(നയന്‍താരയുടെ ജട്ടി എന്ന സൂപ്പര്‍ഹിറ്റ് പോസ്റ്റിനുശേഷം ദീപക് രാജ് ഒരുക്കിയ അടുത്ത മെഗാഹിറ്റ് പോസ്റ്റ് -ചുമ്മാതെ ഒരു പോലുപ്പിക്കാന്‍ സിനിമസ്റ്റൈലില്‍ കിടന്നോട്ടെ..ചെലവില്ലല്ലോ-. വായനക്കാരുടെ ചെരുപ്പേറുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലായിപ്പോഴും സ്വന്തം മണ്ടത്തരങ്ങള്‍ വല്ലവന്റെ തലയിലോ കൂട്ടുകാരുടെ നെഞ്ചത്തോ കയറ്റിവച്ചു സ്വയം ആളാകുന്നവന് എന്ന ദുഷ്പേര് മാറ്റാന്‍ ഈ പോസ്റ്റിലെ കഥ എന്നെകുറിച്ചു തന്നെയാണ്.. ഞാന്‍ ഉള്‍പ്പെട്ട കഥ.. മാനിപ്പുലേറ്റട്, ഫാബ്രിക്കേറ്റട് എന്നൊന്നും പറയല്ലേ..വല്ലതും സാദൃശ്യങ്ങള്‍ തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല പരമാര്‍ത്ഥം ആണ്.. അപ്പോള്‍ തുടങ്ങട്ടെ..)
പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...
പടുക്ക..പേരു കേട്ടിട്ട് ഞെട്ടേണ്ട..എന്റെ നാട്ടില്‍ ശബരിമലയ്ക്ക് പോകാനായി കെട്ട് മുറുകുന്ന ചടങ്ങിനു ഇങ്ങനെയൊരു പേരുണ്ട്..ഇനി അഥവാ നിങ്ങളുടെ നാട്ടിലും ഇങ്ങനെതന്നാ പറയുന്നതില്‍ അങ്ങനെ കിടന്നോട്ടെ..ഇനി അഥവാ അല്ലെങ്കില്‍ ഞാന്‍ എന്നാചെയ്യാനാ.പേരു മാറ്റാനൊന്നും പോകേണ്ട..വെറുതെ എന്തിനാ ഒരുപാമ്പിനെ എടുത്തു ഡിക്കിയില്‍ വെയ്ക്കുന്നെ..
അപ്പോള്‍ നമ്മുടെ പടുക്കയെക്കുറിച്ച് പറയാം.. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പെ... കൃത്യമായ നാളോ തീയതിയോ പറയാന്‍ പറ്റില്ല.. പണ്ട്പണ്ട് എന്ന് പറയാന്‍ അദാമിന്റെയും ഹവ്വചേച്ചിയുടെയും കാലത്തൊന്നുമല്ല ഏതാണ്ട് ആറേഴു വര്‍ഷം മുമ്പ്.. ഞാന്‍ മൂന്നു തവണ ശബരിമലയില്‍ പോയ ആളാണ്..പക്ഷെ അതിനെകുറിച്ചു പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വഹിന്ദു പരിഷത്ത് സാറന്മാരുടെ അടി എന്റെ പൊറത്തൂന്നു ഒഴിഞ്ഞനേരം കാണില്ല എന്നത്കൊണ്ടു പറയാന്പറ്റില്ല..
എന്റെ ചെറുപ്പത്തിലെ എ.ടി.കോവൂര്‍.,ഇടമറുക് തുടങ്ങിയ ചെകുത്താന്മാരും സനല്‍ ഇടമറുക് എന്ന കുട്ടിച്ചാത്തനും ബാധിച്ചതുകൊണ്ട് ദൈവ വിശ്വാസം അല്പം കുറവായിരുന്നു. അപ്പോള്‍ വിശ്വാസം ഉണ്ടാകാനും മേല്‍പ്പറഞ്ഞവരുടെ ബാധയകറ്റാനും എന്നെ ഇത്തരം ചടങ്ങുകളില്‍ വീട്ടില്‍ നിന്നു നിര്‍ബന്ധിച്ചു വിടുക പതിവായിരുന്നു..
അങ്ങനെ എന്നെ തള്ളി വിടുന്നതില്‍ എന്റെ പ്രീയപ്പെട്ട മാതാശ്രീ ആയിരുന്നു മുമ്പില്‍.
അതിന് മുമ്പെ മാതാശ്രീയെപ്പറ്റി രണ്ട് വാക്കു.
ചെറുപ്പത്തിലെ അപാരമായ മുഖ സൌന്ദര്യത്തിനുടമയായ ഞാന്‍ കുളിക്കുന്നതിനു മുമ്പെ എന്റെ വീടിന്റെ ടെറസില്‍ അല്പം കടുകെണ്ണയൊക്കെ പുരട്ടി വ്യായാമമെന്ന പേരില്‍ ചില നമ്പറുകള്‍ നടത്തിയിരുന്നു.. വീടിന്റെ മുമ്പിലൂടെയുള്ള റോഡിലൂടെപോകുന്ന സുന്ദരികളായ തരുണീമണികളെ കാണിക്കാനാണ് അഭ്യാസം എന്ന് മാതാശ്രീ പറയുമെങ്കിലും മാന്യനായ ഞാന്‍ ആരോഗ്യമുള്ള ശരീരം പുഷ്ടിപ്പിക്കാനാണ് നില്‍ക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം.
എന്റെ നില്പ്പിനെ പറ്റി കവിതകള്‍ വരെ ഉണ്ടായി.. അത് പെണ്‍കുട്ടികള്‍ പാടി നടക്കുമായിരുന്നു. പിന്നെ ഏതോ വൃത്തികെട്ടവന്മാര് ആ പാട്ടു സിനിമയില്‍ ഉപയോഗിച്ചെന്നു കെട്ടു..
ഏതായാലും പാട്ടിതാണ്.
"കളരി വിളക്ക് തെളിഞ്ഞതാണോ
കുന്നത് സൂര്യന് ഉദിച്ചതാണോ
മാനത്ത് നിന്നെങ്ങാന്‍ വന്നതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ.."
സത്യം..!! പെണ്‍കുട്ടികള്‍ പാടിനടക്കുമായിരുന്നു.. അതില്‍ ഒരു വരി എന്നോട് ചോദിച്ചിട്ടുകൂടി ഉണ്ട്...
" നീയെന്താ മാനത്ത് നിന്നെങ്ങാന്‍ വന്നതാണോടാ..??
അപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ കള്ളം പറയില്ലെന്ന്..മാതാശ്രീ വളരെ അച്ചടക്കത്തിലെ വളര്‍ത്തിയതാ എന്ന് പറയാന്‍ കാരണം ഉണ്ട്.. പ്രേമിച്ചേ ഞാന്‍ കെട്ടൂ എന്ന് എന്റെ ജാതകത്തില്‍ ഉണ്ടായിരുന്നു പോലും.. (ഒടുവില്‍ സംഭവിച്ചതും അങ്ങനെ തന്നെ..)
ഞാന്‍ പെണ്‍കുട്ടികളെ നോക്കാനോ സംസാരിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പ്രിയ മാതാശ്രീ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു..അതിന് കാരണമായി പറയുന്നതു..
"ഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരുപുഞ്ചിരി...
ഒരുപുഞ്ചിരി..... പലപുഞ്ചിരി... പലപുഞ്ചിരി.... ഒരുടച്ച്..
ഒരുടച്ച്.....പലടച്ച്............ പലടച്ച് .......ഒരുകൊച്ച്....."
അങ്ങനെ വെറുതെ കുഴപ്പം ഒഴിവാക്കുകായായിരുന്നത്രേ..
അപ്പോള്‍ കാര്യങ്ങള്‍ കാടുകയറാതെ നേരെ നമ്മുടെ പടുക്കയിലേക്ക് പോകാം.. എന്നെ ഉന്തി തെള്ളി ആ പടുക്കയില് വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അല്ലെങ്കില്‍ തന്നെ മൈക്ക് സെറ്റ് വെച്ചു നാട്ടാരെ കിടത്തി ഉറക്കാതെ ആ വീട്ടുകാര്‍ തങ്ങള്‍ ശബരിമലയ്ക്ക് പോകുന്നത് നാട്ടുകാര്‍ക്ക് വേണ്ടിയാണെന്നമട്ടില് അഭ്യാസങ്ങള്‍ തുടങ്ങിയിരുന്നു...
അങ്ങനെ ഞാനും പ്രസ്തുത ചടങ്ങില്‍ പങ്കാളിയായി.ഭക്തന്മാര് ആര്‍പ്പു വിളിച്ചും കൈകൊട്ടിയും അവിടെ ഇരുപ്പുണ്ട്.. ഒരു സൈഡില്‍ മാറ്റി വച്ചിരുന്ന നാടന്‍ വാറ്റ്ചാരായവും.(സംഭവം ഇവിടെ സുലഭമാണ്).. ഈ വിശിഷ്ട പാനീയം അടുത്തുതന്നെ കന്നാസില്‍ വച്ചിട്ടുണ്ടാവും.. ബാറ്ററി,ഇഞ്ചാ പട്ട, തുടങ്ങി അമോണിയം വരെ ഇട്ടു വാറ്റിയ പേയം പാനം ചെയ്യാനാണ് മിക്ക പുരുഷ ഭക്തജനവും ഇവിടെ വരിക..കാരണം കുപ്പിയ്ക്ക് നൂറു രൂപയ്ക്ക് കിട്ടുന്ന ഈ ഔഷധം ഈയവസരത്തില്‍ ഓസിനു കിട്ടുമെന്ന് മാത്രമല്ല കൂടെ കപ്പപ്പുഴുക്ക്,മുളക് ചമ്മന്തി, മുതലായവയും കിട്ടും.
ചില യുവാക്കളും ഓസിനു കിട്ടിയ ഈ പാനീയം അടിച്ച് പ്രസ്തുത വീട്ടിലെ അയ്യപ്പന്മാരെ തങ്ങളുടെ വരവ് അറിയിച്ചിരുന്നു..
ഈപടുക്ക പരിപാടി ജനകീയമാക്കാനും നാട്ടിലെ കുട്ടിഭക്തന്മാരെ ആകര്‍ഷിക്കാനും അവരെകൂടി ഉള്‍പെടുത്തി പടുക്ക വന്‍വിജയം ആക്കാന്‍ അരിപായസവും ഉണ്ടാക്കിയിട്ടുണ്ട്.. അതുകുടിച്ചു എഴുനേറ്റു പോകാന്‍ വയ്യാത്ത കുട്ടികള്‍ അടുത്ത് തന്നെ ഒരു പായയില്‍ കിടക്കുന്നുണ്ട്.. എഴുന്നേറ്റു വരുമ്പോള്‍ വീണ്ടും കുടിയ്ക്കാന്‍ കണ്ണ് പായസംവച്ചിരിക്കുന്ന പാത്രത്തില്‍ നിന്നെടുക്കാതെയാണ് ഇവരുടെ കിടപ്പ്.
ഏതാണ്ട് സമയം ഏഴരയായി. കെട്ട്മുറുക്കുമ്പോള് ഏകദേശം പതിനൊന്നു മണിയാവും.. ശബരിമലയിലേക്ക് പോകാന്‍ ഉള്ള ജീപ്പും ഡ്രൈവറും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.. ഒരെണ്ണം പിടിപ്പിച്ചു ഇഷ്ടന് സീറ്റില്‍ നേരത്തെ ഉറക്കം പിടിച്ചിട്ടുണ്ട്..മൈക്കിലൂടെ തമിഴ് മലയാളം ഭാഷകളില്‍ അയ്യപ്പഭക്തിഗാനം ഒഴുകിനടന്നു ആളുകളെ മുഴുവന്‍ ഭക്തിയിലേക്ക് പിടിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..
പെട്ടെന്ന് തന്നെ നമ്മുടെ ഗീവര്‍ഗീസ് അച്ചായന് (മൈക്ക് സെറ്റ് പുള്ളിയുടെതാണ്) നമ്മുടെ പടുക്ക സ്പോണ്സര് ചെയ്ത വീട്ടിലെ അമ്മാവനോട് എന്തോ പറയുന്നതു കേട്ടു.
സംഭവം ഇതാണ്..
"അവിടെ കൂടിയിരിക്കുന്ന കുട്ടികളെ പാട്ടുകള്‍ പാടാന്‍ വിളിക്കണം" ..
ഭൂമിയ്ക്ക് ഭാരമായി ഇങ്ങനെ സൃഷ്ടിച്ചുവിട്ടിരിക്കുന്ന വാനരകൂട്ടങ്ങളെ കൊണ്ടു പാട്ടുപാടിച്ചു കുട്ടികളുടെ മാതാപിതാക്കളെ ഒന്നു സുഖിപ്പിക്കാനും അവിടെ കൂടി നില്ക്കുന്ന മറ്റുള്ളവരുടെ ക്ഷമയെ ഒന്നു പരീക്ഷിക്കാനും ഉള്ള കുറുക്കു വഴി..
ഒമ്പത് മണിയോട് കൂടി അവിടെ മേജര്‍സെറ്റ് പാര്‍ട്ടികള്‍ ഭജന എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഭക്തിഗാന കൊലപാതകം നടത്തുവാന്‍ പോകുകയാണ്..അതിന് മുമ്പുള്ള ഈ ഗാപ്പിലാണ് ഇത്തരം ഒരു ക്രൂരകൃത്യം കുട്ടികളെ കൊണ്ടു നടത്തുവാന്‍ ഇഷ്ടന് പ്ലാന്‍ ഇട്ടതു..
മൈക്കിനെ കടിച്ചു കീറാനുള്ള അവസരം കൈവിടാന്‍ താത്പര്യം ഇല്ലായിരുന്ന കുട്ടികള്‍ ഒരു ആറെഴെണ്ണം മൈക്കിനു മുമ്പില്‍ നിരന്നു കഴിഞ്ഞു ..ഒമ്പത് മണിക്ക് ഭജനനടത്താനുള്ള മേജര്‍സെറ്റ് വെള്ളമടി തുടങ്ങി കഴിഞ്ഞു .. പകല്‍ സമയങ്ങളില്‍ പാക്ക് പറിക്കാനും, ചൂണ്ടയിടാനും, മാവേലെറിയാനും പോകുന്ന മേജര്‍സെറ്റ് ഭജനക്കാര്‍ ഇവിടെ ഫ്രീ ആയിട്ടല്ല പാടുന്നത്.. വയറില്‍ നിറയ്ക്കാവുന്നിടത്തോളം വാറ്റ് ചാരായവും കപ്പപുഴുക്കും കൂടെ ഇരുനൂറു രൂപയും( ഓരോരുത്തര്‍ക്കും) കിട്ടുമെന്ന് മാത്രമല്ല തങ്ങളുടെ പാടാനുള്ള അസാധാരണ വൈഭവം നാട്ടിലെ പാവങ്ങളെ കാണിക്കുകയും ചെയ്യാം .
അഥവാ പാടി കൊളം ആക്കിയാലും ഒരു പടുക്കനടക്കുന്ന പുണ്യസ്ഥലം ആയതിനാല്‍ അടി വീഴില്ല.. ഭജന മാത്രം ആയിരം രൂപ വീട്ടുകാരന് ചെലവ് വരുന്ന ഇടപാടാണ് . തെറ്റുപാടിയാലും ഇവിടെ അടികിട്ടില്ല.. അമ്പല മില്ലാതെ ആല്‍ത്തറയില്‍ വാഴുമെന്ന പാട്ടില്‍ ഊമനും,ബധിരനും എന്നത് , വികലാംഗനും എന്ന് പാടിയിട്ടും തല്ലു കിട്ടിയില്ല എന്ന് പറയുമ്പോള്‍ കാര്യം ഊഹിക്കാവുന്നതെ ഉള്ളൂ.) വാറ്റ് ചാരായം ഇവിടെ അവശ്യഘടകം ആണ്..
അങ്ങനെ നമ്മുടെ മൈനര്‍സെറ്റ് ഭജനപ്പാട്ടുകള് തുടങ്ങി. "ഒന്നാംതിരുപ്പടി ശരണം പൊന്നയ്യപ്പ.." എന്ന് തുടങ്ങുന്ന പ്രസിദ്ധഗാനം.. പതിനെട്ടാം പടിയെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തമായ ഭക്തിഗാനം..പക്ഷെ പാട്ടു തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവം തീരുന്നില്ലല്ലോ എന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പാട്ടു ശ്രദ്ധിച്ചത്.. സംഭവം പതിനെട്ടാം പടി കടന്നു നാല്പതോ അമ്പതോ പടികള്‍ ആയി.നമ്മുടെ ഗീവര്‍ഗീസ് അച്ചായന് എഴുന്നേറ്റ് കുട്ടികളോടെ ഒന്നും പറയാതെ നേരെ വീട്ടുകാരനോട് കാര്യം പറഞ്ഞു.
"ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും.... "
നമ്മുടെ വീട്ടുകാരന് അടിച്ച് പൂസായി നില്‍ക്കുകയാണ്.. പാടുന്നതില്‍ രണ്ട് പേര് ആ വീട്ടിലെ തന്നെ കുട്ടികള്‍ ആണ്.
"അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര് അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."
ഞാന്‍ പിന്നെ അവിടെ നിന്നില്ല..പിള്ളേര് വേറെയും പടികള്‍ സൃഷ്ടിച്ചു അതിനെയും പുകഴ്ത്തുന്നത് ഞാന്‍ കേട്ടു...പക്ഷെ അവിടെ കൂടിയവര്‍ മിക്കവാറും നാടന്‍വാറ്റിന്റെ ലഹരിയില്‍ ആയിരുന്നത്കൊണ്ടു കുട്ടികള്‍ കെട്ടുന്ന അമ്പതാമത്തെയും അറുപതാമത്തെയും പടികളെ കുറിച്ചു ആലോചിക്കാതെ വീണ്ടും ഓസിനു കിട്ടുന്ന വാറ്റടിക്കുന്ന തിരക്കില്‍ ആയിരുന്നു..
ഞാന്‍ ഇനി മേജര്‍സെറ്റിന്റെ ഭജനകൂടി കേള്‍ക്കാനുള്ള ധൈര്യം ഇല്ലാഞ്ഞതിനാല്‍ ചൂട്ടും കത്തിച്ചു നേരെ വീട്ടിലേക്ക് നടന്നു... ഇടയ്ക്ക് ചെവിയോര്‍ത്തപ്പോള്‍ പടികള്‍ നൂറു കടെന്നൂ എന്നാ ഓര്മ...
Sunday, December 14, 2008
Subscribe to:
Post Comments (Atom)
21 comments:
പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...
(നയന്‍താരയുടെ ജട്ടി എന്ന സൂപ്പര്‍ഹിറ്റ് പോസ്റ്റിനുശേഷം ദീപക് രാജ് ഒരുക്കിയ അടുത്ത മെഗാഹിറ്റ് പോസ്റ്റ് -ചുമ്മാതെ ഒരു പോലുപ്പിക്കാന്‍ സിനിമസ്റ്റൈലില്‍ കിടന്നോട്ടെ..ചെലവില്ലല്ലോ-. വായനക്കാരുടെ ചെരുപ്പേറുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലായിപ്പോഴും സ്വന്തം മണ്ടത്തരങ്ങള്‍ വല്ലവന്റെ തലയിലോ കൂട്ടുകാരുടെ നെഞ്ചത്തോ കയറ്റിവച്ചു സ്വയം ആളാകുന്നവന് എന്ന ദുഷ്പേര് മാറ്റാന്‍ ഈ പോസ്റ്റിലെ കഥ എന്നെകുറിച്ചു തന്നെയാണ്.. ഞാന്‍ ഉള്‍പ്പെട്ട കഥ.. മാനിപ്പുലേറ്റട്, ഫാബ്രിക്കേറ്റട് എന്നൊന്നും പറയല്ലേ..വല്ലതും സാദൃശ്യങ്ങള്‍ തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല പരമാര്‍ത്ഥം ആണ്.. അപ്പോള്‍ തുടങ്ങട്ടെ..)
“ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും...”
ഹ ഹ. അതു കലക്കി
ഹവ്വചേച്ചി എന്ന് വിളിക്കാമെങ്കില്‍ നിനക്ക് ആദം ചേട്ടന് എന്ന് വിളിച്ചാല്‍ എന്താ? നി മിക്കവാറും അച്ചായന്മാരുടെ കൈയില്‍ നിന്നും തട്ട് മേടിച്ചു കൂട്ടുമേ..., പറഞ്ഞേക്കാം. പിന്നെ പ്രേമിച്ച് വിവാഹം കഴിക്കും എന്ന് മാത്രമാകില്ല നിന്റെ ജാതകത്തില്‍ ഉള്ളത്, ചില പരിഷത്തുകാരുടെ കൈകൊണ്ട് തീരും എന്നും ഉണ്ടോ എന്ന് മാതാശ്രീയോട് ഒന്ന് ചോദിച്ചെ, ഉണ്ടാവും,ഉണ്ടാവണം, മാതാശ്രീ പറയാത്തതാവും.
രാവിലെ ഓഫീസില്‍ വന്നതും വായിച്ചു. നന്നായി ചിരിച്ചു !. ഇന്റെര്‍നെറ്റ് സൊകര്യം ഇല്ലാത്ത ചങ്ങാതിമാര്‍ക്ക് വായിക്കാനായി ഒരു പ്രിന്റും എടുത്തു. കോപ്പിറൈറ്റ്സ് പ്രശ്നമാകുമോ? ....
ദീപക്കേട്ടാ
ഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരുപുഞ്ചിരി...
ഒരുപുഞ്ചിരി..... പലപുഞ്ചിരി... പലപുഞ്ചിരി.... ഒരുടച്ച്..
ഒരുടച്ച്.....പലടച്ച്............ പലടച്ച് .......ഒരുകൊച്ച്....."
അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര് അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."
ഹൊ പറയാതെ വയ്യ കമന്റുംബൊഴും മുഖത്തെ ചിരി മാഞ്ഞിട്ടില്ല എന്റെ ദീപക്കേട്ടാ..
മനോഹരമായ എഴുത്ത്
തിയറംസ് ഒക്കെ ഒരുപാടുണ്ടല്ലോ...
ഒരു ടച്ച് പല ടച്ച് ..!! ഉം....
ഗൊച്ചു ഗള്ളന്‍.. അവസാനം പണി പറ്റിച്ചു അല്ലെ?
അവസാനം പിള്ളേരുടെ പാട്ടുനിര്‍ത്താന്‍ സാക്ഷാല്‍ അയ്യപ്പസ്വാമി നേരിട്ടു വന്നോആവോ?
haiiiiiiiii
deepak njan thankalil oru nalla ezhuthukarane kannunnu,kollam ketto nayantharayude......... eshttam pole comments ethiyello,eniyum nalla nalla postukal pretheekshichu kondu nirthattee
"ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും.... "
"അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര് അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ.."
ഹഹഹഹഹ അണ്ണോ തലയറഞ്ഞു ചിരിച്ചു. എന്നാ ഒരു ഗുമ്മ്??!!!
പൊളപ്പന്‍!! വെടിച്ചില്ല്... ഇനീം പോരട്ടെ!!
നന്ദന്/നന്ദപര്‍വ്വം
പ്രിയ ശ്രീ.
സത്യത്തില്‍ ഇതിന്റെ ക്രെഡിറ്റ് ഞാന്‍ എങ്ങനെ എടുക്കും.. ഞാന്‍ എഴുതി എന്നെ ഉള്ളൂ. ഇതിലെ പടുക്ക നടത്തിയ വീട്ടുകാരന്റെ
മക്കള്‍ രണ്ടുപേര്‍ ഇപ്പോള്‍ ദുബായില്‍ ഉണ്ട്.. അതില്‍ ഒരുത്തന് അപ്പന്റെ പേരു വെക്കാത്തതില്‍ കുറച്ച്മുമ്പെ വിളിച്ച് നന്ദിപറഞ്ഞു (പേരു വെച്ചിരുന്നെങ്കില്‍ പരത്തെറി വിളിച്ചേനെ) ... പിന്നെ ഗീവര്‍ഗീസ് അച്ചായന് ഒരു മോളെ ഉള്ളൂ.. അവളെ കെട്ടിച്ചും വിട്ടു.. ആ ധൈര്യത്തിലാ അച്ചായന്റെ പേരു വച്ചത്.
നന്ദി...വീണ്ടും വരിക.. രണ്ടായിരത്തിഒന്പത് തീരും മുമ്പെ നൂറ്റമ്പതുപോസ്റ്റ് ഇടണം എന്നൊരു നേര്‍ച്ചയുണ്ട്.. എഴുതിയില്ലെങ്കില്‍ ബ്ലോഗനാര്കാവിലമ്മയും ബ്ലോഗശനിക്കടവ് മുത്തപ്പനും കോപിക്കും.. വരണം.. കമന്റണം.. ഞാന്‍ പ്രത്യകജാടയില്ലാത്ത കൂട്ടത്തിലാ.. അതുകൊണ്ട് തെറിയും അഭിനന്ദനവും ഒരുപോലെ സ്വീകരിക്കും..
പ്രിയ അനൂപ് അമ്പലപ്പുഴ..
ആദം ചേട്ടനോ... വിളിച്ചേക്കാം പേടിക്കേണ്ട.. അനൂപ് അച്ചായോ.. ഇപ്പോള്‍ പരിഷത്ത്കാരെയും അച്ചായന്മാര് വിലയ്ക്ക് വാങ്ങിയോ..??
വീണ്ടും വരണേ... നന്ദി..
പ്രിയ ഡോട്ട്കോംപാല്..
നന്ദി,... ധൈര്യമായി കോപ്പി എടുത്തോ.. സത്യത്തില്‍ അറിയാവുന്ന മലയാളികള്‍ക്ക് മൊത്തം കൊടുത്തോ.. എന്റെ പേരോ ബ്ലോഗിന്റെ പേരോ വച്ചിരുന്നെങ്കില്‍ നന്ദി...
വീണ്ടും വരിക... ഇതേപോലുള്ള പടക്കങ്ങള്‍ ഇനിയും ഉണ്ടാവും...
ചിലത് ചീറ്റും ചിലത് പൊട്ടും എന്നേയുള്ളു.. എല്ലാം പൊട്ടിക്കാം എന്ന് വിചാരിച്ചാ ചാമ്പുന്നത്.
വീണ്ടും വരണേ..
പ്രിയ സുഗേഷ്..
ഇഷ്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം... ബ്ലോഗിന്റെ ബൂലോഗത്തിലെ തുടക്കകാരനായ എനിക്ക് നിങ്ങള്‍ തരുന്ന പ്രോല്‍സാഹനം മാത്രമാണ് എന്നെകൊണ്ട് എഴുതിക്കുന്നത്..
ഇതും തുടര്‍ന്നും ഉണ്ടാകണം.. തന്നത് തന്നത് തിന്നീടുമ്പോള്‍ വീണ്ടും ഞാന്‍ തരും അത്രയും എന്റെ ഉറപ്പ്..
നന്ദി..വീണ്ടും വരിക..
പ്രിയ എംഎസ്.രാജെ..
എന്റെ രാജെ.. ഞാനോ കൊച്ചുഗള്ളന്‍... ഞാന്‍ പാവം.. പിന്നെ അയ്യപ്പസ്വാമി പടിയിറങ്ങിവരില്ല..ഉറപ്പ്.. കാരണം ഇറങ്ങുമ്പോള്‍ പടിപതിനെട്ടേ കാണൂ.. ഈ കുട്ടികള്‍ നൂറെണ്ണം കെട്ടിയാല്‍ പിന്നെതിരിച്ചു ആ നൂറുപടികള്‍ കയറിയേപോകാന് പറ്റൂ..
വീണ്ടും വരിക.... നന്ദി..
കൂട്ടുകാരെ.. എല്ലാവര്ക്കും നന്ദി.... വീണ്ടും വരണം.. നമുക്കു അടിച്ച് പൊളിക്കാം...
പ്രിയ അജിഅശോക്...
ഞാന്‍ ഒരു തുടക്കക്കാരന് മാത്രം.. വെറും മുപ്പത്തിഒന്നു പോസ്റ്റ് മാത്രം.. വീണ്ടും വന്നു പ്രോല്‍സാഹനം തരണം.. എങ്കിലല്ലേ ഞാന്‍ വളരൂ..
നന്ദി... വീണ്ടും വരിക..
പ്രിയ നന്ദകുമാര്‍..
ഇഷ്ടം ആയി എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.. എഴുതിയ പോസ്റ്റിനു ഇതുപോലെ ഒരു പ്രതികരണം കാണുമ്പോള്‍ ആണ് അടുത്ത ഒരു പോസ്റ്റ് ഇടാന്‍ പ്രചോദനം കിട്ടുന്നത്.. പുതിയ ഒരാളായ എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഇല്ലാതെ എങ്ങനെ മുമ്പോട്ട് പോവാനാവും..
ഇനിയും വരണം ...കമന്റുകള്‍ തരണം..
സസ്നേഹം
ദീപക് രാജ്
സ്വാമി ശരണം!
നന്നയി ...
പല എവര്‍ ഗ്രീന്‍ ഫോര്മുലയൂം
മിന്നുന്ന കണ്ടു...:)
ആ പിള്ളേര് അഞ്ചോ ആറോ പടികള്‍
കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..
ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."
:)
ഇതു ക്ലാസ് ജോക്ക്!
പ്രിയ മാണിക്യം
പോസ്റ്റ് ഇഷ്ടപ്പെട്ടല്ലോ.. നന്ദി.... മറക്കാതെ വീണ്ടും വരണേ..
സസ്നേഹം
ദീപക് രാജ്
ദീപക് രാജ്,
പടുക്ക എന്ന പരിപാടി കേട്ടിട്ടുണ്ട്, പക്ഷെ പിന്നണിയില്‍ ഇത്ര ഒരുക്കങ്ങള്‍ ഉണ്ടാവുമെന്ന് ഇപ്പോഴാണ് അറിയുന്നത്.
തിരുവിതാംകൂര്‍ ഭാഗത്തേക്ക് അയ്യപ്പ ഭക്തി അല്പം കുറവാണ്, നാട്ടുകാരനായതിനാലാവും.നേരെ മറിച്ച് മലബാര്‍ പ്രദേശത്തേക്കു കടന്നാല്‍ കടുകട്ടിയാ നൊയമ്പ്. ഭജനയും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും മറ്റവന് ഉണ്ടാവില്ല.
പടിക്ക് ചിലപ്പോള്‍ എണ്ണം കൂടിയെന്നു വരാം കേട്ടോ.
പ്രിയ അനില്‍ @ബ്ലോഗ്
സത്യം.. പത്തനംതിട്ട കാരനായ എന്റെ നാട്ടുകാരന് തന്നെയാ ശ്രീ.അയ്യപ്പനും.. മുറ്റത്തെമുല്ലയ്ക്ക് മണമില്ല എന്ന് കേട്ടിട്ടില്ല..
വീണ്ടും വരണം. നന്ദി.
സസ്നേഹം
(ദീപക് രാജ്)
ഓഫ്. : മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ല.. കാരണം അറിയാമോ.. അച്ഛന് രാത്രി വെള്ളം അടിച്ചിട്ട് അതിന്മേലാ മൂത്രം ഒഴിക്കുന്നത്..
( അടിച്ച് മാറ്റിയതോ മറ്റാരുടെയോ അല്ല .. ഞാന്‍ തന്നെ മലയാള മനോരമ ആഴ്ചപതിപ്പിലെ ഫലിത ബിന്ദുക്കളില്‍ 1992 Decemberil എഴുതിയ ഒരു ചെറിയ പടക്കമാ.. അന്നത്തിനു പത്തോ ഇരുപതോ രൂപ കിട്ടിയെന്നാ ഓര്മ.. അന്നേ ഇത്തരം വിളച്ചിലുകള്‍ കൈയിലുണ്ടെന്ന് സാരം..)
dear deepak...u'r writings are really nice....it has da sarcastic view....keep writing n wish u all da best.....
പ്രിയ തോമ്മാ.. നന്ദി..
മാഷേ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ആണല്ലോ തങ്ങുന്നത്... ഡിക്ഷനറി നോക്കണമല്ലോ.. (ചുമ്മാതാ...)
വീണ്ടും വരണം...
സസ്നേഹം
ദീപക് രാജ്
ഭൂതനാഥ ദയാനന്ദ
സര്വ്വഭൂതദയാപരാ...
ലക്ഷലക്ഷമഹാബാഹോ
ശാസ്തേരുദ്രം നമോ...നമ
നട്ടപിരാന്തന് മൊട്ടത്തലയന്‍ സജു മാഷേ..
നമോ നമഃ.. ഇടയ്ക്കിടെ വായിക്കണം... സംഭവം ശ്ലോകം ആണല്ലോ.. ഇടയ്ക്കിടെ ഉരുവിടാം. പഠിയ്ക്കാന്‍ ആവില്ല.. ജന്മനാ മണ്ടന്‍ ആയതുകൊണ്ട് പഠിച്ചാല്‍ ഒന്നും തലയില്‍ നില്‍ക്കില്ല.
വീണ്ടും വരണേ.. നന്ദി..
ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്നകാലത്ത്.
ഇത്തരം കെട്ടുമുറുക്ക്(തിരുവല്ലയില്‍ പടുക്കയില്ല)
അമ്പലത്തിലേ..നാല്പതുദെവസത്തെ ഭജന,ഇവയാല്‍
വൈകിട്ട് കുശാലായി നടന്നിരുന്നു.തബലയോ ഗന്ചിറയോ വായിഛിട്
കിട്ടുന്ന ഇരുപത്ത്ന്ചു രൂപാ..ഹോ..
ആവശ്യത്തിനു പട്ട.ഇടലി,കടല,സാം മ്പാര്‍
നാടന്‍ കലാകാരന്റെ ലോകം അവിടെ തീരുന്നു.
ഭക്തിയൊക്കെ നേരിട്ട്..
ഗം ഭീര മായിരിക്കുന്നു.പോയകാലത്തേക്കു നോക്കാന്‍ ഒരുവഴി.
ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്നകാലത്ത്.
ഇത്തരം കെട്ടുമുറുക്ക്(തിരുവല്ലയില്‍ പടുക്കയില്ല)
അമ്പലത്തിലേ..നാല്പതുദെവസത്തെ ഭജന,ഇവയാല്‍
വൈകിട്ട് കുശാലായി നടന്നിരുന്നു.തബലയോ ഗന്ചിറയോ വായിഛിട്
കിട്ടുന്ന ഇരുപത്ത്ന്ചു രൂപാ..ഹോ..
ആവശ്യത്തിനു പട്ട.ഇടലി,കടല,സാം മ്പാര്‍
നാടന്‍ കലാകാരന്റെ ലോകം അവിടെ തീരുന്നു.
ഭക്തിയൊക്കെ നേരിട്ട്..
ഗം ഭീര മായിരിക്കുന്നു.പോയകാലത്തേക്കു നോക്കാന്‍ ഒരുവഴി.
പ്രിയ ചാര്‍വാകന്‍
പത്തനംതിട്ടയിലെ പ്രധാന ആഘോഷങ്ങളില്‍ പെടുന്ന ഒന്നാണിതും. ഓസിനു കല്ലടിക്കാനും ഒപ്പം അല്പം കാശുകിട്ടാനും. അവസാനം ഭജന "പയന" ആകുന്നതു വരെ കള്ളടിക്കും.
പക്ഷെ തങ്ങളുടെ പാടാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയും അങ്ങനെ കിട്ടുന്നു.
നന്ദി,
സ്നേഹത്തോടെ
ദീപക് രാജ് പ്രിയ ചാര്‍വാകന്‍
പത്തനംതിട്ടയിലെ പ്രധാന ആഘോഷങ്ങളില്‍ പെടുന്ന ഒന്നാണിതും. ഓസിനു കല്ലടിക്കാനും ഒപ്പം അല്പം കാശുകിട്ടാനും. അവസാനം ഭജന "പയന" ആകുന്നതു വരെ കള്ളടിക്കും.
പക്ഷെ തങ്ങളുടെ പാടാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയും അങ്ങനെ കിട്ടുന്നു.
നന്ദി,
സ്നേഹത്തോടെ
ദീപക് രാജ്
Post a Comment