Monday, June 1, 2009

65.പരേതന്റെ ഭൂമീവാസം

പരേതനെ കുറിച്ച് അറിയാത്തവര്‍ പരേതന്‍ ബ്ലോഗ്‌ വായിക്കുക. പരേതന്‍ നിര്‍ത്തിയതിനാല്‍ ആ ബ്ലോഗില്‍ എഴുതാതെ ഇതില്‍ എഴുതി എന്നുമാത്രം.

പരലോകത്തുനിന്നു വന്നതില്‍പിന്നെ ഭൂമിയിലെ ജീവിതത്തില്‍ വല്ല്യ പ്രതിപത്തി തോന്നിയിരുന്നില്ല. ശാന്തമ്മയും നളിനാക്ഷിയും ഇടയ്ക്കിടെ തന്നെ ഭര്‍ത്താവിന്റെ കടമകള്‍ ഓര്‍മ്മിപ്പിച്ചിട്ടും എന്തോ ഒന്നിനും ഒരു താല്പര്യം ഉണ്ടായില്ല. ഒരു പക്ഷെ ഷക്കീലയുടെയും സില്‍ക്ക് സ്മിതയുടെയും മറ്റു അപ്സരസുകളുടെയും സൌന്ദര്യം ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു താല്‍പര്യവും തോന്നുന്നില്ല. സ്കോച്ച് അടിച്ചവനു കുതിര റം ഇഷ്ടപ്പെടാത്തതിലെ ന്യായം ഇവര്‍ക്കെങ്ങനെ മനസ്സിലാവും. തന്റെ സ്റ്റാമിനയും പോരെന്നാണ് പറയുന്നത്. കൊള്ളാം തന്നെ കുതിര രാവുണ്ണിയെന്നുവരെ വിളിച്ചവര്‍ ഉണ്ട്. ഇവര്‍ക്കെന്തറിയാം.

യമലോകത്തെപ്പറ്റി ഓര്‍ത്തിട്ടു ഒരു സമാധാനവും കിട്ടുന്നില്ല.എന്തോരം കാഴ്ചകളായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രമെന്നപോലുള്ള കാഴ്ചകള്‍. അമ്പോ. ഇനി ഇഹലോകം മടുത്തൂന്നു പറഞ്ഞു കയറിചെന്നാല്‍ ഉള്ള വിലയും പോവും.

ഭൂമിയില്‍ വന്നതില്‍ പിന്നെ തന്റെ മിക്ക കൂട്ടുകാരും അല്പം ഭയത്തോടെയാണ് നോക്കുന്നത്. ഒരുപക്ഷെ പണ്ട് പ്രേതമായി നടന്നവന്‍ വീണ്ടും ആളായി വന്നതിന്റെ ഭയമായിരിക്കും. കൈപ്പുഴ കല്യാണിയും തന്നെ കാണുമ്പോള്‍ ഓടുന്നതുകാണുമ്പോള്‍ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതിയെന്നുള്ള സത്യം തനിക്കല്ലേ അറിയൂ. മരിച്ചവര്‍ ആരെയും ഒന്നും ചെയ്യാറില്ലല്ലോ. പക്ഷെ മരിച്ചു ജീവിച്ച തന്നെപ്പോലുള്ളവരുടെ കഥ ആര്‍ക്കറിയാം. അതാവും ഈ പ്രയാണങ്ങളുടെ കാരണം.

മരിച്ചു തിരുച്ചുവന്നപ്പോള്‍ എന്തോരം ജനക്കൂട്ടം ആയിരുന്നു. പത്രങ്ങളും ടിവിക്കാരും എന്നുവേണ്ട ആകെ ജകപോക.മിക്കവര്‍ക്കും സ്വര്‍ഗമാണോ നരകമാണോ നല്ലത് എന്നറിയാനുള്ള വെമ്പല്‍ ആയിരുന്നു. എന്നിട്ട് വേണമല്ലോ ഇനിയുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍. പക്ഷെ ഷക്കീലയും സില്‍ക്കും നരകത്തില്‍ വാസമാണെന്ന് അറിഞ്ഞതില്‍ പിന്നെ എല്ലാവര്‍ക്കും നരകത്തില്‍ പോകാനാണല്ലോ ആഗ്രഹം. ആ ഷക്കീലയും സില്‍ക്കും രാവുണ്ണിയാര്‍ന്നു പറഞ്ഞാല്‍ വാലാട്ടി പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും അസൂയ. ചിലര്‍ക്കൊക്കെ താന്‍ വെറും പുളുവടിയ്ക്കുകയായിരുന്നോ എന്നും സംശയം ഉണ്ട്.

തറവാട്ടിലെ ആനയെ വിറ്റു കഴിഞ്ഞിട്ടാണല്ലോ തന്റെ പുനരവതാരം. താന്‍ വന്നതിനു തൊട്ടുമുമ്പേ എവിടുന്നോ ഒരു വിത്തുകാളയെ നളിനാക്ഷി വാങ്ങിയിരുന്നു. അല്പം വരുമാനം ഉണ്ടാക്കാനാണത്രേ. ശേ! എന്ത് പറയാന്‍. കലികാലം അല്ലാതെന്താ പറയുക. ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.

ഒരു ദിവസം രാവിലെ ഒരു പയ്യന്‍ പശുവിനെക്കൊണ്ട് വരുന്നത് കണ്ടുകൊണ്ടാണ്
മുറ്റത്തെക്കിറങ്ങിയത്.

"എന്താടാ ... രാവിലെ കൊണ്ടിറങ്ങിയോ. വെറുതെ രാവിലെതന്നെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ തന്നെയാ പുറപ്പാട്‌ അല്ലെ.?"

"അല്ല അമ്മാവാ. ഞാന്‍ ഒരാഴ്ചയായി വരുന്നു. പക്ഷെ ഞാന്‍ വരുന്നതിനു മുമ്പ് തന്നെ ആരെങ്കിലും കാര്യം സാധിപ്പിച്ചു സ്ഥലം വിടും. അതുകൊണ്ടാ ഞാന്‍ ഇത്ര വെളുപ്പിന് ഇങ്ങു വരുന്നത്."

പയ്യന്‍ വിഷമത്തോടെ പറഞ്ഞു.

"ഹ ഹ ഹ ഹ ...! കൊള്ളാം. എടാ ചെറുക്കാ. ഇതിനോക്കെയല്ലേ ഞാന്‍ ഇവിടെയിരിക്കുന്നത്. അതിനൊരു ട്രിക് ഉണ്ട്. ഞാന്‍ ഇതെത്ര പയറ്റിയതാ... അതുകൊണ്ടല്ലേ ഈ രാവുണ്ണിയാരെ ചിലരൊക്കെ കുതിര രാവുണ്ണിയെന്നും കോഴി രാവുണ്ണിയെന്നും ഒക്കെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചത്തു തിരിച്ചു വന്നതില്‍ പിന്നെ എല്ലവര്‍ക്കും പരേതന്‍ രാവുണ്ണി മാത്രം. "

പയ്യന്‍ കൌതുകത്തോടെ അടുത്തെത്തി. അവന്റെ ചെവിയില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തു. എന്താലും പയ്യന്‍ പശുവിനെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. തിരികെ വരുമ്പോള്‍ ചിരിച്ചുകൊണ്ട് വരുന്ന പയ്യനെ നോക്കിചിരിച്ചപ്പോള്‍

"അമ്മാവന്‍ പുലിയാണ് കേട്ടോ. കാര്യം നടന്നു. ചേച്ചി ഞാന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചു. പക്ഷെ ഞാന്‍ അമ്മാവന്‍ പറഞ്ഞപോലെ അമ്മാവന്റെ പേര് പറഞ്ഞില്ല.."

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പഴയ കാര്യക്കാരന്‍ വാസു നായര്‍ എത്തി വിളിച്ചു..

"രാവുണ്ണി അങ്ങേത്തെ ....?"

പതിയെ പതിയെ എഴുന്നേറ്റു ചെന്നൂ.

"എന്താ നായരെ ... "

"എന്റെ മോന്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്, അവന്‍ കുറെദിവസം പശുവിനെ ചവിട്ടിക്കാന്‍ ഇവിടെ വന്നിരുന്നു, പക്ഷെ എന്നും താമസിക്കുന്നതും കൊണ്ട് വീണ്ടും വീണ്ടും വന്നതും പിന്നെ അങ്ങേത്തു എന്തോ പറഞ്ഞു കാര്യം നടത്തിയെന്നും അവന്‍ പറഞ്ഞു. അതിനൊരു നന്ദി പറയാന്‍ വന്നതാ."

"ഭ..! ആ നായിന്റെ മോന്‍ നിന്റെ സന്തതി ആയിരുന്നോ.. അവനോടു പറഞ്ഞു കൊടുത്തത് എന്റെ മൂക്കീല്‍ പഞ്ഞി വെയ്ക്കാന്‍ ചെയ്യിച്ചത് പോലെയായി. ഇപ്പോള്‍ എന്റെ പെണ്ണുമ്പിള്ള ആ ടെക്നിക് പ്രയോഗിച്ചു എന്റെ നടുവൊടിഞ്ഞു. അവനു പറഞ്ഞു കൊടുത്തത് വേലിയേല്‍ കിടന്ന പാമ്പിനെ പിടിച്ചു ന്യൂ ഡല്‍ഹിയില്‍ വെച്ചപോലായി."

"ഹി ഹി ഹി ഹി. ഞാന്‍ പോണു..ങാ അങ്ങുത്തെ.. ഇപ്പോള്‍ വീണ്ടും ചാകാറായി കേട്ടോ. ഇക്കണക്കിനു ടെക്നിക്ക്‌ പ്രയോഗിച്ചാല്‍ വീണ്ടും പരേതനാവും" നായര്‍ തിരിഞ്ഞു നടന്നു.
നായരുടെ ചിരി കണ്ടപ്പോള്‍ ദേഷ്യം നുരപോന്തി വന്നു.
"എടീ കമാലാക്ഷീ. ആ വടിയിങ്ങേടുത്തെ... നടക്കാന്‍ വയ്യാ.."

"എന്നാലും ആ നായരുടെ മോന്‍ ആളൊരു കൊച്ചു മിടുക്കനാ അല്ലെ.."

വടികൊണ്ടുവന്ന കമലാക്ഷിയുടെ ചോദ്യം കേട്ടപോഴാ ഓര്‍ത്തത്. അടികൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.

"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."

24 comments:

ഞാന്‍ ചാണ്ടി said...

കൊള്ളാം...
ശരിക്കും പറഞ്ഞാല്‍ ആ technic എനിക്ക് മനസിലായില്ല...
വിശദമായി പറയൂ ..

ഞാന്‍ ചാണ്ടി said...
This comment has been removed by the author.
ഞാന്‍ ചാണ്ടി said...
This comment has been removed by the author.
ഞാന്‍ ചാണ്ടി said...
This comment has been removed by the author.
abhi said...

കൊള്ളാം :)

Junaiths said...

ഷക്കീല ഡെഡ് ആയോ?ഒന്നും അറിഞ്ഞില്ലല്ലോ മച്ചൂ ....
കുഞ്ഞി പിള്ളാരെയൊക്കെ രാവുണ്യാര്‍ ഒരു വഴിക്കാക്കി...
കൊള്ളാം ...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

എന്ത് സില്‍ക്ക് നരകത്തിലോ ? സ്വര്‍ഗ്ഗത്തില്‍ ആരാണിപ്പോള്‍ ഡാന്‍സ് ചെയ്യുന്നത് ???

ചാണക്യന്‍ said...

ദീപക്കെ..പുളു അടിക്കല്ലെ..ഷക്കീല ആന്റിക്ക് എന്ത് പറ്റി..:):):)

John Chacko said...

ആ ടെക്നിക് സസ്പെന്‍സ് ആക്കി വച്ചിരിക്കുവാണോ?
തിരിച്ചു വന്ന പരേതനു സ്വാഗതം?

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞ പോലെ ഷക്കീലയും സില്‍ക്കിന്റെ കൂട്ടത്തിലെത്തിയോ?[യു മീന്‍ ഡെഡ്?]പിന്നെ തന്റെ ടെക്നിക്കുകള്‍ കുറെ കൂടി പോകുന്നുണ്ട്.ഒന്നു കണ്ട്രോള്‍ ചെയ്യണം.ഇല്ലെങ്കില്‍ നടുവൊടിയും!

Unknown said...

അത് കലക്കി എനിക്കും ടെക്നിക് പിടി കിട്ടിയില്ലാട്ടോ

ധൃഷ്ടദ്യുമ്നന്‍ said...

എന്താണ്‌ ശരിക്കും ഈ ടെക്നിക്ക്‌? :)

G.MANU said...

:) കൊള്ളാലോ

Sureshkumar Punjhayil said...

Deepak.. Rahasyam onnu parasyamakkanam ketto... Nannayirikkunnu. Ashamsakal...!!!

നീര്‍വിളാകന്‍ said...

കൊള്ളാലോ വീഡിയോണ്‍ :)

ഹന്‍ല്ലലത്ത് Hanllalath said...

:):)

ശ്രീഇടമൺ said...

"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."

കൊള്ളാം
:)

ശ്രീഇടമൺ said...

കൊള്ളാം
:)

തോമ്മ said...

പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."
nadakkatte...........

രാജീവ്‌ .എ . കുറുപ്പ് said...

ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.


നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങൾ ത്രിശ്ശൂർ ക്കാർ കുറ്റിച്ചൂലുപരിപാടിയെന്നാണ് ഈ technic നെ പറയുന്നത് ...!!

വശംവദൻ said...

നന്നായിട്ടുണ്ട്.

ആർപീയാർ | RPR said...

ആ ടെക്നിക്ക് ഞാൻ വേറൊരു കഥയില് കേട്ടിട്ടുണ്ട്... (അതു തന്നെ ആയിരിക്കും)

നല്ല ടെക്നിക്കാ...

:)

Phoenix said...

Ningal http://ammaana.blogspot.com/2011/03/blog-post.html enna blogil ezhuthiya comment vayichu. oru makande verpadil ulla dukhavum, athinodu anubandhichu undaya karyangalum anu blogil prathypadikunnathu, Allathey sambathika nettavum, baankingum, investmentum alla. I think you should be a bit more sensitive when dealing with this kind of situations.