"പ്രീയപ്പെട്ടവരെ ഇതെന്‍റെ അമ്പതാമത്തെ പോസ്റ്റ് ആണ്.
ഇത്രയും കാലം എന്നെ സഹിച്ചവരോട് നന്ദി പറയട്ടെ.
എനിക്കു പറ്റിയ ഒരൊ അമളികളും ഞാന്‍ തമാശയായി
എടുക്കുമെങ്കിലും ഇതെനിക്ക് അത്ര തമാശയായ് എടുക്കുവാനായില്ല.
എന്നാലും നിങ്ങളുമായി പങ്കു വയ്ക്കുന്നു.."
ഞാന്‍ അബുദാബിയില്‍ നിന്നു അയര്‍ലണ്ടില്‍ പോകാന്‍ തീരുമാനിച്ചപ്പൊള്‍
വീണുകിട്ടിയ രണ്ടുമാസത്തെ ഇടവേളയില്‍ (വിസയ്ക്കും മറ്റുമായി) വെറുതെനാട്ടില്‍ വായില്‍നോക്കിനടക്കാതെ കാരീയര്‍ എന്‍ഹാസിനായി എന്തെങ്കിലും കൊഴ്സ് പഠിയ്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ഗള്‍ഫ്കാരന്‍ രണ്ടുമാസത്തില്‍ കൂടുതല്‍
നാട്ടില്‍ നില്‍ക്കുമ്പൊള്‍
“ലവന്‍ ഇനി തിരികെ പോകുമോടെ...? അതോ കട്ടയും പടവും
മടക്കി നാട്ടില്‍ കുറ്റിയടിക്കുമൊ..?"
എന്ന മട്ടിലുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നതിലും നല്ലത് എന്തെങ്കിലും കോഴ്സിനായി പോകുന്നതാണെന്നു തോന്നി.
പക്ഷെ ജോലിയുമായി ബന്ധമുള്ള കൊഴ്സ് ചെന്നയിലും ബാംഗളൂരും ഉണ്ടെന്നു മനസിലായിയെങ്കിലും ചെന്നൈ തന്നെ തെരഞ്ഞെടുത്തു. അല്പം തമിഴ് അറിയാം എന്നുള്ളതു തന്നെ കാരണം. അങ്ങനെ ഇന്‍സ്റ്റിട്യൂട്ടില്‍ വിളിച്ചു ഞാന്‍ വരുന്ന കാര്യം അറിയിച്ചു. മദ്രാസ് മെയിലില്‍ അങ്ങനെ ഞാനും ചെന്നയില്‍ എത്തി.
ഇന്‍സ്റ്റിറ്റ്യൂട്ട് കോടമ്പാക്കത്താണ്.നമ്മുടെ സിനിമാക്കാരുടെ മായികലോകം.
നമ്മുടെ ഷക്കീല ചേച്ചിയൊക്കെ താമസിക്കുന്ന കോടമ്പാക്കം.
ടാക്സിക്കാരന്‍ എന്നെ എങ്ങും അധികം കറക്കാതെ നേരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടെത്തിച്ചു.
ഗള്‍ഫില്‍ നിന്നും വന്നിട്ടു ഒരാഴ്ചപൊലും ആയിട്ടില്ല എന്നതും തമിഴ്നാട്ടില്‍ ആദ്യം പൊകുന്നു എന്നതും കൊണ്ട് അല്പം അഴകിയ രാവണന്‍ ആയിത്തന്നെ ഓഫീസില്‍ കയറി ചെന്നു.
റിസപ്ഷനില്‍ ഇരിക്കുന്ന തമിഴ്പെണ്‍മണിയൊട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ ഫീസും വാങ്ങി അഡ്മിഷനും തന്നു. എന്നിട്ടു എനിക്കു താമസ സൗകര്യം എന്‍റെ കൊഴ്സ് റ്റ്യൂട്ടറും കൂടിയായ
മാഷ് ശരിയാക്കിതരുമെന്നറിയിച്ചു. (താമസ്സം ഏര്‍പ്പെടുത്തും എന്നു മുമ്പെ സമ്മതിച്ചിരുന്നു) ഇതിനിടെ നമ്മുടെ തമിഴ് പൊണ്‍കൊടി വെറെ ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു . സംസാരത്തില്‍
നിന്ന് പെണ്ണൊരു സംസ്സാരപ്രിയയാണെന്നു മനസ്സിലായി.അതൊ ഇനി റിസപ്ഷനില്‍ ഇരിക്കുന്നതുകൊണ്ട്
അങ്ങനെ സംസാരിക്കുന്നതാണൊ.. അറിയില്ല.. അതിനിടയില്‍ ചിരിച്ചുകൊണ്ട് എന്നൊട് പറഞ്ഞു.
“ഊങ്കളെ പാത്താല്‍ മാധവന്‍ മാതിരി ഇറുക്കെ..”
എന്നെ ഊതാന്‍ പറഞ്ഞതാണോ?. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.
ഇനി അധവാ മാധവന്‍ കേട്ടാല്‍ മാനഹാനിയ്ക്കു കേസ് കൊടുക്കുമോ എന്നൊരു പേടിയും ഇല്ലാതില്ല.
അവസാനം എന്നെ പഠിപ്പിക്കാനുള്ല മാഷും വന്നു. ഒരു ചുള്ളന്‍.അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള നല്ലൊരു ലൊഡ്ജില്‍ പൊയി.അവിടുത്തെ അല്പം പൊഷ് ആയ ലൊഡ്ജ് ആണ്. മലയാളത്തിലെ വളരെയെറെ നടന്മാര്‍ കോടമ്പാക്കത്തു വരുമ്പൊള്‍ താമസിക്കുന്ന ലോഡ്ജ് ആണ്.
അതുപൊലെ തമിഴിലെയും ബി.ഗ്രെഡ് നടന്മാരും നടികളും സംവിധായകരും താമസിക്കുന്ന ലോഡ്ജ് ആണത്. (അവിടെ വച്ച് ചില മലയാള നടന്മാരെയും കാണാന്‍ കഴിഞ്ഞു.)
പിറ്റേന്നു ക്ലാസ്സില്‍ യാദൃശ്ചികമായി നമ്മുടെ മാഷ് തമിഴ് സിനിമയെ പറ്റി പറഞ്ഞു. പുള്ളി തമിഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ മെംബറാണ്. നമ്മുടെ ശിവാജിയിലും അന്ന്യനിലും ഒക്കെ ചിന്ന ചിന്ന വേഷങ്ങള്‍ ചെയ്തതുമാണ്.
ഇതൊക്കെപറഞപ്പൊള്‍ ഞാന്‍ പതിയെ എന്‍റെ അഭിനയമോഹം ഒന്നുപറഞു. അഥവാ വല്ലതും നടന്നാല്‍
ഒത്തില്ലെ. പോയാല്‍ ഒരു വാക്കു.കിട്ടിയാല്‍ എന്റമ്മെ.. പറയാന്‍ വയ്യ ..ആകെ രോമാഞ്ചം,.
പക്ഷെ പുള്ളിക്കാരന്‍ ആകെയൊന്നു നോക്കി.
എന്നിട്ടു എന്നൊട് യൂണിയന്‍ മെമ്പര്‍ഷിപ്പിനെയും മറ്റും പറഞ്ഞു
നമ്മള്‍ എന്തിനും എതിനും സമ്മതം.
അന്നു വെള്ളിയാഴ്ചയായിരുന്നു.ഞായറാഴ്ച പുള്ളിയുടെ ഒരു പരിചയക്കാരനെ കാണണം എന്ന തീരുമാനമായി..
ഞാന്‍ അതിനുമുമ്പെ അല്പം ഒരുക്കങ്ങള്‍ ഒക്കെ നടത്തി. ഒരു ആയിരത്തിനാന്നൂറ് രൂപ കൊടുത്തു ഒരു
ഗൊള്‍ഡന്‍ ഫേഷ്യല്‍. അവിടുത്തെ മുന്തിയ സലൂണീല്‍ ഒരു ഹെയര്‍ സ്റ്റൈലിങ്. ആവകയിലും അഞ്ഞൂറ് രൂപ
ചീറ്റി കിട്ടി.(മുടിവെട്ട്,ഷേവിംഗ്. അല്ലറ ചില്ലറ സൂത്രങള്‍)
പിന്നീട് എപ്പൊഴും കൈയില്‍ കൊണ്ടുനടക്കുന്ന പെന്‍ ഡ്രൈവില്‍ നിന്നും ഒരു നാലു ഫൊട്ടൊ വലുതായി പ്രിന്‍റ്
എടുപ്പിചു. അതില്‍ ഒന്നു ഇവിടെ ഞെക്കിയാല്‍ കാണാം.അങാനെയും ഒരു എഴുനൂറു രൂപ ചീറ്റി.
ഞായറാഴ്ച അണിഞൊരുങി ഫെരാരി പെര്‍ഫ്യൂം ഒക്കെയടിച്ചു നേരേ നമ്മുടെ മാഷ് പറഞ്ഞ ആളെ കാണാന്‍ അവിടുത്തെ അല്പം നല്ല ഹൊട്ടലില്‍ ചെന്നു. നല്ലൊരു കട്ടബൊമ്മന്‍ പാണ്ടിയും നമ്മുടെ മാഷും അവിടെ എന്നെ പ്രതീക്ഷിച്ച് ഇരിപ്പുണ്ട്. എന്നെ കണ്ടു നമ്മുടെ പാണ്ടി വെളുക്കെ ചിരിച്ചു.
കേരളത്തിലെ ഹോട്ടലുകളില്‍ പാത്രം കഴുകുന്ന പാണ്ടികളെ അപ്പൊള്‍ ഓര്‍മ്മ വന്നു.അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭവ്യതയൊട് ഇരുന്നു ഒരു വണക്കം അടിച്ചു. കൊണ്ടുപൊയ ഫോട്ടോകള്‍ എല്ലാം
തുറന്നുകാട്ടി. അതുകണ്ടപ്പോള്‍
“ഇതെല്ലം യേതുക്ക് അയ്യ,.. ഒന്നും തെവയില്ല ..ഇവന്‍ എല്ലാം സൊല്ലിയിരുക്കു..”
നമ്മുടെ മാഷിനെ ചൂണ്ടി സിനിമാ പാണ്ടി പറഞ്ഞപ്പോള്‍ മാഷും തലകുലുക്കി. ഞാന്‍ ഒന്നു ഞെട്ടി. എന്‍റെ ഫോട്ടൊ വേണ്ടായോ.. അപ്പൊള്‍ ഇനി വല്ല ഷക്കീല പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണൊ
ദൈവമെ..
“ഒന്നാമതെ കല്യാണം ഒക്കെ കഴിഞു.പണ്ട് ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.. ഇപ്പൊല്‍ വല്ല എടാ കൂടത്തിലും
അഭിനയിച്ചാല്‍ കഴിഞ്ഞു.. അവസാനം ഞാന്‍ ഗതികെട്ടു ചോദിച്ചു,.
“അപ്പൊ.. അയ്യ ഞാന്‍ എന്ന പണ്ണണം”
“ഒന്നും ഇല്ല....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയനില്‍ ചേരണം.അത് താന്‍. അപ്പുറം ഏതാവത് ചിന്ന ചിന്ന റോള്‍ ഇരുന്നാല്‍ കണ്ടിപ്പാ ഊങ്കളെ കൂപ്പിടും .. "
അപ്പോള്‍ ഈ നാശം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എര്‍പ്പാട് ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ആണെന്നു പിന്നീടാണു മനസിലായത്...
ഏതായാലും ആ പാണ്ടിയ്ക്കും നമ്മുടെ വാധ്യാര്‍ക്കും പാര്‍ട്ടി കൊടുത്ത വകയില്‍ കൈയില്‍ നിന്നും
പൊയതെത്ര എന്നു പറയുന്നില്ല .
കൂടുതല്‍ വിഡ്ഡിത്തരം വിളമ്പാന്‍ വയ്യാ..
ഹോട്ടലില്‍ നിന്നു റൂമിലെക്കു നടക്കുന്നതിനിടയില്‍ വഴിവക്കില്‍ ഒട്ടിച്ചിരിക്കുന്ന ദശാവതാരത്തിന്‍റെ പോസ്റ്ററില്‍
ഇരുന്നുകൊണ്ട് നമ്മുടെ കമലഹാസന്‍റെ പത്തുതലകളും എന്നെ നോക്കി കൊഞ്ഞണം കുത്തുന്നതുപൊലെ തോന്നി.
അതൊടെ എന്‍റെ സിനിമാ മോഹത്തിന്‍റെയും അവസാനമായി..
വാല്‍ക്കഷ്ണം: എന്ന് കരുതി ആരെങ്കിലും അഭിനയിക്കാന്‍ വിളിച്ചാല്‍ ഇനിയും വയ്യെടാ എന്ന് പറയത്തക്ക അഹങ്കാരമോ നിന്ദയോ എനിക്കില്ല കേട്ടോ..
Wednesday, January 28, 2009
Sunday, January 25, 2009
49.നമഃനാമി (Remixed,Reloaded &Refined)
(പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു.. പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു..
ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല.. ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം..)
ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.
"ആരാ."
മാധവന്‍ പതിയെ ചോദിച്ചു..അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ മാധവനെ നോക്കി.
"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."
ആഗതന്‍ ഏവരേയും മാറി മാറിനോക്കി..
"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."
എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..
ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.പക്ഷെ നാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് നാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമി പതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.
പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പരമു,വിക്രമന്‍ തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.
"ഞാന്‍ മഹേഷ്. പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും..
ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."
പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..
"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."
സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..മഹേഷ് ചിരിച്ചു..
"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."
"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."
ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയറോണി അട്ടഹസിച്ചു..
ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..
*******************************
നീമിയറോണിയുടെ പ്രൈവറ്റ് ജെറ്റ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട്ട് മോരെസ്ബി ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു..
വിമാനത്തിലിരുന്നു നീമിയറോണി അട്ടഹസിച്ചു. പാപ്പുവയിലെ ബോഗന്‍വില്ല റിബല്‍ ആര്‍മിയുടെ കൂടെ സുഖമായി കഴിയാം. ആവശ്യത്തിന് പണം കയിലുണ്ട്. പാപ്പുവാന്‍ കാടുകളില്‍ ഇരുന്നുകൊണ്ട് ഇനി തന്‍റെ എല്ലാ ജോലികളും ചെയ്യാം.. പോലീസും ഇന്‍റര്‍പോളും മഷിയിട്ടു നോക്കിയാല്‍ പോലും തന്നെ കണ്ടെത്താനാവില്ല.
കൈയിലിരുന്ന ഷാംപൈന്‍ കുടിച്ചുകൊണ്ട് ആര്‍ത്താത്തു നീമിയറോണി അട്ടഹസിച്ചു..
പെട്ടെന്ന് ഒരു വലിയ പരുന്ത് നീമിയന്‍റെ വിമാനത്തിന്‍റെ എഞ്ചിനില്‍ ഇടിച്ചുകയറി.. ഒരു കുലുക്കത്തോടെ വിമാനം താഴേക്ക് പതിച്ചു..നീമിയന്‍ റോണി അങ്ങനെ പാപ്പുവന്‍ കടലില്‍ ഒതുങ്ങി..
പിന്നീട് നീമിയറോണിയുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയറിഞ്ഞ മദ്യപുരിയില്‍ ഉത്സവമേളമായിരുന്നു..
പക്ഷെ വേറെയും ക്രൂരന്മാര്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നീമിയനായി രൂപപ്പെട്ടുകൊണ്ടിരുന്നു..
"എന്നൊക്കെ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും.. ദശാവതാരങ്ങള്‍ മാത്രമല്ല വേറെയും പല ചെറിയ അവതാരങ്ങളും ദൈവം എടുത്തിട്ടുണ്ട്. പക്ഷെ പ്രമുഖമായത് ദശാവതാരങ്ങള്‍ തന്നെ.. ദൈവം പ്രപഞ്ചത്തിലെ ഒരു ഗ്രഹത്തില്‍ മാത്രം ജീവന്‍ തന്നത് സുഖമായും സന്തോഷത്തോടെയും ജീവിക്കാനാണ്. പാപങ്ങള്‍ പെരുകുമ്പോള്‍ മനുഷ്യനായി അവ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ ദൈവം ആ ജോലി ഏറ്റെടുക്കുന്നു എന്നുമാത്രം.."
(ഇനിമുതല്‍ കുളത്തുമണ്‍ ബ്ലോഗില്‍ കമന്‍റ് മോഡറേഷന്‍ ഉണ്ടാവില്ല..)

Labels:
കഥകള്‍
Friday, January 23, 2009
48.സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല...
അടുത്ത സമയത്ത് തോന്ന്യാശ്രമത്തില്‍ നാടകത്തിനായി ഒരു പോസ്റ്റ് എഴുതിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി നാടകമെഴുതിയത് ഓര്‍മ്മവന്നത്. ഒരു മുഴുവന്‍ നാടകം ഒരിക്കലെ എഴുതിയിട്ടുള്ളൂ..ഇനി എഴുതാന്‍ ധൈര്യവും പോരാ.
ഞാന്‍ സ്കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്. പൊതുവെ സബ്ജില്ല,ജില്ലാ,കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ നിന്നും നാടകം തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് മലയാളം അധ്യാപകരും വേറെ കലാപരമായ കഴിവുള്ളവരുമായ അദ്ധ്യാപകരുടെ ജഡ്ജ്സ് പാനലായിരുന്നു.
പക്ഷെ ആവര്‍ഷം നാടകം നടക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സില്‍നിന്നു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നാടകം എവിടെനിന്നു സംഘടിപ്പിക്കും എന്നകാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഞങ്ങളുടെ പ്രതിയോഗികളുടെ ക്ലാസ് ടീച്ചര്‍ മലയാളം അധ്യാപകനും നാടകം വിലയിരുത്തുന്ന ജഡ്ജ്സ് ഗ്രൂപ്പിലെ തലവനും ആയതിനാല്‍ അവര്‍ക്കത്ര പേടിയുണ്ടായിരുന്നില്ല.
അതേപോലെ നാടകം അവതരിപ്പിക്കുന്നതിനു മുമ്പെ എഴുതിയ നാടകം അവതരിപ്പിക്കാന്‍ കൊള്ളാമോ അശ്ലീലമായ വല്ലതുമുണ്ടോ എന്നത് പരിശോധിപ്പിച്ചിട്ടെ അവതരണാനുമതി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ നാടകം എഴുതാന്‍ ആളില്ലാഞ്ഞതും ആ വര്‍ഷം കഥാരചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയതും കൊണ്ടു നാടകം എഴുതുന്ന ചുമതല എനിക്ക് കിട്ടി.
പക്ഷെ എന്‍റെ ഒരതിമോഹം അപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. ഈ നാടകത്തില്‍ എനിക്കും അഭിനയിക്കണം.നാടകത്തില്‍ അഭിനയിച്ചു സ്റ്റാര്‍ ആവുന്നതല്ല ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലക്ഷ്യം. ഇതുകൊണ്ടു ഭാവിയില്‍ എന്തോ നേടാമെന്ന ഒരു മണ്ടന്‍ ചിന്താഗതി.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര്‍ പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്.
പക്ഷെ പണ്ടൊരു രാത്രിയില്‍ മൂന്നരകിലോ ഭാരവുമായി ഗോവയിലെ പനാജി മിലിട്ടറി ഹോസ്പിറ്റലില്‍ ജനിച്ച എന്‍റെ കൂടെ എന്‍റെ സഭാകമ്പം എന്ന വലിയ ഒരു പ്രശ്നവും വിടാതെ പിന്തുടരുകയും എന്‍റെ കൂടെ വളര്‍ന്നു വലുതാവുകയും ചെയ്തിരുന്നു. ഡയസ്/വിറതാങ്ങിയുള്ള എഴുതിയ പ്രസംഗം വായിക്കാം എന്നുല്ലതുമാത്രമാണ് സ്റ്റേജില്‍ എനിക്ക് പറ്റുന്ന ഏകപണി. കാരണം കൈ കാല്‍ മുട്ടിന്‍റെ വിറയല്‍ ആരും അറിയാതെ ഡയസ് താങ്ങിക്കൊള്ളും.
പക്ഷെ സര്‍ട്ടിഫിക്കെറ്റ് എന്ന സംഭവം ഇങ്ങനെ ഒരു വലിയ ഒരു വിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
ആദ്യത്തെ കടമ്പ നാടകം എഴുതുക എന്നതായിരുന്നു.
മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗായത്രിയെന്ന നാടകം ഞാന്‍ എഴുതിയുണ്ടാക്കി. ക്രൂരനായ നാടുവാഴി ഒരു പാവം ശില്പിയുടെ ഭാര്യയെ തട്ടികൊണ്ടുപോയി തന്‍റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ഒടുവില്‍ പലതരത്തിലുള്ള നാടുവാഴിയുടെ ക്രൂരത സഹിക്കാനാവാതെ പാവങ്ങള്‍ സംഘടിക്കുകയും നാടുവാഴിയെ വധിക്കുകയും ചെയ്യുന്നതാണ് നാടകം. ഒരു ചെറിയ സോഷ്യലിസ ചുവയുള്ള പുരോഗമനവാദിയായ നാടകം.
നാടകത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങള്‍ അഥവാ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നവര്‍. അഥവാ പൊളിഞ്ഞാലും അവസാന വര്‍ഷം ആയതിനാല്‍ പിന്നെയാരെയും കാണേണ്ട എന്നൊരു ധൈര്യം ഉണ്ട്.
ആദ്യം നാടകത്തിനു അവതരണാനുമതി വേണം.നാടകവുമായി മലയാളം അധ്യാപകനെ കണ്ടു.
"നാട്ടിലെ സമ്പത്ത് മാത്രമല്ല സുന്ദരികളായ സ്ത്രീകളും നാടുവാഴികള്‍ക്ക് അവകാശമുള്ളത് തന്നെ.. ഞാന്‍ കഴിച്ചതിന്‍റെ ബാക്കി നീയൊക്കെ കഴിച്ചാല്‍ മതിയെടാ എഭ്യന്മാരെ.. പാരിജാത പുഷ്പം പോലെ സുന്ദരിയായ ആ മദാലസയെ വിട്ടുതരാന്‍ ദൈവം പറഞ്ഞാലും സാധിക്കില്ല.. "
തുടങ്ങിയ ഡയലോഗുകള്‍ ആഭാസമെന്ന പേരില്‍ അദ്ധ്യാപകന്‍ എഡിറ്റ് ചെയ്തു..
ഒപ്പം ..
" കൊള്ളമെല്ലോടാ.. കണ്ടാല്‍ പറയില്ലല്ലോ ഇത്തരം തോന്നിയവാസങ്ങള്‍ ഒക്കെ എഴുതുമെന്ന്.."
അങ്ങനെ എഡിറ്റ് ചെയ്ത് ഷണ്ഡന്‍ ആക്കിയ നാടകവും ആയി ഞങ്ങള്‍ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ ശില്പി,കര്‍ഷകന്‍,പാറമടതൊഴിലാളി,തുടങ്ങി അഞ്ചാറു തൊഴിലാളികള്‍ ജോലിചെയ്യുന്നു.
ഇവിടേക്ക് വരുന്ന നാടുവാഴിയോട് ശില്പിയുടെ ഭാര്യ ഗായത്രി എവിടെ എന്ന് ചോദിക്കുന്നതോടാണ് തുടക്കം. നാടുവാഴിയോടൊപ്പം കാര്യസ്ഥനും ഭടനും ഉണ്ട്..ചോദ്യത്തിനിടയില്‍ നാടുവാഴി പറയണ്ട ഡയലോഗുകള്‍ ആണ് അദ്ധ്യാപകന്‍ മുറിച്ചുകളഞ്ഞത്.
തൊഴിലാളികളുടെ ചില ചോദ്യങ്ങള്‍ ഇവയാണ്. (മുഴുവന്‍ ഓര്‍മയില്ല.. ഓര്‍മയുള്ളത് ചിലത് എഴുതുന്നു.)
"നാട്ടിലാകെ ശവപ്പറമ്പുകള്‍ തീര്‍ത്ത് അസ്ഥിമാടങ്ങളില്‍ നിന്നുയരുന്ന പ്രേതങ്ങള്‍ കുടികൊള്ളുന്ന കൊട്ടാര രാജാവേ പറയൂ ഭരതന്‍റെ ഗായത്രി എവിടെ..?"
"കല്ല് കരട് കാഞ്ഞിരക്കുരുവും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും കുടികൊള്ളുന്ന കാട്ടിലും മേട്ടിലും പകലന്തിയോളം പണിയെടുത്തു ജീവിച്ചു നിങ്ങള്‍ക്ക് മദിക്കാന്‍ വകയുണ്ടാക്കുന്ന പാവങ്ങളുടെ പെണ്ണിനേയും തട്ടിയെടുത്തുവേണോ നിങ്ങള്‍ക്ക് സുഖിക്കാന്‍.?"
ഞാന്‍ വായിച്ച പല നാടകങ്ങളിലെയും നോവലുകളിലെയും വരികളൊക്കെ ഇതില്‍ അന്നുപയോഗിച്ചു.. അല്ലാതെ ഒരു നാടകവും മുഴുവന്‍ കഴിച്ചിട്ട് നാടകമായി വിളമ്പിയില്ല.
പക്ഷെ നാടകമെഴുതിയതിന്‍റെ പേരില്‍ നാടുവാഴിയുടെ വേഷമെടുത്ത എന്നെ കണ്ടാല്‍ ഇവന്‍ ഗായത്രിയെ തട്ടിക്കൊണ്ടു പോകുമോ അഥവാ പോയാല്‍ എന്തിന്? മരുന്നെടുത്ത് കിട്ടാന്‍ ആണോ? എന്നോ തോന്നുന്ന കോലമായിരുന്നു എന്‍റെ. അസ്ഥിപന്ജരമായ എന്‍റെ കോലം കണ്ടാല്‍ തൊഴിലാളികള്‍ ചെയ്യുന്നത് ക്രൂരത ആണെന്ന് പോലും തോന്നിക്കും.
എന്നാല്‍ നാടകം സിമ്പോളിക്ക് ആണെന്നും റിയലിസ്റ്റിക് അല്ലാതെ അബ്സ്ട്രാക്റ്റ് ആയി കാണിച്ചാലും ജഡ്ജസ്നു മനസ്സിലാവും എന്നോക്കെപറഞ്ഞു എല്ലാവരെയും ഒതുക്കി എന്നതാണ് സത്യം.
അങ്ങനെ ഞാന്‍ സ്റ്റേജില്‍ കയറി.കൂടെ കാര്യസ്ഥനും ഭടനും. ഞാന്‍ ചുറ്റും നോക്കി. ഒരു പത്തുനാലായിരം കണ്ണുകള്‍ എന്നിലാണെന്നു തിരിച്ചറിഞ്ഞ ഞാന്‍ ചെറുതായി വിറയ്ക്കാന്‍ ആരഭിച്ചു.. കാര്യസ്ഥന്‍ ആവട്ടെ കരയണോ ചിരിക്കണോ എന്നവസ്ഥയിലും.. ഭടനും ഭടന്‍റെ കൈയിലിരുന്ന കുന്തവും കണ്ടാല്‍ രണ്ടിനും തുള്ളല്‍ പനിയാണോ അഥവാ ആണെങ്കില്‍ ആര്‍ക്കു കൂടുതല്‍ എന്നൊരു സംശയമേ തോന്നൂ.
ആരും ഡയലോഗുകള്‍ പറയാത്തതുകൊണ്ട് സ്റ്റെജിന്‍റെ പുറകില്‍ പ്രോംപ്റ്റ് ചെയുന്നവന്‍ അലറി പറയുകയും പറയുന്ന ഡയലോഗുകള്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു. (പ്രോംപ്റ്റ് ചെയ്യുന്നവന്‍റെ റോളിനുവേണ്ടി അടിപിടിയായിരുന്നു. കാരണം ആരെയും കാണാതെ ഡയലോഗ് പറഞ്ഞാല്‍ മതി. സര്‍ട്ടിഫിക്കെറ്റ് കിട്ടുകയും ചെയ്യും ദീപക് ആന്‍റ് ഗ്രൂപ്പില്‍ അയാളും ഉണ്ടല്ലോ.)
പക്ഷെ അവന് പണി കൊടുക്കാനായി നാടകം തീരുമ്പോള്‍
"തൊഴിലാളികളെ എന്നും അടിമകളായി വയ്ക്കുവാന്‍ ഒക്കില്ല.. അവര്‍ പ്രതികരിക്കുന്ന ദിവസം കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴും" എന്നൊരു ഡയലോഗ് സ്റ്റേജില്‍ കയറി പറയണം. ഒരു അവധൂതന്‍ പോലെ. ഓസിനു സര്‍ട്ടിഫികെറ്റ് കിട്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കിയ ഒരു മുട്ടന്‍ പാര.
പക്ഷെ ഞാന്‍ സ്റ്റേജില്‍ കയറി ചുറ്റും നോക്കി. ഡയലോഗ് എല്ലാം മറന്നു. ആദ്യ ഡയലോഗ് ഇതായിരുന്നു.
"വരൂ കാര്യസ്ഥാ... പോകാം.."
പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന്‍ സ്ഥലം കാലിയാക്കി.. ഞാനും പോവാണേ എന്നും പറഞ്ഞുകൊണ്ട് ഭടനും ഓടി..
പക്ഷെ ആര്‍ക്കും ഒരു ഡയലോഗും പറയാന്‍ ഒത്തില്ല..
അവസാനം നാടുവാഴിയെ കൊല്ലുന്ന ചടങ്ങുമാത്രം തൊഴിലാളികള്‍ ചെയ്തു.. എന്‍റെ "അലര്‍ച്ച" വളരെ നല്ലതായിരുന്നുവെന്ന് പിന്നീടെല്ലാവരും പറഞ്ഞു.. നാടകം പോളിഞ്ഞതിന്‍റെ ചൊരുക്ക് എല്ലാവരും എന്‍റെ കഴുത്തില്‍ തീര്‍ത്തുവെന്ന് സാരം.
പക്ഷെ അവസാനം വരേണ്ട അവധൂതന്‍ പ്രോംപ്ടര്‍ ഇപ്പോഴേ ഓടിയിരുന്നു..അതോടെ ജീവിതത്തില്‍ ഒരിക്കലും നാടകത്തിനു സ്റ്റേജില്‍ കയറില്ല എന്ന തീരുമാനവും എടുത്തു.

നാടകം
Subscribe to:
Posts (Atom)