Friday, November 14, 2008

17.പ്രേമം= പത്തു ദിനാര്‍

ഇതു ഞാന്‍ നേരത്തെ കുവൈറ്റില്‍ താമസിക്കുമ്പോള്‍ നടന്ന ചെറിയ സംഭവം.

അന്ന് എന്‍റെ ഏറണാകുളം ജില്ലക്കാരനായ ഒരു സുഹൃത്ത്(സന്തോഷ്..കൂടുതല്‍ പറയാനാവില്ല..ഇപ്പോള്‍ ഇഷ്ടന്‍ ഭാര്യയുമൊത്ത് കുവൈറ്റില്‍ ഉണ്ട്..വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ഭാര്യയാണ് ഞാന്‍ വിവാഹമോചനകാരണം ആകുന്നില്ല) പെണ്ണുകാണല്‍ വളരെ ഊര്‍ജ്ജിതമായി നടത്തുന്ന സമയം..

ഇഷ്ടന് ഫാമിലി വിസയ്ക്കുള്ള ബേസിക് സാലറി (അടിസ്ഥാന ശമ്പളം കുറഞ്ഞത് ഇരുനൂറ്റിഅമ്പത് ദിനാര്‍ എങ്കിലും വേണം എന്നാണ് അവിടുത്തെ നിയമം.) ഇല്ലാത്തതിനാല്‍ അവിടെ ജോലിയുള്ള കുട്ടികളെയാണ് നോക്കികൊണ്ടിരുന്നത്..ഒപ്പം തന്നെ പ്രേമിച്ചു (പച്ച മലയാളത്തില്‍ ലൈന്‍അടിച്ച് കെട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു..)

മേപ്പടിയാന്‍റെ കൂടെ ഞാനും കുറെ പെണ്ണുകാണാന്‍(എനിക്കല്ല) പോയിട്ടുണ്ട്..അത്തരത്തില്‍ ഉള്ള ഒരെണ്ണം ഉടനെ ഞാന്‍ പിന്നീട് എഴുതുന്നതാണ്..ഒരുദിവസം അതിയാന്‍ അടുത്തുള്ള ബാക്കാലയില്‍ (പലചരക്ക് കട) നിന്നപ്പോള്‍ ഒരു കടമിഴിയാളെ കണ്ടു മുട്ടി.ഒരു സുന്ദരി മലയാളി കുട്ടി..

അഞ്ചോ പത്തോ മിനിട്ടു സംസാരിച്ചു എന്തിന് പറയുന്നു ഒടുവില്‍ അവളുടെ ഫോണ്‍ നമ്പരും ഇഷ്ടന്‍ കൈക്കലാക്കി.ഞങ്ങള്‍ എല്ലാവരും തന്നെ അവന്‍റെ പിന്നീടുള്ള ദിനങ്ങളിലെ ഭാവമാറ്റം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒന്നും വിട്ടു പറയാന്‍ അവന്‍ തയ്യാറായില്ല..

പക്ഷെ ചില ന്യുസ് ഏജന്‍സി കൂട്ടുകാരെ (ഇത്തരക്കാര്‍ ഇവിടെ വളരെ ഉണ്ട്..ഒരു ദിവസം അവധി എടുത്തും ഇങ്ങനത്തെ കാര്യങ്ങള്‍ ശുഷ്കാന്തിയോടെ ചെയ്യും) വെച്ചു തിരക്കിയപ്പോള്‍ അവള്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞു..ലാബില്‍ ആണെങ്കിലും കുവൈറ്റില്‍ ജോലി ഉള്ളതാണല്ലോ..ഫാമിലി വിസയുടെ കുഴപ്പവും ഇല്ല. വളരെ സന്തോഷവാനായി ഞങ്ങളെ ഞെട്ടിക്കാന്‍ തയ്യാറെടുത്തു..

പക്ഷെ വരാനുള്ളത്‌ ദൈവത്തിനു മാത്രമല്ലെ അറിയാവൂ.ഒടുവില്‍ ഒരു വെള്ളിയാച്ച അവളെയും കൂട്ടി ഫഹഹീലില്‍ ഉള്ള ഉടുപ്പി ഹോട്ടലില്‍ പോയി..അവിടെ വെച്ചു അവന്‍റെ ഹൃദയം അവള്‍ക്കായി തുറന്നിട്ടു.കേട്ടില്ല എങ്കിലും അവന്‍റെ പറച്ചിലില്‍ നിന്നു രൂപപ്പെടുത്തിയ ചിലത് ഇവിടെ ചേര്‍ക്കുന്നു..

"ഇങ്ങനെ എന്നും ഫോണ്‍ വിളിച്ചു നടക്കാന്‍ ആവില്ല .ഇവിടുത്തെ കോള്‍ ചാര്‍ജ് അറിയാമല്ലോ.എനിക്കിഷ്ടമാ ..അവിടെയും അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ മുറപോലെ നടത്താമായിരുന്നു.."

"എനിക്കും കുഴപ്പമില്ല..പക്ഷെ പ്രശ്നം ഇല്ലാത്ത ഇടം ആയിരിക്കണം..പിന്നെ പറഞ്ഞില്ല എന്ന് വേണ്ട.പിന്നീട് കശപിശ പറയുകയും ചെയ്യരുത്...ഞാന്‍ പത്തു ദിനാറില്‍ കുറഞ്ഞ് വരില്ല..തന്നെയുമല്ല അവിടെ നിങ്ങളല്ലാതെ വേറാരും ഉണ്ടാകാനും പാടില്ല.."
തരുണി മൊഴിഞ്ഞു.

എന്‍റെ കൂട്ടുകാരന്‍ എങ്ങനെ അവിടെ നിന്നോടിയെന്നു അവന് മാത്രമെ അറിയൂ..പിന്നീട് വീട്ടുകാരെ അറിയിച്ചു അവര്‍ കണ്ടെത്തിയ കുട്ടിയേം വിവാഹം കഴിച്ചു ഇപ്പോഴും കുവൈറ്റില്‍ സസുഖം താമസിക്കുന്നു..

സന്തോഷേ എനിക്കറിയാം അബദ്ധം പറ്റിയത് ഇങ്ങനെ എഴുതരുതെന്ന്..പക്ഷെ വേറെ ആര്‍ക്കും പറ്റാതിരിക്കാനാ ഇവിടെ പോസ്റ്റ് ചെയ്തത്..

5 comments:

ദീപക് രാജ്|Deepak Raj said...

ദൈവ കൃപയാല്‍ കൂട്ടുകാരനും ഭാര്യയും എന്‍റെ ബ്ലോഗുകള്‍ വായിക്കാറുണ്ട്.അതുകൊണ്ട് കൊണ്ടു തന്നെ പെട്ടെന്ന് അവനെ തിരിച്ചറിയുന്ന രീതികള്‍ ഞാന്‍ ഒഴിവാക്കി..അല്ലെങ്കില്‍ ഇവിടെയും എനിക്ക് ജീവിക്കാന്‍ പ്രയാസമായേനെ.. എനിക്ക് ഓര്‍ക്കുട്ടില്‍ വന്ന സ്ക്രാപ്പ് തന്നെ ഉദാഹരണം.പോട്ടെടെ ..ഒരബദ്ധം ഏത് സന്തോഷിനും പറ്റും..

shinu said...

Fahaheel udupi resturant enthuoru pavanamaya sthalam anu.Kuwaitilum ignanthe mallu pennugaloo??. oru puthiya arivu anu ketto. Kure thanks.

Unknown said...

mone deepak adipoli stori yaaaa mone nan sharikum rasichu vazhichu 10 kd angil 10 avalude adrres tharumo?....hmhmhmhm

Unknown said...

adipoli stori

ദീപക് രാജ്|Deepak Raj said...

മേരി ...ഉടുപ്പിഹോട്ടലില്‍ ആണ് ഇതു നടന്നത്..
പക്ഷെ അത് പ്രേമത്തിന് എത്ര യോജിക്കും എന്നറിയില്ല..കാരണം ഞാന്‍ പ്രേമിച്ച പെണ്ണ് ഇങ്ങു അയര്‍ലണ്ടില്‍ ആയിരുന്നു...അപ്പോള്‍ ഓണ്‍ലൈന്‍ തന്നെ ആശ്രയം..

അഷ്കര്‍ നന്ദി

ഫൈസലേ എന്‍റെ കൂട്ടുകാരന്‍ പെണ്ണ് കെട്ടി അല്ലെങ്കില്‍ ചോദിക്കാമായിരുന്നു..അറിയില്ല അവള്‍ അവിടെ കാണുമായിരിക്കും.പ്രവാസി ആയാല്‍ ആ ലേബല്‍ മാറ്റാന്‍ പ്രയാസം ആണല്ലോ