പ്രീയപ്പെട്ടവരെ,
വളരെ കുറച്ചുപേര്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ് ഇപ്പോള്‍ പരസ്യമായത്. ഞാന്‍ കുളത്തുമണ്‍ എന്ന ബ്ലോഗ് തുടങ്ങിയിട്ട് അഞ്ചുമാസം ആയി. ബ്ലോഗ് തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് സാമ്പത്തികമാന്ദ്യം എന്ന ഭൂതം ലോകത്തെ ആക്രമിച്ചു തുടങ്ങിയത്.
എന്നാല്‍ ആദ്യം മുതലേ കുളത്തുമണ്‍ ബ്ലോഗിന്‍റെ ട്രാക്ക് നര്‍മ്മവും വല്ലപ്പോഴും ഓരോ സീരിയസ് കഥയും എന്നുള്ളതായതിനാല്‍ സാമൂഹികപ്രശ്നങ്ങളും, ലോകകാര്യങ്ങളും ഈ ബ്ലോഗിലൂടെ എഴുതുവാന്‍ ചില ബുദ്ധിമുട്ട് നേരിട്ടത്. അതേപോലെ സമൂഹത്തിലെ ചില വൃത്തികേടുകളെ എഴുതി ഈ ബ്ലോഗിനെ മലീമസമാക്കാനും താല്പര്യമില്ലായിരുന്നു. എന്നാല്‍ സമൂഹജീവി എന്നതുകൊണ്ട് അതിനോടൊക്കെ പുറം തിരിഞ്ഞു നില്‍ക്കാനും കഴിയില്ലാ എന്നുള്ളതുകൊണ്ട് ബ്ലോഗ് ഒരു മാധ്യമം ആക്കിയെന്നു മാത്രം.
അതോടൊപ്പം ചില വികല ചിന്തകളും പിടികൂടി, . ഭൂലോകത്ത് വരുന്ന സാമ്പത്തിക പ്രതിസന്ധി പരലോകത്തെ എങ്ങനെ ബാധിക്കും,എത്ര രൂക്ഷം ആവും,അതിന്‍റെ പ്രതിവിധികള്‍ തുടങ്ങിയവ..
എന്നാല്‍ എന്‍റെ സ്ഥിരം ശൈലിയായ നര്‍മ്മവും കൂടി കലര്‍ത്തി പരേതന്‍ തുടങ്ങിയപ്പോള്‍ വായനക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു.എന്നാല്‍ ഇതു വലിച്ചു നീട്ടി കൊണ്ടുപോകാതെ നല്ല വായനക്കാര്‍ ഉള്ളപ്പോള്‍ തന്നെ നിര്‍ത്തുന്നു.പരേതനു ലഭിച്ച പിന്തുണയെ ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
പരേതനില്‍ വന്നു വായിച്ചവര്‍ക്കും,കമന്‍റിട്ടവര്‍ക്കും ഇടാതെ പോയവര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ..
പരേതന്‍ എന്ന ബ്ലോഗ് പൂട്ടുന്നില്ല.. തുടര്‍ന്ന് എഴുതുന്നില്ല എന്ന് മാത്രം. അവിടെ പ്രസിദ്ധീകരിച്ച മുപ്പതു പോസ്റ്റുകള്‍ വായിക്കുകയും അതിനൊക്കെ കമന്‍റുകള്‍ ഇടുകയും ആവാം.
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി പരേതന്‍റെയും എന്‍റെയും പേരില്‍ നന്ദി പറഞ്ഞു കൊള്ളട്ടെ..
ഇടയ്ക്ക് ഞാന്‍ സാക്ഷാല്‍ ബെര്‍ലിയ്ക്കും പരേതനില്‍ ഒരു പണി കൊടുത്തു. എന്നാല്‍ ഈ കാര്യം പറഞ്ഞപ്പോള്‍ വളരെ തമാശയായി എടുത്ത് എനിക്ക് പിന്തുണ തന്ന ബെര്‍ളിയെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.പരേതനില്‍ വന്ന വിശാലമനസ്കന്‍,കാപ്പിലാന്‍,കുറുപ്പിന്‍റെ കണക്കു പുസ്തകം,മാളൂ,എം.എസ്.രാജ്,സ്മിതാ ആദര്‍ശ്,അനില്‍@ബ്ലോഗ്,നട്ടപിരാന്തന്‍,സെനു ഈപ്പന്‍ തോമസ്, അച്ചായന്‍,ചാണക്യന്‍,അങ്കിള്‍,വിനോദ്,തുടങ്ങി ആ നിര നീളുന്നു.എല്ലാര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ..
ഇനിയും നിങ്ങള്‍ക്ക് പോസ്റ്റ് മാര്‍ട്ടത്തിനായി പരതനെ വിട്ടുതരുന്നു.പരേതന്‍ നിര്‍ത്തി എന്ന് കരുതി ആ രീതി ഒരിക്കലും കുളത്തുമണ്ണില്‍ കാണില്ല.. എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദിപറഞ്ഞു കൊള്ളട്ടെ..
സസ്നേഹം
ദീപക് രാജ്
N.B.:- അതുകൊണ്ട് ബൂലോകത്തുള്ള എല്ലാ മുഖമില്ലാത്ത ആളുകളുടെയും ബ്ലോഗുകള്‍ എന്‍റെ തലയില്‍ കെട്ടിവേയ്ക്കല്ലേ. അതൊന്നും താങ്ങാനുള്ള ത്രാണിയില്ലാത്ത ഒരു പാവം ബ്ലോഗറാണ് ഈ ദീപക് രാജ്
Monday, January 12, 2009
Subscribe to:
Post Comments (Atom)
14 comments:
അതുകൊണ്ട് ബൂലോകത്തുള്ള എല്ലാ മുഖമില്ലാത്ത ആളുകളുടെയും ബ്ലോഗുകള്‍ എന്‍റെ തലയില്‍ കെട്ടിവേയ്ക്കല്ലേ. അതൊന്നും താങ്ങാനുള്ള ത്രാണിയില്ലാത്ത ഒരു പാവം ബ്ലോഗറാണ് ഈ ദീപക് രാജ്
:)
അങ്ങണെ ചുളുവില്‍
ഒരു പരലോക യാത്ര തരപ്പെടുത്തിയതിനും എല്ലാവറെയും പരിചയപ്പെടുത്തിയതിനും നന്ദീ..
ആ പരേതന്റെ പടം അതാണ്‍ ഏറ്റം ക്ലിക്ക് ആയത്. നല്ല അവതരണം നര്‍മ്മത്തില്‍ കൂട്ടിയുള്ള പ്രശ്ന അവതരണവും പരിഹാരവും അസ്സല്‍ ആയി...
എന്ത് കൊണ്ട് ‘പറുദീസ’എങ്ങനുണ്ടെന്നും ആ തോട്ടത്തിന്റ്റെ നടുവില്‍ മല്‍ഗോവമാവ് ഉണ്ടോ എന്നും നോക്കില്ല ..?
അല്ല എനിക്ക് എവിടം തരപ്പെടുമെന്നാ ?
ഒരു അഭിനന്ദനം സ്പെഷ്യല്‍ അറിയിക്കുന്നു....:)
:) good job
അറിഞ്ഞത് ഇപ്പൊ "പരേതന്‍" അറിയാത്തത് എനി എന്തൊക്കെ കിടക്കണു ആവോ...?
"പരേതന്‍ നിര്‍ത്തി എന്ന് കരുതി ആ രീതി ഒരിക്കലും കുളത്തുമണ്ണില്‍ കാണില്ല.. "
അതെന്താ അങ്ങനെ എഴുതിയത്, ദീപക്കേ. ആ രീതിയെ എത്ര പേര്‍ എതിര്‍ത്തു. ഉദ്ദേശ ശുദ്ധിയെ കണ്ട് അതിലുള്ള അശ്ലീലങ്ങളോട് വായനക്കാന്‍ കണ്ണടച്ചില്ലേ. അതു പോരേ?
പരേതന്‍ വേണ്ടെന്നു വച്ചതു നന്നായി. എന്തോ ആ പേരു കേക്കുമ്പോഴേ എനിക്കൊരു ഇഷ്ടം തോന്നിയിരുന്നില്ല.(ചില ചില ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും അടിസ്ഥാനമൊന്നും ഉണ്ടാവണമെന്നില്ലല്ലോ).
പിന്നെ ദീപക് ഒരു പാവം പാവം ബ്ലോഗറാണെന്നു ഞങ്ങള്‍ക്കറിഞ്ഞൂടെ!
ni aalu bhayakkaran thanne ;-) ....... ee pic kanunne ni thanne aano or?......... Eni ninne engane viswasikkum?
ഈശ്വരാ.....അറിഞ്ഞുവന്നപ്പോഴേക്കും ചത്തുകളഞ്ഞല്ലോ പരേതാ....
പരേതന്‍ മടങ്ങി വരുന്നു...എന്ന് ഉടനെ പറയേണ്ടി വരും...
"പരേതന്‍" അപ്പൊ ശരിക്കും പരേതനായി അല്ലേ !
Gambheeram... Ashamsakal...!!!
Valare nannayi...Best Wishes...!!!
ഇത്രേം കാലം ശ്രീമാന്‍ ദീപക് ഒരു പരേതന്റെ വേഷം കെട്ടിയാടി എന്നത് വളരെ രസകരമായ ഒരു രഹസ്യമായിരുന്നു. ആ ഭാവനാവിലാസം സമ്മതിക്കണം.
കൂളത്തുമണ്ണും പട്ടികളും ഒക്കെയായി blogger.com-ന്റെ അരുമ കസ്റ്റമറായി ദീര്‍ഘകാലം ബ്ലോഗാനുള്ള ശുഭാശംസകളോടെ...
എം.എസ്. രാജ്
പ്രിയ മാണിക്യം ചേച്ചി..
വളരെയധികം ആലോചിച്ചിട്ട് തിരഞ്ഞിട്ടു കിട്ടിയ ചിത്രമാണ്.. പക്ഷെ ബ്ലോഗ് പോലെ ആ ചിത്രവും ക്ലിക്ക് ആയി.. ബ്ലോഗ് വിജയിക്കാന്‍ ആ ചിത്രവും കാരണമായി എന്നതാണ് വാസ്തവം..
പ്രിയ കാപ്പിലാനെ..
നന്ദി.. പരേതനു കൊടുത്തത് പോലെ സപ്പോര്‍ട്ട് കുളത്ത്മണ്ണിനും തരണേ..
പ്രിയ ഇന്നൂസ്..
അത്രയും ഒന്നും ഇല്ല .. നമ്മളൊരു സാധാ ബ്ലോഗര്‍.. ഇത്രയും ഒക്കെ താങ്ങാനുള്ള കപ്പാസിറ്റി ഇല്ല...
പ്രിയ അങ്കിള്‍
ചിലരെങ്കിലും പരേതനെ ഒരു കമ്പി ബ്ലോഗ് അല്ലെങ്കില്‍ ഒരു അശ്ലീല ബ്ലോഗ് എന്നനിലയില്‍ ചിന്തിച്ചു.. എന്നാല്‍ ശ്രദ്ധിച്ചു വായിച്ചാല്‍ സമൂഹത്തിലെ ചില വൃത്തികേടുകളെ വിമര്‍ശിക്കുകയായിരുന്നു ലക്ഷ്യം എന്ന് ബോധ്യമാവും..
പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി..
ഒന്നും പറയുന്നില്ല.. പക്ഷെ കുളത്തുമണ്ണ്‍ എഴുതുന്ന ദീപക് പാവമല്ലേ..അപ്പോള്‍ അവിടെ വീണ്ടും സപ്പോര്‍ട്ട് തരണം..
പ്രിയ അനൂപ് അമ്പലപ്പുഴ..
അയ്യോ.. ഞാന്‍ പാവം.. ഈ ഫോട്ടോ എന്‍റെ തന്നെ. പരേതന്‍ വേറെ ഒരു മുഖം മൂടി എന്ന് മാത്രം.. വീണ്ടും സഹകരണം തരണേ.
പ്രിയ നീന ശബരീഷ്..
കുഴപ്പമില്ല.. പക്ഷെ കുളത്ത്മണ്‍ ഉണ്ടല്ലോ.. ഇവിടെ വരണം.. സഹകരിക്കണം..
പ്രിയ ആചാര്യന്‍
ഇല്ല മാഷേ.. ഇനി പരേതനു മടക്കില്ല.. പരേതന്‍റെ
അവതാരലക്ഷ്യം പൂര്‍ത്തിയായി..
പ്രിയ ഡോട്കോംപാല്‍
അതെ..അങ്ങനെ പരേതന്‍ "പരേതന്‍" ആയി..
പ്രിയ സുരേഷ് പുഞ്ഞയില്‍..
നന്ദി.. സുരേഷേ.. ഇനിയും ഇവിടൊക്കെ വരുമല്ലോ..
പ്രിയ എം.എസ്.രാജെ..
നന്ദി.... അങ്ങനെ ഇവിടൊക്കെ ചെറിയ ചെറിയ ബ്ലോഗേഴുത്തുമായി കാണും.. അത്ര തന്നെ..എവിടെ പോകാന്‍..
എല്ലാവര്‍ക്കും നന്ദി.. വളരെ നന്ദി....വീണ്ടും സഹകരിക്കുക.. കമന്റിടുക.. വീണ്ടും എഴുതാം..
Post a Comment