രാവിലെ തന്നെ എഴുന്നേറ്റു..ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി..ഇന്നുച്ചയ്ക്കുള്ള വിമാനത്തില്‍ തിരികെ പോകണം..ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാന്‍ ചേച്ചിയും വരുന്നെന്നു പറഞ്ഞതു..ഭക്ഷണം കഴിഞ്ഞു വേഗം റെഡി ആയി.
ഞങ്ങള്‍ എല്ലാവരും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു..യാത്രയില്‍ പതിവുപോലെ ചേച്ചി മൌനയായിരുന്നു..ഇവിടെ ഇത്രയും നല്ല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടായിട്ടും മോളും മരുമോനും അവിടെ അയര്‍ ലണ്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു..
"എത്രതവണ ഞാന്‍ വിളിച്ചതാ എന്നറിയാമോ.."
ചേച്ചി ഇടയ്ക്ക് മൌനം ഭഞ്ജിച്ചു..ചേച്ചിയുടെ ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു,.അവിടെ മീന്‍ പിടിക്കാനും ചുമ്മാതെ ചുറ്റി തിരിയുന്ന ഷാജിയെ ഞാന്‍ ഓര്‍ത്തു..പണ്ടൊരിക്കല്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ചേച്ചിയുടെ മരുമോനെ ഞാന്‍ പരിചയപ്പെട്ടതെന്ന് മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ.ഓരോത്തന്‍റെ അഹങ്കാരം..അല്ലാതെന്താ പറയുക..എല്ലാ സൌകര്യവും ഉണ്ടായിട്ടും വെറുതെ മറ്റു രാജ്യത്ത് അലഞ്ഞു തിരിയുന്ന അവനോടു എനിക്ക് അമര്‍ഷം തോന്നി.
ഇവിടെ സത്യം പറഞ്ഞാല്‍ അയര്‍ലണ്ടിനേക്കാള്‍ എത്രയോ നല്ല സ്ഥലം..അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും മഴയും കാറ്റും ആണ്,യാത്ര ചെയ്യാന്‍ തന്നെ പ്രയാസം പിന്നെ ഐറിഷ് പൌരന്മാര്‍ പൊതുവെ മറ്റു യുരോപ്യരെക്കാള്‍ പെരുമാറാന്‍ നല്ലവരാണെന്നു മാത്രം ഒരു മെച്ചം ഉണ്ട്,പിന്നെ യുറോപ്പില്‍ എന്നല്ല ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും തന്നെ നഴ്സിന് ശമ്പളം കിട്ടുന്ന രാജ്യങ്ങളില്‍ ഒന്നു ആയതിനാല്‍ വിട്ടു പോരാനും എല്ലാവര്‍ക്കും മടി..
ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി.ചേച്ചി പോയി രണ്ടു കവര്‍ ചോക്കലേറ്റ് കൊണ്ടു തന്നു..ഒന്നു എനിക്കും രണ്ടു ചേച്ചിയുടെ മകള്‍ക്കും മരുമകനും കൊടുക്കാനും പറഞ്ഞു..പോരാന്‍ നേരം രണ്ടു പേരെയും കെട്ടിപിടിച്ചു യാത്ര പറയുമ്പോള്‍ എന്തോ മനസ്സിന് ഒരു വിങ്ങല്‍..
രണ്ടു പേരെയും വിട്ടു എമിഗ്രേഷന്‍ കഴിഞ്ഞു വിമാനത്തില്‍ കയറി.ഒന്നര മണികൂര്‍ മാത്രം ഉള്ള ചെറിയ യാത്ര..എയര്‍ ലിങ്കസില്‍ ആണല്ലോ യാത്ര..
ബട്ജെറ്റ് വിമാനം ആയതിനാല്‍ കഴിക്കുവാന്‍ ഒന്നും ഇല്ല..അല്ലെങ്കില്‍ കാശ് കൊടുത്തു വാങ്ങണം.പറ്റുമായിരുന്നു എങ്കില്‍ അവന്മാര്‍ താഴെ ഇരുത്തിയോ നിര്‍ത്തിയോ കൊണ്ടു വന്നേനെ.വളരെ പെട്ടെന്ന് സമയം കടന്നു പോയി..
ജനാലയിലൂടെ താഴേയ്ക്ക് നോക്കി..മഴക്കാറുകള്‍ ഒഴുകി നീങ്ങുന്നു..അയര്‍ലണ്ടില്‍ അത് പതിവാണല്ലോ..വീണ്ടും തിരിച്ചു ഈ നാട്ടില്‍..വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിയിപ്പുണ്ടായി..താഴെ പച്ചപുതപ്പ് പോതിഞ്ഞവണ്ണം അയര്‍ലണ്ട് കാണാം..
വിമാനം പതിയെ താഴാന്‍ തുടങ്ങി....
Monday, November 10, 2008
Subscribe to:
Post Comments (Atom)
1 comment:
This post is being listed please categorize this post
www.keralainside.net
Post a Comment