Friday, February 13, 2009

54.പൂച്ച റോസ്റ്റ്

കഴിഞ്ഞ പോസ്റ്റില്‍ പൂച്ചയിറച്ചിയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നുവല്ലോ.ചിലരെങ്കിലും അതിനെ തമാശയായി കണ്ടെങ്കിലും ഗൗരവമായി കണ്ടവര്‍ക്കുവേണ്ടി അതിനെ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിക്കുന്നു.

മുന്നറിയിപ്പ്

നിയമപരം :

മൃഗസംരക്ഷണവകുപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ ഇതിനെതിരെ പ്രതികരിക്കുമോ എന്നറിയില്ല.സ്വന്തം റിസ്ക്കില്‍ ഉണ്ടാക്കുക.

ആരോഗ്യപരം:

പൂച്ചയിറച്ചിയുടെ ശാസ്ത്രീയ ഗുണദോഷങ്ങളെപറ്റി എനിക്ക് യാതൊരു വിവരവും ഇല്ല.പൂച്ചയെ കൊന്നാല്‍ കൈവിറയ്ക്കുമെന്നു ചിലരെങ്കിലും പറയുന്നു.അതും എനിക്കറിയില്ല.

മതപരം: ഏതെങ്കിലും മതത്തില്‍ ഇതിനെ നിഷിദ്ധമായി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.അതുകൊണ്ട് സ്വന്തം റിസ്ക്കില്‍ അതിനെപറ്റി അറിഞ്ഞിട്ടു കഴിക്കുക.

(മുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക് : പൂച്ചയെ സാധാരണഗതിയില്‍ ചാക്കില്‍ കെട്ടി വെള്ളത്തില്‍ മുക്കിയാണ് കൊല്ലുന്നത്.അതുകൊണ്ട് തന്നെ ബിസ്മി ചൊല്ലി ഹലാല്‍ ആക്കാന്‍ കഴിയില്ല.അതുകൊണ്ട് ഹലാല്‍ ആക്കി കൊല്ലാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.പൂച്ചയിറച്ചി ഹറാം ആണോ എന്നും എനിക്കറിയില്ല.)

പൂച്ചയെ കൊല്ലുന്ന വിധം :

ഒരു ചാക്കില്‍കെട്ടി ബക്കറ്റില്‍ വെള്ളം നിറച്ചു അതില്‍ മുക്കി കൊല്ലുകയാണ് സാധാരണ രീതി.

തൊലിയുരിക്കേണ്ട രീതി:

ടാപ്പിന്റെ കീഴില്‍ വെച്ചു തൊലിയുരിക്കുക.അല്ലെങ്കില്‍ തോട്ടിലോ നദിയിലോ ചെയ്യുക.പൂച്ചരോമം വയറ്റില്‍ ചെന്നാല്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടെന്നു കേള്‍ക്കുന്നു.(കേട്ടു കേള്‍വി മാത്രമാണ്.അതിനെപറ്റി ശാസ്ത്രീയമായ അറിവുള്ളവര്‍ പറഞ്ഞു തന്നു തിരുത്തുക.)

ചേരുവകള്‍

ഇടത്തരം പൂച്ച ഇടത്തരം വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കിയത് - ഒന്ന് (കുന്നന്‍/കണ്ടന്‍ പൂച്ച )

ചുവന്ന ഉള്ളി (ചെറുത്‌) - കാല്‍ കിലോ

ചെറുനാരങ്ങ - രണ്ടെണ്ണം

സാവാള -രണ്ടെണ്ണം

കറിവേപ്പില -അല്‍പ്പം

പഴുത്ത തക്കാളി -ഒന്ന്

ഇഞ്ചി/വെളുത്തുള്ളി അരച്ചത് - രണ്ടു ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരച്ചത് - അര ടേബിള്‍ സ്പൂണ്‍

മുളക് പൊടി -ആവശ്യത്തിന്

മല്ലി പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍

ഗരം മസാല - രണ്ടു ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി - അര ടീസ് സ്പൂണ്‍

ഉപ്പ് - പാകത്തിന്

മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍

എണ്ണ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
1)നന്നായി തൊലിയുരിച്ചു ഇടത്തരം കഷണങ്ങള്‍ ആക്കിയ പൂച്ചയിറച്ചിയില്‍ നാരങ്ങ പിഴിഞ്ഞ നീര് ചേര്‍ത്ത് കഴുകി എടുക്കുക.(ചെറിയ ഒരു ഗന്ധം മാറി ക്കിട്ടും).അതിന് ശേഷം ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി അതില്‍ നന്നായി കൊത്തിയരിഞ്ഞ ചെറിയ ഉള്ളി വഴട്ടുക. അതില്‍ വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ് ചേര്‍ത്തിളക്കുക.നന്നായി വഴറ്റിയ ഇതിലേക്ക് മഞ്ഞള്‍,ഗരം മസാല,മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.മസാല ചെറുതായി വെന്തശേഷം അതില്‍ പൂച്ചയിറച്ചി ചേര്‍ക്കുക.വഴറ്റിയ ശേഷം അതില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക.അതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെന്ത് വാങ്ങുക.

2)വേറെ ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അതില്‍ അറിഞ്ഞ സാവാള വഴട്ടുക. അതില്‍ അല്പം ഇഞ്ചി/വെളുത്തുള്ളി,മസലാകള്‍ ചേര്‍ത്ത് വഴറ്റി എടുക്കുക.കുരുമുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് മുമ്പ് വേവിച്ച് വെച്ചിരുന്ന പൂച്ചയിറച്ചി ചേര്‍ത്ത് വരട്ടി എടുക്കുക.

ഇതിനെ കപ്പയുടെ കൂടെ (വേവിച്ച അല്ലെങ്കില്‍ പുഴുങ്ങിയ ) കഴിക്കുന്നതാണ് ഏറ്റവും നല്ലത്.ഒപ്പം കള്ള്,ബീയര്‍,വിദേശ/സ്വദേശ മദ്യവും ആവാം.

മദ്യപാനം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.പൂച്ച റോസ്റ്റ് ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കുമെന്ന ഉറപ്പ് മാത്രം നല്‍കാനെ എനിക്ക് സാധിക്കു.സ്വാനുഭവം തന്നെ ഗുരു.എല്ലാവര്‍ക്കും ഹാപ്പി വാലന്റൈന്‍ ഡേ.ഒരു വെത്യസ്തമായ വിഭവം ആസ്വദിക്കുക.

27 comments:

ദീപക് രാജ്|Deepak Raj said...

പൂച്ച റോസ്റ്റ് ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കുമെന്ന ഉറപ്പ് മാത്രം നല്‍കാനെ എനിക്ക് സാധിക്കു.സ്വാനുഭവം തന്നെ ഗുരു.

ഒരു വെത്യസ്ഥ വിഭവം ആസ്വദിക്കുക.

നീര്‍വിളാകന്‍ said...

പൂച്ചയെ കൊല്ലുന്നവനെ കണ്ടാല്‍ ഞാന്‍ കൊല്ലും... എനിക്കത്ര ഇഷ്ടമുള്ള പൂച്ചയെ നിങ്ങള്‍ കൊന്നു തിന്നുന്ന വിധം വിവരിച്ചിരിക്കുന്നു... ദുഷ്ടന്‍ !!!

മാണിക്യം said...

നല്ല പൂച്ച.[പടം]

കരിം പൂച്ച രസായനം ഉണ്ട്
ഇടിവ് ചതവ് ഒക്കെക്കും
കരിം പൂച്ച രസായനം ഉത്തമം.

പൂച്ച റൊസ്റ്റ്:

പൂച്ചക്ക് എന്തോ ഞരമ്പ് ഉണ്ട്
അത് കളയണം എന്ന് കേട്ടിട്ടുണ്ട്,
പൂച്ച സസ്യഭുക്കല്ല അതു കൊണ്ട്
സാധാരണ ഭക്ഷണമായി കഴിക്കാന്‍ അത്ര നല്ലതല്ല...
എലിയേയും കുറുക്കനേയും പട്ടിയെയും
വരെ തിന്നുന്ന ആളുകള്‍ ഉണ്ട്.

റൊസ്റ്റ്ന്റെ റെസിപ്പീ കോള്ളാം അത് താറവോ കോഴിയോ മുയലോ ആടോ പോത്തോ ആയി പരീക്ഷിക്കാം .

പാചകത്തിലും കുളത്തുമണ്‍ കൈവച്ചു അല്ലെ?

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു നല്ല ദിവസം നോക്കി നടക്കുകയായിരുന്നു,ഇതൊന്നു നിര്‍ത്താന്‍.അടുത്തത് പട്ടിയെ തിന്ന കഥയായിരിക്കും!.അല്ലെങ്കിലും കൈ വിറച്ചിട്ടു ഇനി നീ വല്ലാതെ എഴുതില്ല!ഒരു കുരുത്തം കെട്ടവനും അതേറ്റുപാടാന്‍ കുറെ നര ഭോജികളും?ഞാനിനി ഈ കുളത്തുമണ്ണിലേക്കില്ല.അന്ന് നേരില്‍ സംസാരിച്ചപ്പോള്‍ തന്നെ നിന്റെ ശബ്ദത്തില്‍ ഒരു മാറ്റം ഞാന്‍ ശ്രദ്ധിച്ചിരുന്നു,ഒരു പൂച്ചയുടെ ശബ്ദം!.ഇപ്പൊഴാണ് കര്യം മനസ്സിലായത്.പാവം പൂച്ചകള്‍,മ്യാവൂ...മ്യാവൂ..ഏതായാലും ഇനി നോണ്‍ വെജിറ്റേറിയന്‍ ബ്ലോഗ് വായിക്കാന്‍ ഞാനില്ല!ഓര്‍ക്കുമ്പോള്‍ ചര്‍ദ്ദിക്കാനും വരുന്നുണ്ട്.നിന്റെ പെമ്പിറന്നോള്‍ ഇതൊന്നും അറിയുന്നില്ലെ?.പാവം എങ്ങിനെ ഇതൊക്കെ സഹിക്കുന്നു?

Sandeep Sadanandan said...

deepak chetta poocha roast kalkki tooo ........

:D

Jijo .V. Mathew said...

Poocha kanan fangiyulla oru janthu aanu.. Enikkishtamanu.. Omanikkan pattiya jeevi. Erachikkum nalla swad aanennu kettittunt. Enikkum thinnanam Poocha irachi. Poocha irachi virothikalodu Oru Vakk. .Oru irachiyum thinnillathavar mathram prathikarikkatte....Ellattinum Upariyanu Manushyar...Avare Karayikkalle.
Snehathode ,
Jijo

അനീഷ്‌ ഭാസ്കര്‍ said...

Manushyane thinnu nokkittoondo.? athum nokku.

:D

smitha said...

എന്തൊന്നാ ദീപക്കെ ,ഇത്രെം നല്ല ഒരു ദിവസായിട്ടു വേറെ ഒന്നും കിട്ടിയില്ലെ എഴുതാന്‍, വായിചിട്ടു തന്നെ ചര്‍ദിക്കാന്‍ വരുന്നു.

റഫീക്ക്.പി .എസ് said...

ചേരയെ തിന്നുന്നവരുടെ നാട്ടില്‍ പോയാല്‍ "നടുകണ്ടം "തന്നെ തിന്നണം അല്ലെ >>>> എന്നാലും എന്‍റെ അരുമ പൂച്ചകളെ ............

ജോ l JOE said...

Singned in ........ sighning out

Unknown said...

appo ningalude naattil eli salyam valare kooduthalayirikkumallo ulla poochaye ellam konnu thinnille ini aara eliye pidikkuka .konnal paapam thinnaal theerum athukondu deepakinte kai virakkukayilla ennu karutham ,ennu vechu manushyante irachikku taste undennu arenkilum paranju kettu minakkedalle unda thinnendi varum jail il kidanu athilum bedam poochaye thinnu kai virakkunnathaa.

എം.എസ്. രാജ്‌ | M S Raj said...

പറഞ്ഞു പറഞ്ഞ് ഇതും തീറ്റിക്കും അല്ലെ?

Sureshkumar Punjhayil said...

Sorry Deepak.. Njanoru vegetarian ayathukondu, ithu rakshayilla...!!!

Anonymous said...

ദീപക്ക്‌ ചേട്ടാ.... ക്ഷമി.. ഞാന്‍ ഈ വഴിക്ക്‌ വന്നിട്ട്‌ കുറേ നാളായി...

ഇതു അനീതിയാണ്‌, അക്രമമാണ്‌.... പട്ടിക്കു വേണ്ടി ബ്ലോഗ്ഗൊക്കെ ഉണ്ടാക്കിയപോള്‍ ഞാന്‍ കരുതി മൃഗസ്നേഹിയാണെന്ന്.... എല്ലാം തകര്‍ത്തു.... സാധരണ ഞാന്‍ കമ്പ്യുട്ടറിന്റെ മുന്നിലിരിക്കുമ്പോള്‍, ഇവിടത്തെ സ്നേയി പൂച്ച എന്റെ മടിയില്‍ വന്നിരുന്ന്,cursor അനങ്ങുന്നതും നോക്കിയിരിക്കും,ഈ പോസ്റ്റ്‌ വായിച്ചിട്ട്‌ അവളേ ഞാന്‍ ഒന്ന് നോക്കി!!! പുള്ളികാരി എന്നെയും മോണിട്ടറിനെയും മാറി മാറി നോക്കിയിട്ട്‌ ഒറ്റ ഓട്ടം... 2 മണീക്കൂറായിട്ട്‌ ഞാന്‍ ഇവിടെ ഇരുന്ന് സ്നോയി.. സ്നോയി...ന്ന് കാറുന്നു.. അവള്‍ക്ക്‌ എന്റെ ഉള്ളിളിരിപ്പ്‌ മനസ്സിലായെന്ന് തോന്നുന്നു... ഇവിടെ മൂന്നെണ്ണം ഉണ്ട്‌ ചേട്ടാ...!!!

ദീപക് രാജ്|Deepak Raj said...

പ്രിയ നീര്‍വിളാകാന്‍
ഇപ്പൊ ഞാന്‍ കഴിക്കില്ല കേട്ടോ.അപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു അല്ലെ.

പ്രിയ മാണിക്യം ചേച്ചി..
അതെ അങ്ങനെയാണ് പറയുന്നതു.ഒടിവിനും ചതവിനും നന്നെന്നു.പിന്നെ ഞരമ്പിന്റെ കാര്യം അറിയില്ല കേട്ടോ.പിന്നെ അവിടെ മാന്‍ കിട്ടില്ലേ.ഈ റെസിപി വെച്ചു ഒന്നു പരീക്ഷിക്കൂ.
പിന്നെ പാചകം തുടങ്ങിയില്ല.അതിന് നമ്മുടെ നാടന്‍ഫുഡ് ഉണ്ടല്ലോ.

പ്രിയ മുഹമ്മദ് കുട്ടി ഇക്ക.
പോവല്ലേ.പിന്നെ ഞാന്‍ ഇനി കഴിക്കുന്നില്ല കേട്ടോ.

പ്രിയ സന്ദീപ്.
നന്ദി.. വല്ലപ്പോഴും ഒന്നു ഉണ്ടാക്കി നോക്കണേ.

പ്രിയ ജിജോ.
പൂച്ചയും ഒരു മൃഗം മാത്രം.കാരണം ആടും കാളയുമെല്ലാം നമ്മള്‍ സ്നേഹത്തോടെ വളര്‍ത്തുന്ന ജന്തുക്കള്‍ അല്ലെ.അപ്പോള്‍ അവരെ കഴിക്കുന്നതുപോലെയുള്ളൂ ഇതും.
പിന്നെ സൂപ്പര്‍ ടെസ്റ്റ് ആണ്.അനുഭവം സാക്ഷ്യം.

പ്രിയ അനീഷ്‌.
ജയിലില്‍ കിടക്കാന്‍ കൊതിയില്ല.മനുഷ്യന്റെ മാംസം രുചിയുള്ളതാനെന്നു കേട്ടിട്ടുണ്ട്.

പ്രിയ റഫീക്ക്
അതെ..അല്ലെങ്കില്‍ തലയോ വാലോ കഴിക്കേണ്ടി വരും.പിന്നെ പൂച്ചയെ അരുമയോടെ തിന്നണം.

പ്രിയ ജോ
ഇനിയും സൈന്‍ ഇന്‍ ചെയ്തു വരണം.

പ്രിയ ഞാനും എന്റെ ലോകവും
ഇല്ല..ഞാന്‍ പൂച്ചയെ തിന്നുന്നതുപോലെ ചിലരൊക്കെ എലിയെ തിന്നുന്നവരും ഉണ്ട്.
ഹഹ.ഞാന്‍ തിന്നിട്ടില്ല.

പ്രിയ എം.എസ്.രാജ്.
തിന്നു നോക്കിക്കോ.സൂപ്പര്‍ ആണ്.പിന്നെ അതിന്റെ പുറകെ നിന്നു മാറില്ല.

പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍.
അതെ..വെജിറ്റെറിയന്‍ ആളുകള്‍ കഴിക്കരുത്.പക്ഷെ നോണ്‍ വെജ് ആളുകള്‍ കഴിക്കാം.

പ്രിയ ടിന്റു
വെളിയില്‍ വിടല്ലേ..ചിലപ്പോള്‍ എന്നെപോലെ ആരെങ്കിലും അതിനെയും പിടിച്ചു തിന്നും.സൂക്ഷിച്ചോ.പിന്നെ ഇടയ്ക്കിടെ വരണം..വായിക്കണം..
നന്ദി..എല്ലാവരും വീണ്ടും വരണം..

Anonymous said...

ഒറ്റയ്ക്ക് തിന്നു അല്ലെ ...
വരട്ടെ അടുത്ത ഞായറാഴ്ച ഞാന്‍ തവള ഹലുവ ഉണ്ടാക്കാന്‍ പ്ലാന്‍ ഇടുന്നുണ്ട് ...
ഒരു തരി കിട്ടുമെന്ന് കരുതണ്ട ...
വേണമെങ്കില്‍ അതിന്ടെ ഒരു പടം അയച്ചു തരാം ...

..naj said...

Deepak,

Pls. leave that pet.
Let them walk freely and enjoy their life time.

I like to hear MYAVOOOOOOOOOO.

a sound of Nature !

★ Shine said...

നാട്ടിൽ ആയിരിക്കുമ്പോൾ എന്റെ അനിയനും അവന്റെ കൂട്ടുകാരും കൂടി പൂച്ചയ്യൂം, മരപ്പട്ടിയ്യൂം ഒക്കെ തല്ലികൊന്നു തിന്നുമായിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. നാട്ടിലും വീട്ടിലും നല്ല കുഞ്ഞായിരുന്ന ഞാൻ ഇതൊന്നും തിന്നാൻ യോഗമില്ലാതെ ഗൽഫിൽ ജീവിക്കുന്നു..

|santhosh|സന്തോഷ്| said...

ഹയ്യോ വായിച്ച് പേടിച്ചു പോയി.. ഒരു നല്ല കഥ വായിക്കാന്‍ വന്ന ഞാനിതാ തിരിഞ്ഞോടി..;)

പകല്‍കിനാവന്‍ | daYdreaMer said...

മ്യാവൂ .. മ്യാവൂ...
:)

ദീപക് രാജ്|Deepak Raj said...

പ്രിയ കര്‍മ്മന
ഞാ പൂച്ചയിറച്ചി കഴിപ്പ്‌ നിര്‍ത്തി.പിന്നെ തവള ഹല്‍വ ഉണ്ടാക്കിയത് പോസ്റ്റ് ഇട്ടാല്‍ വായിക്കാം.
നന്ദി.

പ്രിയ നാജ്
ചെറുപ്പത്തിന്റെ ആവേശം മൂലവാവം കുറെ പൂച്ചകളെ തിന്നു.ഇപ്പോള്‍ ഇല്ല.ഇപ്പോള്‍ അവയെ സ്നേഹിക്കാനെ കഴിയുന്നുള്ളൂ.
നന്ദി.

പ്രിയ ഷൈന്‍ അഥവാ കുട്ടേട്ടാ.
ഞാന്‍ മരപ്പട്ടിയേം കഴിച്ചിട്ടുണ്ട്.ഒന്ന് രണ്ടെണ്ണത്തിനെ തല്ലി കൊന്നു.പിന്നെ രണ്ടെണ്ണത്തിനെ എങ്ങനെ കൊന്നുവെന്ന് പറഞ്ഞാല്‍ കേസാവും.സൂപ്പര്‍ ടെസ്റ്റ് ആണ്.ഇപ്പോള്‍ ഒന്നും കഴിക്കുന്നില്ല..ആഹാര നിയന്ത്രണം. പിന്നെ വല്ലപ്പോഴും കോഴിയും..പക്ഷെ കഴിച്ചത് കൊണ്ട് എന്താണ് ടേസ്റ്റ് എന്നറിയാം.നന്ദി.

പ്രിയ സന്തോഷ്
സോറി.ഇനി ഇത്തരത്തില്‍ ഉള്ള രെസിപികളുമായി വരില്ല.ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്.വായിക്കുക.നന്ദി.

പ്രിയ പകല്‍കിനാവാന്‍
കൊള്ളാം.പിന്നെ പണ്ടായിരുന്നെങ്കില്‍ പൂച്ചയാണെന്നു കരുതി നോക്കിയേനെ.
നന്ദി.

വായിച്ച ഏവര്‍ക്കും നന്ദി. ആദ്യം സഖാവ് എന്നാ പൂച്ചയെ തിന്ന കഥ എഴുതിയത് കൊണ്ടാണ് ഇങ്ങനെ ഇതിന്റെ റെസിപി എഴുതേണ്ടി വന്നത്. നന്ദി..

Suraj K said...

entamme Irelandil ellavarum poocha irachi aano kazhikkunnathe

ദീപക് രാജ്|Deepak Raj said...

പ്രിയ സൂരജ് കെ.
ചിലരൊക്കെ കഴിക്കും (മലയാളികള്‍)
ഞാന്‍ കഴിക്കല്‍ നിര്‍ത്തി
നന്ദി.,

സ്നേഹത്തോടെ
(ദീപക് രാജ്)

ആവനാഴി said...

പ്രിയ ദീപക് രാജ്,

പൂച്ച റോസ്റ്റ് രസ്യനാ. വെന്തു വരവാറേ ഉലുവ വറുത്തു പൊടിച്ച ചൂര്‍ണ്ണം ഒന്നു പാറ്റിക്കോളൂട്ടോ. രസ്യനാവും. എന്റെ ഉറപ്പ്!

ദീപക് രാജ്|Deepak Raj said...

പ്രിയ ആവനാഴി

അതെ ചിലരൊക്കെ പറഞ്ഞു കേട്ടിരുന്നു.ഉലുവ ഔഷധ ഗുണമുള്ളതെന്നും കേട്ടിട്ടുണ്ട്.ഇനി എപ്പോഴെങ്കിലും ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും ഉലുവാ ചേര്‍ക്കാം..

സ്നേഹത്തോടെ
(ദീപക് രാജ്)

Mr. K# said...

പൂച്ച്യിറച്ചി ഒരിക്കല്‍ കഴിച്ചവർ പിന്നെയും കഴിക്കും എന്നു പറഞ്ഞത് കറക്ടാ. കോഴിയെ പിടിക്കുന്ന ഒരു പൂച്ചയെ എന്റെ ചില സുഹൃത്തുക‌‌ള്‍ കുടുക്കുവച്ചു പിടിച്ചു. എന്നിട്ട് അതിന്‍ കോക്കാന്‍ പൂച്ച എന്നും പറഞ്ഞ് തല്ലിക്കൊന്ന് ശാപ്പിട്ടു. അതിനു ശേഷം ഏതു പൂച്ചയെക്കണ്ടാലും അവര്‍ക്ക് അത് കോക്കാന്‍ പൂച്ചയാൺ. :-)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഭീകരാൻ ,,,,, കൊടും ഭീകരാൻ