Saturday, April 4, 2009

60.(ക്)നോക്കിലെക്കൊരു യാത്ര

അയര്‍ലണ്ടില്‍ വന്നപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു നോക്ക് പള്ളിയിലെക്കൊരു യാത്ര. വളരെ പ്രകൃതിരമണീയമായ പ്രദേശത്തെ മനോഹരമായ പള്ളിയെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത.പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട ലോകത്തെ അപൂര്‍വ്വം
ചില പള്ളികളില്‍ ഒന്നെന്ന പ്രത്യേകത ഇവിടുത്തെ പള്ളിയ്ക്കുണ്ട്. (മറ്റു പള്ളികള്‍ ലൂര്‍ദ് , ഫാത്തിമ പള്ളികള്‍ ആണെന്നാണ് വിശ്വാസം. ഇതിലെ ആധികാരിത ചോദ്യം ചെയ്യരുത് .മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.ഈ പള്ളിയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളെ കുറിച്ചും ഇവിടെ വായിക്കുക)

ഞാന്‍ താമസിക്കുന്ന റിപബ്ലിക്‌ ഓഫ് അയര്‍ലണ്ടിന്റെ തലസ്ഥാനം കൂടിയായ കൌണ്ടി ഡബ്ലിനില്‍ നിന്നും ഏകദേശം ഇരുനൂറ്റി മുപ്പതു കിലോമീറ്റര്‍ ഉണ്ട് പള്ളി സ്ഥിതി ചെയ്യുന്ന കൌണ്ടി മായോയില്‍ എത്താന്‍.

രാവിലെ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ മൂന്നു വാഹനങ്ങളിലായി യാത്രതിരിച്ചു. സാമാന്യം നല്ല കാലാവസ്ഥയായിരുന്നു. പൊതുവേ മങ്ങിയതും തണുപ്പുള്ളതും മഴയുള്ളതുമായ അയര്‍ലണ്ടില്‍ ആറു ഡിഗ്രീ സെല്‍ഷ്യസ് അത്ര മോശം എന്ന് കരുതാറില്ല.പ്രത്യേകിച്ചും ഈ മാര്‍ച്ച് മാസത്തില്‍.

മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു ഒരു താല്‍കാലിക വിശ്രമാസ്ഥാനത്തെത്തി. മനോഹരമായ തടാകമുള്ള ഇവിടെ ഒരു മത്സ്യകന്യകയുടെ ശില്‍പം ഉണ്ട്.


(മത്സ്യകന്യകയുടെ ശില്‍പം)

ഞങ്ങള്‍ കുറെ സമയം അവിടെ ചിലവഴിച്ചു വയറിന്റെ വിളി ശമിപ്പിച്ചു വീണ്ടും നോക്കിലെക്കുള്ള യാത്രയായി. പക്ഷെ തടാകക്കരയില്‍ കൊടുംതണുപ്പ് ആയതിനാല്‍ പിന്നീടുള്ള യാത്രയില്‍ നല്ല തണുപ്പുണ്ടാവുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. മനോഹരമായതും വൃത്തിയുള്ളതുമായ റോഡിന്റെ ഇരുവശവും അത്യന്തം ഭംഗിയുള്ള ഗ്രാമങ്ങള്‍. സമ്മറിന്റെ വരവറിയിച്ചു മിക്ക വൃക്ഷങ്ങളും ചെടികളും പൂത്തു തുടങ്ങിയിരിക്കുന്നു.

റോഡിനിരുവശത്തെയും ഭംഗിയില്‍ മുഴുകി പോയതിനാലാവം സമയം പോയതറിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നോക്കിലെത്തി. നല്ല റോഡും വശങ്ങളിലെ നല്ല കാഴ്ചകളും യാത്ര ഒട്ടും വിരസമാക്കാതെ പോകാന്‍ സഹായിച്ചു.(നോക്ക് പള്ളി)

പള്ളിയുടെ അകത്തേക്ക് കടന്നപ്പോള്‍ തന്നെ മനസ്സിലൊരു ശാന്തത കൈവന്നപോലെ തോന്നി. ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചുവര്‍. വൃത്തിയുള്ള അകവശം. മികച്ച സൌണ്ട് സിസ്റ്റംസ് പ്രാര്‍ഥനകള്‍ എല്ലായിടത്തും എത്തിക്കുന്നു.പള്ളിയില്‍ ഏകദേശം പകുതിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്.സെന്റ്.പാട്രിക് ഡേ ആയതിനാല്‍ ആവാം ഇത്ര തിരക്ക്. പൊതുവേ ഇത്രയും തിരക്കുണ്ടാവാറില്ലയെന്നു അവിടെ കണ്ട ഐറിഷ് വൃദ്ധന്‍ പറഞ്ഞു.എല്ലാ ഐറിഷ് കെട്ടിടങ്ങളേയും പോലെ ഉള്ളിലെയും പുറത്തെയും വൃത്തിയും അടുക്കും ചിട്ടയും നമ്മുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിക്കും. കുറെ നേരം അകത്ത് ചിലവഴിച്ചു പള്ളിയുടെ വെളിയിലറങ്ങി.


(അഭീഷ്ട സിദ്ധിയ്ക്കായി പണമിട്ട്‌ പ്രാര്‍ത്ഥന നടത്തുന്ന കിണര്‍)

പള്ളിയ്ക്ക് വെളിയില്‍ ഒരു കിണര്‍ ഉണ്ട്. ഇതില്‍ പണമിട്ട്‌ പ്രാര്‍ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്തായാലും പണമിട്ട്‌ എന്റെ ഭാഗ്യം പരീക്ഷിച്ചു. ഇനി അതിന്റെ കുഴപ്പം കൊണ്ട് കിട്ടേണ്ട ഭാഗ്യം എന്തിനു വേണ്ടെന്നു വെയ്ക്കണം. പക്ഷെ കിണറിലെ മുകളില്‍ ഒരു നെറ്റ് കൊണ്ട് ഭാഗികമായി മൂടിയിട്ടുണ്ട്‌. കിണറില്‍ വീഴുന്ന യൂറോ ആരും എടുക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ സെറ്റ്അപ്പ്. പണം കള്ളന്മാര്‍ എടുത്താല്‍ അവര്‍ക്ക് ദൈവകോപം കിട്ടില്ലെയെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.

ഇടയ്ക്ക് പള്ളിയ്ക്ക് ചുറ്റും കറങ്ങാന്‍ സൌജന്യമായി ഏര്‍പ്പാടാക്കിയ വൈദ്യുത വാഹനത്തില്‍ ചുറ്റും കറങ്ങി. ഭങ്ങിയായി ലാന്‍ഡ്‌സ്കേപ് ചെയ്ത പൂന്തോട്ടങ്ങളും പച്ചപ്പട്ടു പുതപ്പിച്ചപോലെയുള്ള പുല്‍തകിടികളും. ഇടയ്ക്ക് ഞങ്ങളെ കണ്ടു വാഹനം നിര്‍ത്തിയ ഒരു വൃദ്ധയെ പരിചയപ്പെട്ടു.


(വൃദ്ധ)

ഭാരതീയരെ ബഹുമാനമുള്ള അവര്‍ ഞങ്ങള്‍ ഭാരതീയര്‍ ആണെന്ന് കരുതി തന്റെ ചെറിയ വൈദ്യുത സ്കൂട്ടര്‍ നിര്‍ത്തി. കുറേനേരം ഞങ്ങളോട് സംസാരിച്ചു അവസാനം ഞങ്ങള്‍ക്ക് ആശംസകളും നന്ദിയും പറഞ്ഞു അവര്‍ നീങ്ങി.ഐറിഷ് മനുഷ്യരുടെ സ്നേഹം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരത്തിന് ദൈവത്തോട് നന്ദി പറഞ്ഞു. മുമ്പ് പലതവണ ഭാരതം കണ്ടിട്ടുള്ള അവര്‍ക്ക് ഭാരതീയരെ വളരെയിഷ്ടമാണ്. തന്റെ ബാറ്ററി ഉപയോഗിച്ച് ചലിപ്പിക്കുന്ന ചെറിയ സ്കൂട്ടറില്‍ പള്ളിയുടെ ചുറ്റം കാണാന്‍ വന്നതായിരുന്നു വൃദ്ധ.(മാതാവിന്റെ തിരുശേഷിപ്പ്)
പിന്നീട് ഞങ്ങള്‍ പോയത് മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത് കാണാനായിരുന്നു. തിരുശേഷിപ്പ് ഭിത്തിയിലെ ഭംഗിയായി അലങ്കരിച്ച വേണ്ടവിധം ലൈറ്റിംഗ് ഒക്കെ ചെയ്തു വച്ചിരിക്കുന്നു. മാതാവിന്റെ ഭൌതിക അവശിഷ്ടത്തിന്റെ ഭാഗമെന്നു കരുതുന്ന ഇത് വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെയധികം വിശ്വാസികള്‍ ഇവിടെ വന്നു മുത്തം കൊടുക്കുന്നത് കണ്ടു.


(പള്ളിയിലെ വലിയ കുരിശ്)
പള്ളിമുറ്റത്ത് വളരെ ഉയരമുള്ളതും ഭംഗിയേറിയാതുമായ ഒരു കുരിശുണ്ട്.കുരിശിന്റെ വലിപ്പത്തെകുറിച്ച് ധാരണകിട്ടാന്‍ അടുത്തുള്ള മരങ്ങളുമായും മറ്റും താരതമ്യം ചെയ്യേണ്ടി വരും. അത്ര വലുപ്പമുള്ളതാണ് ഈ കുരിശ്. ചെറിയ ചുറ്റുമതിലോട് കൂടിയ ഈ കുരിശ് യൂറോപ്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്.

(1979ല്‍ മാര്‍പ്പാപ്പ വന്നപ്പോള്‍ പള്ളിയ്ക്ക് നല്‍കിയ സ്വര്‍ണ്ണപനിനീര്‍ പുഷ്പം)
1979ല്‍ മാര്‍പാപ്പ നോക്ക് പള്ളി സന്ദര്‍ശനം നടത്തി. പ്രസ്തുത സന്ദര്‍ശനത്തില്‍ നല്‍കിയ സ്വര്‍ണ്ണ റോസാപൂവ് ഭിത്തിയില്‍ ഒരു മനോഹരമായ അറയുണ്ടാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

അതിനു ശേഷം മാതാവിന്റെകാല്‍ പതിഞ്ഞതെന്നു കരുതുന്ന കല്ലും, മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന ഭിത്തിയും കണ്ടു.(പുതുക്കിപണിഞ്ഞ പള്ളി)
പഴയ പള്ളി പൊളിച്ചു പുതിയത് പണിഞ്ഞെങ്കിലും മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന പഴയപള്ളിയുടെ ഭിത്തി നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പുതിയത് പണിഞ്ഞത്.


(മാതാവിന്റെ പ്രതിമ)

മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന കരുതുന്ന പള്ളിയുടെ ഉള്‍വശത്ത് മാതാവിന്റെ വലിയ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. കരുണാമയിയായ മാതാവിന്റെ സമീപത്തു രണ്ടു മാലാഖമാരും ഉണ്ട്. പ്രതിമയിരിക്കുന്ന പള്ളിയില്‍ വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു. നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും നിശബ്ദം.


(മാതാവിന്റെ കാല്‍പാദം പതിഞ്ഞ കല്ല്)

മാതാവിന്റെ പാദസ്പര്‍ശനമേറ്റൂവന്നു കരുതുന്ന കല്ലില്‍ ചുംബിക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. മാതാവിന്റെ പാദസ്പര്‍ശനമേറ്റ ശിലയിലൂടെ ആ ചൈതന്യം തങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമമാണത്രെ. എന്തായാലും ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു.

നാല് മണിക്കൂറിലേറെ ചിലവഴിച്ചു ഞങ്ങള്‍ തിരികെ പോന്നു. മനസ്സില്‍ ആത്മീയതയുടെ പുണ്യം നല്‍കിയ ഒരു നല്ല യാത്രയുടെ ഓര്‍മ്മകുറിപ്പുകള്‍ നല്‍കിയ ഒരു ദിവസം അങ്ങനെ എന്നെന്നേക്കുമായി മനസ്സിന്റെ ചെപ്പുകളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയുമായി.

16 comments:

Unknown said...

asamsakal thenga ente vaka

കൂട്ടുകാരന്‍ | Friend said...

വളരെ നല്ല യാത്ര വിവരണം..

പകല്‍കിനാവന്‍ | daYdreaMer said...

നല്ല പള്ളിയാണല്ലോ ദീപക്..
മറ്റൊരു രൂപത്തില്‍ 'വഞ്ചി' പരിപാടി അവിടേം ഉണ്ടല്ലേ... !!

shinu said...

A very good one Deepak.... And the photos were marvellous

ഏ.ആര്‍. നജീം said...

ചിത്രങ്ങള്‍ സഹിതം നല്ലോരു വിവരണം.

നമ്മുടെ പള്ളികളിലും അമ്പലങ്ങളിലും ദര്‍ഗകളിലും ഉള്ള "ദൈവത്തിനും കൈക്കൂലി" സിസ്റ്റം അവിടെയും ഉണ്ടെന്നത് അത്ഭുതം തന്നെ..!

പിന്നെ ആ മത്സ്യകന്യകയുടെ ചിത്രം മത്സ്യവുമായി വലിയ ബന്ധം ഒന്നും കാണിന്നില്ല അല്ലെ..? വല്ല മോഡേണ്‍ ആര്‍ട്ടും ആയിരിക്കും ..

അഭയാര്‍ത്ഥി said...

Very good and informative post. Please Publish more like this. Your photoes are brilliant. Good Luck! Making your Irish life worth living... Good.

മാണിക്യം said...

ദീപക് നന്ദി
നല്ല ചിത്രവും വിവരണവും ..

Muralee Mukundan , ബിലാത്തിപട്ടണം said...

ദീപകിന്റെ ഛായാഗ്രഹണവും,വിവരണവും ചേർന്നപ്പൊൽ നല്ലൊരു യാത്രവിവരണമായി..

ഏറനാടന്‍ said...

നോക്ക് പള്ളീല്‍ക്ക് നോക്കി നോക്കി പോയ വിശേഷം വായിച്ചു, പടങ്ങളും നോക്കിക്കണ്ടു. ആ ബൈക്കോടിക്കുന്ന വൃദ്ധയുടെ നോക്ക് അത്ര ശരിയല്ല, ശരിക്ക് നോക്കി ഓടിക്കാന്‍ പറയൂ, ഇല്ലേല്‍ ഏതേലും നോക്കുകുത്തിയില്‍ പോയി ഇടിക്കും. :)

ദീപക്‌രാജേ ഇനിയും വരട്ടെ അയര്‍‌ലണ്ട് വിശേഷങ്ങള്‍..

ഏറനാടന്‍ said...

നോക്ക് പള്ളീല്‍ക്ക് നോക്കി നോക്കി പോയ വിശേഷം വായിച്ചു, പടങ്ങളും നോക്കിക്കണ്ടു. ആ ബൈക്കോടിക്കുന്ന വൃദ്ധയുടെ നോക്ക് അത്ര ശരിയല്ല, ശരിക്ക് നോക്കി ഓടിക്കാന്‍ പറയൂ, ഇല്ലേല്‍ ഏതേലും നോക്കുകുത്തിയില്‍ പോയി ഇടിക്കും. :)

ദീപക്‌രാജേ ഇനിയും വരട്ടെ അയര്‍‌ലണ്ട് വിശേഷങ്ങള്‍..

|santhosh|സന്തോഷ്| said...

വിവരണവും ചിത്രവും നന്നായി.. നല്ല ചിത്രങ്ങള്‍

“ഭാരതീയര്‍ ആണെന്ന് കരുതി..”
നിങ്ങള്‍ ഭാരതീയരല്ലേ??

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
നല്ല ചിത്രങ്ങളും വിവരണങ്ങളും .
ആ കിണര്‍ കണ്ടിട്ട് നമ്മുടെ കോട്ടയത്തെ കിണര്‍ പോലുണ്ടല്ലോ.

ശ്രീ said...

കൊള്ളാം ദീപക്

Sureshkumar Punjhayil said...

Wonderful dear.. Really nice... Ashamsakal...!!!

ദീപക് രാജ്|Deepak Raj said...

പ്രിയ ഞാനും എന്റെ ലോകവും
ആദ്യ കമന്റിനു നന്ദി.

പ്രിയ കൂട്ടുകാരാ
വീണ്ടും വരണം.

പ്രിയ പകല്‍കിനാവാന്‍
ഞാനും ഇത് കണ്ടപ്പോള്‍ ചിന്തിച്ച കാര്യമാണ്. വിശ്വാസത്തിന്റെ പേരില്‍ പണമൂറ്റുന്നത് ലോകമെമ്പാടും ഉണ്ട്. പല പേരില്‍ പല രീതിയില്‍.

പ്രിയ മേരി
നന്ദി, വീണ്ടും വരണം.

പ്രിയ എ.ആര്‍.നജീം.
അതെ. ലോകമെമ്പാടും ഉണ്ട്. അതിന്റെ വേറെ ഒരു ആങ്കിളില്‍ നോക്കിയാല്‍ അറിയാം. പക്ഷെ വാല്‍ സാധാരണ നാം കാണുന്ന രീതി അല്ല എന്ന് മാത്രം,.

പ്രിയ പാഴ്ജന്മം
വീണ്ടും പോസ്റ്റുകള്‍ ഇടാം. അല്പം തിരക്കിലായിരുന്നു. അതാണ്‌.

പ്രിയ മാണിക്യ ചേച്ചി.
ഇനിയും ഇത്തരത്തില്‍ ഉള്ള പോസ്റ്റുകള്‍ ഇടാം

പ്രിയ ബിലാത്തിപട്ടണം.
നന്ദി. വീണ്ടും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷികാം,

പ്രിയ ഏറനാടന്‍
അതെ പക്ഷെ അവര്‍ നല്ല ഡ്രൈവര്‍ ആണ്. നന്ദി.

പ്രിയ സന്തോഷ്
ഞങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ പക്ഷെ ഇവിടെ മൌറീഷ്യസ്കാരും ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ വേര്‍തിരിച്ചറിയാന്‍ പ്രയാസം ഉണ്ട്. പിന്നെ ശ്രീലങ്കക്കാരും, ബംഗ്ലാദേഷികളും പാകിസ്താന്‍കാരും ഉണ്ട്. നമുക്ക് അവരെ തിരിച്ചറിയാമെങ്കിലും സായിപ്പന്മാര്‍ക്ക് അല്പം പ്രയാസം തന്നെ.

പ്രിയ അനില്‍ @ബ്ലോഗ്
ഹഹ്ഹ . കോട്ടയത്ത് കാരിയാണ് ഭാര്യ. അതുകൊണ്ട് അവളുടെ വീട്ടിലെ കിണര്‍ ആണെന്ന് ധരിക്കും,. അതുകൊണ്ടാണ് ഇവിടുത്തെ കിണര്‍ എന്ന് എഴുതിയത്. നന്ദി,

പ്രിയ ശ്രീ.
നന്ദി,

പ്രിയ സുരേഷ്കുമാര്‍പുഞ്ഞയില്‍
നന്ദി.

എല്ലാവര്ക്കും നന്ദി. വീണ്ടും വരിക.

Unknown said...

good story