(പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു.. പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു..
ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല.. ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം..)
ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.
"ആരാ."
മാധവന് പതിയെ ചോദിച്ചു..അപരിചിതന് ഒരു ചോദ്യചിഹ്നത്തോടെ മാധവനെ നോക്കി.
"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."
ആഗതന് ഏവരേയും മാറി മാറിനോക്കി..
"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."
എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..
ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.പക്ഷെ നാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്റെ സാത്വികമായതല്ല ആഭിചാരമായതാണ് നാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന് സ്വാമി പതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.
പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന് ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന് വീണ്ടും..ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പരമു,വിക്രമന് തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.
"ഞാന്‍ മഹേഷ്. പോലീസ് ഉദ്യോഗസ്ഥന് ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന് ഒരു ക്രിമിനല്‍ ആണ്.ഇന്റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്ത്തറയിലോ പള്ളിമുറ്റത്തോ കാണും..
ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്റെ ഇടനാഴികളില്‍ ഇവന്റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."
പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..
"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."
സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..മഹേഷ് ചിരിച്ചു..
"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."
"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."
ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയറോണി അട്ടഹസിച്ചു..
ഗുരുവിന്റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..
*******************************
നീമിയറോണിയുടെ പ്രൈവറ്റ് ജെറ്റ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട്ട് മോരെസ്ബി ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു..
വിമാനത്തിലിരുന്നു നീമിയറോണി അട്ടഹസിച്ചു. പാപ്പുവയിലെ ബോഗന്‍വില്ല റിബല്‍ ആര്‍മിയുടെ കൂടെ സുഖമായി കഴിയാം. ആവശ്യത്തിന് പണം കയിലുണ്ട്. പാപ്പുവാന്‍ കാടുകളില്‍ ഇരുന്നുകൊണ്ട് ഇനി തന്റെ എല്ലാ ജോലികളും ചെയ്യാം.. പോലീസും ഇന്റര്‍പോളും മഷിയിട്ടു നോക്കിയാല്‍ പോലും തന്നെ കണ്ടെത്താനാവില്ല.
കൈയിലിരുന്ന ഷാംപൈന്‍ കുടിച്ചുകൊണ്ട് ആര്‍ത്താത്തു നീമിയറോണി അട്ടഹസിച്ചു..
പെട്ടെന്ന് ഒരു വലിയ പരുന്ത് നീമിയന്റെ വിമാനത്തിന്റെ എഞ്ചിനില്‍ ഇടിച്ചുകയറി.. ഒരു കുലുക്കത്തോടെ വിമാനം താഴേക്ക് പതിച്ചു..നീമിയന്‍ റോണി അങ്ങനെ പാപ്പുവന്‍ കടലില്‍ ഒതുങ്ങി..
പിന്നീട് നീമിയറോണിയുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയറിഞ്ഞ മദ്യപുരിയില്‍ ഉത്സവമേളമായിരുന്നു..
പക്ഷെ വേറെയും ക്രൂരന്മാര് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നീമിയനായി രൂപപ്പെട്ടുകൊണ്ടിരുന്നു..
"എന്നൊക്കെ ധര്മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും.. ദശാവതാരങ്ങള്‍ മാത്രമല്ല വേറെയും പല ചെറിയ അവതാരങ്ങളും ദൈവം എടുത്തിട്ടുണ്ട്. പക്ഷെ പ്രമുഖമായത് ദശാവതാരങ്ങള്‍ തന്നെ.. ദൈവം പ്രപഞ്ചത്തിലെ ഒരു ഗ്രഹത്തില്‍ മാത്രം ജീവന് തന്നത് സുഖമായും സന്തോഷത്തോടെയും ജീവിക്കാനാണ്. പാപങ്ങള്‍ പെരുകുമ്പോള്‍ മനുഷ്യനായി അവ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ ദൈവം ആ ജോലി ഏറ്റെടുക്കുന്നു എന്നുമാത്രം.."
(ഇനിമുതല്‍ കുളത്തുമണ്‍ ബ്ലോഗില്‍ കമന്റ് മോഡറേഷന് ഉണ്ടാവില്ല..)
Sunday, January 25, 2009
Subscribe to:
Post Comments (Atom)
15 comments:
(പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു.. പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു..
ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല.. ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം..)
Deepak, Daivam Shikshikkanamenkil Nammalavare daivathinte aduthethikkendiyirikkunnu. Best wishes...!!!
പ്രിയ സുരേഷ് പുഞ്ഞയില്‍
പക്ഷെ ദൈവം ആണ് അവസാന പ്രതീക്ഷ ... പക്ഷെ കലികാലം ദൈവവും വിധിയെഴുത്തില്‍ താമസം കാണിക്കുന്നു..
നന്ദി
സ്നേഹത്തോടെ
ദീപക് രാജ്
ഒരു തവണ എഴുതിയത് വീണ്ടും എഴുതുമ്പൊ കുറച്ചുകൂടി നന്നാവും അല്ലേ..
ആല്‍ത്തറയില്‍ പോസ്റ്റുന്നത് അപ്പോള്‍ത്തന്നെ ഇവിടെയും പോസ്റ്റുന്നതില്‍ കുഴപ്പമുണ്ടോ? അങ്ങിനെ ചെയ്തുകൂടെ?
കമന്റ് മോഡറേഷന് ഉണ്ടേലും കുഴപ്പമില്ല.. :)
എന്നൊക്കെ ധര്മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും..
ഡിങ്കന് ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരുന്നു എന്നത് കൊണ്ടു തന്നെ
അവതരമാകാന് ഒരു ചാന്‍സും ഇല്ല . കാരണം ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് പറയുന്നവരുണ്ട് .......
ഡിങ്കന് ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരിക്കാന്‍ കാരണം
അദ്ദേഹം ദൈവത്തോട് പറഞ്ഞിരുന്നു അക്രമങ്ങള്‍ കുറയ്ക്കാന്‍............
അദ്ദേഹത്തിന് വേണമെങ്കില്‍ ദൈവത്തോട് അക്രമങ്ങളും,കഷ്ടപാടുകളും
ഉണ്ടാക്കാന്‍ പറഞ്ഞിട്ട് അതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കാമായിരുന്നു.
പക്ഷേ അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല...................
പ്രീയ ശ്രീകുട്ടാ
സത്യം തന്നെ അത്.. വീണ്ടും എഴുതുമ്പോള്‍ അല്പം കൂടി നന്നാക്കാം എന്ന് തോന്നുന്നു.. പിന്നെ ആല്‍ത്തറയില്‍ പോസ്റ്റുമ്പോള്‍ ഇവിടെ പോസ്റ്റണോ എന്നത് ഞാനും ആലോചിക്കുന്ന കാര്യമാണ്..കാരണം നേരത്തെ അങ്ങനെ ഞാന്‍ ചിന്തിച്ചിരുന്നില്ലയെങ്കിലും ഈ പോസ്റ്റ് അകാല ചരമം അടഞ്ഞപ്പോള്‍ അങ്ങനെ തോന്നിപ്പിച്ചു..
കമന്റ് മോഡറേഷന്. അടുത്തത് എന്റെ അമ്പതാം പോസ്റ്റ് ആണ്.. അതിന്റെ ആഘോഷങ്ങളുടെ കൂടെ ഇതും അങ്ങനെ തുറന്നു എന്നുമാത്രം.. പിന്നെ കുറേപേര്‍ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു..
നന്ദി..
പ്രിയ ഉപബുദ്ധ..
കണ്ണാടിയില്‍ കാണുന്ന എന്റെ പ്രതിരൂപത്തിലും ദൈവത്തെകാണാം എന്ന് വിശ്വസിക്കുന്നവന് ആയതുകൊണ്ട് വിശ്വാസമുണ്ടെങ്കില്‍ ഡിങ്കനില്‍ മാത്രമല്ല കപീഷിലും,മായാവിയിലും വേണ്ടിവന്നാല്‍ ശിക്കാരി ശംഭുവിലും ദൈവത്തെ കാണാം..
കാണാന്‍ ശ്രമിച്ചാല്‍ എവിടെയും അവിശ്വാസിയുടെ കണ്ണില്‍ കാണുകയും ഇല്ല..
സ്നേഹത്തോടെ
ദീപക് രാജ്
നമ:നാമി ആസ്വദിച്ചു...
ആശംസകള്‍ ദീപക്...
നാമമില്ലാത്തവന് എന്നല്ല മാഷെ അവന് പറഞ്ഞത്...അവന് പറഞ്ഞത് നാണമില്ലാത്തവനെന്നായിരിക്കും. അവന്റെ മുന്പില് പോയി അവനെ വണങ്ങിയതും പോരാ..വളയും, മാലയും പോയപ്പോള്‍ അവനെ തെറി പറയുന്നോ..നാണമില്ലാത്തവര്‍....
അല്ലെങ്കിലും നമ്മുടെ നാടും, നാട്ടുകാരും എല്ലാം ഇങ്ങനെയാ..നന്ദിയില്ലാത്തവര്‍..നാണമില്ലാത്തവര്‍....
[എഴുതിക്കോ, എഴുതിക്കോ, മോഡറേഷന് മാറ്റിയ കാരണം ജയിക്കാന്‍ ചാന്‍സ് കുറവാ...]
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
പ്രിയ ചാണക്യ
നന്ദി... സത്യത്തില്‍ ഇതൊരു സന്ദേശം കൊടുക്കണം എന്നുള്ള രീതിയില്‍ ഉള്ള കഥയാണ്..
നന്ദി,...
വീണ്ടും വായിക്കണം
പ്രിയ സെനു അച്ചായ
സത്യത്തില്‍ മനസ്സിലാവാത്തത് പറഞ്ഞു സ്വാമിയായും ആത്മീയ അചാര്യനായും നമ്മള് വണങ്ങുംപോള് അവരുടെ പൂര്‍വാശ്രമ കഥയും ചികയുന്നത് നന്നായിരിക്കും. പിന്നീട് പോലീസോ പത്രങ്ങളോ സ്ത്രീപീഡന കഥകളും സാമ്പത്തിക ക്രമക്കേടുകളും കാണിച്ചു ദിവ്യനെ പിടിക്കുമ്പോള്‍ നാം ചെയ്തെത് തെറ്റല്ലേ എന്നോര്‍ത്തു വിലപിക്കുന്നു...
കമന്റ് മോഡറേഷന് വച്ചതുകൊണ്ട് ആരും കമന്റ് ഇടാന്‍ മടിക്കേണ്ട എന്നുകരുതി മാറ്റിയതാ...
ജയിക്കുമെന്ന് പ്രതീക്ഷയില്ല..
സസ്നേഹം
ദീപക് രാജ്
നന്നായിട്ടുണ്ട്.ഇപ്പോ നമ്മുടെ ആസാമിമാരുടെ ഒരു വിവരവുമില്ലല്ലോ?കുറെ നാള് പത്രത്തിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്നു.പിന്നെ ഇതില്‍ പറയുന്ന കടിച്ചാല്‍ പൊട്ടാത്ത സ്ഥലനാമങ്ങള്‍ ശരിക്കുമുള്ളതാണോ[അതോ മേല്പറഞ്ഞ സാങ്കല്പികമോ]?
ഞാന്‍ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ വായിച്ചിട്ടില്ല. അത്കൊണ്ട് എനിക്കിതു് പുതിയ വീഞ്ഞും പുതിയ കുപ്പിയും തന്നെയാണ്.
കമെന്റ് മോഡറേഷന് മാറ്റിയതു് എന്തായാലും നന്നായി.
പ്രിയ മുഹമ്മദ്കുട്ടി ഇക്ക
സത്യത്തില്‍ ഇതു ശരിക്കും ഉള്ള സ്ഥലം ആണ്.. വിദേശജോലിയുടെ എന്റെ തുടക്കം പാപ്പുവയിലോട്ടായിരുന്നു.
പക്ഷെ അറിയാത്ത സ്ഥലത്തേക്ക് പോകുന്ന പേടി ഉള്ളതുകൊണ്ട് കുവൈറ്റിലോട്ടു വണ്ടി വിട്ടു..
പിന്നെ ഏതൊരു സ്വാമിയേം തൊഴുന്നതിനുമുംപേ അയാളെക്കുറിച്ച് അല്പമെങ്കിലും അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.. കാരണം പിന്നീട് കുറ്റബോധം തോന്നാതിരികാന് നല്ലതായിരിക്കും..
കള്ളന്മാരുടെ ആധിക്യം മൂലം നല്ലവരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരുന്നു..
നന്ദി..വീണ്ടും വരിക..
പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി
അതേതായാലും നന്നായി.. രണ്ടു കഥാപാത്രങ്ങളും കഥയുമായുള്ള കന്ഫ്യൂഷന് വരില്ലല്ലോ... പിന്നെ ആദ്യത്തേതില്‍ ഒന്നാം ഭാഗം മാത്രമേയുണ്ടായിരുന്നുള്ളൂ..
നന്ദി...
സ്നേഹത്തോടെ
ദീപക് രാജ്
ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ ....
അങ്ങനെ സംഭവിച്ചിട്ടില്ല.
ചിലപ്പോള്‍ അങ്ങനെയാണ് ,
ഒരെ കാലഘട്ടത്തില്‍ ഒന്നില്‍കൂടുതല്‍ അവതാരങ്ങള്‍ ഉണ്ടാവും അല്ലെ? കഴുത്ത് ഞെരിക്കുകയല്ല ഒന്ന് മറ്റൊന്നിനെക്കാള്‍ ശ്രേഷ്ടവും അല്ല,പിന്നെയോ സമയദോഷമാവും അല്ലെ?
ഇഷ്ടപ്പെട്ടു ദീപകേ,ഒരുപാട് പേര് ഈ പോസ്റ്റ് വായിക്കട്ടെ,കപടതയുടെ മുഖം ആര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ ഉപകരിച്ചാല്‍ അത്രയും നല്ലത്
അതാണ് എന്നെ ആകര്‍ഷിച്ചത്
പ്രിയ മാണിക്യം ചേച്ചി..
സംഭവിച്ചതായാലും ഭവിച്ചതായാലും മരിച്ചു എന്നത് സത്യം.. അതുകൊണ്ട് മാറ്റം വരുത്തി മിനുക്കി വീണ്ടും വലുതാക്കി പോസ്റ്റി.. പക്ഷെ സമയദോഷങ്ങളെ മനുഷ്യ ദൈവങ്ങള്‍ മുതലെടുക്കുകയാണല്ലോ..
നന്ദി..
പ്രിയ അരുണ്‍ കായംകുളം
അതാണ്.. ഇതു മൂലം (ആഗ്രഹം ആണ്) ഒരു മാറ്റം വരാനായാല്‍ കൊള്ളാം.. മതവും വിശ്വാസവും പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മനുഷ്യ ദൈവങ്ങള്‍ ചിലപ്പോള്‍ വിനാശകാരികള്‍ ആവാറുണ്ട്.. തീവ്രവാദികള്‍ക്കും ആമുഖം സ്വീകരിക്കാമല്ലോ..
നന്ദി..
സസ്നേഹം
ദീപക് രാജ്
Post a Comment