Sunday, November 16, 2008

18.ഫൈലക്ക ദ്വീപിലെക്കൊരു യാത്ര-(കുവൈറ്റ്)

ഞാന്‍ കുവൈറ്റില്‍ വന്നനാള്‍ മുതല്‍ ഫൈലക്ക (ഫൈലച എന്ന് കുവൈറ്റികള്‍ വിളിക്കും- Failaka Island) ദ്വീപ് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഓരോ കാരണത്താല്‍ പിന്നത്തേക്ക് നീട്ടി ഒടുവില്‍ ആ ആഗ്രഹവും നടന്നു..അതിന്‍റെ ചില കാഴ്ചയിലേക്ക്.


ഒരല്‍പം ചരിത്രം

എണ്ണ സമ്പന്നമായ കുവൈറ്റിന് സമ്പന്നമായ സംസ്കാര പാരമ്പര്യവും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ദ്വീപ്.3000 BC മുതല്‍ രൂപപ്പെട്ടു വന്ന ജീവിത രീതികളും പ്രാര്‍ത്ഥനാ സമ്പ്രദായങ്ങളും ഇവിടെ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്തു വര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അലക്സാണ്ടര്‍ തന്‍റെ റോമില്‍ നിന്നും ഭാരത്തിലെക്കുള്ള യാത്രയില്‍ ഈ ദ്വീപിനെ കൊളനിയാക്കുകയും ഐക്കരാസ് (ഒരു ഗ്രീക്ക് ദേവന്‍റെ പേര്) നല്‍കുകയും ചെയ്തു..പണ്ടു ഇവിടെ സൂര്യനെ ആരാധിചിരുന്നുവെന്നും തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

തൊണ്ണൂറിലെ കുവൈറ്റ് ആക്രമണത്തില്‍ ഇറക്കികള്‍ ഈ ദ്വീപിനെ കൈയടക്കുകയും ദ്വീപ് നിവാസികളെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.രണ്ടായിരത്തോളം ഉണ്ടായിരുന്ന ദ്വീപ് നിവാസികള്‍ കുവൈറ്റ് മെയിന്‍ലാന്‍ഡില്‍ എത്തി..പിന്നീട് തൊണ്ണൂറ്റി ഒന്നില്‍ അമേരിക്കന്‍ സഖ്യസേന ദ്വീപിലുള്ള ഇറാക്കികളെ ആക്രമിച്ചു ദ്വീപ് തിരികെപിടിച്ചു..

അന്നുണ്ടായിരുന്ന സ്കൂളുകളും ബാങ്കും എല്ലാ വലിയ കെട്ടിടങ്ങളും ആക്രമണത്തില്‍ നശിച്ചു......
യാത്ര...ഒരു വ്യാഴാഴ്ച ഞാന്‍ എന്‍റെ കുറെ അടുത്ത സുഹൃത്തുകളുമായി അതിരാവിലെ യാത്രയായി.സാല്‍മിയയില്‍ നിന്നാണ് ഫെറി.

ഓരോ ദിവസം ഓരോ നേരത്താണ് ഫെറി യാത്രയാകുന്നത്..(നമ്മുടെ നാട്ടിലെ കെ.എസ്.ആര്‍.ടി.സി.പോലെ അഹങ്കാരി ആയിട്ടല്ല.വേലിയിറക്കവും വേലിയേറ്റവും നോക്കിമാത്രമേ ദ്വീപില്‍ ഫെറി അടുപ്പിക്കാനാവൂ.)ഞങ്ങള്‍ അതിരാവിലെ തന്നെ ഭക്ഷണ സാമഗ്രികളും വാരിക്കെട്ടി സാല്‍മിയയില്‍ എത്തി.

കോന്തന്‍ കൊല്ലത്ത് പോയതുപോലെ അവിടെയും ഇവിടെയും ചോദിച്ചു പറഞ്ഞു (അറബി മാത്രമെ ചോദിയ്ക്കാന്‍ ആവൂ..ദൈവ കൃപയാല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയുകയും ഇല്ല..).ഒടുവില്‍ ഫെറി പോക്കുന്ന ജട്ടി കണ്ടെത്തി..പക്ഷെ എട്ടുമണിക്ക് അവിടെയെത്തിയ ഞങ്ങളെ കാത്തിരുന്നത് ഫെറി ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാത്രമെ പോകൂ എന്നറിയിപ്പായിരുന്നു..

അവിടെ കൈയിലുള്ള ഭക്ഷണം കഴിച്ചു ഉച്ചവരെ നത്തുപോലെ കുത്തിയിരുന്നു,.ഉച്ചയ്ക്ക് കണ്ണിനു കുളിരായി ഞങ്ങളുടെ ഫെറി എത്തി"ഫെറി ഐക്കരാസ്"വാഹനങ്ങളും കൂടെ കൊണ്ടുപോകാവുന്ന ഇവയില്‍ (കാശ് പ്രത്യേകം കൊടുക്കണം.ഇരുപതു ദിനാര്‍..സാധാരണ ടിക്കറ്റ് രണ്ടര ദിനാര്‍)ഞങ്ങള്‍ നേരെ ഡെക്കില്‍ കയറി ചുറ്റുപാടും നോക്കി പതിയെ ചയ്യ ചയ്യ പാടി ആടാന്‍ തുടങ്ങി...

ജീവിതത്തിലെ ആദ്യത്തെ ഫെറിയാത്ര അങ്ങനെ ആഘോഷം ആക്കുമ്പോള്‍ കുവൈറ്റികളും മറ്റു യാത്രക്കാരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ മറന്നു.അങ്ങനെ ഫെറി സാല്‍മിയ വിട്ടു ഉള്‍കടലില്‍ പ്രവേശിച്ചു..ദൂരെ കുവൈറ്റ് സിറ്റി കാണാമായിരുന്നു..ഫെറി ഇപ്പോള്‍ പോകുന്നത് കപ്പല്‍ ചാലിലൂടെയാണ്..നല്ല ആഴമുള്ള കടല്‍..യാത്രക്കാരുടെ രക്ഷയ്ക്ക് പടച്ചവന്‍ മാത്രം...

ദൂരെ ഒരു ചരക്കു കപ്പല്‍ പോകുന്നത് കണ്ടു..മെയിന്‍ ലാന്‍ഡില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ദ്വീപ്..ഫെറിയില്‍ ഒന്നര മണിക്കൂര്‍ യാത്ര. (എന്‍റെ എല്ലാ യാത്രകളുടെയും ഫോട്ടോകള്‍ എന്‍റെ ഫോട്ടോബ്ലോഗില്‍ ഉടനെ പബ്ലിഷ് ചെയ്യും.)ഫെറി ആദമിന്‍റെ കാലത്തിലെയാണ്..ആകെയുള്ള രണ്ടു ഫെറിയും ഇത്തരത്തില്‍ ഉള്ളത് തന്നു..മുങ്ങിയാല്‍ മരണം നിശ്ചയം.ഈ ഓര്‍മ്മ എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിപ്പിച്ചു..തണുത്ത കാറ്റു ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി..

നല്ല താളത്തില്‍ കൊട്ടുകെള്‍ക്കാം..ചെമ്പട ത്രിപുട പടപട എല്ലാം ഉണ്ടല്ലോ..ഓ..എന്‍റെ കാല്‍മുട്ടുകള്‍ തന്നെ..പേടിയും തണുപ്പും അതിന്‍റെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്..ദ്വീപിലേക്ക് പോകാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഡംബര നൌകകള്‍ ലഭ്യമാക്കുന്നുണ്ട്..അതില്‍ ചിലതില്‍ അരമണിക്കൂര്‍ കൊണ്ടു ദ്വീപില്‍ എത്താം,.വലിയ നൌകകള്‍ വാടകയ്ക്കെടുക്കാന്‍ ഈയുള്ളവന്‍റെ വീടും കുടുംബവും എഴുതിവിറ്റാലും സാധിക്കില്ല..

നല്ല തിരയുണ്ട്..ആടിയുലഞ്ഞു യാത്ര...ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ദൂരെ ദ്വീപ് കാണാറായി..ഫൈലക്ക ദ്വീപിലെ ജട്ടിയിലേക്ക് ഞങ്ങളുടെ ഫെറി അടുത്തു.ആര്‍പ്പോയി......ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു..കുവൈറ്റികള്‍ ഞങ്ങളെ നോക്കുന്നുണ്ടെന്നു ഞങ്ങള്‍ ഗൌനിച്ചതെ ഇല്ല..താഴെയിറങ്ങി ഞങ്ങള്‍ മിനി ബസില്‍ ദ്വീപിന്‍റെ ഉള്ളിലേക്ക് യാത്രയായി.

മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത മറക്കാന്‍ ഒക്കില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ച യാത്ര..

10 comments:

Anonymous said...

(((((((((((((ടേ))))))))))))))))

ഫാസ്റ്റ്‌ കമന്റ്‌ അവാര്‍ഡ്‌ എനിക്ക്‌ കിട്ടണം...!!!

Anonymous said...

എന്തായാലും ചമ്മി... Comment moderate ചെയിതിരിക്കുവയിരുന്നല്ലേ???? :(

സാരമില്ല...ചുലിവില്‍ ഒരു കുവൈറ്റ്‌ യാത്ര നടത്തി...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ചിത്രങ്ങള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരുന്നേനെ എന്നു തോന്നുന്നില്ലേ?

ദീപക് രാജ്|Deepak Raj said...

ടിന്‍റു ചമ്മിയില്ല..ആദ്യ കമന്‍റ് തന്‍റെ തന്നെ..നന്ദി.......ഇനിയും ഇതു വഴി വരണം..വന്നു കമന്റണം......

ദീപക് രാജ്|Deepak Raj said...

മോഹന്‍ ചേട്ടാ..(അങ്ങനെ വിളിച്ചോട്ടെ ..)ചിത്രങ്ങള്‍ ചേര്‍ക്കാതിരുന്നത് മനപ്പൂര്‍വം തന്നെയാണ്..കാരണം ഒരു ഫോട്ടോ ബ്ലോഗും ഉണ്ട്.ചിത്രങ്ങള്‍ അതിലിടാം എന്ന് കരുതി..വീണ്ടും വരണം..കമന്റണം
http://deepfotos.blogspot.com/

ആദി കിരണ് ‍|| Adhi Kiran said...

നന്നായിരിക്കുന്നു..
സന്തോഷം...!!!

ആദി കിരണ് ‍|| Adhi Kiran said...

നന്നായിരിക്കുന്നു..
സന്തോഷം...!!!

മുസാഫിര്‍ said...

ഓഹോ , കുവൈറ്റില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ട് അല്ലെ ? ഇതു വരെ കണ്ടിട്ടില്ല.

ദീപക് രാജ്|Deepak Raj said...

ആദി കിരണ്‍ നന്ദി
കുവൈറ്റില്‍ ഇങ്ങനെയും ഒന്നുണ്ട് മുസാഫിര്‍..കണ്ടില്ലായിരുന്നു എങ്കില്‍ എനിക്ക് തീരാനഷ്ടം ആയേനെ

കുഞ്ഞന്‍ said...

ബാക്കി യാത്രാ വിശേഷവും കൂടി പറയൂ..

പടം വേറൊരു ബ്ലോഗില്‍ വരുമ്പോള്‍ ഇതു വായിക്കുന്നവര്‍ അതു കാണണമെന്നില്ലല്ലൊ, രണ്ടും ഒരു സ്ഥലത്തായാല്‍ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട് ദീപക് ജീ..

ബഹ്‌റൈനില്‍ ഇതുപോലെ ഒരു ദ്വീപുണ്ട് ഹവാര്‍ എന്നാണ് പേര്..അവിടേക്ക് യാത്ര പോകുന്നവര്‍ പറയുന്ന അനുഭവവും ദീപകിന്റെ അനുഭവവും(ജങ്കാറില്‍) ഒരുപോലെ