എന്റെ അമ്പതാമത്തെ പോസ്റ്റില്‍ ചാമ്പാന്‍ (പ്രയോഗിക്കാന്‍ എന്ന രീതിയില്‍ എടുക്കുക.. ഏതെങ്കിലും നാട്ടില്‍ ഇതു തെറിയാണോ എന്നറിയില്ല.) വച്ചിരുന്നത് ഇപ്പോള്‍ പ്രയോഗിക്കുന്നു.ഓര്‍കുട്ടിലൂടെ പരസ്യം കൊടുക്കുന്നതെന്തിന് എന്നൊരു ചോദ്യമാണ് ഇപ്പോള്‍ (ഏഴ് പോസ്റ്റുകള്‍ക്ക് മുമ്പെ തന്നെ)ഇതുകൊടുക്കാന്‍ ആധാരം..
ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇതു വെറും അഞ്ചാംമാസം. ഞാന്‍ മുമ്പ് മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ബ്ലോഗിംഗ് ചെയ്യാനുള്ള ശ്രമം നടത്തിയിട്ടിലായിരുന്നു.ഞാന്‍ കേട്ടിട്ടുള്ള ഏക ബ്ലോഗര്‍ കൊടകരപുരാണം എന്ന ബ്ലോഗിലൂടെ നര്‍മ്മത്തിന്റെ ജാലവിദ്യ മലയാളം വായനക്കാര്‍ക്ക് തീര്‍ത്തുകൊടുത്ത വിശാലമനസ്കന് സജീവ് എടത്താടനെ മാത്രം. (ഓഫീസില്‍ കൊടകരപുരാണം പുസ്തകമാക്കുന്നതിനു മുമ്പെ അതിന്റെ മുഴുവന്‍ ബ്ലോഗിന്റെ പ്രിന്റ് എടുത്തു പുസ്തകം പോലെ കൂട്ടികെട്ടി എല്ലാവരും വായിച്ചാണ് വിശാലനെ പരിചയമായത്.)
ഇവനെന്താ നെറ്റ് ഉപയോഗിച്ചിട്ടില്ലേ എന്ന് തോന്നുന്നവരോട് 1997 മുതല്‍ ഞാന്‍ നെറ്റ് ഉപയോഗിക്കുന്നു. ബ്ലോഗിന്റെ ലോകത്തേക്ക് വന്നിട്ടില്ല എന്നുമാത്രം.
എന്നാല്‍ ബെര്‍ളിയുടെ പോസ്റ്റുകള്‍ മിക്കവയും പേരില്ലാതെ വായിച്ചിട്ടുണ്ട്. ബെര്ളിആരാണെന്നോ ബെര്ളിത്തരങ്ങള് എന്താണെന്നോ അറിയാതെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഓഫീസില്‍ എല്ലാവര്ക്കും അയച്ചുകൊടുത്തു ആളാകുകയും ഞാനൊക്കെ അയാളെ സംഭവം എന്ന് കരുതുകയും ചെയ്ത ഒരു കൂട്ടുകാരന് എനിക്കുണ്ടായിരുന്നു. പിന്നീട് എന്റെ തന്നെ പടുക്ക എന്നെ പോസ്റ്റ് എനിക്കയച്ചു തന്നപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിനെയും ബെര്‍ളിയുടെ ബ്ലോഗിനെയും അദ്ദേഹത്തിന് പരിചയപ്പെടുത്തികൊടുത്തത്.
പിന്നീടാണ് കൈയ്റോയില്‍ (ഈജിപ്ത്) നിന്നുള്ള ഒരു മലയാളി ബ്ലോഗ്ചോരന് മുടങ്ങാതെ ബെര്‍ളിയെ കോപ്പി ചെയ്തു പി.ഡി.എഫ്. ആക്കി അയച്ചു കൊടുത്തിരുന്നത് എന്നകാര്യം എന്നോട് പറഞ്ഞതു. ഞാന്‍ പുലി എന്ന് കരുതിയിരുന്ന കൂട്ടുകാരന് നമ്മുടെ ഈജിപ്റ്റ് കൂട്ടുകാരനെ പുപ്പുലി എന്ന് കരുതിയിരുന്നുവെങ്കിലും ഒറ്റദിവസം കൊണ്ടു ഞാന്‍ അയാളെ സിംഹത്തിന്റെ ഭക്ഷണം അടിച്ചുമാറ്റി തിന്നുന്ന വെറും കഴുതപ്പുലിയാക്കിയത്..
അങ്ങനെയാണ് എനിക്ക് ബെര്‍ളിയെന്ന മഹാപ്രസ്ഥാനത്തെ പറ്റി അറിവുണ്ടാവുകയും ചെയ്തത്.. അതില്‍ പിന്നെ ഒരു ബെര്ളിഫാന് ആയി ബെര്‍ളിത്തരങ്ങളില്‍ കറങ്ങി കൊണ്ടിരിക്കുന്നത്..
ഇനി എന്റെ ബ്ലോഗിന്റെ കഥ.
അയര്‍ലണ്ടില്‍ വന്നു പാര്‍ട്ട്ടൈം ജോലിമാത്രം ഉള്ളതുകൊണ്ട് സമയം കളയാന്‍ ഒരു വിദ്യ എന്ന രീതിയില്‍ ആണ് മുമ്പ് കേട്ടിരുന്ന കൊടകരപുരാണം കണ്ടുപിടിച്ചു പതിയെ ബ്ലോഗിംഗ് തുടങ്ങിയത്.. പിന്നീടാണ് ബെര്ളിത്തരങ്ങള് കണ്ടുപിടിക്കുന്നതും നമ്മുടെ പുപ്പുലിയെ കഴുതപ്പുലിയാക്കിയതും.
അഞ്ചുമാസം മാത്രം ആയതിനാല്‍ നെറ്റിലെ വന്‍ സംഭവങ്ങളെ വൈകിമാത്രമാണ് ഞാന്‍ തിരിച്ചറിഞ്ഞത്..
ഉദാഹരണം.: കൈപ്പള്ളി, നട്ടപിരാന്തന്, കാപ്പിലാന്, പഴമ്പുരാണംസ്, ചാണക്യന്, മാണിക്യം, അനിലുകള് (ശ്രീയും @ബ്ലോഗും),ഓലപ്പീപ്പി, നന്ദപര്‍വ്വം, പൊങ്ങുംമൂടന്‍, എരാടന് തുടങ്ങി അങ്ങനെ ആ നിര നീളുന്നു..
"വ്യത്യസ്തരായ ഈ ബൂലോക പുലികളെ
സത്യത്തില്‍ പാവം ഞാന്‍ തിരിച്ചറിഞ്ഞില്ല.."
അങ്ങ് ക്ഷമിച്ചു കള.. അറിവില്ലാ പൈതലല്ലേ. ശര്ക്കരവെള്ളംകണ്ടാല് തൊട്ടുനക്കില്ലേ എന്ന്കരുതി ക്ഷമിച്ചുകള..
അയര്‍ലണ്ടില്‍ ബൂലോക കൂട്ടായ്മകളോ ബ്ലോഗ് എഴുതുന്നവരോ ഇല്ലായെന്നാണ് എന്റെ അറിവ്. അതുകൊണ്ട് തന്നെ ഞാന്‍ എഴുതുന്ന ബ്ലോഗുകള്‍ എങ്ങനെ നിങ്ങളുടെ മുമ്പില്‍ എത്തിക്കും എന്നറിയില്ലായിരുന്നു.
ചിന്തയോ,തനിമലയാളമോ,മലയാളംബ്ലോഗ്കുട്ടോ,ഗൂഗിള്‍ സബ്മിഷനോ ഒന്നും അറിയില്ലായിരുന്നു. ഇന്നും ബൂലോകത്തെ ട്രിക്കുകള്‍ ഒന്നും അറിയില്ല.. അതുകൊണ്ട് തന്നെ ആളുകളെ എങ്ങനെ ഈ എഴുത്തിനെ പറ്റി അറിയിക്കും എന്നറിയില്ലായിരുന്നു.
ഫോണ്‍ വിളിച്ചറിയിക്കാന്‍ തുടങ്ങിയാല്‍ അപ്പന് കഷ്ടപ്പെട്ടുണ്ടാക്കിയ വസ്തുവകകള്‍ വിറ്റുപറക്കി ഫോണ്‍ ബില്ലടക്കണം എന്നതിനാല്‍ കുറെവര്‍ഷങ്ങള്‍ ആയി കൂട്ടുകാരെ നല്കിയ ഓര്‍കുട്ടിലൂടെ ഫ്രീപരസ്യങ്ങള് കൊടുക്കാന്‍ തീരുമാനിച്ചു.
മൂന്നു വര്‍ഷം മാര്‍ക്കെറ്റിംഗ് മാനേജ്മെന്റ്റ് പഠിച്ചതിനാല്‍ ഫ്രീ ആയി പരസ്യം കൊടുക്കാന്‍ കിട്ടിയ മാധ്യമം കളഞ്ഞില്ല എന്ന് മാത്രം. അതില്‍ എന്നോട് പരിഭവം ഉള്ള കൂട്ടുകാരോട് പറയട്ടെ..
"എന്റെ വായനക്കാരെ ട്രാക്ക് ചെയ്തപ്പോള്‍ മിക്കവാറും ആളുകള്‍ ഓര്കുട്ടിലൂടെയുള്ള പരസ്യംകണ്ടിട്ടും ഓര്‍കുട്ടിലൂടെ അയക്കുന്ന മെസേജ് ജിമെയില്‍ വഴി കണ്ടിട്ടും ആണ്. പിന്നെ ചിന്ത വഴിയും പിന്നീട് തനിമലയാളം വഴിയും.. അതുകൊണ്ട് പോളിനും(ചിന്ത) തനിമലയാളംകാര്ക്കും നന്ദി പറയുന്നു. കുളത്തുമണ്‍ അധികം വായനക്കാരുള്ള ബ്ലോഗ് അല്ല..വെറും നാലഞ്ചു മാസത്തെ പ്രായമുള്ള ശൈശവ ദശയിലുള്ള ബ്ലോഗ് മാത്രം.. അതുകൊണ്ട് ഓര്‍ക്കുട്ട് പരസ്യം എങ്ങനെ ഒഴിവാക്കും.?പിന്നെ ഇത്രയുമെങ്കിലും വളര്‍ത്തിയ ഓര്‍കുട്ടിനെ കൈവിടുന്നത് നന്ദികേടല്ലേ.." (ജാമ്യം എടുത്തു..)
അങ്ങനെ ഒരു കാര്യം വിശദീകരിച്ചു.
കമന്റുകള്‍. അധികം കമന്റുകള്‍ വരുന്ന മെഗാഹിറ്റ് ബ്ലോഗുകള്‍ക്ക് കമന്റുകള്‍ ശല്യമാണെങ്കില്‍ ഒഴിവാക്കാന്‍ വച്ചിരിക്കുന്ന വേര്‍ഡ് വെരിഫിക്കേഷന് നാലും മൂന്നും ഏഴ് കമന്റ് കിട്ടുന്ന ഞാന്‍ വെയ്ക്കില്ല.. കാരണം
"ഒള്ളതും പോയെന്റെ ചോള്ളകണ്ണോ (പൊട്ടകണ്ണന്).. എന്നതുപോലെയാകും.)
പിന്നെ എന്തിന് കമന്റ് മോഡറേഷന് വെച്ചിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് പറയട്ടെ..
"കുളത്തുമണ്ണില്‍ കമന്റ് ഇട്ടവര്ക്കറിയാം ഇട്ട കമന്റ് അതേപോലെ തന്നെ പബ്ലിഷ് ചെയ്തിട്ടും ഉണ്ട്.. പക്ഷെ അപ്പനെ തെറിവിളിച്ചും കൊണ്ടിട്ട രണ്ടുകമന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്തിന് ഇട്ടു എന്നറിയില്ല.. എന്നെ തെറിവിളിച്ചോ.. പക്ഷെ വീട്ടുകാരെ തെറിവിളിച്ചാല്‍ ആ കമന്റ് ബ്ലോഗില്‍ ഇടാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.. പിന്നെ എപ്പോഴെങ്കിലും പോസ്റ്റില്‍ കഥാപാത്രങ്ങള്‍ ആയവര്‍ ആകും എന്നതിനാല്‍ അവരോട് വിദ്വേഷം ഇല്ല..
പിന്നെ പഴയ പോസ്റ്റുകള്‍ക്ക് കമന്റ് കൊടുക്കുമ്പോള്‍ ഏത് പോസ്റ്റിനു പോയി എന്നറിയുകയും ആ കമന്റിനു മറുപടി കൊടുക്കയും ചെയ്യാം.ഞാന്‍ എല്ലാ കമന്റുകള്‍ക്കും മറുപടി കൊടുക്കുന്നയാള്‍ ആണെന്ന് കമന്റ് എഴുതുന്നവര്‍ക്ക് എപ്പോഴെങ്കിലും മനസ്സിലായി കാണുമെന്നു കരുതട്ടെ.. "
പിന്നെ അനോണി കമന്റ് എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് ചോദിക്കുന്നവരോട്..
രണ്ടുതരത്തില്‍ അനോണി കമന്റ് ഉപയോഗിക്കപെടാം. ഒന്നില്‍ പേരില്ലാതെ തെറിവിളി നടത്തുവാന്‍ വായനക്കാര്‍ക്ക് അവസരം കൊടുക്കാന്‍ ധൈര്യം ഉള്ളവര്‍ക്ക്. (നട്ടപിരാന്തന് ചേട്ടന് ഒക്കെ അങ്ങനെ ചെയ്യുന്നുണ്ട്..) പക്ഷെ ഞാന്‍ ഒരു ലോല ഹൃദയന്‍ ആയതിനാലും അങ്ങനെ തെറിവിളിക്കുന്നവരോട് തിരികെ തെറിവിളിക്കാന്‍ കഴിയില്ലാത്തതും കൊണ്ടു അനോണി കമന്റ് ഇവിടെ പതിയ്ക്കാന്‍ സമ്മതിക്കുന്നില്ല എന്നുമാത്രം.
രണ്ടാമത്തെ. ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റിനെ പറ്റി ഒരു പോസ്റ്റ് ഇട്ടുവെന്നു കരുതുക. അധികം കമന്റുകള്‍ വന്നില്ലെങ്കില്‍ അനോണിയായി
"എടാ ക്രിക്കറ്റ് ഇന്ത്യയില്‍ ഏറ്റവും പ്രാചാരമുള്ള ഗെയിം ആണ്.. അതിനെ തെറിവിളിക്കുന്നോ തെണ്ടി.. നീയൊക്കെയാണ് സ്പോര്‍ട്സിനെ നശിപ്പിക്കുന്നത്"
എന്നൊരു കമന്റും പിന്നീട്
"എടാ അനോണി .. ജോലിയില്ലാത്ത ബ്രിട്ടീഷ്കാര് സമയം കളയാം കണ്ടുപിടിച്ച വേലയാണ് ക്രിക്കറ്റ്.. നിന്നെപോലെയുള്ളവര്‍ ജോലിയും വേലയും കളഞ്ഞു അതിന്റെ പുറകെ പോയി ഇന്ത്യയുടെ വളര്‍ച്ചയാണ് മുരടിപ്പിക്കുന്നത്"
എന്നൊരു അനോണി കമന്റും കൊടുക്കും. അവസാനം സ്വന്തം പേരില്‍
"ഡാ അനോണികളെ .. കളിക്കുന്നവന് കളിക്കട്ടെ ..ജോലിചെയ്യുന്നവന് ചെയ്യട്ടെ..വെറുതെ എന്തിന് അടിപിടി കൂടുന്നു"
എന്നൊരു സാരോപദേശവും..
ഏതായാലും മൂന്നു കമന്റുകള്‍ ആയില്ലേ.. ഇനി വല്ല പാവങ്ങള്‍ ഇതുകണ്ടിട്ടു ഇടയ്ക്ക് കയറിപിടിച്ചാല് ഓരോ കമന്റുകള്‍ സംഭാവകള്‍ ആയി നല്കിയാല് അങ്ങനെ കമന്റ് ഭരണിയില്‍ സംഭാവനകള്‍ കുമ്പാരം കൂട്ടുന്ന ആവിദ്യയില് വല്യതാത്പര്യം ഇല്ല..
ചെസ്സുകളിയില്‍ വെള്ളയും കറുപ്പും ഒറ്റയ്ക്ക് കളിക്കുന്ന അവസാനം വിധിപറയാന്‍ നില്ക്കുന്ന റെഫെറിയായും ആയും സങ്കല്‍പ്പിക്കുന്ന ആ ഭാവനാശേഷി ഇല്ലാത്തതുകൊണ്ട് അത്തരം കള്ളവോട്ടുകള്‍ ഇവിടെ ഇല്ല എന്നുമാത്രം.അതേപോലെ എന്റെ മറ്റുബ്ലോഗുകളിലെ (ബിനാമിപോലും) കമന്റ് പെരുപ്പിക്കാനായി ഞാന്‍ ഉപയോഗിക്കുന്നില്ല..
വളരെ നല്ലതെന്നു എനിക്ക് തോന്നിയ ഈ ബൂലോകത്തേക്ക് ശൈശവദിശയിലുള്ള എന്റെ ബ്ലോഗുമായി ഒരു മുയല്ക്കുഞ്ഞിനെ പോലെ ഞാന്‍ വരുന്നു.. ബൂലോകത്തെ പുലികള്‍ കടിച്ചു കീറല്ലേ എന്നൊരു അപേക്ഷയുണ്ട്.. ഓരോ പുലികളെയും സിംഹങ്ങളെയും പരിചയെപ്പെട്ടുവരുന്നതേയുള്ളൂ.
നന്ദി.. ഈ സഹകരണം വീണ്ടും ഉണ്ടാവണം.. നന്ദി വീണ്ടും പറയട്ടെ.. നിങ്ങള്‍ കമന്റുകള്‍ ആയി പ്രോല്‍സാഹനം തരുന്നിടത്തോളം കാലം പോസ്റ്റുകളുമായി ഞാന്‍ ഉണ്ടാവും എന്നറിയിച്ചുകൊള്ളട്ടെ... കമന്റ് ഇടാന്‍ സമയം ഇല്ലാത്തവര്‍ ചിരിച്ചിട്ടുപോയാലും പരിഭവിക്കില്ലായെന്നറിക്കുന്നു..
സ്നേഹത്തോടെ
(ദീപക് രാജ്)
Saturday, January 17, 2009
Subscribe to:
Post Comments (Atom)
25 comments:
എന്റെ അമ്പതാമത്തെ പോസ്റ്റില്‍ ചാമ്പാന്‍ (പ്രയോഗിക്കാന്‍ എന്ന രീതിയില്‍ എടുക്കുക.. ഏതെങ്കിലും നാട്ടില്‍ ഇതു തെറിയാണോ എന്നറിയില്ല.) വച്ചിരുന്നത് ഇപ്പോള്‍ പ്രയോഗിക്കുന്നു.ഓര്‍കുട്ടിലൂടെ പരസ്യം കൊടുക്കുന്നതെന്തിന് എന്നൊരു ചോദ്യമാണ് ഇപ്പോള്‍ (ഏഴ് പോസ്റ്റുകള്‍ക്ക് മുമ്പെ തന്നെ)ഇതുകൊടുക്കാന്‍ ആധാരം..
ദീപക്.. സ്വാഗതം ( പോസ്റ്റ് എനിക്കിഷ്ടായി കെട്ടോ.)
ഓര്ക്കുട്ടിലൂടെ സ്വന്തം ബ്ലോഗ്ഗുകളും വെബ് സൈറ്റുകളും പരസ്യം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല മാഷെ.സോഷ്യല്‍ നെറ്റ് വര്‍ക്കിനുള്ള സൈറ്റാണ് ഓര്‍ക്കുട്ട്. അപ്പോ നിങ്ങള്‍ എഴുതുന്നത് നിങ്ങളുടെ നെറ്റ് വര്ക്കിലുള്ളവരെ അറിയുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ഫൈസ്ബൂക്കിലും , മൈസ്പൈസിലും എന്താണ് നടക്കുന്നത്?
നിങ്ങളുടെ ഒരേ പോസ്റ്റും ഞാനും മറ്റ് പലരും വായിക്കുന്നത് അങ്ങിനെ ആണ്. എല്ലാവര്ക്കും ഗൂഗില്‍ റീഡര്‍ പോലുള്ള സൈറ്റ് ഉപയോഗിക്കാന്‍ പറ്റണമെന്നില്ല.
നാല് പ്രാവിശ്യം എന്റെ പേര് ഉള്‍പെടുത്തുമെന്ന് പറഞ്ഞിട്ട് രണ്ട് പ്രാവിശ്യമല്ലേ എന്റെ പേര് പറഞ്ഞുള്ളു....
എന്റെ രണ്ട് സ്വന്തം പിള്ളേര് ഉണ്ട് അയര്ലണ്ടിലൊക്കെ,അവരൊന്ന് വന്ന് ചാമ്പിയാലുണ്ടല്ലോ....മവനേ.....വീമസേനാ....ആ പരാപ്പെറ്റും, നക്ഷത്രങ്ങളും ഇനിയും കാണേണ്ടേ, അതിനാല്‍ മര്യാദയ്ക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത്, പറഞ്ഞപോലെ എരിവും, മസാലയും ചേര്‍ത്ത് ചേട്ടനെ ശരിക്കും ഒരു പുലിയാക്കൂ...
എന്റെ തങ്കക്കുടമല്ലേ......മാധവന്റെ ഡ്യൂപ്പിക്കേറ്റ് അല്ലേ.....(ഇങ്ങനെയൊക്കെ പോക്കിയാല്‍ പോരെ?)
ദീപക്ക് ,
പോസ്റ്റ് കണ്ടു .പിന്നെ ഞാന്‍ പുലി ഒന്നും അല്ല കേട്ട . പല്ല് പോയൊരു ചിങ്കം:).എനിക്ക് വിരോധം ഒന്നും ഇല്ല ഓര്‍ക്കൂട്ടില്‍ പരസ്യം തരുന്നതില്‍ .സമയം ഉള്ളതനുസരിച്ച് വായിക്കാന്‍ ശ്രമിക്കും .എല്ലാത്തിലും കമെന്റ് ഇടാറില്ല എന്ന് മാത്രം .പിന്നെ അനോണിയെ പേടിച്ച് ഓപ്ഷന് വെച്ചിരിക്കുന്നതില്‍ എനിക്ക് അഭിപ്രായം ഒന്നും ഇല്ല .എന്നെ അനോണി വന്ന് പലവട്ടം തെറി പറഞ്ഞിട്ട് പോയിട്ടും അവര്‍ക്ക് മേയാന്‍ വീണ്ടും ഞാന്‍ അത് വിശാലമായി വിട്ടുകൊടുത്തിരിക്കുകയാണ് .
അമ്പതാം പോസ്റ്റ് വേഗം ഉണ്ടാകട്ടെ .ആശംസകള്‍ .
വിശദീകരണങ്ങള്‍ നന്നായി...:)
ഒരു പുതിയ പ്രൊടക്റ്റ് ആവുംബൊള്‍ പരസ്യം അത്യവശ്യം ആണു.
ഓര്‍ക്കുട്ടില്‍ കൂടി താഴെ പറയുന്ന രീതികളില്‍ പരസ്യം ചെയ്യാം.
1) നമ്മുടെ സ്റ്റാറ്റസില്‍ പുതിയ പോസ്റ്റിന്റെ ടൈറ്റിലും URL-ഉം കൊടുത്ത്.
2) ഓര്‍ക്കുട്ട് സുഹൃത്തുക്കള്ക്കാകെ മെയ്ല് അയച്ച്.
3) ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളില്‍ അവരനുവദിച്ചിട്ടുള്ള ത്രെഡുകളില്‍ പോസ്റ്റ് ചെയ്ത്.
4) ജി-ടോക്കിലെ സ്റ്റാറ്റസ് മെസ്സേജില്‍ കൂടി.
5) സുഹൃത്തുക്കള്‍ക്ക് സ്ക്രാപ്പയച്ച്.
6) ഏതെങ്കിലും ബ്ലോഗ്ഗര്‍ കൂട്ടായ്മയിലെ മെയ്ലിങ്ങ് ലിസ്റ്റില്‍ കൂടി, അവരനുവദിക്കുകയാണെങ്കില്.
7) ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളിലെ മെസ്സേജ് ഫങ്ക്ഷന് ഉപയോഗിച്ച്.
8) ഒരു പരിചയവുമില്ലാത്തവനെ/വളെ സ്ക്രാപ്പയച്ച്.
ഇതില്‍ ആദ്യത്തെ 4 വഴികള്‍ ഞാനുപയോഗിക്കാറുണ്ട്, എപ്പോഴും. ചിലപ്പോഴൊക്കെ 5-ആമത്തെയും.
7-ആമത്തേത് പണ്ടുപയോഗിച്ചിരുന്നു. 6-ഉം 8-ഉം ഒട്ടും ഉപയോഗിച്ചിട്ടില്ല.
അപ്പോള്‍ പറഞ്ഞു വന്നത്, നമ്മള് ആവശ്യപ്പെടാതെ തന്നെ വരുന്ന പരസ്യങ്ങളെ, പരസ്യ മെയ്ലുകളെ/സ്ക്രാപ്പുകളെ ഒക്കെ ആണല്ലോ നാം സ്പാം എന്ന് പറയുന്നത്. അതു കൊണ്ട് തന്നെയാണ് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടായേക്കാവുന്ന ഒരു കാര്യം വേണ്ട എന്ന് കരുതി 6-ഉം 8-ഉം നിര്‍ത്തിയത്.
ചിന്തയില്‍ കൂടിയും തനിമലയാളത്തില്ക്കൂടിയും ആവശ്യത്തിലേറെ വായനക്കാരെ കിട്ടും. ആദ്യത്തെ തവണ വായിച്ചിഷ്ടപ്പെട്ടാല് പിന്നെ ആ ബ്ലോഗ്ഗിനെ/എഴുത്തുകാരനെ പിന്തുടരുന്നവരാണ് അധികവും. തിരിച്ചും, ആദ്യത്തെ തവണ വായിച്ചിഷ്ടപ്പെട്ടില്ലെങ്കില് പിന്നെ ഒഴിവാക്കി വിടും.
പിന്നെ ഈ ബ്ലോഗ്ഗിന് ഇപ്പോള്‍ പ്രത്യേകിച്ച് പരസ്യം വേണമെന്ന് തോന്നുന്നില്ല (എന്റെ അഭിപ്രായം മാത്രം). കണ്ടന്റ് നന്നായാല്‍ പരസ്യം വേണ്ടാന്നാണല്ലോ പഴമക്കാര്‍ പറയുന്നത്..... യേത്? ;)
50 താം പോസ്റ്റിന് ആശംസകള്‍....
തുടരട്ടെ ഈ ജൈത്രയാത്ര...500 ആയിരവും കടന്ന് പോകട്ടെ..
ഇത്രയൊക്കെ പറഞ്ഞിട്ട് കമന്റ് മോഡറേഷന് വച്ചിട്ടുണ്ടല്ലൊ..അതു വേണൊ മാഷെ..
ആ നട്ടാപ്പിയെ ഗുഗ്ഗുരു ആക്കിയൊ..അനുഭവിക്കും മോനെ അനുഭവിക്കും..! എനിക്കത്രയെ പറയാനുള്ളൂ..
ഓര്‍ക്കൂട്ടില്‍ കൂടിയോ മറ്റേതെങ്കിലും വഴിയോ പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കാനൊരു മാര്‍ഗ്ഗം ഉണ്ടാക്കുന്നത് എനിക്ക് പ്രയോജനപ്പെടും.
ചുമ്മാ ചാമ്പ് മച്ചാ..
വായിക്കാന്‍ കൊള്ളുന്നതൊക്കെ ആളുകള്‍ വായിക്കും.
“ഓര്‍ക്കൂട്ടില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിക്കൂടെ, ഇതു പബ്ലീഷ് ചെയ്യണമെന്നില്ല” ഇങ്ങനെ ഒരു കമന്റ് കഴിഞ്ഞൊരു പോസ്റ്റില്‍ കണ്ടതാവും ഇങ്ങനെ ഒരു ചിന്തക്ക് കാരണം എന്നു കരുതുന്നു.
ബൂലോകത്തെക്കുറിച്ച് താങ്കള്‍ക്ക് വലിയ പിടിയില്ല എന്ന് എന്റെ പേര് ഇതിനിടയില്‍ കണ്ടപ്പോള്‍ മനസ്സിലായി :)
ഇവിടെ അധികം വന്നിട്ടില്ല. ചിലതൊക്കെ വായിച്ചു, നന്നായി തോന്നി. ആദ്യമായ് ബ്ലോഗുന്നവര്‍ പലരും കടന്നു പോകുന്ന ഘട്ടങ്ങളില്‍ ഒന്നാണ് പരസ്യം ചെയ്യുക എന്നത്.
50ന് ആശംസകള്‍!
എന്റെ ചക്കരകുട്ടാ
നിന്നൊട് ഞാന്‍ എന്നാ ചെയ്തിട്ടാ
നീ എനിക്കിട്ട് താങ്ങിയത് ?
പിന്നെ പൊസ്റ്റ് ഇട്ടാല്‍ ഒന്ന് അറിയിക്കുന്നത് സന്തോഷം അത് ഒര്‍കൂട്ട് - ജിറ്റാക്ക്- മെയില്‍ അല്ലങ്കില്‍ എന്റെ ബ്ലൊഗില്‍ :) കമന്റ് :)
കണ്ടിപ്പാ എത്തിയിരിക്കും ..
അനോണിയുടെ ജനനവും വരുന്ന വഴിയും റൊമ്പ പുടിച്ചിറുക്ക് നിജമാവേ ആമാ അപ്പടി താന്‍. !
dis is my first visit...
(not active for long time don't)
cool...keep going
ഈ ഓര്‍കുട്ട് പരസ്യപ്രചാരണം ഞാനും നടത്താറുള്ളതാണ്. ഇതിത്ര പുകിലുപിടിച്ച ഒരു സംഗതി ആണെന്നു ഇതു വരെ തോന്നിയിട്ടില്ല. മാത്രമല്ല, ആ വഴിക്കു തന്നെയാണ് മിക്കവരും കാര്യങ്ങള്‍ അറിയുന്നതും.
ഞാനും ബ്ലോഗിങ്ങ് തുടങ്ങിയിട്ട് നാലഞ്ച് മാസമേ ആയിട്ടുള്ളൂ ...സത്യം പറഞ്ഞാല്‍ ആദര്‍ശ് എന്നൊരാള്‍ ഇങ്ങനെ ചില അല്ലറ ചില്ലറ പോസ്റ്റൊക്കെ ഇടുന്നുണ്ടെന്നു നാലാള് അറിഞ്ഞത് ഓര്‍ക്കുട്ട് പരസ്യ പ്രചരണം വഴിയാണ്..ചിലര്‍ വന്ന് വായിച്ചു പ്രോത്സാഹിപ്പിക്കും ..ചിലര്‍ വായിക്കില്ല..ചിന്തയിലൊക്കെ
നോക്കിയാല്‍ കാണാം ഒരു കമന്റ് പോലും ഇല്ലാതെ ധാരാളം പുതുമുഖ ബ്ലോഗുകള്‍
പൊടി പിടിച്ച് കിടക്കുന്നത്...
പ്രിയ രസികാ
നന്ദി... വീണ്ടും വായിക്കണേ..
പ്രിയ ഡോട്ട്കോംപാല്സ്
സത്യത്തില്‍ ഞാന്‍ ഇതുവരെ റീഡര്‍ സെറ്റ് ചെയ്തിട്ടില്ല.. ബ്ലോഗറിലെ പല സങ്ങതികളും അറിയില്ല എന്നത് തന്നെ കാരണം. പിന്നെ ഞാന്‍ ഏറ്റവും അവസാനം പോസ്റ്റ് ചെയ്തത് ഓര്‍ക്കുട്ടില്‍ കൂട്ടുകാര്‍ക്കു മെസേജ് ചെയ്തു എന്നല്ലാതെ വേറെ പരസ്യങ്ങള്‍ കൊടുത്തില്ല.. നോക്കട്ടെ എന്താവും ഭാവി എന്ന്..
നന്ദി..വീണ്ടും വരണം..
പ്രിയ വല്യമ്മായി
പുഞ്ചിരിച്ചിട്ട് പോയ താങ്കള്‍ക്ക് നല്ല ഒരു ചിരി പകരം തരുന്നു..
നന്ദി.. വീണ്ടും വരണം.
പ്രിയ നട്ടപിരാന്തന് ചേട്ടാ..
നാലല്ല നാല്പതു തവണ പറഞ്ഞാല്‍ തീരുന്ന ആളല്ല താങ്കള്‍.. പരിമിതികളില്‍ അത്രയേ പറഞ്ഞുള്ളൂ എന്നെയുള്ളൂ..
പിള്ളാരെ വിട്ടടിപ്പിക്കല്ലേ.. ജീവിക്കട്ടെ.. സഹകരണം എന്നും ഉണ്ടാവണം..നന്ദി.
പ്രിയ കാപ്പിലാന്
ഇതു തന്നെ താങ്കളുടെ മഹത്വം.. പറഞ്ഞാലും സമ്മതിച്ചു തരില്ല അല്ലെ.. പിന്നെ തോന്ന്യാസ്രമത്തില് നാടക റോള്‍ ഉണ്ടോ.?
നന്ദി..സമയമുള്ളപ്പോള്‍ വരണം വായിക്കണം..
പ്രിയ ചാണക്യ..
എന്റെ ചില കാഴ്ചപ്പാടുകള്‍ എഴുതിയെന്നെയുള്ളൂ.. എന്നും ഈ സഹകരണം ഉണ്ടാവണം.. നന്ദി..
പ്രിയ സ്മിതാ.
അത് തന്നെ കാരണം.. പുതിയ പ്രോഡക്റ്റ് ആണ്.. ആളുകള്‍ അറിയാന്‍ തുടങ്ങിയിട്ടേ ഉള്ളൂ.. ഇപ്പോള്‍ മാര്‍ക്കറ്റിംഗ് നടത്തിയേ പറ്റൂ.. അറിഞ്ഞു /തേടി വരുമെന്ന കാലത്തെ കുറിച്ചു ആഗ്രഹം ഉണ്ട്.. ആവൂ..
പ്രിയ ഞാന്‍..
പിണക്കത്തോടെ എടുക്കല്ലേ.. ഞാന്‍ എന്റെ സ്റ്റാന്റ് വിശദീകരിച്ചു എന്നേയുള്ളു.. പക്ഷെ താങ്കളുടെ മറുപടി പുതിയ ബ്ലോഗര്‍മാര്‍ തീര്‍ച്ചായും ഉപയോഗിക്കും.. ഇത്ര വിശദമായ മറുപടിയ്ക്ക് നന്ദി.. പിന്നെ ഞാന്‍ പരസ്യമില്ലാതെ (കൂട്ടുകാര്‍ക്ക് മാത്രം അയച്ചു ) ഒരു പോസ്റ്റ് കൊടുത്ത്.. പ്രതികരണം നോക്കട്ടെ..
പിന്നെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് ഞാന്‍ സ്ക്രാപ്പ് കൊടുത്തിട്ടില്ല.. നന്ദി..പിന്നെ ഈ ബ്ലോഗിന് പരസ്യത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞതിന് നന്ദി.. അങ്ങനെ ഏവരും ചിന്തിച്ചിരുന്നെങ്കില്‍ എന്നാണ് മോഹം.. അതിമോഹം ആണെന്നറിയാം എങ്കിലും..
പ്രിയ കുഞ്ഞാ..
അമ്പതായില്ല.. ഇതു അന്ന് കൊടുക്കാന്‍ വച്ചിരുന്നതാ.. നേരത്തെ കൊടുക്കേണ്ടി വന്നു.. എന്നും വരണം.. അമ്പതിന് ആഘോഷിക്കാം..
നന്ദി..
പ്രിയ അങ്കിള്‍
സത്യം അത്രയേ ആഗ്രഹിച്ചുള്ളൂ.. പുതിയ ബ്ലോഗ് അല്ലെ.. അപ്പോള്‍ പരസ്യം ഇല്ലതെങ്ങേനാ. ഇങ്ങനെ പൊടി പിടിച്ചു കിടന്നാല്‍ ഞാന്‍ എന്ത് ചെയ്യും... നന്ദി.. വീണ്ടും വരിക..
പ്രിയ അനില്‍@ബ്ലോഗ്
അല്ല മാഷേ.. താങ്കളുടെ ബ്ലോഗ് എനിക്കിഷ്ടമാ.. ഫോളോ ചെയ്യണമെന്നു മോഹം ഉണ്ട്.. പക്ഷെ ആരെയും ഞാലാന്‍ അവിടെ ഒരു കമ്പ് കൊടുത്തിട്ടില്ലാ.. സത്യത്തില്‍ എനിക്ക് പുലികള്‍ എന്ന് തോന്നിയവരുടെ പേരാ കൊടുത്തത്.. ഒത്തിരി പേരുടെ പേരുകള്‍ വിട്ടുപോയി എങ്കിലും..
നന്ദി.. വീണ്ടും വരണം..
പ്രിയ ശ്രീവല്ലഭന്
നന്ദി..വീണ്ടും വരണം. പിന്നെ അമ്പതിന് പോസ്റ്റാന്‍ വച്ചിരുന്നതാ ഇപ്പോള്‍ അലക്കിയത്..ഉടനെ അമ്പതുണ്ടാവും..വരണെ..
പ്രിയ മാണിക്യം ചേച്ചി..
ചേച്ചിയും പുലി തന്നെ.. ബ്ലോഗുകളും ആശ്രമവും ആല്‍ത്തറയും എന്നുവേണ്ട... പിന്നെ എനിക്ക് ശരിക്കും തോന്നിയ ഒരു കളിയാണ് അനോണികളുടെ.. എല്ലാവരും അങ്ങനെ ആകണമെന്നില്ല. എങ്കിലും പലയിടത്തും അങ്ങനെ എന്ന് തോന്നുന്നു..
നന്ദി..വീണ്ടും വരിക.
പ്രിയ ഷെര്‍ലോക്
വീണ്ടും സജീവമാകട്ടെ..
വീണ്ടും ഇവിടെയും സജീവമാകണം.
പ്രിയ എം.എസ്.രാജെ.
തുടക്കകാരന് അല്ലെ അതുകൊണ്ട.. ഒരു ബ്രാന്‍ഡ് ആയി കഴിഞ്ഞാല്‍ പിന്നെ ചിന്തയില്‍ നോക്കിയോ റീഡര്‍ സെറ്റ് ചെയ്തോ വരുമെന്ന് പ്രതീക്ഷിക്കുന്നു.. ആര്‍ക്കറിയാം.. അതുവരെ ഇതുതന്നെ ശരണം.. പിന്നെ പരസ്യമില്ലാതെ ഒന്നിറക്കി.. നോക്കട്ടെ..
നന്ദി..
പ്രിയ ആദര്‍ശ്
എനിക്കും തോന്നിയ കാര്യമാണത്..ആദ്യം എനിക്കിഷ്ടപ്പെട്ട പല പോസ്റ്റുകളും ഒരു കമന്റ് വിസിട്ടരോ ഇല്ലാതെ പോടിപിടിച്ചിട്ടുണ്ട്.. അങ്ങനെയാണ് ഈ മാര്‍ഗം തുടങ്ങിയത്..പിന്നെ തുടക്കകാരുടെ പ്രശ്നം താങ്കള്‍ക്കും അറിയാമല്ലോ.. ഒരെണ്ണം പരീക്ഷണത്തില്‍ ഇറക്കിയിട്ടുണ്ട്.. നോക്കട്ടെ..
നന്ദി..
എന്തു പറയാനാ ദീപകേ,നീ ഒരു പുപ്പുലി തന്നെ.തീരെ ബ്ലോഗ് വായിക്കാതിരുന്ന എന്നെക്കൊണ്ട് ഏതു ചവറും വായിക്കുന്ന രീതിയിലാക്കിയത് നീയൊക്കെ തന്നെയാണു.ഇപ്പോള്‍ ബ്ലോഗ് വായിക്കുന്നതിനേക്കാള്‍ എനിക്കു താല്പര്യം കമന്റുകള്‍ വായിക്കുന്നതിനാണു.പത്ര വായന ഇപ്പോള്‍ തീരെയില്ലാതായി.രാവിലെ എണീറ്റാല്‍ ഇത്തരം[ചവറുകള്‍ എന്നു പറയുന്നില്ല]സാധനങ്ങള്‍ കുറച്ചു വായിക്കാഞ്ഞാല് എന്തോ ഒരു പൊരുതികേട്.പിന്നെ ചില പ്രയോഗങ്ങളും മനസ്സിലാക്കാം.നീ പറഞ്ഞ “ചാമ്പല്‍” അത്ര സുഖമുള്ളതല്ല!അതു പലയിടത്തും പലതാ.തെറിയായിട്ടു പറയുന്നവരുമുണ്ട്.പിന്നെ എന്റെ ഈ കമന്റ്”ചെങ്കീരി”യുടെ കഥ വായിച്ചപ്പോള്‍ തുടങ്ങിയതാ.പിന്നെ വന്ന് വന്നു ഇവിടെയെത്തി.എവിടെ പോസ്റ്റിയാലും നീ വായിക്കുമെന്നെനിക്കുറപ്പാ,അതു കൊണ്ട് ഇവിടെ തന്നെ പോസ്റ്റുന്നു.പിന്നെ അന്നു ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ കുറെ പറയാനുണ്ടായിരുന്നു.അപ്പോള്‍ അല്പം തിരക്കായതിനാല്‍ പറ്റിയില്ല.സൌകര്യം പോലെ പേശലാം.പിന്നെ നീ മൂക്കില്ലാ രാജ്യത്തെ രാജാവാണെന്നു നിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തന്നെ മനസ്സിലായി.എത്ര നല്ല സ്ഥലം നിന്റെ അയര്‍ലന്റ്.എനിക്കെന്തൊ വല്ലാത്തൊരിഷ്ടം തോന്നി.നീ കൊടുത്തു വെച്ചവന് തന്നെ. എന്റെ പിള്ളാര്ക്കൊന്നും അതിന്നുള്ള യോഗമില്ല.ഞാന്‍ ബ്ലോഗാറില്ല.കമന്റാറെ ഉള്ളു.എനിക്കതിനേ കഴിയൂ.പിന്നെ ഈ വയസ്സു കാലത്ത് ഇതൊക്കെ പോരെ?
പ്രിയ മുഹമ്മദ്കുട്ടി ഇക്ക,
അന്ന് സംസാരിക്കാന്‍ കഴിയാഞ്ഞതില്‍ പ്രയാസം ഉണ്ട്.. സത്യത്തില്‍ അതുതന്നെ മൂക്കില്ലാരാജ്യത്തെ.. പിന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ എവിടെ കമന്റ് ഇട്ടാലും മറുപടി കൊടുക്കണം ഒരു ശീലമായി പോയി..
പിന്നെ എന്നും വായിക്കുന്നതില്‍ നന്ദി.. ബോറടി തോന്നുമ്പോള്‍ പറയണം.. അപ്പോള്‍ അതിനനുസരിച്ച് എഴുതാം.. നിങ്ങളുടെ എല്ലാം സ്നേഹം അതുമാത്രം ഇങ്ങനെ എഴുതാന്‍ കഴിയുന്നു.
നന്ദി..വീണ്ടും വരണം
സ്നേഹത്തോടെ
ദീപക് രാജ്
So am not alone .അപ്പോള്‍ ഞാന്‍ തനിച്ചല്ല.
എഴുതുക എന്നതിനേക്കാള്‍ ജനങളീല് എത്തിക്കുക ആണു ബുദ്ധിമുട്ടുള്ള പണി.ഞാന്‍ ആവിപറക്കുന്ന ആനപ്പിന്ടംഎന്നപെരില്- ഒന്നു കാച്ചിയപ്പോള്‍ വായിച്ചവര്‍ എല്ലാം നല്ല അഭിപ്രായം പറഞു.പക്ഷെ അതെത്തിയതു കേവലമ്- പത്തിരുപതു ആളുകളീല്‍ മാത്രമാണു.ക്യാ കരൂം?
അങിനെ ഇരിക്കെ മറുമൊഴികളില്‍ പതിവായിക്കാണുന്ന ഒരു എസ്റ്റാബ്ലിഷ്ഡ് ബ്ളോഗിനിയോടു എന്റെ കൃതി താങ്കളൂടെ ബ്ളൊഗില്‍ ഇടുമോ എന്നു ചോദിച്ചു ആയമ്മ ചൂലിന് കെട്ടുകൊന്ടു തല്ലിയില്ല എന്നെ ഉള്ളു. അത്ര മോശം ആവശ്യമാണു എന്റെതെന്നു എനിക്കു അറിയില്ലായിരുന്നു.
പിന്നെ ജീവിതാനുഭവം ബന്ധുക്കള്‍, സുഹൃത്തുക്കള്‍,സഹപ്രവര്‍ത്തകര്‍ ഇവര്‍ക്കു സമയമുന്ടാകില്ല ബ്ളോഗ് വായിക്കാന്‍ അവരോട് പറഞു സമയവും ഊര്ജ്ജഖ്വും നഷ്ടപ്പെടുത്താതിരിക്കുന്നതാണു ബുദ്ധി.
With regards poor-me
of
http://manjalyneeyam.blogspot.com
Deepak... All the best... This is really Good man...!!!
Dear Suresh Punjayil
thanks. thank you very much for this support..
regards
deepak raj
ഭവാന് ഭരണി നിറയെ ഭാവുകങ്ങള്‍
ഞാൻ പഴയ രണ്ട് പോസ്റ്റുകളിൽ കമന്റ് ഇട്ടിരുന്നു.അതു അപ്പ്രൂവൽ കാത്തിരിക്കുന്നത് കൊണ്ട് അവസാന പോസ്റ്റിൽ വന്നു കമന്റ് ഇടാന്ന് വിചാരിച്ചു.എന്തായാലും വായിക്കുകയാണു.ഇന്നുച്ചക്ക് വായന തുടങ്ങിയതാണു.ഇനി അവസാന പോസ്റ്റിൽ കാണം.
കഴിഞ്ഞ ഡിസെംബറിൽ ബ്ലോഗ് തുടങ്ങിയ ഞാൻ ആയിരിക്കണം കുറഞ്ഞ കാലം മൂന്ന് മാസം കൊണ്ട് ഏറ്റവും കൂടുതൽ കമന്റ് ഇട്ട ഒരേ ഒരു ബ്ലോഗർ.
ഒരു പോസ്റ്റ് വായിച്ചാൽ അതിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ചെയ്യുക മൂന്ന് മാസം കൊണ്ട് മറക്കാതെ ചെയ്യുകയാണു.പക്ഷേ ഈ കമന്റ് ഒന്നും നമുക്ക് തിരിച്ച് വരുന്നില്ല.
Post a Comment