Saturday, April 18, 2009

62.ഷഡ്ജം വൃത്തികേടായി

പതിവിനു വിപരീതമായി ചില ഫലിതങ്ങള്‍ (അങ്ങനെ ഇതിനെ വിളിക്കാമോ എന്നറിയില്ല) പോസ്റ്റ് ചെയ്യാം എന്ന് കരുതി. ചിരിച്ചില്ലെങ്കിലും തെറി വിളിക്കല്ലേ.
__________________________________________________________

അച്ചന്‍ കപ്യാരോട് :

"മത്തായി ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമാണെന്നു കേള്‍ക്കുന്നു. നമുക്കും എടുത്താലോ.?"

"എന്തിനാ അച്ചോ ഒള്ള കഞ്ഞിയില്‍ പാറ്റായിടുന്നത്. ഇപ്പോള്‍ തലതെറിച്ച പിള്ളാരുടെ കുമ്പസാരം കേള്‍ക്കുന്നതാ അച്ചന് ആകെയുള്ള ആശ്വാസം. ഇന്റര്‍നെറ്റ് വന്നാല്‍ അവര്‍ കുമ്പസാരം ഇമെയില്‍ ആയിട്ട് അയക്കും."
_______________________________________________________

മകനോട്‌ അപ്പന്‍ എന്തിനാടാ ഇപ്പോള്‍ ഇന്റര്‍നെറ്റ് എടുക്കാന്‍ നീ വാശിപിടിക്കുന്നത്.
"അപ്പാ ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. എന്ത് കാര്യങ്ങള്‍ സാധിക്കണമെങ്കിലും ഇന്റര്‍നെറ്റ് വേണം."

"എങ്കില്‍ നിനക്ക് ഒരു പുതിയ അമ്മയെ തരാന്‍ നീ ഇന്റര്‍നെറ്റിനോട് പറ. പിന്നെ നമ്മുടെ സമയമുള്ളപ്പോള്‍ നമ്മുടെ പശുനെ കുളിപ്പിക്കാനും തെങ്ങില്‍ കയറി തേങ്ങാ ഇടാനും പറയാന്‍ ഇന്റര്‍നെറ്റിനോട് മറക്കേണ്ട.."

________________________________________________________

മാധവന്‍ ദൈവത്തോട്

:എത്ര നാളായി നിന്നോട് എന്റെ പ്രയാസങ്ങള്‍ പറയുന്നു. ഇതുവരെ എന്റെ കാര്യം നീ കേട്ടോ. ഇതാ പറയുന്നത് നീ ഇപ്പോഴും പഴഞ്ചന്‍ ആണെന്ന്. സലീമിന്റെയും വര്‍ക്കിയുടെയും ദൈവം എല്ലാം ഇന്റെര്‍നെറ്റിലൂടെ പരിഹാരം ഉണ്ടാക്കി ഉടനെ അവരുടെ പ്രയാസം തീര്‍ക്കും. നിനക്കെന്നും താമസം. :

ദൈവം: അല്ലടാ മാധവാ. എന്റെ സിസ്റ്റത്തില്‍ ആകെ വൈറസ് കേറിയതുകൊണ്ട് നിന്റെ പ്രശ്നങ്ങള്‍ അനലൈസ് ചെയ്യാന്‍ കഴിയുന്നില്ലാ."
_______________________________________________________

സംഗീതാധ്യാപകന്‍ രാമുവിനോട്

:രാമു മാത്രം എന്താ ഇങ്ങനെ. ഷഡ്ജം ഉപയോഗിക്കുന്ന ശീലമില്ലേ അല്ലെ.

:ഉണ്ട് സാറേ. ഇന്ന് രാവിലെ പഴം കഞ്ഞി കുടിച്ചപ്പോള്‍ വയറു കേടായി. അങ്ങനെ സംഗതി വന്നു ഷഡ്ജം വൃത്തികെടായതുകൊണ്ടാ ഊരിക്കളഞ്ഞിട്ടു ക്ലാസില്‍ വന്നത്.

________________________________________________________

സംഗീതപ്രിയനായ മോഹനന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നപ്പോള്‍ പിതാവ്
എന്താ മോഹനാ . അവര്‍ വല്ലതും ചെയ്തോ.

"ഇല്ലച്ചാ. അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. പക്ഷെ ഇന്നലെ രാത്രി രൂപക താളത്തില്‍ ഒന്ന് കൊട്ടി നോക്കിയതെയുള്ളൂ. പുറം പന്തുവരാളി പോലെയായി."

________________________________________________________

28 comments:

നീര്‍വിളാകന്‍ said...

വിഷയ ദാരിദ്ര്യം!!! വിഷയ ദാരിദ്ര്യം!!!

ദീപക് രാജ്|Deepak Raj said...

കള്ളന്‍ കണ്ടുപിടിച്ചു കളഞ്ഞു. ഒറ്റ അടിച്ചു വെച്ച് തരും പറഞ്ഞേക്കാം,

രായപ്പന്‍ said...

വിഷ ദാരിദ്ര്യം!!! വിഷ ദാരിദ്ര്യം!!

ഇതൊക്കെ വായിച്ചാല്‍ ആര്‍ക്കും അല്‍പ്പം വിഷം കുടിക്കാന്‍ തോന്നും....

എല്ലാം ഒരുമാതിരി ക്ലീഷേ തമാശ ആയിപ്പോയി... സുരാജിന് പഠിക്കുവാ???

മാഷേ സ്റ്റാന്റേഡ് വിടല്ലേ......പ്ലീസ്..

ആദി said...

ഇത്തവണത്തെ ഹിറ്റായില്ലന്നു തോന്നുന്നു സാരമില്ല, അടുത്തത് ഇതിന്റെ കുറവ് നികത്തിയേക്കണേ..

രായപ്പന്‍ said...

ഷഡ്ജം മാത്രമല്ലാ ബ്ലോഗും വൃത്തികേടായി.. :(

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ പറയേണ്ടത് മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.ഇങ്ങനെയാണേല്‍ എനിക്കും എഴുതാമല്ലോ ബ്ലോഗ്?മോന്റെ”സംഗതി”യൊക്കെ തീര്‍ന്നൊ,കുട്ടാ.പിന്നെ കൊടുത്ത ഫോട്ടാ വൃത്തികേടായിട്ടുണ്ട്!

മാണിക്യം said...

ദീപക്
പറയുമ്പോള്‍ മുഖസ്തുതിയാന്ന് വിചാരിക്കല്ലെ
സംഗതി അങ്ങോട്ട് ഏറ്റില്ലല്ലോ
ഞാന്‍ ചിരിക്കാന്‍ പരമാവധി ശ്രമിച്ചു
യാത്രാകുറിപ്പ് മതിയാരുന്നു......

Senu Eapen Thomas, Poovathoor said...

Vendaayirunnu...

Njan sthalam vittu.

Appu Adyakshari said...

:-)

Sureshkumar Punjhayil said...

Wonderful... Best wishes...!!!

സബിതാബാല said...

നിങ്ങള്‍ computer ന് മുന്നില്‍ ഇരിക്കുമ്പോള്‍ computer എന്ത് വിചാരിക്കും..?
intel inside, mental outside..


പോസ്റ്റ് കൊള്ളാം....ഇതും കയ്യിലുണ്ടോ?

പകല്‍കിനാവന്‍ | daYdreaMer said...

അടി.. ങാ..
:)

Anil cheleri kumaran said...

ആദ്യത്തേതും അവസാ‍ാനത്തേതും കലക്കി..

manuspanicker said...

ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply കൊടുക്കുന്നോ???
"എന്‍റെ ബ്ലോഗ്, എന്‍റെ കാര്യം... നിങ്ങക്കെന്താ നാട്ടാരെ.. വേണെങ്കില്‍ വായിച്ചിട്ട് പോയിനെടാ @#$%^@@#$..." ;)

manuspanicker said...

ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply കൊടുക്കുന്നോ???
"എന്‍റെ ബ്ലോഗ്, എന്‍റെ കാര്യം... നിങ്ങക്കെന്താ നാട്ടാരെ.. വേണെങ്കില്‍ വായിച്ചിട്ട് പോയിനെടാ @#$%^@@#$..." ;)

manuspanicker said...

വൃത്തികേടായി!!! സത്യം...

hi said...

poraa...adutha thavana aavarthikkaruthu :)

Muralee Mukundan , ബിലാത്തിപട്ടണം said...

veruthe onnu chirikkunnoo..
ha ha.ha.ha...........

പി.സി. പ്രദീപ്‌ said...

ആദ്യമായിട്ടാ ഇതുവഴി.
ഫലിതങ്ങള്‍ വായിച്ചിട്ട് എങ്ങിനാ കുറ്റം പറയുക.
എന്നെക്കാള്‍ മുന്‍പേ വന്നു കമന്റിട്ടവരൊക്കെ കുറ്റം പറഞ്ഞു അല്ലേ. ഇയാള്‍ അതൊന്നും കാര്യമാക്കേണ്ട. പോട്ടെ.
അല്ല ദീപക് സഖാവേ... കിള്ളിയിട്ടുതരുമോ..
ഒന്നു ചിരിക്കാന്‍:) (ചുമ്മാ).

yousufpa said...

നമ്പൂതിരി ഫലിതം കാലഹരണപ്പെട്ട നിലക്ക് ഇതും വേണൊ..?

nandakumar said...

ദീപക്കേ,
നീ എന്നെക്കൊണ്ടും വല്ലതും പറയിപ്പിക്കും...
;)

പാര്‍ത്ഥന്‍ said...

ദാ പിടിച്ചോ ഒരു കത്തി.
നിനക്കു തീരുമാനിക്കാം.

എം.എസ്. രാജ്‌ | M S Raj said...

deepak sir...
are you kidding?

Suмα | സുമ said...

അടി മേടിക്കും...

Suмα | സുമ said...

അടി മേടിക്കും...

ഏറനാടന്‍ said...

മൂന്ന് ഹ ഹ ഹ
(മൊത്തം സിക്സ് ഹാ)

ദീപക് രാജ്|Deepak Raj said...

ഈ പോസ്റ്റിനു ഓരോര്‍ത്തര്‍ക്കും ഒരു മറുപടി തരുന്നില്ല. കാരണം പൊതുവായ കാര്യമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഈ കുറെ തമാശകള്‍ മനസ്സില്‍ വന്നപ്പോള്‍ വെറുതെ എഴുതി വച്ചിരുന്നു. എന്നെങ്കിലും ചില പോസ്റ്റുകളില്‍ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കാം എന്ന് കരുതി. പക്ഷെ എഴുതി അഞ്ചാറെണ്ണം ആയപ്പോള്‍ എടുത്ത്‌ വായിച്ചപ്പോള്‍ രസം തോന്നി. പിന്നെ ഒരു സുഹൃത്തിന് അയച്ചു കൊടുത്തു (പേര് പറയാന്‍ കഴിയില്ല) അവനും കൊള്ളാമെന്നു കരുതിയപ്പോള്‍ വെറുതെ ഒന്നിട്ടുകളയാം കരുതി.
ഊണിന്റെ കൂടെ ഒരു അച്ചാര്‍ വിളമ്പുന്നത് പോലെ. അത്രയേ ഉള്ളൂ. എന്തായാലും ഇനി ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാവില്ല.
എല്ലാവര്‍ക്കും നന്ദി. എന്റെ ഒരു വായനക്കാരനായ രജീഷ് സ്ക്രാപ്പ് ഇട്ടിരുന്നു. രജീഷിനും പ്രത്യേകം നന്ദി.
ഈ പോസ്റ്റിനെ സഹിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.

Anonymous said...

.ഇതു വേണ്ടിയിരുന്നില്ല.