(പേരു കണ്ടിട്ട് ആഭാസം എന്ന് എഴുതി തല്ലല്ലേ..വേറെ എന്ത് പേരിടും എന്നറിയില്ല.. വായിച്ചു ഗുണപാഠം മനസ്സിലാക്കിയാല്‍ ഞാന്‍ കൃതാര്‍ഥനായി.)
പതിവ് പോലെ തീന്മേശയിലെ സംസാരത്തിനിടയിലാണ് അനീഷ് വീണ്ടും നയന്‍താരയുടെ സിനിമയെക്കുറിച്ചും അവരുടെ വേഷത്തെക്കുറിച്ചും സംസാരിച്ചത്.. എന്നും സംസാരത്തിനിടയില്‍ സിനിമയെ കൂട്ടികലര്‍ത്തി വിടുന്ന അവന്റെ സ്വഭാവത്തെ പലപ്രാവശ്യം വഴക്കിലൂടെ ഒതുക്കാന്‍ നോക്കിയതാണ്. പിള്ളേര് പെഴച്ചുപോകാന്‍ പോകാന്‍ അധികംനേരം വേണോ.
താനാണെങ്കില്‍ ആത്മീയതയിലൂടെ പ്രബുദ്ധത നേടുവാന്‍ എന്നും കരയോഗത്തില്‍ കുട്ടികളെ അവധിദിന ക്ലാസുകളില്‍ ഉപദേശിക്കുന്നവനും. സ്കൂള്‍ മാഷിന്റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അന്നുതുടങ്ങിയതാ ഈ പണി. പക്ഷെ മോനേ മാത്രം നേരെയാക്കാന്‍ പറ്റിയില്ല..
"എടാ അനീഷേ..മേലില്‍ ഞാന്‍ അവളെ ക്കുറിച്ച് ഈ ഊണുമേശയില്‍ കേള്‍ക്കാന്‍ ഇടവന്നാല്‍ പിന്നെ ഈ വീട്ടില്‍ നിന്നും പോയ്ക്കോണം..പിന്നെ അവളുടെ വീട്ടില്‍ പോയി താമസിച്ചോണം. നാണോം മാനോം ഇല്ലാത്ത ഒരു പെഴച്ച പെണ്ണിന്റെ കാര്യം കൊണ്ടു വരും ഊണുമേശയില്‍.. നമ്മുടെ ജില്ലയില്‍ തന്നെയുള്ളവല്ലേ ആ പാവം മീരജാസ്മിന് കൊച്ചും. അവളെ പറ്റി നീ പറയാറില്ലല്ലോ..ഇതു മുണ്ടും തുണീം ഇല്ലാത്ത ഒരു ...... ഞാന്‍ വല്ലതും പറഞ്ഞാല്‍ ഉണ്ടല്ലോ.. "
ദേഷ്യപ്പെട്ടപ്പോള്‍ മിണ്ടാതെ ഊണുകഴിക്കുന്ന അനീഷിനെ അല്പം സ്നേഹത്തോടെ ഉപദേശിച്ചു.
"മോനേ... ജീവിതം പാളിപ്പോകാന്‍ ഒരു ദിവസം മതി.. ഇവളുമാരു കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന് കരുതണം.. അമ്മനും ആശാനും ഇല്ലാതെ വളര്‍ന്ന ഇനങ്ങള്‍..നീയൊരു കാര്യം ചെയ്യ്..അകത്തു ഞാന്‍ എഴുതിയ കുറെ പുസ്തകങ്ങള്‍ ഇരുപ്പുണ്ട്... അത് വായിച്ചു പഠിയ്ക്ക്.."
അനീഷ് മിണ്ടാതെ തലയും കുനിച്ചു എഴുന്നേറ്റു പോയി.
"കണ്ടോടി.. പിള്ളേരെ ചോറ് മാത്രമല്ല അല്പം ചൊല്ലും കൊടുത്തു വേണം വളര്‍ത്താന്‍."
ഭാര്യ തലകുലുക്കി.പിന്നെ കുറെ ദിവസത്തേക്ക് നയന്താരെയേ കുറിച്ചോ അവളുടെ വേഷത്തെകുറിച്ചോ അനീഷ് മിണ്ടിയില്ല..അന്നൊരു ഞായറാഴ്ചയായിരുന്നു.. പതിവിനു വിപരീതമായി അനീഷ് വീണ്ടും ഊണുമേശയില്‍ പറഞ്ഞു..
"എന്നാലും അവള് ആള് മഹാപിശകാ.. ആ ട്വെന്റി ട്വന്റി ഫിലിമിലും മഹാമോശമായിട്ടാ വേഷമിട്ടെക്കുന്നെ.. അവളുടെ ..ശ്ശെ.. പറയാന്‍ നാണം ആകുന്നു.."
ഭാര്യ എന്റെ നേരെ നോക്കി..ഞാന്‍ ചാടി എഴുന്നേറ്റു..അനീഷിന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു..
"ഡാ.. മിണ്ടരുത്.ഇനി മിണ്ടിയാല്‍ കൊന്നുകളയും..തെണ്ടി...ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ നായിന്റെ മോളെപ്പറ്റി പറയരുതെന്ന്.. നീ കേള്‍ക്കില്ല അല്ലെ..കൊല്ലും ഞാന്‍.."
എന്റെ ഭാവമാറ്റത്തിലും ദേഷ്യത്തിലും അനീഷ് ഭയന്ന് വിറച്ചിരുന്നു..ഭാര്യ എന്നെ പിടിച്ചു മാറ്റി..
"നിങ്ങള്‍ എന്താ ഈ കാണിക്കുന്നത്.. അവന് എന്തോ പറഞ്ഞൂന്നു വെച്ചു അവനെ കൊല്ലണോ...അവന് നയന്‍താരയുടെ ജട്ടി എന്നൊന്ന് പറഞ്ഞതല്ലേ ഉള്ളൂ.. അതിന് ഇങ്ങനെ അവളെ കൊല്ലണ്ട കാര്യം ഉണ്ടോ.."
ഭാര്യ സാഹചര്യത്തെ തണുപ്പിക്കാന്‍ നോക്കി..
"ഭ .. നിനക്കങ്ങനെ പറയാം..ഇവന് പറയുന്നതു കേട്ട് ഞാന്‍ ആ ട്വന്റി ട്വെന്റിയും ഏകനും രണ്ടു പ്രാവശ്യം വീതം കണ്ടു..അതില്‍ അവളുടെ ജട്ടിയുമില്ല ഒരു കോപ്പുമില്ല...."
ഞാന്‍ കോപം കൊണ്ടു വിറച്ചുകൊണ്ട് പറഞ്ഞു..
"അച്ഛാ അതിന് ഞാന്‍ ആ പടം കണ്ടില്ല..സിനിമാ മംഗളത്തില്‍ പടം കണ്ടതെ ഉള്ളൂ.. അച്ഛന് പോയി പടവും കണ്ടോ..?"
അനീഷിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഭാര്യ ദേഷ്യത്തില്‍ പിറുപിറുത്തോണ്ട് അടുക്കളയിലേക്കു പോകുന്നത് കണ്ടു..അനീഷിന്റെ കൈയിലിരുന്ന സിനിമമംഗളവും തട്ടിപ്പറിച്ചു ഞാനും എന്റെ മുറിയിലേക്ക് നടന്നു.ഇനി സിനിമാമംഗളത്തില്‍ വന്നോ എന്ന് നോക്കണമല്ലോ..
(ഗുണപാഠം.. കുട്ടികളെ ഉപദേശിക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ അത് എത്ര നടപ്പില്‍ വരുത്തുന്നു എന്ന് ആലോചിക്കുക..)
Friday, December 12, 2008
Subscribe to:
Post Comments (Atom)
35 comments:
നയന്‍താരയുടെ ജട്ടി.
(പേരു കണ്ടിട്ട് ആഭാസം എന്ന് എഴുതി തല്ലല്ലേ..വേറെ എന്ത് പേരിടും എന്നറിയില്ല.. വായിച്ചു ഗുണപാഠം മനസ്സിലാക്കിയാല്‍ ഞാന്‍ കൃതാര്‍ഥനായി.)
പതിവ് പോലെ തീന്മേശയിലെ സംസാരത്തിനിടയിലാണ് അനീഷ് വീണ്ടും നയന്‍താരയുടെ സിനിമയെക്കുറിച്ചും അവരുടെ വേഷത്തെക്കുറിച്ചും സംസാരിച്ചത്.. എന്നും സംസാരത്തിനിടയില്‍ സിനിമയെ കൂട്ടികലര്‍ത്തി വിടുന്ന അവന്റെ സ്വഭാവത്തെ പലപ്രാവശ്യം വഴക്കിലൂടെ ഒതുക്കാന്‍ നോക്കിയതാണ്. പിള്ളേര് പെഴച്ചുപോകാന്‍ പോകാന്‍ അധികംനേരം വേണോ.
താനാണെങ്കില്‍ ആത്മീയതയിലൂടെ പ്രബുദ്ധത നേടുവാന്‍ എന്നും കരയോഗത്തില്‍ കുട്ടികളെ അവധിദിന ക്ലാസുകളില്‍ ഉപദേശിക്കുന്നവനും. സ്കൂള്‍ മാഷിന്റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അന്നുതുടങ്ങിയതാ ഈ പണി. പക്ഷെ മോനേ മാത്രം നേരെയാക്കാന്‍ പറ്റിയില്ല..
ഹ ഹ ഹ :)
ഗുണപാഠം explicitly പറയാതിരിക്കുംമ്പോഴേ എഴുത്ത് പൂര്‍ണമാവൂ...
നയൻ താരയുടെ കുളിസീൻ കാണാൻ ആരൊക്കെയോ കാത്തിരുന്ന കഥ ഓർമ്മ വരുന്നു.കാത്തിരിപ്പിനിടുവിൽ കുളി കഴിഞ്ഞെത്തിയത് ബാല താരം നയൻ താര ആയിരുന്നു.
നല്ല ഗുണപാഠം. പറയുന്നതു പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുന്നത് മാത്രം പറയുക. ആവശ്യമില്ലാത്ത സമയത്ത് ഒന്നും പരയാതിരികുക.
ഈയുള്ളവന് കേട്ട മറ്റൊരു കഥ കൂടി ഈ സന്ദര്‍ഭത്തില്‍ പറയാം.
പണ്ടു ശ്രീരാമകൃഷ്ണപരമഹംസനെ കാണാന്‍ ഒരു കുട്ടിയും അമ്മയും കൂടി വന്നു. കുട്ടി ശര്‍ക്കര കൂടുതല്‍ കഴിക്കുന്നു എന്നും ആ ദുശീലംമാറ്റാന് അവനെ ഉപദേശിക്കണമെന്നും അമ്മ പറഞ്ഞു. അവരോട് ഒരാഴ്ച കഴിഞ്ഞു വരാന്‍ സ്വാമി പറഞ്ഞു. അവര്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞുവന്നു.
അപ്പോള്‍ ആ അമ്മ സ്വാമിയോട് ചോദിച്ചു, എന്തിനാണ് ഈ കുട്ടിയെ ഉപദേശിക്കാന്‍ ഒരാഴ്ച സമയം കഴിഞ്ഞു വരാന്‍ പറഞ്ഞത്. അപ്പോള്‍ സ്വാമി പറഞ്ഞു, തനിക്കും ശര്‍ക്കര കഴിക്കുന്ന ഒരു ദുശ്ശീലം ഉണ്ടായിരുന്നു. അത് പൂര്‍ണ്ണമായി മാറ്റാനാണ് ഒരാഴ്ച സമയം ചോദിച്ചത്. എന്നിട്ടുമാത്രമല്ലേ ഈ കുട്ടിയെ ഉപദേശിക്കാന്‍ തനിക്ക് അര്‍ഹതയുള്ളൂ എന്ന്.
ആത്മകഥാംശമുണ്ടോ ഇതില്‍?
ദേ, ഇതൊന്നു നോക്കിയേ...
http://olapeeppi.blogspot.com/2008/01/blog-post_29.html
ദേ പോട്ടീര് ഒന്നും ഞാനും വച്ചു തരും
ഇതിലെവിടാ നയന്‍താരയുടെ ജട്ടീ ?
ഈ പോസ്റ്റ് നു ഈ പേര് അല്ലാതെ വേറൊന്നും ഇടാന്‍ പറ്റില്ല.
നമിച്ചു...ഈ ഭാവനയ്ക്ക് മുന്നില്‍..
ഒരു ഫ്രണ്ട് പറഞ്ഞു കേട്ടത് - യു.കെ.യില്‍ നടന്ന സംഭവം ആണേ..പരിചയത്തില്‍പ്പെട്ട ഒരു തമിഴന് ചെക്കനെ സാമ്പാര്‍ പൊടി വാങ്ങാന്‍ പറഞ്ഞയച്ചു.അവന് വെറും കൈയോടെ തിരിച്ചു വന്നു..കാരണം,ആ ഷോപ്പില്‍ ഒരൊറ്റ സാമ്പാര്‍ പൊടി പാക്കറ്റ്ലും നയന്‍ താരയുടെ പടം ഉണ്ടായിരുന്നില്ലെന്ന് !!!
കഷ്ടം.....
നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് വഴക്കിട്ടതിന് നയന്‍ താരയുടെ ജട്ടി എന്ത് പിഴച്ചു...:)
ദീപക് രാജേ.. കലക്കി..
അതൊക്കെ പോട്ടെ അത് ഇത് ലക്കം സിനിമ മംഗളം ആണെന്ന് പറഞ്ഞെ കഴിഞ്ഞ മാസത്തില്‍ ഇല്ല... വെറുതെ കാശ് പോയി ..
അണ്ണോ പോസ്റ്റ് വന്‍ .. നിങ്ങടെ മോന് അല്ലെ.. അപ്പൊ പിന്നെ ദേഷ്യപെട്ടിട്ട് കാര്യമില്ല..
അച്ഛന്മാര് മക്കളെ ഉപദേശിക്കണം, കൂട്ടത്തില്‍ പടം കാണലും സിനിമാ മംഗളം വായനയും ആവാം. പക്ഷേ, ഒന്നു മാത്രം ശ്രദ്ധിക്കണം: slip of the tongue while you talk.
ഗുണപാഠം ഇങ്ങനെയാക്കിയാലോ? :)
ജെട്ടിയെങ്കില് ജെട്ടിയെന്ന് കരുതി വന്നപ്പോ ഒരു പാമ്പേഴ്സ് പോലും കെട്ടിയിട്ടില്ലല്ലോ.....ശ്ശെ നാണമാകുന്നു :)
ഓ ഞാന്‍ വിചാരിച്ചത് ലവളുടെ പുതിയ പടത്തിന്റെ പേരോ മറ്റോ ആണ് ഇതെന്നാ. ശോ കളഞ്ഞില്ലേ കഞ്ഞി കലം :D
പ്രിയ അജില്‍
നന്ദി സോദരാ .. ഇതു കുട്ടികള്‍ക്ക് പഠിക്കുവാന്‍ പാഠപുസ്തകത്തില്‍ ഉള്പെടുത്തിയിരുന്നെങ്കില് ...... നന്ദി..വീണ്ടും വരിക..
പ്രിയ ശ്രീ ഹരി..
നന്ദി... സത്യത്തില്‍ ഈ തലക്കെട്ട് ഇട്ടതില്‍ വളരെ പേടിയുണ്ടായിരുന്നു.. അപ്പോള്‍ അല്പം സമാധനതിനാണ് ഗുണപാഠം പരസ്യമായി എഴുതിയത്...
വീണ്ടും വരണേ..
പ്രിയ കാന്താരി കുട്ടി..
ഗുണ്ട് പ്രതിക്ഷിച്ചവര്‍ക്ക് നനഞ്ഞ ഓലപ്പടക്കം മാത്രം അല്ലെ..പോട്ടെ വീണ്ടും മാലപ്പടക്കങ്ങളുമായി വരാം..
പൊട്ടിക്കാന്‍ വരണേ.. നന്ദി..
പ്രിയ ശ്രീ@ശ്രേയസ്..
നന്ദി.. ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കഥയാണ് താങ്കള്‍ പറഞ്ഞതു.. കാരണം ഞാന്‍ കേട്ട കഥകളില്‍ ഏറ്റവും മഹത്തരം എന്ന് ഞാന്‍ കരുതുന്നതാണ് അത്.. നന്ദി...വീണ്ടും വരിക.......
പ്രിയ എം.എസ്.രാജെ.
കൊല്ല് മാഷേ കൊല്ല്..
പിന്നെ അവിടെ ഞാന്‍ തേങ്ങ ഉടച്ചു...
ഒരു കാര്യം കേട്ടു..ഇന്ഫിയില് ആരുടേയോ കമ്പ്യൂട്ടറിന്റെ വാള് പേപ്പറായി നയന്‍സിന്റെ നഗ്നഫോട്ടോ ഇട്ടതിനു തെറിവിളി കേട്ടു എന്ന്...ആരാ.........
പ്രിയ മാണിക്യം..
പണ്ടു സില്‍ക്ക് സ്മിതയുടെ നൃത്തം കാണാന്‍ പോയവര്‍ മുഴുവന്‍ വസ്ത്രവും ധരിച്ചുള്ള നൃത്തം കണ്ടു കൂവിയപ്പോള്‍ സില്‍ക്ക് കാരണം തിരക്കിയത്രേ..
അപ്പോള്‍ ആരോ പറഞ്ഞു... ഞങ്ങടെം സില്ക്കിന്റേം ഇടയില്‍ എന്തിനാ ഇത്രയും തുണി.. ഞങ്ങള്‍ തുണിയുടെ നൃത്തം അല്ല സില്‍ക്കിന്റെ നൃത്തം കാണാന വന്നത്..
നന്ദി വീണ്ടും വരണേ...
പ്രിയ സ്മിതാ ആദര്‍ശ്
നയന്‍ താരയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുണ്ട് ഞാന്‍.. ഇത്രയും വല്ല്യ സ്റ്റാര്‍ ആയല്ലോ.. പക്ഷെ അവരുടെ തുണിയുടെ കുറവ് കാണുമ്പോള്‍ വിഷമവും തോന്നുന്നുണ്ട്.. എന്ത് ചെയ്യും..
വീണ്ടും വരണേ... നന്ദി..
പ്രിയ ചാണക്യ
നയന്‍സിന്റെ ജട്ടി അങ്ങനെയെങ്കിലും ഗുണം ചെയ്യട്ടെ..
നന്ദി... വീണ്ടും വരിക .... അഭിപ്രായം പറയുക..
പ്രിയ ബഷീര്‍ വെള്ളറാഡ്
നന്ദി..വീണ്ടും വീണ്ടും വരിക... അഭിപ്രായങ്ങള്‍ പറയുക..
പ്രിയ ചുള്ളന്..
അങ്ങനെ സിനിമ മംഗളത്തില്‍ ഉണ്ടോ.. ഹഹ
നെറ്റില്‍ സുലഭം...... പാവം നയന്‍..
നന്ദി....വീണ്ടും വരിക..
പ്രിയ വേര്ലോരന്
സുഹൃത്തേ ശരിയാണ്.. അംഗീകരിക്കുന്നു.. അങ്ങനെയും ആവാം.. സത്യത്തില്‍ അങ്ങനെ ആവണം...കാരണം തെറ്റായ വാക്കുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു..
പ്രിയ കുറുമാന് ഭായ്..
സത്യത്തില്‍ ഒരു ഗുണപാഠം എത്തിക്കുക എന്നത് മാത്രം ആയിരുന്നു ഉദ്ദേശം... തെരഞ്ഞെടുത്ത വഴി ശരിയായോ എന്നറിയില്ല.. വളരെ പേടിയോടെ ആണ് പേരും തെരഞ്ഞെടുത്തത്..
നന്ദി....വീണ്ടും വരിക..
പ്രിയ തോമാച്ചാ..
അങ്ങനെ ആ പേരില്‍ സിനിമ വരുമോ...
വരട്ടെ... നമുക്കെല്ലാം ആഗ്രഹിക്കാം..
നന്ദി........വീണ്ടും വരിക..
കൊള്ളാം!
നയൻസിനോടാണു കളി...
:-)
പ്രിയ കിഷോര്‍...
അയ്യാ അല്ല.. ഞാന്‍ അത്തരക്കാരന് അല്ല..
അയ്യേ അയ്യയ്യേ..
വീണ്ടും വരണെ..
നന്ദി.
സസ്നേഹം
ദീപക്
ഹഹ..
ഇനി അടുത്തത് പാര്‍വ്വതി ഓമനക്കുട്ടന്റെ ജട്ടിയാണോ.
പ്രിയ ക്രിഷ്..
അയ്യയ്യേ... അവളുടെ ജട്ടി കണ്ടു കണ്ടു മടുത്തില്ലേ...(ജട്ടി മാത്രമല്ലേ. ഉള്ളൂ) നയന്‍സിന്റെ വല്ലപ്പോഴും അല്ലെ ദര്‍ശിക്കാന്‍ ഒക്കൂ..
മിത്രമേ... ഇതോടെ നിര്‍ത്തി ജട്ടികള്‍.. കാരണം ഇതിന് വേറെ പേരു കിട്ടാഞ്ഞതിനാല്‍ ഇങ്ങനെ ഇട്ടു എന്നെ ഉള്ളൂ..
നന്ദി... വീണ്ടും വരണം... അഭിപ്രായം പറയണം..
ഹാവൂന്റെശ്വരാ...........ഞാന്‍ ചീത്തയായതിനു ചൂണ്ടിക്കാണിക്കാനോരാളായി.........
നമ്മുടെ പഴയ ബേബി ശാലിനിയുടെ നഗ്ന ചിത്രം എന്ന് പറഞ്ഞ് എന്റെ എതോ ഒരു തെണ്ട സുഹൃത്ത് എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ ക്ലിപ്പിംഗ് അയയ്ച്ചു തന്നത് കണ്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍ തീര്‍ന്നിട്ടില്ല. അപ്പോളാ നയന്‍താരയുടെ ജട്ടി...
സസ്നേഹം,
പഴമ്പുരാണംസ്
പ്രിയ സുഹൃത്തേ മൊട്ടസജു(നട്ട പിരാന്താ)
ഒരിക്കലും താങ്കള്‍ ചീത്ത ആണെന്ന് ഞാന്‍ പറയില്ല.. കാരണം സത്യം തുറന്നു പറയാന്‍ (മുഖം മൂടിയില്ലാതെ) ചങ്കൂറ്റമുള്ളവന് എന്ന നിലയില്‍ താങ്കളെയും സമൂഹത്തെ പച്ചയായി എഴുതുന്ന ബ്ലോഗെന്ന നിലയില്‍ താങ്കളുടെ നട്ടപിരാന്തുകളെയും (നമ്മുടെ ബ്രോഡ്കാസ്റ്റിംഗ് കോര്പറെഷനെയും) ഞാന്‍ വളരെ ഇഷ്ട്ടപ്പെടുന്നുണ്ട്..തുടര്‍ന്നും അവിടുത്തെ സ്ഥിരം വായനക്കാരന് ആയിരിക്കുമെന്നും പറയട്ടെ..
വീണ്ടും എഴുതുന്നത് വായിക്കണം...വിമര്‍ശനമോ അഭിനന്ദനമോ താങ്കളുടെ സ്വത സിദ്ധമായ ശൈലിയില്‍ തരുക..
നന്ദി...വീണ്ടും വരണം..
പ്രിയ സെനു ഈപ്പന്അച്ചായ..
അച്ചായനെ കളിപ്പിക്കാനും ആളോ...അതും ആ മാമാട്ടി കുട്ടിയമ്മയുടെ പേരില്‍.. കൊള്ളാമല്ലോ.. അവന്റെ കഥ ആകട്ടെ നമ്മുടെ പഴമ്പുരാണംസ് ദ്വൈവാരികയില്‍ അടുത്ത ലക്കം.
നന്നായി അയാളെ ഒന്നലക്ക്...മേലില്‍ പിന്നെ കളിക്കല്ല്.. പിന്നെ അല്ലാതെ.. വീണ്ടും വരണേ..നന്ദി..
സസ്നേഹം
ദീപക് രാജ്
എന്റെ ഈശോയെ, ഈ പോസ്റ്റിനും 24 കമന്റോ?....... പണ്ട് ഒരു ബ്ലോഗര്‍ പറഞ്ഞപോലെ “ഊനാതിരിക്ക ഭേതം നഷ്ടം.”
പ്രിയ അനൂപ് അമ്പലപ്പുഴ..
എല്ലാം കര്‍ത്താവിന്റെ അനുഗ്രഹം അല്ലാതെന്താ പറയുക.ഒപ്പം എന്നെ സഹിക്കുന്ന നല്ലവരും ക്ഷമയുള്ളവരുമായ നിങ്ങളെപ്പോലെയുള്ളവരും.. അല്ലെങ്കില്‍ എന്നെ ഞാന്‍ ഇതു നിര്‍ത്തി ഓവര്‍ടൈം ചെയ്തു കുറെയൂറോ നാട്ടില്‍ എന്‍.ആര്.ഐ. അക്കൌണ്ടില്‍ ഇട്ടുനാട്ടില്വന്നു വല്ല്യാ യുറോപ്പ്കാരനായി ചെത്തി നടന്നേനെ..
നന്ദി,... ഇനിയും വരണേ കമന്റ് ഇടാനും മറക്കല്ലേ.. അതല്ലേ നമ്മുടെ എനര്‍ജി ഡ്രിങ്ക്..
സസ്നേഹം
ദീപക് രാജ്
ഞാനും ഇതു വായിച്ചു... അപ്പനും അമ്മയും നന്നവതെ മക്കളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഹി ഹി ഹി.. കലക്കി.... കമന്റ് അടിക്കാന്‍ വൈകി പോയി ക്ഷമിക്ക്..
Tin2
:D
പ്രിയ ടിന്റു
അതാണ് ഗുണപാഠം...ആദ്യം സ്വയം നന്നാവുക..എന്നിട്ട് കുട്ടികളെ നന്നാക്കുക.. നന്ദി... വീണ്ടും വരിക.. ഇന്നൊരു കഥ ഇടുന്നുണ്ട്.
വീണ്ടും വരിക.. നന്ദി..
സസ്നേഹം
ദീപക് രാജ്
പ്രിയ വികട ശിരോമണി
നന്ദി...വീണ്ടും വരണം..
സസ്നേഹം
(ദീപക് രാജ്)
സ്കൂളില്‍ നിന്ന് മറ്റ് കുട്ടികളുടെ പെന്‍സില്‍ അടിച്ച് മാറ്റ് വീട്ടില്‍ വന്ന കുട്ടിയെ അച്ഛന് ശാസിക്കുന്നത് ഇങ്ങനെ. “ നിനക്ക് പെന്‍സില്‍ വേണമെങ്കില്‍ പറഞ്ഞാല്‍പ്പോരേ ? ഞാന്‍ ഓഫീസീന്ന് കൊണ്ടുവന്ന് തരില്ലേ ?” അതാണിപ്പോള്‍ ഓര്‍മ്മ വന്നത്.
ഹോ നയന്‍താരയുടെ ജട്ടീന്ന് കേട്ട് ഓടിവന്നതാ. ഞാനാലോചിക്കുവായിരുന്നു...അവളെന്നാ ബോട്ട് വാങ്ങിച്ചത്? ബോട്ടില്ലാത്തവള്ക്കെന്തിനാ ജെട്ടി ? :) :)
പ്രിയ നിരക്ഷര..
അതുതന്നെയായിരുന്നു ഗുണപാഠം ...സ്വയം കുറ്റം ചെയ്യുകയും കുട്ടികളെ ഉപദേശിക്കുകയും ചെയ്യുക..
പിന്നെ നയന്‍താര ബോട്ട് വാങ്ങിയില്ല..നേരെ ജട്ടി വാങ്ങി.. ഇനി അവിടെ എത്ര ബോട്ട് വേണമെങ്കിലും ഫ്രീ ആയി കെട്ടാമല്ലോ..
നന്ദി...വീണ്ടും വരുക..
സസ്നേഹം
ദീപക് രാജ്
amma : dhe innale njan nammude makante muriyil thuniyillatha oru pennine kandu ningal kando
achan : enthu cheyyana njan pokumbozhekkum aval thuni uduthu kazhinjirunnu
aa achan thanne ee achan
പ്രിയ ഡാഫോഡില്സെ...
സത്യം....അങ്ങനെ തന്നെ ഈ അച്ഛനും..
നന്ദി,..വീണ്ടും വരിക...
സ്നേഹത്തോടെ
ദീപക് രാജ്
Mudukan..
Munpu Eranakullathu Poyapppol Busile Killi Urrake Villichathorma vannu
"Jetti..Menaka..Jetti"
Menaka Theeyetarrum Jettiyum Manasilakatha Enneppoleyayallo ee Postum..:)
പ്രിയ പ്രയാസി..
പണ്ട് എറണാകുളത്ത് പോയപ്പോള്‍ ഞാനും മേനകയുടെ ജട്ടി എന്ന് കെട്ട് ഞെട്ടിയതാ.. പിന്നെ കൊച്ചീടെ ജട്ടി എന്നൊരു സ്ഥലവും എന്നെ ഞെട്ടിച്ചു... ആകെപ്പാടെ ഈ ജട്ടികള്‍ വരുത്തുന്ന പ്രശ്നമേ.. കല്ലിനെ കൊത്തി വിഗ്രഹമാക്കി കഴിഞ്ഞാല്‍ പിന്നെ അതില്‍ ദൈവത്തെ ദര്‍ശിക്കുന്നതുപോലെ ഒരു കഷണം തുണി വെട്ടി ജട്ടിയാക്കിയാല് പിന്നെ .........എന്താ പറയുക..
പണ്ട് സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തിന് വെച്ചപോലെ സിനിമാ നടികളുടെ ജട്ടിയും ലേലത്തിന് വെയ്ക്കുമോ ആവോ..??
നന്ദി..വീണ്ടും വരിക..
ഓഫ്.: കണ്ടു കണ്ടു മടുത്തതുകൊണ്ട് പാര്‍വതി ഓമനക്കുട്ടന്റെ ജട്ടിയ്ക്ക് വിലയില്ലാ എന്ന കേള്‍വി...
ശംഭോ..മഹാ ദേവ.. നീ തന്നെ തുണ..
(മലയാളി മങ്കമാര്‍ എല്ലാം ഇതു ഇട്ടു നടക്കുന്ന കാലത്തിനു മുമ്പെ അങ്ങ് വിളിച്ചോണേ എന്നൊരു പ്രാര്‍ഥനയെ ഉള്ളൂ.)
Post a Comment