കഴിഞ്ഞ സെപ്റ്റമ്പറില്‍ ആണ് ബ്ലോഗെഴുത്ത് തുടങ്ങിയത്. ഈ സെപ്റ്റമ്പറില്‍ നാട്ടില്‍ ആവുമെന്നതിനാല്‍ അഡ്വാന്‍സായി ഒരുവര്‍ഷം ആഘോഷിക്കാമെന്ന് വെച്ചു. അതോടൊപ്പം ബ്ലോഗില്‍ നിന്ന് ഒരു താല്‍ക്കാലിക വിരമിക്കലും.
അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ലഭിച്ച അധികസമയം ചിലവിടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്ന ബ്ലോഗിംഗ് ഒട്ടേറെ സുഹൃത്തുകളെ തന്നു. പ്രശസ്തനാകാനൊ പ്രസക്തനാകാനോ ഒട്ടും താല്പര്യവുമില്ല ആയതുമില്ല. നേരംകൊല്ലികള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം വായിച്ചപ്പോള്‍ പിന്നീട് എപ്പോഴോ ആണ് എന്റെ ഓര്‍ക്കുട്ട് വലയില്‍ വെളിയില്‍ ഉള്ള വായനക്കാരുടെ കാര്യം അറിയുകയും പിന്നീട് ചിന്തയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തത്. അഗ്രിഗേറ്ററുകളെകുറിച്ചൊന്നും അറിയില്ലായിരുന്നു. ഒപ്പം വായിക്കാനായി ബൂലോഗത്തുള്ളവരെയും കുറിച്ചൊരു പിടിയുമില്ലായിരുന്നു.
പിന്നീട് ചിലപ്പോഴെപ്പോഴോ അല്പം കൈപ്പേറിയ അനുഭവങ്ങളും ഉണ്ടായി എന്നതൊഴിച്ചാല്‍ ഞാന്‍ ആഗ്രഹിച്ചതില്‍ എത്രയോ കൂടുതല്‍ ഈ ചെറിയ ബ്ലോഗ് വളര്‍ന്നിരിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ തുടങ്ങിയ പരേതന്‍, പട്ടികള്‍, ഇന്ത്യന്‍പട്ടികള്‍, നാടന്‍ ഫുഡ്, ബ്രഹ്മാസ്ത്രം പിന്നെ ഞാന്‍ വല്ലപ്പോഴും എടുക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദീപ്ഫോട്ടോസ് അങ്ങനെ ഇഷ്ടപ്പെടാനും മറക്കാതിരിക്കാനും ഒരുപിടി നല്ല ഓര്‍മ്മകള്‍. ആദ്യം എനിക്കറിയില്ലായിരുന്ന അഗ്രിയുടെ ടെക്നിക്കിന്റെ ക്ഷീണം മാറ്റാന്‍ സ്വന്തം മലയാളം ബ്ലോഗ്കുട്ട്. ഒപ്പം എന്റെ പ്രതികരണം അറിയിക്കാന്‍ എന്റെ കമന്റുകളും.
ആരുടേയും പേര് എടുത്ത് പറയുന്നില്ല. കാരണം ഓര്‍ക്കുട്ടിലും ബ്ലോഗിലുമായി ധാരാളം നല്ല ചങ്ങാതികള്‍. കമന്റിലൂടെയും സ്ക്രാപ്പിലൂടെയും മെയിലിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇതിനു ഞാന്‍ അര്‍ഹന്‍ ആണോ എന്നുപോലും സംശയം ഉണ്ട്. എന്റെ പരേതന്‍ എന്നാ ബ്ലോഗ് തന്റെ ബ്ലോഗ് തുടങ്ങാന്‍ കാരണമായി എന്ന് പറഞ്ഞ സുഹൃത്തിനെയും കുളത്തുമണ്‍ ബ്ലോഗ് തന്റെ ബ്ലോഗിന്റെ തുടക്കത്തിന്റെ കാരണവും ആയെന്നു പറഞ്ഞ സുഹൃത്തുകളുടെ അഭിപ്രായം എന്റെ നേട്ടമായി കരുതുന്നു. എന്നും വിവാദ വിഷയങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌റേറ്റ് ധാന്യം തരില്ലെന്ന തിരിച്ചറിവ് അത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ കാരണമായി എന്നും പറയാം.
എന്തായാലും ഒരിടവേള ആവശ്യമാണ്. ശരീരത്തിന് ഒരു പുത്തന്‍ ഉണര്‍വ് ആവശ്യമെന്ന് തോന്നുന്നു. ഒരുപക്ഷെ ഈ നീണ്ട ഓട്ടങ്ങള്‍ തന്ന ക്ഷീണമാവാം കാരണം. ഒരു ആയുര്‍വേദ ചികിത്സ നടത്തി വീണ്ടും ചുറുചുറുക്ക് വീണ്ടെടുക്കാമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഒരിടവേള ആവശ്യമാണ്. ബ്ലോഗെഴുത്ത് തുടരോമോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇത്രനാളും എനിക്ക് ബ്ലോഗെഴുത്ത് ആത്മസംതൃപ്തി തന്നെന്ന് വേണം പറയാന്‍. അതിന്റെ കാരണമാകട്ടെ എന്റെ ഏറ്റവും പ്രീയപ്പെട്ട വായനക്കാരും.
ഇക്കാലമത്രയും .എന്നെ സഹിക്കുകയും നേര്‍വഴി കാണിക്കുകയും വിമര്‍ശിക്കുകയും അനുമോദിക്കുകയും ചെയ്ത എല്ലാവരോരും എന്റെ കടപ്പാട് അറിയിച്ചുകൊള്ളട്ടെ.
ഒരുവര്‍ഷം തികഞ്ഞ ഈ വേളയില്‍ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ
സ്നേഹത്തോടെ
(ദീപക് രാജ്)
Monday, August 3, 2009
Subscribe to:
Post Comments (Atom)
56 comments:
ബ്ലോഗില്‍ ഒരുവര്‍ഷം ഒപ്പം ഒരു താല്‍ക്കാലിക (?) വിരമിക്കലും....
സ്നേഹത്തോടെ
(ദീപക് രാജ്)
ഒന്നാം വാര്‍ഷികാശംസകള്‍... [:)]
Congrats..... Please call me when You come here.....
ദീപക്കേ;
നൂറായിരം ആശംസകൾ..
ഇനിയുമിനിയും വളർന്നു മുന്നേറട്ടെ...
നല്ലത്
ഒരു മാസം ആഘോഷിക്കാം
ഒന്നാം വാര്‍ഷികം ..
അനുഗ്രഹീതനായ ഒരു എഴുത്തുകാരനെ കുളത്തുമണ്ണിലും പരേതനിലും കണ്ടു.
അറിവ് പകരുന്ന പല പോസ്റ്റുകളും വായിക്കനിടയായി പരേതനിലെ ഹാസ്യം സുന്ദരമായിരുന്നു
പട്ടികള്‍ വളരെ നല്ല അറിവുകള്‍ തന്നു..
ഇനിയും തുടരുക എല്ലാ വിധ നന്മകളും നേരുന്നു..
അപ്പോള്‍ വാര്‍ഷികാശംസകളും അഡ്വാന്‍സായി ഇരിയ്ക്കട്ടേ.
പിന്നെ, താല്‍ക്കാലികമായ വിരമിയ്ക്കല്‍... അത്തരം ഒരിടവേള അത്യാവശ്യം എന്ന് തോന്നുന്നുവെങ്കില്‍ ആവാം. എന്നിട്ട് വൈകാതെ, പൂര്‍വ്വാധികം ശക്ത്മായി തിരിച്ചു വരാന്‍ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു
താല്‍ക്കാലിക വിരമിയ്ക്കല്‍ താങ്കള്‍ക്കു സാധ്യമാകുന്ന ഒന്നല്ലല്ലോ....!
വാര്‍ഷികാശംസകള്‍ പിടിച്ചോ, അഡ്വാന്‍സായിട്ട്.
നാട്ടിലൊക്കെ വന്ന് ഉഷാറാവാം, എന്നിട്ട് പൂര്‍വ്വാധികം ശക്തിയോടെ എഴുത്ത് പുനരാരംഭിക്കാം.
ആശംസകള്‍.
ആശംസകള്‍ ദീപക്...
പക്ഷെ ഈ വിരമിക്കല്‍ എന്തിനാ ഇപ്പൊ ?
എന്നും അല്ലെങ്കിലും ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ബ്ലോഗ്ഗിനായി മാറ്റി വെക്കരുതോ ?
ഈ ബൂലോകത്ത് നിന്ന് മാറി നില്ക്കണ്ടാ മാഷെ...
എല്ലാവിധ ആശംസകളും..!സുഖ ചികിത്സയൊക്കെ കഴിഞ്ഞു ഉടന്‍ തിരിച്ചു വരൂ..
പ്രിയ ദീപക്,
ഇടവേളയ്ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയായി തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇനിയും കാണണം.മുന്‍കൂറായി ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
പിറന്നാൾ ആശംസകൾ
പിറന്നാൾ ആശംസകൾ
"ഹിറ്റ്‌റേറ്റ് ധാന്യം തരില്ലെന്ന തിരിച്ചറിവ്"
ഇത് പോസിറ്റീവ് ആയിട്ടാണോ അതോ നെഗറ്റീവ് ആയിട്ടോ???
ബെര്‍ലി ഇനി ഇതില്‍ കേറി പിടിക്കുമോ??? അടിവരാന്‍ അത്ര താമസമോന്നും വേണ്ടാ... ആശംസകള്‍... (സത്യമായും അടികിട്ടാനുള്ളതല്ല, ഏത് ആശംസകളെ!!!)
മച്ചാ,ചുമ്മാ ഇടവേള എന്നൊന്നും പറഞ്ഞൊഴിയാന്‍ നോക്കണ്ട,പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ ഒരു ചെറിയ ഇടവേള,എ സ്മാള്‍ ബ്രേക്ക്..അത് മതി..മുന്‍കൂര്‍ വാര്‍ഷിക ആശംസകള്‍...
ഞാന്‍ തന്നെ ബ്ലോഗില്‍ ഇത്രയധികം ഇന്‍വോള്‍വ് ആകാന്‍ പ്രധാന കാരണം ദീപക് ആണെന്ന് പറയട്ടെ.ബ്ലോഗ് അഗ്രിഗെടറിനെ കുറിച്ചു പറഞ്ഞു തന്നതും,ഓര്‍കുടില്‍ എന്റെ ഫോട്ടോകള്‍ കണ്ടിട്ട് എന്ത് കൊണ്ടൊരു ഫോട്ടോ ബ്ലോഗ് തുടങ്ങിക്കൂടാ എന്ന് ചോദിക്കുകയും,എത്രയും പെട്ടന്ന് തുടങ്ങാന്‍ പ്രചോദിപ്പിച്ചതും ദീപക് തന്നെ.പ്രിയ ദീപക്ക് ഒരിക്കല്‍ കൂടി ആശംസകള്‍..വാഴ്കൈ.
ദീപക്കേ,
ഒന്നാം വാര്‍ഷിക ആശംസകള്‍...
എഴുതി മുന്നേറുക സുഹൃത്തെ....
ബ്ലോഗ് ലോകത്തെ എന്റെ ആദ്യ സുഹൃത്തേ...
പൂര്‍വാധികം രസകരമായ കൂടുതല്‍ ബ്ലോഗുകളുമായി തിരിച്ചു വരിക......
ദീപക്.., ആശംസകള്‍ !
Also Happy vacation!
എന്ത് പറ്റി?... സുല്‍ വന്നില്ലേ... തേങ്ങ പൊട്ടി കാണുന്നില്ലല്ലോ... എന്നാ എന്റെവക, ആശംസകളോടെ.... ((((((((((ഠേ))))))))))
ദീപക്, ആശംസകള്‍.. And come back soon :)
സത്യം പറ ഇത്രേം ബ്ലോഗേ ഒള്ളോ.... കൊറേ ഒണ്ടല്ലോ.. ഇനീം ഉണ്ടോ... സംഭവം തന്നെ.... ആശംസകള്‍ ..... :)
ആശംസകള്‍. വിരമിക്കല്‍ താല്‍ക്കാലികം മാത്രമാവട്ടെ.
ദീപക്
ആശംസകള്‍
ആശംസകള്‍!
I have no clues about what your post says. I can only read English. But my obligation is to visit each person who comes to my blog. So I am here. And I am happy to be here. It is the only way I can go abroad. I am an old man. I love people, places and things and that's why I blog.
Thanks for helping me to make history.
Pick a Peck of Pixels
ഒന്നാം വാര്‍ഷികാശംസകള്‍.
വിരമിക്കല്‍ തല്ക്കാലതെയ്ക്ക് മാത്രമാണെന്ന് വിശ്വസിക്കട്ടെ...
പരേതനു ഒരു real "Hats Off"
ദീപക്...
ഹൃദയം നിറഞ്ഞ ആശംസകൾ!!!
ദീപക് നല്ല ഒരു എഴുത്തുകാരനാണ്.
താൽക്കാലിക വിശ്രമത്തിനു ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു വരിക..നാട്ടിലെ ഒഴിവുകാലം സുഖപ്രദവും ആനന്ദ ദായകവും ആകട്ടെ..
ആശംസകൾ!
എല്ലാവിധ ആശംസകളും..!സുഖ ചികിത്സയൊക്കെ കഴിഞ്ഞു ഉടന്‍ തിരിച്ചു വരൂ.
ആശംസകൾ , കേരളത്തിലേക്കു സ്വാഗതം . വന്നാൽ വിളിക്കുമല്ലോ
സജി.
ആശംസകൾ
ആശംസകള്‍ ദീപകെ...!!
ആശംസകള്‍....
ആശംസകള്‍ ദീപക്.
ഹൃദയംഗമായ ആശംസകൾ..
കൂടുതൽ ഊർജ്വസലതയോടെ തിരിച്ച് വരൂ
ആശംസകള്‍ ദീപക്കേട്ടാ...
ദീപക്കേ നിര്‍ത്തണ്ട പോയിട്ട് വേഗം വാ.ആശംസകള്‍
ദീപക്
വാര്‍ഷികാശാംസകള്‍.
ഒരു ഇടവേള നല്ലതാണ്. റിഫ്രഷാകട്ടെ മനസ്സിനും ശരീരത്തിനും.
ഇടവേളക്ക് ശേഷം കൂടുതല്‍ കരുത്തോടെ, നല്ല വിഷയങ്ങളും, എഴുത്തുമായി തിരിച്ചു വരാന്‍ സാധിക്കട്ടെ.
അതോടൊപ്പം ഈ ഇടവേള വായനക്കായി നീക്കിവെക്കാനും സാധിക്കട്ടെ. കൂടുതല്‍ വായിക്കാനും ഈ ഇടവേള അവസരപ്പെടുത്തുക, എന്നാലേ കുറച്ചെങ്കിലും എഴുതാന്‍ സാധിക്കു
ഒരുപാട് സ്നേഹത്തോടെ
നന്ദന്‍
പിറന്നാളാശംസകള്‍
ഇനിയും എഴുതുക
ഒന്നാം വാര്‍ഷികാശംസകള്‍.
പോയി വരൂ മൈഡിയർ ഫ്രണ്ട്....
Deepu... Pirannal ashamsakal...! Theerchayayum thudaruka, kathirikkunnu...!!!
Prarthanakal, Ashamsakal...!!!
ദീപക്....
ഒന്നാം വാര്‍ഷികത്തിനു കിടക്കട്ടെ എന്റെ വക ഒരു ആശംസയും കൂടി.
രണ്ടാളും കൂടി നാട്ടില്‍ പോവുകയല്ലെ...നാട്ടില്‍ ചെല്ലുമ്പോള്‍ ആളുകള്‍ വിശേഷം ചോദിക്കുമ്പോള്‍ “ഈ ബ്ലോഗിന്റെ വിശേഷങ്ങള്‍” പറഞ്ഞാല്‍ അവര്‍ക്കത്ര ഏല്‍ക്കില്ല. അതിനാല്‍ ഒത്തിരി വിശേഷങ്ങളുമായി വീണ്ടും കടന്നുവരാന്‍ ആശംസിച്ചുകൊണ്ട്.
ഒത്തിരിയൊത്തിരി സ്നേഹത്തോടെ.....
“ഓര്‍ക്കുക വല്ലപ്പോഴും കരിമ്പിങ്കാലയില്‍ പോവുമ്പോള്‍”
ആ വിരമിക്കല്‍ അത്ര വേണോ? ആശംസകള്‍
അയ്യോ ദീപകെ പോവല്ലെ അയ്യോ ദീപകെ പോവല്ലെ
എന്നു പറയണില്ല.
ഇവിടെ നിന്ന് ആരു പോയാലും ഇവിടെ തന്നെ വരും
വരാതെ ഇരിക്കാതെ ആവില്ലാല്ലോ
ഇവിടെ വന്നു കൊറേ വായിചിട്ടിണ്ട് ദീപക്..ഞാന്‍ വരുമ്പളെക്കും എല്ലാരും നല്ലത്/ചീത്ത പറഞ്ഞു കഴിഞ്ഞിരിക്കും...അതോണ്ട് കമെന്റാറില്ല..ബ്ലോഗ് പൂട്ടിപ്പോവല്‍ ഒന്നും വേണ്ടെന്നേ...വല്ലപ്പളും എന്തേലും ഒക്കെ എഴുതു...
പിന്നെ...
ഒന്നാം വാര്‍ഷിക ആശംസകള്‍... :)
Happy Onam...
വാര്‍ഷികാശംസകള്‍ ദീപക്!!
ആഗസ്റ്റ് അവസാനിക്കാന്‍ കാത്തിരിക്കുകയായിരുന്നു
ആശംസകള്‍ . തിരികെ വന്നിട്ട് തുടരുമല്ലൊ അപ്പൊ കാണാം
Dear Deepak Raj
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://kulathumon.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
ithu vare thirichu vannille ??
ippo evideyanu ?
ദീപക് , കുളത്തൂമണിലെ ചില നല്ല പോസ്റ്റ്കൾ ഇവിടത്തെ “ബിലാത്തി മലയാളീ” പത്രത്തിൽ(മാസിക) തരുന്നതിനുകുഴപ്പമില്ലല്ലൊ..
ഭാവിതൻ രചനകൾക്ക് ഭാവുകങ്ങൾ..
താല്കാലീക വിരാമമൊന്നും ബോധപൂര്‍വ്വം വേണ്ടെടോ .
വലിയ ജലാശയത്തിലെ , ഓളപ്പരപ്പുകള്‍ അധികം ഇല്ലാത്ത ഭാഗത്ത് ഈ ബ്ലോഗ് അങ്ങനെ ഒഴുകി നടന്നോളും ഇഷ്ടാ .. .. ആശംസകള്‍
ഇടവേള കഴിഞ്ഞ് എത്തിയില്ലേ?
asamsakal
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കാനും പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ചാറ്റ് ചെയ്യാനും ഒക്കെ ആയി ഒരു സൌഹൃദക്കൂട്ടായ്മ..അക്ഷരച്ചെപ്പ്..! കഴിയുന്നത്ര വായനക്കരിലെയ്ക് രചനകള്‍ എത്തിക്കുക എന്നത് എഴുത്ത്കാരന്റെ കടമയാണ്.അതിനായി ഞങ്ങള്‍ ഒരു വേദി ഒരുക്കിയിട്ടുണ്ട്..
രചനകള്‍ പോസ്റ്റ് ചെയ്ത് അഭിപ്രായങ്ങള്‍ അറിയുന്നതിനൊപ്പം മറ്റു എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കുക..! ഒരു കൂട്ടായ്മയുടെ ഭാഗമാകുക..അതോടൊപ്പം രസകരമായ പല പല ഡിസ്കുകളും ചര്‍ച്ചകളും അണിയറയില്‍ ഒരുങ്ങുന്നു..രസകരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് താങ്കളെ വിനീതമായി ക്ഷണിച്ചു കൊള്ളുന്നു..
Join to..
http://aksharacheppu.com
-സ്നേഹപൂര്‍വ്വം അമ്മൂട്ടി
ആഹാ!!മുങ്ങിയിട്ട് പിന്നെ പൊങ്ങിയില്ലേ!!!???
Post a Comment