Sunday, January 4, 2009

38.കരണ്ടി കിടയ്ക്കുമാ....??

(സാധാരണ ഞാന്‍ ഓരോ കൂട്ടുകാരുടെ അമളികളെപറ്റിയാണ് പറയുന്നതെങ്കില്‍ ഇത്തവണ കളം മാറി ചവിട്ടുന്നു.. വനിതാ സംവരണം നടപ്പാക്കുന്ന ഈ കാലത്ത് അവരേക്കുറിച്ചും പറയേണ്ടേ.. ഇതില്‍ നടന്നതും സംഭവകഥ തന്നെ..ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ക്കാനും കഴിയില്ല.. കാരണവും കഥാപാത്രത്തെയും അവസാനം പരിചയപ്പെടുത്താം.)

ഇതു നടന്നത് ദൂരെ ദൂരെ ഒരു കൊച്ചു ഗ്രാമത്തില്‍. എന്ന് വെച്ചാല്‍ കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമം.. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിര്‍വാഹമില്ല.. നമ്മുടെ കഥാനായികയുടെ വീടിനടുത്തായി ഒരു വീടുപണി നടക്കുന്നുണ്ട്.. പണിക്കാര്‍ മുഴുവനും പാണ്ടികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തമിഴന്മാര്‍.

പണിക്കാര്‍ തമിഴന്‍സ് എല്ലാം വെപ്പും കുടിയും പണിസൈറ്റില്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വെള്ളം കോരാന്‍ നമ്മുടെ കഥാനായികയുടെ വീട്ടിലാണ് വന്നത്.. ഒരു ദിവസം രാവിലെ ഒരു ചിന്നപാണ്ടി(മൈക്കാട് പണിചെയ്യുന്ന പാണ്ടിപയ്യന്‍) കഥാനായികയുടെ വീട്ടില്‍ എത്തി ഒരു കരണ്ടി ചോദിച്ചു... (കരണ്ടി എന്നാല്‍ തവി എന്നര്‍ത്ഥം.. ചോറ് കോരാന്‍ തവി വേണം.) ചോദിച്ചത് ഇങ്ങനെ

" അക്ക ഒരു കരണ്ടി കിടയ്ക്കുമാ.?"

തമിഴില്‍ വല്ല്യ ഗ്രാഹ്യം ഇല്ലാതെ പെണ്‍കൊടി ആദ്യം ഒന്നാലോചിച്ചു... മേസ്തിരി പണിയ്ക്കുപയോഗിക്കുന്ന കരണ്ടി എന്തായാലും ചോദിക്കില്ല.. കാരണം അവരുടെ കൈയില്‍ കാണുമല്ലോ.. കുറേനേരം ആലോചിച്ചപ്പോള്‍ ട്യുബ് ലൈറ്റ് കത്തിയ പെണ്‍കൊടി അല്പം അകലെയുള്ള ഒരു വീട് ചൂണ്ടിക്കാട്ടി അവിടെ കിട്ടുമെന്ന് പറഞ്ഞു കുട്ടിപാണ്ടിയെ അങ്ങോട്ടയച്ചു.. അവിടെ ചെല്ലുന്നതിനു മുമ്പെ തന്നെ പയ്യന്‍ വന്നാല്‍ കരണ്ടി കൊടുക്കാന്‍ നമ്മുടെ കഥാനായിക ഫോണ്‍ വിളിചേര്‍പ്പാടും ചെയ്തു..തന്‍റെ കടമ നിര്‍വഹിച്ചതില്‍ സന്തുഷ്ടയായ പെണ്‍കൊടി മറ്റുപണികളില്‍ ഏര്‍പ്പെടുകയും ചെയ്തു..

പക്ഷെ അവിടെ ചെന്ന പാണ്ടിപയ്യനെ കാത്തിരുന്നത് "പാതാളകരണ്ടി" എന്ന കിണറ്റില്‍ തോട്ടിയും കയറും വീഴുമ്പോള്‍ എടുക്കുന്ന ചുറ്റും കൊളുത്തുകള്‍ ഉള്ള കുണ്ടാമാണ്ടിയായിരുന്നു..ഇതു കണ്ടു ഭയന്ന പാണ്ടിപയ്യന്‍ നേരെ നമ്മുടെ പെണ്‍കൊടിയുടെ വീട്ടില്‍ എത്തി തന്നെ കളിയാക്കി എന്നും പറഞ്ഞു പൂരതെറിവിളിയായിരുന്നു.. (പിന്നീട് വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഈ സംഭവത്തിലെ പറയുവാന്‍ കൊള്ളാവുന്ന ഭാഗം ഇത്രമാത്രം..)

ആദ്യത്തേതില്‍ പാണ്ടിപയ്യന്‍ ഭാഷാപ്രശ്നം എന്ന വിധിയുടെ ക്രൂരവിളയാട്ടത്തിന് ഇരയായെങ്കില്‍ രണ്ടാമത്തേതില്‍ മറ്റൊരു തമിഴ്നാട്ടുകാരന്‍ തന്നെ വീണ്ടും ഇരയാകേണ്ടി വന്നത് മറ്റൊരു വിധിയുടെ കളിയാട്ടമെന്നാല്ലാതെ എന്ത് പറയാന്‍..

ഇത്തവണ ഈ ഗ്രാമത്തില്‍ തുണി ഇന്‍സ്റ്റാള്‍മെന്‍റ് കൊടുക്കുന്ന തമിഴ്നാട്ടുകാരന്‍റെ സഹായിയായിരുന്നു ഇര. തുണി കൊടുത്തിരുന്ന തമിഴ്നാട്ടുകാരന്‍ ബൈക്ക് ആക്സിഡന്റില്‍ കാലൊടിഞ്ഞു കിടപ്പായതിനാല്‍ തന്‍റെ സഹായിയെ ആണ് ഒരു മാസമായി കളെക്ഷന് വിട്ടിരുന്നത്.. നാടും നാട്ടാരെയുമായി വല്യപരിചയമില്ലാത്ത കളെക്ഷന്‍ പയ്യന്‍ വീട് തെറ്റി നമ്മുടെ കാഥാനായികയുടെ വീട്ടിലേക്ക് വന്നു..

പക്ഷെ ഈ സമയം ഡല്‍ഹിയില്‍ നഴ്സിംഗ് പഠിത്തം കഴിഞ്ഞു അവധിയില്‍ നാട്ടിലെത്തിയിരുന്ന പെണ്‍കൊടി രാവിലെ ഉറക്കം എഴുന്നേറ്റപടി അടുക്കളയില്‍ ഇരുന്നു കട്ടന്‍കാപ്പി കുടിക്കുകയായിരുന്നു.. ഉറക്കച്ചവിടോടെ കണ്ടതിനാലകം ഈ പയ്യനെ തന്‍റെ കസിനായ (ഇവനെ കണ്ടാല്‍ കസിനെ പോലെയാണെന്ന് പിന്നീട് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും എന്നോട് സാക്ഷ്യപ്പെടുത്തുകയുണ്ടായി..) മണിയന്‍ ആണെന്ന് കരുതി മണിക്കുട്ടാ എന്നും വിളിച്ചോണ്ട് ഓടിചെല്ലുകയും ഭയന്നോടിയ കളെക്ഷന്‍ പാണ്ടി ഇവരുടെ കയ്യാലയില്‍ നിന്നു വീണു കാല്‍ ഉളുക്കുകയും ചെയ്തു..

അതോടെ അവന്‍ കളെക്ഷന്‍ പണി നിര്‍ത്തിയെന്നും കേട്ടു.. (ഈ പെണ്‍കുട്ടിയുടെ അടുത്തുള്ള വീട്ടിലെ സ്ത്രീയ്ക്ക് ഭ്രാന്തിന്‍റെ അസുഖമുള്ളതാണ്.. അവരാണോ എന്നും കരുതിയാണ് ഓടിയതെന്ന് പയ്യന്‍ പിന്നീട് പറഞ്ഞത്രേ...)ഏതായാലും ഈ രണ്ടു തമിഴന്മാരുടെയും ജീവിതത്തില്‍ പേടിയുടെ വിത്ത് വിതച്ച ഈ പെണ്‍കുട്ടിയെപ്പറ്റി അതും കോട്ടയം ജില്ലക്കാരിയെ പറ്റി പത്തനംതിട്ടക്കാരനായ എനിക്കെങ്ങനെ അറിയാം എന്ന നിങ്ങളുടെ ചോദ്യം തീര്‍ത്തും ന്യായമാണ്....

അറിയാം എന്ന് മാത്രമെ പറയാനൊക്കൂ.കാരണം അവളെന്‍റെ ഭാര്യയാണ്..ഇനി അടുത്തപോസ്റ്റ് ഇടാന്‍ താമസിച്ചാല്‍ ഈ പോസ്റ്റിന്‍റെ അന്തരഫലങ്ങള്‍ ആണെന്ന് കരുതിയാല്‍ മതി..

ഒന്നും ഉണ്ടാവിതിരിക്കാന്‍ കുറവിലങ്ങാട്‌ പള്ളിയില്‍ മെഴുകുതിരി കത്തിച്ചേക്കാം..

22 comments:

ദീപക് രാജ്|Deepak Raj said...

ഏതായാലും ഈ രണ്ടു തമിഴന്മാരുടെയും ജീവിതത്തില്‍ പേടിയുടെ വിത്ത് വിതച്ച ഈ പെണ്‍കുട്ടിയെപ്പറ്റി അതും കോട്ടയം ജില്ലക്കാരിയെ പറ്റി പത്തനംതിട്ടക്കാരനായ എനിക്കെങ്ങനെ അറിയാം എന്ന നിങ്ങളുടെ ചോദ്യം തീര്‍ത്തും ന്യായമാണ്....

അറിയാം എന്ന് മാത്രമെ പറയാനൊക്കൂ.കാരണം അവളെന്‍റെ ഭാര്യയാണ്..ഇനി അടുത്തപോസ്റ്റ് ഇടാന്‍ താമസിച്ചാല്‍ ഈ പോസ്റ്റിന്‍റെ അന്തരഫലങ്ങള്‍ ആണെന്ന് കരുതിയാല്‍ മതി..

ഒന്നും ഉണ്ടാവിതിരിക്കാന്‍ കുറവിലങ്ങാട്‌ പള്ളിയില്‍ മെഴുകുതിരി കത്തിച്ചേക്കാം..

Mohamedkutty മുഹമ്മദുകുട്ടി said...

ഇതില്‍ കഥാനായികയുടെ ഒരു കമന്റാണ്‍ പ്രതീക്ഷിച്ചത്,അതു കാണുന്നില്ല!ഇനി വേറെ വല്ല രൂപത്തിലും ബ്ലോഗന്റെ തലയിലോ മറ്റോ?ഹേയ്,ഉണ്ടാവില്ല എന്നു കരുതട്ടെ.വീട്ടില്‍ ചിരവ മുതലായ സാധനങ്ങള്‍ വേറെ ഒരു മുറിയില്‍ പൂട്ടിവെക്കുന്നത് നന്നായിരിക്കും.പിന്നെ മെഴുകു തിരി കത്തിക്കുന്നത് നിര്‍ത്തരുത്.

jayanEvoor said...

നന്നായിട്ടുണ്ട് ദീപക്!

വളരെ രസിച്ചു!

Santosh said...

അപ്പൊ ഇനി ഒരാഴ്ചത്തേക്ക് പോസ്റ്റൊന്നും കണ്ടില്ലെന്കില്‍ ഉറപ്പിക്കാം അല്ലെ? "domestic violence"

post കലക്കി! ഇങ്ങനെ എത്രയെത്ര ഭാഷാപരമായ അമളികള്‍...

ഞാന്‍ ബാംഗ്ലൂരില്‍ ബാച്ചി ആയി താമസിക്കുമ്പോള്‍ ഉള്ള ഒരു കഥ.

കഥാനായകന്‍ കുറച്ചു പലചരക്ക് വാങ്ങിക്കാന്‍ കടയില്‍ പോയി... കന്നടയില്‍ പറഞ്ഞു തുടങ്ങിയ വിവരണം കുറച്ചു കഴിഞ്ഞപ്പോള്‍ തമിഴില്‍ ആയി പിന്നെയെപ്പോഴോ ഹിന്ദിയില്‍ ആയി പിന്നെ ഇംഗ്ലീഷില്‍ കയറി അവസാനം മലയാളത്തില്‍ അവസാനിച്ചു. ആശാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, കേട്ടുകൊണ്ടിരുന്ന കടക്കാരന്‍ - "മോനെ, ഏതെങ്കിലും ഒരു ഭാഷയില്‍ പറ, എന്നാല്‍ ഞാന്‍ വേണ്ട സാധനം എടുത്തു തരാം!"

കഥാനായകന്‍ ഞാനല്ല. ആളെ പറഞ്ഞാല്‍ അവന്‍ ദുബൈയില്‍ നിന്നും വിമാന കൂലി കൊടുത്തു ഇങ്ങോട്ട് വന്നു എന്നെ തല്ലും - അതുകൊണ്ട് പറയുന്നില്ല... ഹ ഹ ഹ...

പുതുവല്‍സരാശംസകള്‍!

മാണിക്യം said...

കൊത്തന്റെകരണ്ടി
പാതാളകരണ്ടി
പിന്നെ പാണ്ടികരണ്ടി
മോനേ കരണ്ടി,
ഒടുക്കം നീ എന്തുവാ പറഞ്ഞുവച്ചത് ?
ആ‍ കോട്ടയത്തുകാരി പ്രാന്തിപെണ്ണ് ഇപ്പോ പത്തനതിട്ടക്കാരന്‍ പാണ്ടിയുടെ കൂടാന്നെന്നോ?
ഒന്നുമെ പുരിയിലേ,
അതുവന്ത് ചിന്നവയതിലെ
ഊരുവിട്ടത്
ഒന്നുമേ തെരിയാത് .

Unknown said...

adpodi posting

ബിനോയ്//HariNav said...

ആയുരാരോഗ്യസൌഘ്യം നേരുന്നു. :-)

ഇന്നൂസ് said...

("ഇനി അടുത്തപോസ്റ്റ് ഇടാന്‍ താമസിച്ചാല്‍ ഈ പോസ്റ്റിന്‍റെ അന്തരഫലങ്ങള്‍ ആണെന്ന് കരുതിയാല്‍ മതി..")
ഭാര്യയുടെ കൂടുതല്‍ മണ്ടത്തരങ്ങള്‍ ഇതുപോലെ പോസ്റ്റ് ചെയ്താല്‍ പിന്നെ ഇങ്ങിനെയുള്ള commentന്റെ ആവശ്യം പോലും വരികേയില്ല. ഇതിനെയാണ്‌ "പാരപോസ്റ്റിംഗ്" എന്നു പറയുന്നത്. എന്തായാലും സംഭവം കലക്കി...

(ഈ പെണ്‍കുട്ടിയുടെ അടുത്തുള്ള വീട്ടിലെ സ്ത്രീയ്ക്ക് ഭ്രാന്തിന്‍റെ അസുഖമുള്ളതാണ്.. അവരാണോ എന്നും കരുതിയാണ് ഓടിയതെന്ന് പയ്യന്‍ പിന്നീട് പറഞ്ഞത്രേ...) പയ്യനു തെറ്റുപറ്റിയത് തന്നെയാണോ? എന്നാണ്‌ എന്റെ ചോദ്യം.

sreeNu Lah said...

ദീപക്കേ, അവസാനം...പണി പാളിയല്ലൊ. വീട്ടീന്നു കഞ്ഞിവെള്ളമെങ്കിലും കിട്ടുമൊ?

smitha adharsh said...

അപ്പൊ..ഭാഷ എവിടേം ഒരു വില്ലന്‍ തന്നെ അല്ലെ?
നല്ല പോസ്റ്റ്
വാഹന പുരാണവും കലക്കി കേട്ടോ..
ഇപ്പോഴാ വായിച്ചത്..
പുതിയ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയപ്പോ പറയണ്ടേ മാഷേ?ബ്ലോഗ് തെറ്റി കേറിയതില്‍ സോറി പറഞ്ഞു ഇറങ്ങി പോന്നു ആദ്യം..പിന്നെ,മനസ്സിലായി..ബ്ലോഗ് മാറിയതല്ല,ഫോട്ടോ ആണ് മാറിയത് എന്ന്.

siva // ശിവ said...

ഹ ഹ! എന്തായാലും നന്നായി....ഇപ്പോള്‍ ഭാഷാ പ്രശ്നങ്ങള്‍ ഉണ്ടോ?

chithrakaran ചിത്രകാരന്‍ said...

ആ പാവത്തിനെ കുരിശില്‍ക്കേറ്റി വേണമായിരുന്നോ കുരിശാരോഹണ പരീക്ഷണങ്ങള്‍ !

തോന്ന്യാസി said...

അയര്‍ലാന്‍ഡില്‍ ഒരു ‘സമയമാം രഥത്തില്‍’ മുഴങ്ങാതിരിയ്ക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കുന്നു...

saju john said...

ആ പെങ്കോച്ച് ബ്ലോഗ് എഴുതാത്തത് ദീപകിന്റെ നല്ലതിന്,


“എന്റെ ഭര്‍ത്താവിന്റെ ഗുണവിധിയാരങ്ങള്‍” എന്നോരു സീരീസ് കഥ തന്നെ ആ പെങ്കോച്ച് ഉണ്ടാക്കുമായിരുന്നു.

ആദര്‍ശ്║Adarsh said...

'അനന്തര ഫലങ്ങള്‍ ' എവിടം വരെയെത്തി? പുള്ളിക്കാരി ബ്ലോഗ് തുടങ്ങുന്നുണ്ടോ?

Visala Manaskan said...

:) രസായിട്ടുണ്ട്. രണ്ടാമത്തെ സംഭവം എനിക്ക് ഭയങ്കരായിട്ട് ഇഷ്ടായി.

അപ്പോള്‍ വൈഫൊരു പുലി ആണല്ലേ? :)

nandakumar said...

ഈ രണ്ടു തമിഴന്മാരുടെയും ജീവിതത്തില്‍ പേടിയുടെ വിത്ത് വിതച്ച ഈ പെണ്‍കുട്ടി മൂന്നാമതൊരുത്തന്റെ ജീവിതത്തില്‍ സമൂലം പേടിയുടെ വിത്ത വിതച്ച് അപകടപ്പെടുത്തിയതിനെപ്പറ്റി ഇനി ആര് പോസ്റ്റ് എഴുതും??? ആ മൂന്നാമന്‍ ഇനി എഴുതാന്‍ ബാക്കിയുണ്ടാവണ്ടെ??
:)

സരസം...സമൂലം രസിച്ചു

നന്ദന്‍/നന്ദപര്‍വ്വം

വികടശിരോമണി said...

ഭാഷാപ്രശ്നം ഒരു കുടുംബപ്രശ്നമാക്കാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലത്.

Jayasree Lakshmy Kumar said...

ദീപക്കിനിട്ട് ആരെങ്കിലും ഒന്നു തരുമെന്നു വിചാരിച്ചിരുന്നു. അതു ഭാര്യയുടെ കൈ കൊണ്ട് തന്നെയാകുമ്പോൾ ഭാഗ്യമായി കരുതുക. മറ്റുള്ളവർ പെരുമാറിയാൽ ആ മയം ഉണ്ടായെന്നു വരില്ല :)

എം.എസ്. രാജ്‌ | M S Raj said...

ദീപക് രജിനെ കാണാനില്ല

ലോകപ്രശസ്തബ്ലോഗ്ഗര്‍ ശ്രീ. ദീപക് രാജിനെ കാണാനില്ലെന്നു പോലീസില്‍ പരാതി. അയര്‍ലന്റിലെ ദീപകിനെ ആരാധകരാണ് രണ്ട് ദിവസമായി ഈ ജനപ്രിയബ്ലോഗ്ഗറെപ്പറ്റി യാതൊരു വിവരവുമില്ലെന്നു കണ്ട് അധികൃതരുടെ സഹായം തേടിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ടിയാന്‍ ഗൂഗിളില്‍ ഓണ്‍ലൈന്‍ ആയിട്ടൂ രണ്ടുദിവസമായെന്നും തന്റെ ബ്ലോഗിലെ ചിലകമന്റുകള്‍ അനുവദിക്കാനാണ് അവസാനം ലോഗിന്‍ ചെയ്തതെന്നും ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘കരണ്ടി കിടയ്ക്കുമാ’ എന്ന വിവാദപോസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ‍പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ടിയാന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. തിരോധാനത്തെപ്പറ്റി ഇന്ത്യന്‍ എംബസി സര്‍ക്കാരിനു അടിയന്തിരറിപ്പോര്‍ട്ട് നല്‍കി.

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ്കുട്ടി.

വീട്ടിലെ മിക്ക പ്രശ്നക്കാരായ ഉപകരണങ്ങളെയും ഒളിപ്പിച്ചു കഴിഞ്ഞു ...അങ്ങനെ പേടി മാറ്റി..

പ്രിയ ജയന്‍ ഡോക്ടര്‍

നന്ദി..വീണ്ടും ഇതുവഴി വരണം..

പ്രിയ സന്തോഷ്...

വീണ്ടും ഞാന്‍ എത്തി..പ്രശ്നങ്ങള്‍ ഉണ്ടാകാത്തതില്‍ ഭാഗ്യം..ഭാഷ ഒരു പ്രശ്നം തന്നെ..

പ്രിയ മാണിക്യ ചേച്ചി..

അപ്പടി താന്‍.. എനക്ക് തമിള്‍ കൊഞ്ചം കൊഞ്ചം തെരിയും..

അവള്‍ പാവി.. എന്താ ചെയ്യുക..

പ്രിയ ബിര്‍ബിന്‍

നന്ദി.. അടുത്ത പോസ്റ്റുകളും നോക്കണേ..

പ്രിയ ബിനോയ്

നന്ദി... സത്യത്തില്‍ നിങ്ങളുടെ എല്ലാം പ്രാര്‍ത്തനകൊണ്ട് ഞാന്‍ ജീവനോടെ ഉണ്ട്..

പ്രിയ ഇന്നൂസ്..

അറിയാതെ അവള്‍ പറഞ്ഞതും ഞാന്‍ പോസ്റ്റിയതും ഒരുപോലെ.. ഇനി ഒന്നും മിണ്ടില്ല എന്നും പറഞ്ഞു മുഖം വീര്‍പ്പിച്ചു ഇരുന്നു.. എന്ത് ചെയ്യാം.. എഴുതുക എന്നത് എന്‍റെ അസുഖമായി പോയി..

പ്രിയ ശ്രീനു ഗൈ

ഒരു വിധത്തില്‍ കഞ്ഞിവെള്ളം ഒപ്പിക്കുന്നു.. എന്താ ചെയ്യുക..

ദീപക് രാജ്|Deepak Raj said...

പ്രിയ സ്മിത ആദര്‍ശ്

ഞാന്‍ സത്യത്തില്‍ താങ്കള്‍ എവിടെ എന്ന് നൂറുവട്ടം ചിന്തിച്ചു.. കാരണം എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തന്നവരില്‍ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ എപ്പോഴും നോക്കിയിരുന്നു.. എന്‍റെ ഈ ഫോട്ടോ ഭാര്യ എടുത്തത.. അപ്പോള്‍ അത് തന്നെ ബ്ലോഗില്‍ ഇടണം എന്ന് വാശി.. അതുകൊണ്ട് ഇട്ടു എന്നെ ഉള്ളൂ.. ഇനി ഇതങ്ങു കിടക്കട്ടെ..

ഭാഷ വല്യ കുഴപ്പക്കാരന്‍ തന്നെ..

പ്രിയ ശിവ

ഇപ്പോള്‍ വല്ല്യ കുഴപ്പം ഇല്ല.. ഇപ്പോള്‍ ഇവളുടെ വീടിന്‍റെ ചുട്ടു വട്ടത്തെക്ക് പാണ്ടികള്‍ വരില്ലത്രെ.. എന്താ കഥ,.

പ്രിയ ചിത്രകാര..

അവള്‍ അറിയാതെ പറഞ്ഞ കഥയാ.. സത്യത്തില്‍ അവളുടെ അച്ഛന്‍ പറഞ്ഞു ഞാന്‍ നേരത്തെ കേട്ടിരുന്നു.. പക്ഷെ ഇപ്പോള്‍ ഭാര്യ പറഞ്ഞപ്പോള്‍ തന്നെ എടുത്തങ്ങു പോസ്റ്റി..

പ്രിയ തോന്ന്യാസി..

ഭാഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ സംഭവം ഒതുങ്ങി..നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകള്‍ തുണച്ചു..

പ്രിയ നട്ടപിരാന്തന്‍ ചേട്ടാ..

അവള്‍ എഴുതണം എഴുതണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. ഇനി ആര്‍ക്കറിയാം. ചിലപ്പോള്‍ ഒരു ബ്ലോഗുമായി വന്നാല്‍ എന്‍റെ കട്ടപോഹ..

പ്രിയ ആദര്‍ശ്

അവള്‍ ബ്ലോഗ് തുടങ്ങാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥന നടത്തുന്നു..

പ്രിയ വിശാലമനസ്കന്‍ ചേട്ടാ.

അവള്‍ പുലി തന്നെ.. ഒന്നും അല്ലെങ്കില്‍ ആരുടെയാ ഭാര്യ.. ഇങ്ങനെ പല പല കാര്യങ്ങള്‍. ഇപ്പോള്‍ ആ നാട്ടില്‍ പാണ്ടികള്‍ കയറില്ലാ എന്ന കേള്‍വി..പാവം പാണ്ടികള്‍ ..ഇതുപോലെ കുറെയെണ്ണം ഉണ്ടെങ്കില്‍ അവരെന്തു ചെയ്യും..

പ്രിയ നന്ദകുമാര്‍ ചേട്ടാ..

ഞാന്‍ ഒരു പാവം.. പിന്നെ ഞാന്‍ പര്‍വതത്തില്‍ വന്നിരുന്നു.. പൂമാല കൊടുത്തത് കണ്ടിരുന്നു.. ഞാന്‍ അത്രയ്ക്കൊന്നും ഇല്ല വെറും ഒരു അപ്പാവി.. വീണ്ടും വരണേ.

പ്രിയ വികടശിരോമണി

സത്യത്തില്‍ ബ്ലോഗ് പോസ്റ്റി കഴിഞ്ഞിട്ടാ ഞാന്‍ അതിനെ പറ്റി ചിന്തിച്ചത്‌, അപ്പോഴേക്കും കൈവിട്ടു പോയി..

പ്രിയ ലക്ഷ്മി..

ഞാന്‍ ഒരു പാവമല്ലേ.. എന്തിനാ എന്നെ തല്ലികൊല്ലുന്നേ.. ഒന്നു തലോടി വിട്ടാല്‍ മതി..കേട്ടോ..

പ്രിയ എം.എസ്.രാജെ..

നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ടിന് നന്ദി..ഞാന്‍ തിരികെ വന്നു..ഒരു കഥയുമായി.. കുറെ സംഭവ കഥകള്‍ക്ക് ശേഷം ഒരു കഥ..

എല്ലാവരുടെയും പ്രതികരണങ്ങള്‍ക്ക് നന്ദി.. വീണ്ടും വീണ്ടും വരണം.. ഈ ശൈശവ ദശയില്‍ നില്ക്കുന്ന ബ്ലോഗിന് വളരാന്‍ നിങ്ങളുടെ സഹായവും പ്രോല്‍സാഹനവും ഇല്ലാതെ പറ്റില്ല..വീണ്ടും വീണ്ടും കമന്റിട്ടാല്‍ വീണ്ടും വീണ്ടും എഴുതും..

സസ്നേഹം
ദീപക് രാജ്