Sunday, July 5, 2009

66.മബുവിനും ലൈസന്‍സ്‌ കിട്ടി..

രാത്രി അല്പം താമസിച്ചുകിടന്നതുകൊണ്ടാവാം വെളുപ്പിനെ ഫോണ്‍ ബെല്ലുകെട്ടപ്പോള്‍ അല്പം ദേഷ്യം വന്നു..അറിയാവുന്ന ഇരുപതു തെറികളെ മുറിച്ചു നാല്പതാക്കി മനസ്സില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ എടുത്തു..

"അളിയാ. ഒരു വിവരവുമില്ലല്ലോ..?"

ഒന്ന് ഞെട്ടി. ശെടാ... എനിക്ക് വിവരം ഇല്ലെന്നത് സത്യമാണെങ്കിലും വെളുപ്പിന് വിളിച്ചുണര്‍ത്തി പറയേണ്ട കാര്യമുണ്ടോ. നമ്പര്‍ നോക്കി. പരിചയം ഇല്ലല്ലോ. ഇപ്പോള്‍ എനിക്ക് വിവരമില്ലെന്നകാര്യം കേരളത്തില്‍ പത്രത്തിലും വന്നോ. അറിയാത്ത നമ്പരില്‍നിന്നൊക്കെ ഫോണ്‍ വരുന്നു. ഈ പത്രക്കാരെ കൊണ്ട് തോറ്റു. എന്തായാലും ഈ മാരണത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഒന്ന് തിരിച്ചു വിളിച്ചു..

"എനിക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയില്ല. തിരക്കാണ്. താങ്കളുടെ നമ്പര്‍ തരുക. തിരിക വിളിക്കാം.."

അമ്പട..! വോയിസ്‌ മെയിലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദേഷ്യം അരിച്ചു കയറി. ഇതാര്.. ഇത്രയും വൃത്തികെട്ട ശബ്ദമുള്ള കൂട്ടുകാര്‍ ആരും ഇല്ലല്ലോ. ആദ്യം ഇരുപതു തെറികളെ അരച്ചുക്കൂട്ടി ഒരു നീളന്‍ തെറി മെസ്സേജ് ആയി വിട്ടു. ഇത് കിട്ടുമ്പോള്‍ വീണ്ടും വിളിക്കും.
ഊഹം തെറ്റിയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.

" മാഷേ... ഞാനാ മബു..(ഈ മബുവിനെ പണ്ടൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു..) എനിക്ക് ലൈസന്‍സ്‌ കിട്ടി..."

ഓ.. ഇത് നമ്മുടെ മബുവാണല്ലോ.. ഇവന്‍ ടെസ്റ്റ്‌ എഴുതാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാവുന്നത് അല്പം പ്രയാസമാണ്. കാശ് കൊടുത്ത് കാര്യം സാധിക്കാനാവില്ല. (അഥവാ അങ്ങനെ സാധിക്കുമെങ്കില്‍ ഒരു കമന്റ് ഇടുക.. ഞാന്‍ തരാം. എനിക്കും പാസ്സാകണം) അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്.

"എല്‍" ലൈസന്‍സ്‌ വെച്ചും വണ്ടി ഓടിക്കാമെങ്കിലും മോട്ടര്‍വേയില്‍ ഓടിക്കാന്‍ കഴിയില്ല. തന്നെയുമല്ല ഫുള്‍ ലൈസന്‍സ്‌ ഉള്ള അണ്ണന്‍മാരുടെ മുമ്പില്‍ ഒരു ബഹുമാനത്തോടെ ഒക്കെ പോകണം. പ്രത്യേകിച്ചും മലയാളികളുടെ മുമ്പില്‍. എന്നാല്‍ "എല്‍" ലൈസന്‍സ്‌കാരന്‍ റോഡില്‍ അല്പം മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ പയ്യനല്ലേ എന്നുകരുതി ആളുകള്‍ അത്ര വലിയ തെറി വിളിക്കില്ല എന്നൊരു ആശ്വാസവും ഉണ്ട്.

ഇനി നേരെ കാര്യത്തിലേക്ക് . മബു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായത് ഒരു ചരിത്ര സംഭവമാണ്. മബു വണ്ടിയെടുത്തത് തന്നെ സംഭവം ആണ്. മബു വണ്ടിയും കൊണ്ട് വരുന്നത് കണ്ടാല്‍ തന്നെ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകളും വണ്ടികൊണ്ട് മാറി നില്‍ക്കും. മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും. അതുകൊണ്ട് തന്നെ മബു താമസിക്കുന്ന സ്ട്രീറ്റിലെ എല്ലാവര്‍ക്കും അതിശമായിരുന്നു മബുവിന്റെ ടെസ്റ്റ്‌ വിജയം. ഇതില്‍ മബുവിനു അല്പം വിഷമം വന്നു ആശ്വാസത്തിനായി ആണ് എന്നെ വിളിച്ചത്.

ടെസ്റ്റ്‌ ദിവസം ഒന്ന് വിശദീകരിക്കാം. രാവിലെ കുളിച്ചു ദുര്‍വ്വാസാവ്‌ മഹര്‍ഷിയെപ്പോലെ എവിടെല്ലാം ചന്ദനവും കുങ്കുമവും ഭസ്മവും തേക്കാം അവിടെല്ലാം തേച്ചു കുറിയിട്ട് മബു ടെസ്റ്റ്‌ അടിക്കാന്‍ ചെന്നപ്പോഴേ പരീക്ഷകന് എന്തോ പന്തികേട്‌ തോന്നി.

(ലോകത്തില്‍ കേവലം മുപ്പതു പേര് മാത്രം സംസാരിക്കുന്ന ഭാഷയാതിനാല്‍ ഇംഗ്ലീഷില്‍ ഞാന്‍ ഈ സംസാരം എഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇവിടെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എഴുതുന്നു.)

പരീക്ഷകന്‍: " ഡേയ്..! എന്തര് ടെസ്റ്റ്‌ തന്നയെല്ല വന്നത്. അതോ പൂജയ്ക്കോ?"

മബു : "രക്ഷിക്കണം. മൂന്നാമത്തെ തവണയാ ടെസ്റ്റിനു വരുന്നത്.. രക്ഷിക്കണം"

മബു വണ്ടി മുമ്പോട്ട് എടുത്തു..

പരീക്ഷകന്‍ " ഇന്ത്യയില്‍ ഇപ്പോഴും കാളവണ്ടികള്‍ ഒത്തിരി ഉണ്ടല്ലേ അപ്പീ.."

മബു" തോനെ ഉണ്ടല്ലോ അണ്ണാ എങ്ങനെ അറിയാം .."

പരീക്ഷകന്‍" ഈ ഓട്ടീര് കണ്ടപ്പോള്‍ തോന്നിയപ്പീ .."

തലവെട്ടിച്ചുള്ള മബുവിന്റെ നോട്ടം കണ്ടപ്പോള്‍ പരീക്ഷകന് കാര്യം മനസ്സിലായി. ചുറ്റും അല്പവസ്ത്രധാരിണികളായ മദാമ്മമാരെയാണ് നോക്കുന്നത്..

പരീക്ഷകന്‍: "ഡേയ് .അപ്പീ.എനിക്ക് എനിക്ക് കൂടും കുടുംബവും ഉണ്ട്. നേരെ നോക്കീ ഓട്ടീര് ..അല്ലെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞിവേക്കേണ്ടി വരും.. ഇപ്പോള്‍തന്നെ പറഞ്ഞു വിടും..പറഞ്ഞില്ലെന്നു വേണ്ട"

മബു " അണ്ണാ .... ചതിക്കല്ലേ. ഇനി ടെസ്റ്റാണ് എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും.. എനിക്ക് പാസാവണം.."

പരീക്ഷകന്‍.."തന്നെ... പക്ഷെ എനിക്ക് ജീവിക്കണം .നേരെ നോക്കീ ഓടിയ്ക്ക് .."

എന്തായാലും കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പരീക്ഷകന്‍ ചോദിച്ചു..

"അപ്പീ.. ഇവിടെ ജ്വാലിയൊക്കെ ആയോ.."

മബു "എവിടെ അണ്ണാ.. ഈ ലൈസന്‍സ്‌ എടുത്തു മൂന്നു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓസ്ട്രലിയയില്‍ പോവും.. ഇവിടെ ജ്വാലി ഒന്നും ആയില്ല."

എന്തായാലും ഇത് കേട്ടപ്പോള്‍ പരീക്ഷകന്‍ മബുവിനു ലൈസന്‍സ്‌ കൊടുത്തു.. പോകാന്‍ നേരം പ്രത്യേക ഉപദേശവും

" അപ്പീ.. തീര്‍ച്ചയായും ഓസ്ട്രലിയയില് പോവകണം.. കാരണം ഈ ലൈസന്‍സും എടുത്തു അധികം ഇവിടെ കറങ്ങണ്ടാ.. ഇവിടുത്തുകാര്‍ക്കും ജീവിക്കേണ്ടേ...!"

എന്തായാലും നാണം കെട്ടായാലും ലൈസന്‍സ്‌ കിട്ടി. പക്ഷെ തന്റെ ഡ്രൈവിങ്ങിനുള്ള കഴിവ്‌ കൂട്ടുകാരോ ഇപ്പോള്‍ ഇയാളോ അംഗീകരിക്കുന്നില്ല എന്നാ വിഷമം തീര്‍ക്കാനാണ് എന്നെ വിളിച്ചത്..ഞാന്‍ അധികം ആരെയും വിഷമിപ്പിക്കില്ല എന്നതുകൊണ്ട്‌ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു.. എന്തായാലും ഞാന്‍ നനായി അഭിനന്ദിച്ചു..വളരെ പതിയെ തിരിച്ചു ചോദിച്ചു..

"ആ പരീക്ഷകന്റെ പേരെന്താ.."

മബു "അതെന്താ ദീപക്കേ..!?"

"അല്ല നീ പാസായല്ലോ.. ഇനിയിപ്പോള്‍ എനിക്ക് ധൈര്യമായി പോകാം. ഇനി ഞാന്‍ ഫെയില്‍ ആവില്ല എന്ന് തോന്നുന്നു.. "
എന്തായാലും മബു തിരികെ പറഞ്ഞ തെറി ഇവിടെ എഴുതാന്‍ പറ്റില്ല.. ഞാന്‍ ഇരുപതു നാല്പതാക്കി കൊടുത്തത് അരച്ച് കലക്കി ഒന്നായി തിരികെ തന്നു..

ശെടാ.. മബുവിനെ ആരെങ്കിലും ഒന്ന് അനുമോദിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു..

34 comments:

ചേര്‍ത്തലക്കാരന്‍ said...

ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ
അങ്നെ ജീവീതത്തില്‍ ആദ്യമായി തേങ ഉടക്കന്‍ പറ്റി...

മബുവിനെ പോലെ ഈവിടെ ഒമാനിലൂം ഉണ്ട് കുറേപേര്‍, എന്റെ ഒരു കൂട്ടുകാരനു അവന്റെ 10 ടെസ്റ്റിലാ കിട്ടിയെ, അതു കോടുത്ത പോലീസിനെ അവര്‍ സെര്‍വീസില്‍ നിന്നൂം പുറത്താക്കുകയും ചെയ്തു.... എന്തായലും മബു വിനുഎന്റെ ആശംസകള്‍.....

ഞാനും എന്‍റെ ലോകവും said...

അപ്പൊ ദീപക്കിനു ലൈസൻസ് കിട്ടി അല്ലെ ,അല്ല ഒരു സംശയം അവിടത്തെ ലൈസൻസ് ആസ്ത്രെലിയായിൽ വാല്വു ഉണ്ടൊ.അപ്പൊ മൂന്നു മാസം കഴിഞാൽ പൊകും അല്ലെ

നിരക്ഷരന്‍ said...

ലൈസന്‍സ് എടുക്കാന്‍ പറ്റിയില്ലെങ്കിലും ലൈസന്‍സിന് പോയ ഒരാള്‍ ടെസ്റ്റ് കൊടുക്കുമ്പോള്‍ പിന്‍‌സീറ്റില്‍ ഇരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് പീറ്റര്‍ബറോയില്‍ .

ഞാനവിടെ ഇരുന്ന് എന്തെങ്കിലും ഒരക്ഷരം മിണ്ടിയാല്‍ മുന്നില്‍ വണ്ടി ഓട്ടിക്കുന്നവനെ ആ നിമിഷം പരൂക്ഷയില്‍ തോല്‍പ്പിച്ച് പറഞ്ഞുവിടുമെന്ന് സായിപ്പ് ആദ്യമേ വാണിങ്ങ് തന്നിരുന്നു. ആ സംഭവം ഇപ്പോ ഓര്‍മ്മിപ്പിച്ചു.

അരുണ്‍ കായംകുളം said...

"മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും"
അതേ ഈ രംഗം മനസില്‍ ഓര്‍ത്താല്‍ ചിരിച്ച് പോകും.ഹ..ഹ..ഹ
പിന്നെ മബുവിനു ആശംസകള്‍.:)

ചാണക്യന്‍ said...

മബു ആണ്‍‌കുട്ടിയാ...മലയാളികളുടെ മാനം കാത്തു...:):)

മബു....അനുമോദനത്തിന്റെ ഫ്ലവര്‍‌ച്ചെണ്ടുകള്‍....:):):)

ദീപക്കെ...ഞാന്‍ സ്ഥലം വിടുന്നു, ന്റെ വ്യാജന്‍ ഇപ്പോ വരും...:):):):)

തെക്കേടന്‍ said...

റിവേഴ്‌സ് എടുക്കാന്‍ അറിയില്ലന്ന് പറഞ്ഞ് തമിഴന്‍ എന്നെ ഒന്ന് ഇറക്കിവിട്ടതാണ് . അത് നന്നായി എന്ന് നാട്ടിലൂടെ വണ്ടി ഓടിക്കുമ്പോള്‍ തോന്നുന്നു.

മബുവിന്റെ ടൈം. പക്ഷേ ഇന്‍ഷുറന്‍സ് കമ്പിനിക്കാരുടെ ‘സമയം’ നന്നായിട്ടില്ലന്ന് തോന്നുന്നു.

ദീപക്ക് വീണ്ടും ലൈസന്‍സിന് ശ്രമിച്ചോ? എന്തിനാ ഇന്‍ഷുറന്‍സ് കമ്പിനിക്കാരെ പൂട്ടിക്കെട്ടിച്ച് അയര്‍ലണ്ടിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്???

John Chacko said...

അയര്‍ലണ്ടിലെ ഓരോ മലയാളിയുടെയും മുമ്പിലെ വല്ല്യ ഒരു കടമ്പ ആണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുനത്... എല്ലാവര്ക്കും ഓരോ കഥകള്‍ പറയാന്‍ ഉണ്ടാവും......

പോസ്റ്റ്‌ കുറെ കൂടി പോലിപ്പിക്കാമായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്......

Sureshkumar Punjhayil said...

Mabuvinu Njangalude anumodanangal... Valare rasakaram Deepu, Ashamsakal...!!!

താരകൻ said...

മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാര്യം ഓർമ്മവന്നു.കക്ഷി കാൽ പരസ്പരം ക്രോസ് ചെയ്ത് ഒരു കത്രികപൂട്ടിൽ വച്ചാണ് ക്ലച്ചും ഏക്സലേറ്ററുമൊക്കെ അമർത്തി വണ്ടി ഓടിച്ചത്.പുള്ളിക്കും കിട്ടി ലൈസന്സ്! അദ്ദേഹം ഇപ്പോഴും വണ്ടി ഓടിക്കുന്നത് ഈ പോസിഷനിൽ ഇരുന്നാണെന്നുപറയപെടുന്നു.അല്ലെങ്കില്ലും ശീലിച്ചതല്ലെ പാലിക്കൂ.

താരകൻ said...

മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാര്യം ഓർമ്മവന്നു.കക്ഷി കാൽ പരസ്പരം ക്രോസ് ചെയ്ത് ഒരു കത്രികപൂട്ടിൽ വച്ചാണ് ക്ലച്ചും ഏക്സലേറ്ററുമൊക്കെ അമർത്തി വണ്ടി ഓടിച്ചത്.പുള്ളിക്കും കിട്ടി ലൈസന്സ്! അദ്ദേഹം ഇപ്പോഴും വണ്ടി ഓടിക്കുന്നത് ഈ പോസിഷനിൽ ഇരുന്നാണെന്നുപറയപെടുന്നു.അല്ലെങ്കില്ലും ശീലിച്ചതല്ലെ പാലിക്കൂ.

siva // ശിവ said...

അപ്പോള്‍ ദീപക്കിന് ആശംസകള്‍...

കാന്താരിക്കുട്ടി said...

അങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ മബുവിനു മലയാളികളുടെ അഭിമാനം കാത്തതിന്റെ പേരിൽ ഒരു അഭിനന്ദൻസ്.നമ്മടെ നാട്ടിൽ ലൈസൻസ് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ.വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറുമ്പോൾ മുട്ടു കൂട്ടിയിടിക്കുന്ന ഈ എനിക്ക് പോലും ലൈസൻസ് കിട്ടി.അപ്പോൾ മബുവിന്റെ വിജയം അഭിനന്ദനാർഹം തന്നെ.

സുനില്‍ കെ. ചെറിയാന്‍ said...

ദീപക്, തിരോന്തരം ശൈലി ക്ളാവ് പിടിച്ചു തുടങ്ങി. പകരം തനത് ഐറിഷ് എന്തെങ്കിലും ക്യേറ്റാമായിരുന്നു.

ശ്രീ said...

മബു ആള് കൊള്ളാമല്ലോ

Captain Haddock said...

Thundering typhoons!!!! മബു!!!മിടുക്കന്‍ !!!!! ഫുള്‍ 100 മാര്‍ക്സ് !!!

"മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും"

- > എന്റെ ഭാര്യയുടെ ഡ്രൈവിംഗ് explain ചെയ്യാന്‍ പറ്റിയ വാക്കുകള്‍ തപ്പി നടക്കുകയായിരുന്നു !!
ചുള്ളത്തി എനിയ്ക് മുമ്പേ license എടുത്തിരുന്നു. എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ വേണ്ടി വണ്ടി ഓടിച്ചു കാണിക്കുമ്പോള്‍ ഒരു ആര്‍മി ചെട്ടെന്റെ Indica ഇടിച്ചു തെറിപ്പിച്ചു !! എന്നിട്ട് ഡ്രൈവര്‍ സീറ്റില്‍ Super-glue ഇട്ട പോലെ ഇരുന്നു, എന്നെ ആര്‍മിയുടെ മുന്നിലെയ്ക് എറിഞ്ഞു കൊടുത്തു, ദുഷ്ടത്തി !

Joji said...

BEST KANNA BEST. DO NOT STOP, CONTINUE. GOOD LUCK.

ടിന്റുമോന്‍ said...

:D കൊള്ളാം.. ഇവിടെ ടെസ്റ്റ്‌ കൊടുക്കുന്നതും ഒരു സംഭവമാ.. നന്നായി ഓടിച്ചു കാണിച്ചാ കിട്ടില്ല. ' സ്കൂള്‍ വക വണ്ടി. ഇന്നാ പിടിച്ചോ ' ന്നു പറഞ്ഞ്‌ ഭാവിയില്‍ ഒരുപാട്‌ ഫൈന്‍ ഒക്കെ അടക്കാന്‍ പോകുന്ന ഒരു വാഗ്ദാനമാണെന്ന് തോന്നണം അവര്‍ക്ക്‌. അങ്ങനെയല്ലെ എനിക്ക്‌ കിട്ടിയേ..

കുഞ്ഞായി said...

ഹഹ..
ആ കൂടെയിരുന്ന പോലീസുകാരനെ സമ്മതിക്കണം

കനല്‍ said...

മൂന്ന് ടെസ്റ്റ് മാത്രം ഓടിച്ച ലവനെ ഇത്രയും അധിഷേപിച്ചാല്‍ ഇവിടെ ദുഫായില്‍ 10 ടെസ്റ്റ് ഓടിച്ച എന്നേ എന്തോരം പറയണം?

എനിക്ക് ഒരു പ്രാര്‍ത്ഥനമാത്രമേ ഉള്ളൂ, എനിക്ക് ഈ 9 പ്രാവശ്യവും പരീക്ഷകന്‍ ആയി വന്ന ലവന്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ആക്സിഡന്റായി(മൈനര്‍ മതീട്ടോ) വഴിയില്‍ കിടക്കുകയും അതുവഴി വരുന്ന എന്നോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് ഒന്ന് കണ്ടിരുന്നേല്‍.....( എന്റെ ഒരു ദിവസത്തെ സ്വപ്നാ ഇത്)

മുഹമ്മദ്കുട്ടി said...

എന്നെക്കൊണ്ട് ഇതും വായിപ്പിച്ചു ഇതിന്ന് മുമ്പത്തെ “മബു”വും വായിപ്പിച്ചു.പഴയത് വായിച്ചപ്പോഴും അതിലെ കമന്റുകള്‍ വായിച്ചപ്പോഴും ആള്‍ ദീപകാണെന്നു തന്നെ തോന്നും.പിന്നെന്തിനാ ഇതില്‍ “മബു”വിന്റെ കൊണ്ട് ഒന്നു ഫോണ്‍ ചെയ്യിപ്പിച്ച് കഥാപാത്രം താനല്ലാ എന്നു ഒന്നു കൂടി ഉറപ്പിക്കാനോ?ഏതായാലും പുറത്ത് ലൈസന്‍സ് കിട്ടാന്‍ പണിയാണെന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഒരു സത്യം പറയട്ടെ.ഇവിടെ നാട്ടില്‍ വണ്ടിയോടിച്ചവന്ന് എവിടെപ്പോയാലും വണ്ടിയോടിക്കാന്‍ പ്രയാസമുണ്ടാവില്ല.ഞാന്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയുള്ളു[?!].ഏതായാലും പോസ്റ്റ് നന്നായി.ഇനിയും എഴുതണം”മബുത്തരങ്ങള്‍”.

മുഹമ്മദ്കുട്ടി said...

സംശയമുണ്ടെങ്കില്‍ ഇതൊന്നു കണ്ടു നോക്കൂ.
http://kuruvi.ning.com/video/3184602:Video:5197.

innuz said...

ithe oru anubhavam ente oru frndnu aduth kaalathaayi undayatha, pakshe oru cheriya maattam und, mabu karanju kaalu pidich pass aayenkil ente frnd ithuvarem pass aayittilla, nalla strong payyana paranjitt enna karyam, testinu poyi driving seatil irunnal avante shareeram mothathil angu virakkan thudangum, orumathiri puliyurumb trouserinte ullil poya pole... onninum kollatha (oru alankarathinu vendi prayogichennu mathram) mabu pass aayenkil sure aayittum deepak'um pass aavum...!

ടിന്റുമോന്‍ said...

ഈ കമന്റ് കണ്ടപ്പോഴാ വേറെ ഒരു സംഭവം ഓര്‍ത്തെ.. പന്ത്രണ്ടാമത്തെ ടെസ്റ്റും പൊട്ടി വന്ന ഒരുത്തനെ ഞാന്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി വിളിച്ചു.

ഞാന്‍: എന്താടാ സംഭവിച്ചെ.. നിനക്ക് ടെസ്റ്റ്‌ കൊടുക്കുമ്പോ പേടി തോന്നുന്നുണ്ടോ. അല്ലേലും എന്തിനാടാ പേടിക്കുന്നെ, ചുമ്മാ അങ്ങോട്ട ഓടിക്കണം. അത്രേന്നെ. എന്നെകണ്ടില്ലേ മണി മണിയായി എട്ടാമത്തെ ടെസ്റ്റ്‌ പാസ്സായത്‌.

അവന്‍: പേടിയോ എനിക്കോ? പേടിച്ചിട്ടൊന്നും അല്ല. പിന്നെ, ഡ്രൈവിംഗ് സീറ്റി കേറിയിരുന്നാ രണ്ടു കാലും രണ്ടു കൈയും അങ്ങ് തളരും. പിന്നെ എങ്ങനാ ഓടിക്കുന്നെ.. :))

കുക്കു.. said...

:))

പാവപ്പെട്ടവന്‍ said...

സഭവം കലക്കി ദീപക്കേ സുപ്പര്‍
ആത്മാര്‍ഥമായ ആശംസകള്‍

വെള്ളത്തൂവൽ said...

സത്യങ്ങള് തന്നെ അപ്പി............

bilatthipattanam said...

എട്ടുവട്ടം പോയിട്ട് പൊട്ടീട്ടു വന്നോന ഞാൻ..
അതെല്ലേ ഞാൻ ലണ്ടൻ മണ്ടനായത്..
ആ തുട്ടുണ്ടായെങ്ങ്യെ തട്ടുമ്പുറം പണിയാർന്നൂ /ലോഫ്റ്റേ (പെണ്ണ് പറയുന്നത്)

എങ്ങനെ പാസവാനെന്റെ ഗെഡീ..റോട്ട്യേ നോക്ക്യാ കളറും,ഡ്രസ്യൂം കാണുമ്പം..അപ്പ കോൺസെന്റേർഷൻ പൂവ്വില്ല്യേ....

junaith said...

macha aa garda aaraanennarinjaal enikkum paranju thannekkane..varumbol licence aavashyamaanallo......nannayittund....

കണ്ണനുണ്ണി said...

മബുവിനു കിട്ടിയെങ്കില്‍ എനിക്കും കിട്ടാന്‍ ചാന്‍സ് ഉണ്ട്... ഞാനും ഒന്ന് പോയി നോക്കാന്‍ പോവ്വാ...

ഹി ഹി നല്ല പോസ്റ്റ്‌ മാഷെ.. വായിച്ചു ചിരിച്ചു

വാഴക്കോടന്‍ ‍// vazhakodan said...

Congrats!

ഫൈസല്‍ താലിപ്പാട്ട് said...

സത്യം പറഞ്ഞാല്‍ ഞാന്‍ അണ്ണനെ കാണുന്നത് ബെര്‍ളിയുടെ പേജില്‍ നിന്നാണ്.. അവിടെ അണ്ണന്‍ പറഞ്ഞ തീട്ടക്കളി കമന്റ്‌ ഒരുപാട്‌ എന്നെ ചിരിപ്പിച്ചു.. നര്‍മത്തിലൂടെ എഴുതാന്‍ എല്ലാ ഭാവുകങ്ങളും.. നേരുന്നു.

വയനാടന്‍ said...

രസകരമായിരിക്കുന്നു എഴുത്ത്‌.ഒരു സുഹ്രുത്ത്‌ ദുബായിൽ ടെസ്റ്റിനു പോയ അനുഭവമോർമ്മിക്കുന്നു
സീറ്റിൽ കയറിയിരുന്നു കഴിഞ്ഞു നോക്കുമ്പോൾ പരീക്ഷകൻ ബെൽറ്റ്‌ ഇട്ടിട്ടില്ല; തലയിൽ പൂത്തിരി കത്തി... സീറ്റ്‌ ബെൽറ്റിടാൻ പറഞ്ഞു; ഏയ്‌ കുഴപ്പമില്ല വണ്ടി എടുത്തൊ എന്നു പരീക്ഷകൻ. അവനുണ്ടൊ സമ്മതിക്കുന്നു ബെൽറ്റിടാതെ മുന്നോട്ടില്ലെന്നു തന്നെ. മൂന്നു തവണ ഇതു തന്നെയാവർത്തിച്ചതിനു ശേഷം പരീക്ഷകൻ പറഞ്ഞ തെറി അറബിയിലായതു കൊണ്ട്‌ അവനു മനസ്സിലായില്ല; ഒന്നു മനസ്സിലായി ടെസ്റ്റു നടക്കാതെ തന്നെ താൻ തോറ്റിരിക്കുന്നു എന്നു.

സൂത്രന്‍..!! said...

നന്നായിരിക്കുന്നു

Faizal Kondotty said...

:)