Saturday, December 27, 2008

36.ഒരു പാരഡി ഗാനം

ബഹു: പത്തനംതിട്ട ജില്ല കലക്ടര്‍
(പി.സി.സനല്‍കുമാര്‍.)

പലപ്പോഴും ഔദ്യോഗികരംഗത്തെ തിരക്കുമൂലം മിക്ക എഴുത്തുകാരും എഴുത്ത് നിര്‍ത്തുകയോ എഴുത്തിനു താല്‍കാലിക വിരാമം കൊടുക്കുകയോ ആണ് പതിവ്. എന്നാല്‍ എന്‍റെ നാടായ പത്തനംത്തിട്ടയുടെ ജില്ലാകളക്ടര്‍ ശ്രീ.പി.സി.സനല്‍കുമാര്‍ (ചിരികുമാര്‍ എന്ന് അറിയാവുന്നവര്‍ വിളിക്കും.) ഇതിനൊരു അപവാദം ആണ്..

വളരെയേറെ തിരക്കുള്ള ഇദ്ദേഹം നല്ലൊരു എഴുത്തുകാരനും നല്ല നര്‍മ്മബോധം ഉള്ളവനും ആണ്..

(സാഹിത്യ അക്കാദമിയുടെ 2004 ലെ അവാര്‍ഡ് ഇദ്ദേഹത്തിന്‍റെ കലക്ടര്‍ കഥ എഴുതുകയാണ് എന്ന കൃതിയ്ക്ക് ലഭിച്ചു.. 1998 ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഇദ്ദേഹം നല്ലൊരു ഗായകനും പ്രാസംഗികനും ആണ്..ടിവിയിലൂടെയും സുപരിചിതനായ ഇദ്ദേഹം നിരവധി പാരഡി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്..)

അദ്ദേഹം എഴുതിയ ഒരു പാരഡി ഗാനം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു..

വ്യത്യസ്തയായൊരു ഭാര്യയാം ഭാമയെ
ഭര്‍ത്താവു കുട്ടപ്പന്‍ തിരിച്ചറിഞ്ഞില്ല
'മൊട'എടുക്കുന്നോര്‍ക്ക് 'മൊട'യായ ഭാമ
വെറുമൊരു ഭാമ അല്ലിവള്‍ ഒരു ഭീമ

ഭാമ ഒരു ഭീമ അടിമുടി സീമ നടിറോമ
ഗൃഹ പരിപാല പ്രിയതോഴി
നമ്മുടെ ഭാമ ഭാമ ഭാമ ഭാമ

പുളകം പതയുന്ന dye യുമായ്‌ എത്തി
ചികുരം കറുപ്പിക്കും കേശപ്രകാശി
ആമാശയത്തിന്റെ ആശ നിറവേറ്റാന്‍
ദോശ ആശയങ്ങള്‍ പരീക്ഷിച്ച ഭാമ

കല്പന ചേച്ചീടെ തോഴിയാം ഭാമ
വര്‍ക്കല നാട്ടീന്ന് വേരറ്റഭാമ
എന്തിനും പോരുന്ന അമ്മാവിയമ്മയെ
നന്നായ്‌ പതപ്പിച്ചു സുഖിപ്പിച്ച ഭാമ ...

കുടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെപോലും
വരുതിക്ക് നിര്‍ത്തുന്ന മനസ്സാണ് ഭാമ
കപ്പയും മത്തിയും ഒന്നിച്ചു കാണുമ്പോള്‍
വയര്‍ മറക്കുന്നൊരു
ഭക്ഷ്യ പ്രവീണ

വ്യത്യസ്തയായൊരു ഭാര്യയാം ഭാമയെ
ഭര്‍ത്താവു കുട്ടപ്പന്‍ തിരിച്ചറിഞ്ഞപ്പോള്‍
ഈ നല്‍ നാടിന്‍റെ അഭിമാനമാകും
ഭാര്യയാം ഭാമേ നിനക്കഭിവാദ്യം..
ഭാമ ഒരുഭീമ അടിമുടിസീമ,
നടി റോമ ഗൃഹപരിപാല ,
പ്രിയ തോഴീ നമ്മുടെ ഭാമ ,ഭാമ ,ഭാമ ,ഭാമ .... .......

മയങ്ങിപ്പോയി ഞാന്‍ കിറുങ്ങിപ്പോയീ
ഇരുന്നൂറടിച്ചപ്പോള്‍ ഉറങ്ങിപ്പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍
അറിയാതെ തെറി എന്തോ പറഞ്ഞും പോയീ ...

(താങ്കളുടെ എഴുത്തിലൂടെ ഞങ്ങളെ ഇനിയും വരും കാലങ്ങളില്‍ ചിരിപ്പിക്കട്ടെ എന്നാശംസിക്കുന്നു..)

(വേറെ ചില പാരഡികള്‍)

പാലേ പാലേ മില്‍മപാലേ
വിലയല്‍പ്പം കൂടുതലല്ലേ ?
കവറൊന്നിനിതെട്ടരരൂപാഅധികം അല്ലേ ?

പണ്ടേ പണ്ടേ പാലിതിനല്‍പ്പം
വില കൂടുതലാണറിയില്ലേ ?
കവറൊന്നിനിതെട്ടര രൂപാഅധികം അല്ലേ ?

ഇതു വെറും ഒരു പാലല്ല
ഗുണമുള്ളോരു പാലല്ലോ !
അതിരാവിലെ ബൂത്തില്‍ തള്ളല്ലോഓ.. ഓ... ഓ...
പാലുകള്‍ പല പല രൂപത്തില്‍വാങ്ങാന്‍ കിട്ടും

മാര്‍ക്കറ്റില്‍കള്ളമിയന്നൊരു
പാലല്ലതിലോഇല്ലാ വെള്ളം
കുട്ടികള്‍, സ്ത്രീകള്‍, വയസ്സന്മാര്‍ക്കി-
ഷ്ടമിയന്നൊരു പാലല്ലോകട്ടുകുടിക്കാന്‍ പോലും
തോന്നുംകട്ടിപ്പാലാ...

ആരിവള്‍ മില്‍മയോ ?
ധവള സൌന്ദര്യമോ ?
പാലെന്നാല്‍ മില്‍മഇതു നാടിന്നഭിമാനം.
ഓ... ഓ.... ഓ...

കട്ടന്‍ കാപ്പിയില്‍ അല്‍പ്പാല്‍പ്പംകട്ടിപ്പാലിതു
ചേര്‍ക്കുമ്പോള്‍കുട്ടികള്‍ പോലും ചൊല്ലും
അഛാഅല്‍പ്പം തായോപാലിതു നല്ലതാ..
ഏതിനും നല്ലതാ
ആര്‍ക്കും പോയി വാങ്ങാം
പാല്പായസമുണ്ടാക്കാം
ഓ... ഓ... ഓ...

(പൂവേ പൂവേ പാല പൂവേ മണമിത്തിരി കരളില്‍ തായോ എന്ന ഗാനത്തിന്റെ പാരഡിയാണ് പാലേ പാലേ എന്നത്.)

(ചെമ്മീ‍ന്‍ എന്നചിത്രത്തിലെ മാനസമൈനേ എന്നഗാനത്തിന്റെ പാരഡി)

വിഷയം: സ്വശ്രയ കോളേജുകള്‍

സ്വശ്രയമൈനേ വരൂ
സമവായം നുള്ളിത്തരൂ
നിന്‍ അരുമപൂംകോളേജുകള്‍തേടുവതാരെ ? ആരെ ?

(സ്വശ്രയമൈനേ വരൂ)

നിലാവുണ്ടെന്നോര്‍ത്തിട്ട്വെളുപ്പോളം
മോഷണംനടത്തരുതോമനേ നടത്തരുതേ

(സ്വശ്രയമൈനേ വരൂ)

ബ്ലെയിഡിന്റെ മോഹവും
പിരിവിന്റെ മൂര്‍ച്ചയും
ശമിക്കുകില്ലോമനേശമിക്കുകില്ല.

(സ്വശ്രയമൈനേ വരൂ)

(എന്‍റെ ഖല്‍ബിലെ എന്നഗാനം)

എന്‍റെ ക്ലാസ്സിലെ ഫ്രണ്ട്ബെഞ്ചിലെ നല്ലകൂട്ടുകാരീ
തൊട്ടുപിന്നില്‍ ഞാന്‍ വന്നിരുന്നതീ ശില്പഭംഗിയോളും
സ്ട്രക്ചര്‍ ഒന്നു കാണാന്‍
നിന്‍ സ്ട്രക്ചര്‍ ഒന്നുകാണാന്‍

തൊട്ടു തോണ്ടുവാന്‍
എന്‍റെ കൈവിരല്‍ മൊട്ടിടുന്ന പോലെ
തൊട്ടുപിന്നില്‍ ഞാന്‍ വന്നുവെങ്കിലും
തോട്ടതില്ല നിന്നെ

പേടിയാണേനിക്കോമലെ വല്ല
പീഡനക്കേസും ചാര്‍ത്തീടല്‍
വേണ്ട വേണ്ട എന്‍ ആഗ്രഹങ്ങളെ
മൂടിവച്ചിടുന്നു..

എന്‍റെ ക്ലാസ്സിലെ (രണ്ട്)..

15 comments:

ദീപക് രാജ്|Deepak Raj said...

ബഹു: പത്തനംതിട്ട ജില്ല കലക്ടര്‍
(പി.സി.സനല്‍കുമാര്‍.)

പലപ്പോഴും ഔദ്യോഗികരംഗത്തെ തിരക്കുമൂലം മിക്ക എഴുത്തുകാരും എഴുത്ത് നിര്‍ത്തുകയോ എഴുത്തിനു താല്‍കാലിക വിരാമം കൊടുക്കുകയോ ആണ് പതിവ്. എന്നാല്‍ എന്‍റെ നാടായ പത്തനംത്തിട്ടയുടെ ജില്ലാകളക്ടര്‍ ശ്രീ.പി.സി.സനല്‍കുമാര്‍ (ചിരികുമാര്‍ എന്ന് അറിയാവുന്നവര്‍ വിളിക്കും.) ഇതിനൊരു അപവാദം ആണ്..

വളരെയേറെ തിരക്കുള്ള ഇദ്ദേഹം നല്ലൊരു എഴുത്തുകാരനും നല്ല നര്‍മ്മബോധം ഉള്ളവനും ആണ്..

(സാഹിത്യ അക്കാദമിയുടെ 2004 ലെ അവാര്‍ഡ് ഇദ്ദേഹത്തിന്‍റെ കലക്ടര്‍ കഥ എഴുതുകയാണ് എന്ന കൃതിയ്ക്ക് ലഭിച്ചു.. 1998 ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഇദ്ദേഹം നല്ലൊരു ഗായകനും പ്രാസംഗികനും ആണ്..ടിവിയിലൂടെയും സുപരിചിതനായ ഇദ്ദേഹം നിരവധി പാരഡി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്..)

ബാജി ഓടംവേലി said...

വ്യത്യസ്തനായൊരു കളക്‌ടറാം സനിലിനെ
പരിചയപ്പെടുത്തിയത് നന്നായി...

smitha adharsh said...

ഇതൊക്കെ എവിടന്നു ഒപ്പിച്ചു മാഷേ..ഇതു സംഭവം കൊള്ളാല്ലോ..

ജിജ സുബ്രഹ്മണ്യൻ said...

സനൽകുമാർ സറിന്റെ പാരഡികൾ ഇതിനു മുൻപു കണ്ടിട്ടുണ്ട്.മാതൃഭൂമി വാരാന്തപതിപ്പിൽ ചിലപ്പോൾ കാണാറുണ്ട്.പിന്നെ ബ്ലോഗ്ഗിൽ തന്നെ ആരൊക്കെയോ അദ്ദേഹത്തിന്റെ കവിത ഇട്ടതായി ഓർക്കുന്നു.എന്തായാലും നല്ല നർമ്മബോധം ഉള്ള ആളാണു കളക്ടർ.ഈ പാരഡികൾ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി

Senu Eapen Thomas, Poovathoor said...

അദ്ദേഹം ചിരിക്കുടുക്ക ആണു. അദ്ദേഹവുമായി നമ്മുടെ കല്‍പന ചേച്ചിയുടെ ഒരു ഇന്റര്‍വ്യൂ ജയ്‌ ഹിന്ദ്‌ റ്റി.വിയില്‍ ഉണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ പാരഡികളില്‍ പലതും അവതരിപ്പിച്ചിരുന്നു. ഏതായാലും കലാകാരന്മാരെ പ്രോഹത്സാഹിപ്പിക്കാന്‍ തീരുമാനിച്ച കുളത്തൂപ്പുഴക്കാരനെ ഞാന്‍ ഹൃദയാ പ്രണമിക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌

mads said...

സനല്‍ സാറിനെ നിങ്ങള്‍ക്കും ഓര്‍ക്കുട്ടില്‍ ആഡ് ചെയാം അദ്ദേഹം മിക്കപ്പോഴും നല്ല സ്ക്രപ്സ് പോസ്റ്റ് ചെയ്യാറുണ്ട്. ഒരു പാട് ചിത്രങ്ങളും കാണാം

Typist | എഴുത്തുകാരി said...

കലക്ടറുടെ പാരഡി രചന അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതു് നന്നായി.

ചാർ‌വാകൻ‌ said...

കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.
ചങ്ങമ്പുഴയുടെ രമണന്‍.തര്‍ജിമചെയ്ത് പാടിയിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി കൂട്ടുകാര ഈ പാരടിപ്പെടുത്തലിനു... ( പരിചയപ്പെടുത്തലിനു )
ഒപ്പം ഒരു നല്ല പുതുവര്‍ഷവും ....
എല്ലാ നന്മകളും നേരുന്നു...

ദീപക് രാജ്|Deepak Raj said...

എല്ലാവരോടും പേരെടുത്തു പറയാതെ നന്ദി പറയുന്നു..

പ്രധാനമായും ഒരു സരസന്‍ ആയ വ്യക്തി ആണെന്നതും,നല്ല പാരഡിഗാനങ്ങള്‍ രചിക്കുമെന്നതും ജനപ്രിയനായ ഭരണാധികാരി ആണെന്നതും മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രത്യേകത.

സാധാരണക്കാര്‍ക്ക് പോലും മനസ്സിലാവുന്ന ലളിതമായി എഴുതുന്ന പാരഡികള്‍ എന്നതും സാമൂഹ്യപ്രശ്നങ്ങള്‍ (മില്‍മ പാലിന്‍റെ വിലകൂട്ടല്‍,സ്വാശ്രയ കോളേജ് ഫീസ്, തുടങ്ങിയ) തന്‍റെ പാരഡികള്‍ക്ക് വിഷയമാക്കുന്നുവെന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകത തന്നെ..

ഈ പുതുവത്സരത്തില്‍ അദ്ദേഹം വീണ്ടും മികവുറ്റ പാരഡികള്‍ എഴുതട്ടെ എന്നാശംസിക്കുന്നു.
ഒപ്പം എന്‍റെ വായനക്കാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍ നേരുന്നു..

ചാണക്യന്‍ said...

ദീപക്കെ,
വൈകിയെങ്കിലും ഇത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്....നല്ല പോസ്റ്റ്...

മറ്റൊന്നും പറയുന്നില്ല:)

ദീപക് രാജ്|Deepak Raj said...

പ്രിയ ചാണക്യ
ഔദ്യോഗികജീവിതത്തിന്റെ തിരക്കിനിടയില്‍ ചിരിക്കാനും ചിരിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി എന്നതാണ് പ്രത്യേകത. മൂന്നാര്‍ കൈയേറ്റത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയ തിരക്കിലും പാരഡികള്‍ എഴുതാന്‍ അദ്ദേഹം മറന്നില്ല. അടുത്തിടെയാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്.
നന്ദി.