ആല്‍ത്തറയിലെ എന്റെ ആദ്യപോസ്റ്റ് വായിച്ചവരുടെ മനസ്സില്‍ പൊന്തിവന്ന പ്രമുഖമായ സംശയം ആട്ടിന്‍പാലിന് നൈര്‍മ്മല്യവും വെള്ളരിപ്രാവിന്റെ ഹൃദയവും ഉള്ള നിഷ്കളങ്കനായ ദീപക്കിന് ഇങ്ങനെ ഒരു പണികൊടുക്കുവാന്‍ സാധിക്കുമോ.? ആ പണിയെകുറിച്ചു വായിക്കാത്തവര്‍ കഴിഞ്ഞ പോസ്റ്റിലെ ലിങ്ക് നോക്കിവായിക്കണേ..ഞാന്‍ അങ്ങനെ ആയതല്ല എന്നെ ആക്കിയതാണ്. ആ ക്രൂരകഥയുടെ ചുരുളഴിയുകയാണ് ഇവിടെ..
ഇതും ഡല്ഹിവാസത്തില് സംഭവിച്ചത് തന്നെ.എന്റെ ഒരു അടുത്ത സുഹൃത്ത് നാട്ടില്‍നിന്നും എത്തുന്നതോടെ കഥതുടങ്ങുന്നു.
ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ ചരിത്രംപോലെ ആശാനെ ഹരിപ്പാട്ടു നിന്നു ഡല്‍ഹിയിലേക്കു വീട്ടുകാര്‍ ഒന്നു വിക്ഷേപിച്ചിരുന്നു. എന്നാല്‍ യന്ത്രതകരാറില്‍ റോക്കെറ്റ് വീഴുമെങ്കില്‍ കൈയിലിരുപ്പിന്റെ തകരാറുകൊണ്ടു സഹോദരന് ഇദ്ദേഹത്തെ കേരളത്തിലേക്ക് തിരികെ വിക്ഷേപിക്കുകയായിരുന്നു. അല്ലെങ്കില്‍ പതിമൂന്നു വര്‍ഷം കൊണ്ടു ഇദ്ദേഹത്തിന്റെ സഹോദരന് പടുത്തുണ്ടാക്കിയ അന്തസ്സും പേരും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പോലെ തകര്‍ന്നടിയുമെന്നു വീഴുമെന്നുള്ള തിരിച്ചറിവായിരുന്നു.
പിന്നെന്തിനു ഇയാളെ വീണ്ടും ഒരു പി.വി.എസ്.എല്‍.വി. പോലെ പരീക്ഷണം പരാജയപ്പെട്ടിട്ടും വീണ്ടും വിക്ഷേപിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിച്ചു എന്നതാണ് ഈ പോസ്റ്റിന്റെ ക്ലൈമാക്സ്.
പക്ഷെ ഡല്‍ഹിയിലേക്കു ഇറക്കുന്നതില്‍ വളരെ പ്രതിരോധം നടത്തിയ ഇദ്ദേഹത്തിന്റെ സഹോദരനോട് വീട്ടുകാര്‍ പറഞ്ഞ മറുപടി ഇതായിരുന്നു..
"ജീവിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മറുനാടന്‍ പ്രവാസി മലയാളികള്‍ ഇവനെ എന്തായാലും കൊന്നുകളയില്ല. പക്ഷെ നാട്ടില്‍ ഇവനെ ആരെങ്കിലും തല്ലികൊന്നു ഏതെങ്കിലും പാര്‍ട്ടിയുടെ രക്തസാക്ഷിയാക്കും.അത്യാവശ്യം മേദസ്സുള്ള ശരീരമായതിനാല്‍ ആരെങ്കിലും തല്ലികൊന്നു വല്ല തെങ്ങിനും വളമാക്കിയാലും അതിശയപ്പെടേണ്ട കാര്യമില്ല..എല്ലാം കൈയിലിരിപ്പിനു കിട്ടേണ്ട പ്രതിഫലങ്ങള്‍ തന്നെ..."
എന്തായാലും ഒരേ ഉദരത്തില്‍ ജനിച്ചതിന്റെ കടപ്പാട് തീര്‍ക്കാന്‍ സഹോദരന് ഈ മുള്‍ക്കിരീടം ഏറ്റുവാങ്ങിയെന്ന് പറയുന്നതാവും ഭംഗി. ഇതെല്ലാം ഫ്ലാഷ്ബാക്ക്. ഞാന്‍ പിന്നീട് അറിഞ്ഞവ..ഇനി സംഭവത്തിലേക്ക്.
ഇദ്ദേഹം വന്ന അന്ന് തുടങ്ങി തന്റെ നേരത്തെയുള്ള വിക്ഷേപണത്തിന്റെ തനിയാവര്‍ത്തനങ്ങള്‍. (പഴയവിക്ഷേപണം നാലുമാസം ദൈര്‍ഘ്യം)
എന്തിലും ഇതിലും അഭിപ്രായം പറയുക എന്നല്ല ഉപദേശം തരുക എന്നതാണ് ഇഷ്ടന്റെ രീതി. ചോദിക്കേണ്ട ആവശ്യമില്ല തരും എന്ന പ്രത്യേകത ഒക്കയുണ്ട്.ടയറിന്റെ പഞ്ചര്‍ ഒട്ടിച്ചു ജീവിക്കുന്നവനോട് സൊല്യൂഷന് പകരം റബ്ബര്‍ പാല് ഒട്ടിച്ചാലോ ഫെവികൊളോ ഒട്ടിച്ചാല്‍ മതിയെന്നും (തുപ്പല് പുരട്ടാനോ ചോറ് പുരട്ടാനോ പറയാത്തത് ഭാഗ്യം.) കാസറ്റ് കട നടത്തുന്ന ചേട്ടനോട് വിവിധ റിക്കോഡിംഗ് മാര്‍ഗങ്ങളും സ്കൂട്ടര്‍ റിപ്പയറില്‍ വയറിന്റെ വിശപ്പകറ്റുന്നവനോട് അവിടെ നടത്തേണ്ട മാറ്റങ്ങളും ഒക്കെയായി എല്ലാവരെയും ജീവിക്കാന്‍ സമ്മതിക്കാത്ത സ്ഥിതി ഉണ്ടായപ്പോള്‍ എന്റെ അടുത്ത സുഹൃത്ത് (ജിനു) എന്നെ ഈ പുലിയുടെ ഇരയാക്കാന്‍ തീരുമാനിച്ചു.
സത്യത്തില്‍ ഇവന്റെ പരാക്രമങ്ങള്‍ അറിഞ്ഞിരുന്നില്ലാത്ത ഞാന്‍ നേരിടേണ്ടി വരാന്‍ പോക്കുന്ന ദുരന്തത്തെപറ്റി ഒരറിവും ഇല്ലാതെ ചെന്നുവെന്നാണ് സത്യം.അവിടെ ചെന്നപ്പോള്‍ ഇവന്റെ സഹോദരന് പതിവുള്ള ജോഗിങ്ങിനായി പാര്‍ക്കിലേക്ക് പോയിരുന്നു. ഇവന്റെ ശല്യം മൂലമായിരുന്നോ ജോഗിംഗ് നടത്തിയിരുന്നതെന്നും ഇപ്പോള്‍ സംശയം ഇല്ലാതില്ല..എന്റെ കൂടെ വാന്ന ജിനു എന്നെ ഈ വ്യാഗ്രത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുത്തിട്ടു സഹോദരനെ കാണാന്‍ പാര്‍ക്കിലേക്ക് നടന്നു.
പക്ഷെ എന്തോ ഇവനെ കണ്ടപ്പോള്‍ ഒരു പരിചയം തോന്നിയ ഞാന്‍ പക്ഷെ ആളെത്തിരിച്ചറിഞ്ഞു.അപ്പോള്‍ തന്നെ ആളെ മനസ്സിലായ ഞാന്‍ (ഡല്‍ഹിയിലെ ക്രൂരകൃത്യങ്ങള്‍ അപ്പോഴും അറിഞ്ഞില്ല) പതിയെ പുലിയെ അവന്റെ ഇഷ്ടത്തിന് വിളയാടാന്‍ വിട്ടു.എന്നോടുള്ള ആദ്യം ഞാന്‍ ഡല്‍ഹിയില്‍ വന്നിട്ടെത്ര നാളായി എന്നതായിരുന്നു.
"ഒരാഴ്ച.."
എന്റെ മറുപടി പെട്ടെന്നായിരുന്നു. പക്ഷെ ഡല്‍ഹിയില്‍ ഒരു ദശാബ്ദം തികഞ്ഞിരുന്നുവേന്നത് സത്യം.
പതിയെ നാലുമാസം പരിചയമുള്ള ഇഷ്ടന് പതിയെ ഡല്‍ഹി പുരാണവും നിയമങ്ങളും തുടങ്ങി ഡല്‍ഹിയില്‍ ജീവിക്കേണ്ട രീതികളും മാത്രമല്ല ഭാഷയും എല്ലാം ഉള്‍പ്പടെ ഒരു ഗംഭീര ക്ലാസ് നടത്തി. ഇവന് കത്തിയല്ല അറക്കവാള്‍ അന്നെന്നു മനസ്സിലായ പക്ഷെ എല്ലാം തലകുലുക്കി കേട്ടു.(ഡല്‍ഹി രാജ്യം അല്ലാത്തത് ഭാഗ്യം.. അല്ലെങ്കില്‍ അവിടെ പൌരത്വം എടുക്കേണ്ട മാര്‍ഗ്ഗവും പറഞ്ഞു തന്നേനെ..) ട്രാഫിക് നിയമങ്ങള്‍,ആളുകളുടെ സ്വഭാവം തുടങ്ങി ഒരു എന്സൈക്ലോപീടിയ ഇവന് തുറന്നുവന്നു പറഞ്ഞാല്‍ മതിയല്ലോ.
എന്നാല്‍ ഇര പാവമാണ് എന്ന് തോന്നിയ ഇഷ്ടന് അടുത്തുള്ള കടയിലേക്ക് എന്നെ ക്ഷണിച്ചു. ഒരു ലിംക വാങ്ങി തരുകയായിരുന്നു ലക്ഷ്യം. കടയില്‍ ചെന്നു ലിംക വാങ്ങി ഞാന്‍ പണം കൊടുത്തപ്പോള്‍ എന്നെ തടഞ്ഞു കൊണ്ടു പൈസ കൊടുത്തുകൊണ്ട് ഒരു കമന്റ്.
"ഇന്നലെ വന്ന തന്നെകൊണ്ടു പണം കൊടുപ്പിച്ചാല്‍ പിന്നെ എന്ത് മര്യാദ.."
പക്ഷെ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാഞ്ഞ കടയുടമ പഞ്ചാബി എന്നെ (നേരത്തെ അറിയാം) കണ്ടു ചോദിച്ചു..
"ഓ പുത്തര് സസ്രീയകാല് .കീ ഗാല്‍ ഹേ.."
"പാജി ചങ്ക.. തുസ്സി ദസ്സോ കി ഗാല്‍ ഹേ."
ഒരു നിമിഷം കൊണ്ടു വിളറിപ്പോയ നമ്മുടെ പുലി എന്റെ നേരെ തിരിഞ്ഞു..
"നിങ്ങള്‍ കഴിഞ്ഞ ആഴ്ച വന്നൂ എന്നല്ലേ പറഞ്ഞതു.ഇതെല്ലം എങ്ങനെ അറിയാം.."
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..
"മാഷേ .. ഞാന്‍ നാട്ടില്‍ നിന്നു ലീവില്‍ വന്നൂ എന്ന പറഞ്ഞതു."
പണികിട്ടിയെന്നു മനസ്സിലാക്കിയ ഇഷ്ടനോട് വേറൊന്നും കൂടി പറഞ്ഞു..
"മാഷേ നിങ്ങളെ അജിത്തിനോടൊപ്പം തിരുവല്ല ചിലങ്കയില്‍ നിന്നും പോക്കിയതെനിക്കറിയാം..മറ്റേ പൂവാലന്മാരെ പിടിച്ച കേസിന്.."
ഒന്നും മിണ്ടാതെ പിറുപിറുത്തു തിരികെ പോയ ഇഷ്ടന്റെ ഈ കഥ ഞാന്‍ അങ്ങ് പാട്ടാക്കി. അതോടെ പുലി മടയില്‍നിന്നു പുറത്തിറങ്ങിയുള്ള ആക്രമങ്ങള്‍ ഒഴിവാക്കിയെന്നത് ചരിത്രം.
(ഇതുകേള്‍ക്കുന്നവര്‍ക്ക് തോന്നും ഇത്ര വലിയ പുലി ഒരു പഞ്ചാബി കേട്ടു മുട്ട് മടക്കിയോ എന്ന്. എന്നാല്‍ അതല്ല കാര്യം.ഈ പുലിയേം എന്റെ ഒരു സുഹൃത്തിനെയും പെണ്ണുങ്ങളെ കമന്റ് അടിച്ചതിനും ശല്യം ചെയ്തതിനും തിരുവല്ലയില്‍ നിന്നു പോലീസ് പിടിച്ചു പെറ്റികേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കേസുള്ള ഇയാള്‍ക്ക് ഡല്‍ഹിയില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുപ്പിച്ചു ഡല്‍ഹിയില്‍ നിന്നും ഗള്‍ഫിലേക്ക് റീലോഞ്ച് ചെയ്യാനാണ് വീട്ടുകാര്‍ വീണ്ടും ഡല്‍ഹിയിലേക്കു വീണ്ടും വിക്ഷേപണം നടത്തിയത്.എന്നാല്‍ ഈ പൂവാല കേസ് ഡല്‍ഹിയിലെ സഹോദരനോട് പറഞ്ഞിരുന്നില്ല..)
എന്നാല്‍ നാട്ടിലെത്തിയ ഞാന്‍ ഇതിലെ കൂട്ടുപ്രതിയുടെ ആല്‍ബത്തില്‍ നിന്നും ഇയാളെ മനസ്സിലാക്കിയിരുന്നുവെന്നു ചരിത്രം.എന്നാല്‍ എന്റെ കൂട്ടുകാരന് (കൂട്ടുപ്രതി) അതോടെ ദുബായ് വഴി ഇപ്പോള്‍ അയര്‍ലണ്ടില്‍ എത്തി.. ഈ പുലിയും ഡല്‍ഹി പാസ്പോര്‍ട്ട് എടുത്ത് കുവൈറ്റില്‍ എത്തി..പക്ഷെ എങ്ങനോ ഇയാളെ അബ്ബാസിയയില്‍ ചെന്നുകണ്ട എന്നെ കണ്ടു പുലിയായല്ല പൂച്ചയായാണ് എതിരേറ്റത്.
പക്ഷെ ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം.ജിനു എന്നെ ഈ പുലിയുടെ ഇരയാവാന്‍ എന്തിന് കൊടുത്ത് എന്നതാണ്. ഒരുപക്ഷെ എന്നില്‍ ഉറങ്ങിയിരുന്ന വില്ലനെ കണ്ടിരുന്നതുകൊണ്ടാണോ അതോ ഒരു ഇരയെ പുലിയെ നിവേദിച്ചതാണോ. ഏതായാലും അതോടെ ജയന്റ് കില്ലര്‍ എന്നും കീരി ചെങ്കീരി പിടിച്ചെന്നും ഒക്കെയായി ഞാനും വില്ലന്മാരുടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടു. എന്നാല്‍ സാമൂഹിക പ്രശ്നം കൈകാര്യം ചെയ്ത ചാരിതാര്‍ത്ഥ്യം മാത്രമെ എനിക്കുള്ളൂ..
എനിക്കുള്ള കീരി എവിടെയാണാവോ..??
Monday, January 19, 2009
Subscribe to:
Post Comments (Atom)
13 comments:
കൂട്ടുകാരെ ഒരു ചെങ്കീരിയെ കീരി കൊന്ന കഥ കൂടി പോസ്റ്റ് ചെയ്തിരിക്കുന്നു...
കീരിയെ കൊല്ലുന്നത് “പാമ്പല്ലേ” ദീപക്!?
അതോ കീരി തന്നെയോ?!
അഭിനന്ദനങ്ങള്‍!
ഈ കീരിക്കുള്ള ചെങ്കീരിയെ ഉണ്ടാക്കാന്‍ കൊടുത്തിട്ടുണ്ടു .തല്ക്കാലം ഒരു തേങ്ങ എറിയട്ടെ കീരീടേ തലക്കുനൊക്കി.
ഈ കീരിയെ ഒരാളു പിടിച്ചല്ലൊ ,ഇനി ഈ ജീവിതത്തില്‍ പിടി വിടാത്ത തരത്തില്‍.
ട്ടോയ്..ത്യേങ്ങാ... കീരിപുരാണം ഇഷ്ടപ്പെട്ടു മാഷ്
ഉം..ഉം..കീരി..കീരി..ജോറായി....:)
ദീപക്കേ,
ഇത് ഇഷ്ട്ടപ്പെട്ടില്ല കേട്ടോ, ഇത്രയും നാള് പടച്ചു വിട്ടതെല്ലാം കുവൈറ്റിലെ റോഡില്‍ Ferrariyil പോകുന്ന സുഖത്തില്‍ വായിക്കാന്‍ സാധിച്ചിരുന്നു, ഇത് കോന്നിയില്‍ നിന്നും പാലക്കാട്ടേക്ക് K S R T C യില്‍ പോയ പോലെ തോന്നി. ഒരു പാട് എഴുതുമ്പോള്‍ നിലവാരം നിലനിര്‍ത്താന്‍ കഴിയുക എന്നുള്ളത് വളരെ വിഷമമുള്ള കാര്യമാണ്. തങ്ങള്‍ക്കു അത് സാധിക്കുന്നതില്‍ സന്തോഷമുണ്ട്. അല്‍പ്പം സൂക്ഷിച്ചാല്‍ ഇന്ന് കിട്ടുന്ന ഹിറ്റ് Rating ദീപക്കിന് നിലനിര്‍ത്താന്‍ കഴിയും.
ഓള് ദ ബെസ്റ്റ്
ഇഷ്ട്ട പെട്ടില്ലാ എന്നാ പറഞ്ഞത് നല്ലതല്ലാ എന്നല്ല
കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട്
ആസംസകള്‍ .....
കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട്
ആസംസകള്‍ .....
നെങ്ങക്കിട്ടു വരുന്നുണ്ട്..
നോക്കിയിരുന്നോ..!
പ്രിയ ജയന് ഏവൂര്‍
ഇതിലെ വില്ലന്‍ ഒരു ചെങ്കീരി ആയിരുന്നു. ആ ചെങ്കീരിയെ ഒരു പാവം കീരി കൊന്നു എന്ന് മാത്രം..
നന്ദി..
പ്രിയ ഏകാകിനി..
എറിഞ്ഞു കൊള്ളൂ.. തലയ്ക്കു തന്നെ കൊള്ളണം,
നന്ദി.
പ്രിയ സ്മിത..
സത്യത്തില്‍ ഞാന്‍ ചിരിച്ചത് ഈ കമന്റ് കണ്ടിട്ടാണ്. അപാര സെന്‍സ് ഓഫ് ഹ്യൂമര്‍ ആണല്ലോ.
നന്ദി..
പ്രിയ ആചാര്യാ.
നന്ദി.. വീണ്ടും വരണേ..
പ്രിയ ചാണക്യ.
നന്ദി.. വരണം.. പിന്നെ സുഖമല്ലേ.. നമ്മുടെ ആശ്രമത്തിലെ ഒരു സംഭവമാണല്ലോ..കൊള്ളാം..
പ്രിയ ഇഞ്ചൂരന്‍
നന്ദി... വീണ്ടും വരണം.
പ്രിയ എം.എസ്.രാജെ.
ഞാന്‍ പാവമാല്ലെടോ ജീവിച്ചു പോട്ടെ.. പിന്നെ മറ്റെതിന്റെ
ബാക്കി എന്നാ ഇടുന്നത്..
പ്രിയ മാഡ്സ്
സത്യം ഞാന്‍ അംഗീകരിക്കുന്നു.. കൂടുതല്‍ എഴുതുന്നത് കൊണ്ടുള്ള ഒരു പ്രശ്നമാണ്.. ഇനി അല്പം കാര്യമായി ശ്രദ്ധിക്കാം. ഇടയ്ക്കിങ്ങനെ ആയതില്‍ എനിക്കും വിഷമമുണ്ട്.. തീര്‍ച്ചയായും ശ്രദ്ധിക്കാം.
നന്ദി...
സ്നേഹത്തോടെ
ദീപക്
പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബുലോഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ ,ആ പ്രണയലോകം കണ്ടു വിസ്മയിച്ചുപോയി -പട്ടികള്‍ ,നാട്ടുഭംഗി ഒപ്പിയെടുത്ത ഫോട്ടോകള്‍ ,കഥകള്‍ ,നര്‍മം ,സാഹിത്യം ...- നീ ഒരു പുലിയാണ് ..കേട്ടോ !Keep posting...
പ്രിയ ബിലാത്തിപട്ടണം
നന്ദി.
സ്നേഹത്തോടെ
(ദീപക് രാജ്)
Post a Comment