Tuesday, December 2, 2008

25.കോര ഉപദേശിയും കര്‍ത്താവും.

(പലരും കേട്ടുപഴകിയ കഥയാവും.പക്ഷെ കേള്‍ക്കാത്തവര്‍ ഒന്നുകൂടെ കേട്ടോളു.ആരോ എഴുതിയ ഒരു പഴങ്കഥ..ഞാന്‍ ഒന്നു മിനുക്കിയെടുത്തു എന്ന് മാത്രം.ആരെയും കളിയാക്കാനല്ല..ഇതിലുള്ളവര്‍ ജീവിച്ചിരിക്കുന്നവരോ ജീവിച്ചുമരിച്ചവരോ അല്ല..സാദൃശ്യം തോന്നിയാല്‍ കര്‍ത്താവ് സമാധാനം പറയട്ടെ..)


നമ്മുടെ കഥാനായകന്‍റെ പേരു കോര.കോര ഉപദേശി.വിശ്വാസം മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യുന്ന ഒരു കര്‍ത്ത്രുദാസന്‍. പത്താം ക്ലാസ്സില്‍ എട്ടുനിലയില്‍ പൊട്ടി തന്നെകൊണ്ട് ഇനി പഠിക്കാനോ ആ നിലയില്‍ വല്ലതും നേടാനോ ആവില്ലെന്ന് തിരിച്ചറിഞ്ഞു സുവിശേഷവേല സ്വീകരിച്ച ഒരു വലിയആട്. (ഈ മഹാനുഭാവന്‍റെ കൂടെ നടക്കുന്നവര്‍ കുഞ്ഞാടുകള്‍..) സ്വയം ആട്ടിടയന്‍ എന്ന് പറഞ്ഞാലും കര്‍ത്താവാണ് ഏറ്റവും വലിയ ആട്ടിടയന്‍ എന്നതുകൊണ്ട് ഇദ്ദേഹത്തെ വലിയാടെന്നു വിളിക്കാനെ എനിക്കാവൂ..

കാര്യം നൂറു പറഞ്ഞാലും പഠിക്കാന്‍ പിന്നോക്കമായിരുന്നെങ്കിലും തിയോളജി പഠിച്ചു (ഇടയ്ക്ക് മറു ഭാഷയും കിട്ടിയത്രേ..ആ വകയില്‍ മഗുടെ,ഷഗുടെ,സന്തല സല സല,ലാമ ലാമ തുടങ്ങിയ ചില മഹത് വാക്കുകളും മലയാളഭാഷയ്ക്ക് കോര ഉപദേശിയുടെതായിട്ടുണ്ട്.(ഇനി അതല്ല ഇവ മലയാളം അല്ലെന്നും മറുഭാഷ എന്നൊരു ഭാഷയില്ലെന്നും വാദിക്കുന്നവരോട് എനിക്കൊന്നെ പറയാനുള്ളൂ...പ്രയ്സ്‌ ദ ലോര്‍ഡ്..ഇവന്‍ പറയുന്നതോ ചെയ്യുന്നതോ ഞങ്ങള്‍ക്കറിയില്ല..നീയെങ്കിലും പറഞ്ഞു തരണേ.)

അങ്ങനെ പതിനാറാം വയസ്സില്‍ തുടങ്ങിയ ദൈവവിളി ഇപ്പോള്‍ നാല്‍പ്പതാംവയസ്സിലും അനസ്യൂതം തുടരുന്നു..പക്ഷെ റാലി സൈക്കിളില്‍ നിന്നു സഞ്ചാരം ബെന്‍സ് കാറിലോട്ടു മാറിയെന്നു മാത്രം..ഇടയ്ക്ക് പലേ കാരണങ്ങളാല്‍ (കടുത്ത മത്സരം മൂലവും,ചില വിദേശ ശക്തികളുടെ കടന്നുകയറ്റം മൂലവും,അതല്ല ചില പ്രാര്‍ത്ഥന സിന്‍ഡിക്കെറ്റുകളുടെ കൂട്ടായ തന്ത്രങ്ങള്‍ മൂലം താഴെക്കിടയിലുള്ള വിശ്വാസികളെ ബ്രാണ്ടേട് വിശ്വാസികള്‍ ആകിയെന്നും വിദേശകുത്തക ഉപദേശികള്‍ ചാനലുകള്‍ വഴിയും പ്രാര്‍ത്ഥനമേളകള്‍ വഴിയും) വമ്പന്‍ ഡിസ്കൌണ്ടുകള്‍ നല്‍കി വിശ്വാസികളെ ചാക്കിലാക്കുന്നുവെന്നും കോര ഉപദേശിയ്ക്ക് ആക്ഷേപം ഉണ്ട്..

തന്മൂലം പ്രവര്‍ത്തന തട്ടകം മാറ്റി നേരെ ഇടുക്കിയിലെ ആദിവാസി കോളനിയിലേക്ക് ഒരു യാത്രനടത്തി..ഒരു കൂട്ടം വിശ്വാസികളും ഉപഉപദേശികളും കൂടി കോരഉപദേശിയുടെ എസി ടൂറിസ്റ്റ് ബസിലായിരുന്നു യാത്ര..അങ്ങനെ പാടിയും ആടിയും സ്വര്‍ഗ്ഗരാജ്യത്തുള്ള തങ്ങളുടെ പ്രിയനേ സന്തോഷിപ്പിച്ചൊരു യാത്ര..(സന്തോഷിച്ചോ അതോ ദൈവ പുത്രനായി ഭൂമിയില്‍ അവതരിച്ചതില്‍ പശ്ചാതപിച്ചോ എന്ന് കര്‍ത്താവ് തിരുമേനിക്ക് മാത്രമെ അറിയൂ..)പൊടുന്നനെ ഡ്രൈവര്‍ (മറ്റൊരു കുഞ്ഞാട്) പാട്ടു നിര്‍ത്തുകയും വണ്ടിയുടെ ബ്രേക്ക് പോയതായി എല്ലാവരെയും വെപ്രാളത്തോടെ അറിയിക്കുകയും ചെയ്തു..

അങ്ങനെ തങ്ങള്‍ അപകടത്തിന്‍റെ നടുക്കടലില്‍ ആണെന്ന് കോരഉപദേശിയ്ക്കും വിശ്വാസിക്കൂട്ടങ്ങള്‍ക്കും അറിയാന്, മനസ്സിലാക്കാന്,അല്ലെങ്കില്‍ വെപ്രാളപ്പെടുവാന് സാധിച്ചു..ഒരു സൈഡില്‍ അഗാധമായ കൊക്ക..മറുവശത്ത് ചെങ്കുത്തായ മല..സാത്താനും കടലിനും ഇടയ്ക്കായ അവസ്ഥ. പെട്ടെന്ന് എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ഇടത്തേയ്ക്ക് ബസ് വെട്ടിച്ചു..പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ബസ് കൊക്കയിലേക്ക് പതിച്ചു..

ആയിരക്കണക്കിന് അടി താഴ്ചയിലേക്ക് ബസ് പതിയ്ക്കുന്നതിനിടയില്‍ നമ്മുടെ കോര ഉപദേശി വെളിയിലേക്ക് തെറിച്ചു..താഴേക്ക് പതിയ്ക്കുന്ന ബസിന്‍റെ കൂടെ കോരയും താഴേക്ക് പതിച്ചു..പക്ഷെ അത്ഭുദം എന്നെ പറയേണ്ടു..ആ കൊക്കയുടെ വശത്ത് നിന്നിരുന്ന ഒരു വടവൃക്ഷത്തിന്‍റെ ശാഖയില്‍ മൂപ്പര്‍ക്ക് പിടികിട്ടി..കിട്ടിയ പിടി മുറുകെ പിടിച്ചു താഴേക്ക് നോക്കി..താഴെ ആയിരക്കണക്കിന് അടി താഴെ പാറയും കാടും അവ്യെക്തമായി കാണാം.. പെട്ടെന്ന് കോരഉപദേശി കര്‍ത്താവിനെ വിളിച്ചു..

വിളിച്ചു എന്ന് പറഞ്ഞാല്‍ പോര..അലറി വിളിച്ചു...കൂടെ മറുഭാഷയും..(തെറിയല്ല. നമ്മുടെ മഗുടെ.ഷഗുടെ..)ഒടുവില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു..

"പ്രിയ മകനെ ...ഞാന്‍ വന്നിരിക്കുന്നു..പറഞ്ഞോളു.."

കര്‍ത്താവിനെ കണ്ട കോര ആകെ കുപിതനായി..

"എന്നാ പണിയാ എന്നാലും കാണിച്ചേ..എന്‍റെ മുഴുവന്‍ സെറ്റ്അപ്പും പോയി..വണ്ടീം വിശ്വാസികളും പോയി..ഇപ്പോള്‍ നിനക്കു വേണ്ടി പാടി പാടി ഞാന്‍ ഇപ്പോള്‍ ഇവിടെ തൂങ്ങി കിടക്കുന്നു.."

കര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞു.

" എനിക്ക് വേണ്ടി പാടി പ്രവര്‍ത്തിച്ചതിനാല്‍ നീ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു..അല്ലെങ്കില്‍ നീയും ആ ബസ്സിനുള്ളില്‍ മറ്റുള്ളവരോട് കൂടി താഴേക്ക് പതിച്ചേനെ.."

"കര്‍ത്താവേ കഥാപ്രസംഗംനിര്‍ത്ത്‌.. എന്നെയൊന്നു നീ താഴെയിറക്കൂ.. എനിക്ക് അധികം നേരം ഇങ്ങനെ തൂങ്ങി കിടക്കാന്‍ വയ്യ..ഞാന്‍ എന്നാ വവ്വാലോ..??"

കോര ഉപദേശിയ്ക്ക് കോപവും സങ്കടവും ഒന്നിച്ചു വന്നു.കര്‍ത്താവ് ഉപദേശരൂപേണ പറഞ്ഞു..

"മകനെ..നീ കൈകൂപ്പി പ്രാര്‍ത്തിച്ചു കൊള്ളൂ..ഞാന്‍ നിന്നെ താഴെയിറക്കാം..ങ്ങ പിന്നെ നിന്‍റെ നിന്‍റെ മറുഭാഷ വേണ്ട... അത് പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കേണ്ട...ഞാന്‍ എത്ര കോരമാരെ കണ്ടിരിക്കുന്നു.."

കര്‍ത്താവിന്‍റെ മുഖത്ത് പ്രസന്നത മാറി കോപം പ്രകടമായി.. പെട്ടെന്ന് കോര കുപിതനായി കര്‍ത്താവിനോടു പറഞ്ഞു..

"ദേ..ഇമ്മാതിരി കന്നത്തരം എന്നോട് പറയല്ലേ..കര്‍ത്താവ് ആണെന്ന് നോക്കുകേല നല്ല പുളിച്ചതെറി ഞാന്‍ പറയും.."

വീണ്ടും ശാന്തനായ കര്‍ത്താവ് കൊരയോടായി പറഞ്ഞു..

"എന്നില്‍ വിശ്വാസമില്ലാത്തവന്‍ നീയെന്നു നമുക്കറിയാമായിരുന്നു..പക്ഷെ ഇത്രയും നാള്‍ എന്നെ പാടിപുകഴ്ത്തിയത് കൊണ്ടു നിനക്കു ഇത്തരം ഒരവസരം തന്നു..വിശ്വാസമില്ലാത്ത നിന്നെ രക്ഷിക്കാന്‍ ദൈവവും വരില്ല.."

കര്‍ത്താവ് അപ്രത്യക്ഷനായി..

"കര്‍ത്താവേ പോകല്ലേ.."

എന്നും പറഞ്ഞു കൈവിട്ടു കൈകൊട്ടി ദൈവത്തെ വിളിച്ച കോരഉപദേശി താഴേക്ക് പതിച്ചു..

"വിശ്വസിക്കേണ്ട സമയത്തു വിശ്വസിക്കണം..പ്രാര്‍ഥിക്കേണ്ട സമയത്തു സമയത്ത് അതാകേണം..അവിശ്വാസികളെ നരകരാജ്യം നിനക്കുള്ളതാകുന്നു.." ഒരശരീരി മുഴങ്ങിക്കേട്ടു.

ഇതില്‍ നിന്നും കിട്ടിയത്..നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

12 comments:

ദീപക് രാജ്|Deepak Raj said...

വിളിച്ചു എന്ന് പറഞ്ഞാല്‍ പോര..അലറി വിളിച്ചു...കൂടെ മറുഭാഷയും..(തെറിയല്ല. നമ്മുടെ മഗുടെ.ഷഗുടെ..)ഒടുവില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു..

"പ്രിയ മകനെ ...ഞാന്‍ വന്നിരിക്കുന്നു..പറഞ്ഞോളു.."

കര്‍ത്താവിനെ കണ്ട കോര ആകെ കുപിതനായി..

"എന്നാ പണിയാ എന്നാലും കാണിച്ചേ..എന്‍റെ മുഴുവന്‍ സെറ്റ്അപ്പും പോയി..വണ്ടീം വിശ്വാസികളും പോയി..ഇപ്പോള്‍ നിനക്കു വേണ്ടി പാടി പാടി ഞാന്‍ ഇപ്പോള്‍ ഇവിടെ തൂങ്ങി കിടക്കുന്നു.."

സുഗേഷ് said...

ദീപക്കേട്ടാ

മനോഹരമായിട്ടുണ്ട്

“മറുഭാഷ“ അതു കലക്കി

അങ്കിള്‍ said...

ങും, നടക്കട്ടെ, നടക്കട്ടെ ദീപക്കേ. വടികൊടുത്ത് അടി മേടിക്കാന്‍ നോക്കുകയാണോ?

അനൂപ് അമ്പലപ്പുഴ said...

eazhuthanullathu ooro line aayi eazhuthiyal pore? bracket ettu ettu enthina kulamakkunne? pinne podippum thogalum chertholuu.... ethra venooo?... thudarnnum eazhuthuka.. koovi koovi theliyuka......

smitha adharsh said...

കര്‍ത്താവ്‌ എന്നാലും ഉപദേശിയെ ഇങ്ങനെ ചതിക്കെണ്ടായിരുന്നു

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
കഥ കേട്ടിട്ടുണ്ട് കേട്ടോ.

ദീപക് രാജ്|Deepak Raj said...

സുഗേഷ്...നന്ദി..സത്യത്തില്‍ എന്‍റെ ചില വിശ്വാസി കുഞ്ഞാടുകള്‍ പ്രാര്‍ത്തിക്കുന്നതിനിടയില്‍ കേട്ടതാ ഈ മറുഭാഷ .."മഗുടെ,ഷഗുടെ,സന്തല സലസല ,ലാമ ലാമ ."
ഇതെന്താ എന്നെനിക്കറിയില്ല..ഒരുതരം ഹിസ്ടീരിയ എന്നാ എന്‍റെ നിഗമനം.

അങ്കിളേ..അവരുടെ കൈകൊണ്ടുള്ള അടിയെക്കാള്‍ നല്ലതല്ലേ ഞാന്‍ കൊടുത്ത വടികൊണ്ടുള്ള അടികൊല്ലുന്നത്.

അനൂപ് അമ്പലപ്പുഴ.
താങ്കളുടെ ഉപദേശം തീര്‍ച്ചയായും കൊള്ളാം..സത്യത്തില്‍ എഴുതി കഴിഞ്ഞപ്പോള്‍ തോന്നി ഇത്രയും ബ്രായ്ക്കെറ്റ് വേണ്ട എന്ന്...തീര്‍ച്ചയായും ഓര്‍മയില്‍ വയ്ക്കും..

സ്മിത ആദര്‍ശ്
വിതച്ചതല്ലേ കൊയ്യാന്‍ പറ്റൂ സ്മിതെ..പാടി നടന്നാലും വിശ്വാസം കുറവാ..സൈക്കിളില്‍ നിന്നു ബെന്‍സിലേക്ക്..അതുനടന്നാല്‍ മതി..ബാക്കിയെല്ലാം വെറും ഓറോട്ട് നാടകം..

അനില്‍ @ബ്ലോഗ്..

ഇതു ഒരു പഴങ്കഥ മാത്രം..ഞാന്‍ ഒന്നു മിനുക്കി കൊഴുപ്പിച്ചു..
അത്രതന്നെ..ഇപ്പോഴത്തെ കച്ചവടവിശ്വാസ പ്രാര്‍ത്ഥനകൂട്ടങ്ങള്‍ക്കിടയില്‍ അല്പം പ്രസക്തി ഉണ്ടെന്നു തോന്നി..അതുകൊണ്ടാ ഒരു പോസ്റ്റാക്കിയത്..

പ്രിയ സുഹൃത്തുക്കളെ നന്ദി..വീണ്ടും വരിക..വായിക്കുക..കമന്റുക..

Senu Eapen Thomas, Poovathoor said...

ക്രിസ്ത്യാനികളെ തെറി പറയാന്‍ ഞങ്ങള്‍ ഒക്കെ ഇപ്പോഴും ഇവിടെ ജീവനോടെ ഉണ്ട്‌. പിന്നെ ഞാന്‍ ഒരു പാസ്റ്റര്‍ കഥ പറഞ്ഞതു ദാ ഇവിടെ ഇപ്പോഴും ഉണ്ട്‌.

http://pazhamburanams.blogspot.com/2008/02/vs.html

ഞാന്‍ എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച്‌ എഴുത്ത്‌ നിര്‍ത്തണ്ട. തുടരുക.

സസ്നേഹം,
പഴമ്പുരാണംസ്‌.

ദീപക് രാജ്|Deepak Raj said...

പ്രിയ സൈനു ഈപ്പച്ച..ഞാന്‍ അവരെ ആക്ഷേപിച്ചതല്ല..അവരുടെ വിശ്വാസങ്ങള്‍ക്കും ഞാന്‍ വിലകല്‍പ്പിക്കുന്നു..വെറും ഒരു തമാശ ആയി എടുത്താല്‍ മതി..

കൊച്ചുമുതലാളി said...

:) നന്നായിട്ടുണ്ട്..

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...

ദീപക് രാജ്|Deepak Raj said...

പ്രിയ കൊച്ചുമുതലാളി

നന്ദി.. ഞാനെന്നും ഉപയോഗിക്കുന്ന ഒരു വാചകമാണ് എന്നോട് പറഞ്ഞത്.. അതില്‍ വളരെ സന്തോഷം.. പക്ഷെ മതത്തിന്‍റെ പേരില്‍ ഞാന്‍ പറ്റിക്കുന്നവരോടും ഇതെപറയൂ..
വീണ്ടും ഇടയ്ക്കിടെ വരണം.. അഭിപ്രായങ്ങള്‍ പറയണം,.
സന്തോഷം..

VINOD said...

kalakii , eni oru marubahsa kaatha njanum edunnudu ,
please read this
http://ownstories.blogspot.com/2009/10/gods-own-country.html