Wednesday, November 19, 2008

20.പേരില്ലാകഥ..

(ഇതു തികച്ചും സാങ്കല്‍പ്പികം മാത്രം..ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവും ഇല്ല.ഉണ്ടെങ്കില്‍ തികച്ചു യാദൃശ്ചികമായിരിക്കും..)


പുതിയ വീട്ടിലേക്കുള്ള പറിച്ചുനടല്‍ വളരെ പ്രയാസം തന്നെയായിരുന്നു..അല്ലെങ്കിലും ആരെ പഴിക്കാനാണ്.സര്‍ക്കാര്‍ വാദ്ധ്യാര്‍ എന്നും ഒരിടത്ത് ജോലിചെയ്യാനാവില്ലല്ലോ..വീടിനടുത്തുള്ള സ്കൂളില്‍ ആയിരുന്നു അഞ്ചുവര്‍ഷമായി..പക്ഷെ അതും ഒരുകണക്കിന് നന്നായി..ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണശേഷം ആരോരുമില്ലാതെ ഒരേകാന്തവാസം.പക്ഷെ വീടിനോടുള്ള ആത്മ ബന്ധം തന്നെ ആ വീട്ടില്‍ തളച്ചിടുകയായിരുന്നു..

ആ മണം.... ആ ചുറ്റുപാടുകള്‍..ഏവയ്ക്കും തന്നെ അറിയാമെന്നൊരു തോന്നല്‍..അല്ലെങ്കില്‍ ആ വീട്ടിലെ കസേരകളോടും കട്ടിലിനോടും പോലും ആശയവിനിമയം നടത്താന്‍ തക്കവണ്ണം ഉള്ള ഒരു ബന്ധം..മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്തു തോന്നിക്കുന്ന ഒരു പ്രത്യേക ജീവിത രീതിയായിരുന്നല്ലോ തന്‍റെതു..അടച്ചിട്ട മുറികളില്‍ നിന്നു രക്ഷനേടുവാന്‍ ആയിരുന്നല്ലോ തന്‍റെ ഈ സ്ഥലംമാറ്റ ശ്രമം പോലും.

പലപ്പോഴും തന്‍റെയീ ജീവിതം ഒന്നുമാറ്റുവാന്‍ അല്ലെങ്കില്‍ വിവാഹം കഴിച്ചു ഒരു സാധാരണ ജീവിതം നയിക്കുവാനുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല.സ്റ്റാഫ്റൂമില്‍ പലപ്പോഴും തന്നെ നോക്കികൊണ്ടിരുന്ന രമണി ടീച്ചറെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നു..എപ്പോഴും തന്നെ വിടാതെ പിന്തുടരുന്ന ആ കണ്ണുകളുടെ അര്‍ത്ഥം അറിയാമെന്നിട്ടും അവരോട് സംസാരിക്കാനോ തന്നിലേക്കടുപ്പിക്കാനോ ശ്രമിച്ചില്ല.

ഓര്‍മവച്ച നാള്‍ മുതല്‍ ഒറ്റപ്പെടലിന്‍റെയും വേര്‍പാടിന്‍റെയും വേദന നന്നായി അറിയാം...മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു..സഹോദരങ്ങളായി ആകെ പറയാന്‍ ഉണ്ടാവുമായിരുന്നയാള്‍ അമ്മയുടെ ഗര്‍ഭത്തില്‍ അമ്മയോടൊപ്പം പരലോകത്തേക്കുള്ള യാത്രയില്‍ കൂട്ടായി.ഈ വിഷമം തീര്‍ക്കാന്‍ ഉത്തരത്തില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ അച്ഛന്‍ പക്ഷെ തന്നെകുറിചോര്‍ത്തില്ല.

പിന്നീട് വയസായ മുത്തശ്ശിയുടെ കൂടെ ഒരു ബാല്യം.മുത്തശ്ശി കാട്ടിത്തരുന്ന അമ്പിളിമാമനും നക്ഷത്രങ്ങളും ഒക്കെയായി കൂട്ട്.നഗരത്തില്‍ ആയിരുന്നു വീടെങ്കിലും കൂട്ടുകാര്‍ നന്നേകുറവായിരുന്നു..അല്ലെങ്കില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.ജോസഫ് ...അവനായിരുന്നു ആകെ ആശ്വാസം..അവനെയും ടൈഫോയിഡിന്‍റെ രൂപത്തില്‍ വന്ന മരണം തന്നില്‍നിന്നകറ്റി..

അവസാനം കാലത്തിന്‍റെ കുത്തൊഴിക്കില്‍ താന്‍ ഇവിടെയെത്തി..നല്ല ഗ്രാമം,പക്ഷെ പരിചയക്കുറവു കൊണ്ടു അല്പം പ്രശ്നങ്ങള്‍.ഇടയ്ക്കെപ്പോഴോ തന്‍റെ മിത്രമായി എത്തിയ മദ്യപാനം ഇടയ്ക്ക് തന്നെവിട്ടു പോയിരുന്നു..പണ്ടെങ്ങോ വാങ്ങി വച്ച ഒരു കുപ്പി ഇരിപ്പുണ്ട്.അതും എടുത്തുകൊണ്ടു നേരെ നടന്നു..ചെറിയ ഒരു കുപ്പി റാം..മൂന്നാലു മാസം മുമ്പ് വാങ്ങിയതാണ്.

നേരെയുള്ള റോഡിലൂടെ നടന്നു.. റോഡിനു മുകള്‍വശം ഒരുമലയാണ്..പച്ചപ്പ്‌ പോകാത്ത ഒരു ചെറിയ മല..പതിയെ അങ്ങോട്ട് കയറി.കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ അരുവി... അടുത്ത് ചെറിയ പാറക്കൂട്ടം..അതില്‍ ഇരുന്നു..എത്ര നേരം ഇരുന്നുവെന്നറിയില്ല..നേരം സധ്യയായി തുടങ്ങി..പരിചയമില്ലാത്ത സ്ഥലം.കൈയില്‍ കരുതിയിരുന്ന കുപ്പിയെടുത്തു കുടിയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരോ വരുന്നതുപോലെ തോന്നി..

സൂക്ഷിച്ചു നോക്കി..അതൊരു യുവതിയായിരുന്നു..ലേശം കറുത്ത ഒരു പെണ്ണ്.അവള്‍ അടുത്ത് വന്നു..

"എന്താ ഇവിടെ ഇരിക്കുന്നത്."

അവള്‍ ചോദിച്ചു.

"ചുമ്മാ..ഞാന്‍ ഇവിടെ പുതിയ ആളാ..ചുമ്മാതെ കാണുവാന്‍ കയറി എന്നെ ഉള്ളൂ."

"ഇവിടെ അധികം ഇരിക്കേണ്ട..നല്ല സ്ഥലം അല്ല ഇതു..എന്‍റെ മധുവേട്ടന്‍റെ ജീവന്‍ എടുത്ത പാറയാ ഇതു."

അവളുടെ കാമുകന്‍ ആയിരുന്നത്രെ മധു.രണ്ടുപേരും സ്ഥിരമായി വരാറുണ്ടായിരുന്ന സ്ഥലം..ഒരിക്കല്‍ കാല്‍വഴുതി താഴെവീണ മധു അങ്ങനെ ജീവന്‍ വെടിഞ്ഞു.താഴേക്ക് നോക്കി..ദൈവമേ നല്ല താഴ്ച.ചെറിയ പേടി തോന്നി.

"ഇയാളെന്നും വരുമോ."

ഞാന്‍ തിരക്കി..

"ഞാന്‍ എന്നും വരും.എന്‍റെ മധുവേട്ടനെ കാണാന്‍..ഒരിക്കലും എന്നെ വിട്ടുപോവാന്‍ ആവില്ല എന്‍റെ മധുവേട്ടന്.."

ആ കണ്ണുകള്‍ ഈറനണിഞ്ഞു..അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് യാത്ര തുടച്ചു..പതിയെ തിരികെ നടന്നു..ഞാനും പതിയെ തിരിച്ചു നടന്നു..തിരികെ വരുമ്പോള്‍ ഒരാള്‍ തോളില്‍ തട്ടി..

"ആരാ .."

ഞാന്‍ ചോദിച്ചു.

"ഞാന്‍ ഭരതന്‍..അടുത്തുള്ള ആളാ.നിങ്ങള്‍ മുകളില്‍ നിന്നു വരുന്നതു കണ്ടു..അവിടെ ആരും പോകാറില്ല.അതുകൊണ്ട് ചോദിച്ചതാ......."

താന്‍ അവിടെ കണ്ട പെണ്‍കുട്ടിയേം അവളുടെ കഥയും പറഞ്ഞു..ആ വൃദ്ധന്‍റെ കണ്ണുകള്‍ തിളങ്ങി..

"അവളെ കണ്ടുവോ..?? അതാ രജനി..മധുവിന്‍റെ രജനി..മധു എന്‍റെ മകനാ.അവന്‍ ആ പാറക്കൂട്ടത്തില്‍ നിന്നു വീണു മരിക്കുകയായിരുന്നു...അവള്‍ അവനോടൊപ്പം ചാടിമരിച്ചു..രണ്ടും അങ്ങനെ മരണത്തിലും ഒന്നായി.."

വൃദ്ധന്‍ മിഴി തുടച്ചു...

"ഞാന്‍ പോട്ടെ...? "

അയാള്‍ തിരിഞ്ഞു നടന്നു.....എന്ത് ചെയ്യും എന്നറിയാതെ ഞാന്‍ നടന്നു..ഒടുവില്‍ മധുവിനെയും രാജനിയേം ഒന്നിപ്പിച്ച ആ പാറക്കൂട്ടത്തിലേക്ക് ഞാന്‍ നടന്നു...

5 comments:

ദീപക് രാജ്|Deepak Raj said...

പേരില്ലാകഥ..

പുതിയ വീട്ടിലേക്കുള്ള പറിച്ചുനടല്‍ വളരെ പ്രയാസം തന്നെയായിരുന്നു..അല്ലെങ്കിലും ആരെ പഴിക്കാനാണ്.സര്‍ക്കാര്‍ വാദ്ധ്യാര്‍ എന്നും ഒരിടത്ത് ജോലിചെയ്യാനാവില്ലല്ലോ..വീടിനടുത്തുള്ള സ്കൂളില്‍ ആയിരുന്നു അഞ്ചുവര്‍ഷമായി..പക്ഷെ അതും ഒരുകണക്കിന് നന്നായി..ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണശേഷം ആരോരുമില്ലാതെ ഒരേകാന്തവാസം

Anonymous said...

ഇതെന്തോന്നാ ചേട്ടാ ഇത്‌???? നട്ടപാതിരാത്രി നാട്ടിന്‍പുറത്തെ വേണു നാഗവള്ളിയുടെ കഥ വായിക്കാന്‍ ഇരുന്ന എന്നെ യക്ഷി കഥ പറഞ്ഞു പേടിപ്പിച്ചല്ലോ.... :(

"സ്റ്റാഫ്റൂമില്‍ പലപ്പോഴും തന്നെ നോക്കികൊണ്ടിരുന്ന രമണി ടീച്ചറെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നു..എപ്പോഴും തന്നെ വിടാതെ പിന്തുടരുന്ന ആ കണ്ണുകളുടെ അര്‍ത്ഥം അറിയാമെന്നിട്ടും അവരോട് സംസാരിക്കാനോ തന്നിലേക്കടുപ്പിക്കാനോ ശ്രമിച്ചില്ല."

അല്ല ഇന്തെന്തോന്ന പുതിയ trend വല്ലതും ആണോ??? കുറേ രമണി മാര്‍ക്ക്‌ one way പ്രണയം!!! .. ഞാന്‍ ഒത്തിരി പേരേ കണ്ടിട്ടുണ്ട്‌, എതെങ്കിലും വഞ്ചകിയുടെ കൈയ്യില്‍ ചെന്ന് ചാടി നല്ല dose ഒക്കെ കിട്ടി നെഞ്ചത്തടിച്ച്‌ കരഞ്ഞിട്ട്‌ നടക്കുന്ന പയ്യന്മാരെ... കരഞ്ഞാലും വേണ്ടില്ല... രമണിയുടെ സ്നേഹം accept ചെയ്യന്‍ വയ്യാ.. എന്താ ഇങ്ങനെ എഴുത്തുകാരാ????

:D
Tin2

രാജീവ്‌ .എ . കുറുപ്പ് said...

ആ കണ്ണുകള്‍ ഈറനണിഞ്ഞു..അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് യാത്ര തുടച്ചു..പതിയെ തിരികെ നടന്നു..ഞാനും പതിയെ തിരിച്ചു നടന്നു..തിരികെ വരുമ്പോള്‍ ഒരാള്‍ തോളില്‍ തട്ടി..

അണ്ണാ ചെറിയ അക്ഷര പിശാശ് കേറിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. രാത്രിയില്‍ വായിച്ചിരുന്നെങ്കില്‍ അമ്മയാണെ കിടുങ്ങി പോയേനെ. ആ പ്രേമം അനശ്വര പ്രേമം തന്നേ

ദീപക് രാജ്|Deepak Raj said...

പണവും ആയുധശേഖരവും അഹന്തയും കൊണ്ടു നാട്ടിലാകെ ശവപ്പറമ്പ് സൃഷ്ടിക്കുന്ന അമേരിക്കയുടെ, രണ്ടായിരം ഫൈലക്ക കുടുംബങ്ങളുടെ സ്വപ്നത്തിന്‍റെ അസ്ഥിമാടങ്ങളില്‍ നിന്നുയരുന്ന പ്രേതങ്ങള്‍ മാത്രം വിലസുന്ന ഒരു ദ്വീപിനെ കുറിച്ചുള്ള ചെറിയ ഒരു എഴുത്ത് വര്‍ഷങ്ങളായി എന്‍റെയുള്ളില്‍ കുടിയിരുന്ന ഒരു കഥാബീജത്തെ കഥയാക്കി എന്നതാവും സത്യം ..

(പക്ഷെ ഇതിനെ കഥ എന്ന് വിളിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് പെരില്ലകഥ എന്നാക്കിയത്)..

ടിന്റു നന്ദി..
കുറുപ്പ് സാറേ ഇനി വളരെ ശ്രദ്ധിക്കാം..നന്ദി...

നിങ്ങള്‍ ഇനിയും വരിക വായിക്കുക കമന്റുക ..

smitha adharsh said...

:)