(ആദ്യമേ പറയട്ടെ.. ഇതില്‍ സംഭവിച്ചത് സത്യം തന്നെയാണ്.. അല്പം പൊലിപ്പിച്ചു എന്നുമാത്രം.. പിന്നെ ഞാനല്ല ഇതിലെ കഥാനായകന്.ഒരു സംഭവകഥ വിവരിക്കുന്നു എന്ന റോള്‍ മാത്രമെ എനിക്കുള്ളൂ.. ഇങ്ങനെയും സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ സംഭവിക്കുമോ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും. എന്നിട്ട് നിങ്ങള്‍ എന്തുത്തരം പറഞ്ഞാലും സംഭവിച്ചതാ.. ഭൂമിയില്‍ പിശുക്കത്തരം ഉള്ളിടത്തോളം ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കണം.. ദുഷ്ടന്റെമുതല് ഉറുമ്പരിക്കും എന്ന് കേട്ടിട്ടില്ലേ.. കണ്ടോ... അത് തന്നെ..)
മിക്കപ്പോഴും കാണുന്ന വ്യക്തിയായതിനാലും എന്റെ ബ്ലോഗ് സകുടുംബം വായിക്കുന്നയാള് ആയതിനാലും പള്ളിയില്‍ ഇട്ട പേരോ പള്ളിക്കൂടത്തിലെ പേരോ പറയാതെ "മബു" എന്ന് വിളിക്കാം.. ഷിബു എന്ന പേരു കാരണവന്മാര് റിസര്‍വ് ചെയ്തിരിക്കുന്നതുകൊണ്ട് അതിടാന്‍ വയ്യ.. "മബു" മന്ദബുദ്ധി എന്നതിന്റെ ചുരുക്കെഴുത്ത് ആയിട്ടെടുത്താല്‍ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താം.
നമ്മുടെ "മബു" സാധാരണമലയാളികള്‍ അയര്‍ലണ്ടില്‍ വരുന്നതുപോലെ ഗല്‍ഫിലെല്ലാം പോയി പയറ്റി തെളിഞ്ഞു വരാതെ നേരെ ഒറ്റച്ചാട്ടത്തിനു ഇവിടെയെത്തിയ ഹതഭാഗ്യന് ആണ്.. അതുകൊണ്ട് തന്നെ കസേരകളികളോ അഭ്യാസങ്ങളോ അറിയാത്ത പഞ്ചപാവം. ആരെയും പറ്റിക്കാതെ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന ഒരു സാധാരണക്കാരന്..
അയര്‍ലണ്ടില്‍ വന്നപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പും കാറ്റും മഴയും ഇതിയാനൊരു പ്രശ്നമായി.. അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും കാറ്റും മഴയും ആയതിനാല്‍ യാത്രചെയ്യാന്‍ വാഹനം നിര്‍ബ്ബന്ധം ആണ്.. വാഹനമില്ലാതെ യാതചെയ്താല്‍ ശബരിമലയില്‍ പാണ്ടികഴുത നനഞ്ഞു മലകയറുന്നത്പോലെ നടന്നു കുഴയേണ്ടിവരും. നമ്മുടെ ദേവസ്വം മന്ത്രി സുധാകരന് പാണ്ടികഴുതകളെപറ്റി പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അയര്‍ലണ്ടില്‍ നനഞ്ഞു നടക്കുന്ന "ഇത്തരം പാണ്ടികഴുതകളെ" പറ്റി ആരും പാട്ടെഴുതിയിട്ടില്ലാ എന്നതുകൊണ്ട് യാതൊരു ഗ്ലാമറും കിട്ടില്ല.. അങ്ങനെ നമ്മുടെ "മബു"വിനൊരു വണ്ടിവാങ്ങണം..
നാട്ടില്‍ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടിയാല്‍ ഇവിടെ ലൈസന്‍സ് കിട്ടില്ല എന്നൊരു വലിയപ്രശ്നം ഉണ്ടെന്നതിനാല്‍ ഇവിടെ കാര്‍ ഓടിച്ചു പഠിച്ചു ലൈസന്‍സ് എടുക്കുകയെ നിവൃത്തിയുള്ളൂ.. പക്ഷെ ഒരു മണിക്കൂര്‍ ഓടിക്കുന്നതിനു മുപ്പത്തഞ്ച് യൂറോ കൊടുക്കണം എന്നത് കണക്കുകൂട്ടിയപ്പോള്‍ സ്വന്തമായി ഒരു പഴയകാര്‍ വാങ്ങി ഓടിച്ചു പഠിച്ചു പഴയകാര്‍ വില്ക്കാന് മേപ്പടിയാന്റെ ഭാര്യ ഉപദേശിച്ചു..
നാട്ടില്‍ കിടക്കുന്ന "മേയ്ഡിന് കേരള" ഉല്‍പ്പന്നമായ ഭര്‍ത്താവിനെ യൂറോപ്പ് കാണിച്ച അതീവബുദ്ധിമതിയായ ഭാര്യയുടെ ഉപദേശം ശിരസ്സാവഹിച്ച "മബു" ഭാര്യയുടെ ഉപദേശപ്രകാരം ഒരു കാറ് വാങ്ങാനുള്ള സുപ്രധാനമായ തീരുമാനം എടുത്തു. (കാറിനു നാല് ടയര്‍ ഉണ്ടെന്നതായിരുന്നു ഭാര്യയ്ക്ക് ഉള്ള വാഹന സംബന്ധമായ അറിവ്..)
അങ്ങനെ എന്റെ മറ്റൊരു സുഹൃത്തുമായി കൂടി ഇവിടെനിന്നു "താല" എന്നൊരു മറ്റൊരു മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് പോയി ഒരു കാര്‍ കണ്ടു.. കേവലം പതിനെട്ട് വര്‍ഷം ഒരു പഴക്കമുള്ള പുതിയ കാര്‍.
പെണ്ണ് കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ അട്ടപാടിയിലെ ആദിവാസികൊളനിയില്‍ നിന്നും ഐശ്വര്യാറോയിയെ കണ്ടെടുക്കും എന്ന് കേട്ടിട്ടുണ്ട്.. കാറിന്റെ ഉടമയായ മലയാളിയോട് തന്റെ ആവശ്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഉടമ ഉള്ളാലെ ഊറി സന്തോഷിച്ചു..കാരണം ബാക്കി വായിക്കുമ്പോള്‍ മനസ്സിലാവും..
അവസാനം മുന്നൂറ്റിഅമ്പത് യൂറോ കൊടുത്തു വാങ്ങിയശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ വണ്ടി മുരളുന്നത് പോലുമില്ല.. അവസാനം വര്‍ക്ക് ഷോപ്പില്‍ കെട്ടി വലിച്ചു പോകേണ്ടിവന്ന വകയില്‍വീണ്ടും ഒരു നൂറുകൂടി പോയി..വര്‍ക്ഷോപ്പില്‍ നാനൂറു മുടക്കിയശേഷം കൊണ്ടുവന്ന വണ്ടി അങ്ങനെ ക്രംലിനില്‍ എത്തി.. പക്ഷെ ഭാര്യക്ക് വണ്ടി കണ്ടപ്പോള്‍ എന്തോ ഒരു ഏനക്കേട്.
ഒരു പക്ഷെ ഭര്‍ത്താവിനെക്കാള്‍ വിവരം ഉള്ളതുകൊണ്ടാവാം കണ്ടപ്പോഴേ സാധനം ചാത്തനാണ് എന്ന് മനസ്സിലായി..
പക്ഷെ വണ്ടി ഓടിച്ചുപഠിക്കാന്‍ തുടങ്ങി ഒരാഴയ്ക്കുള്ളില്‍ തന്നെ വണ്ടിയില്‍ ദിവസവും പെട്രോള്‍ മാത്രമല്ല വേറെയും പണം മുടക്കേണ്ടി വന്നപ്പോള്‍ വീണ്ടും ഡബ്ലിനില്‍ ഉള്ള ഒരു മലയാളി മെക്കാനിക്കിനെ കാണിച്ചു.. ആ നല്ല മനുഷ്യന്റെ ഉപദേശം ഇവനെ കണ്ടം ചെയ്യാനായിരുന്നു.. അല്ലെങ്കില്‍ ഫോര്‍ഡിന്റെ ഒരു ഫാക്ടറി വാങ്ങുന്ന പണം കൊടുത്താലും ഈ ശകടം ശരിയാവില്ല എന്നും അയാള്‍ തീര്‍ത്തും പറഞ്ഞു..
നാട്ടിലെപോലെ ആക്രികള്‍ പറക്കാന്‍ വരുന്ന പാണ്ടികള് ഇല്ലാത്തതുകൊണ്ട് ഇവനെ കളയുന്നതും ഒരു പ്രശ്നമാണ്. റോഡില്‍ കൊണ്ടു കളയാന്‍ ആവില്ല.. പോര്‍ച്ചില്‍ ഇട്ടു കിടക്കാനും പറ്റില്ല.. അവസാനം വീണ്ടും മലയാളി മെക്കാനിക്കിനെ കാണിച്ചപ്പോള്‍ സ്ക്രാപ്പ് ആക്കാനായിരുന്നു ഉപദേശം.. അങ്ങനെ ഡബ്ലിന്‍ വേസ്റ്റ് ആളുകളെ വിളിച്ചു വാഹനം കെട്ട് കെട്ടിക്കാന്‍ തീരുമാനിച്ചു.. പക്ഷെ ഡബ്ലിന്‍ വേസ്റ്റില്‍നിന്നും ആളുകള്‍ വന്നപ്പോള്‍ മറ്റൊരു കുരിശ് തലയിലായി.. ഇവനെ കളയണമെങ്കില്‍ വീണ്ടും നൂറ്റമ്പതുയൂറോ കൊടുക്കണം..
അവസാനം വേറെ ഗതിയില്ലാതെ ആ പണവും കൊടുത്തു "മബു" തലയൂരി..ഇപ്പോള്‍ വേറെ പുതിയ കാര്‍ വാങ്ങിയ "മബു" വാഹനം ഓടിക്കാന്‍ പഠിച്ചോ എന്നെനിക്കറിയില്ല.. പക്ഷെ അല്പം ലാഭം നോക്കി വാഹനം വാങ്ങിയാല്‍ എന്ത് പറ്റും എന്ന് തീര്‍ച്ചയായും പഠിച്ചുവെന്നാണ് എന്റെ വിശ്വാസം.
വാല്‍ക്കഷ്ണം.. ഒരു നടന്ന സംഭവം വിവരിച്ചു എന്നുമാത്രം.. വേറെയാര്‍ക്കും മണ്ടത്തരം പറ്റാതിരിക്കുമെങ്കില്‍ ഇതിന്റെ ഉദ്ദേശം സഫലമായി.. പിന്നെ ഇതിലെ "മബു" ഞാനല്ല.. എന്റെ കൈയില്‍ കാറുമില്ല.. എന്റെ ഭാര്യക്ക് അയര്‍ലണ്ടില്‍ ജോലി കൊടുത്തെന്ന കുറ്റമേ ഐറിഷ് സര്‍ക്കാര്‍ ചെയ്തുള്ളൂ. അതുകൊണ്ട് പാണ്ടികഴുത പോലെ നനഞ്ഞു നടന്നാലും ആരെയും വണ്ടിയിടിച്ചു കൊല്ലാന്‍തക്ക നന്ദികേട് കാണിക്കാന്‍ എനിക്കാവില്ല... കാരണം എന്റെ ഡ്രൈവിംഗ് സ്ക്കില്‍ റേസിംഗ് ഗേമുകളില്‍ മാത്രം... റോഡിലില്ല. പാവം ഐറിഷ് പൌരന്മാര് ജീവിച്ചോട്ടെ അല്ലെ..എന്തിനാ അവരെ ..........
Thursday, January 1, 2009
Subscribe to:
Post Comments (Atom)
26 comments:
മബു എന്നാല്‍ മഹാ ബുദ്ധിമാന് എന്നും പറയാം
മബുവിനു പറ്റിയ ഒരു പറ്റേ?ശരിക്കും ഈ മബു ആരാ?
ഈ പുതുവര്ഷാരംഭസമയത്ത് എല്ലാവിധ ആശംസകളും
എന്നാലും മബുവിനു പറ്റിയ ഒരു പറ്റേ?
ഈ പുതുവര്ഷാരംഭസമയത്ത് എല്ലാവിധ ആശംസകളും
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
മബു,ഈ പേര് കലക്കി.
മബുവത്സരാശംസകൾ!
പതിനെട്ടു വര്‍ഷമൊക്കെ ഒരു പ്രായമാണോ.
നമ്മുടെ പല സ്കൂള്‍ ബസ്സുകള്‍ക്കും ഇതില്‍ കൂടുതല്‍ പ്രായം കാണും.
ഇത് ഊതിപ്പെരുപ്പിച്ചതു തന്നെ.
പുതുവത്സരാശംസകള്‍.
ഇതിനാ പെണ്മൊഴി
“കേള്ക്കുന്നവന് പെരുവഴീല്”
എന്ന് കാര്ന്നോമ്മാര് പറഞ്ഞത്!
മേപ്പടിയാന് മബൂ,ആയി ശിഷ്ടകാലം
തുടരും ..
അപ്പര്‍ ബെര്‍ത്ത് വേക്യന്റാ എന്ന് കരുതി ഇനിയും ബുദ്ധി ഭാര്യ ഗ്രാഫറ്റ് ചെയ്തു കൊടുക്കും
യെവന് അതു ശിരസാ വഹിക്കും!
:)
ശംഭോ മഹാദേവ!!
ഹായ്,
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്; ചിലര്‍ കാര്യങ്ങള്‍ കണ്ടുപടിക്കും, മറ്റു ചിലര്‍ കൊണ്ട് പഠിക്കും, മറ്റു ചിലര്‍ ഒരിക്കലും പഠിക്കില്ല എന്ന്.
നമ്മുടെ മബുവും ദീപക്കും ആ മൂന്നാം തരത്തില്‍ പെടില്ലെന്നു വിശ്വസിക്കാം.
കോരന് നെല്ല് ഉണക്കുന്നത് കണ്ട് കുരങ്ങന് വാലുണക്കുമെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ കണ്ടു.
ഈശ്വരാ..കഷണ്ടിക്കും കുശുമ്പിനും അയര്‍ലണ്ടിലും മരുന്നില്ലെ. ഒരു മലയാളി കാര്‍ എടുത്തപ്പോള്‍..ദാ ആ കാരിനെ പരമാവധി നാറ്റിച്ച് കൊണ്ട് ഒരു പുരാണം.
മബുക്കള് വിവരക്കേടുകള്‍ കൂടുതല്‍ കാട്ടട്ടെ. പിന്നെ നമ്മുടെ കഥാപാത്രം മബുവും അടുത്ത് തന്നെ ഒരു ബ്ലോഗ് തുടങ്ങട്ടെയെന്നും ആശംസിക്കുന്നു...കുളത്തൂപ്പുഴയിലെ മബുവിനെ പറ്റിയും അറിയാമല്ലോ.
സസ്നേഹം,
പഴമ്പുരാണംസ്.
നന്മയുടെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയട്ടെ ! പോയ വര്‍ഷത്തിലെ നഷ്ടങ്ങളെ കുറിച്ചു ഓര്‍ത്തു വിഷമിക്കാതെ , സന്തോഷത്തോടു കൂടി വരും വര്‍ഷം നന്മകള് മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... പുതുവല്സരാശംസകള്....
രതീഷ് വിജയമോഹന്
ഷാര്‍ജ
അങ്ങനെ കുളത്തുമണ്ണില്‍ ഒരു രക്തസാക്ഷി കൂടി...
പുതുവത്സരാശംസകളും..ഒപ്പം.. വളരെ വൈകി ജന്മദിനാശംസകളും...
ന്നാലും പാവം മബു!
ഇതിലെ "മബു" ഞാനല്ല.. ഞാനല്ല.. എന്ന് ഒന്നില്‍ കൂടുതല്‍ തവണ പറഞ്ഞ കാരണം ഒരു സംശയവും എല്ലാ കേട്ടോ !
ഇങ്ങനെയുണ്ടോ ഒരു മലയാളീസ്.. കാറുവച്ചാളെപറ്റിക്കാന് നടക്കുന്നൂ....
കൊള്ളാം നന്നായിരിക്കുന്നു
കൊള്ളാം നന്നായിരിക്കുന്നു
പ്രിയ ഇ പണ്ഡിതന്
അങ്ങനെയും ഒരു അര്‍ത്ഥം ഉണ്ടാവും.. പക്ഷെ ഇതിലെ നായകന് അതല്ലല്ലോ..
പ്രിയ അരുണ്‍ കായംകുളം
അതെയതെ... ഇതെഴുതിയത് പുള്ളി വായിച്ചു..മറുപടി ഒന്നും പറഞ്ഞില്ല.. ഏതായാലും അനുമോദനം അല്ല എന്നുറപ്പാ..
പ്രിയസ് ശ്രീനു ഗൈ
താങ്കള്‍ക്കും പുതുവല്സരാശംസകള്
പ്രിയ വികട ശിരോമണി
പുതുവര്ഷത്തിലെക്കായി ഒരു പുതിയപേര് അല്ലെ..
പ്രിയ അനില്‍ @ബ്ലോഗ്
സത്യം.. പക്ഷെ ഇവിടെ പതിനെട്ടു വര്‍ഷം പഴക്കമുള്ള വണ്ടികള്‍ കുറവാ.... പിന്നെ ഉടമയ്ക്ക് വേറെയും വണ്ടിയുള്ളതുകൊണ്ട് ഇവന് നേരത്തെ അന്ത്യശ്വാസം വലിച്ചിരുന്നു,.
പ്രിയ മാണിക്യം
ചേച്ചി പറഞ്ഞത് സത്യം,.. കാരണവന്മാര് പറയുന്നതിന്റെ ഉദാഹരണം ഇവിടെ ജീവിതത്തില്‍ കണ്ടു എന്ന് മാത്രം.
പ്രിയ മാട്സ്
ഞാന്‍ ആ ഗ്രൂപ്പില്‍ ആണോ.. മബു ഇപ്പോഴും പഠിച്ചില്ല എന്നാ അറിവ്.. പിന്നീട് പോസ്റ്റുകളില്‍ കാരണ സഹിതം അറിയിക്കാം..
വീണ്ടും വരണം...എല്ലാവര്ക്കും നന്ദി..
പ്രിയ സേനു അച്ചായ..
സത്യം... ഓരോ മണ്ടന്മാര് വല്ലതും കാണിക്കാന്‍ നോക്കിയിരിക്കുകയാ ഞാന്‍ എഴുതാന്‍ എന്നാ ഭാര്യ പറയുന്നതു.. എന്തുചെയ്യാന ഞാന്‍ ഇങ്ങനെ ആയിപ്പോയി...
പ്രിയ രതീഷേ....
ഞാന്‍ ബ്ലോഗ് തുടങ്ങാന്‍ വേണ്ട പ്രചോദനം കുറെ താങ്കളില്‍ നിന്നാണ് കിട്ടിയത്... അതുകൊണ്ട് തന്നെ താങ്കളുടെ ഇവിടെ വന്നു കമന്റ്റ് പറഞ്ഞതിന് വളരെ നന്ദി.. രതീഷിനും പുതുവല്സരാശംസകള്
പ്രിയ എം എസ് രാജെ..
അങ്ങനെ ആണോ... കൊള്ളാമല്ലോ... കുറെ ഇടുക്കി കഥകളും കൂടിയുണ്ട്,. ഹ ഹ ഹ
പ്രിയ ഡോട്ട്കോംപാല്
വീണ്ടും വീണ്ടും ഞാന്‍ പറയട്ടെ.. ഞാന്‍ അല്ല..ഞാന്‍ അല്ല.. ഞാന്‍ വെറും അതിനെ നിങ്ങളില്‍ എത്തിച്ചവന് മാത്രം..ഹി ഹി
പ്രിയ കുളത്തില്‍ കല്ലിട്ട കുരുത്തംകേട്ട കൂട്ടുകാര
പണത്തിനു മീതെ പരന്തും പറക്കില്ല എന്ന് കേട്ടിട്ടില്ല. ആര്‍ക്കു നഷ്ടം വന്നാലും സ്വന്തം കീശയില്‍ കാശ് വീഴണം .അതാ ചിലരുടെ മുദ്രാ വാക്യം
പ്രിയ പല്ലൂരന്
നന്ദി....വീണ്ടും വരണം..
എല്ലാവരും വീണ്ടും വീണ്ടും വരണം...അങ്ങനെ സപ്പോര്‍ട്ട് കമന്റായി തരുമ്പോള്‍ ഞാന്‍ വീണ്ടും കൂടുതല്‍ പോസ്റ്റുകളുമായി വരും..
ഇതാ പറഞ്ഞത് മബുവിന് ബുദ്ധിയില്ല എന്ന് പറഞ്ഞത്.
അത് വല്ലവണ്ണം കോയമ്പത്തൂര്‍ക്ക് എത്തിച്ചിരുന്നെങ്കില്‍, നല്ലോരു വിന്റേജ് കാറാക്കി മാറ്റി......നമ്മുടെ മോഹന്‍ലാലിന് വില്‍ക്കാമായിരുന്നു.......
എല്ലാ മബുകള്ക്കും എന്റെ ഇ-മെയില്‍ അഡ്രസ് കൊടുക്കൂ, കാരണം മൊട്ടത്തലയിലെ ഇത്തരം നട്ടപിരാന്തുകള്‍ ഉദിക്കൂ
ആ ബുദ്ധിമാന് വിവരമുണ്ടായിരുന്നെങ്കില്‍, എത്ര കാശ് മുടക്കിയിട്ടാണെങ്കിലും നമ്മുടെ കോയമ്പത്തൂര്‍ക്ക് എത്തിച്ച്, അതൊരു നല്ല വിന്റേജ് കാറാക്കി മാറ്റി നമ്മുടെ മോഹന്‍ലാലിന് വില്‍ക്കാമായിരുന്നു.
ഇത്തരം സൂപ്പര്‍ഡ്യൂപ്പര്‍ ഐഡിയ വേണ്ടവര്‍ക്ക് എന്റെ ഇമെയില്‍ അഡ്രസ് കൊടുക്കുക....കാരണം എന്റെ മൊട്ടത്തലയിലേ ഇത്തരം നട്ടപിരാന്തുകള്‍ ഉണ്ടാവുകയുള്ളു
ആ ബുദ്ധിമാന് വിവരമുണ്ടായിരുന്നെങ്കില്‍, എത്ര കാശ് മുടക്കിയിട്ടാണെങ്കിലും നമ്മുടെ കോയമ്പത്തൂര്‍ക്ക് എത്തിച്ച്, അതൊരു നല്ല വിന്റേജ് കാറാക്കി മാറ്റി നമ്മുടെ മോഹന്‍ലാലിന് വില്‍ക്കാമായിരുന്നു.
ഇത്തരം സൂപ്പര്‍ഡ്യൂപ്പര്‍ ഐഡിയ വേണ്ടവര്‍ക്ക് എന്റെ ഇമെയില്‍ അഡ്രസ് കൊടുക്കുക....കാരണം എന്റെ മൊട്ടത്തലയിലേ ഇത്തരം നട്ടപിരാന്തുകള്‍ ഉണ്ടാവുകയുള്ളു
Dear big D,
Let me drop a few buckets of tears for your friend(or mirror image?)and wish you and your friend a happy new year.Regards
Poor-me
പ്രിയ നട്ടപിരാന്ത
സത്യം .... സത്യത്തില്‍ മോഹന്‍ലാലും സംഘവും ഈയിടെ ഇവിടെ വന്നിരുന്നു.. അപ്പോള്‍ കൊടുത്താല്‍ മതിയായിരുന്നു... എന്ത് ചെയ്യാം ... അവന് മബുവല്ലേ..
പ്രിയ പൂവര്‍ മീ
നന്ദി.. ഇനിയും വരണം...
വന്നവര്‍ എല്ലാം വീണ്ടും വരുമല്ലോ....
ഇങ്ങനൊക്കെ സംബ്ഭവിക്കാന് സാധ്യത ഉണ്ട്....
ഡബ്ലിനില്‍ ജീവിക്കുന്നത് കൊണ്ട് നന്നായി അറിയാം....
ഓരോരുത്തരുടെയും കാര്‍ പുരാണങ്ങള്‍ രസകരം ആണ്.
( പിന്നെ ഡബ്ലിനില്‍ ഉം ചില ബ്ലോഗ് പുലികള്‍ ഉണ്ടെന്നു അടുത്തിടെ ആണ് മനസ്സില്‍ ആയത്.....
കൊള്ളാം..നടക്കട്ട്... )
പ്രിയ അളിപുളി
ഈ പൂങ്കാവ് കൊന്നിയ്ക്കടുത്തുള്ള പൂങ്കാവ് ആണോ.? ഡബ്ലിനില്‍ എവിടെ ആണ്.? പിന്നെ അയര്‍ലണ്ടില്‍ ഉള്ള ബ്ലോഗേഴ്സ്നു വേണ്ടി ഒരു ഓര്‍ക്കുട്ട് കമ്മ്യൂനിട്ടി ഉണ്ട്. അതില്‍ വരുമല്ലോ. നന്ദി.
മബുവിന്റെ പഴയ വിശേഷങ്ങള്‍ അറിയാന്‍ വന്നതാണ്
:)
പ്രിയ ശ്രീ
നന്ദി..
Post a Comment