Friday, September 19, 2008

5. ഷെങ്കന്‍ വിസ

കൈയില്‍ അല്പം കാശ് വന്നപ്പോഴാണ് യുറോപ്പ് ഒന്നു കാണണം എന്ന് തോന്നിയത് ..ഒടുവില്‍ എക്കാലത്തേയും മോഹമായിരുന്ന ഹോളണ്ടില്‍ പോകാം എന്ന് തീരുമാനിച്ചു ...ഹോളണ്ട്‌ ഷെങ്കന്‍ വിസയില്‍ വരുന്ന രാജ്യമായതിനാല്‍ ഇതേ വിസയും കൊണ്ടു 24 യുറോപ്യന്‍ രാജ്യങ്ങളില്‍ കയറാം .. അതുകൊണ്ട് തന്നെ ഇതു കിട്ടാനും അല്പം പ്രയാസം ആണ് ..യുറോപ്പ് കാണാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഭാര്യ 1500 യുറോയും ക്രെഡിറ്റ് കാര്‍ഡും തന്നു .. അവിടെയും ഇവിടെയും നടന്നു കാര്‍ഡ് കളയരുതെന്ന ഉപദേശവും ഒരു ഇംഗ്ലീഷ് നിഘണ്ടുവും..

ഇംഗ്ലീഷ് അറിയാത്തതിനാല്‍ എപ്പോഴും ഒരു നിഘണ്ടു ഞാന്‍ കരുതും.അടുത്ത കടമ്പ എംബസ്സിയില്‍ പോകുന്നതാണ് ..കാരണം ഡച്ച് എംബസ്സിയില്‍ (റോയല്‍ നെതര്‍ലാന്‍ഡ്‌) പറയുന്ന ഇംഗ്ലീഷ് മനസ്സില്‍ ആക്കാന്‍ ഒടേ തമ്പുരാന്‍ തന്നെ വേണം.അപ്പോള്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ( എന്നെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടി കൊണ്ടു വന്ന അതെ കക്ഷി ) കൂടെ വരാമെന്നേറ്റു ..പുള്ളി ഒരു അമേരിക്കന്‍ കമ്പനിയിലെ വലിയ ഉദ്യോഗം ഉള്ള ആളാണ് .. എപ്പോഴും ജോലിയുമായി ബന്ധപെട്ട തിരക്കിട്ട യാത്രയിലും ആയിരിക്കും..തന്നെയുമല്ല അദ്ദേഹം യുറോപ്പ് മുഴുവനും പത്തു തവണയെങ്കിലും കറങ്ങിയിട്ടുള്ള ആളുമാണ്..

അദ്ദേഹത്തിന്റെ ബി.എം.ഡബ്യു .കാറില്‍ നേരെ എംബസ്സിയില്‍ ചെന്നു..പുള്ളി കൂടെ ഉള്ളതിനാല്‍ അല്പം നേരത്തെ തന്നെ കാര്യങ്ങള്‍ നടന്നു ..60 യുറോ ഫീസ് അടച്ചപ്പോള്‍ സായിപ്പ് എന്‍റെ ഫ്രണ്ടിനെ വിളിച്ചു എന്തോ ചോദിക്കുന്നത് കണ്ടു..അവര്‍ പരസ്പരം കാര്യം പറയുന്നതു കുറെ നേരം കൌതുകത്തോടെ നോക്കി നിന്നു .."സ്കൂളില്‍ പോയപ്പോള്‍ മാവേല്‍ എറിയാന്‍ പോയതുകൊണ്ടാ നിങ്ങള്‍ നേരെ ചൊവ്വേ ഇംഗ്ലീഷ് പറയാത്തത്" എന്ന് ഭാര്യ എപ്പോഴും പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തു..

അവസാനം ഫ്രണ്ട് വന്നു പറഞ്ഞപ്പോള്‍ ആണ് കാര്യം പിടികിട്ടിയത് ..എന്‍റെ മുഖം കണ്ടപ്പോള്‍ ഒരു അഭയാര്‍ഥി ലക്ഷണം .. റഫ്യുജി വിസയാണെങ്കില്‍ അതിന്‍റെ കൌണ്ടര്‍ വേറെ ആണത്രേ...എന്‍റെ ദൈവമേ ..രാജ കുടുംബത്തില്‍ പിറന്ന എന്നെ കണ്ടപ്പോള്‍ അഭയാര്‍ഥി ആണെന്നോ...ക്ഷത്രിയ രക്തത്തിന്‍റെ വില അറിയാത്ത തെണ്ടി സായ്പ്പ് .. ജനാധിപത്യം വന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നാട് ഭരിക്കെണ്ടാവനായിരുന്നു ...അത്യാവശ്യം ഒരു യുവ രാജാവെങ്കിലും ആയേനെ..പിന്നീട് പുറത്തിറങ്ങി വീണ്ടും കാറില്‍ കയറി..

ഇനി പത്ത് ദിവസം കഴിഞ്ഞാലേ വിസ കിട്ടു. ഇനി ഏറെ തിരക്കുണ്ട്‌ ...യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ,ടിക്കറ്റ് ബുകിംഗ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ പിന്നീട് ഭാര്യയുടെ ഇംഗ്ലീഷ് ക്ലാസ്...

ഓകെ ഇനിയ്യുള്ളത് അടുത്ത ബ്ലോഗില്‍ ....

4 comments:

Ratheesh said...

കലക്കി

രതീഷ് വിജയമൊഹൻ
ഷാ൪ജ

Arun said...

nannayittindu......

Unknown said...

yedaa ithu nee thanney ezhuthunnathaanonnoru samsayam. ninney enikkariyilley....?

ദീപക് രാജ്|Deepak Raj said...

thanks for support