"അതിരാവിലെ തന്നെ ലാപ്ടോപ്പിന് മുമ്പില്‍ തെണ്ടല് തുടങ്ങിയോ"യെന്ന ഭാര്യയുടെ ചോദ്യംകേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
വളരെപ്പെട്ടെന്ന് തന്നെ സൈബര്‍ ഭിക്ഷാടനതിലേക്ക് കടന്നു..
ഡയല്‍അപ്പ് ചെരുപ്പായതിനാല്‍ വളരെ പതിയെമാത്രമേ നടക്കാനാവൂ. ബ്രോഡ്ബാന്‍ഡ് ഉള്ള തെണ്ടികള് പാഞ്ഞുനടന്നാ തെണ്ടുന്നത്..പൊതുവെ എല്ലാവരും വലിയ ജാടക്കാരാ..സ്നേഹം എന്നൊന്നില്ല..തെണ്ടിയാനെങ്കിലും എനിക്കുമില്ലേ ഒരന്തസ്സ്..
"ഡെബോണേയര്ബ്ലോഗ്", "ദേശിബാബ" തുടങ്ങിയവളുമാരുടെ വീടുകളില്‍ ഞാന്‍ പോകാറെ ഇല്ല..വല്ലവനും എന്നെ അവിടെവച്ചു കണ്ടാല്‍ പിന്നെ എനിക്കല്ലേ അതിന്റെ കുറച്ചില്.തന്നെയുമല്ല ഭിക്ഷയുടെ കൂടെ ചില വൈറസുകളും,വോര്മുകളും മാത്രമല്ലത്രെ ട്രോജനുകളും തരുമത്രേ.... അവളുടെയൊക്കെ തലയില്‍ വെള്ളിടി വെട്ടും. ഞാന്‍ മാക്അഫീ അമ്മാവനൊരു ഫ്ലോപ്പി നേര്‍ന്നിട്ടുണ്ട്. നോക്കിക്കോ അവളുമാരുടെ വീട് പൂട്ടും..
കഴിഞ്ഞാഴ്ച അവിടെ തെണ്ടാന്പോയ എന്റെ ചെങ്ങാതിയെ വൈറസ് ബാധിച്ചു അത്യാസന്ന നിലയിലാണത്രെ നമ്മുടെ "സിമാന്‍ടെക്ക്" ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.."നോര്ട്ടന്" ഡോക്ടര്‍ അവസാനം ആവുന്നത് ശ്രമിച്ചാ അവന്റെ ജീവന് രക്ഷിച്ചത്..ഇതിനിടയില്‍ അവന്റെ ഗോസ്റ്റ് എടുത്തെന്നോ,ബാക്കപ്പ് അടിചെന്നോ എന്ന് വേണ്ട അവനെ ഫോര്‍മാറ്റ് വരെ ചെയ്തെന്നാ കേള്‍വി..എന്തായാലും ഞാന്‍ അവിടെങ്ങും തെണ്ടാന്‍ പോകുന്ന പ്രശ്നമില്ല..
ചിലപുത്തന്‍ പണക്കാര് "മലയാളം പടമെന്നും","മല്ലുവിഷന്" എന്നുംചില വീട്പണിഞ്ഞു വെച്ചിട്ടുണ്ട്..തെണ്ടാന്‍ ചെന്നാല്‍ പൈസ എടുത്തു കാണിക്കുക ഒക്കെ ചെയ്യും..പക്ഷെ വാങ്ങണമെങ്കില്‍ അവന്റെ പിന്നാമ്പുറത്ത് ചെല്ലണം. ഞാന്‍ അവന്മാരുടെ ഗോഡൌണ്‍ തോറും "റാപിഡ്ഷെയറിലും","മെഗാഷെയറി"ലുമായി എത്രനേരം വായിനോക്കി നിന്നിരിക്കുന്നു..ചിലപ്പോഴെക്കെ വല്ലതും തരുമ്മേന്നല്ലാതെ വല്ല്യമേനി പറയാനോന്നുമില്ല..
ചിലവീട്ടില്‍ ചെല്ലാനെ പറ്റില്ല.. "പിസിസില്ലിന്","പാണ്ട", "കസ്പെര്സ്കി" തുടങ്ങി എത്രയിനം പട്ടികളെയാ അവര്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്നത്..ചിലയിടത്ത് തീമതിലെന്നു പറയുന്ന "ഫയര്‍വാളും" "ഡിഫെണ്ടര്‍" മതിലും കെട്ടി,അങ്ങോട്ട് നമുക്കു കയറാനെപറ്റില്ല..ഈ തെണ്ടലുകള്ക്കിടയില് വല്ല പത്രവും വായിക്കാം എന്ന് വച്ചാല്‍ ദാ കിടക്കുന്നു അച്ചുതാന്ദനും പട്ടിയും ഉണ്ണികൃഷ്ണനും സന്ദീപും എന്ന് വേണ്ട അഭയും ജോമോനും തുടങ്ങി കൊട്ടൂരാനും പൂത്രുക്കയും വരെ..ഒന്നു സൌകര്യമായി വായിക്കാന്‍ ഒന്നുംഇല്ല..
അതെല്ലാം വായിച്ചാല്‍ മനസമാധാനമായി തെണ്ടാനുള്ള മൂഡും പോകും.. അല്പം സായിപ്പന്മാരുടെ വീട്ടിലെ തെണ്ടലില്‍ വിദേശ വാര്‍ത്തകളും കിട്ടുമെന്നതുകൊണ്ടു അതുമാത്രം ഇപ്പോള്‍ നോക്കാറുണ്ട്..ബി.ബി.സി.സായിപ്പും സി.എന്‍.എന്‍.സായിപ്പും വലിയ കുഴപ്പം ഇല്ല..അല്ലെങ്കിലും മിക്കയിടവും യാചകനിരോധനമേഖല ആയതിനാല്‍ പണ്ടത്തെപോലെ ഒന്നും നടക്കുന്നില്ല.
ചില കൊച്ചുപയ്യന്മാരുടെ ബ്ലോഗ് വീട്ടില്‍ ചെന്നാല്‍ ചെലപ്പോള്‍ ചിരിക്കാനും കീശയില്‍ ഇടാനും വല്ലതും കിട്ടും..പക്ഷെ അവന്മാരും കൌണ്ടര്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്...എത്രതവണ ചെന്നു എവിടുന്നു ചെന്നു എല്ലാം അവന്മാര് കണ്ടുപിടിക്കും..വേഷം മാറിചെന്നാലും ഗുണമില്ല.തെണ്ടലിന്റെ സ്വഭാവം കണ്ടു എതുനാട്ടില്നിന്നെന്നു മാത്രമല്ല ഏത് വീട്ടുനമ്പര്‍ വരെയെന്നു അവന്മാര് കണ്ടുപിടിക്കും..
ഈയിടെയായി തെണ്ടിനടക്കുന്നതിനിടയില് "ഫ്രീലോട്ടോ"യുടെ ചൂതാട്ട കേന്ദ്രത്തില്‍ വളരെ സമയം കളയുന്നത് പതിവാക്കിയിട്ടുണ്ട്.. അവിടെ വെറുതെ സമയം മെനക്കെടല്ലാതെ ഒന്നും കിട്ടിയിട്ടില്ല..ഈയിടെ ആരോ പറയുന്നതു കേട്ടു.ഏതോ ഒരു മെഗാക്ലിക്ക്കാരന് ചേട്ടന്റെ വീട്ടില്‍ ചെന്നു ഇടയ്ക്കിടെ ബെല്ലില്‍ ഞെക്കാമെങ്കില് പണം കിട്ടുമത്രേ..വന്നു തെണ്ടിക്കോ എന്ന് പറഞ്ഞു ബാനറുകളും കെട്ടിയിട്ടുണ്ടത്രേ..എങ്കില്‍ നമ്മുടെ കൂട്ടുകാരെ മുഴുവന്‍ കൊണ്ടു ഞെക്കിക്കണം.വല്ലതും കിട്ടുകയാണേങ്കില് കിട്ടട്ടെ..
"യാഹൂ"അച്ചായന്റെ സ്വഭാവവും മാറിയിട്ടുണ്ട്..പണ്ടൊക്കെ പൈസയോ മെയിലോ മാത്രമെ തരുമായിരുന്നുള്ളൂ ..ഇപ്പോള്‍ കള്ളനോട്ടാ മുഴുവന്‍..ഏതാണ്ട് "സ്പാം" എന്നോ "ജങ്ക്" എന്നോ മറ്റോ...ആര്‍ക്കറിയാം. ചുമ്മാതല്ല അയാള്‍ പൊട്ടി പാളീസ് ആയത്. ഇനി അങ്ങരോട് ഒരിടപാടും വേണ്ട...അക്കാര്യത്തില്‍ പുത്തന്പണക്കാരന് ആണെങ്കിലും ആ "ഗൂഗിള്‍" മേനോന് ഡീസന്റ് തന്നെ.. മെയില്‍ എന്നാല്‍ മെയില്‍ മാത്രം..ജങ്ക് തന്നുകളിപ്പിക്കുന്ന പ്രശ്നമില്ല..
ഈയിടെ ഞാന്‍ തെണ്ടിയല്ല കള്ളനാ എന്നുംപറഞ്ഞു എന്നെ പിടിച്ചു എന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വാങ്ങി എന്തോരം ചതിയാ ചിലഅവന്മാര് ചെയ്തത്..തെണ്ടി ആണെന്ന് മനസ്സിലാക്കിയിട്ടും തെണ്ടിത്തരമല്ലേ കാണിച്ചത്..കുറെ കാശ് അടിച്ച് മാറ്റി..ആരോട് പറയാനാ.ഇനി ഈ തൊഴില്‍ നിര്‍ത്തണം,
പക്ഷെ വേറെജോലി എവിടെക്കിട്ടാനാ.. ആ "മോണ്്സ്റ്റാര്" ചേട്ടനോടും "നൌക്കരി" ചേച്ചിയോടും വല്ലജോലിയും ചോദിക്കണം."ജോബ്സ്ട്രീറ്റില്" ജോലിയും ഇല്ല ഒരു വാഴക്കായും ഇല്ല. ഇപ്പോള്‍ ആ "യുടുബ്" നായരുടെ കടയാ വല്ലആശ്വാസം..വല്ല പാട്ടോ,സിനിമയോ ഒക്കെക്കാണാം.. അയാള്‍ കുടംബത്തില്‍ പിറന്നോനാ..പാവങ്ങള്‍ വന്നു പടംകണ്ടിട്ട് പോകുന്നതിനെ കാശെ ചോദിക്കാറില്ല..
ഞാന്‍ തെണ്ടി കുറെകാശുണ്ടാക്കിയപ്പോള് കുറെഅവന്മാര്ക്ക് വലിയ ചൊറിച്ചില്‍. കാണിച്ചു കൊടുക്കാം. .അവന്റെയെല്ലാം വീടിന്റെ മുമ്പില്‍ ഞാന്‍ "ബ്ലോഗ്" സമരപ്പന്തല്‍ കെട്ടി അവന്റെയെല്ലാം തന്തയ്ക്കു വിളിയ്ക്കും..ഒന്നും അല്ലെങ്കില്‍ ചുമ്മാതെ പോയി ബ്ലോഗ്പന്തല് കെട്ടാനുള്ള സ്ഥലവും ഓലയും "ബ്ലോഗര്‍" പിള്ള തരുന്നല്ലോ..അതയാളുടെ നല്ല മനസ്സു..ഈ ഭൂമിയില്‍ നന്മ എന്നെന്നേക്കുമായി വേരറ്റുപോയില്ലല്ലോ.. നമ്മുടെ "ഗൂഗിള്‍ "മേനോന്റെ അനന്തിരവന് അല്ലെ..ആ തറവാട്ടു മഹിമ കാണിക്കാതിരിക്കുമോ. അത്രയെങ്കിലും സമാധാനം.
കൂടുതല്‍ കളിഎടുതല് അവന്റെയൊക്കെ അമ്മ പെങ്ങളുടെ കുളിസീന്‍ ഞാന്‍ "യുടുബ്" നായരുടെ കടയിലൂടെ നാലാളെകാണിക്കും.സകല തെണ്ടികളോടും "ജിടോക്കില്‍" മിണ്ടീം പറഞ്ഞും ഇരിക്കാം എന്നതുസുഖം ഉള്ള ഏര്‍പ്പാടാ... ആ "സ്കൈപ്പന്" പിള്ള "ജിടോക്കിന്" പണികൊടുക്കും എന്ന് കേട്ടു. എന്താണാവോ ആവോ.അല്ലെങ്കിലും അയാള്ക്കല്പം കൊതിക്കെറുവ് ഉള്ള കൂട്ടത്തിലാ. അങ്ങേരുടെ കാലം കഴിഞ്ഞല്ലോ.അതാ ഇത്ര ചൊരുക്ക്.
ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമാണല്ലോ..ഞാന്‍ മാത്രമെന്താ വിഷമിക്കുന്നത്..
അയ്യോ കരണ്ട് പോയല്ലോ..ഓ ബൂലോകവലയില്‍ തെണ്ടാന്‍ ഇലക്ട്രിസിറ്റിവകുപ്പും സമ്മതിക്കില്ലേ..
ഇനി നാളെ തെണ്ടാം.
Monday, December 8, 2008
Subscribe to:
Post Comments (Atom)
19 comments:
കൂടുതല്‍ കളിഎടുതല് അവന്റെയൊക്കെ അമ്മ പെങ്ങളുടെ കുളിസീന്‍ ഞാന്‍ "യുടുബ്" നായരുടെ കടയിലൂടെ നാലാളെകാണിക്കും.സകല തെണ്ടികളോടും "ജിടോക്കില്‍" മിണ്ടീം പറഞ്ഞും ഇരിക്കാം എന്നതുസുഖം ഉള്ള ഏര്‍പ്പാടാ... ആ "സ്കൈപ്പന്" പിള്ള "ജിടോക്കിന്" പണികൊടുക്കും എന്ന് കേട്ടു. എന്താണാവോ ആവോ.അല്ലെങ്കിലും അയാള്ക്കല്പം കൊതിക്കെറുവ് ഉള്ള കൂട്ടത്തിലാ. അങ്ങേരുടെ കാലം കഴിഞ്ഞല്ലോ.അതാ ഇത്ര ചൊരുക്ക്.
ഡിയര്‍ ദീപക് രാജ് നമിച്ചിരിക്കുന്നു സോദരാ ആ മഹാഭാവനാമനസ്സിനേയും ഈ ശൈലിയും ആനുകാലിക നെറ്റ് വര്‍ക് ഓണ്‍ലൈന്‍ സംഭവങ്ങളും വളരെ സരസരസകരമായി എങ്ങനെ വര്‍ക്കൗട്ട് ആക്കുന്നു!!
താങ്കളെ ഞാന്‍ ഇതിനു മുന്‍പ് വായിച്ചിട്ടില്ല, ഈ ബ്ലോഗുതന്നെ ഈമയില്‍ വഴി കിട്ട്യ ലിങ്ക് ഞെക്കിയപ്പോ കിട്ട്യതാണ്. ഭാവുകങ്ങള്‍. പോസ്റ്റുകള്‍ നിറഞ്ഞുകുമിയട്ടെ ഗൂഗിള്‍ മോനോന് തന്ന ബ്ലോഗുപന്തലില് ഇനിയും വരാം ഞാന്‍...
ആശംസകള്‍... :)
നല്ല ഭാവന. നന്നായി! ആശംസകള്‍!
ഇനിയും തെണ്ടല് തുടരൂ...
ഞാനും ഇടക്കൊക്കെ ഈ പന്തലില്‍ വന്നു നോക്കാം..
:)
Well done...Go ahead........
ഹഹഹ , ദീപക് രാജ്. രസിപ്പിച്ചു ചിരിപ്പിച്ചു. നല്ല ഭാവന. നല്ല നേരമ്പോക്ക്. നന്ദി ഗഡീ..കാലത്തേ രസിപ്പിച്ചതിന്. വീണ്ടും വരാം.
വായിക്കാന്‍ നല്ല രസമുണ്ട് ശ്രീ ദീപക്. സത്യമാണല്ലോ, രാവിലെ മുതല്‍ തെണ്ടല് തന്നെ. തെണ്ടല് എന്ന് തുറന്നുപറയാന്‍ മടിക്കുന്ന ചില ദുരഭിമാനികള്‍ ഇന്‍ഫര്‍മേഷന്‍ ഹണ്ടിംഗ് എന്നൊക്കെ കള്ളം പറയും.
പിന്നേയ്, ഒരു പ്രശ്നം - നായരും പിള്ളയും മേനോനും ഒക്കെ കൂടി ആകെ ഈ പോസ്റ്റ് ഒരു സവര്ണ്ണമയം ആയി എന്ന് ചില ചിത്രകോരന്മാര് ആക്ഷേപം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ജാഗ്രതൈ!
നര്‍മ്മം നന്നായിരിക്കുന്നു ദീപക് രാജ് ....
നാലാളെ ചിരിപ്പിക്കുവാനും ചിന്തിപിക്കുവാനുമായല്ലോ!
Thanikku 'patti' oru haram aanu allayo? ellathilum undu oru patti prayaogam. VS effect aano?
കൊള്ളാം. ഒറ്റ ഷക്കീല പടം വിടാതിരുന്ന കുളത്തൂപുഴക്കാരന്റെ ജാഡയെ. ഡെബണേര്, ദേശി ബാബ എന്നിവയുടെ പടിക്കല്‍ പോലും പോകില്ലാത്രെ. ഞാന്‍ അവരോടു ഒന്ന് രഹസ്യമായി തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞത്...ഈ ലവന് അവരുടെ ആജീവനാന്ത മെംബറാണെന്ന്. ആ പോട്ട്. രസകരമായ എഴുത്ത്. ചുമ്മാ ഇമ്മാതിരി സൈറ്റില്‍ കയറി ബ്രൗസ്സി ഉള്ള മൗസ്സ് അടിച്ച് പോകല്ലെ. ജോയി സ്റ്റിക്കും, മൗസ്സും അടിച്ച് പോയാല്‍ ഒരു നോര്‍ട്ടനും തിരിഞ്ഞു നോക്കില്ല കേട്ടോ...
സസ്നേഹം,
പഴമ്പുരാണംസ്
നന്നായിരിക്കുന്നു ... ഇവനെ ഞാന്‍ പ്രിന്റ് എടുക്കുന്നു . ഒരു നാടകം ആകാന്‍ ഉള്ള വകുപ്പുണ്ടോ എന്ന് ഒരു ആലോചന .
ബ്ലോഗറു പന്തലില്‍ തെണ്ടി നടക്കും
ദീപക് രാജകുമാരാ...
നിന്റെയാ ലാപ്ടോപ്പില്‍ വൈറസു കേറുമ്പൊ
കണ്ടുനില്ക്കാന് മോഹം..!
ഹ്മം..ഞാനും വിശ്വസിച്ചു.."ഡെബോണേയര്ബ്ലോഗ്", "ദേശിബാബ" തുടങ്ങിയവളുമാരുടെ വീടുകളില്‍ ഞാന്‍ പോകാറെ ഇല്ല..
ഞാന്‍ അപ്പടി വിശ്വസിച്ചു..ഹൊ! ഇത്ര നല്ല ഒരു മോന് !
എന്തായാലും സംഗതി ചിരിപ്പിച്ചു..കലക്കി.
പിന്നേ ഒരു രഹസ്യം..ഇവിടെ,ഈ ഇത്ര ലാവിഷ് തെണ്ടല് പറ്റില്ല..ഈ "ഖത്തര്‍ ടെല്‍" മിക്കവാറും ഒക്കെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു..! ആരോടും പറയല്ലേ..നമ്മള് ഇവിടെ,യാഹൂ,യു ട്യൂബ് ,ജി-ടോക്ക്,ഓര്‍ക്കുട്ട് ...ഇതെല്ലാം ഉള്ളതുകൊണ്ട് ഓണം പോലെ ജീവിച്ചു പോകുന്നു.ആകെ ഒരാശ്വാസം ബ്രോഡ് ബാന്‍ഡ് തെണ്ടി ആണ് എന്നതാണ്.പാഞ്ഞു നടന്നു തെണ്ടുന്നു.
പ്രിയ ഏറനാടാ..
താങ്കള്‍ വന്നതില്‍ വളരെ സന്തോഷം.. ഇപ്പോള്‍ വീണ്ടും വിളിക്കുന്നു.. ഇനിയും വരണം..കമന്റുകള്‍ പറയാതെ പോകുകയും അരുത്.... ഇതൊക്കെയല്ലേ എന്നൊക്കൊണ്ട് വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്..
സന്തോഷേ...
സന്തോഷം...പന്തലില്‍ ഒരു കസേര താങ്കള്‍ക്കു എപ്പോഴും ഉണ്ടാകും..വരണം കമന്റുകളും പറയണം...
ശ്രീ...
അതൊരു ഒന്നു ഒന്നര ചിരിയാ.. എല്ലാം മനസ്സിലായി...വീണ്ടും വരുമല്ലോ..
ജോയ്,.
താങ്ക്സ്... സീ യു എഗൈന്‍..
പ്രിയ നന്ദകുമാരാ..
ഇനിയും വരണം... വായിക്കണം...തെറ്റുകള്‍ ചൂണ്ടിക്കാട്ടണം.. നന്ദി...
ശ്രീ@ശ്രേയസ്..
നന്ദി.. സത്യത്തില്‍. ഗൂഗിളില്‍ അന്വേഷണം എന്നത് തേടല്‍,പരതല്‍ എന്നൊക്കെ ഓമനപ്പേരുള്ള ഒരു തെണ്ടല് തന്നെ....സവര്ണമയം അല്ല മാഷേ.. സത്യത്തില്‍ അവര്‍ക്ക് എന്ത് വാല് (നായര്‍,മേനോന് തുടങ്ങി..) കൊടുക്കും എന്ന ചോദ്യത്തിന് എനിക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് ഇട്ടു എന്നെ ഉള്ളു... പിന്നെന്തു സവര്‍ണ്ണം എന്ത് അവര്‍ണ്ണം.. വീണ്ടും വരണേ...വരുമ്പോള്‍ കമന്റും പറയണം.
പ്രിയ ഷാജി..
സത്യത്തില്‍ അതാണ് ശ്രമം..അല്പം രസിപ്പിക്കുക.. കഴിയുമെങ്കില്‍ അല്പം ചിന്തിപ്പിക്കുക..വീണ്ടും വരുമല്ലോ... വരണം...നന്ദി.
അനൂപ് അമ്പലപ്പുഴ..
എനിക്ക് "പട്ടിഹരം" ഉണ്ട്..സത്യം.. അതുകൊണ്ടല്ലേ ഇന്ത്യന്‍ പട്ടികള്‍,പട്ടികള്‍ തുടങ്ങിയ ബ്ലോഗുകള്‍ തുടങ്ങിയത്.. പിന്നെ വിഎസ്.സത്യത്തില്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയക്കാരോടോ പ്രത്യേക മമതയോ വിരോധമോ ഇല്ലാത്തതു കൊണ്ടു അത്തരം കാര്യങ്ങള്‍ക്ക് ചെവികൊടുക്കാറില്ല.. കാരണം പണ്ടു ഒരു ബ്ലോഗ്ഗര്‍ എഴുതിയതുപോലെ ഇവിടെ ഇടതനായാലും വലതനായാലും പാവം ജനങ്ങള്‍ക്ക് ഒരു ഉണ്ടയും ചെയ്തുകൊടുക്കാറില്ല.. ഇനിയും വരണം മാഷേ.. കമന്റും പറയണം... നന്ദി..
സൈനു ഈപ്പന് അച്ചായ..
ഹ ഹ ഹ നാറ്റല്ലേ.. ടെബോണേയര് ബ്ലോഗ് വെറും പാവമല്ലേ.. യുറോപ്പിലെ ചില ചാനലുകള്‍ വിടുന്ന സംഭവം കണ്ടാല്‍ നാണിച്ചു പോകും...ആലോചിക്കുമ്പോള്‍ ...ദേ... കണ്ടോ.. എഴുനേറ്റ ഈ രോമങ്ങള്‍ ഇനി കത്തിച്ചു കളയാനെ കൊള്ളൂ.. ജെല്‍ പുരട്ടിയാലും ഇരിക്കില്ല..
ഇനിയും വരണം...വായിക്കണം..കമന്റണം.. പിന്നെ വേറെ ഒരു ആശയം ഇങ്ങനെ മനസ്സില്‍ കറങ്ങി നടക്കുന്നു.. ഇന്നോ നാളെയോ അവനെയും കാച്ചണം..
നന്ദി...
പ്രിയ നവരുചിയാ.
നന്ദി... നാടകം ആക്കിക്കോളൂ..പറ്റുമെങ്കില്‍ ഒന്നു അയച്ചു തരിക...ഒന്നിനും അല്ല..വെറുതെ വായിച്ചു രസിക്കാനാ..
വീണ്ടും വരിക..കമന്റാതെ പോകല്ലേ.. ഞാന്‍ പിണങ്ങും...താങ്ക്സ്
പ്രിയ എം എസ് രാജെ..
കൊച്ചു കള്ളാ അപ്പോഴേക്കും പാട്ടാക്കിയോ..
ഒരു കുഞ്ഞു പ്രേമം മനസ്സില്‍ ഒളിപ്പിചാണോ നടക്കുന്നത് എന്നൊരു സംശയം.. എന്തിനും ഒരു പാട്ടിന്റെ ശൈലി...
ഇനിയും വരിക...നന്ദി..
സ്മിതാ ആദര്‍ശ്..
ഹ ഹ ഹ.. ചിരിക്കാന്‍ വയ്യ..
പണ്ടു ഞാന്‍ കുവൈറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ അതെ പ്രശ്നം അനുഭവിച്ചതാ..പിന്നെ അബുദാബിയില്‍ വന്നപ്പോള്‍ ഓര്‍ക്കുട്ടിനെ അവന്മാര് കൊന്നുകളഞ്ഞു..
സത്യത്തില്‍ ഇവിടെ ഒരു പ്രശനവും ഇല്ല..എന്ത് വേണേ കണ്ടോ..റോഡില്‍ നോക്കിയാല്‍ അവിടേം കാണാം ലൈവ് ഷോ.. ഇനി വല്ല പാര്‍ക്കില്‍ പോയാല്‍ ദൈവമേ...പറയാത്തതാവും ഭേദം..
ടിവി വയ്ക്കാറെ ഇല്ല.. ഇവിടെ എന്നും തണുപ്പല്ലേ..സായിപ്പിന് വേറെ എന്ത് ഹോബി..
ഇനിയും വരണം..കമന്റുകളും പറയണം.. നന്ദി.വീണ്ടും കാണാം..
വന്നവര്‍ക്ക് എല്ലാവര്ക്കും നന്ദി... ഇതെല്ലാം വെറും ട്രെയിലര്‍ അല്ലെ..എന്തോരം സാധനം വരാന്‍ കിടക്കുന്നു...
തെണ്ടല്
അതാണ് കറക്റ്റ് പ്രയോഗം..
വന്നു വന്നു കറി വ്യ്ക്കണമെങ്കിലും സെര്‍ച്ച് ചെയ്യും
ഇന്നലെ ബട്ടറ് ചിക്കന്‍ റെസിപ്പി കിട്ടി നല്ല വര്‍ക്കത്തുള്ള റെസിപ്പി..
അങ്ങനെ ഗുണങ്ങളും ഉണ്ട്...
മല്ലുവിഷന് ആഴ്ചയില്‍ ഒരു പടം എങ്കിലും
സഹിക്കബ്ബിള് ആയിട്ടുള്ളത് ഇടുന്നുണ്ടാ
യിരുനങ്കില് പോട്ടെന്ന് വയ്ക്കാരുന്നു...
ആകെ മൊത്തം റ്റോട്ടല്‍ പോസ്റ്റ് രസകരം
പറഞ്ഞത് ഒക്കെ സത്യം. തുടരുക....
ആശംസകള്‍
പ്രിയ മാണിക്യം ..
സത്യം ... കാരണം സൈബര്‍ പരതല്‍ എന്നായിരുന്നു ആദ്യം പേരു നിശ്ചയിച്ചത്.. പക്ഷെ ഭിക്ഷാടനം ആണിപ്പോള്‍ ഗൂഗിളില്‍ കൂടുതല്‍ നടക്കുന്നത്...അതുകൊണ്ട് അത് തന്നെ അങ്ങ് ചാമ്പി..
ഇനിയും വരണം.. വായിക്കണം..
സസ്നേഹം
ദീപക് രാജ്
"ഡെബോണേയര്ബ്ലോഗ്", "ദേശിബാബ" തുടങ്ങിയവളുമാരുടെ വീടുകളില്‍ ഞാന്‍ പോകാറെ ഇല്ല..വല്ലവനും എന്നെ അവിടെവച്ചു കണ്ടാല്‍ പിന്നെ എനിക്കല്ലേ അതിന്റെ കുറച്ചില്.തന്നെയുമല്ല ഭിക്ഷയുടെ കൂടെ ചില വൈറസുകളും,വോര്മുകളും മാത്രമല്ലത്രെ ട്രോജനുകളും തരുമത്രേ.... അവളുടെയൊക്കെ തലയില്‍ വെള്ളിടി വെട്ടും. ഞാന്‍ മാക്അഫീ അമ്മാവനൊരു ഫ്ലോപ്പി നേര്‍ന്നിട്ടുണ്ട്. നോക്കിക്കോ അവളുമാരുടെ വീട് പൂട്ടും..
puthiyaaaaaa 2 thendal kendrangalude peru thannathinu nannni, njan athu kandyudene athil keri membershippumeduthu.\
nanni sodhara nannnnni
പ്രിയ ചേര്‍ത്തലക്കാര..
ശ്ശെ വേണ്ടാത്ത പണിയ്ക്ക് പോയോ.. അവിടെ ചേരുന്നതിന് മുമ്പെ പറയണേ.. കാരണം ആജീവനമെമ്പറായ എനിക്ക് ആളെ ചേര്‍ത്താല്‍ പത്തു ഡോളര്‍ കിട്ടും,.. എന്നും കറവയുള്ള നല്ല പശുവാ... വിറ്റുകളയാന്‍ പറ്റുമോ.. ആരോടും പറയല്ലേ.. ഞാന്‍ മാന്യന് ആണേ.. മാന്യാ എന്നാ ഭാര്യയും വിളിക്കുന്നത്..
നന്ദി...വീണ്ടും വരിക...
Post a Comment