അടുത്ത സമയത്ത് തോന്ന്യാശ്രമത്തില്‍ നാടകത്തിനായി ഒരു പോസ്റ്റ് എഴുതിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി നാടകമെഴുതിയത് ഓര്‍മ്മവന്നത്. ഒരു മുഴുവന്‍ നാടകം ഒരിക്കലെ എഴുതിയിട്ടുള്ളൂ..ഇനി എഴുതാന്‍ ധൈര്യവും പോരാ.
ഞാന്‍ സ്കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്. പൊതുവെ സബ്ജില്ല,ജില്ലാ,കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ നിന്നും നാടകം തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് മലയാളം അധ്യാപകരും വേറെ കലാപരമായ കഴിവുള്ളവരുമായ അദ്ധ്യാപകരുടെ ജഡ്ജ്സ് പാനലായിരുന്നു.
പക്ഷെ ആവര്‍ഷം നാടകം നടക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സില്‍നിന്നു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നാടകം എവിടെനിന്നു സംഘടിപ്പിക്കും എന്നകാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഞങ്ങളുടെ പ്രതിയോഗികളുടെ ക്ലാസ് ടീച്ചര്‍ മലയാളം അധ്യാപകനും നാടകം വിലയിരുത്തുന്ന ജഡ്ജ്സ് ഗ്രൂപ്പിലെ തലവനും ആയതിനാല്‍ അവര്‍ക്കത്ര പേടിയുണ്ടായിരുന്നില്ല.
അതേപോലെ നാടകം അവതരിപ്പിക്കുന്നതിനു മുമ്പെ എഴുതിയ നാടകം അവതരിപ്പിക്കാന്‍ കൊള്ളാമോ അശ്ലീലമായ വല്ലതുമുണ്ടോ എന്നത് പരിശോധിപ്പിച്ചിട്ടെ അവതരണാനുമതി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ നാടകം എഴുതാന്‍ ആളില്ലാഞ്ഞതും ആ വര്‍ഷം കഥാരചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയതും കൊണ്ടു നാടകം എഴുതുന്ന ചുമതല എനിക്ക് കിട്ടി.
പക്ഷെ എന്റെ ഒരതിമോഹം അപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. ഈ നാടകത്തില്‍ എനിക്കും അഭിനയിക്കണം.നാടകത്തില്‍ അഭിനയിച്ചു സ്റ്റാര്‍ ആവുന്നതല്ല ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലക്ഷ്യം. ഇതുകൊണ്ടു ഭാവിയില്‍ എന്തോ നേടാമെന്ന ഒരു മണ്ടന്‍ ചിന്താഗതി.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര് പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്.
പക്ഷെ പണ്ടൊരു രാത്രിയില്‍ മൂന്നരകിലോ ഭാരവുമായി ഗോവയിലെ പനാജി മിലിട്ടറി ഹോസ്പിറ്റലില്‍ ജനിച്ച എന്റെ കൂടെ എന്റെ സഭാകമ്പം എന്ന വലിയ ഒരു പ്രശ്നവും വിടാതെ പിന്തുടരുകയും എന്റെ കൂടെ വളര്‍ന്നു വലുതാവുകയും ചെയ്തിരുന്നു. ഡയസ്/വിറതാങ്ങിയുള്ള എഴുതിയ പ്രസംഗം വായിക്കാം എന്നുല്ലതുമാത്രമാണ് സ്റ്റേജില്‍ എനിക്ക് പറ്റുന്ന ഏകപണി. കാരണം കൈ കാല് മുട്ടിന്റെ വിറയല്‍ ആരും അറിയാതെ ഡയസ് താങ്ങിക്കൊള്ളും.
പക്ഷെ സര്‍ട്ടിഫിക്കെറ്റ് എന്ന സംഭവം ഇങ്ങനെ ഒരു വലിയ ഒരു വിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
ആദ്യത്തെ കടമ്പ നാടകം എഴുതുക എന്നതായിരുന്നു.
മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗായത്രിയെന്ന നാടകം ഞാന്‍ എഴുതിയുണ്ടാക്കി. ക്രൂരനായ നാടുവാഴി ഒരു പാവം ശില്പിയുടെ ഭാര്യയെ തട്ടികൊണ്ടുപോയി തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ഒടുവില്‍ പലതരത്തിലുള്ള നാടുവാഴിയുടെ ക്രൂരത സഹിക്കാനാവാതെ പാവങ്ങള്‍ സംഘടിക്കുകയും നാടുവാഴിയെ വധിക്കുകയും ചെയ്യുന്നതാണ് നാടകം. ഒരു ചെറിയ സോഷ്യലിസ ചുവയുള്ള പുരോഗമനവാദിയായ നാടകം.
നാടകത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങള്‍ അഥവാ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നവര്‍. അഥവാ പൊളിഞ്ഞാലും അവസാന വര്‍ഷം ആയതിനാല്‍ പിന്നെയാരെയും കാണേണ്ട എന്നൊരു ധൈര്യം ഉണ്ട്.
ആദ്യം നാടകത്തിനു അവതരണാനുമതി വേണം.നാടകവുമായി മലയാളം അധ്യാപകനെ കണ്ടു.
"നാട്ടിലെ സമ്പത്ത് മാത്രമല്ല സുന്ദരികളായ സ്ത്രീകളും നാടുവാഴികള്‍ക്ക് അവകാശമുള്ളത് തന്നെ.. ഞാന്‍ കഴിച്ചതിന്റെ ബാക്കി നീയൊക്കെ കഴിച്ചാല്‍ മതിയെടാ എഭ്യന്മാരെ.. പാരിജാത പുഷ്പം പോലെ സുന്ദരിയായ ആ മദാലസയെ വിട്ടുതരാന്‍ ദൈവം പറഞ്ഞാലും സാധിക്കില്ല.. "
തുടങ്ങിയ ഡയലോഗുകള്‍ ആഭാസമെന്ന പേരില്‍ അദ്ധ്യാപകന് എഡിറ്റ് ചെയ്തു..
ഒപ്പം ..
" കൊള്ളമെല്ലോടാ.. കണ്ടാല്‍ പറയില്ലല്ലോ ഇത്തരം തോന്നിയവാസങ്ങള്‍ ഒക്കെ എഴുതുമെന്ന്.."
അങ്ങനെ എഡിറ്റ് ചെയ്ത് ഷണ്ഡന് ആക്കിയ നാടകവും ആയി ഞങ്ങള്‍ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ ശില്പി,കര്ഷകന്,പാറമടതൊഴിലാളി,തുടങ്ങി അഞ്ചാറു തൊഴിലാളികള്‍ ജോലിചെയ്യുന്നു.
ഇവിടേക്ക് വരുന്ന നാടുവാഴിയോട് ശില്പിയുടെ ഭാര്യ ഗായത്രി എവിടെ എന്ന് ചോദിക്കുന്നതോടാണ് തുടക്കം. നാടുവാഴിയോടൊപ്പം കാര്യസ്ഥനും ഭടനും ഉണ്ട്..ചോദ്യത്തിനിടയില്‍ നാടുവാഴി പറയണ്ട ഡയലോഗുകള്‍ ആണ് അദ്ധ്യാപകന് മുറിച്ചുകളഞ്ഞത്.
തൊഴിലാളികളുടെ ചില ചോദ്യങ്ങള്‍ ഇവയാണ്. (മുഴുവന്‍ ഓര്‍മയില്ല.. ഓര്മയുള്ളത് ചിലത് എഴുതുന്നു.)
"നാട്ടിലാകെ ശവപ്പറമ്പുകള്‍ തീര്‍ത്ത് അസ്ഥിമാടങ്ങളില്‍ നിന്നുയരുന്ന പ്രേതങ്ങള്‍ കുടികൊള്ളുന്ന കൊട്ടാര രാജാവേ പറയൂ ഭരതന്റെ ഗായത്രി എവിടെ..?"
"കല്ല് കരട് കാഞ്ഞിരക്കുരുവും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും കുടികൊള്ളുന്ന കാട്ടിലും മേട്ടിലും പകലന്തിയോളം പണിയെടുത്തു ജീവിച്ചു നിങ്ങള്‍ക്ക് മദിക്കാന്‍ വകയുണ്ടാക്കുന്ന പാവങ്ങളുടെ പെണ്ണിനേയും തട്ടിയെടുത്തുവേണോ നിങ്ങള്‍ക്ക് സുഖിക്കാന്‍.?"
ഞാന്‍ വായിച്ച പല നാടകങ്ങളിലെയും നോവലുകളിലെയും വരികളൊക്കെ ഇതില്‍ അന്നുപയോഗിച്ചു.. അല്ലാതെ ഒരു നാടകവും മുഴുവന്‍ കഴിച്ചിട്ട് നാടകമായി വിളമ്പിയില്ല.
പക്ഷെ നാടകമെഴുതിയതിന്റെ പേരില്‍ നാടുവാഴിയുടെ വേഷമെടുത്ത എന്നെ കണ്ടാല്‍ ഇവന് ഗായത്രിയെ തട്ടിക്കൊണ്ടു പോകുമോ അഥവാ പോയാല്‍ എന്തിന്? മരുന്നെടുത്ത് കിട്ടാന്‍ ആണോ? എന്നോ തോന്നുന്ന കോലമായിരുന്നു എന്റെ. അസ്ഥിപന്ജരമായ എന്റെ കോലം കണ്ടാല്‍ തൊഴിലാളികള്‍ ചെയ്യുന്നത് ക്രൂരത ആണെന്ന് പോലും തോന്നിക്കും.
എന്നാല്‍ നാടകം സിമ്പോളിക്ക് ആണെന്നും റിയലിസ്റ്റിക് അല്ലാതെ അബ്സ്ട്രാക്റ്റ് ആയി കാണിച്ചാലും ജഡ്ജസ്നു മനസ്സിലാവും എന്നോക്കെപറഞ്ഞു എല്ലാവരെയും ഒതുക്കി എന്നതാണ് സത്യം.
അങ്ങനെ ഞാന്‍ സ്റ്റേജില്‍ കയറി.കൂടെ കാര്യസ്ഥനും ഭടനും. ഞാന്‍ ചുറ്റും നോക്കി. ഒരു പത്തുനാലായിരം കണ്ണുകള്‍ എന്നിലാണെന്നു തിരിച്ചറിഞ്ഞ ഞാന്‍ ചെറുതായി വിറയ്ക്കാന്‍ ആരഭിച്ചു.. കാര്യസ്ഥന് ആവട്ടെ കരയണോ ചിരിക്കണോ എന്നവസ്ഥയിലും.. ഭടനും ഭടന്റെ കൈയിലിരുന്ന കുന്തവും കണ്ടാല്‍ രണ്ടിനും തുള്ളല്‍ പനിയാണോ അഥവാ ആണെങ്കില്‍ ആര്‍ക്കു കൂടുതല്‍ എന്നൊരു സംശയമേ തോന്നൂ.
ആരും ഡയലോഗുകള്‍ പറയാത്തതുകൊണ്ട് സ്റ്റെജിന്റെ പുറകില്‍ പ്രോംപ്റ്റ് ചെയുന്നവന് അലറി പറയുകയും പറയുന്ന ഡയലോഗുകള്‍ എല്ലാവര്ക്കും കേള്‍ക്കാമായിരുന്നു. (പ്രോംപ്റ്റ് ചെയ്യുന്നവന്റെ റോളിനുവേണ്ടി അടിപിടിയായിരുന്നു. കാരണം ആരെയും കാണാതെ ഡയലോഗ് പറഞ്ഞാല്‍ മതി. സര്‍ട്ടിഫിക്കെറ്റ് കിട്ടുകയും ചെയ്യും ദീപക് ആന്റ് ഗ്രൂപ്പില്‍ അയാളും ഉണ്ടല്ലോ.)
പക്ഷെ അവന് പണി കൊടുക്കാനായി നാടകം തീരുമ്പോള്‍
"തൊഴിലാളികളെ എന്നും അടിമകളായി വയ്ക്കുവാന്‍ ഒക്കില്ല.. അവര്‍ പ്രതികരിക്കുന്ന ദിവസം കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴും" എന്നൊരു ഡയലോഗ് സ്റ്റേജില്‍ കയറി പറയണം. ഒരു അവധൂതന് പോലെ. ഓസിനു സര്ട്ടിഫികെറ്റ് കിട്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കിയ ഒരു മുട്ടന്‍ പാര.
പക്ഷെ ഞാന്‍ സ്റ്റേജില്‍ കയറി ചുറ്റും നോക്കി. ഡയലോഗ് എല്ലാം മറന്നു. ആദ്യ ഡയലോഗ് ഇതായിരുന്നു.
"വരൂ കാര്യസ്ഥാ... പോകാം.."
പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന് സ്ഥലം കാലിയാക്കി.. ഞാനും പോവാണേ എന്നും പറഞ്ഞുകൊണ്ട് ഭടനും ഓടി..
പക്ഷെ ആര്‍ക്കും ഒരു ഡയലോഗും പറയാന്‍ ഒത്തില്ല..
അവസാനം നാടുവാഴിയെ കൊല്ലുന്ന ചടങ്ങുമാത്രം തൊഴിലാളികള്‍ ചെയ്തു.. എന്റെ "അലര്‍ച്ച" വളരെ നല്ലതായിരുന്നുവെന്ന് പിന്നീടെല്ലാവരും പറഞ്ഞു.. നാടകം പോളിഞ്ഞതിന്റെ ചൊരുക്ക് എല്ലാവരും എന്റെ കഴുത്തില്‍ തീര്‍ത്തുവെന്ന് സാരം.
പക്ഷെ അവസാനം വരേണ്ട അവധൂതന് പ്രോംപ്ടര്‍ ഇപ്പോഴേ ഓടിയിരുന്നു..അതോടെ ജീവിതത്തില്‍ ഒരിക്കലും നാടകത്തിനു സ്റ്റേജില്‍ കയറില്ല എന്ന തീരുമാനവും എടുത്തു.
Friday, January 23, 2009
Subscribe to:
Post Comments (Atom)
27 comments:
സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല...
ഠേ!!!!!!!!!!
(തൊഴിലാളിയുടെ തൂമ്പാ നാടുവാഴിയുടെ തലയില്‍ വീണ ശബ്ദം)
മാഷേ, സൂപ്പര്‍...
നാടക ഡയ്ലോഗ് ഒക്കെ വായിച്ചിട്ട് ചിരി കണ്ട്രോള് ചെയ്യാന്‍ ഞാന്‍ പാടുപെട്ടുപോയി...
സ്വന്തം സ്കൂളായത് കൊണ്ട് തടി രക്ഷിച്ചു അല്ലേ. എഴുത്ത് നന്നായിട്ടുണ്ട്.
ഠേ....
പൊട്ടട്ടെ അഞ്ചാറു തേങ്ങ!!!
“.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര് പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്“
ഇതു സത്യം! എന്റെ വീട്ടിലുമിരിപ്പുണ്ട് ഒരു തലയണയാക്കി വെക്കാന്‍ പാകത്തില്‍.
(എന്നാലും പോസ്റ്റ് ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു)
എന്റെ പഴയൊരു നാടക കഥ രണ്ടു ഭാഗങ്ങളായി ഇവിടുണ്ട്
സ്വന്തം സ്ക്കൂളായതു കൊണ്ട് ഏറു കിട്ടില്ല. ഞാന്‍ ആ സ്ക്കൂളിന്റെ പേരു തപ്പി തപ്പി കണ്ണു കഴച്ചു. ഈ പോസ്റ്റില്‍ ആ സ്ക്കൂളിന്റെ പേരു മനപ്പൂര്‍വ്വം എഴുതാതെ വിട്ടപ്പോഴെ അന്ന് കിട്ടിയ ഏറിന്റെ ഘനം എനിക്ക് ഏറെ കുറേ മനസ്സിലായി. പിന്നെ ചുമ്മാ ജാഡയ്ക്ക് പറഞ്ഞോ- ഏറു കിട്ടിയില്ലായെന്ന്..എല്ലാം ഞങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ചു... ദീപക്ക് സത്യമേ പറയുന്നു.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
തോന്ന്യാശ്രമത്തിലെ പോസ്റ്റും നന്നായിരുന്നു.....
നാടകാന്തം ഗവിത്വം എന്നു കേട്ടിട്ടില്ലേ നാടുവാഴീ?
ആ നാടകം കയ്യിലുണ്ടെങ്കില്‍, ഒരു പോസ്റ്റ് ആയി ഇട്ടാല്‍ ഞങ്ങള്‍ക്കും കൂടി വായിക്കാമായിരുന്നു.
ദീപക്..
സ്കൂള്‍ ഓര്‍മ്മകള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു!
നന്നായി!
deepakke kurachukoodi comedy cherkayirunu, naadakathinte details kurachu kuranju poyillenu oru doubt
ആ നാടകം പോസ്റ്റ് ചെയ്യ് ദീപൂ .:)
നന്നായി തല്ല് കൊണ്ടത് .
ദീപക്ക്, കലക്കന്‍.. ചിരിച്ചു ചിരിച്ചു ഞാന്‍....
നന്നായി മാഷെ
its really nice deaar.......
ha.ha...smthng tht feels like a stone to Pond!
നാടുവാഴിയുടെ മോഹം കൊള്ളാം.ഡയലോഗുകളെ പറ്റി പറഞ്ഞപ്പോള്‍ പഴയ ശിവാജി ഗണേശന് ഡയലോഗുകളാണു ഓര്‍മ്മ വന്നത്.ഇനി ഇപ്പോ തല്ലുകിട്ടിയാലെന്താ...പ്രേക്ഷകരും സ്വന്തം നാട്ടുകാരല്ലെ?അവര്ക്കതിന്നുള്ള അവകാശമില്ലേ?.നന്നായി വരുന്നുണ്ട്.ഇനിയും പോസ്റ്റുക.കൂടുതല്‍ അനുഭവങ്ങള്‍.
പ്രിയ ധനേഷ്
നന്ദി.. സത്യത്തില്‍ വായിച്ചാല്‍ ചിരിച്ചാലും ഇതുവായിച്ചിട്ട് ആ നാടകത്തില്‍ ഉണ്ടായിരുന്ന ചിലര്‍ (ഇന്നു ഓര്‍ക്കുട്ടില്‍ ഉണ്ട്) എടാ ദ്രോഹി കൊലയ്ക്കു കൊടുത്തില്ലേ ഞങ്ങളെ എന്നാ പറയുന്നതു...(ഒരിക്കല്‍ സ്റ്റെജിലും ഇപ്പോള്‍ ബ്ലോഗിലും)
വീണ്ടും വായിക്കണം ...വരണം
പ്രിയ കുമാരന്
അതാണ് സത്യം.. സത്യത്തില്‍ വല്ല മല്‍സരവും വേറെ വേദിയുമായിരുന്നെങ്കില് ഈ ബ്ലോഗെഴുതാന്‍ ഞാനുണ്ടാവില്ലായിരുന്നു.. കുറഞ്ഞപക്ഷം ഫോട്ടോയില്‍ മുഖമെങ്കിലും ഇങ്ങനെ കാണില്ലായിരുന്നു.
പ്രിയ നന്ദകുമാര്‍
സര്‍ട്ടിഫിക്കെറ്റ് എന്തോ മഹാസംഭവം ആണെന്ന് അന്ന് കരുതിയിരുന്നു. അതുകൊണ്ട് തന്നെ അത് കിട്ടാനുള്ള കഴിയുന്ന അവസരം കളയില്ലായിരുന്നു... തീര്‍ച്ചയായും ഞാന്‍ വായിക്കാം.
നന്ദി...വീണ്ടും വരിക..
പ്രിയ സെനു അച്ചായ
സത്യത്തില്‍ അതിലെ ഒട്ടൊക്കെ കഥാപാത്രങ്ങളും ഈ ബ്ലോഗ് വായിക്കുന്നവര്‍ ആണ്. തന്നെയുമല്ല ഓര്‍ക്കുട്ടില്‍ ഉള്ളവരും ആണ്.. പിന്നെ അവരുടെ പേരോ സ്കൂളിന്റെ പേരോ എഴുതിയാല്‍ ഓര്‍ക്കുട്ടില്‍ തെറിയുടെ പെരുമഴ പൊഴിയും..
അവരെയൊക്കെ കൊലയ്ക്കു കൊടുത്തില്ലെയെന്നുവരെ ചോദ്യം ഉയരും..
വീണ്ടും വരണം വായിക്കണം
നന്ദി..
പ്രിയ ഏകാന്തതാരം
നന്ദി.. സത്യത്തില്‍ ട്യൂണ്‍ ഇട്ടിട്ടു കഥ എഴുതുന്നപോലെയൊരു രീതിയാണ് അവിടെ.. ചില ഗുണങ്ങളും ന്യൂനതകളും അതുകൊണ്ട് ഉണ്ട്.. നന്ദി..വീണ്ടും വരിക..
പ്രിയ വികടശിരോമണി
അത്രയൊക്കെ അന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ലായിരുന്നു.. പിന്നെ എന്താണ് ഈ നാടകാന്തം കവിത്വം.. ഇന്നുമറിയില്ല കേട്ടോ..
നന്ദി.. വീണ്ടും വരണം
പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി
ആ നാടകം കൈയിലില്ല.. പക്ഷെ ഓര്‍മയില്‍ ചികഞ്ഞു എന്നെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ പതിനാറു വര്‍ഷം മുമ്പത്തെ രീതിയില്‍ നിന്നു ഇന്നിന്റെ എന്റെ ശൈലി വരാതെ എഴുതിയിടാന്‍ ശ്രമിക്കാം. നന്ദി...
പ്രിയ ജയന് ഡോക്ടര്‍
സത്യത്തില്‍ നാം ഒരിക്കലും തിരിച്ചറിയാത്ത എന്നാല്‍ പിന്നീട് തിരിച്ചറിയുമ്പോള്‍ കൈവിട്ടു പോയി എന്ന് വിലപിക്കാന്‍ മാത്രമാവുന്ന നല്ലയൊരു സമയം ആണ് സ്കൂള്‍ ജീവിതം.. തീര്‍ച്ചയായും മനോഹരമായ അനുഭവം തന്നെ.. സ്കൂളില്‍ പോകാന്‍ കഴിയാത്തവരെകുറിച്ചു ഓര്‍ക്കുമ്പോള്‍ വിഷമം വരും..
നന്ദി..
പ്രിയ സ്മിത..
ആളുകളുടെ പ്രതികരണം ആണോ ഉദ്ദേശിച്ചത്.. കൊള്ളാം.. അപ്പോള്‍ അവര്‍ വിളിച്ച തെറികളും (സ്കൂള്‍ ആയിരുന്നിട്ടു കൂടി) കൂക്കുവിളികളും ... അമ്മേ.. ആള് പുലിയാണല്ലോ.. പിന്നെ നാടകം വീണ്ടും എഴുതി പോസ്റ്റ് ചെയാന്‍ ശ്രമിക്കാം.
പ്രിയ കാപ്പിലാനെ..
ആ നാടകം കൈയിലില്ല.. പക്ഷെ ഓര്‍മയില്‍ ചികഞ്ഞു എന്നെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ പതിനാറു വര്‍ഷം മുമ്പത്തെ രീതിയില്‍ നിന്നു ഇന്നിന്റെ എന്റെ ശൈലി വരാതെ എഴുതിയിടാന്‍ ശ്രമിക്കാം. നന്ദി...
പ്രിയ ചങ്കരന്
നന്ദി മാഷേ..വീണ്ടും ഇതുവഴി വരണം..വേറെയും പോസ്റ്റുകളുമായി ഞാന്‍ ഉണ്ടാവും..
പ്രിയ ത്രിശ്ശൂക്കാരന്‍
നന്ദി മാഷേ.. പുതിയ പോസ്റ്റുകളുമായി എത്തുമ്പോള്‍ വായിക്കാന്‍ താങ്കളും വേണം
പ്രിയ സഞ്ചാരി..
നന്ദി.. വെറുതെ ഓരോ ഓര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ നിങ്ങളുമായി പങ്കുവെച്ചു.. വീണ്ടും വരുമല്ലോ..
പ്രിയ മുഹമ്മദ്കുട്ടി ഇക്കാ.
സത്യത്തില്‍ പേപ്പര്‍ റോക്കറ്റും കൂക്കുവിളിയും ... (അല്പം തെറിവിളിയും) ഭാഗ്യത്തിന് പിറ്റേന്ന് ശനിയും,പിന്നെ ഞായറും ആയിരുന്നതിനാല്‍ അല്പം ആശ്വാസം ഉണ്ടായിരുന്നു.. പക്ഷെ എന്റെ ശരീരത്ത് കൈവക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായില്ല..
കാരണം കൊലപാതക കുറ്റത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ ജൈയിലില്‍ പോകേണ്ടി വന്നേനെ.. (അഞ്ചര അടി ഉയരം നാല്പതു കിലോ ഭാരം ... ആര് ധൈര്യപ്പെടും)
താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം കിട്ടീന്നാ പറഞ്ഞത്..?
താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം കിട്ടീന്നാ പറഞ്ഞത്..?
മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.. എന്തിനാ മാഷേ ഇത്ര പേടി.. ഹ ഹ
മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.. എന്തിനാ മാഷേ ഇത്ര പേടി.. ഹ ഹ
പ്രിയ ഉണ്ണികുട്ടാ
കമന്റ് മോഡറേഷന് വച്ചിരിക്കുന്നതിന്റെ കാരണം അനോണികളികളും ഓര്‍കുട്ടിലെ പരസ്യവും എന്നൊരു പോസ്റ്റില്‍ വിശദീകരിച്ചതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.. പിന്നെ കഥാരചനയുടെ കാര്യം സ്കൂളില്‍ നിന്നു തന്നെ.. (ഊതിയനാണ് എങ്കില്‍ തണുക്കില്ല.. :)
പിന്നെ കമന്റ് മോഡറേഷന് എടുത്തുകളഞ്ഞു.. കാരണം അടുത്തത് എന്റെ അമ്പതാം പോസ്റ്റ് ആണ്.. അതുകൊണ്ട് അതിന്റെ സന്തോഷത്തില്‍ എടുത്തുകളഞ്ഞു എന്നുമാത്രം..
സസ്നേഹം
(ദീപക് രാജ്)
കൊള്ളാം. പോസ്റ്റ് കലക്കി
"വരൂ കാര്യസ്ഥാ... പോകാം.."
പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന് സ്ഥലം കാലിയാക്കി.. ഞാനും.
ഹ ഹ. തകർപ്പൻ പോസ്റ്റ്.
പ്രിയ ലക്ഷ്മി
നന്ദി.... ഒരു മറ്റൊരു നാടകത്തിനു രംഗം എഴുതിയപ്പോള്‍ ഓര്‍മവന്നതാണ് ...
പ്രിയ മുണ്ഡിത ശിരസ്കകന്
രക്ഷപെടാന്‍ ഏറ്റവും നല്ല മാര്‍ഗം അന്നേരം അതായിരുന്നു.. കുറെ ഡയലോഗ് വിഴുങ്ങുക... ഭാഗ്യത്തിന് തടി കേടായില്ല..
നന്ദി
സസ്നേഹം
ദീപക് രാജ്
pazhaya kaalam ormmippichu nandi :)
പ്രിയ ഷമ്മി
നന്ദി.. വീണ്ടും വരിക.. വായിക്കുക.
Post a Comment