Wednesday, January 28, 2009

50.കമലഹാസനും മാധവനും പിന്നെ ഞാനും

"പ്രീയപ്പെട്ടവരെ ഇതെന്‍റെ അമ്പതാമത്തെ പോസ്റ്റ് ആണ്.
ഇത്രയും കാലം എന്നെ സഹിച്ചവരോട് നന്ദി പറയട്ടെ.
എനിക്കു പറ്റിയ ഒരൊ അമളികളും ഞാന്‍ തമാശയായി
എടുക്കുമെങ്കിലും ഇതെനിക്ക് അത്ര തമാശയായ് എടുക്കുവാനായില്ല.
എന്നാലും നിങ്ങളുമായി പങ്കു വയ്ക്കുന്നു.."

ഞാന്‍ അബുദാബിയില്‍ നിന്നു അയര്‍ലണ്ടില്‍ പോകാന്‍ തീരുമാനിച്ചപ്പൊള്‍
വീണുകിട്ടിയ രണ്ടുമാസത്തെ ഇടവേളയില്‍ (വിസയ്ക്കും മറ്റുമായി) വെറുതെനാട്ടില്‍ വായില്‍നോക്കിനടക്കാതെ കാരീയര്‍ എന്‍ഹാസിനായി എന്തെങ്കിലും കൊഴ്സ് പഠിയ്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ഗള്‍ഫ്കാരന്‍ രണ്ടുമാസത്തില്‍ കൂടുതല്‍
നാട്ടില്‍ നില്‍ക്കുമ്പൊള്‍

“ലവന്‍ ഇനി തിരികെ പോകുമോടെ...? അതോ കട്ടയും പടവും
മടക്കി നാട്ടില്‍ കുറ്റിയടിക്കുമൊ..?"


എന്ന മട്ടിലുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നതിലും നല്ലത് എന്തെങ്കിലും കോഴ്സിനായി പോകുന്നതാണെന്നു തോന്നി.

പക്ഷെ ജോലിയുമായി ബന്ധമുള്ള കൊഴ്സ് ചെന്നയിലും ബാംഗളൂരും ഉണ്ടെന്നു മനസിലായിയെങ്കിലും ചെന്നൈ തന്നെ തെരഞ്ഞെടുത്തു. അല്പം തമിഴ് അറിയാം എന്നുള്ളതു തന്നെ കാരണം. അങ്ങനെ ഇന്‍സ്റ്റിട്യൂട്ടില്‍ വിളിച്ചു ഞാന്‍ വരുന്ന കാര്യം അറിയിച്ചു. മദ്രാസ് മെയിലില്‍ അങ്ങനെ ഞാനും ചെന്നയില്‍ എത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് കോടമ്പാക്കത്താണ്.നമ്മുടെ സിനിമാക്കാരുടെ മായികലോകം.
നമ്മുടെ ഷക്കീല ചേച്ചിയൊക്കെ താമസിക്കുന്ന കോടമ്പാക്കം.
ടാക്സിക്കാരന്‍ എന്നെ എങ്ങും അധികം കറക്കാതെ നേരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടെത്തിച്ചു.

ഗള്‍ഫില്‍ നിന്നും വന്നിട്ടു ഒരാഴ്ചപൊലും ആയിട്ടില്ല എന്നതും തമിഴ്നാട്ടില്‍ ആദ്യം പൊകുന്നു എന്നതും കൊണ്ട് അല്പം അഴകിയ രാവണന്‍ ആയിത്തന്നെ ഓഫീസില്‍ കയറി ചെന്നു.

റിസപ്ഷനില്‍ ഇരിക്കുന്ന തമിഴ്പെണ്‍മണിയൊട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ ഫീസും വാങ്ങി അഡ്മിഷനും തന്നു. എന്നിട്ടു എനിക്കു താമസ സൗകര്യം എന്‍റെ കൊഴ്സ് റ്റ്യൂട്ടറും കൂടിയായ
മാഷ് ശരിയാക്കിതരുമെന്നറിയിച്ചു. (താമസ്സം ഏര്‍പ്പെടുത്തും എന്നു മുമ്പെ സമ്മതിച്ചിരുന്നു) ഇതിനിടെ നമ്മുടെ തമിഴ് പൊണ്‍കൊടി വെറെ ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു . സംസാരത്തില്‍
നിന്ന് പെണ്ണൊരു സംസ്സാരപ്രിയയാണെന്നു മനസ്സിലായി.അതൊ ഇനി റിസപ്ഷനില്‍ ഇരിക്കുന്നതുകൊണ്ട്
അങ്ങനെ സംസാരിക്കുന്നതാണൊ.. അറിയില്ല.. അതിനിടയില്‍ ചിരിച്ചുകൊണ്ട് എന്നൊട് പറഞ്ഞു.

“ഊങ്കളെ പാത്താല്‍ മാധവന്‍ മാതിരി ഇറുക്കെ..”

എന്നെ ഊതാന്‍ പറഞ്ഞതാണോ?. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.
ഇനി അധവാ മാധവന്‍ കേട്ടാല്‍ മാനഹാനിയ്ക്കു കേസ് കൊടുക്കുമോ എന്നൊരു പേടിയും ഇല്ലാതില്ല.

അവസാനം എന്നെ പഠിപ്പിക്കാനുള്ല മാഷും വന്നു. ഒരു ചുള്ളന്‍.അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള നല്ലൊരു ലൊഡ്ജില്‍ പൊയി.അവിടുത്തെ അല്പം പൊഷ് ആയ ലൊഡ്ജ് ആണ്. മലയാളത്തിലെ വളരെയെറെ നടന്മാര്‍ കോടമ്പാക്കത്തു വരുമ്പൊള്‍ താമസിക്കുന്ന ലോഡ്ജ് ആണ്.
അതുപൊലെ തമിഴിലെയും ബി.ഗ്രെഡ് നടന്മാരും നടികളും സംവിധായകരും താമസിക്കുന്ന ലോഡ്ജ് ആണത്. (അവിടെ വച്ച് ചില മലയാള നടന്മാരെയും കാണാന്‍ കഴിഞ്ഞു.)

പിറ്റേന്നു ക്ലാസ്സില്‍ യാദൃശ്ചികമായി നമ്മുടെ മാഷ് തമിഴ് സിനിമയെ പറ്റി പറഞ്ഞു. പുള്ളി തമിഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ മെംബറാണ്. നമ്മുടെ ശിവാജിയിലും അന്ന്യനിലും ഒക്കെ ചിന്ന ചിന്ന വേഷങ്ങള്‍ ചെയ്തതുമാണ്.
ഇതൊക്കെപറഞപ്പൊള്‍ ഞാന്‍ പതിയെ എന്‍റെ അഭിനയമോഹം ഒന്നുപറഞു. അഥവാ വല്ലതും നടന്നാല്‍
ഒത്തില്ലെ. പോയാല്‍ ഒരു വാക്കു.കിട്ടിയാല്‍ എന്റമ്മെ.. പറയാന്‍ വയ്യ ..ആകെ രോമാഞ്ചം,.

പക്ഷെ പുള്ളിക്കാരന്‍ ആകെയൊന്നു നോക്കി.
എന്നിട്ടു എന്നൊട് യൂണിയന്‍ മെമ്പര്‍ഷിപ്പിനെയും മറ്റും പറഞ്ഞു
നമ്മള്‍ എന്തിനും എതിനും സമ്മതം.
അന്നു വെള്ളിയാഴ്ചയായിരുന്നു.ഞായറാഴ്ച പുള്ളിയുടെ ഒരു പരിചയക്കാരനെ കാണണം എന്ന തീരുമാനമായി..

ഞാന്‍ അതിനുമുമ്പെ അല്പം ഒരുക്കങ്ങള്‍ ഒക്കെ നടത്തി. ഒരു ആയിരത്തിനാന്നൂറ് രൂപ കൊടുത്തു ഒരു
ഗൊള്‍ഡന്‍ ഫേഷ്യല്‍. അവിടുത്തെ മുന്തിയ സലൂണീല്‍ ഒരു ഹെയര്‍ സ്റ്റൈലിങ്. ആവകയിലും അഞ്ഞൂറ് രൂപ
ചീറ്റി കിട്ടി.(മുടിവെട്ട്,ഷേവിംഗ്. അല്ലറ ചില്ലറ സൂത്രങള്‍)
പിന്നീട് എപ്പൊഴും കൈയില്‍ കൊണ്ടുനടക്കുന്ന പെന്‍ ഡ്രൈവില്‍ നിന്നും ഒരു നാലു ഫൊട്ടൊ വലുതായി പ്രിന്‍റ്
എടുപ്പിചു. അതില്‍ ഒന്നു ഇവിടെ ഞെക്കിയാല്‍ കാണാം.അങാനെയും ഒരു എഴുനൂറു രൂപ ചീറ്റി.

ഞായറാഴ്ച അണിഞൊരുങി ഫെരാരി പെര്‍ഫ്യൂം ഒക്കെയടിച്ചു നേരേ നമ്മുടെ മാഷ് പറഞ്ഞ ആളെ കാണാന്‍ അവിടുത്തെ അല്പം നല്ല ഹൊട്ടലില്‍ ചെന്നു. നല്ലൊരു കട്ടബൊമ്മന്‍ പാണ്ടിയും നമ്മുടെ മാഷും അവിടെ എന്നെ പ്രതീക്ഷിച്ച് ഇരിപ്പുണ്ട്‌. എന്നെ കണ്ടു നമ്മുടെ പാണ്ടി വെളുക്കെ ചിരിച്ചു.

കേരളത്തിലെ ഹോട്ടലുകളില്‍ പാത്രം കഴുകുന്ന പാണ്ടികളെ അപ്പൊള്‍ ഓര്‍മ്മ വന്നു.അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭവ്യതയൊട് ഇരുന്നു ഒരു വണക്കം അടിച്ചു. കൊണ്ടുപൊയ ഫോട്ടോകള്‍ എല്ലാം
തുറന്നുകാട്ടി. അതുകണ്ടപ്പോള്‍

“ഇതെല്ലം യേതുക്ക് അയ്യ,.. ഒന്നും തെവയില്ല ..ഇവന്‍ എല്ലാം സൊല്ലിയിരുക്കു..”

നമ്മുടെ മാഷിനെ ചൂണ്ടി സിനിമാ പാണ്ടി പറഞ്ഞപ്പോള്‍ മാഷും തലകുലുക്കി. ഞാന്‍ ഒന്നു ഞെട്ടി. എന്‍റെ ഫോട്ടൊ വേണ്ടായോ.. അപ്പൊള്‍ ഇനി വല്ല ഷക്കീല പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണൊ
ദൈവമെ..
“ഒന്നാമതെ കല്യാണം ഒക്കെ കഴിഞു.പണ്ട് ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.. ഇപ്പൊല്‍ വല്ല എടാ കൂടത്തിലും
അഭിനയിച്ചാല്‍ കഴിഞ്ഞു.. അവസാനം ഞാന്‍ ഗതികെട്ടു ചോദിച്ചു,.

അപ്പൊ.. അയ്യ ഞാന്‍ എന്ന പണ്ണണം

“ഒന്നും ഇല്ല....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയനില്‍ ചേരണം.അത് താന്‍. അപ്പുറം ഏതാവത് ചിന്ന ചിന്ന റോള്‍ ഇരുന്നാല്‍ കണ്ടിപ്പാ ഊങ്കളെ കൂപ്പിടും .. "

അപ്പോള്‍ ഈ നാശം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എര്‍പ്പാട് ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ആണെന്നു പിന്നീടാണു മനസിലായത്‌...
ഏതായാലും ആ പാണ്ടിയ്ക്കും നമ്മുടെ വാധ്യാര്‍ക്കും പാര്‍ട്ടി കൊടുത്ത വകയില്‍ കൈയില്‍ നിന്നും
പൊയതെത്ര എന്നു പറയുന്നില്ല .

കൂടുതല്‍ വിഡ്ഡിത്തരം വിളമ്പാന്‍ വയ്യാ..
ഹോട്ടലില്‍ നിന്നു റൂമിലെക്കു നടക്കുന്നതിനിടയില്‍ വഴിവക്കില്‍ ഒട്ടിച്ചിരിക്കുന്ന ദശാവതാരത്തിന്‍റെ പോസ്റ്ററില്‍
ഇരുന്നുകൊണ്ട് നമ്മുടെ കമലഹാസന്‍റെ പത്തുതലകളും എന്നെ നോക്കി കൊഞ്ഞണം കുത്തുന്നതുപൊലെ തോന്നി.

അതൊടെ എന്‍റെ സിനിമാ മോഹത്തിന്‍റെയും അവസാനമായി..

വാല്‍ക്കഷ്ണം: എന്ന് കരുതി ആരെങ്കിലും അഭിനയിക്കാന്‍ വിളിച്ചാല്‍ ഇനിയും വയ്യെടാ എന്ന് പറയത്തക്ക അഹങ്കാരമോ നിന്ദയോ എനിക്കില്ല കേട്ടോ..

33 comments:

ദീപക് രാജ്|Deepak Raj said...

പ്രീയപ്പെട്ടവരെ, എന്‍റെ അമ്പതാം പോസ്റ്റ് ആണിത്.. ബ്ലോഗാന്‍ തുടങ്ങിയിട്ട് അഞ്ചു മാസമായി. എനിക്കുണ്ടായ ഒരു സിനിമാനുഭവം നിങ്ങളുമായി പങ്കുവെയ്ക്കുന്നു..നന്ദി..

മാണിക്യം said...

ദീപക് ഈ ബ്ലോഗില്‍ ഒരു തേങ്ങാ
അതെന്റെ വക ആവട്ടെ അന്‍പതാം പോസ്റ്റിനു ആശംസകള്‍
(((((ഠേ)))))
(((((ഠേ)))))
(((((ഠേ)))))

എം.എസ്. രാജ്‌ | M S Raj said...

കണ്ടോ ഞാന്‍ ദേ തേങ്ങായുമായിട്ടു വന്നതാരുന്നു, ഇതിനി പിന്നെ അടിക്കാം... ശ്ശെ..!

എം.എസ്. രാജ്‌ | M S Raj said...

ആ ബെസ്റ്റ്..!!
ഇനിയിപ്പോ സിലുമായിലും കൂടി അഭിനയിക്കാത്തതിന്റെ കൊറവേ ഉള്ളൂ..!

Calvin H said...

ആ ലിങ്കിലുള്ള ഫോട്ടോയില്‍ മാധവന്റെ ഒരു ഛായ എവിടൊക്കെയോ ഉണ്ട് കെട്ടോ..( എന്റമ്മ എനിക്ക് തന്നില്ല ചായ...പിന്നാ)....

ടൈറ്റില്‍ കണ്ടപ്പോല്‍, മാധവന്‍ എന്ന ടാലന്റഡ് നടന്‍ , കമലഹാസന്റെ കൂടെ കൂടിയ ശേഷം ഡീഗ്രേഡ് ആയ( സിനിമയിലും ജീവിതത്തിലും) കാര്യം എങ്ങാനും ആവും എന്നാ കരുതിയത്

ചങ്കരന്‍ said...

മം .......... നാട്ടിലോക്കെ ദീപക്ക് അഭിനയിച്ച എം എം എസ്‌ ഓടുന്നുണ്ടെന്നാ ഞാന്‍ കേട്ടത്.

മാണിക്യം said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
തലൈവര്‍ ദീപക് നടിച്ച പടം!
റോമ്പ പ്രാമാദം!
കടവുളെ ഇനി അതും!

മാളൂ said...

അന്‍പതാമത്തെ പോസ്റ്റിനു
അഭിനന്ദനങ്ങള്‍ !

Mohamedkutty മുഹമ്മദുകുട്ടി said...

കലക്കി മോനെ അമ്പതാം കുറിപ്പ്.നന്നായി ആസ്വദിച്ചു.പിന്നെ അന്ത അമ്മ സൊന്നതിലും കൊഞ്ച്ചം നിജമിരുക്കു.പാത്താല്‍ അപ്പടി താന്‍ .അച്ഛനു തമിഴ് നാട്ടിലൊന്നും ജോലിയുണ്ടായിട്ടില്ലല്ലോ[???!!!കാര്യമാക്കേണ്ട].പിന്നെ കമലഹാസനും മാധവനും ചേര്‍ന്നാല്‍ നല്ല കോമ്പിനേഷനാ.എനിക്കിഷ്ടപ്പെട്ടിട്ടുണ്ട്.ഇനി ഇപ്പൊ അതിന്റെ കൂടെ നീയും ചേര്‍ന്നാലോ,കലക്കും.പിന്നെ നീയെപ്പോഴും ആ ഷക്കീലയുടെ കാര്യം പറയാറുണ്ടല്ലോ,വല്ല മോഹവും....!ആരോ പറഞ്ഞപോലെ നാട്ടിലോടുന്ന വല്ല “തുണ്ടിലും....?”

Mohamedkutty മുഹമ്മദുകുട്ടി said...

കലക്കി മോനെ അമ്പതാം കുറിപ്പ്.നന്നായി ആസ്വദിച്ചു.പിന്നെ അന്ത അമ്മ സൊന്നതിലും കൊഞ്ച്ചം നിജമിരുക്കു.പാത്താല്‍ അപ്പടി താന്‍ .അച്ഛനു തമിഴ് നാട്ടിലൊന്നും ജോലിയുണ്ടായിട്ടില്ലല്ലോ[???!!!കാര്യമാക്കേണ്ട].പിന്നെ കമലഹാസനും മാധവനും ചേര്‍ന്നാല്‍ നല്ല കോമ്പിനേഷനാ.എനിക്കിഷ്ടപ്പെട്ടിട്ടുണ്ട്.ഇനി ഇപ്പൊ അതിന്റെ കൂടെ നീയും ചേര്‍ന്നാലോ,കലക്കും.പിന്നെ നീയെപ്പോഴും ആ ഷക്കീലയുടെ കാര്യം പറയാറുണ്ടല്ലോ,വല്ല മോഹവും....!ആരോ പറഞ്ഞപോലെ നാട്ടിലോടുന്ന വല്ല “തുണ്ടിലും....?”

അനില്‍@ബ്ലോഗ് // anil said...

അതു ശരി,
ആ പോട്ടത്തിനു പിന്നില്‍ ഇങ്ങനെ ചില കഥകള്‍ ഉണ്ടായിരുന്നല്ലെ !
ഏതായാലും ശ്രമം ഉപേക്ഷിക്കണ്ട.
:)

Dr. Prasanth Krishna said...

ബസ്റ്റ് കണ്ണാ ബസ്റ്റ്. ഉത്തരത്തേല്‍ ഇരുന്നത് എടുക്കാനും പറ്റിയില്ല കക്ഷത്തില്‍ ഇരുന്നത് പോകുകയും ചെയ്തു.

Sureshkumar Punjhayil said...

Ithu kalakki... Pakshe moham upekshikkenda ketto...!!!

...... said...

ആദ്യത്തെ ഉദ്യമം പൊളിഞ്ഞെന്നല്ലേയുള്ളു. ഇനിയും ചാന്‍സുണ്ട്.

smitha said...

ശോ ......... ഇന്ത്യന്‍ സിനിമയുടെ തീരാ നഷ്ടം ,മാധവനും, കമലഹാസനും പകരം വക്കാന്‍ ആര് എന്നാ ചോദ്യത്തിനു ആന്‍സര്‍ കിട്ടീതയിരുന്നു ,ഇനി ഇപോ അയര്‍ലണ്ട് ല് ഒക്കെ പോകാന്നു വച്ചാ .......

ശ്രീക്കുട്ടന്‍ | Sreekuttan said...

അന്‍പതാം പോസ്റ്റിന് ആശംസകള്‍ ‍..
നടികര്‍ തിലകം..
മൂത്ത ദളപതി..(പ്രായം കൊണ്ടേ..)
സ്റ്റൈല്‍ മന്നന്‍..
ഡി.കെ.രാജ്....

Senu Eapen Thomas, Poovathoor said...

മാധവന്റെ ഛായയെ... ഇതാ പറയുന്നത്‌ ദീപക്ക്‌ ഒരു പൊങ്ങനാണെന്ന്... ഇത്രയും സ്മാര്‍ട്ടായ എന്നോട്‌ ഈ വക ഒന്നും ഇന്നു വരെ ആരും പറഞ്ഞിട്ടില്ലല്ലോ.. അതാ പറയണത്‌ വല്ല പെണ്ണുങ്ങളും പറയുന്നത്‌ കേട്ട്‌ ഇല്ലാത്ത ഛായ നമ്മള്‍ സ്വയം ഉണ്ടാക്കരുത്‌.... കേട്ടിട്ടില്ലെ അറിയാത്ത പിള്ള ചൊറിയുമ്പം അറിയുമെന്ന്...കമലഹാസന്റെ ദശാവതാരത്തിലെ തല കൊഞ്ഞനം അല്ലെ കുത്തിയുള്ളു..ഭാഗ്യം നിയമസാമാജികരെ ആരും കാണാഞ്ഞത്‌...

പിന്നെ ഗോള്‍ഡ്‌ ഫേഷ്യന്‍ ചെയ്ത്‌ ആ മുഖം അത്രയെങ്കിലും മെച്ചപ്പെട്ടല്ലോ...അത്‌ തന്നെ ഭാഗ്യം.

അമ്പതാമത്തെ ദീപക്കിന്റെ പോസ്റ്റ്‌ ദേ എന്റെ വക ചിയേഴ്സ്‌... ദൈവം 500, 5000, 50000 പോസ്റ്റുകള്‍ പോസ്റ്റാന്‍ ഇനിയും ഇത്തരം മണ്ടത്തരങ്ങളില്‍ ചാടിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ആശംസകളോടെ....

സെനു, പഴമ്പുരാണംസ്‌.

Typist | എഴുത്തുകാരി said...

അമ്പതാം പോസ്റ്റിനു് ആശംസകള്‍.
അപ്പോള്‍ ആ മുഖത്തിനു പിന്നില്‍ ഒരു മഹാനടന്‍ ഒളിഞ്ഞിരുപ്പുണ്ടല്ലേ?

ബൈജു സുല്‍ത്താന്‍ said...

അല്ലാ..മാധവന്റെ ഒരു ഛായയുണ്ടോ ശരിക്കും..? ഒന്നു തിരിഞ്ഞിരിക്കൂ..നോക്കട്ടേ..

പകല്‍കിനാവന്‍ | daYdreaMer said...

ഇനിയും സമയമുണ്ട് കേട്ടോ... :)
ആശംസകള്‍... അന്‍പതിന്റെ നിറവില്‍...!!

[ സജീഷ് | sajeesh ] said...

ന്ഹാ... നല്ലൊരു നടനെ അങ്ങനെ കിട്ടാതെ രക്ഷപ്പെട്ടു... സോറി നഷ്ടപ്പെട്ടു.... അത് കൊണ്ടെന്താ...നല്ലൊരു പോസ്റ്റ് കിട്ടിയില്ലേ... ഹാല്‍ഫ്‌ സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍...

nandakumar said...

അഞ്ചു മാസം കൊണ്ട് 50 പോസ്റ്റോ?? അണ്ണാ തച്ചിനിരുന്നു പണിയാണല്ലോ??? ;)

പോസ്റ്റ് കൊള്ളാം. പിന്നെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി ജീവിതം തുടങ്ങിയാല്‍ ഒടുങ്ങുന്ന വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തന്നെയായിരിക്കും.

(നേരം കിട്ടിയാല്‍ ഈ പ്രൊഫൈല്‍ ഒന്നു നോക്കു

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?

അഭയാര്‍ത്ഥി said...

അണ്ണൻ കലക്കുവാണല്ലോ? ഷക്കീലചേച്ചീടെ ബ്ലോഗ് കണ്ടാരുന്നോ http://i-am-shakeela.blogspot.com/
ആശംസകൾ

കാപ്പിലാന്‍ said...

:)

ഏറനാടന്‍ said...

ദീപക് രാജ് അന്‍പതാം പോസ്റ്റ് ഉഷാറായി. ദീപക് രാജ് ഒരു തോല്‍‌വി വന്നപ്പോള്‍ പിന്മാറിയത് ശരിയായില്ല. സിനിമാ രംഗത്തിനും സിനിമാ അരാധകര്‍ക്കും ഒരു തീരാനഷ്ടമായില്ലേ? :)

പണ്ട് പണ്ട് ഇതേപോലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയതും നാല്പതിലേറെ സീരിയല്‍സ്, വിരലിലെണ്ണാവും ഫിലിംസ് ഒക്കെ ചെയ്ത് നട്ടം തിരിഞ്ഞ എനിക്ക് ഇതുവായിച്ചപ്പോള്‍ ചിരി അടക്കാന്‍ പറ്റിയില്ലാട്ടോ..

Kiranz..!! said...

ദീപക്കേ ഇപ്പോ നോക്കുമ്പോ എവിടുന്നോ ഒരു മാധവൻ ലുക്കുണ്ട് കേട്ടോ,അയർലണ്ടിൽ പോയത് ദക്ഷിണേന്ത്യൻ ചലച്ചിത്രശാഖക്ക് ഒരു നഷ്ടമാവാനുള്ള വകുപ്പുണ്ടായിരുന്നത് ഇനി തിരക്കഥയിലൂടെ പരിഹരിക്കാനുള്ള സ്കോപ്പുണ്ടാകാനാശംസകൾ.!

jayanEvoor said...

ദീപക്...

50 തികച്ചതിന് ആദ്യമേ അഭിനന്ദനങ്ങള്‍!

ഒത്താല്‍ സില്‍മേലും ഒരു കൈ നോക്കപ്പീ...

ഉപ ബുദ്ധന്‍ said...

എന്തിനാ ദീപക് അണ്ണന് മാധവന്‍റെ പോലെ ഉണ്ടെന്ന് പറയുന്നത്.

മാധവന്‍ ദീപക് അണ്ണന്‍റെ പോലെ എന്ന് പറ.
നമുക്കൊക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഇല്ലേ?

എതിരന്‍ കതിരവന്‍ said...

ആയിരത്തിനാനൂറു രൂപാ കൊടുത്തുള്ള ഫേഷ്യൽ കൊണ്ട് ഇത്രേം ഗ്ലാമറ് വരുമോ? ആ കടേടെ അഡ്രസ് ഒന്നു തരണേ. പിന്നെ തല മാന്തിപ്പറിക്കുന്ന പോസാണോ ജൂണിയർ ആർടിസ്റ്റ് തെരഞ്ഞെടുപ്പ് കാറ്ക്കു വേണ്ടത്? (ഏറനാടന്റെ മുടി തിൻ ആയി വരുന്നതിന്റെ രഹസ്യം പിടി കിട്ടി).

എനിയ്ക്കു കമലാഹാസന്റെ അതേച്ഛായയാണെന്ന് പലരും പറയുമായിരുന്നെന്ന് ഒരിയ്ക്കൽ ഭാര്യയോടു പറഞ്ഞു. ഒരു ദയനീയ നോട്ടം നോക്കിയിട്ട് സിനിമാ നടന്റ്ന്റെ ഛായയുണ്ട് പക്ഷേ കമലാഹാസന്റെ അല്ല എന്ന് അവൾ പറഞ്ഞു. ആരുടേതാണെന്നു ചോദിക്കാൻ ധൈര്യം ഇല്ല.

ദീപക് രാജ്|Deepak Raj said...

പ്രിയ മാണിക്യം ചേച്ചി..
ആദ്യ കമന്റിനു നന്ദി. എന്നും ഇങ്ങനെ പ്രോല്സാഹനം വേണം.. അല്ലെങ്കില്‍ ഞങ്ങളൊക്കെ എങ്ങനെ എഴുത്തും.. കാരണം തുടക്കകാരന്റെ ബലം നിങ്ങളുടെ ഒക്കെ പിന്തുണമാത്രം.

പ്രിയ എം.എസ്.രാജെ.
കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ഒരു ചട്ടി.. അത്രേ കരുതിയുള്ളൂ.. ആഗ്രഹം വിട്ടിട്ടില്ല.. നോക്കട്ടെ.. പിന്നെ ഓട്ടോ ഗ്രാഫിനായി ഓട്ടോ പിടിച്ചു വരുമ്പോള്‍ ഞാന്‍ പറയാം..

പ്രിയ ശ്രീ ഹരി..
ആ ഫോട്ടോ ഞാന്‍ തന്നെ എടുത്തത.. ഈ മുഖം വെച്ചു പോര്‍ട്ടിഫോളിയോ തയ്യാറാക്കാന്‍ പോകാന്‍ പേടിയാണ്.. എന്തായാലും ചായ കുടിച്ചു ചായ കുടിച്ചു അങ്ങനെ ആയി..

പ്രിയ ചങ്കര
ആര്‍ക്കും എസ്.എം.എസ്. പോലും അയക്കാത്ത പാവം എന്റെ എം.എം.എസ്. ഉണ്ടോ.. അയച്ചു തരണേ.. ഉണ്ടാക്കിയ പുള്ളിക്ക് നൂറു യൂറോ കൊടുക്കാം.

പ്രിയ മാളൂ.
നന്ദി..വീണ്ടും വായിക്കണം

പ്രിയ മുഹമ്മദ് കുട്ടി ഇക്ക..
സത്യത്തില്‍ ഞാന്‍ താമസിച്ച ഹോട്ടലിനടുത്താണ് ഷകീല താമസിക്കുന്നത്. "ഷക്കീല ദേവി ദര്‍ശനം" കിട്ടാന്‍ ഭാഗ്യം ഉണ്ടായില്ല.. നോക്കട്ടെ..

പ്രിയ അനില്‍@ബ്ലോഗ്
അതാണ്‌ അന്നൊരു ഫോട്ടോ കൊടുത്തിരുന്നത്.. ശ്രമം ഉപേക്ഷിച്ചില്ല.. നോക്കട്ടെ.. നടന്നാല്‍ ഭാഗ്യം.. അതിമോഹമാണ് മോനേ ദിനേശാ എന്ന് പറയല്ലേ..

പ്രിയ പ്രശാന്ത് ആര്‍ കൃഷ്ണ
കക്ഷത്തില്‍ ഇരുന്നത് പോയകൊണ്ട് ഒരു ഗുണമുണ്ടായി.. ഇനി ധൈര്യമായി ഉത്തരത്തില്‍ ഇരിക്കുന്നതിനെ എടുക്കാന്‍ ശ്രമിക്കാം.

പ്രിയ സുരേഷ് പുഞ്ഞയില്‍
ഇല്ല ഇതുവരെ കളഞ്ഞിട്ടില്ല.. അടുത്ത വര്‍ഷം ഓസ്ട്രലിയയിലോട്ട് ഒരു പറിച്ചു നടല്‍ ഉണ്ട്. അതിന് മുമ്പ് നടന്നാല്‍ കൊള്ളാം.. ഇല്ലെങ്കില്‍ പിന്നെ ഹോളിവുടില്‍ മാത്രമെ നോക്കൂ.. അല്ലാതെ പിന്നെ..

പ്രിയ ഹരിത
കളഞ്ഞിട്ടില്ല.. നടക്കട്ടെ.. ഒരു നാള്‍ നടക്കുമെന്ന് വിശ്വസിക്കുന്നു.

പ്രിയ സ്മിത.
ഹൊ ആര്‍ക്കറിയാം. ഇനി മാധവനല്ല നമ്മുടെ ലിയനാര്‍ഡോ ഡി കാപ്രിയോ (ടൈറ്റാനിക് ) ആവനാണോ വിധി.. ദൈവത്തിന്റെ കാര്യം ആര്‍ക്കറിയാം.

പ്രിയ ശ്രീകുട്ടാ
ഞാന്‍. കെ.ഡി.രാജ്. എന്നാണു വയ്ക്കുന്നത്.. കേള്‍ക്കുമ്പോള്‍ ഒരു സുഖം വേണ്ടേ.. കുളത്തുമണ്‍ ദീപക് രാജ് എന്ന്.. കൊള്ളാം അല്ലെ.. അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.. പിന്നെ എഴുതാം.

പ്രിയ സീനോ ഈപ്പന്‍ അച്ചായ
സത്യം പിന്നെ അച്ചായന്റെ ഛായയുടെ കാര്യം ഇടയ്ക്ക് ടി.വി.യില്‍ പറയുന്നതു കേട്ടു.
പക്ഷെ ഏത് ബ്രാന്‍ഡ് ആണ്.. കണ്ണന്‍ ദേവനോ അത് ലിപ്ടണോ ?

പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി
ഉണ്ടോ എന്നറിയില്ല.. പക്ഷെ അങ്ങനെ വിശ്വസിക്കാനാ
എനിക്കിഷ്ടം.. ദൈവഹിതം ആര്‍ക്കറിയാം.

ദീപക് രാജ്|Deepak Raj said...

പ്രിയ ബൈജു സുല്‍ത്താനെ
മിടുക്കന്‍ ആണല്ലോ.. പൂരം നടത്തുന്നവനെ ഉടുക്ക് കൊട്ടി വെരട്ടുകയാണോ

പ്രിയ പകല്‍ കിനാവന്‍
നന്ദി.. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെയെന്ന് ആഗ്രഹിക്കുന്നു.

പ്രിയ സജീഷ്..
ഇനിയും ശ്രമം കളഞ്ഞിട്ടില്ല.. എല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാ ഇഷ്ടം..
പ്രിയ നന്ദേട്ടാ
സത്യം ഇതു തന്ന പണി.. പിന്നെ അടുത്ത അമ്പതും ഉടനെ വരട്ടെയെന്ന് ആഗ്രഹിക്കുന്നു. പിന്നെ ഞാന്‍ കണ്ടു ..കിടിലന്‍ വിഡിയോ . അപ്പോള്‍ എന്റെ ഒരു ഫോട്ടോ അയച്ചു തരട്ടെ..

പ്രിയ നാട്ടുകാരന്‍
നന്ദി.. കണ്ടിട്ടുണ്ട്.. തീര്‍ച്ചയായും അവിടെ വീണ്ടും വരാം.

പ്രിയ പാഴ്ജന്മം
നന്ദി.. കണ്ടിരുന്നു.. കിടിലന്‍ സൈറ്റ്. അവിടെ ഷകീല ചേച്ചിയുടെ ഫോട്ടോകള്‍ ഇല്ലെന്നു പരാതിയെ ഉള്ളൂ..

പ്രിയ കാപ്പിലാനെ
ഒരു രണ്ടു രണ്ടേ മുക്കാല്‍ ചിരിയാണല്ലോ.. നന്ദി.

പ്രിയ ഏറനാടന്‍
സത്യം.. പക്ഷെ വിട്ടിട്ടില്ല.. ആര് വിളിച്ചാലും വരില്ലയെന്നു പറയാനുള്ള അഹങ്കാരമോന്നുമില്ല കേട്ടോ.. ഉറപ്പായും പറന്നെത്തും,

പ്രിയ കിരണ്‍സേ
നന്ദി..പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.. എന്നും പ്രാര്‍ഥനയില്‍ ഉണ്ട്.. നടക്കട്ടെ.. എല്ലാം ദൈവവിധി.

പ്രിയ ജയന്‍ ഡോക്ടര്‍
നന്ദി.. നോക്കണം .. നോക്കുന്നു. ഒത്താല്‍ രക്ഷപ്പെട്ടു.

പ്രിയ ഉപബുദ്ധന്‍
നന്ദി.അടിപൊളി.. അങ്ങനെ ഒരു കാലം വന്നാല്‍ ഞാന്‍ ഉപബുദ്ധനെ പൂര്‍ണ ബുദ്ധന്‍ ആക്കും ..

പ്രിയ എതിരവന്‍ ചേട്ടാ..
സത്യത്തില്‍ വേറെ ഒരു വിറ്റ് ഉണ്ട്.. അതെഴുതാന്‍ ധൈര്യം വന്നില്ല. ഞാന്‍ കേറിച്ചെന്നു കൂളായി ഫേഷ്യല്‍ ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ എന്തുചെയ്യുന്നുവെന്ന് തിരക്കി.. മലയാളത്തില്‍ ചിലപടങ്ങളില്‍ ഒക്കെ അഭിനയിക്കുന്നുവെന്ന് ഒന്നു കാച്ചി. അയാള്‍ ആന്ദ്ര കാരന്‍ ആയതു എന്റെ ഭാഗ്യം.. ഒക്കെ അതുപോലെ വിഴുങ്ങി മുഖം നന്നായി മിനുക്കി.. പക്ഷെ മാധവന്റെ കാര്യം പറഞ്ഞില്ല. അല്ലെങ്കില്‍ മുഖം വടിവേലുവിനെ പോലാക്കി തന്നേനെ..

arya dayanand manayathu said...

deepakketta thakarthu...ente nattil ithrayum kazhivulla oral undennu arinjilla..keep it up