Friday, January 16, 2009

42.ഒരു പരീക്ഷണ ആദ്യരാത്രി (ഫ്ലോപ്പ്)

ജീവിതത്തില്‍ ഒരു ഗള്‍ഫ്കാരന്‍ ആയിട്ടെ പെണ്ണ് കെട്ടൂ എന്നൊരു ഭഗീരഥ പ്രതിജഞ എടുത്തിട്ടുണ്ടായിരുന്നതിനാല്‍ അല്പം താമസിച്ചാണ് വെളികെട്ട് നടന്നത്. ഇന്നു പ്രവാസികളെ തെറിവിളിക്കുന്നവര്‍ ഉണ്ടെങ്കിലും ഒരു പ്രവാസിയാവാന്‍ എത്ര നേര്‍ച്ചനേര്‍ന്നുവെന്നെനിക്കെ അറിയൂ.. ഒരു പക്ഷെ പിതാശ്രീ ഗള്‍ഫില്‍ പോവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മകനിലൂടെ ആ ശ്രമം പൂവണിയിക്കാന്‍ നോക്കിയതുകൊണ്ട് എന്‍റെ വഴി അല്പം ലളിതമായി എന്ന് മാത്രം.

ഗള്‍ഫില്‍ നിന്നും വരുന്ന ബന്ധുക്കള്‍ കൊണ്ടുവന്നിരുന്ന ബ്രൂട്ടും,ടീഷര്‍ട്ടും,യാഡ് ലി ടാല്‍കം പൌഡറും ഒപ്പം ഗള്‍ഫ്കാരന്‍റെ പെട്ടി തുറക്കുമ്പോഴുണ്ടാകുന്ന മണവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.. സത്യത്തില്‍ ഗള്‍ഫ്കാരന്‍റെ ഒട്ടക, എണ്ണപാട, ഗോള്‍ഡ് സൂക്, പേര്‍ഷ്യന്‍ കഥകള്‍ക്കും ഞാന്‍ എന്ന ശ്രോതാവ് ഏത് പാതിരാത്രിയിലും റെഡി ആയിരുന്നതിനാല്‍ ഗള്‍ഫന്‍മാര്‍ക്കും എന്നോട് പ്രത്യേകഅടുപ്പം ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ചിക്കന്‍ ബിര്യാണി വെള്ളിയാഴ്ച്ചതോറും ക്യാമ്പുകളില്‍ ഫ്രീ ആയി വാങ്ങികഴിക്കുന്ന ഗള്‍ഫ്കാരനോട് അല്പം അസൂയയും ഉണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ കള്ളമല്ല.

അങ്ങനെ ഞാനും വളരെ ശ്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ എത്തി. ചെറുതെങ്കിലും എണ്ണ സമ്പന്നമായ കുവൈറ്റില്‍.എന്നാല്‍ വന്നു രണ്ടു വര്‍ഷം ആയപ്പോഴേക്കും നമ്മുടെ പഴയ ശപഥം ഓര്‍മ്മ വന്നു. ഗള്‍ഫില്‍ വന്നെങ്കിലും ഗള്‍ഫന്‍ ആയി കല്യാണം കഴിക്കണമെന്ന ശപഥം.. രണ്ടു വര്‍ഷം തോറും പുതുക്കുന്ന കോണ്ട്രാക്റ്റ് അഥവാ പുതുക്കിയില്ലെങ്കില്‍ നാട്ടില്‍ ചെന്നു വീണ്ടും തിരിച്ചുവന്നു കല്യാണം കഴിക്കുമ്പോഴേക്കും മൂക്കില്‍ പല്ലുകിളിക്കും.

ദൈവസഹായത്താല്‍ ഓഫീസിലെ ജോലിയും ഇഷ്ടംപോലെ ഇന്‍റര്‍നെറ്റും കൈയില്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നതിനാല്‍ ശാദി,കേരളമാട്രിമോണി,ജീവന്‍സാഥി തുടങ്ങി ആരെയും പിണക്കിയില്ല.. അല്ലെങ്കില്‍ നമ്മളെന്തിനു പന്തിയില്‍ പക്ഷഭേദം കാട്ടണം.. എവിടൊക്കെ പേരു രെജിസ്ടര്‍ ചെയ്യാമോ അവിടെല്ലാം ചെയ്തു. അവസാനം എന്നും രാവിലെ ചെക്ക് ഡാമില്‍ ചൂണ്ട വച്ചിട്ട് പിറ്റേന്ന് രാവിലെ മീനുണ്ടോ എന്ന് നോക്കുന്നവനെപോലെ ഞാനും ആരെങ്കിലും കൊത്തിയോ എന്ന് നോക്കി തുടങ്ങി..അവസാനം ഒരെണ്ണം കൊത്തി.

ഇതിനിടയില്‍ ഒന്നേ കൊത്തിയുള്ളോ എന്ന് ചോദിച്ചാല്‍ അല്ല.. ഇഷ്ടം പോലെ കൊത്തി. നമ്മള്‍ക്കിഷ്ടപെട്ട ഒന്നേ കൊത്തിയുള്ളൂ. അങ്ങനെ 2008 ജനുവരിയില്‍ കൊത്തിയ ഈ മീനുമായി പതിയെ പ്രണയത്തിലായി. (അതിനെ തന്നെ താലി കെട്ടി കേട്ടോ..)പക്ഷെ അയര്‍ലണ്ടിലെ നമ്മുടെ കക്ഷി കുവൈറ്റില്‍ ഫോണ്‍ വിളിച്ചപ്പോള്‍ കുവൈറ്റ് മൊബൈല്‍ കമ്പനികള്‍ ഇന്‍കമിങ്ങിലൂടെ എന്‍റെ കുടുംബം കൊഞാട്ടയാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അന്ന് കുവൈറ്റില്‍ ഇന്‍കമിംഗ് കോളുകള്‍ക്കും പണം കൊടുക്കണം..ഇപ്പോള്‍ നിര്‍ത്തിയെന്നു കേട്ടപ്പോള്‍ നെഞ്ചുതകരുന്നു.

അങ്ങനെ പ്രേമം ഊര്‍ജ്ജിതമായി മുമ്പോട്ട്‌ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വിവാഹശേഷമുള്ള ജീവിതത്തെയും ആദ്യരാത്രിയെയും പറ്റി ഭാവിഭാര്യയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.ജീവിതത്തില്‍ ഒരിക്കല്‍ വരുന്ന ആദ്യരാത്രി അല്പം വെത്യസ്തമാക്കണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഗാന്ധര്‍വവിവാഹം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് തയ്യാറാകാത്ത പെണ്‍കുട്ടികളും അങ്ങനെ നടന്നാല്‍ ഉണ്ടാകാവുന്ന ഭവിഷത്തും നേരിടാന്‍ വയ്യായിരുന്നുവെങ്കിലും ഒരു മുറിയില്‍ അടച്ചു പൂട്ടി ആദ്യരാത്രി എന്നുള്ളതിനോട് അല്പം വിയോജിപ്പ്‌ ഉണ്ടായിരുന്നു.

ആദ്യരാത്രി വീടിന്‍റെ ടെറസില്‍ പൂനിലാവിനോടും കാറ്റിനോടും നിശയോടും മന്ത്രിച്ചു പ്രകൃതിയെ സാക്ഷി നിര്‍ത്തി ജീവിതംതുടങ്ങാമെന്ന ആഗ്രഹം കേട്ട ഭാവിഭാര്യ പക്ഷെ എന്തോ അങ്ങ് സമ്മതിച്ചു..ഒരു പുതുജീവിതം തുടങ്ങുമ്പോള്‍ ഫ്രെഷ്എയറില്‍. പൂനിലാവിനോട് കിന്നാരം ചൊല്ലി.. നക്ഷത്രങ്ങളോട് കഥപറഞ്ഞു.പാതിരാപുള്ളിനോടും രാക്കിളികളോടും പോകുവാന്‍ പറഞ്ഞു. അവസാനം കാലത്ത് ഈ പാട്ടും പാടണം എന്ന് ഭാര്യയോടു പറഞ്ഞു..

"പുലരാറായപ്പോള്‍ പൂങ്കോഴികൂവിയപ്പോള്‍ പുതുമണവാളനോന്നുറങ്ങിയപ്പോള്
‍കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം..."

എന്നാല്‍ ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭൂമികുലുക്കം. ഇതേതോ ഭയാനകം എന്നമട്ടില്‍ ആരും അതിനോട് നന്നായി പ്രതികരിച്ചില്ല.. പക്ഷെ കൊതുകുണ്ട്‌. ആളുകള്‍ കാണില്ലേ തുടങ്ങിയ ദുര്‍ബ്ബലമായ പ്രതിരോധംകൊണ്ട് ഒതുക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ഓഡോമോസിന്‍റെയും ഉയര്‍ന്ന പാരപെറ്റിന്‍റെയും കാര്യം പറഞ്ഞു ഒതുക്കി എന്ന് വേണം പറയാന്‍.

അങ്ങനെ വിവാഹത്തിന്‍റെ തലേന്ന് തന്നെ ടെറസ് വൃത്തിയാക്കി.. അങ്ങനെ ജിവിതത്തിലെ ആഗ്രഹങ്ങള്‍ ഓരോന്നും മനോഹരമായി പര്യവസാനിക്കുന്നത് കാണുന്നത് അല്പം പുളകത്തോടെ നോക്കിനിന്നുവെന്നു വേണം പറയാന്‍. വിവാഹം കോട്ടയത്ത് വച്ചായതിനാല്‍ (അങ്ങോട്ടുംഇങ്ങോട്ടും കൂടി ഇരുനൂറ്റിഅമ്പത് കിലോമീറ്റര്‍) വിവാഹം കഴിഞ്ഞുവന്നപ്പോള്‍ സന്ധ്യയായി..

ബന്ധുക്കള്‍ വേഗം തന്നെ സ്ഥലം വിട്ടതുകൊണ്ടു വേഗം ആദ്യരാത്രി തുടങ്ങാം എന്ന് കരുതി ടെറസിലേക്ക് മെത്തയുമായി നടക്കാന്‍ തുടങ്ങിയ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ മഴ തുടങ്ങി.. മഴ എന്നുവെച്ചാല്‍ ഇടിച്ചുകുത്തി നല്ല സൂപ്പര്‍മഴ..അപ്പോള്‍ മാതാശ്രീ പിറുപിറുക്കുന്നത് കേട്ടു..

" ഇവന്‍റെ തോന്നിയവാസങ്ങള്‍ക്ക് ഞങ്ങള്‍ സമ്മതിച്ചാലും ദൈവം സമ്മതിക്കുമോ...?"

ഒന്നും മിണ്ടാതെ ഞങ്ങള്‍ രണ്ടും നേരെ മുറിക്കുള്ളിലേക്കും പോന്നു.

55 comments:

ദീപക് രാജ്|Deepak Raj said...

ഒരു പരീക്ഷണ ആദ്യരാത്രി (ഫ്ലോപ്പ്)

മറ്റൊരു സംഭവം കൂടി പോസ്റ്റാക്കി വിടുന്നു..
തഴുകിക്കോ തലോടിക്കോ അല്ലെങ്കില്‍ തലയ്ക്കടിച്ചോ..

Anonymous said...

now incoming is free in kuwait....its true...nature has its own commensence...sometimes we donthave that sence.....

ഗൗരി നന്ദന said...

അത് നന്നായി.......ആരുടെ ഒക്കെയോ യോഗം....

ഈ മഴ റൊമാന്റിക്‌ ആണെന്ന് ആരാ പറഞ്ഞെ???

കുറ്റ്യാടിക്കാരന്‍|Suhair said...

എന്തൊക്കെ പ്രതീക്ഷകളായിരുന്നു, തലക്കെട്ട് കണ്ടപ്പോള്‍...

ഫ്ലോപ്പായി.

ധനേഷ് said...

ഹ ഹ .. അതു കൊള്ളാം ..

(ഇതിന്റെ സെക്കന്റ് പാര്‍ട്ട് ഉണ്ടാകുമോ? :) )

mads said...

പോസ്റ്റ് കണ്ട ഉടനെ ഞാന്‍ എന്റെ കൊച്ചിനെ വിളിച്ചു. അവള്‍ക്കും സമ്മതം ടെര്രസ്സിന്റെ മണ്ടേല്‍ കെടന്നു നക്ഷ്ട്രങ്ങളോട് കഥ പറയാന്‍. നമ്മുടെ ബ്ലോഗ്ഗെര്‍ക്ക് സാധിക്കാത്തത് ഒരു ആരാധകന് സാധിചു എന്നറിഞ്ഞാല്‍ ആ പുണ്ണ്യ ദേഹം സന്തോഷിക്കുമോ ആവോ!!!!

Good one.

Vadakkoot said...

നടന്നിരുന്നെങ്കില്‍ അതൊഒരു കടുത്ത പരീക്ഷണം തന്നെയായേനെ

A Cunning Linguist said...

പോസ്റ്റ് ഇഷ്ടപ്പെട്ടു. പക്ഷെ ഓര്‍ക്കുട്ടില്‍ കൂടിയുള്ള പരസ്യം ഒഴിവാക്കിക്കൂടെ.

(ഇത് പബ്ലിഷ് ചെയ്യണമെന്നില്ല)

Unknown said...

ആദ്യരാത്രി........നന്നായിരുന്നെന്നു കരുതട്ടെ!മുറിയിലായാലും!!നന്നായിരിക്കുന്നു.....ഇന്നൂസിനെ ഞാന്‍ അറിയും കേട്ടോ!ഞാനും ഖത്തറിലാണ്!എഴുത്ത് നന്നായിരിക്കുന്നു.

വികടശിരോമണി said...

അപകടങ്ങൾ നടക്കുന്നത് തട്ടിൻപുറത്തോ കുടുസ്സുമുറിയിലോ എന്നത് പ്രസക്തമല്ല.

smitha said...

പാവം നാട്ടുകാരു, എന്തൊക്കെയൊ പ്രതീഷിചു മരത്തിലു കയറീതു വെറുതെ ആയി.
ദീപകെ നിങലളുടെ ഭാഗ്യം .

നിരക്ഷരൻ said...

" ഇവന്‍റെ തോന്നിയവാസങ്ങള്‍ക്ക് ഞങ്ങള്‍ സമ്മതിച്ചാലും ദൈവം സമ്മതിക്കുമോ...?"

ഈ ദൈവം എന്നുപറേണ കക്ഷി അത്ര റൊമാന്റിക്കൊന്നുമല്ല. അല്ലേ മാഷേ ?
:) :)

@ ധനേഷ് - മാഷേ അത് വേണോ ?

Ratheesh said...

അവസാനം അവാര്‍ഡ് സിനിമ പോലൈയായി (കുറച്ചു പ്രതീഷിച്ചു)

jyothi said...

പുലരാറായപ്പോള്‍ പൂങ്കോഴികൂവിയപ്പോള്‍ പുതുമണവാളനോന്നുറങ്ങിയപ്പോള്
‍കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം..."

ഇതു പാടുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?

അനില്‍@ബ്ലോഗ് // anil said...

കലക്കി.
അതു പ്രതീക്ഷിച്ചില്ല, “മഴ“.
ഏതായാലും ജീവിതം തുടങ്ങിയത് മഴയത്തല്ലെ, നല്ല കാര്യമല്ലെ അത്?

മുറിയിലായാലും പുറത്തു മഴയുണ്ടെന്കില്‍ ആകെ മൊത്തം ടൊട്ടല്‍ ഒരു സുഖം തന്നെയാണെ :)

എം.എസ്. രാജ്‌ | M S Raj said...

ഞാനും അനില്‍@ബ്ലോഗിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു.

യാത്രയുടെ ആലസ്യവും ആദ്യരാത്രി വെറൈറ്റി ആക്കമെന്ന ഐഡിയാ പൊട്ടിയതും ഒന്നുമാറ്റിനിര്‍ത്തിക്കേ..
എന്താ? പുറത്ത് ചറുപിറാ പെയ്യുന്ന മഴ...

എം.എസ്. രാജ്‌ | M S Raj said...

...പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു.

പുറത്ത് നല്ല മഴ തിമിര്‍ക്കുന്നു. ഓകെ. ‘ഫ്ലോപ്‘ എന്നു പറഞ്ഞത്..? കാന്‍ യു ജസ്റ്റിഫൈ പ്ലീസ്???

Typist | എഴുത്തുകാരി said...

അതെനിക്കിഷ്ടായി, ആ മഴ വന്നതു്.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

അയര്‍‌ലണ്ടില്‍ മഴയുണ്ടോ ദീപക് ... മഴയില്ലങ്കിലും ടെറസിന്റെ അടുത്തങ്ങാണം ‘തെങ്ങ് ‘ ഉണ്ടോ എന്ന് നോക്കിയിട്ടുണ്ടോ?????

അയമ്മുട്ടി said...

ഛേ.....ഈ മഴ ഒരു ശല്യമായല്ലോ, എന്ന് ആദ്യ രാത്രിയിലോ...പിന്നീടുള്ള രാത്രികളിലോ തോന്നിയിട്ടുണ്ടോ?:)

ചാണക്യന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

ആദ്യരാത്രിയിലെ പരീക്ഷണമല്ലേ ഫ്ലോപ്പായുള്ളൂ...:)

മാണിക്യം said...

ഒരു മഴനൂലുകള്‍
പെയ്തിറങ്ങുന്ന ആദ്യരാത്രി!!
ആ മെത്ത എടുത്ത് വട്ടം ചുറ്റി
മേലോട്ട് എറിഞ്ഞിട്ട്
ആ പെണ്ണിന്റെ കയ്യും പിടിച്ച്
ഉറക്കെ പാടണ്ടേ?

ദേ ഇങ്ങനെ!

♪♪..ഒരു മധുര കിനാവിന്‍ ലഹരിയില്‍
എങ്ങൊ കുടമുല്ല പൂവിരിഞ്ഞു
അതിലായിരമാശകളാലൊരു
പൊന്‍ വല നെയ്യും തേന്‍ വണ്ടു ഞാന്‍
അലരേ തേന്‍ വണ്ടു ഞാന്‍ ....♪♪

ഛേയ് നശിപ്പിച്ചൂ !
ഇനി വരുമോ ആ മഴ?
ആ രാത്രി?.....

yousufpa said...

സൂപ്പര്‍ മാഷെ,രസിച്ചു നന്നായി രസിച്ചു.

Mohamedkutty മുഹമ്മദുകുട്ടി said...

ആരും പറയില്ലന്നേയുള്ളൂ,ഇത്തരം പരീക്ഷണങ്ങള്‍ എല്ലാവരും ആഗ്രഹിക്കും.ആട്ടെ പിന്നെ എപ്പോഴെങ്കിലും മഴയോടുകൂടിയോ അല്ലാതെയോ വാനനിരീക്ഷണം നടന്നോ?.ചെറിയ ഒരു ടെന്റു കെട്ടി വീണ്ടും ഒന്നു പരീക്ഷിക്കാവുന്നതാണു.ഓര്‍ക്കുമ്പോള്‍ കൊതി തോന്നുന്നു,വയസ്സായില്ലെ.എന്നാലും എന്റെ കൊച്ചു കള്ളാ.എനിക്കു നിന്നെ കണ്ടപ്പോഴേ ഒരു സംശയമുണ്ടാ‍യിരുന്നു,നീ കാണുന്ന പോലെയൊന്നുമല്ല ഉള്ളില്‍ നിറയെ സംഭവങ്ങളാ...എന്ന്!

കാവാലം ജയകൃഷ്ണന്‍ said...

എനിക്കുമുണ്ടൊരു പ്ലാന്‍, അബദ്ധത്തിലെങ്ങാനും കല്യാണം കഴിക്കേണ്ടി വന്നാല്‍ ആദ്യരാത്രി തോടിനു കുറുകെ നിര്‍മ്മിച്ച ഒരു മാടത്തില്‍ (ഏറുമാടം പോലെ) മാക്രിയുടെ കരച്ചിലും, പ്രകൃതിയുടെ സംഗീതവും ഒക്കെ ആസ്വദിച്ചാവണമെന്ന്. തോട്ടില്‍ നിറയെ മണ്‍ചെരാതുകള്‍ കത്തിച്ച് ഒഴുക്കുകയും വേണം. (വെള്ളത്തില്‍ വീഴാതിരുന്നാല്‍ ഭാഗ്യം!)


സുന്ദരമായ രചനാശൈലി. ആശംസകള്‍...

|santhosh|സന്തോഷ്| said...

ഇത് ചില എ ക്ലാസ് തിയ്യറ്ററില്‍ ഷക്കീലപ്പടം കാണാന്‍ ചെന്ന മാതിരി. നായകന്‍ നായികയുടെ തോളില്‍ കൈവച്ചതേയുള്ളു. കട്ട്! പിന്നെ അടുത്ത സീന്‍... ച്ഛേ!!

മാഷേ, വ്യത്യസ്ഥമായ ആ പ്ലാന്‍ മാത്രമല്ലേ ഫ്ലോപ്പായുള്ളൂ.. അല്ലാതെ... ;)

ഇന്നൂസ് said...

ജാതക ദോഷം എന്നു പറയാതിരുന്നത് എന്തായാലും നന്നായി, ഈ പോസ്റ്റ് കണ്ടിട്ട് ഒരു "ഭരതന്‍ (ഡയറക്ടര്‍)" ടച്ച് ഉണ്ട്. നിന്റെ ഈ ആഗ്രഹം കൊണ്ട് ഒരു നല്ലക്കാര്യം വീട്ടുക്കര്‍ക്ക് ഉണ്ടായി എന്ന് വേണേല്‍ പറയാം (ടെറസ്സ് എനി വ്യത്തിയാക്കേണ്ടല്ലോ?)

bosubose said...

വെറുതെ ആശിപ്പിച്ചു....
:)

പിന്നേയ്‌... ഒരു പെങ്കൊച്ചു പറഞ്ഞ പോലെ, ഇത്തരം കഥകള്‍ ഗ്രൂപ്പ്‌ മെയില്‍ ചെയ്യാതിരുന്നാല്‍
നന്നായിരുന്നു...
ഇത്തിരി ''തരിപ്പ്‌'' ഇട്ടാല്‍ മലയാളികള്‍ വായിക്കാന്‍ വരുമെന്ന ബുദ്ധി കൊള്ളാം.
പിന്നെ സൈറ്റ്‌ സന്ദര്‍ശകരുടെ ലിസ്റ്റ്‌ നോക്കി
മലയാളീടെ സ്വഭാവസവിശേഷതകള്‍
പറഞ്ഞു ചിരിക്കാം..
ഓവറായെങ്കില്‍ ക്ഷമിക്കുക...

ജോ l JOE said...

ദീപു... പോസ്റ്റുകളൊക്കെ വളരെ നന്നാവുന്നുണ്ട്. ....... പിന്നെ ഒരു സംശയം ...ആക്ച്വലി എന്താ പണി ?
( വേറെ ജോലി ഒന്നും ഇല്ലേ എന്ന് ...)

ദീപക് രാജ്|Deepak Raj said...

പ്രിയ സബിതാബാല..

സത്യത്തില്‍ ഇപ്പോള്‍ ഇന്‍കമിംഗ് ഫ്രീ ആക്കിയതിനോട് നല്ല പ്രതികരണം ആണെങ്കിലും പണ്ടു ചിലവായ ദിനാറുകള്‍ ഓര്‍ത്തു നെഞ്ചു തകരുന്നു..

പ്രിയ ഏകാന്തതാരം

മഴ റൊമാന്റിക് ആണെന്ന് കുറഞ്ഞപക്ഷം ഞാനെങ്കിലും അംഗീകരിക്കില്ല.. അല്ലാതെ പിന്നെ..

പ്രിയ കുറ്റ്യാടികാരാ.

അതല്ലേ ബ്രായ്ക്കറ്റില്‍ ഫ്ലോപ്പ് എന്ന് വച്ചിരിക്കുന്നത്. നന്ദി.

പ്രിയ ധനേഷ്..

ഇല്ല ...എന്‍റെ ശവം കണ്ടേ അടങ്ങൂ അല്ലെ.. ക്രൂരാ..

പ്രിയ മാഡ്സു

മഴവരാതിരിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥന നടത്താം..കാരണം ഇപ്പോള്‍ ചിലര്‍ക്കെങ്കിലും ആഭാസം എന്ന് തോന്നാമെങ്കിലും നാളെ ഒരിക്കല്‍ പ്രായമാകുമ്പോള്‍ ഇതോര്‍ത്ത് സന്തോഷം തോന്നാം.. എല്ലാവിധ ആശംസകളും..

പ്രിയ വടക്കൂട..

അയ്യോ.. അത്ര ക്രൂരമാണോ ഇതു...??

പ്രിയ ഞാന്‍..

ഞാന്‍ കമന്‍റ് ഡിലീറ്റ് ചെയ്യാറില്ല..പിന്നെ താങ്കളുടെ കമന്‍റിനു മറുപടി ഒരു പോസ്റ്റ് ആക്കി ഇട്ടിട്ടുണ്ട്.. ആ പോസ്റ്റിനു ക്രെഡിറ്റ് താങ്കള്‍ക്കു മാത്രം.. ഹൃദയം നിറഞ്ഞ നന്ദി...വായിക്കണേ..

പ്രിയ മുഹമ്മദ് സഗീര്‍.
നന്ദി..പിന്നെ ഞാന്‍ ഒരു ഓര്‍ക്കുട്ടില്‍ മെസേജ് വിട്ടിരുന്നു.. കഥ അയക്കുന്നതിനെ പറ്റി..മറുപടി കണ്ടില്ല.. ഇന്നൂസ് എന്‍റെയും നല്ല സുഹൃത്തും അഭ്യുദയകാംഷിയും ആണ്.. ഈ ബ്ലോഗിന്‍റെ ലോഗോയും അദ്ദേഹത്തിന്‍റെ സംഭാവന തന്നെ..

പ്രിയ വികടഷിരോമണി..

സത്യത്തില്‍ ഏറ്റവും ചിരിച്ചത് താങ്കളുടെ കമന്‍റ് കണ്ടിട്ടാണ്.. കാരണം എങ്ങനെ ഞാന്‍ ഇതിന് മറുപടി പറയും.. കാരണം അംഗീകരിക്കാനും വയ്യ സ്വീകരിക്കാനും വയ്യ... ന്‍റെ അമ്മേ..

പ്രിയ സ്മിത.

സത്യം.. വെറുതെ മേനക്കെട്ടൂ.. അല്ലാതെന്താ പറയുക.. അപ്പോള്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു..

പ്രിയ നിരക്ഷര..

അതെ..പുള്ളികാരന്‍ ഒട്ടും റൊമാന്റിക് അല്ല.. എന്ന് തന്നെ എന്‍റെ അനുഭവം. പുള്ളിയ്ക്ക് സാധികാത്തത് അനുവദിക്കാനുള്ള വിമുഖത ആണോ എന്നറിയില്ല..

പ്രിയ രതീഷ്‌..

അപ്പോള്‍ അവാര്‍ഡ് സിനിമയുടെ നിലവാരം ഉണ്ടായിരുന്നോ.. അപ്പോള്‍ ഇനി ഞാന്‍ അടൂരിനെ പോലെ മുടിയും താടിയും നീട്ടും... ഷേവിങ്ങില്‍ കുറെ യൂറോ ലാഭിക്കാന്‍ അതും ഒരു മാര്‍ഗം..
പ്രിയ ജ്യോതിര്‍മയി..

അതേതായാലും പാടി.. പക്ഷെ വെണ്ണിലെ പൂന്തിങ്കളിനു പകരം മുറിയിലെ ഫാനെ നോക്കിയെന്നു മാത്രം..ചെറിയ മാറ്റം അത്ര തന്നെ.. പൂങ്കോഴി കൂവിയിരുന്നു കേട്ടോ.. പക്ഷെ പോന്നപ്പോള്‍ അവനും ചിക്കന്‍ ചെട്ടിനാടായി ചട്ടിയില്‍ ആകിയിട്ടാ പോന്നത്..

പ്രിയ അനില്‍ @ബ്ലോഗ്

സത്യം.. എസി ഇല്ലാത്ത എന്നെപോലെയുള്ള പാവങ്ങള്‍ക്ക് വേണ്ടിയാണ് മഴ ദൈവം പെയ്യിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു.. അല്ലെ..മഴ ആ അര്‍ത്ഥത്തില്‍ നന്നായി..

ദീപക് രാജ്|Deepak Raj said...

പ്രിയ എം.എസ്.രാജെ..

ബാച്ചിലര്‍ ആയാ താങ്കളുടെ ടെന്‍ഷന്‍ അറിയാം. അവകാശിയ്ക്ക് ആവേശം പാടില്ല.. ഉടനെ കല്യാണം നടക്കട്ടെയ്ന്നു പ്രാര്‍ത്ഥന ദൈവംകേള്‍ക്കും.. ഞാനാരാ മോന്‍.. കൊള്ളാം..

പ്രിയ ടൈപ്പിസ്റ്റ് /എഴുത്തുകാരി

ആദ്യം മഴയെ വെറുത്തുവെങ്കിലും മഴ കൊള്ളാം..

പ്രിയ തെക്കെട

അയര്‍ലണ്ടില്‍ എന്നും മഴ തന്നെ.. പക്ഷെ വിളിച്ചു കാണിച്ചാലും കാണാന്‍ ആരും വരില്ല..കാരണം തെങ്ങേല്‍ കയറാതെ വെറുതെ റോഡില്‍ നോക്കിയാലും ആവശ്യം പോലെ കാണാം.

പ്രിയ അയംമൂട്ടി..

മഴ പിന്നീട് ഞാന്‍ ഇഷ്ടപ്പെട്ടു.. ഞാന്‍ ബ്ലോഗില്‍ കമന്‍റ് ഇട്ടിരുന്നു.. മിടുക്കന്‍...

പ്രിയ ഡിലീറ്റ് കമന്‍റ്..

കൊള്ളാം ഓടിയനോടാ മായം.. ഈ അഭ്യാസത്തില്‍ പി.എച്ച്.ഡി.കാരന്‍ എന്ന് കരുതിയ എന്നെയും കടത്തി വെട്ടിയല്ലോ..(മോഡറേഷന്‍ നടത്തിയപ്പോള്‍ കണ്ടിരുന്നു.)

പ്രിയ ചാണക്യ..

അതെ..പിന്നീട് എന്ത് ഫ്ലോപ്പ്. അതിനെയും ഫ്ലോപ്പ് എന്ന് പറയാനാവില്ല.. മഴ ചതിച്ചു എന്ന് മാത്രം..

പ്രിയ മാണിക്യം ചേച്ചി..

ചേച്ചി വളരെ റൊമാന്റിക് ആണല്ലോ.. ഞാന്‍ പരിചയപ്പെട്ടു വരുന്നിടത്തോളം അമ്പരപ്പാണ്.. ഒരു സകലകലാവല്ലഭയാണല്ലോ.
അനുഗ്രഹം എന്നും ഉണ്ടാവണം.നന്ദി..

പ്രിയ യൂസേഫെ..

നന്ദി.. പിന്നെ ഈ പേരിനോട് എനിക്ക് വല്യ ഇഷ്ടമാണ് കേട്ടോ. അഴകിനു അതുല്യനായിരുന്നു "യൂസുഫ്നബി" എന്നറിയാം..

പ്രിയ മുഹമ്മദ്കുട്ടി ഇക്കാ.

സത്യം..പിന്നെ ഒരു കാര്യം പറയട്ടെ.. താങ്കളോട് സംവദിക്കുമ്പോള്‍ ഒരു യുവാവിനോട് സംവദിക്കുന്നു എന്നാണു തോന്നാറ്.. ഈ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഹൃദയത്തോട് അസൂയയുണ്ട്.. ഒന്നു ട്രൈ ചെയ്തു നോക്കുന്നോ..??

പ്രിയ കാവാലം ജയകൃഷ്ണ

നല്ലത്..അവിടെ കായലുകള്‍ ഉണ്ടല്ലോ..തീര്‍ത്തും റൊമാന്റിക്.. അങ്ങനെ ഒരു മോഹവും ഉണ്ടായിരുന്നു.. അത് കുമരകത്ത് കെട്ട് വള്ളത്തില്‍ (ഹൌസ് ബോട്ട് ) ഒതുക്കി..വീണ്ടും വരണം,.

പ്രിയ സന്തോഷ്

അപ്പോള്‍ ഷക്കീല പടത്തിന്റെ ആരാധകനാണ് അല്ലെ. കൊള്ളാമല്ലോ.. അവിടെ തുണ്ടിടുന്നപോലെ ഇവിടെ തുണ്ടിടാന്‍ പറ്റുമോ... കൊച്ചു ഗള്ള....

പ്രിയ ഇന്നൂസ്..

ഭരതനോട് സാദൃശ്യം തോന്നിയോ.. ഞാന്‍ ധന്യന്‍.. കാരണം മലയാളത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും നല്ല കലാകരാനായിട്ടുള്ള സംവിധായകരില്‍ മുമ്പന്‍ അദ്ദേഹം എന്നാണു എന്‍റെ അഭിപ്രായം. (മറ്റുള്ളവര്‍ കേസ് കൊടുക്കല്ലേ )
നന്ദി..

പ്രിയ ബാബുബോസ്..

ഒരിക്കലും ഓവര്‍ ആയില്ല.. പിന്നെ ഇന്നു ഞാന്‍ ഇട്ട പോസ്റ്റ് നോക്കുക.. അതിന്‍റെ ക്രെഡിറ്റ് ആ കൊച്ചിനോടൊപ്പം താങ്കള്‍ക്കും
അവകാശപ്പെട്ടത് തന്നെ..വീണ്ടും വരണം.. ആ പരസ്യങ്ങള്‍ അങ്ങ് ക്ഷമിച്ചു കള.. ഞാനും ജീവിച്ചു പോട്ടെ..

പ്രിയ ജോ..

ഇതു തന്നെ പണി.. പക്ഷെ പാര്‍ട്ട് ടൈം ആയി ജോലിയുണ്ട്‌.. അല്ലാതെ ഫുള്‍ ടൈം ഇല്ലാത്തതു കൊണ്ടു ഇഷ്ടം പോലെ ടൈം ഉണ്ട്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.. വീണ്ടും വരിക..

കമന്‍റ് പറഞ്ഞവര്‍ക്കും വന്നു വായിച്ചു പോയവര്‍ക്കും നന്ദി..
പിന്നെ ചുമ്മാതെ പോകുമ്പൊള്‍ ഒന്നു ചിരിച്ചിട്ടെങ്കിലും പോയിക്കൂടെ
സസ്നേഹം
ദീപക് രാജ്

എതിരന്‍ കതിരവന്‍ said...

എന്തിനു ഫ്ലോപ്പാക്കി? പാട്ടുമാറ്റിയാൽ പോരായിരുന്നോ? ഭാനുപ്രിയ മഴയത്ത് ഓടിനടന്നു പാടുന്ന ആ പാട്ട്? ‘പ്രണയ മഴ.. ആ മഴാ‍ാ‍ാ ഈ മഴാ‍ാ‍ാ‍ാ‍ാ‍ാ

എന്റെ കാര്യമാണെങ്കിൽ ഇതിലും കഷ്ടമായിരുന്നു. പെണ്ണീനേം കൊണ്ട് വീട്ടിലെത്തി വൈകുന്നേരമായപ്പോഴേക്കും ഭയങ്കര മഴ. കറണ്ടും പൊയി. (ഓ ഒരു മഴവന്നാൽ കറണ്ടു പോകുന്ന വീടാണല്ലൊ ഇയാളുടേത് എന്നു പുതുപ്പ്പെണ്ണ് കരുതിക്കാണും). കുറച്ചു കഴിഞ്ഞപ്പോൾ നവവധുവിനു ഭയങ്കര വയറുവേദന. നെർവസ് ആയിരുന്നു എന്നു പിന്നീട് പറഞ്ഞു. അതല്ല ഈ കൊശമാടന്റെ കൂടെ ജീവിതം മുഴുവൻ കഴിയ്ക്കണമെന്നോറ്ത്ത് നെർവസ് ആയതായിരിക്കണം. വീട്ടിൽ മരുന്നൊന്നുമില്ല.”ജാതിയ്ക്ക അരച്ചു കൊടുക്കാം” അമ്മ പറഞ്ഞു. എന്നാൽ അരച്ചാട്ടെ, ഞാൻ. പോയി ജാതിയുടെ താഴ വീണു കിടക്കുന്നത് എടുത്തോണ്ട് വാടാ, അമ്മ. ടോർച്ചുമായി പെരുമഴയത്ത് ദൂരെ പറമ്പിന്റെ കോണിലേക്ക്. പാമ്പുള്ള സ്ഥലം. ദൈവമേ ആദ്യരാത്രിയിൽ തന്നെ പാമ്പു കടിച്ചു മരിക്കാനുള്ള യോഗമാണോ? പദ്മരാജന്റെ രതിനിർവ്വേദത്തിനു നേരേ ഓപ്പസിറ്റ്? കരിയില-കാട് ചെളിയിക്കിടയ്ക്ക് എന്റെ ജീവരക്ഷയ്ക്കായി ഇതാ ഒരു ജാതിയ്ക്കാ കിടക്കുന്നു. അരച്ചു കുടിച്ച ശേഷം പെണ്ണിനു ഛർദ്ദിക്കാൻ വരുന്നു. ‘ഞാൻ ഇങ്ങനത്തെ സാധനമൊന്നും കുടിച്ചിട്ടേ ഇല്ല” (എന്നു വച്ചാൽ ‘ഇയാൾ വല്ല വെഷവും തന്ന് എന്നെ കൊല്ലാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിയൊ” എന്ന്) പിന്നെ തളർന്നു കിടന്ന് ഉറക്കമായി. ഞാൻ നക്ഷത്രമെണ്ണിപ്പോയി എന്നു പറയാൻ പറ്റുകയില്ല. ആകാശം പോയിട്ട് മുറ്റത്തെ ചെമ്പരത്തി പോലും കാണാനില്ല.
രക്ഷയില്ല. വയലാറിന്റെ നാടകഗാനം പാടി.
“ഈരേഴു പതിനാലു ലോകങ്ങൾക്കു-
മൊരീശ്വരനുണ്ടോ ഇല്ലയൊ?”

രാവിലെ വെല്ല്യേട്ടന്റെ വക:
‘മിനിഞ്ഞാന്നാ ഞാൻ ജാതിക്കാ എല്ലാം പെറുക്കി വിറ്റത്. ഒരെണ്ണം നിനക്കു കിട്ടിയത് ഭാഗ്യമെന്നു കരുതിക്കോ”.

:: VM :: said...

ശ്ശേ... കഷ്ടായീട്ടാ!

കേക്കില്‍ ഒരു ഐസിങ്ങ് കൂടി ആ‍യിക്കോട്ടേന്നു കരുതിയാവും ദൈവം അന്നു മഴപെയ്യിച്ചത് ;) ആ ചാന്‍സ് തൊലച്ചില്ലെ??

nandakumar said...

ദീപക്കേ

ഗൊള്ളാം ഗൊച്ചു ഗള്ളാ!! :) ഒരു വ്യത്യസ്ഥ ആദ്യരാത്രി. കള്ളാ, നീ നിനച്ചാലും ആ ടെറസിന്റെയും അങ്ങു മോളില്‍ ഒരു തമ്പുരാനിരിക്കുന്നില്ലേ, അങ്ങേരതു സമ്മതിക്കണ്ടേ? പാതിരാ നേരത്തു അങ്ങേരുടെ മനസ്സു ചീത്തയാക്കാന്‍ രണ്ടെണ്ണം മേലക്കൂരയില്ലാത്ത മോളില്‍ ആദ്യരാത്രി ആഘോഷിച്ചാല്‍ എങ്ങിനെ മനസമാധാനത്തോടെ അങ്ങേര് നേരം വെളുപ്പിക്കും ;) പുള്ളീ ചെയ്ത ചെയ്ത്താ അത്.

(എതിരവന്‍ ജീ, എന്തൂട്ടാ കമന്റ്, പോസ്റ്റിനേക്കാളും മറ്റു കമന്റിനേക്കാളും രസം കൊണ്ടത് താങ്കളുടെ കമന്റ് വായിച്ചപ്പോഴാ. ഒരു പോസ്റ്റിനുള്ള സാധനം. ഹ് ഹ് ! ആലോചിച്ചിട്ട് ചിരി നിര്‍ത്താന്‍ പറ്റണില്ല)

ദീപക് രാജ്|Deepak Raj said...

എന്‍റെ ദൈവമേ ..

പ്രിയ എതിരവന്‍ കതിരവന്‍ ചേട്ടാ..

ആദ്യമായാണ് ചേട്ടന്‍റെ കമന്‍റിനു മറുപടി ഇടാന്‍ യോഗമുണ്ടായത്‌. .. അതിന്‍റെ അഭിമാനത്തോടെ ആദ്യം നന്ദി പറയട്ടെ..പിന്നെ ഇവനെ എന്തുകൊണ്ട് ഒരു പോസ്റ്റ് ആക്കിയില്ല..?
കാരണം ഒന്നും ചേര്‍ക്കാതെ തന്നെ ഒരു സൂപ്പര്‍ പോസ്റ്റിനു വേണ്ട എല്ലാം അതിലുണ്ടായിരുന്നു.. കിടിലന്‍.. അപ്പോള്‍ എനിക്ക് സമാധാനിക്കാം.. അത്രയും "ഫീകരം" ആയില്ല എന്‍റെത്.
വീണ്ടും വരണം.. തുടക്കകാരാണ്‌ കിട്ടുന്ന ബഹുമതികളാണ് നിങ്ങളുടെ എല്ലാം കമന്റുകള്‍..

പ്രിയ വി.എം.

സത്യം... അത് ഞാന്‍ മനസ്സിലാക്കിയില്ല എന്നതാണ് സത്യം.. ദൈവത്തിന്‍റെ പ്ലാന്‍ മനസ്സിലാവണമെങ്കില്‍ ബുദ്ധിവേണം.. അല്പം കുറവായതിന്‍റെ അഭാവത്തില്‍ ആ ഐസിംഗ് ഒഴുകിപോയി..

പ്രിയ നന്ദകുമാര്‍

സത്യം.. എനിക്കും തോന്നിയ കാര്യം ആണ് ചേട്ടന്‍ പറഞ്ഞതു.. എതിരവന്‍ കതിരവന്‍ ചേട്ടന്‍റെ മറുപടി ഒരു പോസ്റ്റ് ആക്കേണ്ട സംഭവം തന്നെ.. സത്യത്തില്‍ ഇവരൊക്കെ സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആണെന്ന് ഉള്ളതിന്‍റെ ഉദാഹരണം ആണിത്. ഞാന്‍ ഒരു പോസ്റ്റ് ചാമ്പാന്‍ എത്ര പണിപ്പെടുന്നു.. സത്യത്തില്‍ ഈ "എലീറ്റ് ലീഗിലെ" എഴുത്ത് കാണുമ്പോള്‍ അസൂയ തോന്നുന്നു.

വീണ്ടും നിങ്ങളൊക്കെ വന്നു തലോടി പോകണേ.. ഞാനും ഒന്നങ്ങനെ വളരട്ടെ..

Calvin H said...

ഐഡിയ കൊള്ളാരുന്നു. പക്ഷേ ടെറസിന്റെ മുകളില്‍ കൂടി വല്ല വിമാനോം പോയാല്‍ പണി കിട്ടില്ലേ? ;)

എതായാലും ഇത്തരം പരീക്ഷണങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങണം :)

Jayasree Lakshmy Kumar said...

ഓ, വിഷമിക്കാതെ ദീപക്, ഒരു പറ്റൊക്കെ ഏതു ദീപക്കിനും പറ്റും. ഈവൺ, കതിരവന്മാർക്കും പറ്റും:)

പോസ്റ്റ് രസിപ്പിച്ചു. എതിരവൻ കതിരവന്റെ കമന്റും അസ്സലായി

ദീപക് രാജ്|Deepak Raj said...

പ്രിയ ശ്രീഹരി..

അതെയതെ.. പക്ഷെ വല്ല ഹെലികോപ്ടര്‍ ആയിരുന്നെങ്കിലോ ?
ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നടത്തണം.. ചെറുതല്ലേ ജീവിതം...
നന്ദി വീണ്ടും വരണം..

പ്രിയ ലക്ഷ്മി..

അപ്പോള്‍ എനിക്കിട്ടു താങ്ങി.. കതിരവനും കൊടുത്തോ..
പരീക്ഷണങ്ങളില്ലാതെ എന്ത് ജീവിതം.. പിന്നീടെപ്പോളെങ്കിലും ഓര്‍ക്കാന്‍ ഓമനിക്കാന്‍ ഒരു രസം.. അല്ലെ.
നന്ദി.. വീണ്ടും വരണം..

സ്നേഹത്തോടെ
(ദീപക് രാജ്)

arun chalavara said...

priyappetta raj chetta...
thaangalude blog updats mail l kittarundenglum innanu vaayikaanidayaayathu...
ottayirippinu thaangalude narmam muzhuvanum vaayichu... nanaayitundu aa podippum thongalukalum...

ARUN CHERPULASSERY

ദീപക് രാജ്|Deepak Raj said...

പ്രിയ അരുണ്‍ ചേര്‍പ്പുളശ്ശേരി,

നിങ്ങളെപോലെയുള്ളവര്‍ കൊള്ളാം ഇഷ്ടമായി എന്ന് പറയുമ്പോഴാണ് ഒരെഴുത്തുകാരന്‍ എന്നനിലയില്‍ (ചുമ്മാതെ സ്വയം സമാധാനിക്കാനാ അങ്ങനെ എഴുത്തുകാരന്‍ എന്ന് വിശ്വസിക്കുന്നത്) സന്തോഷം കിട്ടുന്നത്..
നന്ദി.. വീണ്ടും വരണം.

arun chalavara said...

ohh dear writer
thats ok
pinne oru doubt
how can i type in malayalam??
if possible plzz tell me

ദീപക് രാജ്|Deepak Raj said...

പ്രിയ അരുണ്‍

ഞാന്‍ ഇതാണ് ഉപയോഗിക്കുന്നത് .. വരമൊഴിയും കീമാനും ഉണ്ടെങ്കിലും ഇതാണ് എനിക്ക് ഈസിയായി തോന്നിയത്.. അപ്പുഅണ്ണന്‍റെ ബ്ലോഗ് ഹെല്‍പ്‌ ലൈനില്‍ ഇതു വിശദീകരിച്ചിട്ടുണ്ട്.

http://www.google.co.in/transliterate/indic/Malayalam

http://bloghelpline.blogspot.com/

first one is google

second one is bloghelpline

(Bloghelpline is a greatsite .. even if you found google good.. plz read bloghelpline)

hi said...

ithu kalakki :D

ദീപക് രാജ്|Deepak Raj said...

പ്രിയ ഷമ്മി
നന്ദി.. വീണ്ടും വരിക.. വായിക്കുക.

ചെലക്കാണ്ട് പോടാ said...

അതെന്തായാലും കലക്കി...

ചെലക്കാണ്ട് പോടാ said...

എതിരവൻ കതിരവന്റെ കമന്‍റ് അടിപൊളി.
കൂടാതെ വല്യേട്ടന്‍റെ ഡയലോഗും....

ദീപക് രാജ്|Deepak Raj said...

പ്രിയ ചെലക്കാണ്ട് പോടാ,

ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ നന്ദി.വീണ്ടും വരിക.വായിക്കുക.

സ്നേഹത്തോടെ
(ദീപക് രാജ്)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആരോ ആര്‍ട്ടിഫിഷ്യല്‍ മഴ അറേഞ്ച് ചെയ്തതാണെന്നും സംസാരമുണ്ട്.

ദീപക് രാജ്|Deepak Raj said...

പ്രിയ പള്ളിക്കരയില്‍

അതെ.പള്ളിയില്‍ നേര്‍ച്ച ഇട്ടോന്നും സംശയം ഇല്ലാതില്ല.
നന്ദി.ഇനിയും വായിക്കുക.

സ്നേഹത്തോടെ
(ദീപക് രാജ്)

Akshay S Dinesh said...

കൃത്യമായി പറഞ്ഞാല്‍ 40 കമന്റെ ഉള്ളൂ കേട്ടോ. ഇപ്പം 41.

ഇത്ര മനോഹരമായ ഒരു ട്രാജഡി ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല

smitha adharsh said...

അയ്യോ...സ്ഥലത്തില്ലായിരുന്നു..
ഇത്രേം നല്ലൊരു പോസ്റ്റ് മിസ്സായില്ലല്ലോ..
എനിക്കിഷ്ടപ്പെട്ടു.
കമന്റ് ആയി പറയാന്‍ വന്നത്,എല്ലാവരും പറഞ്ഞു കഴിഞ്ഞു.

ദീപക് രാജ്|Deepak Raj said...

പ്രിയ അക്ഷയ് എസ്.ദിനേഷ്

അതെ.ഇനിയും ഇട്ടു സഹായിക്കാത്തവര്‍ ഇടണം എന്നപേക്ഷ.
ഈ വഴി വരണം.

പ്രിയ സ്മിത ആദര്‍ഷ്
താമസിച്ചെങ്കിലും വന്നല്ലോ.ഇനിയും വരണം.വേറെ പോസ്റ്റുകള്‍ ഉടനെയുണ്ട്‌.
നന്ദി.

സ്നേഹത്തോടെ
(ദീപക് രാജ്)

ഹരി.... said...

എന്തെല്ലാമായിരുന്നു മലപ്പുറം കത്തി, നാടന്‍ തോക്ക് , വാരിക്കുന്തം, തെങ്ങകൊല മാങ്ങതോലി അങ്ങനെ പവനായി ശവമായി അല്ലെ.............................

ദീപക് രാജ്|Deepak Raj said...

പ്രിയ ഹരി ആര്‍.
നന്ദി. എല്ലാ പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു.
മഴ റൊമാന്റിക് ആണെന്ന് പറയുന്നവരുടെ തലയില്‍ തേങ്ങ അടിക്കണം.
ഈ പോസ്റ്റില്‍ കമന്റ് ഇട്ടതിനു പ്രത്യേക നന്ദി.

സ്നേഹത്തോടെ
(ദീപക് രാജ്)