്‍ നിന്നു ഞങ്ങള്‍ വിടവാങ്ങി. ഇത്രയും സഖാവിനെകുറിച്ചുള്ള ആമുഖം.

ഇനി നേരെ വിഷയത്തിലേക്ക് വരാം.എന്റെ ചെറുപ്പത്തില്‍ വളരെ ശോഷിച്ച എന്റെ പ്രകൃതം മൂലം എന്തും കഴിക്കുമെന്ന സുപ്രധാനപ്രതിജ്ഞ ഞാന്‍ എടുത്തിരുന്നു. ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ അപ്പൂപ്പന്‍ താടിയും ഒഴിവാക്കി എന്തും തിന്നുമെന്ന തീരുമാനം മതപരമായിരുന്നില്ല.തീര്‍ത്തും വണ്ണം വയ്ക്കുകയെന്ന ന്യായമായതും ഒരു ചെറുപ്പകാരന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ ആവശ്യം. പാമ്പിനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ പിതാശ്രീ എന്നെ പഠിപ്പിച്ചിരുന്നു.കാരണം നടുകഷണം കഴിക്കാന്‍ മടികാണിച്ചാല്‍ ഒടുവില്‍ കഴിക്കാന്‍ മാനസ്സുവരുമ്പോള്‍ ചെന്നാല്‍ അത്ര രസമില്ലാത്ത തലയോ വാലോ കഴിക്കേണ്ടി വരും.

ഒരു ദിവസം എന്റെ അപ്പന്റെ കുടുംബത്തില്‍ ചെന്നപ്പോള്‍ ചിറ്റപ്പനും ഒന്നു രണ്ടു കൂട്ടുകാരും എന്തോ കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.എന്നെ കണ്ടപ്പോള്‍ എന്നെയും കൂട്ടി.വെടിയിറച്ചി ആണെന്ന് പറഞ്ഞു ഇതുവിളമ്പി തരികയും ചെയ്തു.
ചിറ്റപ്പന്‍ നല്ല വെടിവെപ്പ് വീരനാണ്.(ഇതിനെ തെറ്റായി എടുക്കണ്ട.കാട്ടില്‍ വെടിവെയ്ക്കാന്‍ പോകുമായിരുന്നുവെന്നു അര്‍ത്ഥം എടുത്താല്‍ മതി.ഇന്നു ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹത്തിനെതിരെ ആരും പരാതി കൊടുക്കല്ലേ.രണ്ടു കുട്ടികളുടെ പിതാവാണ് .ജീവിച്ചോട്ടെ.)

ഞാന്‍ ഏതായാലും ഭക്ഷണം ഒക്കെ കഴിഞ്ഞു ഏമ്പക്കവും വിട്ടു വീട്ടിലെത്തി.പക്ഷെ കുറെ ദിവസത്തേക്ക് സഖാവിന്റെ ശല്യമുണ്ടാവാഞ്ഞപ്പോള്‍ ഞങ്ങളും പതിയെ സഖാവിനെ തിരക്കി.കാരണം ശല്യക്കാരന്‍ ആയിരുന്നെങ്കിലും സ്ഥിരം വരുന്നവന്‍ ആയിരുന്നല്ലോ.
പക്ഷെ സാധാരണ കുന്നന്‍പൂച്ച കാടുകയറി പോവുമെന്നും കാട്ടില്‍ ചെന്നു കാട്ടുപൂച്ചയാവുമെന്നും അന്ന് വിശ്വസിച്ചിരുന്നതുകൊണ്ടു അങ്ങനെവല്ലതുമായിരുന്നുവെന്നു കരുതി സമാധാനിച്ചു.

പക്ഷെ അന്നൊക്കെ കാട്ടുമൃഗങ്ങള്‍ വളരെയേറെ ഉള്‍ക്കാട്ടില്‍ പോയാല്‍ മാത്രമെ കിട്ടിയിരുന്നുള്ളൂ.കാരണം മിക്കവാറും ആളുകള്‍ വെടിവെച്ചു അതിനെയൊക്കെ കൊന്നിരുന്നതുകൊണ്ട് അവയുടെ സംഖ്യ വരെ കുറവായിരുന്നു.ഇന്നിപ്പോള്‍ വീടിന്‍റെ മുറ്റത്തു വന്നു പന്നിയും മുയലും തിരുവാതിര കളിച്ചാലും വെറുതെ ഇവയുടെ പ്രകടനം കാണാനെ കഴിയൂ. . എന്റെ വീട്ടില്‍ കൃഷി ഒന്നുമില്ലാത്തതിനാല്‍ വരുന്ന പന്നിയുടെ ദേഷ്യം വീട്ടിലെ പട്ടിയെ തെറിവിളിച്ചു തീര്‍ത്തിട്ടാവും പന്നി തിരിച്ചുപോവുന്നത്.പന്നിയ്ക്കും സാക്ഷരത ആയി എന്നുതോന്നുന്നു.അഥവാ വല്ലതും ചെയ്തുപോയാല്‍ ഫോറസ്റ്റ് കാര്‍ മുതുകത്ത് ചവിട്ടു നാടകം കളിക്കുകയും പിന്നീട് ജീവിതം ജയിലിലോട്ടു മാറ്റേണ്ടി വരുകയും ചെയ്യും.

പിന്നീട് ഒരു ദിവസം ചിറ്റപ്പന്‍ വിളിച്ചപ്പോഴാണ് ഞാന്‍ കുടുംബത്തേക്ക് പോയത്.ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.ഒരു പൂച്ചയുടെ തോല്‍ ടാപ്പിന്റെ കീഴില്‍ ഉരിഞ്ഞുകൊണ്ടിരിക്കുന്ന ചിറ്റപ്പന്‍. ഞാന്‍ ഞെട്ടിത്തരിച്ചു എന്താ ഈ തോന്ന്യവാസം കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്തെടാ നേരത്തെ സഖാവിനെ തിന്നപ്പോള്‍ തോന്ന്യവാസം അല്ലായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് സഖാവിനെ ഞാന്‍ കഴിച്ച വിവരം അറിഞ്ഞത്.
പൂച്ചയുടെ ആത്മാവ് ബ്രഹ്മരക്ഷസ് ആണെന്ന് മുത്തച്ചന്‍ പറഞ്ഞതു കേട്ടിട്ടുള്ളത് കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നിട്ടുണ്ട്.ഞെട്ടിയുണര്‍ന്നു മ്യാവൂ എന്ന് വിളിച്ചോയെന്നറിയില്ല.എന്നാല്‍ സഖാവിന്റെ തിരോധാനം എന്റെ ജിമ്മിയുടെ ജീവിതം സന്തോഷപൂര്‍വ്വം ആക്കിയെന്നു വേണം പറയാന്‍.കാരണം അവനെ കണ്ണുരുട്ടാന്‍ പിന്നീട് സഖാവ് വന്നിട്ടില്ലല്ലോ.

വാല്‍കഷണം
ഏതായാലും അതോടെ ഞാന്‍ പൂച്ചയിറച്ചി തീറ്റ തുടങ്ങി.ഈ അടുത്ത സമയത്താണ് നിര്‍ത്തിയത്.എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കിയതുകൊണ്ട് ഇനി പൂച്ചയെന്നല്ല മാംസം പൊതുവെ കഴിക്കാന്‍ താത്പര്യം ഇല്ല.

24 comments:

ദീപക് രാജ്|Deepak Raj said...

പൂച്ചയിറച്ചി..നല്ലസ്വാദാ..എന്റെ സ്വന്തം അനുഭവം

Mohamedkutty മുഹമ്മദുകുട്ടി said...

ഒ,എന്റെ ദീപകെ നീ കളഞ്ഞു കുളിച്ചല്ലോ!എനിക്കിനി നിന്നെ പേടിയാ.എപ്പോഴണാവോ?മുമ്പൊക്കെ ഞാന്‍ എത്രയോ പൂച്ചകളെ ഓമനിച്ച് വളര്‍ത്തിയിട്ടുണ്ട്.അന്നൊന്നും നീ ഈ പരിസരത്ത് ഇല്ലാത്തത് ഭാഗ്യം.പിന്നെ ഒരെറച്ചിയും കഴിക്കാത്ത ഞാന്‍[ഇറച്ചി കഴിക്കാത്ത മലപ്പുറം കാക്കയോ എന്നു നീ സംശയിക്കും,സത്യമാണ്]ഇത് വായിക്കാന്‍ തന്നെ വളരെ വിഷമിച്ചു.പിന്നെ നിന്റെ കഥയല്ലെ എന്നു കരുതി വായിച്ചതാണ്.പക്ഷെ അതില്‍ സത്യമുണ്ടെന്ന് കരുതിയില്ല.പൂച്ചയെ തിന്നാല്‍ വലിയ ശക്തിയാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട് [ആവോ?].പാവം നിന്റെ ഭാര്യ!മുമ്പു ദിലീപിന്റെ “മഴത്തുള്ളി കിലുക്കം” എന്ന സിനിമയില്‍ പൂച്ച കട്ലറ്റിനെപ്പറ്റി നവ്യ നായര്‍ തമാശ പറയുന്നത് കേട്ടതല്ലാതെ ഇങ്ങനെയൊരു കാട്ടുജാതിക്കാരനാണല്ലോ പടച്ചോനെ എന്റെ സുഹൃത്ത് എന്ന് ഇപ്പോള്‍ വിഷമിക്കുന്നു...ഈ ബ്ലോഗ് ആരും വായിക്കാതെ പോട്ടെ...കുരുത്തം കെട്ട ചെക്കന്‍!

മാണിക്യം said...

ഫിലിപ്പിനി പട്ടിയേ തിന്നും
ബാങ്കോക്കില്‍ ചെന്നപ്പോള്‍ ബാത്ത ബീച്ചിനടുത്ത് ഒരു റെസ്റ്റോറഡില്‍ പോയി അന്നത്തേ അവിടുത്തെ സ്പെഷ്യല്‍“പിഗ്ലെറ്റ്സ്”ആയിരുന്നു,
തള്ളപന്നിയെ സിസേറിയന്‍ ‌ചെയ്ത്
കുഞ്ഞിനെ പുറത്തടുത്ത് സമൂലം ബേയ്ക്ക് ചെയ്ത് കൊണ്ട് വച്ചിരിക്കുന്നു നല്ല സാലഡും സോസ്സും,
അന്ന് അവിടെ നിന്ന് തന്നെ പച്ചമീനും തിന്നു

മുയല്‍ വീട്ടില്‍ വളര്‍ത്തിയിരുന്നു അതിനെ കൊന്ന് ഉരിച്ച് കറിവയ്ക്കും, പിന്നെ തവള തവളയെ പിടിക്കുന്നതും കൊല്ലുന്നതും വറക്കുന്നതും ഞാന്‍ തന്നെ ഞങ്ങളുടെ വീട് വയലിനടുത്താരുന്നു സന്ധ്യ ആയാല്‍ തവള കരക്ക് വരും അതിന്റെ ശാപം ആവും ഇന്ന് ഈ ഫ്രോസണ്‍ തിന്നുന്നത്...
ദീപക് പറഞ്ഞു കൊതിപ്പിച്ചു..
ഇനി പൂച്ചയെ കണ്ടാല്‍ വായില്‍ വെള്ളം വരും!!

nandakumar said...

ഹമ്പടാ!!! നീയാളു മോശമില്ലല്ലോ!!! ചുമ്മാതല്ല ഒടുക്കത്തെ ഗ്ലാമര്‍!!! ;)


(ചിറ്റപ്പന്‍ ആളു പണ്ടു പുലിയായിരുന്നല്ലേ?! ;) )

ചാണക്യന്‍ said...

പൂച്ചയിറച്ചി ആണെന്ന് അറിയാത്തതുകൊണ്ട് ദീപക് അന്ന് കഴിച്ചു...അറിഞ്ഞിരുന്നുവെങ്കില്‍ കഴിക്കുമായിരുന്നോ?

കുഞ്ഞന്‍ said...

ദീപക് ജീ..

കാര്യമെല്ലാം ശരി, വയസ്സ് നാല്‍പ്പത്തിയേഴുകഴിഞ്ഞാല്‍ പൂച്ചയെ കൊന്നിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ തിന്നിട്ടുണ്ടെങ്കില്‍ പിന്നീട് കൊന്നയാളിന്റെ കൈ വിറച്ചുകൊണ്ടിരിക്കുമെന്നാണ് പറയപ്പെടുന്നത്. സാഷ്യം പറയാന്‍ എത്ര പേരെ വേണമെങ്കിലും തരാം. ദീപു തിന്നുക മാത്രമെ ചെയ്തതൊള്ളൂ എന്നൊന്നും ന്യായീകരണമല്ല. ഇനിയിപ്പൊ പരിഹാരമായി കാണുന്ന പൂച്ചകള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത് ശാപമുക്തനാകുക..!

ഓ.ടോ. മാണിക്യേച്ചി...പന്നിക്കുട്ടിയെ തിന്ന കാര്യം പറഞ്ഞല്ലൊ, അറിഞ്ഞുകൊണ്ട് അങ്ങിനെ കഴിക്കാന്‍ പറ്റുമൊ? കാരണം ഒരു മാതൃത്വത്തെയാണ് കശാപ്പ് ചെയ്യുന്നത് അത് ഏത് ജീവിയാണെങ്കിലും. ഒരു പക്ഷെ ചേച്ചി കഴിച്ചില്ലെങ്കിലും അവിടെ വില്പന നടക്കും എന്നിരുന്നാലും ഗര്‍ഭിണിയെകൊന്ന് കൊച്ചിനെ കഴിക്കാന്നുവച്ചാല്‍......ചേച്ചി ചുമ്മാ പറഞ്ഞതാണെന്ന് ആശിച്ചുപോകുകയാണ്.

കുറുമാന്‍ said...

Poochayirachi thinna kapalika......ninte kai viralukal ini virakkan thudangum (chumma)....sorry for manglish :)

കുറുമാന്‍ said...

ayyo, kunjante comment kandathu njan commnet ittathinu sheshama, sathyamayum poochayirachi thinnal kai virakkum ennu aalukal paranju kettittundu, athu karanam poochaye vittu :)

കുറുമാന്‍ said...

Manikyamme, niruthi ningalumayulla ella changathavum niruthi. Valarthunna muyaline konnu curry vakkuka, pannikuttiye thinnuka..ningalentha valla alienum aano?

pandaram!!!!

ജോ l JOE said...

ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ അപ്പൂപ്പന്‍ താടിയും ഒഴിവാക്കി എന്തും തിന്നും ....
കൊള്ളാം....എവിടുന്നു കിട്ടുന്നു ഈ മാതിരി ഉപമകള്‍....

smitha said...

എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കിയതുകൊണ്ട് ഇനി പൂച്ചയെന്നല്ല മാംസം പൊതുവെ കഴിക്കാന്‍ താത്പര്യം ഇല്ല
മോനെ ദീപക്കെ, അപ്പൊ KFC കിലൊ കണക്കിനു തിന്നുന്നതൊ? ചിക്കനെ മാംസത്തില്‍ പെടുത്തീട്ടില്ല അല്ലെ

പകല്‍കിനാവന്‍ | daYdreaMer said...

മ്യാവൂ... മ്യാവൂ... !!
:)

ശ്രീ said...

പൂച്ചകളെയും വെറുതേ വിടൂല്ലാല്ലേ?
;)

Sureshkumar Punjhayil said...

Deepak.. Ganbheeram.. Sharikkum thrilladichupoyi. Ashamsakal.

അഞ്ചല്‍ക്കാരന്‍ said...

ദീപക്കേ,
മാണിക്യം പറഞ്ഞത് ശരി തന്നെ. ഫിലിപ്പിനോകളുടെ ഇതിലും ക്രൂരവും അറപ്പുണ്ടാക്കുന്നതുമായ ഒരു വിഭവത്തിന്റെ പ്രിപ്പറേഷന്‍ കണ്ട നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

ദുഫായിലെ ഒരു ഷെയറിങ്ങ് വില്ലയാണ് രംഗം. ഷെയര്‍ ചെയ്യുന്നൊരു ഫാമിലി ഫിലിപ്പിനോയും. ഒരിയ്ക്കല്‍ അവര്‍ ഒരു വിഭവം ഉണ്ടാക്കി. ഇങ്കുബേറ്ററില്‍ വെച്ച കോഴി മുട്ട ഇരുപത് ദിവസം എത്തുമ്പോള്‍ ചുണ്ടു വെച്ച് തോട് പൊട്ടിച്ച് കോഴി കുഞ്ഞ് പുറത്ത് വരുമല്ലോ? അടവെച്ചിട്ട് ഇരുപതാം ദിവസം അവിടെ ആഘോഷമായിരുന്നു. അടുപ്പത്ത് വെട്ടിത്തിളയ്ക്കുന്ന എണ്ണ. എണ്ണയില്‍ വെളുത്തുള്ളി അടക്കം മസാലയും വെട്ടി തിളയ്ക്കുന്നുണ്ട്. തോട് പൊട്ടുന്നതും കാത്ത് ഫിലിപ്പിനോകള്‍ ചുറ്റിലും. ഏതെങ്കിലും ഒരു മുട്ടയില്‍ ചുണ്ട് പുറത്തേയ്ക്ക് വന്നാല്‍ അപ്പോള്‍ അത് തട്ടിപ്പൊട്ടിച്ച് നേരേ വെട്ടിത്തിളയ്ക്കുന്ന എണ്ണയിലേയ്ക്ക്....

നിമിഷം കൊണ്ട് ഫ്രൈ ആയി മാറുന്ന കോഴി കുഞ്ഞിനെ അതേ ചൂടോടെ ഭക്ഷിയ്ക്കുന്ന ഫിലിപ്പിനോകള്‍.

ഫിലിപ്പിനോസിന്റെ ആഹാര രീതി ഇത്തിരി ക്രൂരം തന്നെയാണ്. മാണിക്യം പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല.

Mathews Photography said...

പൂച്ചയിറച്ചീ, വായില്‍ വെല്ലമൂറുന്നു.

sreeNu Lah said...

ഞാനൊന്നും പറയുന്നില്ല

Anonymous said...

അതാല്ലേ ഇയാളെ കാണുമ്പോള്‍ എലികള്‍ ഓടിയൊളിക്കുന്നത്....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

:-)
പൂച്ചയല്ല, എലിയല്ല, പാമ്പിനെയും തിന്നുന്നുണ്ടല്ലോ ആളുകള്‍. ചിലയിടങ്ങളില്‍ വണ്ടുകളും, ഉറുമ്പുകളും ഒക്കെ സ്പെഷ്യല്‍ വിഭവങ്ങള്‍.
സാക്ഷാല്‍ മനുഷ്യരെ തിന്നുന്നവരും ഉണ്ട്. Cannibals.

ചങ്കരന്‍ said...

പറ്റിക്കരുത്, ശരിക്കും ടെയ്റ്റാണോ..?

Senu Eapen Thomas, Poovathoor said...

മ്യാവു... സകല വിധ ഹേമങ്ങള്‍ക്കും പൂച്ച ഇറച്ചി ഉത്തമമാണു. പ്രത്യേകിച്ച്‌ കരിമ്പൂച്ച. ഞങ്ങളുടെ പ്രദേശത്ത്‌ ഇത്തരം എത്ര സഖാക്കള്‍ വാറ്റ്‌ ചാരായം ആയി മാറിയിരിക്കുന്നു. ഇവനെ ഇട്ട്‌ അങ്ങു വാറ്റുകയല്ലെ..

നവകേരളാ യാത്രയുടെ തിരക്കിലായ കാരണം സഖാവിന്റെ ഈ തിരോധാനവും, കൊലപാതകവും അറിഞ്ഞിട്ടില്ലായെന്ന് തോന്നുന്നു. അറിഞ്ഞിരുന്നെങ്കില്‍ കമന്റുകള്‍ ഒന്ന് കൊഴുത്തേനെ.

ആയുര്‍ ആരോഗ്യവും, സകല മംഗളങ്ങളും നേരുന്നു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

നീര്‍വിളാകന്‍ said...

പൂച്ചയിറച്ചി തിന്നാല്‍ വിറച്ചെ ചാകൂ എന്നാണ് പഴമക്കാര്‍ പറയുന്നത്.... ഞങ്ങളുടെ നാട്ടില്‍ ഒരു “ഏത്” അപ്പൂപ്പന്‍ ഉണ്ടായിരുന്നു.... അദ്ധേഹത്തിന്റെ തല എപ്പൊഴും ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടുമായിരുന്നു... അതു കണ്ടാല്‍ എപ്പോഴും “ഏത്” എന്നു ചോദിക്കുന്നതു പോലെ തോന്നും.... അതിനാല്‍ ആണ് അദ്ധേഹത്തെ ഏതപ്പൂപ്പന്‍ എന്നു വിളിചിരുന്നത്... പൂച്ചയെ കൊന്നതു കൊണ്ടാണു പോലും അദ്ധേഹം അങ്ങനെ ആയത്!!! ദീപക്കെ സൂക്ഷിച്ചോളൂ... മറ്റൊരു “ഏത്” ആകാതെ!!!

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ് കുട്ടി ഇക്ക.

ഞാന്‍ ഇപ്പോള്‍ കഴിക്കാറില്ല.നിര്‍ത്തി .അപ്പോള്‍ പിന്നെ പ്രശ്നം ഇല്ലല്ലോ.പിന്നെ ഞാന്‍ വളര്‍ത്തുന്ന പൂച്ചയെ തിന്നിട്ടില്ല.:)

പ്രിയ മാണിക്യം ചേച്ചി.
ആള് കൊള്ളാമല്ലോ.അപ്പോള്‍ എന്തും കഴിക്കും അല്ലെ.അടിപൊളി.അവര്‍ വലിയ പന്നിയെ ഒന്നോടെ പൊരിച്ചു തിന്നുമെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ഞാന്‍ ഡയറ്റിംഗ് ആണ്.അതുകൊണ്ട് മാംസാഹാരം നിര്‍ത്തി.

പ്രിയ നന്ദന്‍ ചേട്ടാ.
ചിറ്റപ്പന്‍ പുലിയല്ല പുപ്പുലി തന്നെ. ഇപ്പോള്‍ യു.ഇ.ഇയില്‍ ആണ്.കഴിഞ്ഞ തവണ വന്നപ്പോള്‍ അവിടെ ഉടുമ്പിനെ കഴിച്ച കാര്യം പറഞ്ഞിരുന്നൂ.വല്ല അറബിയുടെ ഒട്ടകത്തെ തിന്നുപ്പോള്‍ അറിയാം..പുകില്‍. പിന്നെ കോംബ്ലിമെന്റിന് നന്ദി.. :)

പ്രിയ ചാണക്യ.
സത്യത്തില്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ച ഒരു ചോദ്യാമാണ് അത്. അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ കഴിക്കുമായിരുന്നോ എന്നത്.ഇല്ല.തീര്‍ത്തും ഇല്ല.കഴിച്ചത് കൊണ്ടു എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് കരുതി തിന്നു തുടങ്ങി.

പ്രിയ കുഞ്ഞാ.
സത്യം ഞാനും കേട്ടിട്ടുണ്ട്.എന്തായാലും നിര്‍ത്തി.പിന്നെ കഴിക്കില്ല.കൈ വിറയ്ക്കും എന്ന പേടി മൂലമല്ല.വേണ്ട എന്ന് തോന്നുന്നു.. :)

പ്രിയ കുറുമാനേ.
ഹഹഹ.ഒരിക്കല്‍ ഒന്നു തിന്നു നോക്ക്.സൂപ്പര്‍ ടെസ്റ്റ് ആണ്.ഞാന്‍ ഒരു റോസ്റ്റ് ചെയ്യുന്ന വിധം കൊടുത്തിട്ടുണ്ട്..വായിക്കണേ.പക്ഷെ ഞാന്‍ നിര്‍ത്തി.

പ്രിയ ജോ
നന്ദി.ഇതങ്ങനെ പറഞ്ഞു ശീലിച്ചു പോയി.ഇടയ്ക്കിടെ പറയും.

പ്രിയ സ്മിത..
കെ.എഫ്.സി. അതും നിര്‍ത്തി.കാരണം ഭാരം നിയന്ത്രിക്കാന്‍ വയ്യ.പതിമൂന്നു കിലോ കുറച്ചു. അല്പം കൊളസ്ട്രോള്‍ ഉണ്ട്..അതാ പേടി..വടിയാവുമോ എന്നാ പേടി.

പ്രിയ പകല്‍കിനാവാന്‍
നന്ദി. ഇപ്പോള്‍ നിര്‍ത്തി മാഷേ.പിന്നെ അത്യാവശ്യം വേണമെങ്കില്‍ കൊന്നു കൊടുക്കാം.തിന്നാന്‍ വയ്യാ.

പ്രിയ ശ്രീ.
പൂച്ചയെ ഓടിച്ചിട്ട്‌ പിടിച്ചിട്ടുണ്ട്.എഴുതിയാല്‍ ഒരു ബ്ലോഗ് പോസ്റ്റിനുണ്ട്.പക്ഷെ രണ്ടു പോസ്റ്റായി പൂച്ച.ഇനി വയ്യ.

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍
നന്ദി...വീണ്ടും വരിക. പക്ഷെ ഇപ്പോള്‍ ഞാന്‍ കഴിക്കില്ല.

പ്രിയ അഞ്ചല്‍കാരന്‍
അതെ. അത് താറാവ് കോഴി എന്നിവയുടെ മുട്ട വച്ചുണ്ടാക്കാറുണ്ട്.അതിന് ചിക്കന്‍ ബലൂത് എന്ന് ആണ് പറയുന്നതു.(താറാവ് എങ്കില്‍ ഡാക്ക് ബലൂത്).
വളരെ ക്രൂരമായ ഒരു ഭക്ഷണ രീതി..പിന്നെ കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാ പ്രമാണം.അറിയില്ല.

പ്രിയ സലില്‍
കഴിച്ചു നോക്ക്.പിന്നീട് ഒരു പൂച്ചയീം വിടില്ല.ഉറപ്പ്

പ്രിയ ശ്രീനു ഗൈ
ഒന്നും പറയണ്ട..പൂച്ചയെ പിടിക്കാന്‍ ഓടിയതാണോ

പ്രിയ സബിത
അല്ല.എലികള്‍ക്കെന്നെ ഇഷ്ടമാണ്.കാരണം ഞാന്‍ പൂച്ചയെ കൊള്ളുമല്ലോ.. :)

പ്രിയ മോഹന്‍.
അതെ.ഒരു പക്ഷെ മനുഷ്യനെ കൊല്ലുന്നത് കേസ് അല്ലായിരുന്നേല്‍ ഒരു പക്ഷെ ഇവിടെയും ആളുകള്‍ മനുഷ്യനെ കൊന്നു തിന്നേനെ.
ഓഫ്.:മനുഷ്യന്റെ മാംസമാണ് ഏറ്റവും രുചിയുള്ളത് എന്ന് കേട്ടിട്ടുണ്ട്.

പ്രിയ ചങ്കര
സത്യം..സൂപ്പര്‍ ടെസ്റ്റ്.. അടിപൊളി.പക്ഷെ ഇപ്പോള്‍ കഴിക്കുന്നത്‌ നിര്‍ത്തി.

പ്രിയ സെനൂ അച്ചായ..
അതെ..പിന്നെ ആ സഖാവിന്റെ ഉടമ ഒരു വലതന്‍ ആയിരുന്നു..ഹഹഹ.ഏതായാലും കഴിക്കാന്‍ സൂപ്പര്‍ ആണ്..

പ്രിയ നീര്‍വിളാകാന്‍
പൂച്ച വളര്‍ത്താന്‍ നല്ല ജീവിയാണ്.പക്ഷെ കഴിക്കാന്‍ അതിലും നല്ലതാണ്.ഇപ്പോള്‍ കഴിക്കില്ല..
എല്ലാവര്‍ക്കും നന്ദി..
വീണ്ടും വരിക..

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പിന്നെ വേറെ ഒരു സംഭവം ..പോസ്റ്റാക്കാന്‍ താത്പര്യം ഇല്ല.
ഒരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ എന്റെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നും പിടിച്ചു ചാക്കിലാക്കി ഞാനും എന്റെ കൂട്ടുകാരനും കൂടി നടന്നു വന്നപ്പോള്‍ (കാല്‍ കിലോമീറ്റര്‍ ദൂരെ എന്റെ വീട്) പൂച്ച ചാക്കില്‍ കിടന്നു അലറി.ആളുകള്‍ ഓടിവന്ന് എന്താണ് ചാക്കില്‍ എന്ന് ചോദിച്ചു.അവസാനം ഇതെന്റെ പൂച്ചയാണെന്നും തലേദിവസം കൂട്ടുകാരന്റെ കൂടെ ഓടിപോന്നതാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.പൂച്ചയെ കൊന്നു തിന്നാന്‍ വേണ്ടി കൊണ്ടുപോയതാനെന്നു അറിഞ്ഞിരുന്നുവെങ്കില്‍ ബ്ലോഗ് എഴുതാന്‍ ഞാന്‍ കാണില്ലായിരുന്നു..
നന്ദി..